കുലുക്കി വിളിക്കുന്നതു കേട്ടാണു നന്ദിനി കണ്ണു തുറന്നത് , കണ്മുന്നില്‍ ആവി പറക്കുന്ന ചായ കപ്പ്, അവള്‍ അത്ഭുതത്തോടേ എഴുന്നേറ്റിരുന്നു …
” ഗുഡ്മോര്‍ ണ്ണിങ്ങ് നന്ദൂ …”
രാജീവ് കപ്പ് അവളുടെ കയ്യിലേയ്ക്ക് കൊടുത്തു ..
അയാളുടെ വേഷവും ഭാവവും അവളില്‍ അമ്പരപ്പുണ്ടാക്കി , നേരത്തെ ഏഴുന്നേറ്റ് കുളിച്ചിരിക്കുന്നു , വെളുത്ത ജുബ്ബ , കസവു കര മുണ്ട് , നെറ്റിയില്‍ ചന്ദനം …
അയാള്‍ ക്കതു മനസ്സിലായി ..
” തലവേദന മാറിയോ ..”
“” ഊം .. നന്നായുറങ്ങിയതു കൊണ്ടാകാം , പോയി ..” അവള്‍ നെറ്റിയില്‍ തടവി
അയാളും അവളുടെ തലയില്‍ കൈ വെച്ചു
” ചായ കുടിക്ക് ..”
അവള്‍ പതിയെ ഒരല്പ്പം കുടിച്ചു.
അയാള്‍ ബെഡില്‍ അവള്‍ ക്ക് അഭി മുഖമായി കയറി ഇരുന്നു , അവളെ നോക്കി കുസ്യതി ചിരി ചിരിച്ചു
” എന്നാല്‍ ഇനി ഒരു ഹാപ്പി ബര്‍ ത്ത് ഡെ പറയൂ.. ”
അവള്‍ ക്ക് അപ്പോഴാണു ഓര്‍ മ്മ വന്നത് , അത് ഭുതവും സന്തോഷവും കണ്ട കണ്ണില്‍ പെട്ടെന്ന് സങ്കടം നിറഞ്ഞു – മറന്നു പോയിരിക്കുന്നു
അവള്‍ ചായ കപ്പ് അരികിലെയ്ക്ക് വെച്ച് അയാളെ കെട്ടി പിടിച്ചു
” സോറി , രാജുവേട്ടാ , ഞാന്‍ , ഞാന്‍ മറന്നു പോയി ”
കരയാനുള്ള പുറപ്പാടാണു-
അയാള്‍ അവളെ മുറുക്കെ കെട്ടിപുണര്‍ ന്നിട്ട് , അകത്തി മാറ്റി , ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയില്‍ ഒരുമ്മ കൊടുത്തു , പിന്നെ അയാളുടെ നെറ്റി അവളുടെ ചുണ്ടില്‍ ചേര്‍ ത്തു വെച്ചു ..
” ഏയ് , അതൊരു വല്ല്യ കാര്യമാണോ , തലവേദനിച്ച് രാത്രി ടാബെലെറ്റ് കഴിച്ച് കിടന്നതു കൊണ്ടല്ലെ ഞാന്‍ വിളിക്കാതിരുന്നത് ..” അയാള്‍ അവളെ പിന്നേയും കെട്ടിപ്പിടിച്ച് കഴുത്തില്‍ ചുണ്ടുകള്‍ ചേര്‍ ത്തു …
” എഴുന്നേറ്റ് കുളിക്കു , നീ എഴുന്നേല്ക്കാത്തതു കൊണ്ട് പ്രാര്ത്ഥന പൂജാ മുറിയിലാക്കി….”
അവള്‍ എഴുന്നേറ്റ് പോകാനൊരുങ്ങിയപ്പോള്‍ അയാള്‍ ചായ കപ്പ് പിന്നേയും കയ്യില്‍ കൊടുത്തു ..
” ഉഗ്രന്‍ ചായയ) , മുഴുവന്‍ കുടിക്കണം ..”
അവള്‍ അയാളെ അനുസരിച്ചു , കണ്ണില്‍ അപ്പോഴും വെള്ള തുള്ളികള്‍ നിരഞ്ഞു നിന്നിരുന്നു.
ഭര്‍ ത്താവിനു സഹിക്കാന്‍ കഴിയുന്നതിനേക്കാള്‍ എത്രയോ മാത്രം നിസ്സം ഗമാണല്ലോ താന്‍ …ബാത്ത്റൂമില്‍ ചെന്നവള്‍ പൊട്ടിക്കരഞ്ഞു , എല്ല്ലാമറിയുന്ന കുടും ബ സുഹ്യത്ത് മീര പറയും , നിന്റെ എത്ര ജന്മത്തെ പുണ്യമാണെന്നറിയില്ല ഇങ്ങെനൊരാള്‍ …ശരിയാണു , ഒന്നും തിരിച്ചു കൊടുക്കാന്‍ കഴിയാതിരിക്കുമ്പോഴും എത്രയോ അളവില്‍ സ്നേഹം തിരിച്ചു തരുന്നു , ആ ഹൌസിങ്ങ് കോളനിയിലെ പുതിയ ദമ്പതിമാരോട് മറ്റുള്ളവര്‍ പറയുന്നത് കേള്‍ ക്കാറുണ്ട് , നന്ദിനിയേയും രാജീവിനേ പോലെയും ജീവിക്കുക , മിക്കവാരും ഇടയ്ക്ക് ഒത്തുകൂടുമ്പോള്‍ ഭര്‍ ത്താക്കന്‍ മാരുടെ കുറ്റങ്ങള്‍ പറഞ്ഞ് ഒടുവില്‍ പറയും ,
” നന്ദിനി , ഒരു പെണ്ണിന്റെ ഏറ്റവും വലിയ ഭാഗ്യമാണു നിനക്ക് കിട്ടിയിരിക്കുന്നത് “
കുളി കഴിഞ്ഞ് പൂജാമുറിയില്‍ സാധാരണയില്‍ കൂടുതല്‍ അവള്‍ അപേക്ഷിച്ചതും ആ ഭാഗ്യം അവള്‍ മരിക്കണതു വരെ ഉണ്ടാകണേ എന്നാണു , തന്നേക്കാള്‍ ആയുസ്സ് രാജുവേട്ടനു നല്കണേ യെന്നും …
അയാള്‍ യാത്ര പറഞ്ഞിറങ്ങിയാല്‍ അവള്‍ പിന്നെ തനിച്ചാണു , നഗരത്തിലെ തീരെ ചെറുതല്ലാത്ത ഒരു കണ്സ്ട്രക്ഷന്‍ കമ്പനി നടത്തുന്നു , സഹപാഠി യായിരുന്ന അനൂപുമുണ്ട് കൂടേ , മീരയുടെ ഭര്‍ ത്താവ് , ..
ഉച്ചയ്ക്ക് അവരെ കൂടി പുറത്ത് നിന്ന്, രാത്രി കമ്പനിയില്‍ ചെറിയ പാര്‍ ട്ടി …സത്യത്തില്‍ അത്തരം ബഹളങ്ങള്‍ ക്ക് തീരെ താത്പര്യമില്ല , മനസ്സില്‍ ഇപ്പോഴും ഗ്രാമത്തിലെ സ്കൂളില്‍ പത്താം ക്ലാസ്സ് വരെ പഠിച്ച നന്ദിനി തന്നെയാണു , രാജീവ് പറയും
” എനിക്കറിയാം , എന്റെ കുട്ടിയ്ക്ക് ഇതൊന്നും ഇഷ്ടമല്ലെന്ന് , ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ , ഇവിടെ ഇതൊക്കെ , ചെയ്തെ പറ്റൂ…”
അവള്‍ ഒന്നും മിണ്ടാറില്ല
” രാജുവേട്ടന്‍ എന്ത് മണ്ടനാ , രാജുവേട്ടനു പറ്റിയ പെണ്ണല്ല ഞാന്‍ , എനിക്ക് ഒന്നുമറിയുമില്ല, കഴിവുമില്ല , ഇഷ്ടവുമില്ല , ഈ ടൌണിലെ പരിഷ്കാരിയായ ഒരു പെണ്ണായിരുന്നു നല്ലത് …”
അത് കേള്ക്കുമ്പോള്‍ അയാള്‍ അവളുടെ കവിളുകളില്‍ പതിയെ പിടിച്ചു തിരുമ്മും , ചുവക്കുമ്പോള്‍ ആരും അടുത്തില്ലെങ്കില്‍ ഉമ്മ വെയ്ക്കും
” എനിക്ക് നിന്നെ മതിയെങ്കിലോ ..”
ഉള്ളില്‍ അത് കേള്‍ ക്കാനുള്ള കൊതി ഒരു പാടാണു , കേള്‍ ക്കുമ്പോള്‍ കോരി തരിക്കും.
രാജുവേട്ടന്‍ പറയുന്ന വാക്കുകള്‍ , പ്രവര്ത്തികള്‍ ഒക്കെ തന്റെ ഉള്ളിലെ അപകര്ഷതാബോധം കൊണ്ട് അളന്നു മുറിച്ചു നോക്കും , കടപ്പാടോ , സഹതാപമോ ഉണ്ടോ എന്ന് , അങ്ങിനെ അല്ലെന്നറിയാമെങ്കിലും , മനസ്സ് അതിന്റെ പുറകിലായിരിക്കും , അതിനൊരുപാട് കാരണങ്ങള്‍ ഉണ്ട് ..
രാജുവേട്ടനെ അച്ഛന്‍ വീട്ടിലെയ്ക്ക് അഞ്ചു വയസ്സില്‍ കൂട്ടി കൊണ്ട് വന്നപ്പോള്‍ കൂടെ , സ്വന്തം പെങ്ങളുടേയും അളിയന്റേയും മ്യത ദേഹങ്ങള്‍ കൂടിയുണ്ടായിരുന്നത്രെ , തനിയ്ക്കന്ന് ഒരു വയസ്സ് പോലും ആയിട്ടില്ലെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് , ജോലിയില്‍ , പൈസ യിലാരോ തിരിമറി കാണിച്ചപ്പോള്‍ ഉത്തരവാദിത്വം തലയ്ക്ക് വന്ന അഭിമാനിയായ ആള്‍ , ആത്മഹത്യ ചെയ്തു , ഒപ്പം ഭാരയും , മകന്‍ തനിച്ചായി , അയാളെ ഒരു കുറവു മില്ലാതെയാണു അമ്മാവന്‍ വളര്‍ ത്തിയത് , തനിയ്ക്ക് ഒരു പെണ്കുട്ടി മതി എന്ന അമ്മാവന്റെ തീരുമാനം പോലും അവനു വേണ്ടിയായിരുന്നു എന്ന് കേട്ടിറ്റുണ്ട് , നന്നായി പഠിപ്പിക്കാന്‍ കൂടുതല്‍ സൌകര്യമുള്ള സ്വന്തം ഭാര്യവീട്ടിലാക്കി , ടൌണില്‍ , അയാള്‍ പഠിച്ചു , നന്നായി വളര്‍ ന്നു , പഠിച്ച് സിവില്‍ എഞ്ചിനീയര്‍ ആയി , അച്ഛനു പെട്ടന്നു നെഞ്ചു വേദന വന്നു അമ്മയുടെ വീടിന്റെ അടുത്തുള്ള ആശുപത്രിയി ആക്കുമ്പോള്‍ രാജുവേട്ടന്‍ ദൂരെ ഏതോ പണി സ്ഥലത്തായിരുന്നു , ബോധം വന്നപ്പോള്‍ അച്ഛന്‍ ആവശ്യപ്പെട്ടത് കല്യാണമാണു , രാജുവേട്ടന്‍ ഞെട്ടുന്നതും നിസ്സഹായനായി നില്ക്കുന്നതും ഓര്‍ മ്മയുണ്ട് ,തന്നോട് വന്ന് ചോദിച്ചതും
” മാമയുടെ ആഗ്രഹം കേട്ടിലെ , എത്രയും പെട്ടെന്ന് നടന്നു കാണണം എന്ന് , ഡോക്ടര്‍ മാര്‍ പറയുന്നത് , ഇനി ഒരു സ്ട്രോക്ക് താങ്ങില്ല എന്നാണു , നമ്മള്‍ ഇത്ര നാളും അങ്ങിനെ പരസ്പരം കണ്ടിട്ടില്ല , മാമയോട് പറ്റില്ലാ എന്ന് പറയാന്‍ കഴിയില്ല , എന്താ നിന്റെ അഭിപ്രായം , ഇഷ്ടക്കുറവുണ്ടെങ്കില്‍ , എന്തെങ്കിലും പറഞ്ഞ് ഒഴിവാകാം “
” ഇഷ്ടക്കുറവല്ല രാജുവേട്ടാ , എനിക്ക് ഒരാളെ ഇഷ്ടാണു ..”
എവിടെ നിന്നോ കിട്ടിയ ധൈര്യം , പിന്നെ അയാളോടുള്ള കുട്ടിക്കാലം തൊട്ടേയുള്ള സ്വാതന്ത്ര്യം , അങ്ങിനെ പറയാന്‍ കഴിഞ്ഞു
ദേഷ്യപ്പെടും എന്ന് തോന്നിയ മുഖത്ത് മന്ദഹാസം .
” ആരാ..? , നമുക്ക് പറ്റുന്ന ആള്‍ തന്നെയല്ലെ ? ”
” അതെ , നമ്മുടെ സ്കൂളില്‍ പുതിയതായി വന്ന ഡ്രോയിങ്ങ് മാഷ് , ചേങ്ങലത്തെ അപ്പുക്കുട്ടന്‍ മാഷുടെ ചെറിയ വീട്ടിലാ വാടകയ്ക്ക് …,
നല്ല ആളാ .. ”
മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കുന്ന ഒരാള്‍ , അപ്പുക്കുട്ടന്‍ മാഷ് ഒരു ദിവസം വൈകീട്ട് വന്ന് നാളെ മുതല്‍ ഒരു പുതിയ താമസക്കാരനുണ്ട് , ഇത്തിരി പാലു വേണം എന്ന് പറഞ്ഞപ്പോള്‍ കരുതിയിരുന്നില്ല , അപ്പുറത്തെ നാലാം ക്ലാസ്സ് കാരനായ കണ്ണന്‍ ആണു നിത്യവും അതു വാങ്ങി കൊണ്ട് പോയി കൊടുത്തിരുന്നത് , ഒരു ദിവസം അവന്റെ നോട്ട് ബുക്ക് കണ്ടപ്പോള്‍ അതുഭുതപ്പെട്ടുപോയി അത്രയ്ക്ക് മനോഹരമായ ചിത്രങ്ങള്‍ ആളേ കണ്ടത് , അമ്പലത്തില്‍ വെച്ചും , അവന്‍ കൂടെ ഉണ്ടായിരുന്നതു കൊണ്ട് സം സാരിച്ചു , പിന്നെ ആ കാന്ത ശക്തിയില്‍ വീണു , അമ്പലത്തിലെ മതിലിന്റെ വടക്കേ മൂലയിലെ വലിയ ചെരാതിന്റെ ചുവട്ടില്‍ ഒളിപ്പിച്ചു വെയ്ക്കുന്ന കടലാസ്സ് കഷ്ണങ്ങളില്‍ പങ്കിട്ട എണ്ണിയാലോടുങ്ങാത്ത സ്വപ്നങ്ങള്‍ …
എങ്ങിനെ അമ്മാവനോട് അവതരിപ്പിക്കുമെന്നറിയില്ലെങ്കിലും രാജു അന്വേഷിച്ചപ്പോള്‍ അരവിന്ദന്‍ മാഷ് ആ സ്കൂളില്‍ നിന്നും നാട്ടില്‍ നിന്നാരോ അന്വേഷിച്ച് വന്നപ്പോള്‍ ലീവെടുത്ത് പോയീ എന്നാണറിഞ്ഞത് , അച്ഛന്റെ സ്ഥിതി പിന്നേയും മോശാമായപ്പോള്‍ കല്യാണം ചെറിയ ചടങ്ങായി അമ്മയുടേ വീട്ടില്‍ വെച്ചു നടത്തി , താലി കെട്ട് കഴിഞ്ഞ് നേരേ ആശുപത്രിയിലേയ്ക്കാണു പോയത് , അവ്യക്തമായ ഓര്‍ മ്മയില്‍ അത് കണ്ട് സന്തോഷിച്ച് ക്യത്യം രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അച്ഛന്‍ പോയി
ആദ്യം ലീവ് ആയിരുന്ന അരവിന്ദന്‍ , പിന്നെ ജോലി രാജി വെച്ചെന്ന് കേട്ടു , ഇനി ആ നാട്ടിലേയ്ക്ക് ഇല്ലെന്ന് പറഞ്ഞെന്നും , കുറ്റബോധം , ഒന്നറിയിക്കാതെ മറ്റൊരാളെ വിവാഹം ചെയ്തത് മനസ്സിനെ വല്ലാതെ സങ്കടപ്പെടുത്തുമ്പോള്‍ രാജീവ് സമാധാനിപ്പിക്കും
” എപ്പോഴെങ്കിലും അയാളെ കണ്ടു മുട്ടുകയാണെങ്കില്‍ നമുക്ക് പറഞ്ഞു മനസ്സിലാക്കാം , ചിലപ്പോ അയാള്‍ കല്യാണമൊക്കെ കഴിച്ച് , ഇതൊന്നും ഒരു ഓര്‍ മ്മയുമില്ലാതെ സന്തോഷായി കഴിയുകയാവും , വെറുതെ നമ്മുടെ സന്തോഷത്തിനു അന്വേഷിച്ചു പോയി അയാളെ വെരുതെ ഓര്‍ മ്മ പ്പെടുത്തണൊ …? ”
രാജുവേട്ടന്‍ അത് പറയുമ്പോള്‍ സമാധാനമാണു
ശരിയാവാം , ചിലപ്പോള്‍ കാലം അത് മായ്ച്ചു കളഞ്ഞേയ്ക്കാം , ആ പ്രായത്തില്‍ ഏതൊരു പെണ്കുട്ടിയ്ക്ക് തോന്നുന്നതാണെന്ന് എപ്പോഴും ഓര്‍ മ്മപ്പെടുത്തിയിരുന്ന ആള്‍ , താന്‍ മറ്റൊരു കല്യാണം കഴിച്ചത് അങ്ങിനെ മനസ്സിലാക്കി കാണും , ഓര്‍ ക്കുന്നില്ലെങ്കില്‍ വേണ്ട , എവിടെയായിരുന്നാലും നന്നായിരിക്കട്ടേ ,
പക്ഷെ ആദ്യം ഗര്ഭം ധരിച്ച് , കുട്ടിയ്ക്ക് വളര്‍ ച്ചയില്ലെന്ന് പറഞ്ഞ് എടുത്ത് കളയുന്നതിനോടോപ്പം ഗര്ഭപാത്രത്തിലോ അതിലേയ്ക്ക് വരുന്ന കുഴലിലോ എന്തോ വളര്‍ ച്ച എന്ന് പറഞ്ഞ് , ഒരമ്മയാകനുള്ള കഴിവിനെ ഇല്ലാതാക്കുമ്പോള്‍ തോന്നി , എന്തൊക്കെ ചെയ്താലും ഒരു ശാപം തനിയ്ക്കുണ്ടെന്ന് –
വരണ്ടു പോയ മനസ്സില്‍ കഴിഞ്ഞ പതിമൂന്നു വര്ഷമായി എന്നും വസന്തം നിറയ്ക്കുന്ന രാജുവേട്ടന്റെ സ്നേഹം ഏറ്റുവാങ്ങാനുള്ള യോഗ്യത തീരെയിലെന്ന ഈ ചിന്തകളാണു , ആ സ്നേഹത്തെ ഭൂത കണ്ണാടിയിലൂടേ നോക്കാന്‍ പ്രേരിപ്പിക്കുന്നത് , എന്താണു അതില്‍ അടങ്ങിയിരിക്കുന്നതെന്ന് ,പക്ഷെ വിചാരിച്ചതൊന്നും ഇതേവരെ കാണാന്‍ കഴിഞ്ഞിട്ടില്ല .. അതില്‍ സ്നേഹം മാത്രമെ ഉള്ളൂ …!!
കോളിങ്ങ് ബെല്ലിന്റെ ശബ്ദമാണു നന്ദിനിയെ ആ ചിന്തയില്‍ നിന്നുണര്‍ ത്തിയത് , മിക്കവാറും അത് ചെയ്യുക , ടെലെഫോണോ , കുക്കറിന്റെ ശബ്ദമോ , ക്ലോക്കിന്റെ സമയമറിയിച്ചുള്ള മുഴക്കമോ ഒക്കെ ആയിരിക്കും , പിറന്നാള്‍ ദിനം ആഘോഷിക്കാന്‍ എത്തുന്ന ആളെ പ്രതീക്ഷിച്ച് വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ പരിചയമില്ലാത്തൊരു രൂപം - അവിടെ അവിടെയായി നരച്ച തലമുടി അലക്ഷ്യമായിട്ട , ഒട്ടും ശ്രദ്ധയില്ലാത്ത താടിയുള്ള , കറുത്ത വലിയ ഫ്രയിമുള്ള കണ്ണട വെച്ച ആ രൂപം
തന്നെ കണ്ടൊന്ന് പകച്ചിട്ട് നന്ദിനി എന്ന് വിളിച്ചപ്പോള്‍ അവള്‍ ആളെ തിരിച്ചറിഞ്ഞു
ഒരു നിമിഷത്തെ അമ്പരപ്പിനു ശേഷം അവള്‍ വാതിലിന്റെ അരികിലേയ്ക്ക് മാറി കണ്ണു കളടച്ചു നിന്നു
ഒന്നും പറയാന്‍ കഴിയാതെ വാക്കുകള്‍ നെഞ്ചില്‍ കിടന്നു പുറത്തേയ്ക്ക് ചാടാന്‍ ശ്രമിച്ചു , അത് ഉള്ളില്‍ അവിടവിടെയായി മുറിവുകള്‍ ഉണ്ടാക്കി – ഇത്ര കാലം കഴിഞ്ഞിട്ടും , ഇത്രമാത്രം , സ്വയം എന്താണു സം ഭവിക്കുന്നത് എന്നവള്ക്ക് മനസ്സിലായില്ല , കഷ്ടപ്പെട്ടാണു പറഞ്ഞത്
” മാഷിരിക്കു ..”
അയാള്‍ പക്ഷെ ഇരുന്നില്ല
” ഇത് രാജിവിന്റെ വീടല്ലെ , ..? ”
വീട് മാറി കയറിയ പോലെയുള്ള പരിഭ്രമം കണ്ടപ്പോള്‍ അവള്‍ പറഞ്ഞു
” അതെ ..ഞാന്‍ ഭാര്യയാണു ..”
” അതു ശരി , ഒരു കാര്യം പറയാനായിരുന്നു അദ്ദേഹത്തിനോട് , ഒരു പ്രൊജെക്റ്റ് , ഇന്നലെ ഓഫിസില്‍ പോയെങ്കിലും കണ്ടില്ല , ഇന്ന് ഇവിടെ കാണുമെന്ന് സ്റ്റാഫ് പറഞ്ഞിരുന്നു .., ഒരു തവണയെങ്കിലും നേരിട്ട് കണ്ടു പറഞ്ഞതിനു ശേഷമായിരുന്നെങ്കില്‍ ഫോണില്‍ സം സാരിച്ചാല്‍ മതിയായിരുന്നു ……”
“പോയി , ഉച്ചയ്ക്ക് എത്തും , ഇരിക്കാണെങ്കില്‍ കാണാം ”
” വേണ്ട , ഞാന്‍ കണ്ടോളാം ..”
ഒരു യാത്ര പോലും പറയാതെ അയാള്‍ ഇറങ്ങിയപ്പോള്‍ അവള്‍ പിന്നില്‍ നിന്നും വിളിച്ചു
” മാഷെ , ഇപ്പൊ എവിടെയാ ? കുടും ബം ..? ” അയാള്‍ തിരിഞ്ഞു നിന്നു
കുറച്ചകലെ ഉള്ള മറ്റൊരു ടൌണിന്റെ പേര്‍ പറഞ്ഞു ,
” കുടും ബം , സുഖായിരിക്കുന്നു , ഒരു മകള്‍ ..ഇനി ഹൈ സ്കൂളിലേയ്ക്ക് “
രാജിവ് കാറില്‍ വരുമ്പോള്‍ ദൂരേ നിന്നേ കണ്ടു ഒരാള്‍ വീട്ടില്‍ നിന്നിറങ്ങി റോഡരികില്‍ പാര്‍ ക്ക് ചെയ്തിരുന്ന കാറില്‍ കയറി പോകുന്നു , മുന്‍ വശത്തെ വാതില്‍ അടയ്ക്കാതെ എന്തോ ആലോചനയില്‍ മുഴുകിയിരിക്കുന്ന അവളെ അയാള്‍ തട്ടി വിളിച്ചു , അയാളെ കെട്ടിപ്പിടിച്ച് അവള്‍ കരഞ്ഞു , പിന്നെ കാര്യം പറഞ്ഞു
” രാജുവേട്ടനെ കാണണം എന്ന് പറഞ്ഞിട്ടുണ്ട് , എന്ത് പ്രൊജെക്റ്റ് ആണെങ്കിലും എന്നോട് പറയണം , നമുക്ക് രണ്ട് പേര്‍ ക്കും കൂടി പോയി ഒരിക്കലെങ്കിലും പറയണം ഉണ്ടായ കാര്യങ്ങള്‍ , മാഷ് രാജുവേട്ടന്‍ പറയുന്നത് പോലെ അതൊന്നും ഇപ്പോ ഓര്‍ ക്കുന്നുണ്ടാവില്ല , ഹൈ സ്കൂളില്‍ പഠിക്കാറായ ഒരു മകള്‍ ഉണ്ടത്രെ …”
അയാള്‍ സമ്മതിച്ചു , അവളെ സമാധാനിപ്പിച്ചു ,
ഉച്ചയ്ക്ക് അനൂപും മീരയും വന്നപ്പോഴും നന്ദിനി അത്ര നല്ല മൂഡില്‍ ആയിരുന്നില്ലെന്നത് അയാള്‍ രദ്ധിച്ചു , ഹോട്ടലില്‍ നിന്നു വരുത്തിയ ഭക്ഷണം അവള്‍ ക്കിഷ്ടപ്പെട്ടാതായിരുന്നിട്ടും അവള്‍ ഒട്ടും കഴിക്കാതിരുന്നതും , എന്തോ പ്രശ്നം ഉള്ളതു പോലെ അനൂപിനും മീരയ്ക്കും തോന്നിയെന്ന് അയാള്‍ ക്കു മനസ്സിലായി വൈകുന്നേരത്തെ സ്റ്റാഫിനുള്ള പാര്‍ ട്ടിയില്‍
അവളുടെ പെരുമാറ്റം കൂടുതലായി ,രാജിവിനതെന്തോ ഉള്‍ ക്കൊള്ളാന്‍ കഴിയാത്തതു പോലെ നന്ദിനിയ്ക്ക് തോന്നി , പിറ്റേന്ന് കാലത്ത് അയാള്‍ ഓഫിസിലേയ്ക്ക് യാത്ര പറയുമ്പോള്‍ അത് നന്ദിനിയ്ക്ക് ശരിക്കും മനസ്സിലായി , അയാള്‍ പക്ഷെ ഒന്നും പറഞ്ഞില്ലെങ്കിലും ,….
രാത്രി ഒരു പാട് വൈകുകയും രാജീവിന്റെ മൊബൈലില്‍ വിളിക്കുമ്പോഴൊക്കെ സ്വിച്ചിഡോഫ് പറഞ്ഞതു കൊണ്ടു മാണു അവള്‍ അനൂപിനെ വിളിച്ചത് , സത്യത്തില്‍ അവള്‍ ഒരു പാട് പേടിച്ചു ,
” കാലത്തു വന്നപ്പോള്‍ തന്നെ വിസിറ്റര്‍ ഉണ്ടായിരുന്നു , കാബിനില്‍ ഇരുന്ന് സം സാരിച്ച ശേഷം അയാളുടെ കൂടെ പുറത്ത് പോയതാണു , ഞാന്‍ കരുതി വല്ല ബന്ധുക്കളുമാകും കൂട്ടി വീട്ടില്‍ വന്നിട്ട് നിങ്ങള്‍ ഒരു മിച്ച് എങ്ങോട്ടെങ്കിലും പോയിട്ടുണ്ടാകുമെന്ന് ..”
അനൂപ് പറഞ്ഞതു കേട്ട് അവള്‍ ക്ക് സങ്കടം തോന്നി
വന്ന ആളെ കുറിച്ചുള്ള രൂപം പറഞ്ഞപ്പോള്‍ അവള്‍ ക്ക് മനസ്സിലായി
അരവിന്ദന്‍ മാഷ്
അന്ന് രാത്രി രാജീവ് വന്നപ്പോള്‍ അവളുടെ പേടി അധികമായി , പാര്‍ ട്ടികളില്‍ മാത്രം ഒരല്പം കഴിക്കാറുള്ള അയാള്‍ വന്നത് , സെക്യൂരിറ്റി പിടിച്ചിട്ടാണു , വസ്ത്രം പോലും മാറ്റാതെ കട്ടിലേയ്ക്ക് വീണു , കരഞ്ഞു പോയ അവളോട് പറഞ്ഞു
” എന്ത് ചെയ്താലും നീ കരയും , സ്നേഹം വാരി ക്കോരി തരുമ്പോളും പണ്ട് പോയവനെ ഓര്‍ ത്ത് കരയും—- ,നീ കരയ് ..പറ്റാവുന്നത്ര .. ” അയാള്‍ കിടന്നുറങ്ങി …
ദിവസങ്ങള്‍ കഴിയും തോറും അവള്‍ ക്ക് ഒരിക്കലും പരിചയമില്ലാത്ത ഒരു രാജീവ് ആവുകയായിരുന്നു അയാള്‍ , ഒരിക്കല്‍ മുന്നിലിരുന്നു കരഞ്ഞ അവളുടെ രണ്ടു ചെകിടത്തും അയാള്‍ ആഞ്ഞടിച്ചു , കേട്ടവര്‍ അന്തം വിട്ടു പോയി ,അന്ന് പകല്‍ രാജിവും നന്ദിനി പറഞ്ഞ അരവിന്ദന്‍ മാഷും ടൌണില്‍ ഒരിടത്ത് സം സാരിച്ചു നില്ക്കുന്നത് അനൂപ് കണ്ടിരുന്നു ….
അനൂപും മീരയും വന്ന് നന്ദിനിയെ അവരുടെ ഫ്ലാറ്റിലേയ്ക്ക് കൊണ്ട് പോയി …
ഒരിക്കലും ഒത്ത് പോകാന്‍ കഴിയില്ലെന്ന് പറഞ്ഞ് രാജീവ് ഡിവോറ്സ് പെറ്റിഷന്‍ അയച്ചപ്പോഴാണു , അനൂപ് മീരയുടെ അമ്മവന്റെ മകളെയും ഭര്‍ ത്താവിനേയും വിവരമറിയിച്ചത് ..
നന്ദിനിയ്ക്ക് ആകെയുള്ള ബന്ധുക്കള്‍ എന്ന് പറയാവുന്നവര്‍ അവരാണു , അച്ഛന്റെ മരണത്തിനു ശേഷം , രാജീവ് പറഞ്ഞതനുസരിച്ച് ഗ്രാമത്തിലെ സ്ഥലം വിറ്റ് , ടൌണിലേയ്ക്ക് വന്നതും വാടക് വീടെടുത്ത് താമസിച്ച് ബിസിനസ്സ് തുടങ്ങിയതും ,പഴയ ജോലി വിവാഹത്തിനു ശേഷം രാജി കത്ത് അയച്ചു കൊടുത്ത് അയാള്‍ ഉപേക്ഷിച്ചിരുന്നു , ബിസിനസ്സ് വളര്‍ ന്നതോടേയാണു , പുതിയ സ്വന്തമായ സ്ഥലത്തേയ്ക്ക് മാറിയത് , മൂന്ന് വര്‍ ഷം മുന്പാണു നന്ദിനിയുടെ അമ്മ മരിക്കുന്നത് , അവര്‍ ഇടയ്ക്ക് നന്ദിനിയുടേയും രാജീവിന്റെയും കൂടെയും മറ്റ് സമയങ്ങളില്‍ അവരുടെ തറവാട്ടില്‍ മരിച്ചുപോയ അങ്ങളയുടെ തനിച്ചായ ഭാര്യയുടെ കൂടെയും താമസിച്ചു ,
എന്തു ചെയ്യണം എന്ന് ആര്‍ ക്കും അറിയാത്ത ഒരവ്സ്ഥ , വാരിക്കോരി നല്കിയ ദൈവം ഇത്ര പെട്ടെന്ന് എല്ലാം വാരി യെടുക്കുമെന്ന് , ഇത്തരത്തില്‍ , ഒരു പ്രതീക്ഷയുമില്ലാത്തതു കൊണ്ട് , നന്ദിനി ശരിക്കും ഒരു പ്രതിമ യെ പോലെ ഇരുന്നു , അമ്മാവന്റെ മകളും ഭര്‍ ത്താവും എത്ര നിര്‍ ബന്ധിച്ചിട്ടും ആ നഗരത്തില്‍ നിന്ന് പോകാന്‍ അവള്‍ കൂട്ടാക്കിയില്ല , അനൂപിനും മീരയ്ക്കും അവള്‍ ഒരിക്കലും ഒരു ഭാരവും ആയിരുന്നില്ല , ശരിക്കും അവര്‍ അവള്‍ ക്ക് കാവലിരുന്നു , കാരണം മരണം അവള്ക്കിപ്പോള്‍ നിസ്സാരമാണു , രാജീവ് എവിടേയാണെന്നു പോലും അറിയാത്തവ്സ്ഥ , ഓഫീ സില്‍ പോകാറേ ഇല്ല , പാര്‍ ട്ടണര്‍ ഷിപ്പ് മുഴുവന്‍ അവളുടെ പേരില്‍ ആക്കാന്‍ പറഞ്ഞ് രാജീവ് അയച്ച് കത്ത് അനൂപ് അവള്‍ ക്ക് നല്കി , അവളത് അയാള്ക്ക് തന്നെ തിരിച്ചു കൊടുത്തു ,
” രാജുവേട്ടനെ ക്കാള്‍ വലുതായി എനിക്കൊന്നുമില്ല ഈ ലോകത്തില്‍ …” അവള്‍ തനിയെ ഇരുന്നു പുലമ്പി … അവളുടെ കണ്ണുകളില്‍ അപ്പോഴും പ്രതീക്ഷയുടെ നാളങ്ങള്‍ അവര്‍ കണ്ടു , അയാള്‍ വരുമെന്ന്…
നഗരത്തില്‍ നിന്നല്പ്പം അകലെയായുള്ള ഒരു ഹോട്ടലില്‍ റൂമെടുത്ത് കഴിയുകയായിരുന്നു അയാള്‍ , മൊബൈല്‍ ഓഫ് ചെയ്ത് വെച്ചു , ജീവിതം തെറ്റാലിയില്‍ നിന്ന് വിട്ട കല്ലു പോലെ യായി , ഇനി നിയന്ത്രിക്കാനാവില്ല , ജീവിച്ചിരുന്നിട്ടെന്തിനെന്ന് ആലോചിക്കുമ്പോഴും മരിക്കാന്‍ കഴിയുന്നില്ല , എവിടെയോ അറ്റ് പോകാത്ത കണ്ണി , ബാക്കി നില്ക്കുന്നു , അത് പോകാന്‍ അനുവദിക്കുന്നില്ല , എങ്കിലും കോടതിയില്‍ ഒരു മിച്ച് പോയി പിരിയാന്‍ സമ്മതമാണെന്ന് പറയാന്‍ വയ്യ , തലേന്ന് തീരണം , ഭര്‍ ത്താവ് മരിച്ചു പോയാലും , വിവാഹ മോചനമാണല്ലോ , എന്തൊക്കെയായാലും മുഖത്ത് നോക്കി അത് പറയാന്‍ എത്ര ശ്രമിച്ചാലും സാധിക്കില്ല ,… രാജീവ് എപ്പോഴെ മരിച്ചു പോയിരിക്കുന്നു , അയാളെ , അരവിന്ദനെ കണ്ട അന്ന് മുതല്‍ , വാച്ചിലേ തിയ്യതിയിലേയ്ക്ക് നോക്കി മൂന്ന് ദിവസം , നാലാമത്തെ ദിവസം കാലത്ത് നിയമപരമായ ആ കണ്ണി കൂടി അവസാനിക്കും , അയാള്‍ മദ്യ കുപ്പിയിലേയ്ക്ക് നോക്കി പകുതിയോളം ബാക്കി ഉണ്ട് , ഗ്ലാസ്സിലേയ്ക്ക് ഒഴിക്കാന്‍ നിന്നില്ല , വായിലേയ്ക്ക് കമഴ്ത്തി , മനസ്സിന്റെ എരിച്ചിലില്‍ മദ്യം ഇറങ്ങി പോയത് അയാള്‍ അറിഞ്ഞില്ല.
അനൂപ് ഓടി കിതച്ചാണു വന്നത് , പിറ്റേന്നാണു കോടതിയില്‍ എത്തേണ്ടത് , ഒരു അവസാന ശ്രമം നടത്തുക എന്ന നിലയിലാണു അരവിന്ദനെ അന്വേഷിച്ചത് , അയാള്‍ എന്താണു രാജീവിനോട് പറഞ്ഞത് എന്നറിയണം , പറ്റുമെങ്കില്‍ മൂന്ന് പേരേയും നിര്‍ ത്തി ഒന്ന് സം സാരിച്ചാല്‍ അവസാനിക്കുമെങ്കില്‍ … കുറച്ചകലെയുള്ള പട്ടണത്തില്‍ അറിയപ്പെടുന്ന ഒരു അഡ്വര്‍ ടൈസിങ്ങ് കമ്പനി നടത്തുകയാണിപ്പോള്‍ അരവിന്ദന്‍ ,
” നമുക്ക് പോകാം ,കണ്ട് സം സാരിക്കാം ” മീര അവളെ നിര്‍ ബന്ധിച്ചു .
” അയാള്‍ എവിടെ യാണെന്നറിയോ ..? ” അവളുടെ ചോദ്യത്തിനു മറുപടിയായി അനൂപ് സ്ഥലവും കാര്യങ്ങളും പറഞ്ഞു കൊടുത്തു
” പോകാം , കാണണം എനിക്കും , രാജുവേട്ടന്‍ എത്രയോ സ്നേഹം തരുമ്പോഴും , പണ്ടത്തെ സ്നേഹിച്ചയാളെ വഞ്ചിച്ചൂ എന്ന ചിന്തയുമായി സങ്കടപ്പെട്ടിരുന്നയാളാ ഞാന്‍ , ഇങ്ങനൊരാളെ ഓര്‍ ത്താണല്ലോ ഞാന്‍ അങ്ങിനെ ചെയ്തിരുന്നത് എന്ന് എനിക്ക് പറയണം , ഞാന്‍ ചെയ്തത് എന്റെ അവസ്ഥ കൊണ്ടാണു , എന്നിട്ടും മാഷിനു ഒന്നും നഷ്ട പെട്ടിട്ടില്ല , ഒടുവില്‍ വന്ന് , എന്തിനു ഇങ്ങനൊരു ശിക്ഷ എനിക്ക് തന്നതെന്ന് ചോദിക്കണം “
ഉച്ചയാകാറായപ്പോഴാണു അവര്‍ ആ പട്ടണത്തില്‍ എത്തിയത് , അനൂപും മീരയും നന്ദിനിയും , അനൂപിന്റെ കാറില്‍ ..
അരവിന്ദന്റെ ഓഫിസില്‍ പോയപ്പോള്‍ അയാള്‍ അവിടെ ഇല്ല , പാര്‍ ട്ടണര്‍ ഒരു സ്റ്റീഫന്റെ നമ്പര്‍ കിട്ടി , അതില്‍ വിളിച്ചപ്പോള്‍ സിറ്റിയിലെ പ്രമുഖ ഹോസ്പിറ്റലില്‍ എത്താന്‍ പറഞ്ഞു , പറഞ്ഞിരുന്നതു പോലെ അയാള്‍ കാത്ത് നിന്നിരുന്നു , ക്യത്യമായ അടയാളം പറഞ്ഞിടത്തു തന്നെ …
അനൂപിന്റെ പേര്‍ ഫോണിലൂടെ പരിചയപെട്ടതിനാല്‍ അയാള്‍ വിളിച്ചു
സ്ത്രീകളില്‍ രണ്ട് പേരെ കണ്ട് സ്റ്റീഫന്‍ ചോദിച്ചു
” ആരാണു നന്ദിനി ..? “
” ക്ഷമിക്കണം , ഈ പേര്‍ എനിക്ക് പരിചയമാണു ഒരു പാട് കാലമായി ..”
സ്റ്റീഫന്‍ പറഞ്ഞതു കേട്ട് അത്ഭുതത്തോടെ നന്ദിനി അയാളെ പരിചയപ്പെട്ടു , മീരയും …
’ അരവിന്ദന്‍ ..” അനൂപ് അല്പം തിരക്ക് കാട്ടി
” ഓഹ് .. വരൂ ..” അയാള്‍ മുന്നില്‍ നടന്നു , ഐ സി യൂ വിന്റെ മുന്നില്‍ എത്തിയപ്പോള്‍ നിന്നു , ചില്ലിലൂടെ കാണാം , മൂക്കിലും വായിലുമൊക്കെ ട്യുബിട്ട് കിടക്കുന്നു
” ഉള്ളിലേയ്ക്ക് കടത്തി വിടില്ല , വിട്ടാലും കാര്യമില്ല , ഇപ്പോഴല്ല ഇനി ചിലപ്പോ എപ്പോഴും അയാള്‍ നമ്മള്‍ പറയുന്നത് കേള്‍ ക്കില്ല ..” സ്റ്റീഫന്റെ തോണ്ട യിടറി , കണ്ണിലൂറിയ വെള്ളം അയാള്‍ ഒരു ചിരി കൊണ്ട് മറയ്ക്കാന്‍ ശ്രമിച്ചു , അത് പക്ഷെ വിഫലമായി ..
അരികിലുള്ള ബെഞ്ചില്‍ ഇരിക്കുന്ന മിഡിയും ടോപ്പ് ഇട്ടിരിക്കുന്ന സുന്ദരിയായ ഒരു പെണ്കുട്ടി , പതിമൂന്നോ പതിനാലോ വയസ്സ് തോന്നിയ്ക്കും അവള്‍ ക്ക് ,
” ഗായത്രി ..” സ്റ്റീഫന്റെ വിളി കേട്ട് അവള്‍ അയാളുടെ അടുത്തേയ്ക്ക് ഓടി വന്നു
” പപ്പയെ കാണാന്‍ വന്നവരാ ” അവള്‍ എല്ലാവരേയും നോക്കി ചിരിച്ചു
” പ്രാര്‍ ത്ഥിക്കണം , പപ്പയ്ക്ക് ഒന്നും വരാതിരിക്കാന്‍ , ഡോക്ടറങ്കിള്‍ പറഞ്ഞു , നന്നായി പ്രാര്‍ ത്ഥിക്കാന്‍ ..”
നന്ദിനിയ്ക്ക് അവളോട് വല്ലാത്തൊരു വാത്സല്ല്യം തോന്നി ..
” മോളു പോയിരുന്നോളു ” അങ്കിള്‍ കുറച്ച് കഴിഞ്ഞ് വരാം , ആന്റി ഇപ്പൊ തന്നെ വരും , അരൂണ്‍ അങ്കിള്‍ എവിടെ ? ” അവള്‍ വരാന്തയിലേയ്ക്ക് കൈചൂണ്ടി , അവിടെ ഒരു ചെറുപ്പക്കാരന്‍ നില്ക്കുന്നു , നടന്നു പോയി കസേരകളില്‍ ഒന്നിലിരുന്നു
” എന്താ അരവിന്ദനു ..? ” നന്ദിനി ചോദിക്കാന്‍ വരുന്നതിനു മുന്പെ അനൂപ് ചോദിച്ചു ..
” എന്തൊക്കെ പേരിട്ട് വിളിച്ചാലും അയാള്‍ മരിക്കാണു , ഒരു ചികിത്സയ്ക്കും രക്ഷപ്പെടുത്താനാവാകാതെ ..ആറു മാസം സമയമാണു പറഞ്ഞിരുന്നത് , അയാള്‍ പക്ഷെ സ്വയം പറയാറുണ്ട് , അത്ര വരെ എത്തില്ലെന്ന് , ഓടുകയായിരുന്നു , ഓരോന്നും ചെയ്തു തീര്‍ ക്കാന്‍ …”
” ഭാര്യ ..ഈ കുട്ടിയുടെ അമ്മ ..? “
” അയാളതിനു കല്യാണം കഴിച്ചിട്ടില്ല , ഇത് പെങ്ങളുടെ മോളാണു “
” അപ്പോള്‍ പപ്പ എന്ന് വിളിച്ചത് ..? ” മീര സം ശയം കേട്ടപ്പോള്‍ അയാള്‍ പറഞ്ഞു
” ഇവള്‍ ക്ക് അമ്മയും അച്ഛനും അമ്മാവനും എല്ലാം അയാളാണു , അവള്‍ ഇഷ്ടമുള്ളത് വിളിക്കും ..”
” നമുക്ക് പുറത്ത് നില്ക്കാം , ആരെങ്കിലുമൊക്കെ വരും ..സ്റ്റാഫ്ഫ് , പരിചയക്കാര്‍ ഒക്കെ .., കഴിഞ്ഞ കുറെ കാലമായിട്ട് അയാള്‍ എന്റെ സ്വന്തം ചേട്ടനാണു , എനിക്കറിയാത്തതൊന്നും അയാളുടെ ജീവിതത്തില്‍ ഇല്ല , നിങ്ങള്‍ രാജീവും നന്ദിനിയും ഒരുമിച്ച് വരുമെന്നാണു ഞാന്‍ കരുതിയത് ”
സ്റ്റീഫന്‍ പറഞ്ഞതു കേട്ട് അവര്‍ പുറത്തിറങ്ങി ,പാര്ക്ക് ചെയ്തിരുന്ന കാറില്‍ കയറി ഇരുന്നു , അയാള്‍ അവസാനം പറഞ്ഞത് അവര്‍ ക്ക് മനസ്സിലായില്ല , അനൂപ് അയാളോട് കാര്യങ്ങള്‍ എല്ലാം പറഞ്ഞു , വന്നത് പറ്റുമെങ്കില്‍ സം സാരിച്ച് ഒരു പോം വഴി കാണാനാണെന്നും ….
സ്റ്റീഫന്‍ അത്ഭുതപ്പെട്ടു
” നിങ്ങള്‍ എന്താണു പറയുന്നത് , എനിക്ക് മനസ്സിലാകുന്നില്ല , അരവിന്ദന്‍ ഇവരുടെ ജീവിതം നശിപ്പിച്ചെന്നോ …? ഒരിക്കലും ഇല്ല , അയാള്‍ അത് ചെയ്യില്ല , അയാള്‍ ക്കത് കഴിയില്ല , അങിനെയെങ്കില്‍ എന്നെ അതാകാമായിരുന്നു ..? ”
” മനസ്സിലായില്ല , എങ്ങിനെ നശിപ്പിക്കാമെന്ന് ..? ” നന്ദിനിയുടെ സ്വരം കനത്തു , മീര പതുക്കെ അവളെ തട്ടി
സ്റ്റീഫനും അനൂപും മുന്നിലാണിരുന്നിരുന്നത് ..
അയാള്‍ പുറത്തേയ്ക്ക് നോക്കി അവരോടല്ലാത്തവണ്ണം പറഞ്ഞു
” ഞാന്‍ ആദ്യമായി അയാളെ കാണുന്നത് ഇതേ ഹോസ്പിറ്റലില്‍ വെച്ചാണു ..മാനസിക നില തെറ്റിയ സഹോദരിയെ പ്രസവത്തിനായ് അഡ്മിറ്റ് ചെയ്തിട്ട് , ലേബര്‍ റൂമിനു മുന്നില്‍ നില്ക്കുമ്പോള്‍ , എന്റെ ഭാര്യയുടെയും ആദ്യത്തെ പ്രസവമായിരുനു അന്ന് , എനിക്ക് ഒരാണ്‍ കുഞ്ഞ് പിറന്നു , അയാളുടെ പെങ്ങള്‍ ക്ക് ഒരു പെണ്കുഞ്ഞും , അതിനെ കയ്യില്‍ വാങ്ങിയപ്പോള്‍ അയാളുടെ കണ്ണില്‍ നിന്ന് വീണത് കണ്ണീരായിരുന്നില്ല രക്ത്മായിരുന്നു , കാരണമറിയുമോ ,..? ” അയാള്‍ തല തിരിച്ച് നന്ദിനിയെ നോക്കി
അവള്‍ ഒന്നും മിണ്ടാതെ അയാളെ നോക്കി,
” ജനിക്കുന്നതിനു മുന്പേ മുത്തശ്ശിയെ , ജനിച്ചതിനു ശേഷം അമ്മയെ , പിന്നെ സ്വന്തം ജീവിതം നഷ്ടപ്പെട്ട ഒരു അമ്മാവന്‍ , മകള്‍ വിവാഹം കഴിക്കാതെ തന്നെ ഗര്ഭിണിയാണെന്നറിഞ്ഞ അമ്മ , മാനഹാനി ഭയന്ന് ആത്മഹത്യ ചെയ്തു , തൂങ്ങി നിന്ന അമ്മയെ കണ്ട് അതിനുത്തരവാദി താനാണല്ലോ എന്ന ചിന്തയാവാം , അവളെ ഭ്രാന്തിയാക്കി , അബോര്‍ ഷനുള്ള സമയം കഴിഞ്ഞതിനാല്‍ , അതിനു ഭൂമിയില്‍ ജനിക്കാനുള്ള യോഗമുള്ളതു കൊണ്ട് , അത് ജനിച്ചു …
” ഗായത്രി ..? ” അനൂപ് പതുക്കെ ചോദിച്ചു
” ആ കുട്ടിയുടെ അച്ഛനാരാ ..? ,ആരെങ്കിലും ചതിയ് ക്കായിരുന്നോ ? അറിയാന്‍ കഴിഞ്ഞില്ലെ ആ കുട്ടിയുടെ മാനസിക നില തെറ്റിയതു കൊണ്ട് ..?”
ഒരു പാട് ചോദ്യം എല്ലാവര്‍ ക്കും ഉണ്ടായി
” അറിയാം , അരവിന്ദനും എനിക്കും , – അമ്മയുടെ ചടങ്ങുകള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ ക്ക് വിവരം കിട്ടി , താന്‍ സ്നേഹിച്ച പെണ്കുട്ടി മറ്റൊരാളെ വിവാഹം കഴിച്ചെന്ന് , ജോലി രാജി വെച്ചു ആ നാട്ടില്‍ നിന്ന് അരവിന്ദന്‍ കിട്ടിയ പൈസയ്ക്ക് ആ സ്ഥലം വിറ്റ് വരികയായിരുന്നു , ഇവിടെയ്ക്ക് പെങ്ങള്‍ ക്ക് നല്ല ചികിത്സയ്ക്കായി , പിന്നെ ഒരു തരം രക്ഷപെടലും , എന്റെ അളിയനായിരുന്നു അയാളുടെ പെങ്ങളെ ചികിത്സിച്ചിരുന്നത് , എന്റെ പെങ്ങളാണു ഇവിടുത്തെ ഗൈനക്കോളജിസ്റ്റ് , അവര്‍ ക്ക് ഇവരുടെ എല്ലാ കാര്യങ്ങളും അറിയാം , എന്റെ ഭാര്യയുടെ മുല കുടിച്ചാണു അവള്‍ വളര്‍ ന്നത് , പിന്നെ ബിസിനസ്സിനു ഞാന്‍ ആണു മുതല്‍ മുടക്കിയത് , വലിയ കഴിവുള്ള ആളാ , ബിസിനസ്സ് വിചാരിച്ചതിനേക്കാള്‍ എത്രയോ ഉയരത്തിലായി ”
” ഗായത്രിയുടെ അച്ഛന്‍ ..?, ചതിച്ചതാണോ..? ” അനൂപ് പിന്നേയും ചോദിച്ചു
” അങ്ങിനെയാണു ഒരുപാട് നാള്‍ ചിന്തിച്ചത് , പക്ഷെ അവളുടെ പെട്ടിയില്‍ നിന്ന് കിട്ടിയ കത്തുകളില്‍ നല്ല ഒരാളാണെന്ന് തോന്നിയിരുന്നു , എന്നാലും എന്തെ ഗര്ഭിണിയായ ഒരു പെണ്ണിനെ ഉപേക്ഷിച്ചു പോകാന്‍ എന്ന് ചിന്തിച്ചു ..”
” എന്തെ..? എന്തായിരുന്നു ../ ? ” നന്ദിനി ആകാം ഷയോടെ ചോദിച്ചു
” അയാള്‍ അറിഞ്നിരുന്നില്ല അവള്‍ ഗര്‍ ഭിണിയായിരുന്നെന്ന് , അവള്‍ പറഞ്ഞിരുന്നില്ല , നാട്ടിലേയ്ക്ക് പോയ അയാള്ക്ക് വേറെ കല്യാണം കഴിക്കേണ്ടി വന്നു , മകള്‍ ഗര്‍ ഭിണിയാണെന്നറിഞ്ഞ് അമ്മ അന്വേഷിച്ചപ്പോള്‍ അയാള്‍ അവിടെ നിന്ന് പെട്ടെന്ന് പോയെന്നറിഞ്ഞു , അവര്‍ അത് സംശയിച്ചു , അരവിന്ദനു അമ്മ മാപ്പ് ചോദിച്ചു കൊണ്ടുള്ള മരിക്കുന്നതിനു മുന്പെഴുതിയ ഒരു കത്തിലാണു , അയാളെ കുറിച്ചാദ്യം അറിഞ്ഞത് , ഗ്രാമത്തില്‍ പാലം പണിയാന്‍ വന്നതിലെ എഞ്ചിനീയര്‍ ..പിന്നെ അവളുടെ പെട്ടിയില്‍ നിന്ന് ചെറിയ ഒരു ഫോട്ടോ കിട്ടി ..”
” ആരാണത് ..അന്വേഷിച്ചില്ലെ ..? ”
” ഉവ്വ്..കണ്ടെത്തുകയും ചെയ്തു ..രാജീവ് , നന്ദിനിയുടെ ഭര്‍ ത്താവ് ”
സ് റ്റീഫന്റെ വാക്കുകള്‍ എല്ലാവരിലും നടുക്കം ഉണ്ടാക്കി, എത്ര ശ്രമിച്ചിട്ടും നന്ദിനിയ്ക്ക് കരച്ചില്‍ ഒതുക്കാനായില്ല, മീര അവളെ തോളിലേയ്ക്ക് ചായ്ച്ചു കിടത്തി ,
സ്റ്റീഫന്‍ അവളുടെ സങ്കടം കാര്യമാക്കിയതേയില്ല , രാജീവിനോടും പിന്നെ നന്ദിനിയോടും അയാള്‍ ക്ക് വല്ലാതെ വെറുപ്പുള്ളത് പോലെ , ഒരു പക്ഷെ ആത്മാര്‍ ത്ഥ സുഹ്യത്തിന്റെ ജീവിതം , ഇപ്പോഴത്ത അവസ്ഥ , അയാളെ കുറിച്ചുള്ള നന്ദിനിയുടെ തെറ്റിദ്ധാരണ , സ്റ്റീഫനെ അങ്ങിനെ ആക്കിയതാണെന്ന് അനൂപിനു തോന്നി
” ഞാന്‍ പറഞ്ഞിരുന്നത , കേസ് കൊടുക്കാന്‍ , എല്ലാ തെളിവുകളും കയ്യിലുണ്ട് , പക്ഷെ അരവിന്ദന്‍ സമ്മതിച്ചില്ല ”
ഞെട്ടലിലും തന്നെ ശ്രദ്ധിച്ചിരിക്കുന്ന അനൂപിനോട് അയാള്‍ തുടര്‍ ന്നു
” മരിച്ചു പോയവരെ തിരിച്ചു കിട്ടില്ല , അനുഭവിച്ച സങ്കടങ്ങള്‍ ക്ക് ഒരിക്കലും പകരമാകില്ല , ഒന്നുമറിയാതെ പുതിയ ഒരു ജീവീതം തുടങ്ങിയ പെണ്കുട്ടിയുടെ കണ്ണീരു കാണണം , കേസ് കൊടുത്താല്‍ കിട്ടുന്നതല്ല ഒരച്ഛന്റെ സ്നേഹം , പൈസ കിട്ടുമായിരിക്കാം , അതിനു ഞാന്‍ മതി , എല്ലാവര്‍ ക്കും ഓരോ വിധിയുണ്ടാകും , എന്‍ റ്റെ ജീവിതം ഇവളെ സം രക്ഷിക്കാനാകും – ഇതാടോ എന്തെ സന്തോഷം ..,അയാള്‍ എന്നെ പറഞ്ഞു മനസ്സിലാക്കിയതിങ്ങനെയാണു ; മനസ്സിലായോ വേണമെങ്കില്‍ അയാള്‍ ക്ക് മുന്പെ ഇവരുടെ ജീവിതം ഒരു പക്ഷെ നശിപ്പിക്കാമായിരുന്നെന്ന് ഞാന്‍ പറഞ്ഞത് അതാണു ”
അനൂപ് നിശ്ബ്ദനായി കേട്ടു, പിന്നെ സാവധാനത്തില്‍ ചോദിച്ചു
” അപ്പോ ഈ അസുഖം കാരണമാണൊ , രാജീവിനെ തേടി വന്നത് ..? ”
” അതെ , മരണം മുന്നില്‍ കണ്ടപ്പോഴുണ്ടായ പേടി , മൂന്ന് ആണ്കുട്ടികളാണെനിക്ക് , മൂത്തയാള്‍ അവള്ക്കൊപ്പം , ബാക്കിയുള്ളവര്‍ ഇവര്ക്ക് താഴെ താഴെ , എന്റെ മകള്‍ തന്നെയാണവള്‍ , ഒരു കുറവും വരാതെ ഞാന്‍ നോക്കാമെന്ന് പറഞ്ഞതാണു, പക്ഷെ എന്നോട് പറഞ്ഞു , അയാള്‍ മരിച്ചാല്‍ പിന്നെ ഈ ഭൂമിയില്‍ അവള്‍ ക്ക് രക്തബന്ധം എന്ന് പറയാണുള്ളത് അച്ഛനെന്ന് വ്യക്തിയാണു , ദൂരെ നിന്നെങ്കിലും ഒന്ന് കാണാന്‍ സൌകര്യം ചെയ്തു കൊടുക്കണം , പിന്നെ സ്വീകരിച്ചാലും ഇല്ലെങ്കിലും അയാളെ അറിയിക്കണം , സ്വന്തം രക്തത്തില്‍ പിറന്നത് അനാഥയെന്നവണ്ണം ജീവിച്ചിരിപ്പുണ്ടെന്ന് , അതിലുപരി കാലം നല്ലതായി അല്പം പക്വത നല്കിയിട്ടുണ്ടെങ്കില്‍ , അവള്‍ ക്ക് മനസ്സുകൊണ്ടെങ്കിലും സ്വന്തം അച്ഛനെ തിരിച്ചു കിട്ടുമെങ്കില്‍ ഇത്ര നാളും കൊടുത്ത അയാളുടെ ജീവിതത്തിന്റെ വിലയേക്കാള്‍ വരുമെന്നും ..പക്ഷെ ..”
” പക്ഷെ ..? ” അനൂപ് ആകാം ഷ കാണിച്ചു
” നന്ദിനിയാണു രാജീവിന്റെ ഭാര്യ എന്നറിയിലായിരുന്നു ,അവിടെ വരുന്നതു വരെ “
രാജീവിനോടൊരിക്കലും നന്ദിനിയുമായുള്ള ബന്ധം പറയാതെയാണു ഈ കാര്യം സം സാരിച്ചത് , അതും അറിയിച്ചെന്നെ ഉള്ളു , ഇപ്പോ കുടും ബവും കുട്ടികളുമായി കഴിയാണെങ്കില്‍ , അവിടെ ഒരു പ്രശ്നമാവുകയാണെങ്കില്‍ ഒന്നും ചേയ്യേണ്ടെന്ന് പ്രത്യേകം പറഞ്ഞു ”
” അപ്പോ രണ്ടാമതു വന്നത് ..? ” അനൂപ് താന്‍ കണ്ടത് ഓര്‍ മ്മിച്ചു , അന്ന് ആയിരുന്നല്ലോ കാര്യങ്ങല്‍ വളരേ രൂക്ഷമായത്
” അത് രാജീവ് വിളിച്ചിട്ട് . ആദ്യ ദിവസം ഒരു തരം ഷോക്കില്‍ എന്ന പോലെ ആയിരുന്നത്രെ അയാള്‍ , കൂടെ ഓഫിസില്‍ നിന്നിറങ്ങിയെങ്കിലും കാറില്‍ കയറി ഓടിച്ചു പോയി , വീട്ടിലേയ്ക്കാണെന്നാനു അരവിന്ദന്‍ കരുതിയത് , രണ്ടാമത്തെ പ്രാവശ്യം കണ്ടപ്പോള്‍ അയാള്‍ ഒരു ഭ്രാന്തനെ പ്പോലെ പെരുമാറിയെന്ന് പറഞ്ഞു , കണ്ടപ്പോള്‍ , മാപ്പ് ചോദിച്ചു , മകളെ കാണണമെന്ന് പറഞ്ഞു , പിന്നെ വരില്ലെന്ന് പറഞ്ഞു , ഒടുവില്‍ എന്റെ ഭാര്യയോട് എങ്ങിനെ പറയും എന്ന് പറഞ്ഞ് ഒരു പാട് കരഞ്ഞെന്ന് , അവള്‍ ഇത് എങ്ങിനെ മനസ്സിലാക്കുമെന്നും ..”
നന്ദിനി അവിശ്വസനീയതയോടെ തല പൊക്കി നോക്കി
സ്റ്റീഫന്റെ മൊബൈല്‍ ശബ്ദിച്ചു , അയാള്‍ അറ്റെന്ഡ് ചെയ്തിട്ട് ഇറങ്ങി ഓടി പ്പോകുന്നതിനിടയില്‍ പറഞ്ഞു ‘ അല്പം കൂടുതലായെന്ന് “
അയാളോടൊപ്പം അവരും ഇറങ്ങി വേഗം പോയി ..
ജീവിതത്തിലെ അവസാന സന്ധ്യയാണു കണ്മുന്നിലൂടെ കടന്നു പോയതെന്ന് രാജീവ് ഓര്‍ ത്തു , അശ്വതിയെ ഒരിക്കലും ചതിക്കുകയായിരുന്നില്ലല്ലോ താന്‍ , അറിഞ്ഞില്ല , ഒന്നും പിന്നെ ഒന്നിനേയും തടുക്കാനും മാറ്റാനും കഴിഞ്ഞില്ല , മകള്‍ എങ്ങിനെ ഇരിക്കുന്നുവോ..? കാണണമെന്ന് തോന്നുമ്പോഴൊക്കെ നന്ദിനിയുടെ മുഖമാണു ഓര്‍ മ്മ വരുന്നത് , വേറേ എന്തൊക്കെ തെറ്റ് ക്ഷമിച്ചാലും ഇതവള്ക്ക് പൊറുക്കാനാവില്ല , പിന്നെ താന്‍ ഒരിക്കലും അവളുടെ മനസ്സിലെ രാജുവേട്ടന്‍ അല്ലാതാവും , പക്ഷെ ഗായത്രി , അങ്ങിനെയാണു പേര്‍ പറഞ്ഞത് , അവള്‍ ക്കിനി ആരുമില്ല സ്വന്തമെന്ന് പറയാന്‍ , താനില്ലാതായാല്‍ തന്റെ തെറ്റുകളും ഇല്ലാതാകും , മരണം എല്ലാവര്ക്കും നല്‍ കുന്നത് ഗുഡ് സര്‍ ട്ടിഫിക്കറ്റ് ആണല്ലോ ? ,
മറു തലയ്ക്കില്‍ നിന്ന് പരിചയ മില്ലാത്തൊരു ശബ്ദം , ഒരു പെണ്കുട്ടി
” അച്ഛാ , എവിടേയാ , ഞാനും അമ്മയും കാത്തിരിക്കാ എപ്പോ വരും ..? ”
” ആരാ ..? ” അയാളുടെ ശബ്ദം വിറച്ചു
” ഗായത്രി , ഞാന്‍ അമ്മയ്ക്ക് കൊടുക്കാം ..” പറഞ്ഞു കൊടുത്തതു പോലെ തന്നെ പറഞ്ഞിട്ട് അവള്‍ ഫോണ്‍ നന്ദിനിയ്ക്ക് കൈമാറി
” രാജുവേട്ടന്‍ എവിടെയാ , ഇങ്ങോട് വരുന്നോ ഞങ്ങള്‍ അങ്ങോട്ട് വരണോ ..? ”
” മോളെ നീ …”
രാജീവിനു പറയാന്‍ വാക്കുകള്‍ കിട്ടാതായി , അപ്പോഴേയ്ക്കും മറുതലയ്ക്കല്‍ നിന്ന് അനൂപിന്റെ ശബ്ദം കേട്ടു ,
” ടാ , ഞങ്ങള്‍ അരവിന്ദന്റെ നാട്ടിലാ , ആശുപത്രിയില്‍ അയാള്‍ ക്ക് സീരിയസാ , ഒരു കാര്യം ചെയ്യൂ , ഞാന്‍ ഇവരെ കൂട്ടി അങ്ങോട്ട് വരാം , കാലത്ത് കോടതിയില്‍ ചെന്ന് ഒത്തു തീര്പ്പാക്കിയിട്ട് , ഇവിടെയ്ക്ക് വരാം , നീ വീട്ടിലേയ്ക്കെത്തൂ ..”
റിസപ്ഷനില്‍ സെറ്റില്‍ ചെയ്തിറങ്ങുമ്പോഴേയ്ക്കും അനൂപിന്റെ കോള്‍ രണ്ടാമതെത്തി
” നീ നേരിട്ട് ഇവിടേയ്ക്ക് വരൂ , അയാള്‍ മരിച്ചൂ ” സ്ഥലവും വഴികളും സ്റ്റീഫനോട് ചോദിച്ചിട്ട് അനൂപ് വ്യക്തമായി പറഞ്ഞു കൊടുത്തു ,
രാജീവ് എത്തിയത് മ്യത ദേഹം കിടത്തിയ അരവിന്ദന്റെ വീട്ടിലേയ്ക്കാണു , അനൂപിനെ അല്ലാതെ ആരേയും പരിചയം തോന്നിയില്ല , അനൂപ് അയാളെ ഉള്ളിലേയ്ക്ക് കൂട്ടി കൊണ്ട് പോയി , അരവിന്ദന്റെ മ്യത ദേഹം കണ്ടപ്പോള്‍ അയാളുടെ ഉള്ളു വിറച്ചു , താന്‍ കാരണം , തനിയ്ക്ക് വേണ്ടി ജീവിതം കളഞ്ഞ ആള്‍ , കണ്ണുകള്‍ രണ്ട് പേരെ തേടി , ഗായത്രി നന്ദിനിയുടേ മടിയില്‍ തലവെച്ച് കിടക്കുന്നു , ജാള്യതയിലും അയാള്‍ നന്ദിനിയുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി , കരുതിയ അത്ര സങ്കടം കാണാനില്ല , കരഞ്ഞിട്ടേയില്ലെന്ന് തോന്നുന്നു , അവള്‍ അയാളുടെ കൈ പിടിച്ച് അടുത്തിരുത്തി , കരഞ്ഞു തളര്‍ ന്നു പോയ മകളുടെ തല അയാളുടെ മടിയില്‍ വെച്ച് ടോയ് ലേറ്റ് ലേയ്ക്കെന്ന് പറഞ്ഞ് പോയി
ടോയ് ലേറ്റിന്റെ വാതില്‍ അടച്ച് അവള്‍ പൊട്ടിക്കരഞ്ഞു
” മാഷെ , ഇത്രനാളും ഞാന്‍ രാജുവേട്ടനെ സ്നേഹിച്ച് , മാഷിനെ ഓര്ക്കുകയെ ചെയ്യാറുള്ളു , ഇനി മാഷിനെ മാത്രം സ്നേഹിച്ച് രാജുവേട്ടന്റെ കൂടെ ജീവിക്കും , അവള്‍ ക്കും കൂടി വേണ്ടി ..”
മുഖം നന്നായി കഴുകി , ഒന്നും സം ഭവിക്കാത്തതു പോലെ രാജിവിന്റെ അടുത്ത് ചെന്നിരുന്നു , അയാള്‍ അവളെ ഒരു കൈ കൊണ്ട് ചേര്‍ ത്തു പിടിച്ചു , ഗായത്രി ഒന്നുമറിയാതെ തളര്‍ ന്ന് ഉറങ്ങിയിരുന്നു………..

Super
thanks…what about ..” Pranayini..? “
nannayittudu
NALLA AVATHARANAM……. NALLA KATHA.
നന്നായിട്ടുണ്ട് . മനസ്സില്‍ തട്ടി ..