മുഖം മൂടികള്‍

 

 

 

 

 

കുലുക്കി വിളിക്കുന്നതു കേട്ടാണു നന്ദിനി കണ്ണു തുറന്നത് , കണ്മുന്നില്‍ ആവി പറക്കുന്ന ചായ കപ്പ്, അവള്‍ അത്ഭുതത്തോടേ എഴുന്നേറ്റിരുന്നു …

ഗുഡ്മോര്‍ ണ്ണിങ്ങ് നന്ദൂ …”

 രാജീവ്  കപ്പ് അവളുടെ കയ്യിലേയ്ക്ക് കൊടുത്തു ..

അയാളുടെ വേഷവും ഭാവവും അവളില്‍ അമ്പരപ്പുണ്ടാക്കി , നേരത്തെ ഏഴുന്നേറ്റ് കുളിച്ചിരിക്കുന്നു വെളുത്ത ജുബ്ബ , കസവു കര മുണ്ട് , നെറ്റിയില്‍ ചന്ദനം …

അയാള്‍ ക്കതു മനസ്സിലായി ..

തലവേദന മാറിയോ  ..”

“” ഊം .. നന്നായുറങ്ങിയതു കൊണ്ടാകാം , പോയി ..” അവള്‍ നെറ്റിയില്‍ തടവി

അയാളും അവളുടെ തലയില്‍ കൈ വെച്ചു

ചായ കുടിക്ക് ..”

അവള്‍ പതിയെ ഒരല്പ്പം കുടിച്ചു.

അയാള്‍ ബെഡില്‍ അവള്‍ ക്ക് അഭി മുഖമായി കയറി ഇരുന്നു , അവളെ നോക്കി കുസ്യതി ചിരി ചിരിച്ചു 

എന്നാല്‍ ഇനി ഒരു ഹാപ്പി ബര്‍ ത്ത് ഡെ പറയൂ.. ”

അവള്‍ ക്ക് അപ്പോഴാണു ഓര്‍ മ്മ വന്നത് , അത് ഭുതവും സന്തോഷവും കണ്ട കണ്ണില്‍ പെട്ടെന്ന് സങ്കടം നിറഞ്ഞു – മറന്നു പോയിരിക്കുന്നു

അവള്‍ ചായ കപ്പ് അരികിലെയ്ക്ക് വെച്ച് അയാളെ കെട്ടി പിടിച്ചു

സോറി , രാജുവേട്ടാ , ഞാന്‍ , ഞാന്‍ മറന്നു പോയി ”

കരയാനുള്ള പുറപ്പാടാണു-

അയാള്‍ അവളെ മുറുക്കെ കെട്ടിപുണര്‍ ന്നിട്ട് , അകത്തി മാറ്റി , ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയില്‍ ഒരുമ്മ കൊടുത്തു , പിന്നെ അയാളുടെ നെറ്റി അവളുടെ ചുണ്ടില്‍ ചേര്‍ ത്തു വെച്ചു ..

ഏയ്  , അതൊരു വല്ല്യ കാര്യമാണോ , തലവേദനിച്ച് രാത്രി ടാബെലെറ്റ് കഴിച്ച് കിടന്നതു കൊണ്ടല്ലെ ഞാന്‍ വിളിക്കാതിരുന്നത് ..” അയാള്‍ അവളെ പിന്നേയും കെട്ടിപ്പിടിച്ച് കഴുത്തില്‍ ചുണ്ടുകള്‍ ചേര്‍ ത്തു …

എഴുന്നേറ്റ് കുളിക്കു , നീ എഴുന്നേല്ക്കാത്തതു കൊണ്ട് പ്രാര്ത്ഥന പൂജാ മുറിയിലാക്കി….”

അവള്‍ എഴുന്നേറ്റ് പോകാനൊരുങ്ങിയപ്പോള്‍ അയാള്‍ ചായ കപ്പ് പിന്നേയും കയ്യില്‍ കൊടുത്തു ..

ഉഗ്രന്‍ ചായയ)  , മുഴുവന്‍ കുടിക്കണം ..”

 അവള്‍ അയാളെ അനുസരിച്ചു , കണ്ണില്‍ അപ്പോഴും വെള്ള തുള്ളികള്‍ നിരഞ്ഞു നിന്നിരുന്നു.

 ഭര്‍ ത്താവിനു സഹിക്കാന്‍ കഴിയുന്നതിനേക്കാള്‍ എത്രയോ മാത്രം നിസ്സം ഗമാണല്ലോ താന്‍ …ബാത്ത്റൂമില്‍ ചെന്നവള്‍ പൊട്ടിക്കരഞ്ഞു , എല്ല്ലാമറിയുന്ന കുടും ബ സുഹ്യത്ത് മീര പറയും , നിന്റെ എത്ര ജന്മത്തെ പുണ്യമാണെന്നറിയില്ല ഇങ്ങെനൊരാള്‍ …ശരിയാണു , ഒന്നും തിരിച്ചു കൊടുക്കാന്‍ കഴിയാതിരിക്കുമ്പോഴും എത്രയോ അളവില്‍ സ്നേഹം തിരിച്ചു തരുന്നു , ആ ഹൌസിങ്ങ് കോളനിയിലെ പുതിയ ദമ്പതിമാരോട് മറ്റുള്ളവര്‍ പറയുന്നത് കേള്‍ ക്കാറുണ്ട് , നന്ദിനിയേയും രാജീവിനേ പോലെയും ജീവിക്കുക , മിക്കവാരും ഇടയ്ക്ക് ഒത്തുകൂടുമ്പോള്‍ ഭര്‍ ത്താക്കന്‍ മാരുടെ കുറ്റങ്ങള്‍ പറഞ്ഞ് ഒടുവില്‍ പറയും ,

 ” നന്ദിനി , ഒരു പെണ്ണിന്റെ ഏറ്റവും വലിയ ഭാഗ്യമാണു നിനക്ക് കിട്ടിയിരിക്കുന്നത് “

  കുളി കഴിഞ്ഞ് പൂജാമുറിയില്‍ സാധാരണയില്‍ കൂടുതല്‍ അവള്‍ അപേക്ഷിച്ചതും ആ ഭാഗ്യം അവള്‍ മരിക്കണതു വരെ ഉണ്ടാകണേ എന്നാണു , തന്നേക്കാള്‍ ആയുസ്സ് രാജുവേട്ടനു നല്കണേ യെന്നും …

അയാള്‍ യാത്ര പറഞ്ഞിറങ്ങിയാല്‍ അവള്‍ പിന്നെ തനിച്ചാണു , നഗരത്തിലെ തീരെ ചെറുതല്ലാത്ത ഒരു കണ്സ്ട്രക്ഷന്‍ കമ്പനി  നടത്തുന്നു , സഹപാഠി യായിരുന്ന അനൂപുമുണ്ട് കൂടേ , മീരയുടെ ഭര്‍ ത്താവ് , ..

 ഉച്ചയ്ക്ക് അവരെ  കൂടി പുറത്ത് നിന്ന്, രാത്രി  കമ്പനിയില്‍ ചെറിയ പാര്‍ ട്ടി …സത്യത്തില്‍ അത്തരം ബഹളങ്ങള്‍ ക്ക് തീരെ താത്പര്യമില്ല , മനസ്സില്‍ ഇപ്പോഴും ഗ്രാമത്തിലെ സ്കൂളില്‍ പത്താം ക്ലാസ്സ് വരെ പഠിച്ച നന്ദിനി തന്നെയാണു , രാജീവ് പറയും

 ” എനിക്കറിയാം , എന്റെ കുട്ടിയ്ക്ക് ഇതൊന്നും ഇഷ്ടമല്ലെന്ന് , ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ , ഇവിടെ ഇതൊക്കെ  , ചെയ്തെ പറ്റൂ…”

 അവള്‍ ഒന്നും മിണ്ടാറില്ല

 ” രാജുവേട്ടന്‍ എന്ത് മണ്ടനാ , രാജുവേട്ടനു പറ്റിയ പെണ്ണല്ല ഞാന്‍ , എനിക്ക് ഒന്നുമറിയുമില്ല, കഴിവുമില്ല , ഇഷ്ടവുമില്ല , ഈ ടൌണിലെ പരിഷ്കാരിയായ ഒരു പെണ്ണായിരുന്നു നല്ലത് …”

 അത് കേള്ക്കുമ്പോള്‍ അയാള്‍ അവളുടെ കവിളുകളില്‍ പതിയെ പിടിച്ചു തിരുമ്മും , ചുവക്കുമ്പോള്‍ ആരും അടുത്തില്ലെങ്കില്‍ ഉമ്മ വെയ്ക്കും

 ” എനിക്ക് നിന്നെ മതിയെങ്കിലോ ..”

 ഉള്ളില്‍ അത് കേള്‍ ക്കാനുള്ള കൊതി ഒരു പാടാണു , കേള്‍ ക്കുമ്പോള്‍ കോരി തരിക്കും.

 രാജുവേട്ടന്‍ പറയുന്ന വാക്കുകള്‍ , പ്രവര്ത്തികള്‍ ഒക്കെ തന്റെ  ഉള്ളിലെ അപകര്ഷതാബോധം കൊണ്ട് അളന്നു മുറിച്ചു നോക്കും , കടപ്പാടോ , സഹതാപമോ ഉണ്ടോ എന്ന് , അങ്ങിനെ അല്ലെന്നറിയാമെങ്കിലും , മനസ്സ് അതിന്റെ പുറകിലായിരിക്കും , അതിനൊരുപാട് കാരണങ്ങള്‍ ഉണ്ട് ..

 രാജുവേട്ടനെ അച്ഛന്‍  വീട്ടിലെയ്ക്ക് അഞ്ചു വയസ്സില്‍ കൂട്ടി കൊണ്ട്  വന്നപ്പോള്‍ കൂടെ , സ്വന്തം പെങ്ങളുടേയും അളിയന്റേയും മ്യത ദേഹങ്ങള്‍ കൂടിയുണ്ടായിരുന്നത്രെ , തനിയ്ക്കന്ന് ഒരു വയസ്സ് പോലും ആയിട്ടില്ലെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് , ജോലിയില്‍ , പൈസ യിലാരോ തിരിമറി കാണിച്ചപ്പോള്‍ ഉത്തരവാദിത്വം തലയ്ക്ക് വന്ന അഭിമാനിയായ ആള്‍ , ആത്മഹത്യ ചെയ്തു , ഒപ്പം ഭാരയും , മകന്‍ തനിച്ചായി , അയാളെ ഒരു കുറവു മില്ലാതെയാണു അമ്മാവന്‍ വളര്‍ ത്തിയത് , തനിയ്ക്ക് ഒരു പെണ്കുട്ടി മതി എന്ന അമ്മാവന്റെ തീരുമാനം പോലും അവനു വേണ്ടിയായിരുന്നു എന്ന് കേട്ടിറ്റുണ്ട് , നന്നായി പഠിപ്പിക്കാന്‍ കൂടുതല്‍ സൌകര്യമുള്ള സ്വന്തം ഭാര്യവീട്ടിലാക്കി , ടൌണില്‍ , അയാള്‍ പഠിച്ചു , നന്നായി വളര്‍ ന്നു , പഠിച്ച് സിവില്‍ എഞ്ചിനീയര്‍ ആയി , അച്ഛനു പെട്ടന്നു നെഞ്ചു വേദന വന്നു അമ്മയുടെ വീടിന്റെ അടുത്തുള്ള ആശുപത്രിയി ആക്കുമ്പോള്‍ രാജുവേട്ടന്‍ ദൂരെ ഏതോ പണി സ്ഥലത്തായിരുന്നു , ബോധം വന്നപ്പോള്‍ അച്ഛന്‍ ആവശ്യപ്പെട്ടത് കല്യാണമാണു , രാജുവേട്ടന്‍ ഞെട്ടുന്നതും നിസ്സഹായനായി നില്ക്കുന്നതും ഓര്‍ മ്മയുണ്ട് ,തന്നോട് വന്ന് ചോദിച്ചതും

 ” മാമയുടെ ആഗ്രഹം കേട്ടിലെ , എത്രയും പെട്ടെന്ന് നടന്നു കാണണം എന്ന് , ഡോക്ടര്‍ മാര്‍ പറയുന്നത് , ഇനി ഒരു സ്ട്രോക്ക് താങ്ങില്ല എന്നാണു , നമ്മള്‍ ഇത്ര നാളും അങ്ങിനെ പരസ്പരം കണ്ടിട്ടില്ല , മാമയോട് പറ്റില്ലാ എന്ന് പറയാന്‍ കഴിയില്ല , എന്താ നിന്റെ അഭിപ്രായം , ഇഷ്ടക്കുറവുണ്ടെങ്കില്‍ , എന്തെങ്കിലും പറഞ്ഞ് ഒഴിവാകാം “

 ” ഇഷ്ടക്കുറവല്ല രാജുവേട്ടാ , എനിക്ക് ഒരാളെ ഇഷ്ടാണു ..”

എവിടെ നിന്നോ കിട്ടിയ ധൈര്യം , പിന്നെ അയാളോടുള്ള കുട്ടിക്കാലം തൊട്ടേയുള്ള സ്വാതന്ത്ര്യം , അങ്ങിനെ പറയാന്‍ കഴിഞ്ഞു

ദേഷ്യപ്പെടും എന്ന് തോന്നിയ മുഖത്ത് മന്ദഹാസം .

 ” ആരാ..? , നമുക്ക് പറ്റുന്ന ആള്‍ തന്നെയല്ലെ ? ”

 ” അതെ , നമ്മുടെ സ്കൂളില്‍ പുതിയതായി വന്ന ഡ്രോയിങ്ങ് മാഷ് , ചേങ്ങലത്തെ അപ്പുക്കുട്ടന്‍ മാഷുടെ ചെറിയ വീട്ടിലാ വാടകയ്ക്ക് …,

നല്ല ആളാ .. ”

 മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കുന്ന  ഒരാള്‍  , അപ്പുക്കുട്ടന്‍ മാഷ് ഒരു ദിവസം വൈകീട്ട് വന്ന് നാളെ മുതല്‍ ഒരു പുതിയ താമസക്കാരനുണ്ട് , ഇത്തിരി പാലു വേണം എന്ന് പറഞ്ഞപ്പോള്‍ കരുതിയിരുന്നില്ല , അപ്പുറത്തെ നാലാം ക്ലാസ്സ് കാരനായ കണ്ണന്‍ ആണു നിത്യവും അതു വാങ്ങി കൊണ്ട് പോയി കൊടുത്തിരുന്നത് , ഒരു ദിവസം അവന്റെ നോട്ട് ബുക്ക് കണ്ടപ്പോള്‍ അതുഭുതപ്പെട്ടുപോയി അത്രയ്ക്ക് മനോഹരമായ ചിത്രങ്ങള്‍  ആളേ കണ്ടത് , അമ്പലത്തില്‍ വെച്ചും , അവന്‍ കൂടെ ഉണ്ടായിരുന്നതു കൊണ്ട് സം സാരിച്ചു , പിന്നെ ആ കാന്ത ശക്തിയില്‍ വീണു , അമ്പലത്തിലെ മതിലിന്റെ വടക്കേ മൂലയിലെ വലിയ ചെരാതിന്റെ ചുവട്ടില്‍ ഒളിപ്പിച്ചു വെയ്ക്കുന്ന കടലാസ്സ് കഷ്ണങ്ങളില്‍ പങ്കിട്ട എണ്ണിയാലോടുങ്ങാത്ത സ്വപ്നങ്ങള്‍

 എങ്ങിനെ അമ്മാവനോട് അവതരിപ്പിക്കുമെന്നറിയില്ലെങ്കിലും രാജു അന്വേഷിച്ചപ്പോള്‍ അരവിന്ദന്‍ മാഷ്  ആ സ്കൂളില്‍ നിന്നും നാട്ടില്‍ നിന്നാരോ അന്വേഷിച്ച് വന്നപ്പോള്‍ ലീവെടുത്ത് പോയീ എന്നാണറിഞ്ഞത് , അച്ഛന്റെ സ്ഥിതി പിന്നേയും മോശാമായപ്പോള്‍ കല്യാണം ചെറിയ ചടങ്ങായി  അമ്മയുടേ വീട്ടില്‍ വെച്ചു നടത്തി , താലി കെട്ട് കഴിഞ്ഞ് നേരേ ആശുപത്രിയിലേയ്ക്കാണു പോയത്   , അവ്യക്തമായ ഓര്‍ മ്മയില്‍ അത് കണ്ട് സന്തോഷിച്ച് ക്യത്യം രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അച്ഛന്‍ പോയി

ആദ്യം ലീവ് ആയിരുന്ന അരവിന്ദന്‍ , പിന്നെ ജോലി രാജി വെച്ചെന്ന് കേട്ടു , ഇനി ആ നാട്ടിലേയ്ക്ക് ഇല്ലെന്ന് പറഞ്ഞെന്നും , കുറ്റബോധം , ഒന്നറിയിക്കാതെ മറ്റൊരാളെ വിവാഹം ചെയ്തത് മനസ്സിനെ വല്ലാതെ സങ്കടപ്പെടുത്തുമ്പോള്‍ രാജീവ് സമാധാനിപ്പിക്കും

 ” എപ്പോഴെങ്കിലും അയാളെ കണ്ടു മുട്ടുകയാണെങ്കില്‍ നമുക്ക് പറഞ്ഞു മനസ്സിലാക്കാം , ചിലപ്പോ അയാള്‍ കല്യാണമൊക്കെ കഴിച്ച് , ഇതൊന്നും ഒരു ഓര്‍ മ്മയുമില്ലാതെ സന്തോഷായി കഴിയുകയാവും , വെറുതെ നമ്മുടെ സന്തോഷത്തിനു അന്വേഷിച്ചു പോയി അയാളെ വെരുതെ ഓര്‍ മ്മ പ്പെടുത്തണൊ …? ”

 രാജുവേട്ടന്‍ അത് പറയുമ്പോള്‍ സമാധാനമാണു

 ശരിയാവാം , ചിലപ്പോള്‍ കാലം അത് മായ്ച്ചു കളഞ്ഞേയ്ക്കാം , ആ പ്രായത്തില്‍ ഏതൊരു പെണ്കുട്ടിയ്ക്ക് തോന്നുന്നതാണെന്ന് എപ്പോഴും ഓര്‍ മ്മപ്പെടുത്തിയിരുന്ന ആള്‍ , താന്‍ മറ്റൊരു കല്യാണം കഴിച്ചത് അങ്ങിനെ മനസ്സിലാക്കി കാണും , ഓര്‍ ക്കുന്നില്ലെങ്കില്‍ വേണ്ട , എവിടെയായിരുന്നാലും നന്നായിരിക്കട്ടേ ,

 പക്ഷെ ആദ്യം ഗര്ഭം ധരിച്ച് , കുട്ടിയ്ക്ക് വളര്‍ ച്ചയില്ലെന്ന് പറഞ്ഞ് എടുത്ത് കളയുന്നതിനോടോപ്പം ഗര്ഭപാത്രത്തിലോ അതിലേയ്ക്ക്  വരുന്ന കുഴലിലോ  എന്തോ വളര്‍ ച്ച എന്ന് പറഞ്ഞ് ഒരമ്മയാകനുള്ള കഴിവിനെ ഇല്ലാതാക്കുമ്പോള്‍ തോന്നി , എന്തൊക്കെ ചെയ്താലും ഒരു ശാപം തനിയ്ക്കുണ്ടെന്ന് –

 വരണ്ടു പോയ മനസ്സില്‍ കഴിഞ്ഞ പതിമൂന്നു വര്ഷമായി എന്നും വസന്തം നിറയ്ക്കുന്ന രാജുവേട്ടന്റെ സ്നേഹം ഏറ്റുവാങ്ങാനുള്ള യോഗ്യത തീരെയിലെന്ന ഈ ചിന്തകളാണു , ആ സ്നേഹത്തെ ഭൂത കണ്ണാടിയിലൂടേ നോക്കാന്‍ പ്രേരിപ്പിക്കുന്നത് , എന്താണു  അതില്‍ അടങ്ങിയിരിക്കുന്നതെന്ന് ,പക്ഷെ  വിചാരിച്ചതൊന്നും ഇതേവരെ കാണാന്‍ കഴിഞ്ഞിട്ടില്ല .. അതില്‍ സ്നേഹം മാത്രമെ ഉള്ളൂ …!!

 കോളിങ്ങ് ബെല്ലിന്റെ ശബ്ദമാണു നന്ദിനിയെ ആ ചിന്തയില്‍ നിന്നുണര്‍ ത്തിയത് , മിക്കവാറും അത് ചെയ്യുക , ടെലെഫോണോ , കുക്കറിന്റെ ശബ്ദമോ , ക്ലോക്കിന്റെ സമയമറിയിച്ചുള്ള മുഴക്കമോ ഒക്കെ ആയിരിക്കും , പിറന്നാള്‍ ദിനം ആഘോഷിക്കാന്‍ എത്തുന്ന ആളെ പ്രതീക്ഷിച്ച് വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ പരിചയമില്ലാത്തൊരു രൂപം -  അവിടെ അവിടെയായി നരച്ച തലമുടി അലക്ഷ്യമായിട്ട  , ഒട്ടും ശ്രദ്ധയില്ലാത്ത താടിയുള്ള , കറുത്ത വലിയ ഫ്രയിമുള്ള കണ്ണട വെച്ച ആ രൂപം

തന്നെ കണ്ടൊന്ന് പകച്ചിട്ട് നന്ദിനി എന്ന് വിളിച്ചപ്പോള്‍ അവള്‍ ആളെ തിരിച്ചറിഞ്ഞു

 ഒരു നിമിഷത്തെ അമ്പരപ്പിനു ശേഷം അവള്‍ വാതിലിന്റെ അരികിലേയ്ക്ക് മാറി കണ്ണു കളടച്ചു നിന്നു

 ഒന്നും പറയാന്‍ കഴിയാതെ വാക്കുകള്‍ നെഞ്ചില്‍ കിടന്നു പുറത്തേയ്ക്ക് ചാടാന്‍ ശ്രമിച്ചു , അത് ഉള്ളില്‍ അവിടവിടെയായി മുറിവുകള്‍ ഉണ്ടാക്കി – ഇത്ര കാലം കഴിഞ്ഞിട്ടും , ഇത്രമാത്രം , സ്വയം എന്താണു സം ഭവിക്കുന്നത് എന്നവള്ക്ക് മനസ്സിലായില്ല , കഷ്ടപ്പെട്ടാണു പറഞ്ഞത്

 ” മാഷിരിക്കു ..”

 അയാള്‍ പക്ഷെ ഇരുന്നില്ല

 ” ഇത് രാജിവിന്റെ വീടല്ലെ , ..? ”

 വീട് മാറി കയറിയ പോലെയുള്ള പരിഭ്രമം കണ്ടപ്പോള്‍ അവള്‍ പറഞ്ഞു

 ” അതെ ..ഞാന്‍ ഭാര്യയാണു ..”

 ” അതു ശരി , ഒരു കാര്യം പറയാനായിരുന്നു അദ്ദേഹത്തിനോട് , ഒരു പ്രൊജെക്റ്റ് , ഇന്നലെ ഓഫിസില്‍ പോയെങ്കിലും കണ്ടില്ല , ഇന്ന് ഇവിടെ കാണുമെന്ന് സ്റ്റാഫ് പറഞ്ഞിരുന്നു .., ഒരു തവണയെങ്കിലും നേരിട്ട് കണ്ടു പറഞ്ഞതിനു ശേഷമായിരുന്നെങ്കില്‍ ഫോണില്‍ സം സാരിച്ചാല്‍ മതിയായിരുന്നു ……”

 “പോയി , ഉച്ചയ്ക്ക്  എത്തും , ഇരിക്കാണെങ്കില്‍ കാണാം ”

 

വേണ്ട , ഞാന്‍ കണ്ടോളാം ..”

 ഒരു യാത്ര പോലും പറയാതെ അയാള്‍ ഇറങ്ങിയപ്പോള്‍ അവള്‍ പിന്നില്‍ നിന്നും വിളിച്ചു

 ” മാഷെ , ഇപ്പൊ എവിടെയാ കുടും ബം ..? ” അയാള്‍ തിരിഞ്ഞു നിന്നു

  കുറച്ചകലെ ഉള്ള മറ്റൊരു ടൌണിന്റെ പേര്‍ പറഞ്ഞു ,

 ”  കുടും ബം , സുഖായിരിക്കുന്നു , ഒരു മകള്‍ ..ഇനി ഹൈ സ്കൂളിലേയ്ക്ക് “

 രാജിവ് കാറില്‍ വരുമ്പോള്‍ ദൂരേ നിന്നേ കണ്ടു ഒരാള്‍ വീട്ടില്‍ നിന്നിറങ്ങി റോഡരികില്‍ പാര്‍ ക്ക് ചെയ്തിരുന്ന കാറില്‍ കയറി പോകുന്നു , മുന്‍ വശത്തെ വാതില്‍ അടയ്ക്കാതെ എന്തോ ആലോചനയില്‍ മുഴുകിയിരിക്കുന്ന അവളെ അയാള്‍ തട്ടി വിളിച്ചു , അയാളെ കെട്ടിപ്പിടിച്ച് അവള്‍ കരഞ്ഞു , പിന്നെ കാര്യം പറഞ്ഞു

 ” രാജുവേട്ടനെ കാണണം എന്ന് പറഞ്ഞിട്ടുണ്ട് , എന്ത് പ്രൊജെക്റ്റ് ആണെങ്കിലും എന്നോട് പറയണം , നമുക്ക് രണ്ട് പേര്‍ ക്കും കൂടി പോയി ഒരിക്കലെങ്കിലും പറയണം ഉണ്ടായ കാര്യങ്ങള്‍  , മാഷ്  രാജുവേട്ടന്‍ പറയുന്നത് പോലെ അതൊന്നും ഇപ്പോ ഓര്‍ ക്കുന്നുണ്ടാവില്ല , ഹൈ സ്കൂളില്‍ പഠിക്കാറായ  ഒരു മകള്‍ ഉണ്ടത്രെ …”

 അയാള്‍ സമ്മതിച്ചു , അവളെ സമാധാനിപ്പിച്ചു ,

 ഉച്ചയ്ക്ക് അനൂപും മീരയും വന്നപ്പോഴും നന്ദിനി അത്ര നല്ല മൂഡില്‍ ആയിരുന്നില്ലെന്നത് അയാള്‍  രദ്ധിച്ചു  , ഹോട്ടലില്‍ നിന്നു വരുത്തിയ ഭക്ഷണം അവള്‍ ക്കിഷ്ടപ്പെട്ടാതായിരുന്നിട്ടും അവള്‍ ഒട്ടും കഴിക്കാതിരുന്നതും , എന്തോ പ്രശ്നം ഉള്ളതു പോലെ അനൂപിനും മീരയ്ക്കും തോന്നിയെന്ന് അയാള്‍ ക്കു മനസ്സിലായി വൈകുന്നേരത്തെ സ്റ്റാഫിനുള്ള പാര്‍ ട്ടിയില്‍

 അവളുടെ പെരുമാറ്റം  കൂടുതലായി ,രാജിവിനതെന്തോ ഉള്‍ ക്കൊള്ളാന്‍ കഴിയാത്തതു പോലെ  നന്ദിനിയ്ക്ക് തോന്നി പിറ്റേന്ന് കാലത്ത് അയാള്‍ ഓഫിസിലേയ്ക്ക് യാത്ര പറയുമ്പോള്‍ അത് നന്ദിനിയ്ക്ക്      ശരിക്കും മനസ്സിലായി , അയാള്‍ പക്ഷെ ഒന്നും പറഞ്ഞില്ലെങ്കിലും ,….

 രാത്രി ഒരു  പാട് വൈകുകയും രാജീവിന്റെ മൊബൈലില്‍ വിളിക്കുമ്പോഴൊക്കെ സ്വിച്ചിഡോഫ്  പറഞ്ഞതു കൊണ്ടു മാണു അവള്‍ അനൂപിനെ വിളിച്ചത് , സത്യത്തില്‍ അവള്‍ ഒരു പാട് പേടിച്ചു ,

 ” കാലത്തു  വന്നപ്പോള്‍ തന്നെ  വിസിറ്റര്‍ ഉണ്ടായിരുന്നു , കാബിനില്‍ ഇരുന്ന് സം സാരിച്ച ശേഷം അയാളുടെ കൂടെ പുറത്ത് പോയതാണു , ഞാന്‍ കരുതി വല്ല ബന്ധുക്കളുമാകും കൂട്ടി വീട്ടില്‍ വന്നിട്ട് നിങ്ങള്‍ ഒരു മിച്ച് എങ്ങോട്ടെങ്കിലും പോയിട്ടുണ്ടാകുമെന്ന് ..”

 അനൂപ് പറഞ്ഞതു കേട്ട് അവള്‍ ക്ക് സങ്കടം തോന്നി

 വന്ന ആളെ കുറിച്ചുള്ള രൂപം പറഞ്ഞപ്പോള്‍ അവള്‍ ക്ക്  മനസ്സിലായി

 അരവിന്ദന്‍ മാഷ്

 അന്ന് രാത്രി രാജീവ് വന്നപ്പോള്‍ അവളുടെ പേടി അധികമായി , പാര്‍ ട്ടികളില്‍ മാത്രം ഒരല്പം കഴിക്കാറുള്ള അയാള്‍ വന്നത് , സെക്യൂരിറ്റി പിടിച്ചിട്ടാണു , വസ്ത്രം പോലും മാറ്റാതെ കട്ടിലേയ്ക്ക് വീണു , കരഞ്ഞു പോയ അവളോട് പറഞ്ഞു

 ” എന്ത് ചെയ്താലും നീ കരയും , സ്നേഹം വാരി ക്കോരി തരുമ്പോളും പണ്ട് പോയവനെ ഓര്‍ ത്ത് കരയും—- ,നീ കരയ് ..പറ്റാവുന്നത്ര .. ” അയാള്‍ കിടന്നുറങ്ങി …

 ദിവസങ്ങള്‍ കഴിയും തോറും അവള്‍ ക്ക് ഒരിക്കലും പരിചയമില്ലാത്ത ഒരു രാജീവ് ആവുകയായിരുന്നു അയാള്‍ , ഒരിക്കല്‍  മുന്നിലിരുന്നു കരഞ്ഞ അവളുടെ രണ്ടു ചെകിടത്തും അയാള്‍ ആഞ്ഞടിച്ചു , കേട്ടവര്‍ അന്തം വിട്ടു പോയി ,അന്ന് പകല്‍  രാജിവും നന്ദിനി പറഞ്ഞ അരവിന്ദന്‍ മാഷും ടൌണില്‍ ഒരിടത്ത് സം സാരിച്ചു  നില്ക്കുന്നത് അനൂപ് കണ്ടിരുന്നു ….

  അനൂപും മീരയും വന്ന് നന്ദിനിയെ അവരുടെ ഫ്ലാറ്റിലേയ്ക്ക് കൊണ്ട് പോയി …

 ഒരിക്കലും ഒത്ത് പോകാന്‍ കഴിയില്ലെന്ന് പറഞ്ഞ് രാജീവ്  ഡിവോറ്സ് പെറ്റിഷന്‍ അയച്ചപ്പോഴാണു , അനൂപ് മീരയുടെ അമ്മവന്റെ മകളെയും ഭര്‍ ത്താവിനേയും വിവരമറിയിച്ചത് ..

നന്ദിനിയ്ക്ക് ആകെയുള്ള ബന്ധുക്കള്‍ എന്ന് പറയാവുന്നവര്‍ അവരാണു , അച്ഛന്റെ മരണത്തിനു ശേഷം , രാജീവ്  പറഞ്ഞതനുസരിച്ച് ഗ്രാമത്തിലെ സ്ഥലം വിറ്റ് , ടൌണിലേയ്ക്ക് വന്നതും വാടക് വീടെടുത്ത് താമസിച്ച് ബിസിനസ്സ് തുടങ്ങിയതും ,പഴയ ജോലി വിവാഹത്തിനു ശേഷം രാജി കത്ത് അയച്ചു കൊടുത്ത് അയാള്‍ ഉപേക്ഷിച്ചിരുന്നു ബിസിനസ്സ് വളര്‍ ന്നതോടേയാണു , പുതിയ സ്വന്തമായ സ്ഥലത്തേയ്ക്ക് മാറിയത് , മൂന്ന് വര്‍ ഷം മുന്പാണു നന്ദിനിയുടെ അമ്മ മരിക്കുന്നത് , അവര്‍ ഇടയ്ക്ക് നന്ദിനിയുടേയും രാജീവിന്റെയും കൂടെയും മറ്റ് സമയങ്ങളില്‍ അവരുടെ തറവാട്ടില്‍ മരിച്ചുപോയ അങ്ങളയുടെ തനിച്ചായ ഭാര്യയുടെ കൂടെയും താമസിച്ചു ,

 എന്തു ചെയ്യണം എന്ന് ആര്‍ ക്കും അറിയാത്ത ഒരവ്സ്ഥ , വാരിക്കോരി നല്കിയ ദൈവം ഇത്ര പെട്ടെന്ന് എല്ലാം വാരി യെടുക്കുമെന്ന് , ഇത്തരത്തില്‍ , ഒരു പ്രതീക്ഷയുമില്ലാത്തതു കൊണ്ട് , നന്ദിനി ശരിക്കും ഒരു പ്രതിമ യെ പോലെ ഇരുന്നു , അമ്മാവന്റെ മകളും ഭര്‍ ത്താവും എത്ര നിര്‍ ബന്ധിച്ചിട്ടും ആ നഗരത്തില്‍ നിന്ന് പോകാന്‍ അവള്‍ കൂട്ടാക്കിയില്ല , അനൂപിനും മീരയ്ക്കും അവള്‍ ഒരിക്കലും ഒരു ഭാരവും ആയിരുന്നില്ല , ശരിക്കും അവര്‍ അവള്‍ ക്ക് കാവലിരുന്നു , കാരണം മരണം  അവള്ക്കിപ്പോള്‍ നിസ്സാരമാണു , രാജീവ് എവിടേയാണെന്നു പോലും അറിയാത്തവ്സ്ഥ , ഓഫീ സില്‍ പോകാറേ ഇല്ല , പാര്‍ ട്ടണര്‍ ഷിപ്പ് മുഴുവന്‍ അവളുടെ പേരില്‍ ആക്കാന്‍ പറഞ്ഞ് രാജീവ് അയച്ച് കത്ത് അനൂപ് അവള്‍ ക്ക് നല്കി , അവളത് അയാള്ക്ക് തന്നെ തിരിച്ചു കൊടുത്തു ,

 ” രാജുവേട്ടനെ ക്കാള്‍ വലുതായി എനിക്കൊന്നുമില്ല ഈ ലോകത്തില്‍ …” അവള്‍ തനിയെ ഇരുന്നു പുലമ്പി … അവളുടെ കണ്ണുകളില്‍ അപ്പോഴും പ്രതീക്ഷയുടെ നാളങ്ങള്‍ അവര്‍ കണ്ടു , അയാള്‍ വരുമെന്ന്

 നഗരത്തില്‍ നിന്നല്പ്പം അകലെയായുള്ള ഒരു ഹോട്ടലില്‍ റൂമെടുത്ത് കഴിയുകയായിരുന്നു അയാള്‍ , മൊബൈല്‍ ഓഫ് ചെയ്ത് വെച്ചു , ജീവിതം തെറ്റാലിയില്‍ നിന്ന് വിട്ട കല്ലു പോലെ യായി , ഇനി നിയന്ത്രിക്കാനാവില്ല , ജീവിച്ചിരുന്നിട്ടെന്തിനെന്ന് ആലോചിക്കുമ്പോഴും മരിക്കാന്‍ കഴിയുന്നില്ല , എവിടെയോ അറ്റ് പോകാത്ത കണ്ണി , ബാക്കി നില്ക്കുന്നു , അത് പോകാന്‍ അനുവദിക്കുന്നില്ല , എങ്കിലും കോടതിയില്‍ ഒരു മിച്ച് പോയി പിരിയാന്‍ സമ്മതമാണെന്ന് പറയാന്‍ വയ്യ , തലേന്ന് തീരണം , ഭര്‍ ത്താവ് മരിച്ചു പോയാലും , വിവാഹ മോചനമാണല്ലോ , എന്തൊക്കെയായാലും മുഖത്ത് നോക്കി അത് പറയാന്‍ എത്ര ശ്രമിച്ചാലും സാധിക്കില്ല ,… രാജീവ് എപ്പോഴെ മരിച്ചു പോയിരിക്കുന്നു , അയാളെ , അരവിന്ദനെ കണ്ട അന്ന് മുതല്‍ , വാച്ചിലേ തിയ്യതിയിലേയ്ക്ക് നോക്കി മൂന്ന് ദിവസം , നാലാമത്തെ ദിവസം കാലത്ത് നിയമപരമായ ആ കണ്ണി കൂടി അവസാനിക്കും , അയാള്‍ മദ്യ കുപ്പിയിലേയ്ക്ക് നോക്കി പകുതിയോളം ബാക്കി ഉണ്ട് , ഗ്ലാസ്സിലേയ്ക്ക് ഒഴിക്കാന്‍ നിന്നില്ല , വായിലേയ്ക്ക് കമഴ്ത്തി , മനസ്സിന്റെ എരിച്ചിലില്‍ മദ്യം ഇറങ്ങി പോയത് അയാള്‍ അറിഞ്ഞില്ല.

 അനൂപ് ഓടി കിതച്ചാണു വന്നത് , പിറ്റേന്നാണു കോടതിയില്‍ എത്തേണ്ടത് , ഒരു അവസാന ശ്രമം നടത്തുക എന്ന നിലയിലാണു അരവിന്ദനെ അന്വേഷിച്ചത് , അയാള്‍ എന്താണു രാജീവിനോട് പറഞ്ഞത് എന്നറിയണം , പറ്റുമെങ്കില്‍ മൂന്ന് പേരേയും നിര്‍ ത്തി ഒന്ന് സം സാരിച്ചാല്‍ അവസാനിക്കുമെങ്കില്‍ … കുറച്ചകലെയുള്ള പട്ടണത്തില്‍ അറിയപ്പെടുന്ന ഒരു അഡ്വര്‍ ടൈസിങ്ങ് കമ്പനി നടത്തുകയാണിപ്പോള്‍ അരവിന്ദന്‍ ,

 ” നമുക്ക് പോകാം ,കണ്ട് സം സാരിക്കാം  ” മീര അവളെ നിര്‍ ബന്ധിച്ചു .

 ” അയാള്‍ എവിടെ യാണെന്നറിയോ ..? ” അവളുടെ ചോദ്യത്തിനു മറുപടിയായി അനൂപ് സ്ഥലവും കാര്യങ്ങളും പറഞ്ഞു കൊടുത്തു

 ” പോകാം , കാണണം  എനിക്കും ,   രാജുവേട്ടന്‍  എത്രയോ സ്നേഹം തരുമ്പോഴും , പണ്ടത്തെ സ്നേഹിച്ചയാളെ വഞ്ചിച്ചൂ എന്ന ചിന്തയുമായി സങ്കടപ്പെട്ടിരുന്നയാളാ ഞാന്‍ , ഇങ്ങനൊരാളെ ഓര്‍ ത്താണല്ലോ ഞാന്‍ അങ്ങിനെ ചെയ്തിരുന്നത് എന്ന് എനിക്ക് പറയണം , ഞാന്‍ ചെയ്തത് എന്റെ അവസ്ഥ കൊണ്ടാണു , എന്നിട്ടും മാഷിനു ഒന്നും നഷ്ട പെട്ടിട്ടില്ല , ഒടുവില്‍ വന്ന് , എന്തിനു ഇങ്ങനൊരു ശിക്ഷ എനിക്ക് തന്നതെന്ന് ചോദിക്കണം “

 ഉച്ചയാകാറായപ്പോഴാണു അവര്‍ ആ പട്ടണത്തില്‍ എത്തിയത് , അനൂപും   മീരയും നന്ദിനിയും , അനൂപിന്റെ കാറില്‍ ..

 അരവിന്ദന്റെ ഓഫിസില്‍ പോയപ്പോള്‍ അയാള്‍ അവിടെ ഇല്ല , പാര്‍ ട്ടണര്‍ ഒരു സ്റ്റീഫന്റെ നമ്പര്‍ കിട്ടി , അതില്‍ വിളിച്ചപ്പോള്‍ സിറ്റിയിലെ പ്രമുഖ ഹോസ്പിറ്റലില്‍ എത്താന്‍ പറഞ്ഞു , പറഞ്ഞിരുന്നതു പോലെ അയാള്‍ കാത്ത് നിന്നിരുന്നു , ക്യത്യമായ അടയാളം പറഞ്ഞിടത്തു തന്നെ …

 അനൂപിന്റെ പേര്‍ ഫോണിലൂടെ പരിചയപെട്ടതിനാല്‍ അയാള്‍ വിളിച്ചു

 സ്ത്രീകളില്‍ രണ്ട് പേരെ കണ്ട് സ്റ്റീഫന്‍ ചോദിച്ചു

 ” ആരാണു  നന്ദിനി ..? “

ക്ഷമിക്കണം , ഈ പേര്‍ എനിക്ക് പരിചയമാണു ഒരു പാട് കാലമായി ..”

 സ്റ്റീഫന്‍ പറഞ്ഞതു കേട്ട്  അത്ഭുതത്തോടെ   നന്ദിനി അയാളെ  പരിചയപ്പെട്ടു , മീരയും …

 ’ അരവിന്ദന്‍ ..” അനൂപ് അല്പം തിരക്ക് കാട്ടി

 ” ഓഹ് .. വരൂ ..” അയാള്‍ മുന്നില്‍ നടന്നു , ഐ സി യൂ വിന്റെ മുന്നില്‍ എത്തിയപ്പോള്‍ നിന്നു , ചില്ലിലൂടെ കാണാം , മൂക്കിലും വായിലുമൊക്കെ ട്യുബിട്ട് കിടക്കുന്നു

 ” ഉള്ളിലേയ്ക്ക് കടത്തി വിടില്ല , വിട്ടാലും കാര്യമില്ല , ഇപ്പോഴല്ല ഇനി ചിലപ്പോ എപ്പോഴും അയാള്‍ നമ്മള്‍ പറയുന്നത് കേള്‍ ക്കില്ല ..” സ്റ്റീഫന്റെ തോണ്ട യിടറി , കണ്ണിലൂറിയ വെള്ളം അയാള്‍ ഒരു ചിരി കൊണ്ട് മറയ്ക്കാന്‍ ശ്രമിച്ചു , അത് പക്ഷെ വിഫലമായി ..

 അരികിലുള്ള ബെഞ്ചില്‍ ഇരിക്കുന്ന മിഡിയും ടോപ്പ് ഇട്ടിരിക്കുന്ന സുന്ദരിയായ ഒരു പെണ്കുട്ടി , പതിമൂന്നോ പതിനാലോ വയസ്സ് തോന്നിയ്ക്കും അവള്‍ ക്ക് ,

 ” ഗായത്രി ..” സ്റ്റീഫന്റെ വിളി കേട്ട് അവള്‍ അയാളുടെ അടുത്തേയ്ക്ക് ഓടി വന്നു

 ” പപ്പയെ കാണാന്‍ വന്നവരാ ” അവള്‍ എല്ലാവരേയും നോക്കി ചിരിച്ചു

 ” പ്രാര്‍ ത്ഥിക്കണം  , പപ്പയ്ക്ക് ഒന്നും വരാതിരിക്കാന്‍ , ഡോക്ടറങ്കിള്‍ പറഞ്ഞു , നന്നായി പ്രാര്‍ ത്ഥിക്കാന്‍ ..”

നന്ദിനിയ്ക്ക് അവളോട് വല്ലാത്തൊരു വാത്സല്ല്യം തോന്നി ..

 ” മോളു പോയിരുന്നോളു ” അങ്കിള്‍ കുറച്ച് കഴിഞ്ഞ് വരാം , ആന്റി ഇപ്പൊ തന്നെ വരും , അരൂണ്‍ അങ്കിള്‍ എവിടെ ? ” അവള്‍ വരാന്തയിലേയ്ക്ക് കൈചൂണ്ടി , അവിടെ ഒരു ചെറുപ്പക്കാരന്‍ നില്ക്കുന്നു , നടന്നു പോയി കസേരകളില്‍ ഒന്നിലിരുന്നു

എന്താ അരവിന്ദനു ..? ” നന്ദിനി ചോദിക്കാന്‍ വരുന്നതിനു മുന്പെ അനൂപ് ചോദിച്ചു ..

 ” എന്തൊക്കെ പേരിട്ട് വിളിച്ചാലും  അയാള്‍ മരിക്കാണു , ഒരു ചികിത്സയ്ക്കും രക്ഷപ്പെടുത്താനാവാകാതെ ..ആറു മാസം സമയമാണു പറഞ്ഞിരുന്നത് , അയാള്‍ പക്ഷെ സ്വയം പറയാറുണ്ട് , അത്ര വരെ എത്തില്ലെന്ന് , ഓടുകയായിരുന്നു , ഓരോന്നും ചെയ്തു തീര്‍ ക്കാന്‍ …”

 ” ഭാര്യ ..ഈ കുട്ടിയുടെ അമ്മ ..? “

 ” അയാളതിനു കല്യാണം കഴിച്ചിട്ടില്ല , ഇത് പെങ്ങളുടെ മോളാണു “

 ” അപ്പോള്‍ പപ്പ എന്ന് വിളിച്ചത് ..? ” മീര സം ശയം കേട്ടപ്പോള്‍ അയാള്‍ പറഞ്ഞു

 ” ഇവള്‍ ക്ക് അമ്മയും അച്ഛനും അമ്മാവനും എല്ലാം അയാളാണു , അവള്‍ ഇഷ്ടമുള്ളത് വിളിക്കും ..”

 ” നമുക്ക് പുറത്ത് നില്ക്കാം , ആരെങ്കിലുമൊക്കെ വരും ..സ്റ്റാഫ്ഫ് , പരിചയക്കാര്‍ ഒക്കെ .., കഴിഞ്ഞ കുറെ കാലമായിട്ട് അയാള്‍ എന്റെ സ്വന്തം ചേട്ടനാണു , എനിക്കറിയാത്തതൊന്നും അയാളുടെ ജീവിതത്തില്‍ ഇല്ല , നിങ്ങള്‍ രാജീവും നന്ദിനിയും ഒരുമിച്ച് വരുമെന്നാണു ഞാന്‍ കരുതിയത് ”

 സ്റ്റീഫന്‍ പറഞ്ഞതു കേട്ട് അവര്‍ പുറത്തിറങ്ങി ,പാര്ക്ക് ചെയ്തിരുന്ന കാറില്‍ കയറി ഇരുന്നു അയാള്‍ അവസാനം പറഞ്ഞത് അവര്‍ ക്ക് മനസ്സിലായില്ല , അനൂപ് അയാളോട് കാര്യങ്ങള്‍ എല്ലാം പറഞ്ഞു     , വന്നത് പറ്റുമെങ്കില്‍ സം സാരിച്ച് ഒരു പോം വഴി കാണാനാണെന്നും ….

 സ്റ്റീഫന്‍ അത്ഭുതപ്പെട്ടു

 ” നിങ്ങള്‍ എന്താണു പറയുന്നത് , എനിക്ക് മനസ്സിലാകുന്നില്ല , അരവിന്ദന്‍ ഇവരുടെ ജീവിതം നശിപ്പിച്ചെന്നോ …? ഒരിക്കലും ഇല്ല , അയാള്‍ അത് ചെയ്യില്ല , അയാള്‍ ക്കത് കഴിയില്ല , അങിനെയെങ്കില്‍ എന്നെ അതാകാമായിരുന്നു ..? ”

 ” മനസ്സിലായില്ല , എങ്ങിനെ നശിപ്പിക്കാമെന്ന് ..? ” നന്ദിനിയുടെ സ്വരം കനത്തു , മീര പതുക്കെ അവളെ തട്ടി

 സ്റ്റീഫനും അനൂപും മുന്നിലാണിരുന്നിരുന്നത് ..

 അയാള്‍ പുറത്തേയ്ക്ക് നോക്കി അവരോടല്ലാത്തവണ്ണം പറഞ്ഞു

 ” ഞാന്‍ ആദ്യമായി അയാളെ കാണുന്നത് ഇതേ ഹോസ്പിറ്റലില്‍ വെച്ചാണു ..മാനസിക നില തെറ്റിയ സഹോദരിയെ പ്രസവത്തിനായ് അഡ്മിറ്റ് ചെയ്തിട്ട് , ലേബര്‍ റൂമിനു മുന്നില്‍ നില്ക്കുമ്പോള്‍ , എന്റെ ഭാര്യയുടെയും ആദ്യത്തെ പ്രസവമായിരുനു അന്ന് , എനിക്ക് ഒരാണ്‍ കുഞ്ഞ് പിറന്നു , അയാളുടെ പെങ്ങള്‍ ക്ക് ഒരു പെണ്കുഞ്ഞും , അതിനെ കയ്യില്‍ വാങ്ങിയപ്പോള്‍ അയാളുടെ കണ്ണില്‍ നിന്ന് വീണത് കണ്ണീരായിരുന്നില്ല രക്ത്മായിരുന്നു , കാരണമറിയുമോ ,..? ” അയാള്‍ തല തിരിച്ച് നന്ദിനിയെ നോക്കി

അവള്‍ ഒന്നും മിണ്ടാതെ അയാളെ നോക്കി,

 ” ജനിക്കുന്നതിനു മുന്പേ മുത്തശ്ശിയെ , ജനിച്ചതിനു ശേഷം അമ്മയെ , പിന്നെ സ്വന്തം ജീവിതം നഷ്ടപ്പെട്ട ഒരു അമ്മാവന്‍ , മകള്‍ വിവാഹം കഴിക്കാതെ തന്നെ ഗര്ഭിണിയാണെന്നറിഞ്ഞ അമ്മ , മാനഹാനി ഭയന്ന് ആത്മഹത്യ ചെയ്തു , തൂങ്ങി നിന്ന അമ്മയെ കണ്ട് അതിനുത്തരവാദി താനാണല്ലോ എന്ന ചിന്തയാവാം , അവളെ ഭ്രാന്തിയാക്കി , അബോര്‍ ഷനുള്ള സമയം കഴിഞ്ഞതിനാല്‍ , അതിനു ഭൂമിയില്‍ ജനിക്കാനുള്ള യോഗമുള്ളതു കൊണ്ട് , അത് ജനിച്ചു …

” ഗായത്രി ..? ” അനൂപ് പതുക്കെ ചോദിച്ചു

 ” ആ കുട്ടിയുടെ അച്ഛനാരാ ..? ,ആരെങ്കിലും ചതിയ് ക്കായിരുന്നോ ? അറിയാന്‍ കഴിഞ്ഞില്ലെ ആ കുട്ടിയുടെ മാനസിക നില തെറ്റിയതു കൊണ്ട് ..?”

 ഒരു പാട് ചോദ്യം എല്ലാവര്‍ ക്കും ഉണ്ടായി

 ” അറിയാം , അരവിന്ദനും എനിക്കും , – അമ്മയുടെ ചടങ്ങുകള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ ക്ക് വിവരം കിട്ടി , താന്‍ സ്നേഹിച്ച പെണ്കുട്ടി മറ്റൊരാളെ വിവാഹം കഴിച്ചെന്ന് ജോലി രാജി വെച്ചു ആ നാട്ടില്‍ നിന്ന് അരവിന്ദന്‍ കിട്ടിയ പൈസയ്ക്ക് ആ സ്ഥലം വിറ്റ് വരികയായിരുന്നു , ഇവിടെയ്ക്ക് പെങ്ങള്‍ ക്ക് നല്ല ചികിത്സയ്ക്കായി , പിന്നെ ഒരു തരം രക്ഷപെടലും , എന്റെ അളിയനായിരുന്നു അയാളുടെ പെങ്ങളെ ചികിത്സിച്ചിരുന്നത് , എന്റെ പെങ്ങളാണു ഇവിടുത്തെ ഗൈനക്കോളജിസ്റ്റ് , അവര്‍ ക്ക് ഇവരുടെ എല്ലാ കാര്യങ്ങളും അറിയാം , എന്റെ ഭാര്യയുടെ മുല കുടിച്ചാണു അവള്‍ വളര്‍ ന്നത് , പിന്നെ ബിസിനസ്സിനു ഞാന്‍ ആണു മുതല്‍ മുടക്കിയത് , വലിയ കഴിവുള്ള ആളാ  , ബിസിനസ്സ് വിചാരിച്ചതിനേക്കാള്‍ എത്രയോ ഉയരത്തിലായി ”

 ” ഗായത്രിയുടെ അച്ഛന്‍ ..?, ചതിച്ചതാണോ..?  ” അനൂപ് പിന്നേയും ചോദിച്ചു

 ” അങ്ങിനെയാണു ഒരുപാട് നാള്‍ ചിന്തിച്ചത് , പക്ഷെ അവളുടെ പെട്ടിയില്‍ നിന്ന് കിട്ടിയ കത്തുകളില്‍ നല്ല ഒരാളാണെന്ന് തോന്നിയിരുന്നു , എന്നാലും എന്തെ ഗര്ഭിണിയായ ഒരു പെണ്ണിനെ ഉപേക്ഷിച്ചു പോകാന്‍ എന്ന് ചിന്തിച്ചു ..”

 ” എന്തെ..? എന്തായിരുന്നു ../ ? ” നന്ദിനി ആകാം ഷയോടെ ചോദിച്ചു

 ” അയാള്‍ അറിഞ്നിരുന്നില്ല അവള്‍ ഗര്‍ ഭിണിയായിരുന്നെന്ന് , അവള്‍ പറഞ്ഞിരുന്നില്ല , നാട്ടിലേയ്ക്ക് പോയ അയാള്ക്ക് വേറെ കല്യാണം കഴിക്കേണ്ടി വന്നു , മകള്‍ ഗര്‍ ഭിണിയാണെന്നറിഞ്ഞ് അമ്മ അന്വേഷിച്ചപ്പോള്‍ അയാള്‍ അവിടെ നിന്ന് പെട്ടെന്ന് പോയെന്നറിഞ്ഞു , അവര്‍ അത് സംശയിച്ചു , അരവിന്ദനു അമ്മ മാപ്പ് ചോദിച്ചു കൊണ്ടുള്ള മരിക്കുന്നതിനു മുന്പെഴുതിയ ഒരു കത്തിലാണു , അയാളെ കുറിച്ചാദ്യം അറിഞ്ഞത് , ഗ്രാമത്തില്‍ പാലം പണിയാന്‍ വന്നതിലെ എഞ്ചിനീയര്‍ ..പിന്നെ അവളുടെ പെട്ടിയില്‍ നിന്ന് ചെറിയ ഒരു ഫോട്ടോ കിട്ടി ..”

 ” ആരാണത് ..അന്വേഷിച്ചില്ലെ ..? ”

 ” ഉവ്വ്..കണ്ടെത്തുകയും ചെയ്തു ..രാജീവ് , നന്ദിനിയുടെ ഭര്‍ ത്താവ് ”

സ് റ്റീഫന്റെ  വാക്കുകള്‍ എല്ലാവരിലും നടുക്കം ഉണ്ടാക്കി, എത്ര ശ്രമിച്ചിട്ടും നന്ദിനിയ്ക്ക് കരച്ചില്‍ ഒതുക്കാനായില്ല, മീര അവളെ തോളിലേയ്ക്ക് ചായ്ച്ചു കിടത്തി ,

  സ്റ്റീഫന്‍ അവളുടെ സങ്കടം കാര്യമാക്കിയതേയില്ല , രാജീവിനോടും പിന്നെ നന്ദിനിയോടും അയാള്‍ ക്ക് വല്ലാതെ വെറുപ്പുള്ളത് പോലെ  , ഒരു പക്ഷെ ആത്മാര്‍ ത്ഥ സുഹ്യത്തിന്റെ ജീവിതം , ഇപ്പോഴത്ത അവസ്ഥ , അയാളെ കുറിച്ചുള്ള നന്ദിനിയുടെ തെറ്റിദ്ധാരണ , സ്റ്റീഫനെ അങ്ങിനെ ആക്കിയതാണെന്ന് അനൂപിനു തോന്നി

 ” ഞാന്‍ പറഞ്ഞിരുന്നത , കേസ് കൊടുക്കാന്‍ , എല്ലാ തെളിവുകളും കയ്യിലുണ്ട് , പക്ഷെ അരവിന്ദന്‍ സമ്മതിച്ചില്ല ”

 ഞെട്ടലിലും തന്നെ ശ്രദ്ധിച്ചിരിക്കുന്ന അനൂപിനോട് അയാള്‍ തുടര്‍ ന്നു

 ” മരിച്ചു പോയവരെ തിരിച്ചു കിട്ടില്ല , അനുഭവിച്ച സങ്കടങ്ങള്‍ ക്ക് ഒരിക്കലും പകരമാകില്ല , ഒന്നുമറിയാതെ പുതിയ ഒരു ജീവീതം തുടങ്ങിയ പെണ്കുട്ടിയുടെ കണ്ണീരു കാണണം , കേസ് കൊടുത്താല്‍ കിട്ടുന്നതല്ല ഒരച്ഛന്റെ സ്നേഹം , പൈസ കിട്ടുമായിരിക്കാം , അതിനു ഞാന്‍ മതി , എല്ലാവര്‍ ക്കും ഓരോ വിധിയുണ്ടാകും , എന്‍ റ്റെ ജീവിതം ഇവളെ സം രക്ഷിക്കാനാകും – ഇതാടോ എന്തെ സന്തോഷം ..,അയാള്‍ എന്നെ പറഞ്ഞു മനസ്സിലാക്കിയതിങ്ങനെയാണു മനസ്സിലായോ വേണമെങ്കില്‍ അയാള്‍ ക്ക് മുന്പെ ഇവരുടെ ജീവിതം ഒരു പക്ഷെ നശിപ്പിക്കാമായിരുന്നെന്ന് ഞാന്‍ പറഞ്ഞത് അതാണു ”

 അനൂപ് നിശ്ബ്ദനായി കേട്ടു, പിന്നെ സാവധാനത്തില്‍ ചോദിച്ചു

 ” അപ്പോ ഈ അസുഖം കാരണമാണൊ , രാജീവിനെ തേടി വന്നത് ..? ”

 ” അതെ , മരണം മുന്നില്‍ കണ്ടപ്പോഴുണ്ടായ പേടി , മൂന്ന് ആണ്കുട്ടികളാണെനിക്ക് , മൂത്തയാള്‍ അവള്ക്കൊപ്പം , ബാക്കിയുള്ളവര്‍ ഇവര്ക്ക് താഴെ താഴെ , എന്റെ മകള്‍ തന്നെയാണവള്‍ , ഒരു കുറവും വരാതെ ഞാന്‍ നോക്കാമെന്ന് പറഞ്ഞതാണു, പക്ഷെ എന്നോട് പറഞ്ഞു , അയാള്‍ മരിച്ചാല്‍ പിന്നെ ഈ ഭൂമിയില്‍ അവള്‍ ക്ക് രക്തബന്ധം എന്ന് പറയാണുള്ളത് അച്ഛനെന്ന് വ്യക്തിയാണു , ദൂരെ നിന്നെങ്കിലും ഒന്ന് കാണാന്‍ സൌകര്യം ചെയ്തു കൊടുക്കണം , പിന്നെ സ്വീകരിച്ചാലും ഇല്ലെങ്കിലും അയാളെ  അറിയിക്കണം , സ്വന്തം രക്തത്തില്‍ പിറന്നത് അനാഥയെന്നവണ്ണം ജീവിച്ചിരിപ്പുണ്ടെന്ന് , അതിലുപരി  കാലം നല്ലതായി അല്പം പക്വത നല്കിയിട്ടുണ്ടെങ്കില്‍  , അവള്‍ ക്ക് മനസ്സുകൊണ്ടെങ്കിലും സ്വന്തം അച്ഛനെ തിരിച്ചു കിട്ടുമെങ്കില്‍ ഇത്ര നാളും കൊടുത്ത അയാളുടെ ജീവിതത്തിന്റെ വിലയേക്കാള്‍ വരുമെന്നും ..പക്ഷെ ..”

 ” പക്ഷെ ..? ” അനൂപ് ആകാം ഷ കാണിച്ചു

 ” നന്ദിനിയാണു രാജീവിന്റെ ഭാര്യ എന്നറിയിലായിരുന്നു ,അവിടെ വരുന്നതു വരെ

 രാജീവിനോടൊരിക്കലും നന്ദിനിയുമായുള്ള ബന്ധം പറയാതെയാണു ഈ കാര്യം സം സാരിച്ചത് , അതും അറിയിച്ചെന്നെ ഉള്ളു , ഇപ്പോ കുടും ബവും കുട്ടികളുമായി കഴിയാണെങ്കില്‍ , അവിടെ ഒരു പ്രശ്നമാവുകയാണെങ്കില്‍ ഒന്നും ചേയ്യേണ്ടെന്ന് പ്രത്യേകം പറഞ്ഞു ”

 ” അപ്പോ രണ്ടാമതു വന്നത് ..? ” അനൂപ് താന്‍ കണ്ടത് ഓര്‍ മ്മിച്ചു , അന്ന് ആയിരുന്നല്ലോ കാര്യങ്ങല്‍ വളരേ രൂക്ഷമായത്

 ” അത് രാജീവ് വിളിച്ചിട്ട് . ആദ്യ ദിവസം ഒരു തരം ഷോക്കില്‍ എന്ന പോലെ ആയിരുന്നത്രെ അയാള്‍ , കൂടെ ഓഫിസില്‍ നിന്നിറങ്ങിയെങ്കിലും കാറില്‍ കയറി ഓടിച്ചു പോയി , വീട്ടിലേയ്ക്കാണെന്നാനു അരവിന്ദന്‍ കരുതിയത് , രണ്ടാമത്തെ പ്രാവശ്യം കണ്ടപ്പോള്‍ അയാള്‍ ഒരു ഭ്രാന്തനെ പ്പോലെ പെരുമാറിയെന്ന് പറഞ്ഞു , കണ്ടപ്പോള്‍ , മാപ്പ് ചോദിച്ചു , മകളെ കാണണമെന്ന് പറഞ്ഞു , പിന്നെ  വരില്ലെന്ന് പറഞ്ഞു , ഒടുവില്‍ എന്റെ ഭാര്യയോട് എങ്ങിനെ പറയും എന്ന് പറഞ്ഞ് ഒരു പാട് കരഞ്ഞെന്ന് , അവള്‍ ഇത് എങ്ങിനെ മനസ്സിലാക്കുമെന്നും ..”

 നന്ദിനി അവിശ്വസനീയതയോടെ തല പൊക്കി നോക്കി

 സ്റ്റീഫന്റെ മൊബൈല്‍ ശബ്ദിച്ചു , അയാള്‍ അറ്റെന്ഡ് ചെയ്തിട്ട് ഇറങ്ങി ഓടി പ്പോകുന്നതിനിടയില്‍ പറഞ്ഞു ‘  അല്പം കൂടുതലായെന്ന് “

അയാളോടൊപ്പം അവരും ഇറങ്ങി വേഗം പോയി ..

 ജീവിതത്തിലെ അവസാന സന്ധ്യയാണു കണ്മുന്നിലൂടെ കടന്നു പോയതെന്ന്  രാജീവ് ഓര്‍ ത്തു , അശ്വതിയെ ഒരിക്കലും ചതിക്കുകയായിരുന്നില്ലല്ലോ താന്‍ , അറിഞ്ഞില്ല , ഒന്നും പിന്നെ ഒന്നിനേയും തടുക്കാനും മാറ്റാനും കഴിഞ്ഞില്ല ,   മകള്‍  എങ്ങിനെ     ഇരിക്കുന്നുവോ..?  കാണണമെന്ന് തോന്നുമ്പോഴൊക്കെ നന്ദിനിയുടെ മുഖമാണു ഓര്‍ മ്മ വരുന്നത് , വേറേ എന്തൊക്കെ തെറ്റ് ക്ഷമിച്ചാലും ഇതവള്ക്ക് പൊറുക്കാനാവില്ല , പിന്നെ താന്‍ ഒരിക്കലും അവളുടെ മനസ്സിലെ രാജുവേട്ടന്‍ അല്ലാതാവും , പക്ഷെ ഗായത്രി , അങ്ങിനെയാണു പേര്‍ പറഞ്ഞത് , അവള്‍ ക്കിനി ആരുമില്ല സ്വന്തമെന്ന് പറയാന്‍ , താനില്ലാതായാല്‍ തന്റെ തെറ്റുകളും ഇല്ലാതാകും , മരണം എല്ലാവര്ക്കും നല്‍ കുന്നത് ഗുഡ് സര്‍ ട്ടിഫിക്കറ്റ് ആണല്ലോ ? ,

 മറു തലയ്ക്കില്‍ നിന്ന് പരിചയ മില്ലാത്തൊരു ശബ്ദം , ഒരു പെണ്കുട്ടി

 ” അച്ഛാ , എവിടേയാ , ഞാനും അമ്മയും കാത്തിരിക്കാ എപ്പോ വരും ..? ”

 ” ആരാ ..? ” അയാളുടെ ശബ്ദം വിറച്ചു

 ” ഗായത്രി , ഞാന്‍ അമ്മയ്ക്ക് കൊടുക്കാം ..” പറഞ്ഞു കൊടുത്തതു പോലെ തന്നെ പറഞ്ഞിട്ട് അവള്‍ ഫോണ്‍ നന്ദിനിയ്ക്ക് കൈമാറി

 ” രാജുവേട്ടന്‍ എവിടെയാ , ഇങ്ങോട് വരുന്നോ ഞങ്ങള്‍ അങ്ങോട്ട് വരണോ ..? ”

 ” മോളെ നീ …” 

രാജീവിനു പറയാന്‍ വാക്കുകള്‍ കിട്ടാതായി , അപ്പോഴേയ്ക്കും മറുതലയ്ക്കല്‍ നിന്ന് അനൂപിന്റെ ശബ്ദം കേട്ടു ,

 ” ടാ , ഞങ്ങള്‍ അരവിന്ദന്റെ നാട്ടിലാ , ആശുപത്രിയില്‍ അയാള്‍ ക്ക് സീരിയസാ , ഒരു കാര്യം ചെയ്യൂ , ഞാന്‍ ഇവരെ കൂട്ടി അങ്ങോട്ട് വരാം , കാലത്ത് കോടതിയില്‍ ചെന്ന് ഒത്തു തീര്പ്പാക്കിയിട്ട് , ഇവിടെയ്ക്ക് വരാം , നീ വീട്ടിലേയ്ക്കെത്തൂ ..”

 റിസപ്ഷനില്‍ സെറ്റില്‍ ചെയ്തിറങ്ങുമ്പോഴേയ്ക്കും അനൂപിന്റെ കോള്‍ രണ്ടാമതെത്തി

 ” നീ നേരിട്ട് ഇവിടേയ്ക്ക് വരൂ , അയാള്‍ മരിച്ചൂ ” സ്ഥലവും വഴികളും സ്റ്റീഫനോട് ചോദിച്ചിട്ട് അനൂപ് വ്യക്തമായി പറഞ്ഞു കൊടുത്തു ,

 രാജീവ് എത്തിയത്  മ്യത ദേഹം കിടത്തിയ അരവിന്ദന്റെ വീട്ടിലേയ്ക്കാണു , അനൂപിനെ അല്ലാതെ ആരേയും പരിചയം തോന്നിയില്ല  , അനൂപ് അയാളെ ഉള്ളിലേയ്ക്ക് കൂട്ടി കൊണ്ട് പോയി  , അരവിന്ദന്റെ മ്യത ദേഹം കണ്ടപ്പോള്‍  അയാളുടെ ഉള്ളു വിറച്ചു , താന്‍ കാരണം , തനിയ്ക്ക് വേണ്ടി ജീവിതം കളഞ്ഞ ആള്‍ , കണ്ണുകള്‍ രണ്ട് പേരെ തേടി , ഗായത്രി നന്ദിനിയുടേ മടിയില്‍ തലവെച്ച് കിടക്കുന്നു , ജാള്യതയിലും അയാള്‍ നന്ദിനിയുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി , കരുതിയ അത്ര സങ്കടം കാണാനില്ല ,  കരഞ്ഞിട്ടേയില്ലെന്ന് തോന്നുന്നു അവള്‍ അയാളുടെ കൈ പിടിച്ച് അടുത്തിരുത്തി , കരഞ്ഞു തളര്‍ ന്നു പോയ മകളുടെ തല അയാളുടെ മടിയില്‍ വെച്ച് ടോയ് ലേറ്റ് ലേയ്ക്കെന്ന് പറഞ്ഞ് പോയി

 ടോയ് ലേറ്റിന്റെ വാതില്‍ അടച്ച് അവള്‍ പൊട്ടിക്കരഞ്ഞു

 ” മാഷെ , ഇത്രനാളും ഞാന്‍ രാജുവേട്ടനെ സ്നേഹിച്ച് , മാഷിനെ ഓര്ക്കുകയെ ചെയ്യാറുള്ളു , ഇനി മാഷിനെ മാത്രം സ്നേഹിച്ച് രാജുവേട്ടന്റെ കൂടെ ജീവിക്കും , അവള്‍ ക്കും കൂടി വേണ്ടി ..”

 മുഖം  നന്നായി കഴുകി , ഒന്നും സം ഭവിക്കാത്തതു പോലെ രാജിവിന്റെ അടുത്ത് ചെന്നിരുന്നു , അയാള്‍ അവളെ ഒരു കൈ കൊണ്ട് ചേര്‍ ത്തു പിടിച്ചു , ഗായത്രി ഒന്നുമറിയാതെ തളര്‍ ന്ന്  ഉറങ്ങിയിരുന്നു………..

മഴക്കാലം

ത്തൊന്പത് വയസ്സേ ഉള്ളൂ എങ്കിലും അച്യുതന്‍ കുട്ടിയെ കണ്ടാല്‍ എല്ലാവരും ഇരുപത്തി മൂന്നോ ഇരുപത്തി നാലോ വയസ്സു പറയും …പക്ഷെ സം സാരിച്ചാല്‍ കുറഞ്ഞത് ഒരു പത്ത് വയസ്സെങ്കിലും കുറയ്ക്കേണ്ടിയും വരും , അവനൊരു മന്ദ ബുദ്ധിയായിട്ടൊന്നുമല്ല , അറിയുന്ന കാര്യങ്ങള്‍ വളരെ കുറവ് , നിഷ്കളങ്കത കൊണ്ട് ആരോടും  ചോദിക്കേണ്ടതേത് പറയേണ്ടതേത് എന്ന് നോക്കാറില്ല , അതു കൊണ്ട് തന്നേയാണു മേക്കടമ്പത്തെ  ഉണ്ണി യെന്നവനും നാട്ടുകാരും വിളിക്കുന്ന മനുശങ്കറിനോട് നാട്ടുകാര്‍ അടക്കത്തില്‍ പരസ്പരം ചോദിച്ചിരുന്നതും പറഞ്ഞിരുന്നതുമായ കാര്യങ്ങളില്‍ ഒന്ന്  നേരിട്ടു ചോദിച്ചത്

 

അല്ല ഉണ്ണിയേട്ടാ , ഉണ്ണിയേട്ടന്റെ അച്ഛനു ഈ ഗ്രാമത്തില്‍ വരുന്നത് തന്നെ ഇഷ്ടായിരുന്നില്ലാന്ന് കേട്ടിടുണ്ട്…ഡെല്ഹീല്, ജോലീന്ന് പെന്ഷന്‍ ആയിട്ടും , ഇവ്ടെ മുത്തശ്ശി തനിച്ചാണെന്നറിഞ്ഞിട്ടും ഇവ്ടേയ്ക്ക് ആളു മരിച്ചതിനു ശേഷമല്ലെ നിങ്ങടെ അമ്മ വന്നത് , അവിടെ പഠിച്ചിട്ട് , പിന്നെ ബോം ബൈ യില്‍ ജോലീണ്ടായിട്ട് , കളഞ്ഞിട്ട്  ഇവിടേയ്ക്ക് വന്നത് എന്താ  …? , നിങ്ങടെ കൂടെ എപ്പോഴും നടക്കണോണ്ട് , ന്നോടാ എല്ലാവരടേയും ചോദ്യം ..പിന്നെ നിക്കും തോന്നി ” അവന്റെ ചോദ്യവും മുഖഭാവവും ഉണ്ണിയില്‍ ചിരിയുണര്‍ ത്തി .

 സത്യത്തില്‍ അവനോട് അയാള്ക്ക് തോന്നിയ ഇഷ്ടം പ്രധാനമായും ആ സ്വഭാവമാണു , തുറന്ന മനസ്സ് , ഒരു സഹായിയായി കൂടെ കൂട്ടുമ്പോള്‍

 ” പിന്നെന്തൊക്കെ ചോദിക്കുണ്ട് നാട്ടുകാര്‍ ..അല്ലെങ്കില്‍ നിനക്കെന്താ കൂടുതല്‍ അറിയേണ്ടത് ..?”

 അയാളുടേ തിരിച്ചുള്ള ചോദ്യത്തിനു അവന്‍ മറുപടി പറഞ്ഞില്ല ..

 ” നിങ്ങള്‍ ഞാന്‍ ചോദിച്ചതിനു മറുപടി പറ …”

 അവന്റെ മുഖത്ത് പിടിവാശി യുടെ ലക്ഷണം , അയാള്‍ പിന്നേയും ചിരിച്ചു

വലിയ ഒരു രഹസ്യം കേള്‍ ക്കാന്‍ തയ്യാറായതു പോലെ അച്ചുവിന്റെ മുഖത്ത് നോക്കി , രഹസ്യം പറയുന്ന ഗൌരവത്തില്‍ ഉണ്ണി പറഞ്ഞു

 ” ഞാനൊരു നാഗമീണന്‍ ആയതു കൊണ്ട് ..”

 വലുതായ അവന്റെ കണ്ണുകള്‍ കണ്ട് ഉള്ളില്‍ വന്ന ചിരി അയാള്‍ മറച്ചു പിടിച്ചു

 ” നാഗമീണന്‍ ..!! എന്താത് ..?? ”

 അച്ചു വിനു ഒരു പിടിയുമില്ല ..

 ” നിനക്കറിയില്ലെ ..?  ” അയാളുടെ ചോദ്യത്തിനു മുന്നില്‍  നിരാശനായി  അച്ചു ഇല്ലെന്ന് തലയാട്ടി .

 ” നീ എത്ര വരെ പഠിച്ചു …?”

 ഉണ്ണിയുടെ ചോദ്യത്തിനു മുന്നില്‍ ഉള്ളിലെ നിരാശ കലര്‍ ന്ന ശബ്ദത്തില്‍ അവന്‍ പറഞ്ഞു

 ” ഏഴ് വരെ ..”

 ” ഓഹോ , അപ്പോ നീ മടിയനായിരുന്നല്ലെ , പിന്നെ എങിനെയാ നിനക്ക് ഇതൊക്കെ അറിയാ ”

 ഉണ്ണി വാക്കുകളില്‍ കപട ഗൌരവം നിറച്ചു

 ” അല്ല ഉണ്ണിയേട്ടാ , പറ്റിയില്ല , ന്റെ ചേച്ചി , ചേറാങ്കര സ്കൂളില്‍ ഒന്നാമതായാ പത്താം ക്ലാസ്സ് ജയിച്ചത് , ന്നിട്ട് അവള്‍ ക്കും പഠിക്കാന്‍ പറ്റിയില്ല …, ആ കൊല്ലാ അച്ഛന്‍ മരത്തില്‍ നിന്ന് വീണു കിടപ്പായത് , എത്ര കഷ്ടപ്പാടായാലും അവളെ പഠിപ്പിക്കണന്നായിരുന്നു അച്ഛനു , ഒന്നും പറ്റിയില്ല , അച്ഛന്റെ വകയില്‍ ഒരു പെങ്ങളുണ്ട് , അമ്മായി , മാമനും ബോം ബൈയിലാ , ചേച്ചി യെ കൊണ്ട് പോയി , അവര്‍ പഠിപ്പിച്ച് ജോലിയാക്കി , ഞാന്‍ ഇവ്ടെ രാവുണ്ണിയേട്ടന്റെ കടയില്‍ നിന്നു , വീട്ടിലേയ്ക്കുള്ള സാധനങ്ങള്‍  കടം കിട്ടാന്‍  വേറേ വഴീണ്ടായിരുന്നില്ല , അമ്മ പണിയ്ക്ക് പോകും , നിങ്ങടെ വീട്ടില്‍ , പാടത്തും തൊടിയിലും  , ചേച്ചിയ്ക്ക് ജോലിയായി പൈസ അയച്ചു അയച്ചു തുടങ്ങിയപ്പോഴാണു ഇത്തിരി സമാധാനമായത് , അച്ഛന്റെ ചികിത്സയ്ക്ക് ഒരു പാട് പൈസ വേണായിരുന്നു , മരിച്ചപ്പൊ പിന്നെ , കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ അയച്ചു തരുന്ന പൈസ കൊണ്ട് വീട് നന്നാക്കി , രണ്ട് പൈക്കളേ വാങ്ങി , നാലു പറയ്ക്ക് കണ്ടവും …അമ്മ പണിയ്ക്ക് പോകുന്നത് നിര്‍ ത്തി , ഞാനും അമ്മയും കൂടി പൈക്കളെ നോക്കും , പാല്‍ കറന്ന് വില്ക്കും , പാടത്ത് പണിയും – ചേച്ചി അയക്കണത് ഇപ്പോ തൊടാറില്ല , അവളുടെ കല്യാണം നടത്താന്‍ എടുത്ത് വെയ്ക്കാ അമ്മ .. അല്ലാതെ മടിയനായിട്ടല്ല …”

 അവനോട് അങ്ങിനെ ചോദിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി ഉണ്ണിയ്ക്ക് ഒറ്റ ശ്വാസത്തില്‍ എന്ന പോലെ അവന്‍ പറഞ്ഞത് അയാള്‍ ക്ക് വിഷമമുണ്ടാക്കി , പക്ഷെ അച്ചു വിനു വിഷമം തോന്നിയത് ഉണ്ണി പറഞ്ഞത് മനസ്സിലായില്ലല്ലോ എന്നോര്‍ ത്താണു ..

 അവന്‍ പിന്നേയും തന്റെ ചോദ്യം ആവര്‍ ത്തിച്ചു  അല്ല നിങ്ങളു പറ ..എന്താ അങ്ങിനെ പറഞ്ഞാല്‍ ..??

 ” എടാ അതിനു വലിയ അര്‍ ത്ഥമൊന്നുമില്ല ..ഞാന്‍ പറഞ്ഞു തരാം ..”

 അവന്റെ നില്പ്പും ഭാവവും അയാള്‍ ക്ക് പാവം തോന്നി

 ” എന്റെ അച്ഛന്‍ നാഗരീകന്‍ , പട്ടണത്തില്‍ പഠിച്ചു വളര്‍ ന്ന , അവിടത്തെ രീതികളും കാര്യങ്ങളും അറിയുന്ന , അവിടെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാള്‍  , അമ്മ  തനി നാട്ടിന്‍ പുറത്ത് കാരി , എത്ര കാലം പട്ടണത്തില്‍ കഴിഞ്നിട്ടും , അമ്മയ്ക്ക് അവിടത്തു കാരിയാകാന്‍ കഴിഞ്ഞില്ല ..മുത്തശ്ശിയുടെ ഈ ഭൂസ്വത്ത്, തറവാട്ട് പേര്‍ , മുത്തച്ഛന്റെ വക്കീല്‍ പണി ,അമ്മയുടെ സൌന്ദര്യം  ഇതിലൊക്കെ വീണതാ , അച്ഛന്റെ കാരണവന്മാരും അച്ഛനും  എന്ന് തമാശയ്ക്ക് പറഞ്ഞു കേട്ടിട്ടുണ്ട് ..അപ്പോ നാഗരീകനും ഗ്രാമീണയുമായ  ആളുകള്‍ ക്ക് പിറന്നതു കൊണ്ട്  ഞാന്‍ നാഗമീണന്‍ ,  എനിക്ക് രണ്ടും ഇഷ്ടമാടാ  , അമ്മയെ ഞാന്‍ ആണു നിര്‍ ബന്ദ്ധിച്ച് ഇവിടേയ്ക്ക് വിട്ടത്  , അച്ഛന്‍ മരിച്ചു കഴിഞ്ഞ് …എന്നെ തനിച്ചാക്കി വരില്ലെന്ന് പറഞ്ഞതാ …”  ഇപ്പോ മനസ്സിലായോ ..?”    ഉണ്ണി പറഞ്ഞു കഴിഞ്ഞപ്പോള്‍ ഉവ്വെന്ന് അച്ചു തലയാട്ടി

 അപ്പോള്‍ അതാണു കാര്യം , അച്ചു വിനു ആശ്വാസം തോന്നി , നാട്ടുകാര്‍ എന്തൊക്കെയാ പറഞ്ഞിരുന്നത് …എന്തൊക്കെയോ പ്രശ് നങ്ങള്‍ ഉണ്ടാക്കിയിട്ട് ഓടി വരാണു , അസുഖാണു അങ്ങിനെ ഒക്കെ …

 പേര കുട്ടി നാട്ടില്‍ നില്‍ ക്കാന്‍ വരുന്ന സന്തോഷം മുത്തശ്ശി പണിക്കാരോട് പറഞ്ഞതാണു , അത് പിന്നെ പാട്ടായി പല രീതിയില്‍ …

 കാലത്ത്  പാല്‍ കൊടുക്കുക്കാന്‍ ഗോപാലന്‍ നായരുടെ  ചായ  കടയില്‍ പോയപ്പോള്‍ നാട്ടിലെ ആകെയുള്ള  പഴയ പട്ടാളക്കാരന്‍ തങ്കപ്പേട്ടന്‍ പറയുന്നു

 ” അല്ല ഈ എഞ്ചിനീയര്‍ ആയ ആള്‍ ഉള്ള പണി കളഞ്ഞ് ഇവിടെ വന്നിട്ട് എന്ത് ചെയ്യാനാ…?

 ഗോപാലേട്ടനു ദേഷ്യം വന്നതു പോലെ തോന്നി , കൊണ്ട് പോയ പാല്‍ പാത്രത്തിലേയ്ക്ക് അളന്ന് ഒഴിക്കുന്നത് നിര്‍ ത്തി പറഞ്ഞു

ടാ ..മേക്കടമ്പ് കാര്‍ ക്ക് ആവശ്യത്തിലേറേ ഭൂസ്വത്ത് ഉണ്ട് , അയാളുടെ അച്ഛന്‍ കേന്ദ്ര സര്‍ ക്കാരിലെ വല്ല്യ ഏതോ ഉദ്യോഗസ്ത്ഥനായിരുന്നു , പാരമ്പര്യായി അവരും നല്ല നിലയിലാ , ഭാര്യക്ക് പെന്ഷന്‍ കിട്ടുന്നുണ്ട്, നല്ല സമ്പാദ്യം വേറേ ഉണ്ടാകും , 3 തലമുറ വെറുതെ ഇരുന്നാലും കഴിഞ്ഞു പൊയ്ക്കോളു , നീ എന്തിനാ വെറുതെ അതാലോചിച്ച് തല പൊകയ്ക്കണത് ..? “

 പക്ഷെ നാട്ടുകാര്‍ ക്ക് ആ കാര്യത്തില്‍ വലിയ സം ശയത്തിനിട കൊടുക്കാതെ ഉണ്ണി ഒരു പാട് കാര്യങ്ങള്‍ ചെയ്തു , കുളം നന്നാക്കി മത്സ്യം വള ര്‍ ത്തി , പഴയ  തൊഴുത്ത് പുതുക്കി പണിത് പശുക്കളെ വളര്‍ ത്തി നോക്കാന്‍ തമിഴ്നാട്ടില്‍ നിന്ന് പണിക്കാരെ കൊണ്ട് വന്ന് താമസിപ്പിച്ചു , ഒരു തരി സ്ഥലം പോലും ബാക്കി ഇടാതെ ശാസ്ത്രീയമായി ക്യഷി ചെയ്തു , കാലങ്ങളായി ആ നാട്ടില്‍ ക്യഷി ചെയ്യുന്നവര്‍ പലരും അയാളോട് വന്ന് ചോദിച്ചു മന്സ്സിലാക്കി , അവിടുത്ത് കാര്‍ ഒരിക്കലും കാണാത്ത വലിയ ഒരു കോഴി ഫാം , പട്ടണത്തില്‍ നിന്ന് ആവശ്യക്കാര്‍ പലരും നേരിട്ട് അയാളെ കാണാന്‍ വന്നു , അമ്മയ്ക്കും മുത്തശ്ശിയ്ക്കും എന്തെങ്കിലുമൊക്കെ സഹായത്തിനായി ഇടയ്ക്ക് ഓടി വന്നിരുന്ന പയ്യനെ ഒരു സഹായത്തിനു കൂടെ നിര്‍ ത്തി , എന്തു കാര്യവും സം ശയമാണു , അറിവില്ലാത്തതു കൊണ്ട് , വിശദമായി കേള്‍ ക്കണം , ഒരു തവണം പറഞ്ഞാല്‍ മതി പക്ഷെ , പ്രതീക്ഷിക്കുന്നതിനേക്കാളും വ്യത്തിയായി ചെയ്യും , പിന്നീടൊരിക്കലും ചോദിക്കുകയുമില്ല അതിനെ പറ്റി മാറ്റങ്ങള്‍ ഉണ്ടാകുന്നത് വരെ , അവന്റെ കാര്യങ്ങളും അങ്ങിനെ തന്നെയാണു , എല്ലാം വിശദമായി പറയും , ചിലപ്പോള്‍ ചോദിക്കാതെ തന്നെ …

ഓരോ ദിവസം കഴിയും തോറും ഉണ്ണി അച്ചുവിനു അത്ഭുതമായി മാറി , അയാള്ക്ക് അറിയാത്തതായി ഒന്നുമില്ല , എന്തു ചോദിച്ചാലും മനസ്സിലാക്കി തരും , നാട്ടുകാര്‍ പലരും അറിയാത്ത കാര്യങ്ങള്‍ അയാളോട് ചോദിക്കുന്നത് പതിവായി , ആദ്യമായി മോട്ടോര്‍ സൈക്കിളില്‍ കയറിയത് അയാളുടെ പിന്നിലാണു,  പിന്നീട് അത് പതിവായി , ആ നാട്ടിലെ വഴികളിലൂടെ , ഇടയ്ക്ക് പട്ടണത്തിലേയ്ക്ക് , അവിടെ പോയാല്‍ കാണാത്ത കാഴ്ചകള്‍ , കഴിക്കാത്ത ഭക്ഷണം , മിക്കവാറും ഒരിക്കലും കാണാത്ത വസ്ത്രങ്ങള്‍ , ഒരു ഏട്ടന്‍ , ഒരു നല്ല കൂട്ടുകാരന്‍ , അയാളുടെ കൂടെ നടക്കുന്നത് അച്ചു അഭിമാനമായി കണ്ടു ..

  അതു പോലെ കാറിലും , അയാളുടെ മുത്തച്ഛന്റെ പഴയ കാര്‍ ഒരു പാട് പൈസ ചെലവു ചെയ്ത് ഓടിക്കാന്‍ തയ്യാറാക്കി , പിന്നെ പുതിയ വേറെ ഒരെണ്ണവും വാങ്ങി ,

  ഏറ്റവും അത്ഭുതം തോന്നിയത് ചില ആളുകളെ കാണുമ്പോഴെ അവരെ സ്വഭാവത്തെ പറ്റി പറയും എന്നതാണു , പാടത്തിന്റെ അരികിലെ ചിറയിലേയ്ക്ക് പോകുന്ന വഴിയിലെ ആല്‍ ത്തറയില്‍ വന്നതിന്റെ കുറച്ച് ദിവസം കഴിഞ്ഞ് നാടു കാണാന്‍ നടന്ന് ഇരുന്നപ്പോല്‍ കുപ്പിനിയിലെ ലീലചേച്ചി കുളിക്കാന്‍ പോകുന്നു , കയ്യില്‍ തോര്‍ ത്തും തിരുമ്പാനുള്ള തുണികളും ..മുഖത്തും തലയിലും നിറയെ എണ്ണ തേച്ചിട്ടുണ്ട്

അവരെ കാണുന്നതെ ദേഷ്യമായതു കൊണ്ട് അച്ചു തല തിരിച്ചിരുന്നു , പരിചയമില്ലെങ്കിലും ഉണ്ണി ആളുകളെ കണ്ടാല്‍ ചിരിക്കും , വയസ്സാവരാണെങ്കില്‍ എഴുന്നേറ്റ് നിന്നേ സം സാരിക്കു …

വന്നൂന്ന് അറിഞ്ഞു , ആ വഴിയ്ക്ക്ക് വരുമ്പോല്‍ ഈ പാവങ്ങളുടെ വീടുകളിലേയ്ക്കൊന്നു വരില്ലെ..? ”

 ചെവിയുടെ രണ്ട് അറ്റം മുട്ടുന്ന ചിരി , കൊഞ്ചുന്നത് പോലെ ഉള്ള സം സാരം …

 ഉണ്ണി അവര്‍ പോകുന്നത് നോക്കിയിരിക്കുന്നത് കണ്ടപ്പോള്‍ ദേഷ്യം വന്നു

 അവരെ കാണുമ്പോഴൊക്കെ സുശീല ചേച്ചിയുടെ കരച്ചിലാണു ഓര്‍ മ്മ വരിക , പീടിക അടച്ച് അന്നത്തെ കാശും ചെറിയ പൊതിയിലാക്കി , കണക്ക് ബുക്കും പിടിച്ച് രാവുണ്ണിയേട്ടന്‍ വരുന്നതും നോക്കി ലീല ചേച്ചി പടിക്കല്‍  തന്നെ നില്ക്കുന്നുണ്ടാകും , എത്ര വേണ്ടെന്ന് വെച്ചാലും രാവുണ്ണിയേട്ടന്റെ കാലുകള്‍ അവിടെയ്ക്ക് ഇറങ്ങും .. പിന്നില്‍ നടക്കുന്ന തന്നോട് പറയും ,

 ” നീ പൊയ്ക്കോ , എഴുത്തച്ഛന്‍ വന്ന് വര്‍ ത്തമാനം പറഞ്ഞിരിക്കാണെന്ന് പറ, സുശീലയോട് ..”

 ചില ദിവസങ്ങളില്‍ കുറുപ്പ് മാഷ് , കണാരേട്ടന്‍ ..പിന്നെ പിന്നെ ഒന്നും പറയാറില്ല , എതേങ്കിലും ഒരു പേര്‍ സുശീല ചേച്ചിയോട് പറയും ..

 അമ്മയും രണ്ട് പെണ്കുട്ടികളും , അത് പോയി പറയുമ്പോള്‍ , ആ കുട്ടികള്‍ കിടക്കാന്‍ പോകും , സുശീല ചേച്ചി എന്നും കരയും ..” ആ ദുഷ്ടത്തിയെ ഒരു കാലന്‍ പാമ്പും കാണണില്ലോ ന്റെ കാവിലമ്മേ ..”

 അമ്മയാണു ആ കരച്ചിലിന്റെ കാര്യം  പറഞ്ഞു തന്നത്

 ” ആ രണ്ടും കെട്ടവള്‍ മേലനങ്ങാതെ ജീവിക്കല്ലേ , സുശീലയും ആ രണ്ട് പെണ്കുട്ടികളും അനുഭവിക്കേണ്ടത് അവള്‍ പിടുങ്ങി എടുക്കല്ലെ ..? ”

 എങ്ങിനെ എന്ന് ചോദിച്ചതിനു അമ്മ മറുപടി പറഞ്ഞില്ല , എന്തിനു കൊടുക്കണം എന്നതും ആലോചിച്ചതാണു ..

 അതിനു ഉത്തരം കിട്ടിയത് പിന്നേയും കുറെ നാള്‍ കഴിഞ്ഞാണു , അന്ത്രൂട്ടി ആണതു പറഞ്ഞു തന്നത് , രാവുണ്ണിയേട്ടന്‍ , എന്തോ കാര്യത്തിനു കട അടച്ചു പോയപ്പോള്‍ ഒഴിവു കിട്ടി , അമ്മ പണിയ്ക്കു പോകുന്നതു കൊണ്ട് , വീട്ടിലിരിക്കാതെ അവന്‍ എരുമയെ മേയ്ക്കുന്നതിന്റെ കൂടെ പോയി , മൂന്നോ നാലോ വയസ്സ് മൂപ്പുണ്ട് അവനു തന്നെക്കാളും …

 എരുമയെ മേയ്ക്കാന്‍ വിട്ട് പൊന്തകാടിന്റെ തണുപ്പില്‍ ഇരിക്കുമ്പോഴാണു അവനത് ചോദിച്ചത് ..

 ” നിന്റെ മൊയലാളീ ലീലചേച്ചീടെ കൂടേന്ന് കേട്ടല്ലോ ..”

 ” അതേടാ , പാവം സുശീലേച്ചി കരച്ചിലാ അതോണ്ട് , രാവുണ്ണിയേട്ടന്‍ പൈസ കൊടുക്കാത്രെ ..എന്തിനാണാവോ..? ”

 മറുപടി കേട്ടപ്പോള്‍ അവന്‍ പൊട്ടി ചിരിച്ചു ,

 ” അതൊരു സൂത്രാടാ ..”

 അവന്‍ പിന്നെ പറയുന്നത് കേട്ട് അന്തം വിട്ടെങ്കിലും കുറച്ച് സം ശയം പിന്നേയും ബാക്കി ,

 ”  എന്തിനു ഇങ്ങിനൊക്കെ ചെയ്യുന്നു , എന്നിട്ടെന്താ ..”

 ” അയിന്റെ സുകം നിനക്കറിയാതാടാ …അത്രയ്ക്കില്ലച്ചാലും കാണിച്ചു തരാം ..”

 അവന്റെ കൈ ട്രൌസറിന്റെ ഉള്ളിലേയ്ക്ക് വന്നപ്പോള്‍ തട്ടി മാറ്റി .

 ” നിനക്ക് വേണ്ടെങ്കില്‍ വേണ്ട , അന്റെ കൈ കാണിക്ക് , കാണണ്ടാച്ചാല്‍ കണ്ണടച്ചോ ..”

 തന്റെ കൈ പിടിച്ച് അവന്‍ അവന്റെ .., കൈ വലിച്ചെടുക്കാന്‍ നോക്കിയെങ്കിലും അവന്‍ വിട്ടില്ല , നോക്കാനുള്ള മടി കൊണ്ട് കണ്ണടച്ചു പിടിച്ചു , ഇടയ്ക്ക് നോക്കിയപ്പോള്‍ പേടി തോന്നി , അവനുണ്ടാക്കിയ ശബ്ദങ്ങളും ശ്വാസോച്ച്വാസ ഏറ്റക്കുറച്ചിലും  അതുഭുതം ഉണ്ടാക്കി …

 കുറച്ചു കഴിഞ്ഞപ്പോള്‍  എന്താണെന്ന് അറിയണമെന്ന് തോന്നിയതു കൊണ്ട്  പറഞ്ഞു ..

 ” എന്താണെന്ന് അറിയണം …എനിക്കും ..”

 അവന്‍ സന്തോഷത്തോടേ കാര്യം കഴിച്ചു തന്നു

 ” ഇതിന്റെ എത്ര എരട്ടിയാണെന്നറിയോ  രാവുണ്ണിയേട്ടനു ലീലേച്ചിടെ അടുത്തുന്ന്…”

 അവന്‍   വിവരിച്ചു തന്ന കാര്യങ്ങള്‍ , തന്നെയാണോ അവര്‍ ചെയ്യുന്നത് എന്നറിയാനുള്ള ഒരു ഒരാഗ്രഹം , പിന്നെ അവന്‍ പറഞ്ഞ പോലെ പെണ്ണുങ്ങളെ തുണിയില്ലാതെ കാണണം എന്നതും

 ഒരു രാത്രി രാവുണ്ണിയേട്ടന്‍ കയറി പോയപ്പോള്‍ ലീലേച്ചിയുടെ വീടിന്റെ പിന്നില്‍ പോയി ,

 ചുമരിന്റെ അരികിലെ ചെറിയ അരികു തിണ്ണയില്‍ കയറി നിന്ന് ചുമരില്‍ ഇഷ്ടിക ചെരിച്ചു വെച്ചുണ്ടാക്കിയ പഴുതിലൂടെ നോക്കി നിന്നു , മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ കണ്ടു അവന്‍ പറഞ്ഞതു പോലെ രാവുണ്ണിയേട്ടന്‍ മുണ്ടഴിച്ചു നില്‍ ക്കുന്നു , കുറച്ച് കഴിഞ്ഞപ്പോഴാണു , ലീലേച്ചി വന്നത് , പ്രതീക്ഷിച്ചിരുന്നതും , ആഗ്രഹിച്ചിരുന്നതുമൊക്കെയാണെങ്കിലും കണ്ടപ്പോള്‍ വയറൊന്ന് കാളി , കാല്‍ കമഴ്ത്തി വെച്ചിരുന്ന മണ്കലത്തില്‍ തട്ടി , അത് താഴേ വീണു , എത്ര വേഗത്തിലാണു ഓടിയത് എന്നറിയില്ല , തിരിഞ്ഞു നോക്കിയപ്പോള്‍ പഴുതിലൂടെ ടൊര്‍ ച്ചിന്റെ വെളിച്ചം കണ്ടു ….

ആരാണെന്ന് മനസ്സിലായില്ലെങ്കിലും രാവുണ്ണിയേട്ടനു എന്തോ സം ശയമുള്ളതു പോലെ തോന്നി ,പിറ്റേന്ന് താന്‍ നടന്ന് കഴിഞ്ഞിട്ടെ അങ്ങോട്ട് ഇറങ്ങിയുള്ളൂ ,

 പിന്നീട് ഒരിക്കലും അതിനു പോയിട്ടില്ല കടം കയറി , കട അടച്ചു പൂട്ടി , വീടും സ്ഥലവും പണയം വെച്ചത് എടുക്കാനാവാതെ രാവുണ്ണിയേട്ടന്‍ നാടു വിട്ടു , സുശീലേച്ചിയുടെ ആങ്ങളമാര്‍ വന്നിട്ടാണു ,കുട്ടികളെയും അവരേയും കൂട്ടി കൊണ്ടു പോയത് .

 അമ്മയോട് യാത്ര പറയാന്‍ സുശീലേച്ചി വന്നത് ഇന്നും ഓര്‍ മ്മയുണ്ട് ..

 ” പുഴുത്തിട്ടെ അവള്‍ ചാവൂ , ദേവേട്ത്ത്യേ …അത്രയ്ക്ക് ഞാന്‍ അനുഭവിച്ചു  , ഇങ്ങനെ തിന്ന് കഴിയരുത് ആരും …”

 അന്ത്രൂട്ടി പറഞ്ഞു തന്നതും ചെയ്തു തന്നതും ഇടയ്ക്ക് ഓര്‍ ക്കാറും ആവര്‍ ത്തിക്കാറുമുണ്ട് എന്നാലും , ഒരിക്കലും അങ്ങിനെ ജീവിക്കണ പെണ്ണിനെ ഓര്‍ ക്കുമ്പോള്‍ ഒന്നും വേണ്ടെന്ന് തോന്നും , ദേഷ്യം വരും  , പക്ഷെ  എന്താണു ചെയ്യുന്നത് എന്നതറിയാനുള്ള ആകാം ക്ഷ എപ്പോഴുമുണ്ട്ഒരു പെണ്ണിനെ ലീലേച്ചിയെ രാത്രി കണ്ടതു പോലെ , അടുത്ത് വ്യക്തമായി കാണണം എന്നും …

  അവര്‍ ആളത്ര ശരിയല്ല അല്ലേടാ …? , ടാ നീ എന്താ ഇത്ര ആലോചിക്കുന്നത് ..??” 

 ആദ്യത്തെ ചോദ്യത്തിനു മറുപടി കിട്ടാതായപ്പോള്‍ രണ്ടാമതും ചോദിച്ച് ഉണ്ണി അവനെ ഒന്നു തട്ടി , അയാളോട് അവന്‍ വിശദമായി പറഞ്ഞു , ഉള്ളിലെ ആഗ്രഹവും …അപ്പോഴും അവന്‍ സം ശയം ഒഴിവാക്കിയില്ല

 ”അല്ല , ഉണ്ണിയേട്ടനു എങ്ങിനെ മനസ്സിലായി , അവര്‍ ശരിയല്ലെന്ന് ..?? “

 ” ശ്രദ്ധിച്ചാല്‍ മനസ്സിലാകുമെടാ,  , എത്ര ചിരിച്ച് സ്നേഹത്തോടേ സം സാരിച്ചാലും , അവരുടെ കണ്ണില്‍ വല്ലാത്തൊരു  പുച്ഛം കാണാം ,  , അപ്പോള്‍ മനസ്സിലാകും “

 ” അതെന്താ പുച്ഛം ..” അച്ചുവിനു അത് മനസ്സിലായില്ല

 ” അടുത്ത് പോകുന്നത് രാജാവായാലും മന്ത്രിയായാലും ഇവരുടെ  മുന്നില്‍ അടിമകല്ലേ , പിന്നെ പോകുന്നവരുടെ  കഴിവിന്ടെയും കഴിവുകേടുകളുടെയും യഥാര്‍ ത്ഥ രൂപം ഇവര്‍ ക്കല്ലെ ശരിക്കറിയൂ …” “

വ്യക്തമായി മനസ്സിലായില്ലെങ്കിലും കണ്ണില്‍ ശ്രദ്ധിക്കാന്‍ അച്ചു മനസ്സില്‍ ഓര്‍ മ്മിച്ചു

 ” ഉണ്ണിയേട്ടന്‍ പോയിട്ടുണ്ടോ അങ്ങിനെ …? ”

എങ്ങിനെ ..? ” ഉണ്ണിയ്ക്ക് കാര്യം മനസ്സിലായെങ്കിലും അയാള്‍ അഞ്ജത നടിച്ചു

 ” പെണ്കുട്ടികളുടെ കൂടെ ..” അവനു ചെറിയ നാണം

 ” ആ ഡെല്ഹി നീ കണ്ടിട്ടില്ലല്ലോ , പറഞ്ഞാലൊന്നും ഊഹിക്കാന്‍ കഴിയില്ല നിനക്ക് , കൂടെ പഠിക്കുന്നവര്‍ തന്നെ എല്ലാറ്റിനും സഹകരിച്ചിരുന്നു ..”

അച്ചുവിന്റെ കണ്ണുകള്‍ തിളങ്ങി ,

 ” അവിടെ ഒക്കെ ഈ ലീലേച്ചിയുടെ പോലത്തെ പെണ്ണുങ്ങള്‍ ഉണ്ടോ ?

 ഉണ്ടെന്ന്  അയാള്‍ തലയാട്ടി ,

 ” ഉണ്ണിയേട്ടന്‍ പോയിട്ടുണ്ടോ ..? ”

 അപ്പോഴും ഉണ്ടെന്ന് അര്‍ ത്ഥത്തില്‍ അയാള്‍ തല ചലിപ്പിച്ചു

 അച്ചുവിന്റെ മുഖത്തേയ്ക്ക് രക്തം ഇരച്ചു കയറി , ഉന്മാദവസ്ത്ഥയിലെന്നവണ്ണം അവന്‍ ചോദിച്ചു

 ” എങ്ങിനെ ഉണ്ണിയേട്ടാ , എന്താ ചെയ്യുന്നത് ..? ”

 അവന്റെ ഭാവം കണ്ട് അയാള്‍ പൊട്ടി ചിരിച്ചു , അവനു നാണം തോന്നി തല താഴ്ത്തി

 ” ശരിയാക്കാടാ …” അയാള്‍ അവന്റെ കവിളില്‍ തട്ടി.

 

അച്ചു പൈസ വാങ്ങാറില്ല , കണക്ക് പറഞ്ഞിട്ടേയില്ല , ഉണ്ണി നിര്‍ ബന്ധിച്ചപ്പോള്‍ അവന്‍ പറഞ്ഞു

ചേച്ചീടെ കല്യാണത്തിനു സഹായിച്ചാല്‍ മതി ”

എന്നാടാ കല്യാണം ” ഉണ്ണി അത് തിരികെ അലമാരയി തന്നെ വെച്ചു

അമ്മ എല്ലാ എഴുത്തിലും എഴുതുന്നുണ്ട് , ചേച്ചി ഒന്നും പറയുന്നില്ല , വരാം എന്നിട്ട് ആലോചിക്കാമെന്ന് മറുപടി വരും ”

എത്ര നാളായി ചേച്ചി പോയിട്ട് ,?

“  അഞ്ച്  കൊല്ലം ..”

നാട്ടില്‍ വന്നിട്ടിലെ പിന്നെ ..? “

ഉവ്വ് , വന്നു ആദ്യം ആറുമാസത്തിനു ശേഷം , അച്ഛനു എന്നെക്കാളും ഇഷ്ടം ചേച്ചിയോടായിരുന്നു , ചേച്ചിയ്ക്ക് അമ്മയെക്കാളും ഇഷ്ടം അച്ഛനേയും ..എന്നും മണിക്കുട്ടിയ്ക്ക് വയ്യാതായീന്ന് സ്വപ്നം കണ്ടൂന്ന് പറഞ്ഞ് അച്ഛന്‍ കരയും , രാത്രി , അമ്മായിയ്ക്ക് എഴുതിയപ്പോള്‍ അവര്‍ ഒരു കല്യാണത്തിനു വരുന്നതിന്റെ കൂടെ അവളേയും കൊണ്ട് വന്നു , ഇവിടെ വന്ന് അച്ഛനെ കണ്ട് അന്ന് തന്നെ തിരിച്ചു പോയി , ഉള്ള ലീവൊക്കെ തീവണ്ടിയില്‍ തീര്‍ ന്നൂന്ന് പറഞ്ഞു , ഇങ്ങനെയായാല്‍ പഠിക്കാനും ജോലികിട്ടാനൊക്കെ പാടാകുമെന്ന് പറഞ്ഞപ്പോ കാണണമെന്ന് അച്ഛന്‍ എഴുതാറില്ല ,അമ്മായി തന്ന പൈസ കൊണ്ടാണു അച്ഛന്റെ ചികിത്സ നടത്തിയിരുന്നത്, ജോലി കിട്ടിയിട്ട് അവരുടെ കടം കുറേശ്ശേ വീട്ടിയിട്ട് ബാക്കി ഉള്ളത് അയച്ചു തരും , അച്ഛന്‍ വടി കുത്തി നടന്നു തുടങ്ങിയപ്പോ കാണാന്‍ വന്നു ,അന്ന് അമ്മായിയും അവളുടെ കൂടെ ഇവിടെ വന്ന് രണ്ട് ദിവസം താമസിച്ചു , വടിയില്ലാതെ കൈ പിടിച്ച് അച്ഛനെ കുറച്ച് ദൂരം നടത്തി , രണ്ട് ദിവസം  വര്‍ ത്തമാനം പറഞ് അച്ഛനു മതിയായിരുന്നില്ല , പോകുന്നതിന്റെ തലേന്ന് രാത്രി പുലര്ച്ച വരെ രണ്ടാളും ഉറങ്ങാതെ ഉമ്മറത്തിരുന്നുന്ന് അമ്മ പറഞ്ഞു, പോകുന്നതിന്റെ അന്ന് അച്ഛന്‍ ഒന്നും മിണ്ടാതിരുന്നു , കരഞ്ഞിട്ട് ചേച്ചി യാത്ര പറഞ്ഞപ്പോഴും ..കാലത്ത് അവര്‍ പോയപ്പോള്‍ അമ്മ പണിയ്ക്ക് പോയി , ഞാന്‍ ബസ്സ് കയറ്റിവിടാന്‍ മണിച്ചിറ വരെ കൂടെ പോയി , തിരിച്ചു കടയിലെയ്ക്ക് പോയി , അമ്മ പണി കഴിഞ്ഞ് വന്നപ്പോ അച്ഛന്‍ മരിച്ചു കിടക്കുന്നു , വിഷം കഴിച്ചതായിരുന്നു , ട്രെയിന്‍ പോയതോണ്ട് അവളെ അറിയിക്കാന്‍ പറ്റീല്ല ..മൂന്ന് ദിവസം കഴിയില്ലെ ബോം ബൈയ്ക്ക് , പിന്നെ എഴുത്തെഴുതി അറിയിച്ചു , അതിനു ശേഷം അവള്‍ വന്നിട്ടില്ല …എല്ലാ മാസവും കത്തും പൈസയും വരും ..”

” അച്ഛന്‍ മരിച്ചിട്ട് ഇപ്പൊ എത്ര കൊല്ലായി ”

” മൂന്ന് കൊല്ലം ”

 ” അവിടെ ഫോണ്‍ ഇല്ലെ , വിളിച്ചു നോക്കാലോ നമുക്ക് , ”

” ആപ്പീസിലേയ്ക്ക് വിളിക്കാന്‍ പാടില്ലാത്രെ , പിന്നെ അമ്മായിടെ വീട്ടില്‍ ഫോണ്‍ ഇല്ല..”

 ഉണ്ണി വിശ്വാസം വരാതെ അച്ച്യുന്റെ മുഖത്തേയ്ക്ക് നോക്കി

 ” അവളുടെ എഴുത്തിലുള്ളതാ…” അവന്‍ അയാളുടെ നോട്ടത്തില്‍ പകച്ചു കൊണ്ട് മറു പടി പറഞ്ഞു

 ” എന്താ നിന്റെ ചേച്ചിയുടെ പേര്‍ …? ”

 ” മാലതി , മണി ക്കുട്ടിന്നാ എല്ലാവരും വിളിക്കാ ..”

 ടൌണില്‍ പോയി വന്നപ്പോള്‍ ഉണ്ണി അച്ചുവിനെ വിളിച്ചു , പണിക്കാരുടെ അടുത്ത് അവനെ ആക്കി പോയതായിരുന്നു അയാള്‍ …

 മുകളിലെ അയാളുടെ റൂമില്‍ ഇരിക്കാന്‍ പറഞ്ഞ് , വിസിആറില്‍ ഒരു കാസെറ്റ് ഇട്ടു ,

 ” ശരിക്കു കണ്ടോ , ഈ കാര്യത്തില്‍ ഒരു സം ശയം വേണ്ടാ , ”

 വാതില്‍ അടച്ച് പുറത്തേയ്ക്കിറങ്ങി നടക്കുന്നതിനിടയില്‍ അയാള്‍ വിളിച്ചു പറഞ്ഞു

 അന്തം വിട്ടാണു കണ്ടത്, സായിപ്പന്മാരും മദാമ്മകളും , കുറച്ചു കണ്ടപ്പോള്‍ തന്നെ ഒന്നും ചെയ്യാതെ കാര്യം സാധിച്ചതു പോലെയായി ,

അയാള്‍ മുന്പ് പറഞ്ഞു കൊടുത്തിരുന്നതു പോലെ അത് നിര്‍ ത്തി വെച്ചു ..

 കുറച്ച് കഴിഞ്ഞ് പിന്നേയും കണ്ടു അങ്ങിനെ മൂന്ന് നാലു തവണ , ഉണ്ണി തിരിച്ചു വന്ന് വിളിച്ചപ്പോഴാണു പിന്നെ അവന്‍ അത് നിര്‍ ത്തിയത് ..

 ” ഇതാണപ്പോ അല്ലെ ഉണ്ണിയേട്ടാ , മുഖത്ത് ഒരല്പം നാണത്തോടെ അവന്‍ ചോദിച്ചു

 ” ആ മുഴുവനൊന്നുമല്ല , കുറെ തട്ടിപ്പാ..”

 അത്ഭുതം അതു കൊണ്ടും തീര്‍ ന്നില്ല , ഉണ്ണി പറഞ്ഞതു കേട്ട് അവന്‍ വീണ്ടും ഞെട്ടി

 ” നാളെ ഞാനും അമ്മയും മുത്തശ്ശിയും കൂടി , ടൌണില്‍ പോകും , മുത്തശ്ശിയെ ഡോകടറെ കാണിക്കാന്‍ , രുഗ്മണി , ഇവിടെ അടിച്ചു വ്യത്തിയാക്കാന്‍ വരും , നീ കൂടെ വന്നോ ,ഞാന്‍ പറഞ്ഞിട്ടുണ്ട്..”

 അത്ഭുതം , സന്തോഷം , അവന്‍ ഉണ്ണിയെ കെട്ടിപ്പിടിച്ചു , എന്നിട്ട് താഴേയ്ക്ക് ഓറ്റി പോയി , രാത്രി ഉറങ്ങാനെ കഴിഞ്ഞില്ല , രുഗ്മിണി ചേച്ചി , 2 കുട്ടികളുണ്ടെങ്കിലും അവരറിയാതെ എത്ര തവണ നോക്കി നിന്നിരിക്കുന്നു , അവരെ ഓര്‍ ത്ത് എത്ര തവണ …അവര്‍ പക്ഷെ ലീലേച്ചിയുടെ പോലെ ആരും പറഞ്ഞു കേട്ടിട്ടില്ല , ഉണ്ണീയേട്ടന്‍ പറഞ്ഞ ത് കൊണ്ടാകും , …

 അച്ചൂന്റെ ഹ്യദയ മിടിപ്പ്  രുഗമിണി അകത്ത് കടക്കുമ്പോഴേ കേട്ടു , അത്രയ്ക്ക് ഉച്ചത്തിലായിരിക്കുന്നു

 അടുത്ത് ചെന്നിരുന്ന അവളുടെ മുഖത്തേയ്ക്ക് തന്നെ നോക്കാന്‍ അവനു കഴിഞ്ഞില്ല , പേടി , നാണം …അവള്‍ തൊട്ടപ്പോഴാണു മനസ്സിലായത് , അവന്‍ വിറയ്ക്കുന്നു,

 ” നീ പേടിക്കേണ്ടാ , ഞാന്‍ ആരോടും പറയില്ല , ആണ്കുട്ടികളായാല്‍ ഇങ്ങനെ യാണോ വേണ്ടത് ” , അവള്‍ മുണ്ട്  പിടിച്ചഴിച്ചപ്പോള്‍ അവന്‍ തടഞ്ഞില്ല , ഷര്‍ ട്ടും അവള്‍ തന്നെയാണു അഴിച്ചെടുത്തത് , ബാക്കി ഉള്ളതു കൂടി അഴിച്ച് ആകെ നോക്കിയിട്ടവള്‍ പറഞ്ഞപ്പോള്‍ അവനു കുറച്ച് ആത്മ വിശ്വാസം തോന്നി

 ” ചെക്കന്‍ ആളു മോശമില്ലല്ലോ …ഇവിടെ പണി കുറെ ഉള്ളതാ എണീറ്റ് നടക്കാതെ ആക്കരുത്  “

 അവള്‍ സ്വയമാണു വസ്ത്രങ്ങള്‍ അഴിച്ചത് , ജാക്കെറ്റ് അഴിച്ചപ്പോള്‍ നൂറു രൂപയുടെ ഒരു നോട്ട് താഴേയ്ക്ക് ചാടി ,

 അവള്‍ അതെടുത്ത് മേശപ്പുറത്ത് വെച്ചു ,

 ” നിനക്കെന്തായാലും നല്ല കാലാ, വന്ന് പറയണത് കേട്ടപ്പോ , ഉണ്ണിക്കുട്ടിയ്ക്കാണെന്ന് കരുതീട്ടാ സമ്മതിച്ചത് , നിനക്കാണു എന്റെ സ്വന്തം ആളനു , എന്നൊക്കെ വരെ പറഞ്ഞു , ഇത്ര  കാലം , ഞാന്‍ കുമാരേട്ടനെ അല്ലാതെ മറ്റൊരാളെ , കുടിച്ച് കുടിച്ച് കുറച്ച് കാലായിട്ട് ഒന്നിനും വയ്യെങ്കിലും …എന്തെങ്കിലും തരും ന്ന് കരുതീപ്പോ നൂറുറുപ്പ്യ…” അവള്‍ ബാക്കി ഉള്ളതു അഴിക്കാന്‍ തുടങ്ങിയപ്പോല്‍ അച്ചു തടഞ്ഞു

 ” അപ്പോ പൈസയ്ക്കാണൊ നിങ്ങള്‍ …” അവള്‍ ഒന്ന് ചിരിച്ചു

 സുശീല ചേച്ചിയുടെ കരയുന്ന മുഖം , രാവുണ്ണീയേട്ടന്‍ , രുഗ്മിണിയുടെ കുട്ടികള്‍ , ഭര്‍ ത്താവ് ഷണ്മുഖേട്ടന്‍ …ഒരു നിമിഷം കൊണ്ട് അവന്‍ വസ്ത്രങ്ങള്‍ എടുത്തിട്ടു , അമ്പരന്നു നിന്ന അവളെ തള്ളി മാറ്റി കൊണ്ട് താഴേയ്ക്ക് ഓടി പോയി ,

 ഉണ്ണിയോടവന്‍ കരഞ്ഞു പറഞ്ഞു

എനിക്ക് ഇഷ്ടമല്ല ഉണ്ണിയേട്ടാ , പൈസയ്ക്ക് ഇങ്ങനെ ചെയ്യണോരെ ..എനിക്ക് ദേഷ്യാ..”

 ” എല്ലാവരും നീ കരുതുന്നത് പോലെ ലീലേച്ചിയെ പോലെ  തടിയങ്ങാതെ തിന്നാനല്ല , നീ ചോദിച്ചില്ലെ ഡെല്ഹിയിലും ബോം ബൈയിലും ഒക്കെ ഇതു പോലെ ഉള്ള ആളുകള്‍ ഉണ്ടൊ ന്ന് , ഭര്‍ ത്താവിന്റെ ചികിത്സയ്ക്ക് , മക്കളെ വള ര്‍ ത്താന്‍ , കുടും ബം നോക്കാന്‍ , ഒട്ടും ഇഷ്ടമല്ലാതിരുന്നിട്ടും പോകുന്നവരാ കൂടുതല്‍ … “

 അമ്പരപ്പോടെ കേട്ടിരുന്നാലും ഒടുവില്‍ അവന്‍ തല കുനിച്ചു പിടിച്ചു നിഷേധാര്‍ ത്ഥത്തില്‍ തലയാട്ടി

 ” അതിലും ഭേദം എന്റെ അച്ഛന്‍ ചെയ്തതു പോലെ ചെയ്യാ , അങ്ങനത്തെ പൈസ കൊണ്ട് ജീവിച്ചിട്ടെന്തിനാ “

 ഉണ്ണിയ്ക്ക് അവനോട് ഒരു പാട് വാത്സല്ല്യം തോന്നി

 ” നിന്റെ ആകാം ക്ഷ കണ്ടപ്പോള്‍ ചെയ്തതല്ലേടാ , ഞാനും ഈ പ്രായം കഴിഞ്ഞു വന്നതല്ലേ , നീ ചെയ്തതും പറഞ്ഞതും തന്നെയാണു ശരി ”

 അയാള്‍ അവന്റെ കവിളില്‍ പതിയെ തട്ടി , അയാളുടെ  കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് അവന്‍  കണ്ടു

 

പോസ്റ്റ്മാന്‍ വരുന്നത് നോക്കിയിരുന്നാല്‍ കത്ത് കിട്ടാന്‍ താമസമാകും , അച്ചു കാലത്തെ ഉണ്ണിയെ വിളിച്ച് മോട്ടോര്‍ സൈക്കിളില്‍ പോസ്റ്റ് ഓഫിസില്‍ പോയി

വിചാരിച്ചതു പോലെ തന്നെ അവന്റെ ചേച്ചിയുടെ കത്ത് , പൊട്ടിച്ചു വായിക്കുമ്പോള്‍ അവന്റെ മുഖം മങ്ങുന്നു

 ” ചേച്ചി അവിടെ ഉള്ള ഒരാളെ കല്യാണം കഴിക്കാണെന്ന് ..ജോലി കളഞ്ഞിട്ട് ഇവിടെ വന്നിട്ട് എന്ത് ചെയ്യും , ഇവിടെ വന്ന് നിന്ന് കല്യാണം ആലോചിക്കാനൊന്നും ലീവ് കിട്ടില്ല , ഇത് മലയാളി അല്ലാത്രെ , അയാള്‍ ഇവിടെയ്ക്കൊന്നും വരില്ലാന്നും ”

 അവന്റെ കണ്ണു നിറഞ്ഞ് വരുന്നു

 ഉണ്ണി അവനെ വണ്ടിയില്‍ കയറ്റി , വീടിന്റെ പഠിപ്പുരയില്‍ വന്നിരുന്നു

 ” അമ്മ പ്രാര്‍ ത്ഥിച്ചിട്ടുണ്ട് , തടസ്സം ഇല്ലാതെ നല്ലയിടത്തു നി ന്ന് കല്യാണം വരാന്‍ , കുന്നിലെ തേവരുടെ അവിടെ താലി കെട്ട് നടത്താന്ന് , അവള്‍ ബോം ബൈയ്ക്ക് പോകുമ്പഴേ ചെയ്തതാത്രെ..അമ്മയ്ക്ക് എത്ര സങ്കടാവും ന്നറിയോ ..?”

അവള്‍ പറയുന്നതില്‍ കാര്യമുണ്ടെടാ , കല്യാണം അവിടെ നടന്നാലെന്താ , നിങ്ങള്‍ പോയാല്‍ പോരെ , പിന്നെ കഴിഞ്ഞ് വരുമ്പോല്‍ തേവര്‍ ക്ക് പ്രായശ്ചിത്തം ചെയ്താല്‍ മതി, വഴിപാട് .

.അമ്മയോട് ഞാന്‍ പറഞ്ഞു മനസ്സിലാക്ക്കാം , ഇത്ര നാള്‍ അവിടെ ജീവിച്ച് , അത് കളഞ്ഞ് വന്ന് ,പാടത്തോ പറമ്പിലോ പണിയ്ക്ക് പോകാന്‍ പറ്റോ , എങ്ങനത്തെ ആളാണു കിട്ടുക എന്നറിയോ , അതിനൊന്നും പോകേണ്ടി വരാതിരിക്കണമെങ്കില്‍ അത്ര വലിയ വീട്ടിലെയ്ക്ക് അയക്കണം , അത് സാധിക്കില്ലല്ലോ ? അവിടെ ഉള്ള ആളാണെങ്കില്‍ , രണ്ട് പേര്‍ ക്കും ജോലിയുമുണ്ടെങ്കില്‍ അത് തന്നെയാടാ നല്ലത് …”

 ഉണ്ണിയേട്ടന്‍ പറയുന്നതൊക്കെ ശരിയാണു സത്യവുമാണു , അവന്‍ തലയാട്ടി

 ” അമ്മായി യ്ക്ക്  ഒന്നെഴുതി നോക്കണോ..അവളോട് സം സാരിക്കാന്‍ പറഞ്ഞ് ..”

ഉണ്ണിയുടെ ചോദ്യത്തിനു അവന്‍ വേണ്ടെന്ന് തലയാട്ടി

 ” അവള്‍  അമ്മായിയുടെ അടുത്തല്ല , കടം വീട്ടികഴിഞ്ഞപ്പോള്‍ , കുറച്ച് കൂടി ശമ്പളം കിട്ടുന്ന ഒരു ജോലിയിലേയ്ക്ക് മാറി , ദൂരെ ആണത്രെ , കമ്പനിയിലെ ജോലിക്കാര്‍ താമസിക്കുന്നിടത്താണു അവളും , അമ്മായിക്ക് അത് ഇഷ്ടായില്ല , ഇപ്പൊ അവര്‍ ഇത് കാരണം മിണ്ടാറോ അന്വേഷിക്കാറോ ഇല്ലെന്ന് കഴിഞ്ഞ മാസം വന്ന കത്തില്‍ എഴുതിയിരുന്നു ”

എന്ന് മാറി അവിടേന്ന് …ഇവിടേന്ന് കത്തയക്കുന്ന അഡ്രസ്സ് മാറിയോ അപ്പോള്‍ ..? “

ഉണ്ണിയുടെ ചോദ്യം കേട്ട് അച്ചു കൈ മലര്‍ ത്തി

 ”മാറിയിട്ട് കുറച്ച് നാളായി എന്നെഴുതിയിരുന്നു , എത്ര എന്നറിയില്ല , ഞങ്ങളോട് പറഞ്ഞില്ല , അഡ്രസ്സ് മാറിയിട്ടില്ല , അത് അവളുടെ പേരില്‍ അല്ല അയക്കാറു , ആദ്യം അമ്മായിയുടെ പേരില്‍ ആയിരുന്നു , കിട്ടാന്‍ താമസാണത്രെ പിന്നെ അവിടെഉള്ള ഒരു കൂട്ടുകാരിയുടെ അച്ഛന്റെ പേരില്‍ അയക്കാറാ പതിവ്പോസ്റ്റ് ഓഫിസില്‍ ജോലി ചെയ്യുന്നുന്ന്തോണ്ട് പെട്ടെന്ന് കിട്ടും എന്ന്..പിന്നിലെ അഡ്രസ്സ് നോക്കി , അവര്‍ പൊട്ടിച്ച് വായിക്കാതെ കൊടുക്കും  , ഇപ്പോഴും അതിലയക്കുമ്പോള്‍  മറുപടി പെട്ടെന്ന് വരും ..

 ദേവകിയേടത്തിയെ പറഞ്ഞു മനസ്സിലാക്കാന്‍ ഉണ്ണി പാട് പെട്ടു , അവര്‍ കുറെ കരഞ്ഞു ,

 ” എന്റെ കുട്ടി , അച്ചൂനെ കൂട്ടി അവളുടെ അടുത്ത് വരെ ഒന്ന് പോയി വരോ..?”

ഉണ്ണി തലയാട്ടി

 പെട്ടെന്ന് അത് സാധിക്കുന്ന ഒന്നല്ലെന്ന് അച്ചൂനെ അയാള്‍ ബോധിപ്പിച്ചു , എഴുത്ത് അയക്കുന്ന അഡ്രസ്സില്‍ പോയി നോക്കി , കണ്ട് പിടിച്ചു വരാന്‍ സമയമെടുക്കും ..അച്ചു അത് പറഞ്ഞു അവരോട് ,

 രാത്രി അച്ചു വന്ന് വിളിച്ചിട്ട് ഉണ്ണി പോകുമ്പോള്‍ അവന്റെ അമ്മ വിളിച്ചാല്‍ മിണ്ടുന്നില്ല , കാറില്‍ ടൌണിലെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍ പറഞ്ഞു , ബ്ലഡ്പ്രഷര്‍ അധികമായി , തലയിലെ ധമനി പൊട്ടിയിരിക്കുന്നു , ചിലപ്പോള്‍ ഏതാനും മണിക്കൂറുകള്‍ , ചിലപ്പോള്‍ ഏതാനും ദിവസങ്ങള്, എന്തായാലും ഓര്‍ മ്മ തിരിച്ചു കിട്ടാന്‍ സാധ്യത ഇല്ല ..

 കരയുന്ന അച്ചുവിനെ ചേ ര്‍ ത്ത് പിടിച്ച് ആശ്വസിപ്പിച്ചു , ഏങ്ങലടികള്‍ ക്കിടയില്‍ അവന്‍ പറഞ്ഞു

 ” ചേച്ചിയെ വിവരമറിയിക്കണം ”

 ” ആ അഡ്രസ്സില്‍ ടെലെഗ്രാം ചെയ്യാം ..”

 പിറ്റേന്ന് കാലത്ത് അവര്‍ രണ്ട് പേരും കൂടി പോയാണു ടെലെഗ്രാം ചെയ്തത് ,

 അമ്മയ്ക്ക് സുഖമില്ലെന്ന് എഴുതിയില്ല , പെട്ടെന്ന് വരണം എന്നെ എഴുതിയുള്ളൂ

 ഉച്ചയോടെ ഒന്ന് കൂടി ചെയ്തു

  അമ്മയ്ക്ക് സുഖമില്ലെന്ന് , അപ്പോള്‍  അവര്‍ മരിച്ചിരുന്നു …

 അച്ചു പറഞ്ഞിട്ട് ഒടുവില്‍ മരിച്ചെന്ന് പറഞ്ഞിട്ട് ഒന്നു കൂടി , അല്ലെങ്കില്‍ അവള്‍ നാട്ടില്‍ വരാനായി നുണ പറയുകയാവും എന്ന് കരുതുമെന്നവന്‍ പറഞ്ഞപ്പോള്‍ ഉണ്ണി എതിര്‍ ത്തില്ല

 വന്ന മറുപടി അച്ചുവിനെ ശരിക്കും തള ര്‍ ത്തി

 വരുന്നില്ല , കാത്തു വെയ്ക്കെണ്ടാ ..

 അച്ചുതന്‍ കുട്ടിയ്ക്ക് വേണ്ട എല്ലാ സഹായവും ചെയ്തു കൊടുത്തു , കൂട്ടിനു ആളുകളെ പോലും , പുല കുളിയും അടിയന്തിരവ്വും കഴിഞ്ഞാല്‍ ആ വീട് അടച്ച് , മേയ്ക്കടമ്പിലേയ്ക്ക് താമസം മാറ്റാന്‍ പറഞ്ഞപ്പോള്‍ അവന്‍ കരഞ്ഞു

 ” എനിക്കാരൂല്ല്യ , എന്റെ ചേച്ചി വരാണെകില്‍ ഞാന്‍ പോയ്ക്കോട്ടെ കൂടെ ..?”

 ” അതിനെന്താടാ, ഞാന്‍ ഇല്ലെ നിനക്ക് ..ചേച്ചി വന്ന് വിളിക്കാണെങ്കില്‍ പൊയ്ക്കോ , അവള്‍ വരട്ടേ , അല്ലെങ്കില്‍ എഴുത്ത്, ഇനീപ്പോ നിന്നെ കൊണ്ടു പോയി ആക്കാണമെങ്കില്‍ അതും ചെയ്യാം , അവളുടെ അഭിപ്രായം അറിയട്ടെ ”

 എല്ലാം കഴിഞ്ഞ് കുളിച്ച് , ഭക്ഷണം വേണ്ടെന്ന് പറഞ്ഞ് , മുകളിലെ കിടപ്പ് മുറിയില്‍ വെച്ചിരുന്ന വിസ്കി കുപ്പിയില്‍ നിന്നും  മൂന്ന് പെഗ്ഗ് കഴിച്ചു , മുത്തച്ഛന്റെ പഴയ തുണി കസേരയില്‍ ചാരി കിടന്നു , എത്ര ശ്രമിച്ചിട്ടും കരയാതിരിക്കാന്‍ കഴിഞ്ഞില്ല .

 കടലാസ്സും പേനയും എടുത്ത് , കസേരയുടെ കൈകള്‍ ക്കിടയില്‍ പണ്ട് മുത്തച്ഛന്‍ എഴുതാന്‍ ഉപയോഗിച്ചിരുന്ന പലക എടുത്ത് വെച്ച് എഴുതി തുടങ്ങി.

 പ്രിയപ്പെട്ട അച്ചൂ ,

 

ഒരു പാട് സങ്കടം ഉണ്ട് ചേച്ചിയ്ക്ക് , പക്ഷെ ഇനി വന്നിട്ടെന്തിനാ , അമ്മയുടെ ജീവനുള്ള മുഖം എപ്പോഴും മനസ്സിലുണ്ടാകാന്‍ , ചേച്ചി വന്നില്ല , നീയും നാട്ടുകാരും ദുഷ്ടത്തിയെന്ന് കരുതുമെന്നറിയാം , എന്നാലും എന്റെ കുട്ടി ചേച്ചിയെ മനസ്സിലാക്കും എന്ന് കരുതുന്നു ..

 എവിടെ ഇരുന്നാലും കരയാനുള്ളത് കരഞ്ഞു തീര്‍ ക്കാമല്ലോ

 അച്ഛനും അമ്മയും ഇല്ലാത്ത ആ നാട്ടിലേയ്ക്ക് , നി തനിച്ചാണെന്നും , ഞാന്‍ അല്ലാതെ ഇനി നിനക്ക് ആരുമില്ലെന്നും അറിയാമെങ്കിലും , എനിക്ക് വരാന്‍ വയ്യ , നീയും അമ്മയും സങ്കട പെട്ടാലോ എന്ന് കരുതി പറയാതിരുന്ന ഒരു കാര്യമുണ്ട് , ചേച്ചിയുടെ വിവാഹം കഴിഞ്ഞിട്ട് കുറച്ച് നാളായി , ഞാന്‍ അവിടെ വരികയാണെങ്കില്‍ നിന്നെ തനിച്ചാക്കി വരാന്‍ ആകില്ല , പക്ഷെ ഇവിടെ വന്ന് നിനക്ക് എന്ത് ജോലി ചെയ്യാനാകും , കഷ്ടപാടിലേയ്ക്ക് നീ പോകുന്നത് കാണാന്‍ വയ്യ , ഇപ്പൊ അവിടെ നമുക്ക് ഇത്തിരി സ്ഥലമുണ്ട് , പശുക്കളുണ്ട് , കുറച്ചു നാള്‍ കഴിഞ്ഞ് ഒരു വിവാഹം കഴിച്ച് നന്നായി ജീവിക്കണം , പിന്നെ നിന്റെ കത്തുകളിലെ ഉണ്ണിയേട്ടന്‍ ഉണ്ട്, നിന്നോട് ഒരു അനിയനോടുള്ളതിനേക്കാള്‍ സ്നേഹമാണെന്ന് തോന്നുന്നു , നി എഴുതിയത് വെച്ചു നോക്കുമ്പോള്‍ , തിരിച്ചും നന്നായി സ്നേഹിക്കുക, സ്വന്തം ഏട്ടനായി കണ്ട് അനുസരിക്കുക ..

 ചേച്ചി ഇവിടെ നിന്നും പോകുകയാണു , ഭര്‍ ത്താവിന്റെ നാട്ടിലേയ്ക്ക് പറഞ്ഞാലും നിനക്ക് മനസ്സിലായി എന്ന് വരില്ല , അതു കൊണ്ട് മറുപടി എഴുതേണ്ടാ..

 എപ്പോഴും   ചേച്ചി  നിന്നെ ഓര്‍ ക്കും ,  സ്നേഹിക്കും

നല്ല കുട്ടിയായി , ഉണ്ണിയേട്ടന്‍ പറയുന്നത് അനുസരിച്ച് , ജീവിക്കണം ..

 സ്നേഹപൂര്‍ വം

സ്വന്തം ,

ചേച്ചി

മണിക്കുട്ടി .

 സാധാരണ പോലെ ആദ്യത്തെ കവറിനു പുറത്ത് അച്ച്യുതന്‍ കുട്ടിയുടെ അഡ്രസ്സ് , അതിനുള്ളില്‍ കത്ത്, രണ്ടാമത്തെ കവറിനു പുറത്ത് ബോം ബൈയിലെ സുഹ്രുത്തിന്റെ , കിട്ടി കഴിഞ്ഞാല്‍ അവന്‍ ആദ്യത്തെ കവര്‍ കളഞ്ഞിട്ട് അവിടെ പോസ്റ്റ് ചെയ്യും …ഇവിടെ നിന്ന് അവിടെ കിട്ടുന്നതും അങ്ങിനെ തന്നെ മിക്കവാറും , ആദ്യം അവനത് മലയാളം അറിയുന്നവനെ കൊണ്ട് വായിപ്പിക്കും , സീരിയസ്സാണെങ്കില്‍ ഒരു ട്രങ്ക് കോള്‍ … അതിന്റെ മറുപടി അവനറിയാവുന്ന ഭാഷയില്‍ എഴുതിയെടുക്കും , എന്നിട്ട് മലയാളമറിയുന്നവനെ കൊണ്ട് എഴുതിച്ച് ഇങ്ങോട്ട് , കൈയക്ഷരമൊന്നും നോക്കാനുള്ള വിവരം അച്ചുവിനില്ലല്ലോ..?!

 ഭദ്രമായി എടുത്ത് വെച്ച് , കുപ്പിയില്‍ നിന്ന് ഒരു പെഗ്ഗ് കൂടി കഴിച്ചു .

 അലമാരയിലെ സ്യൂട്ട്കേസ് , താക്കോല്‍ എടുത്ത് തുറന്നു

 അച്ചുതന്‍ കുട്ടിയുടെ അത്രയും നാളത്തെ എഴുത്തുകള്‍ ,

 പിന്നെ അവള്‍ ക്ക് വാങ്ങിയ  പട്ടു സാരി , മറ്റ് വസ്ത്രങ്ങള്‍ , മഞ്ഞ ചരടിലെ താലി ,

 ബോം ബൈയിലെ ഒരു സായാഹ്ന പത്രത്തിന്റെ  ഫോട്ടോ കട്ടിങ്ങ് ,

 റെയില്‍ പാളത്തിനരികില്‍ ചിതറി കിടക്കുന്ന മനുഷ്യ ശരീരം , അതില്‍ മനു എന്ന് മലയാളത്തില്‍ പച്ച് കുത്തിയിരിക്കുന്ന കരി വളകള്‍ ഇട്ട ഒരു കൈ

ഒരു പാട് ഫോട്ടോകള്‍

നെഞ്ച്ചിലേയ്ക്ക് തല ചായ്ച്ച് കിടക്കുന്ന ,

കെട്ടിപ്പിടിച്ച് നില്ക്കുന്ന ,

മുഖത്തോട് മുഖം നോക്കിയിരിക്കുന്ന , ….. കൂട്ടുകാരനെ കൊണ്ട് എടുപ്പിച്ച കുറെ ഒരുമിച്ചുള്ളത് ,

 പിന്നെ  കുറെ അവള്‍ തനിച്ചുള്ളത് ,

 എന്നും രാത്രി സം സാരിക്കാറുള്ള , അതില്‍ ഏറ്റവും ഇഷ്ടമുള്ളത് ഒന്നെടുത്തു മുന്നില്‍ വെച്ചു .

 ” അമ്മ അടുത്തെത്തി അല്ലെ ..? നിന്നെ കണ്ടപ്പോള്‍ കരഞ്ഞോ ?

 അതെയെന്നവള്‍ അവള്‍ തലയാട്ടി

 ” എന്നോട് ദേഷ്യം തോന്നിയോ  , അച്ചൂനു അങ്ങിനെ എഴുതിയപ്പോള്‍ ”

 ഇല്ലെന്നവള്‍ പിന്നേയും തലയാട്ടി

 ” വേറെ വഴിയില്ല , അവന്‍ നിന്നെ കാത്തിരിക്കാണു , വരും , കൊണ്ട് പോകും എന്നൊക്കെ ..”

 അവള്‍ അയാളുടെ മുഖത്തേയ്ക്ക് തന്നെ നോക്കിയിരുന്നു

 ” പിന്നെ അവന്‍ ഒരിക്കലും അറിയാതിരിക്കല്ലെ നല്ലത് , കാര്യങ്ങള്‍ ..? തീരെ ഇഷ്ടമല്ല , ഏതവസ്ത്ഥയിലാണെങ്കിലും അവനത് മനസ്സിലാകില്ല , നിന്നെ വെറുക്കും , പിന്നെ അങ്ങിനെ ജീവിക്കുന്നതിനേക്കാളും ആത്മഹത്യ ചെയ്യാണു നല്ലതെന്നാ പറഞ്ഞത് , അച്ഛന്റെ കാര്യം ഓര്‍ മ്മയില്ലെ , ഒരുപാട് നിര്‍ ബന്ധ്ധിച്ചപ്പോ പറഞ്ഞു പോയതുകൊണ്ട്..?

 അവള്‍ മുഖം താഴ്ത്തി

 “ ഇതൊഴികെ എന്തും ഞാന്‍ പറഞ്ഞാല്‍ അവന്‍ കേള്‍ ക്കും , അതു കൊണ്ട് ഇപ്പൊ അവനു നിന്നോടു ദേഷ്യമോ സങ്കടമോ  തോന്നിയാലും ഞാന്‍ മാറ്റി കൊള്ളാം ..അവനു വേണ്ടിയാണു ഈ പണികള്‍ ഒക്കെ ഇവിടെ ചെയ്തിരിക്കുന്നത് , മനു പോകും ദൂര യാത്രയ്ക്ക് , നിന്നോട് പറഞ്ഞ വാക്ക് , വെറുതെ അല്ല , ആദ്യമായി തൊട്ടറിഞ്ഞ പെണ്കുട്ടി , ഒരു വേശ്യാലയത്തില്‍ വെച്ചായിരുന്നെങ്കിലും , കൊണ്ട് വന്ന ആളുടെ ദയ കൊണ്ട് ആദ്യത്തെ ആള്‍ , ചെറുപ്പകാരന്‍ , മലയാളി , അല്ലാതെ  എന്നും വന്ന് പോകുന്ന വ്യത്തികെട്ടവരുടെ കൂടെ ആക്കാതിരുന്നതു കൊണ്ട്, ഞാനും നിന്റെ ജീവിതത്തിലെ ഒന്നാമനായി , പിന്നെ വന്ന മുഖങ്ങള്‍ ക്കെല്ലാം എന്റെ ഛായ ആയിരുന്നു എന്ന് നീ പറഞ്ഞിട്ടുണ്ട് , ആ ദയ തന്നെയാണു ,തുന്നല്‍ പണികള്‍ ചെയ്യുന്ന ആ ഫ്ലാറ്റിലേയ്ക്ക്  ഫോണ്‍ ചെയ്യാനും , സം സാരിക്കാനും , ഇടയ്ക്ക് പുറത്ത് കൊണ്ട് വാനും സാധിച്ചത് , ഒടുവില്‍ സഹതാപല്ല , ശരിക്കും ഇഷ്ടം കൊണ്ടാണെന്ന് പറഞ്ഞു ബോധ്യപ്പെടുത്തിയപ്പോള്‍ കൊണ്ട് പൊയ്ക്കോളാന്‍ സമ്മതിച്ചത് , എല്ലായിടവും വിട്ട് , ദൂരേ ഗ്രാമത്തിലെ ജീവിതം സ്വപ്നം കണ്ടത് , എന്റെ തെറ്റ് , മനുശങ്കര്‍ എന്ന ഞാന്‍ മേക്കടമ്പിലെ ഉണ്ണിയാണെന്ന് നേരത്തെ പറയാതിരുന്നത് , അല്ലെങ്കില്‍ തലേന്ന് രാത്രി പറഞ്ഞത് , അത്ര നാളും സൂക്ഷിച്ച ആ സസ്പെന്സ് അന്ന് പറഞ്ഞതിനു , തിരിച്ചു പോകുന്നത് മരണത്തിനേക്കാളും കഷ്ടവും ഞാനില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നതും , പിന്നെ എന്നെ നിന്റെ കൂടെയുള്ള ജീവിതത്തില്‍ നിന്നും രക്ഷിക്കാനും …ഇല്ല …എന്റെ ആദ്യത്തേയും അവസാനത്തേയും പെണ്കുട്ടി നീയാണു …, മരിക്കുന്നതിനു മുന്പേ പോസ്റ്റ് ചെയ്ത കത്തിലെ നീ പൈസ അയക്കാതെ ജീവിക്കാനാകാത്ത അച്ചൂനും അമ്മയ്ക്കും , ഒരിക്കലും ഒന്നിനും കുറവു വരുത്തിയിട്ടില്ല , അറിയാലോ എന്നും ഞാന്‍ പറയാറില്ലെ വിശേഷങ്ങള്‍ ..”

 അവള്‍ അപ്പോഴും ഒന്നും മിണ്ടിയില്ല ,

 ” നിനക്ക് ബോറടിച്ചല്ലെ .., അതു കൊണ്ടല്ലെ ഇത്ര നേരം ഒന്നും മിണ്ടാതിരുന്നത് ”

 ” അല്ല ,  ഞാന്‍   കേള്‍ ക്കായിരുന്നു ..” അവള്‍ പറഞ്ഞതു കേട്ട് അയാള്‍ ചിരിച്ചു

 ” നുണ ”

 ” അല്ല സത്യം , ഇനി കേള്‍ ക്കാന്‍ കഴിയില്ലല്ലോ എന്ന് കരുതിയിട്ട് …‘”

 ” എന്തെ ..നീ വരില്ലെ ..? ”

 ” ഇല്ല , മനുവേട്ടന്‍ പറയുന്നത് കേള്‍ ക്കാന്‍ ഞാന്‍ വരില്ല , അമ്മയുണ്ട് കൂടെ , മണികുട്ടിയെ സ്നേഹിക്കുന്നൂ എന്നത് സത്യമാണൊ ..? ”

 അതെ എന്നയാള്‍ തലയാട്ടി

 ” എന്നാല്‍ , ഈ സാധനങ്ങള്‍ എല്ലാം കത്തിച്ച് പുഴയില്‍ ഒഴുക്കണം , ഒരു കല്യാണം കഴിക്കണം , അമ്മയേയും മുത്തശ്ശിയേയും അച്ചൂനേയും നോക്കണം ..”

 മറുപടി കേള്‍ ക്കാന്‍ നില്ക്കാതെ അവള്‍ പോയി .


ജനലിലൂടെ കടന്നു വന്ന കാറ്റ് കയ്യിലെ ഫോട്ടോ തെറിപ്പിച്ചു ശക്തമായ ഒരു മിന്നല്‍ , കാതടിപ്പിക്കുന്ന ശബ്ദത്തോടൊപ്പം മഴ പെയ്തു തുടങ്ങി , കത്തിയെരിഞ്ഞ വേനല്‍ കാലം കഴിഞ്ഞിരിക്കുന്നു …

 

 

 

അന്വേഷണം

 

 

ഇടത്തോട്ട് ചരിഞ്ഞ്,
പിന്നെ വലത്തോട്ട് ,
കാലുകള്‍ കൂട്ടി തിരുമ്മി ,
കമിഴ്ന്ന് മുഖം ബെഡ്ഡില്‍ പൂഴ്ത്തി,
ബെഡ് ഷീറ്റിനെ കുറ്റം പറഞ്ഞ്, മാറ്റി,
ഫാന്‍ സ്പീഡ് കൂട്ടി , തല ചൊറിഞ്ഞ്,
എഴുന്നേറ്റിരുന്ന് വെള്ളം കുടിച്ചു ,
ഒടുവില്‍ കമ്പ്യൂട്ടര്‍ ഓണ്ചെയ്തു ,
ഗൂഗിളില്‍ തിരഞ്ഞു , – കണ്ടെത്തി
മനസ്സ് കരയുമ്പോള്‍ ഉറങ്ങാനാവില്ലത്രെ…!!!

 

ആകാശവും ഭൂമിയും

 

 

 

 

 

 

 

 

 

 

 

ഇന്നലെ രാത്രിയും മഴപെയ്തിരുന്നു ,

ഞാന്‍ അതിലും നനഞ്ഞിരുന്നു ,

 

മഴയില്‍  ഓര്‍ മ്മകള്‍ നിറഞ്ഞിരുന്നു

ഞാന്‍ അതില്‍ പതിയെ കരഞ്ഞിരുന്നു ;

 

മഴയുമൊരു നോവാണു , തീരാത്ത വിരഹത്തില്‍

മണ്ണിലേയ്ക്കുതിരുന്ന, വിണ്ണിന്റെ കണ്ണീര്‍ …

 

സ്വന്തമാകില്ലെന്നറിഞ്ഞിട്ടും ,

സ്വന്തമാകണേയെന്ന പ്രാര്‍ ത്ഥനയാകുന്നു സ്വപ്നം ..

 

പ്രണയമൊരു സ്വപ്നമെന്നറിഞ്ഞിട്ടുമെന്നും  കാത്തിരിക്കുന്നു

ഭൂമി…കാതോര്‍ ത്തിരിക്കുന്നു , ദൂരെ

നോക്കി നില്ക്കുന്നു വാനം …മൂകരായ്..

 

 വീണ്ടും നാളെയെ തേടുന്നു …

 

സ്വപ്നമാണെങ്കിലും , പ്രണയമൊരു ഭാഗ്യം

പൊഴിയുന്ന മഴയതിന്‍ സാക്ഷിപത്രം …!!!

 

കാലത്തിന്‍ യാത്രയില്‍ വഴിയെത്ര ബാക്കിയെന്നറിയില്ല,- ദൂരം,

കാത്തിരിക്കുന്നു ഞാന്‍ ,

 

നീയൊന്നു മഴയായി പൊഴിഞ്ഞീടുവാന്‍ ,

ആ മഴയില്‍ വീണടിഞ്ഞീടുവാന്‍ …

 

ഭിക്ഷ

പഴ്സില്‍ നിന്ന് പൈസ എടുത്ത് കൊടുക്കാനായി കൈ നീട്ടിയപ്പോള്‍ , ഭിക്ഷയ്ക്കായി നീട്ടിയ കൈ വ്യദ്ധന്‍ പെട്ടെന്ന് പിന്‍ വലിച്ചു ,മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി,  അവനെ ആകാം ക്ഷയിലാക്കി, കീറി പറിഞ്ഞ , മുഷിഞ്ഞ ഷര്‍ ട്ട് മാറ്റി അയാള്‍ വയറിന്റെ ഇടതു ഭാഗത്തുള്ള കറുത്ത മറുക് കാണിച്ചു , ചളി പുരണ്ടിരുന്നെങ്കിലും അതു വ്യക്തമായി കാണാം , ഒരല്പം അമ്പരപ്പോടെ  അവന്‍
അറിയാതെ സ്വന്തം വയറിന്റെ ഇടതു ഭാഗത്ത് വിരല്‍   ഓടിച്ചു   , അതേ പോലൊന്ന് തന്നെ യാണു തനിയ്ക്കും ..! പിന്നീടയാള്‍ ക്ഷീണിച്ച ശബ്ദത്തില്‍ പറഞ്ഞത് തീര്‍ ത്തും അത് ഭുതപ്പെടുത്തി..

” എന്റെ മുഖത്തടിക്കു “

” എന്തിനു ? ” ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല ,

” സ്വന്തം സുഖം നോക്കി , ഭാര്യയേയും മകനേയും ഉപേക്ഷിച്ച് നാടു വിട്ടു പോയ ഒരച്ഛനു മകന്‍ നല്കേണ്ട ഭിക്ഷ അതാണു ..”

മുഖം പൊത്തി അയാള്‍ പൊട്ടിക്കരഞ്ഞു ..അവനും ..

സംശയം

 

 

 

 

 

 

ചെവി പുഴുത്ത നായ ,

കിടക്കുന്നു, നടക്കുന്നു , ഓടുന്നു..കൈകൊണ്ട്

തട്ടുമ്പോള്‍ പുഴുക്കള്‍ ചിരിക്കുന്നു- വേദനിക്കുന്നു.,

 

വേദന -മുറിച്ചിട്ടും മുറിയാത്ത പൊക്കിള്‍ ക്കൊടി ,

കണ്ണില്‍ പടര്ന്നാലും കാണാത്തത്,

 

 

പുഴുക്കള്‍ ക്ക് കണ്ണില്ല , മൂക്കില്ല , ചെവിയില്ല ,

പൌരത്വമില്ല, ചരിത്രമറിയില്ല ,

നിരാഹാരം കിടന്നിട്ടും കാര്യമില്ല..!

 

കാലം ഒരു പുഴുവാണു ,

പ്രായം ഒരു പുഴുവാണു ,

മോഹമൊരു പുഴുവാണു ,

ഓര്‍ മ്മകളും ചിലപ്പോള്‍ ബന്ദ്ധങ്ങളും ..!

 

കാര്‍ ന്നു തിന്നൊടുവിലീ ജീവിത ബാക്കിയില്‍

അവയുടെ വലുപ്പവും എണ്ണങ്ങളും മാത്രം .

 

പുഴുക്കള്‍ ചിരിക്കുന്നു -

നായ കരഞ്ഞു പോകുന്നു …

 

ലാളിച്ച ചുണ്ടുകളില്‍ അശ്ളീല വാക്കുകള്‍ ,

ചില കൈകളില്‍ കല്ലും വടികളും ;

 

കാവലിരുന്ന പടികളില്‍ ,

കൂട്ടു പോയ വഴികളില്‍ ,

അന്യനാകുന്നു-അശുഭമാകുന്നു.

 

തലോടാന്‍ വന്ന കൈകളില്‍ ആഞ്ഞു കടിച്ചിട്ട്

തലയിലടിയേറ്റ് പിടഞ്ഞു ചാവുമ്പോഴും

പറയാനറിഞ്ഞില്ല..ഇങ്ങനൊരു കൈകളാണാ ,

മുറിവിനെ തന്നതും ..പുഴുക്കളെ ചിരിപ്പിച്ചതും .

 

കാലങ്ങളായ് കൂടെ നിഴലായ് നടക്കുമ്പോള്‍

മനുഷ്യന്റെ ഒരിക്കലും മാറാത്ത രോഗം അതിനും  പകര്‍ ന്നതാകാം -

സം ശയം .