പെനാല്‍റ്റി കിക്ക്

 

images

 

പെനാല്‍റ്റി കിക്ക്

ലോക്കപ്പിന്റെ വാതില്‍ അടഞ്ഞപ്പോള്‍ ചന്ദ്ര കുമാറിന്റെ മുഖം വാടി , അവന്‍ അല്ലെങ്കിലും അല്‍പ്പം പേടിയുള്ള കൂട്ടത്തിലാണ് ,പക്ഷെ ഇത്തവണ മുന്‍കൈ എടുത്തത് അവന്‍ തന്നെയാണ് ,  അന്‍സാര്‍ എന്തോ ആലോചനയിലാണ്, ഒരു കാര്യവും സംഭവിച്ച മട്ടില്ല , സാബു പക്ഷെ തന്നെ നോക്കുന്നുണ്ട് , പരസ്പ്പരം കണ്ണുകള്‍ ഉടക്കിയപ്പോള്‍ അവന്‍ തല താഴ്ത്തി , അന്‍സാര്‍ അത് കണ്ടു ,

“ ഒന്നും പേടിക്കാനില്ല സുഹൈലെ , ഞാന്‍ മാമാനെ വിളിച്ചു പറഞ്ഞിട്ടുണ്ട് , മാമ പറഞ്ഞു , പാര്‍ ട്ടിയും മന്ത്രിയും ഒക്കെ വേറെ ആണെങ്കിലും മുന്നണിയില്‍ ഞമ്മടെ പാര്‍ ട്ടിയാടാ ഭരിയ്ക്കുന്നത് , അതും പോലീസിനെ.., ധൈര്യായിട്ടിരി…”,

“ ലോക്കപ്പില്‍ അധികം ചര്‍ച്ച വേണ്ട , എസ്, ഐ സാര്‍ വരട്ടെ , ഹോസ്പിറ്റലില്‍ നിന്ന്‍ അവന്റെ മൊഴിയെടുത്ത് , അപ്പൊ നന്നായി ചെയ്യാം ..ഞങ്ങളും കൂടാം ..”പുറത്ത് നിന്ന്‍ ഒരു പോലീസ്കാരന്‍..

അന്‍സാര്‍ നിര്‍ത്തി , ആരും മിണ്ടിയില്ല പിന്നെ ,

ഫോണ്‍ ബെല്ലടിയ്ക്കുന്നശബ്ദം കേട്ടു,

“ സാര്‍ , ഉവ്വ് , കിട്ടിയിട്ടുണ്ട് , അതെ 4 പേര്‍ ,വധ ശ്രമമാണ്   സം  ഘം ചേര്‍ന്ന്‍ , ഭവനഭേദനം നടത്തി , മാരകമായി മുറിവേല്‍പ്പിച്ചു , അതെ പബ്ലിക്ക് ആരോ വിളിച്ച് പറഞ്ഞു ചെന്നപ്പോഴാണ് ….അതെ ഹോസ്പിറ്റലില്‍ …. എസ്.ഐ സാര്‍ പോയിട്ട് എത്തിയിട്ടില്ല .. , കണ്ടിഷന്‍ കുറച്ച് പ്രശ്നമാനെന്നറിഞ്ഞത് …ഓകെ സാര്‍

ഫോണ്‍ കട്ടായി, പോലീസ് കാരന്‍ രൂക്ഷമായി നോക്കുന്നത് കണ്ടു

“ നല്ല വകുപ്പുകളാ…നീ ഒക്കെ കുറെ കാലം കിടക്കണം ..”

അയാളുടെ ശ ബ്ദം ഒരു പാട് തവണ പിന്നെയും പിന്നെയും മുഴ ങ്ങുന്നത് പോലെ തോന്നി.

അന്‍സാര്‍ ചന്ദ്രനെ നോക്കി , അവന്റെ മുഖം ഒന്ന് കൂടി കറുത്തിരുണ്ടു..സാബു ഒന്നുമില്ലെന്ന്‍ ആം ഗ്യം കാണിയ്ക്കുന്നുണ്ട് , എന്നാലും അവന്റെ ഉള്ളിലും പേടി ഉള്ളത് പോലെ…

“ സുഹൈലെ ..” അന്സാരിന്റെ പതിഞ്ഞ വിളി കേട്ട് നോക്കിയപ്പോള്‍ അവന്‍ കണ്ണ് കൊണ്ട് സാബുവിന്റെ അരയിലെയ്ക്ക് നോക്കാന്‍ ആം ഗ്യം കാണിച്ചു

“ ഇത് വലിയവര്‍ക്കുള്ളത് “ എന്ന പരസ്യ വാചകം ഉള്ള അണ്ടര്‍ വെയര്‍, ശരീരത്തിനും എല്ലാ അവയവങ്ങള്‍ ക്കും വലിപ്പമുണ്ടായിട്ടും ഇത് മാത്രമേന്തെ ഇങ്ങിനെ എന്നതായിരുന്നു സാബുവിന്റെ  എന്നത്തെയും സങ്കടം , പ്രാര്ത്ഥനകള്‍, ഒരു പാട് മരുന്നുകള്‍ , ഒന്നും അവനു ത്യപതിയായില്ല..അത് മറയ്ക്കാനാകും ….

എന്ത് പറഞ്ഞാലും സാബുവിനെ പോലെ ആത്മാര്ത്ഥ തയും സ്നേഹവുമുള്ള ഒരാള്‍ ഇല്ല , അവനാണ് പറഞ്ഞത് , കൂട്ടത്തില്‍ അവനായിരുന്നു മൂന്നാമത് റൌണ്ട് ആദ്യം അടിച്ചു തീര്‍ത്തത് ……അച്ചാറില്‍ തൊട്ടു നക്കി , അവന്‍ പറഞ്ഞു;

“ എന്നാലും ചതിയായിരുന്നെടാ.. ചതി ..മൂന്ന്‍ ഗോളുകള്‍ , അതില്‍ രണ്ടെ ണ്ണം നീ അടിച്ചിട്ടും , ഒരു ഗോളിന് തോറ്റു , ഷു ക്കൂര്‍ ,  പിന്നെ അവന്റെ എളാപ്പ റഫറി ..രണ്ടും കൂടി നമ്മളെ തോത്പിച്ചു …അവനെ നിന്നെക്കാള്‍ വലിയ കളിക്കാരനാക്കാന്‍ …ചതിച്ചു…നീ അടിച്ച രണ്ടും ഗോളും സമ്മതിച്ചില്ലല്ലോ…?!!.

സുഹൈലിന്റെ കണ്ണില്‍ നിന്ന്‍ വെള്ളം വന്നത് പെട്ടെന്നാണ് …

പുഴക്കരെയുള്ള പുതിയതായി വാങ്ങിയ തെങ്ങുംപറമ്പിന്റെ തേങ്ങാ പ്പുരയിലായിരുന്നു..4 പേരും …

സുഹൈല്‍ തല താഴ്ത്തിയിരുന്നു…

മാച്ചിന്റെ രണ്ടു ദിവസം മുമ്പാണ് സുബൈദയെ കാണാന്‍ പറ്റിയത് , അവളുടെ എളാപ്പയുടെ പണിതീരാത്ത വിടിന്റെ  ഉള്ളില്‍ പഴയ പേപ്പര്‍ വിരിച്ച് അതില്‍ ചുമര് ചാരി ഇരിക്കുമോമ്പോ ഴാണ് അവള്‍ പറഞ്ഞത് ..

“ ഇക്ക , ഇങ്ങള് , ഫോര്‍ വേര്‍ഡ് അല്ല , നല്ല ഗോളിയാണ്..ഒറ്റ കൈകൊണ്ട് തന്നെ പന്ത് നന്നായി പിടിയ്ക്കാന്‍ പറ്റും ..”

കൈ മെല്ലെ എടുത്ത് മാറ്റി അല്പം നീങ്ങിയിരുന്നു , അവള്‍ പക്ഷെ ചേര്‍ന്നിരിക്കാന്‍ അടുത്തേയ്ക്ക് വന്നു ..

“ ഉപ്പ എന്താ പറഞ്ഞിന്ന്‍ അറിയോ ..?”

“ ഇല്ല ..”

സുബൈദ എളെമ്മയെ കാണാനെന്ന്‍ ഉമ്മയോട് പറഞ്ഞിറ ങ്ങുംപോഴാണ് , ഇബ്രാഹിം കുട്ടി ഹാജി വീട്ടിലേയ്ക്ക് കയറുന്നത് …ആകാശം ഇടിഞ്ഞു വീഴാനേന്കിലും എളെമ്മ , പഴയ വീട്ടില്‍ ഉച്ച ഭക്ഷണം കഴിച്ചാല്‍ കിടന്നുറങ്ങും .. സ്കൂള്‍ ഇല്ലാത്തത് കൊണ്ട് മക്കളെയും ഉറക്കും .. എളാപ്പ രാത്രി ഗള്‍ ഫില്‍ നിന്ന്‍ വിളിയ്ക്കും ..ഒരു വിശേഷമില്ലെങ്കിലും കുറെ നേരം സം സാരിക്കണം .. അല്ലെങ്കില്‍ അത് പറഞ്ഞു വഴക്കാകും , അത് കൊണ്ട് തന്നെ നാട്ടിലെയും ബന്ധുക്കാരുടെയും വിവരം എല്ലാം ക്യത്യമായി അറിഞ്ഞു വെയ്ക്കും … അല്ലെങ്കില്‍ അത് പറഞ്ഞില്ല എന്ന്‍ പറഞ്ഞു നേരം വെളുപ്പിക്കും … പുതിയ വീട് പണി മുക്കാല്‍ ഭാഗമായി , ഇനി ബാക്കി എളാപ്പ വന്നിട്ട്…

ഇബ്രാഹിം കുട്ടി ഹാജി മകളെ ഒന്ന്‍ നോക്കി..,

ഉമ്മറത്തെ ടാപ്പില്‍ കാല്‍ കഴുകുംപോഴാണ് പറഞ്ഞത്…

“ സുഹിലിന്റെ കാര്യത്തില്‍ അന്റെ മാമന്മാര്‍ക്കും , എളാപ്പമാര്‍ക്കും ഒരു ഇഷ്ടൂം ഇല്ല.. പിന്നെ അന്റെ കണ്ണീര്‍ കാണണ്ട എന്ന്‍ കരുതിട്ടാ , ഞാനും അന്റെ ഉമ്മേം……..പിന്നെ…….”

അയാള്‍ ഉമ്മറത്തെ ചുമരിലെയ്ക്ക് കണ്ണോടിച്ചു…കുറെ ബ്ലാക്ക് ആന്‍റ് വൈറ്റ് ഫോട്ടോകള്‍ ..കൂട്ടത്തില്‍;

അയാളുടെ ചെറുപ്പകാലം , ഫുട്ബോള്‍ മൈതാനത്ത് നിന്നെടുത്തവ..

സഹ കളിക്കാരുടെ കൂടെ പന്ത് തട്ടുന്നത് , കപ്പ്‌ പിടിച്ചു നില്‍ക്കുന്നത്..

സുബൈദ തല താഴ്ത്തി.. അയാള്‍ മുഖം കഴുകി , രണ്ടാം മുണ്ട് കൊണ്ട് തുടച്ചു ..

“ നല്ല കളിക്കാരനായത് കൊണ്ടായില്ല ..ജയിക്കണം ..കപ്പ്‌ എടുക്കണം .. മറ്റെന്നാളത്തെ കളി.. അങ്ങിനത്തെയാ.. തോറ്റാല്‍ മാമ കൊണ്ട് വന്ന ആലോചന ഞാന്‍ സമ്മതിയ്ക്കും ..അല്ലെങ്കിലും പെണ്ണുങ്ങളുടെ സമ്മതം നോക്കിയല്ല ..ഈ തറവാട്ടില് നിക്കാഹ്..”

വെട്ടിയും കിളച്ചും ഉഴുതും പ്രക്യതിയോട് മല്ലിട്ട് കാരണവന്മാര്‍ കഷ്ടപ്പെട്ടും ന്യായമായും ഉണ്ടാക്കിയ സ്വത്ത് വകകള്‍ , അതെ പടി , തന്നെ മുന്നോട്ട് കൊണ്ട് പോയി , ഇപ്പോള്‍ കച്ചവടമാണ് ചെയ്യുന്നതെങ്കിലും നേരും നെറിയും വിടാതെ ജീവിക്കുന്ന ഒരാളാണ് താനെന്ന്‍ സ്വയം വിശ്വസിക്കുന്ന ഒരാളാണ്  ഇബ്രാഹിം കുട്ടി ഹാജി ,പാരമ്പര്യവും അഭിമാനവുമാണ്  അയാള്‍ ക്ക് വലുത്, നാണം കെട്ടു ഉണ്ടാക്കുന്ന പണത്തിനു ഒരിക്കലും അഭിമാനം ഉണ്ടാക്കാന്‍ കഴിയില്ലെന്ന്‍ ഇടയ്ക്കിടെ അയാള്‍ പറയും..

പ്രധാനമായും ഒരു പങ്ക് ഹാജി കൊടുക്കുമെങ്കിലും എല്ലാവരുടെയും പങ്കാളിത്തം കളിയില്‍ വേണമെന്ന ഒരു ധാരണയില്‍ നാട്ടുകാര്‍ പിരിവെടുത്താണ് കളികള്‍ സം ഘടിപ്പിക്കപ്പെടുന്നത് , എന്നാല്‍ ആയിടയ്ക്ക് പെട്ടെന്ന്‍ പൊങ്ങി വന്ന ഒരു പുതു പണക്കാര്‍ ടീമിനെ മൊത്തമായി സ്പോന്‍സര്‍ ചെയ്യാന്‍ വന്നു, ആ നീക്കം ഹാജി തടഞ്ഞപ്പോള്‍ അവര്‍ എതിര്‍ ടീമിനെ സ്പോന്‍സര്‍ ചെയ്തു..ഹാജിയുടെ ഭാഷയില്‍ അവര്‍ “ പേരെടുക്കാന്‍ പേറെടുക്കാന്‍ വരെ തയ്യാറാ” യിരുന്നു.. അത് ഒരു പരിധിയേക്കാളും ശരിയായിരുന്നു താനും..നാടൊട്ടുക്കും ബോര്‍ഡുകള്‍ , തലേന്ന്‍ വന്ന പത്രത്തിന്റെ കൂടെ അവരുടെ കളര്‍ നോട്ടീസ് ഉണ്ടായിരുന്നു.. കളിക്കാരും ആ നാട്ടുകാരും കളിയെ പ്രോത്സാഹിപ്പിക്കാന്‍ അവര്‍ നടത്തുന്ന പ്രയത്നങ്ങള്‍ ക്ക് നന്ദി പറഞ്ഞു , മറ്റേ ഭാഗത്ത് കളിക്കാരുടെ ഇടയില്‍ ജെര്സിയും ബൂട്ടും അണിഞ്ഞ് നില്‍ക്കുന്ന പുതുപ്പണക്കാരനിലെ ഇളയ പയ്യന്‍..അടിക്കുറുപ്പ് ;- പരിശീ ലനം നല്‍കുന്ന കൊച്ചു മുതലാളി..

അത് അവര്‍ തന്നെ കാശു മുടക്കി അച്ചടിച്ച്‌ വിതരണം ചെയ്യായിരുന്നു.

 

ഹാജി അത് കണ്ടു ആഞ്ഞു തുപ്പി..

“ടിക്കറ്റ് വെച്ച് നടത്തുന്ന ഒരു കളിയും കണ്ടിട്ടില്ല , അവന്റെ ഒന്നും ഒരു തലമുറേം.. ,ഒരുറുപ്യ തെകച്ചു എടുക്കാനില്ലാതെ. ഇന്നേ വരെ ഇവനോ ഇവന്റെ ആരെങ്കിലും ഏതെങ്കിലും മൈതാനത്ത് കളിക്കുന്നത് കണ്ടിട്ടില്ല ..ഒരു കപ്പ്‌ കിട്ടിയതായും …എത്രയോ കളി കളിപ്പിച്ചു..കളിച്ചു..നമ്മളോടാ എന്നിട്ട് ഇവന്റെ ഒക്കെ കളി..”

 

അത് കൊണ്ട് തന്നെ ഈ കളി , ഹാജിയ്ക്ക്  തന്റെ പാരമ്പര്യവും സമൂഹത്തിന്റെ  നന്മയും മൂല്യവും , എതിരാളികളുടെ  ആധുനിക പ്രായോഗികതയും തമ്മിലുള്ള ഒരു മത്സരമാണ്..ഇതില്‍ തോറ്റാല്‍ അത് തെറ്റായ ഒരു സന്ദേശം സമൂഹത്തിനു നല്‍കും .. എന്തൊക്കെയാണെങ്കിലും പ്രായോഗികതയാണ് നല്ലത് എന്നത് , പ്രായോഗികതയ്ക്ക് പക്ഷെ മന:സാക്ഷിയില്ല .. അത് ലോകം നശിപ്പിക്കും.. ജയിക്കണം ..

കളി ജയിക്കുംപോഴും തോല്‍ക്കുമ്പോഴും നേടുന്നതും നഷ്ടപ്പെടുന്നതും കപ്പുകളല്ല .. ചങ്കാണ്.., .!!ഹ്യദയങ്ങള്‍.!!!

തോറ്റു…!

സുഹൈല്‍ അടിച്ച രണ്ടു ഗോളുകളും റഫറി വഴങ്ങിയില്ല ..ഒരു പെനാല്‍റ്റി ഇങ്ങോട്ട്  വഴങ്ങേണ്ടിയും വന്നു..

അതുള്‍പ്പടെ ഷുക്കുര്‍ 2 ഗോളുകള്‍ അടിച്ചു മികച്ച കളിക്കാരനായി..അവന്റെ മൂത്താപ്പാന്റെ മകന്‍ സുബൈദയെ കെട്ടി..

തല കുനിഞ്ഞിരുന്നിട്ടും കണ്ണീര് വീണത് ചന്ദ്രന്‍ കണ്ടു , അവനാണ് ആദ്യം കണ്ടത്.. 2 റൌണ്ട് പുറകിലായിരുന്ന അവന്‍ പെട്ടെന്നാണ് മുന്നിലെത്തിയത്.. അടുത്ത കുപ്പി പൊട്ടിച്ചതും അവന്‍ തന്നെയാണ് , വെള്ളം തീര്‍ന്ന്‍ പോയത് കണ്ട് കുപ്പിയെടുത്ത് പുഴയിലേയ്ക്ക് ഓടി, അന്‍സാര്‍ രണ്ടു കൈകളും പിന്നിലേയ്ക്ക് കുത്തി തല മുകളിലെയ്ക്കായി പിടിച്ച് കണ്ണ് അടച്ചിരിക്കുകയാണ് ..സാബു ഡിസ്പോസിബിള്‍ ഗ്ലാസിലെ മദ്യത്തില്‍ വിരലിട്ട് വട്ടം ചുറ്റികൊണ്ടിരിക്കുന്നു.. ചന്ദ്രപ്പന്‍ സ്വന്തം ഗ്ലാസ്സില്‍ വെള്ളം ഒഴിച്ചു..അന്സാരിന്റെ ഗ്ലാസ്സില്‍ മദ്യം പകര്‍ന്ന്‍ വെള്ളം ഒഴിയ്ക്കുംപോള്‍ അവന്‍ കണ്ണ് തുറന്നു നോക്കി, വെള്ളത്തിനെ നിറവ്യത്യാസം കണ്ടു ചോദിച്ചു

“ പൊഴെലെത്തെയാ..?, ആരെങ്കിലും ചന്തി കഴുകിയിട്ടുണ്ടാകും..”

“ അതിനെന്താടാ..? , ഇതിന്റെ കൂടെയായാല്‍ എല്ലാം ശരിയാകില്ലേ..?

“ ആണോ..?”

“ ഇനിയിപ്പോ അല്ലെങ്കിലും സാരമില്ല ..കണ്ടില്ലേ സുഹൈല്‍ കരയണത്..?

ചന്ദ്രന്റെ ദേഷ്യം കലര്‍ന്ന മറുപടി അന്‍സാറിനെ ഒറ്റവലിയ്ക്ക് കുടിയ്ക്കാന്‍ സഹായിച്ചു

“ എന്താടാ..?”

“ കളി..നമ്മള്‍ ..” സുഹൈല്‍ വിങ്ങി..

“കൊല്ലേണമെടാ , ഷുക്കൂറിനേം അവന്റെ എളാപ്പാനേം..”

സാബു അലറുകയായിരുന്നു

“ അവന്റെ എളാപ്പ ഇവിടെയില്ല ..അവന്‍ വീട്ടിലുണ്ട്..”

അന്‍സാര്‍ ഗ്ലാസ് വീണ്ടും നിറച്ചു

രണ്ടാമത്തെ കുപ്പി കഴിഞ്ഞത് പെട്ടെന്നായിരുന്നു.

“ എന്നാ വാടാ..”

സാബു ചാടി എഴുന്നേറ്റു..

അന്‍സാര്‍ ആണ് ജീപ്പോടിച്ചത്..

ഷു ക്കൂറിന്റെ ഗേറ്റ് കടന്നപ്പോള്‍ ഇടത്തെ കണ്ണാടി പൊട്ടി.. തുറന്ന ജീപ്പില്‍ നിന്ന്‍ ചന്ദ്രന്‍ ചാടി ഇറങ്ങി.. ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്നു ഷു ക്കൂര്‍ , വലിച്ചു മുറ്റ ത്തെയ്ക്കിട്ടു, സാബു അവന്റെ തലയില്‍ അടിച്ചു , അവന്‍ ഒഴിഞ്ഞു മാറി , ചെവി പൊളിഞ്ഞു..ഓടി വന്ന വീട്ടുകാരെ അന്‍സാര്‍ ജാക്കി ലിവര്‍ കാട്ടി പേടിപ്പിച്ചു..ആരും അടുത്ത് വന്നില്ല .. ബഹളം കേട്ട് വന്ന നാട്ടുകാരും പേടിച്ചു മുറ്റ ത്തെയ്ക്ക് കയറിയില്ല .., 4 പേരും കൂടി  നന്നായി തല്ലി…ഷു ക്കൂറിന്റെ ബോധം പോയിരുന്നു , അവന്റെ വീട്ടുകാര്‍ ഉറക്കെ നിലവിളിച്ചു.. അന്‍സാര്‍ എല്ലാവരോടുമായി പറഞ്ഞു..

“കണ്ടില്ലേ.. ഞങ്ങളെ തോല്‍പ്പിക്കാന്‍ പറ്റില്ല..ഞങ്ങള്‍ തോല്‍ക്കില്ല..കള്ളക്കളി കളിച്ചാ ജയിച്ചത്..”

തിരിച്ചിറങ്ങുമ്പോള്‍ വലത്തെ കണ്ണാടിയും പോയി..

ഒരു കപ്പെടുത്ത സന്തോഷത്തില്‍ പിന്നിലിരുന്ന്‍ സാബുവും ചന്ദ്രനും ജയ്‌ വിളിയ്ക്കുന്നുണ്ടായിരുന്നു..വഴിയരുകിലെ ആളുകള്‍ അത്ഭുതത്തോടെ അവരെ നോക്കി.

ജീപ്പ് വീണ്ടും പുഴക്കരയി ലേയ്ക്കാണ് പോയത്.. അന്‍സാര്‍ ജീപ്പ് പുഴയിലേയ്ക്ക് ഇറക്കിയിട്ടൂ..

ഇറങ്ങി മണലില്‍ കിടന്നതേ ഓര്‍മ്മയുള്ളൂ , ആരോ തട്ടി വിളിയ്ക്കുംപോഴാ എഴുന്നേറ്റത്..പോലീസ്..!!

അന്‍സാര്‍ ഉണ്ടായിരുന്നില്ല…അവനെ പിന്നെ വേറെ എവിടെ നിന്നോ ആണ് പൊക്കിയത്..

ലോക്കപ്പിന്റെ വാതില്‍ തുറക്കുന്ന ശ ബ്ദം കേട്ടാണ് എല്ലാവരും ഞെട്ടിയത്..

“ ഇറങ്ങി വാടാ.. എസ്.ഐ സാര്‍ വിളിയ്ക്കുന്നു..”

എസ്.ഐ യുടെ ക്യാബിന്റെ മുന്നിലെത്തിയപ്പോള്‍ അന്സാരിന്റെ മാമ ഇറങ്ങി വന്നു

“ എല്ലാം പറഞ്ഞു കൊമ്പ്രസ്മെന്റ്റ് ആക്കിയിട്ടുണ്ട് .. ഒന്ന്‍ കണ്ടിട്ട് പോരെ..വല്ല ഒപ്പും ഇടണ്ടിവരും..”

ക്യാബിനില്‍ എസ്. ഐയും റൈറ്ററും ഉണ്ടായിരുന്നു

കണ്ടപാടെ എസ്.ഐ യുടെ മുഖം ചുവന്നു..അയാള്‍ അലറുന്നത് പോലെ പറഞ്ഞു

“ ടാ ..നിന്നെ ഒക്കെ വെടി വെച്ച് കൊല്ലണം , നീ ഒന്നും ജീവിക്കാന്‍ പാടില്ലാത്തവന്മാരാ..”

എസ്.ഐയുടെ കൂടെ പോയ പോലീസ്സുകാരോട് കാര്യം വിശദമായി ചോദിച്ചറിയുന്നതിനു മുന്പ് ക്യാബിനിലെയ്ക്ക് വിളിപ്പിച്ചതിനാല്‍ , ചില പ്രത്യേക സാഹചര്യങ്ങളില്‍ വാദിയെ പ്രതിയാക്കുന്ന സാറിന്റെ ഇപ്പോഴത്തെ ഈ ഉയര്‍ന്ന നീതി ബോധത്തില്‍ അന്തം വിട്ടു റൈറ്റര്‍  ചോദിച്ചു..

“ അല്ല സാര്‍ , തല്ലു കൊണ്ടവന് പരാതിയില്ല …പിന്നെ ഒരു കളിയാകുംപോള്‍ ഇതൊക്കെ പതിവല്ലെ …?

എസ്.ഐ യുടെ മുഖം വലിഞ്ഞു മുറുകി..

“ കളിയാകുംപോള്‍ പതിവാ..ഇതെപ്പഴത്തെ എന്ന്‍ ചോദിക്ക്..”

റൈറ്റര്‍ ചോദ്യഭാവത്തില്‍ നോക്കിയപ്പോള്‍ സുഹൈല്‍ നിര്‍വികാരതയോടെ നിന്നു ,

അന്‍സാര്‍ ആലോചിച്ചു കൊണ്ട് ചന്ദ്രനെ നോക്കി..

ചന്ദ്രന്‍ താടി ചൊറിഞ്ഞു.. സാബുവാണ്‌ മറുപടി പറഞ്ഞത്..

“ ഒരു ആറെഴ് കൊല്ലമായിട്ടുണ്ടാകും സാര്‍ ..!”

ഞെട്ടി നില്‍ക്കുന്ന സാറിനോട് ചന്ദ്രന്‍ ഓര്‍ മ്മ വന്നത് പോലെ പൂരിപ്പിച്ചു

“ അതിനു ശേഷം ഞങ്ങള്‍ക്ക് ഇന്നാ നാട്ടില്‍ ഒത്ത് കൂടാന്‍ പറ്റിയത്…!!!!!”

——–

സജയന്‍ എളനാട്

91-9447594393

91-9447545338

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Advertisements

മണ്ണ്

 

soil

 

നസ്സ് പ്രക്ഷുബ്ദമാണു , ചെമ്മണ്‍ പാത വളര്‍ ന്ന് , വരും തോറും ,

അരുണ്‍ ശര്‍ മ്മ അത് സൂചിപ്പിരുന്നു ,

“റിയാലിറ്റിയോട് അടുക്കും തോറും  നമ്മള്‍ ക്ക് ശക്തി കുറഞ്ഞത് പോലെ തോന്നും , പക്ഷെ അതാണു റിയാലിറ്റി എങ്കില്‍ , അത് നമ്മള്‍ അം ഗീകരിച്ചേ തീരു.. ഇവിടെ നിങ്ങള്‍ അല്ലെങ്കില്‍ മറ്റൊരാള്‍ , അത് നടന്നേ തീരു , ആഗ്രഹങ്ങള്‍ ഒരു പാട് ഉള്ള , ഒരു പാട് മുന്നോട്ട് പോകേണ്ട , ഒരു ചെറുപ്പക്കാരനാണു നിങ്ങള്‍ ; മാറ്റം അനിവാരമായ ഒരു കാര്യത്തിനു നിങ്ങള്‍ കാരണക്കാരനാകുന്നതില്‍ അഭിമാനിയ്ക്കൂ , നാളത്തെ ലോകം , നിങ്ങളുടെതാണു .. , ഈ ചെക്ക് അതിനൊരു തുടക്കമാത്രം ..പത്ത് ലക്ഷം ..ബാക്കി , പിന്നെ ജീവിതാവസാനം വരെ നിങ്ങള്‍ ക്ക് സ്വപ്നം കാനാത്ത സം ഖ്യ നിങ്ങള്‍ ക്ക് കിട്ടും ..കേസ് വരുന്നത് കമ്പനി നോക്കും , എന്താണെങ്കിലും പ്രതിഫലം , സോറി , ശമ്പളം ..അത് കിട്ടും ., കേസ് വരില്ല , ഒരു ഹാര്ട്ട് അറ്റാക്ക് , അതാകും മെഡിക്കല്‍ റിപ്പോര്‍ ട്ട് ..” വളരെ ലാഘവത്തോടേ അയാള്‍ ഒരു കെട്ട് പേപ്പറുകള്‍ എടുത്ത് മുന്നിലിട്ടു , ഓരോന്നിറ്റേയും അടിയില്‍ ഓരോ ഒപ്പിടാന്‍ പറഞ്ഞ് , വായിച്ച് നോക്കാന്‍ ശ്രമിച്ചപ്പോള്‍ അലെക്സി തടഞ്ഞു , നോക്കിയിട്ടെന്തിനാടാ , അസൈന്റ്മെന്റ് നീ ഏറ്റെടുത്തു , അതും ക്യത്യമായ പ്രതിഫല തുക പറഞ്ഞ് , അതവര്‍ സമ്മതിയ്ക്കുകയും ചെയ്തു , കമ്പനിയല്ലെ ഇതതിന്റെ ഫോര്‍ മാലിറ്റി മാത്രം ..!

ഒരു മൊബൈല്‍ ടവറും , ഒരു സ്വര്‍ ണ്ണപണയ , ഫൈനാന്‍ സ് കമ്പനിയുടെ ബ്രാഞ്ചും വന്നതൊഴിച്ചാല്‍ കാര്യമായി മാറ്റമില്ലാത്ത കവലയില്‍ ഇറങ്ങിയപ്പോഴെ കണ്ടു , ചന്ദ്രേട്ടന്റെ കടയില്‍ ഒരു ചുവന്ന കൊടി , അത് കണ്ടതോടെ ഭയം അല്പ്പം കൂടി കൂടി , അത് , ഒരു അടയാളമാണു .,അപകട സൂചന , മുന്പ് ഒന്ന് രണ്ട് തവണ , ആക്രമണം ഉണ്ടായപ്പോള്‍ , സം ഘടിച്ച ആളുകള്‍ തീരു മാനിച്ചത് , ഇനി എന്തെങ്കിലും മുന്നറിയിപ്പ് ഉണ്ടായാല്‍ ഇതേ പോലെ ഒരു കൊടി കെട്ടണം , അത് കൊണ്ട് തന്നെ അടിവാരത്ത് നിന്ന് ആളെ കയറ്റുന്ന ജീപ്പ് കാരന്‍ മുതല്‍ , ആട് മേയ്ക്കുന്നവനും ,ചുമട്ട് കാരും ഉള്പ്പെടുന്നവര്‍ മുഴുവന്‍ പുതുതായി വരുന്ന ആളുകളെ , വാഹനങ്ങളെ ഒക്കെ നിരീക്ഷിയ്ക്കും , അങ്ങിനെ വന്നിട്ടാര്‍ ക്കും ഒന്നും ..!

ആരോടും അധികം മിണ്ടാതെ അതിവേഗമാണു നടന്നത് , ഇട വഴിയിലും , വീട്ടിലേയ്ക്ക് കയറുന്ന പടികെട്ടിലും ആളുകള്‍ ,

” എങ്ങിനെയുണ്ടായിരുന്നു ടൂറൊക്കെ ..?

” നന്നായിരുന്നു ..”

മുഖത്തേയ്ക്ക് നോക്കാന്‍ കഴിഞ്ഞില്ല ..എന്നാലും ചോദിച്ചു ..

” എന്താ ഇത്ര ആളൊക്കെ ,,?”

ചന്ദ്രേട്ടന്‍ അടുത്ത് വന്നു ,

” അമ്മയോടും പെണ്കുട്ടികളോടും പറയണ്ടാ .. ഒരു ചാവേര്‍ പുറപ്പെട്ടിട്ടുണ്ട് എന്നൊരു രഹസ്യ വിവരമുണ്ട് .. ”

മുഖം വിവര്‍ ണ്ണമായി , അത് കണ്ടിട്ട് തന്നേയാണു സമാധാനിപ്പിച്ചത്

” പേടിക്കണ്ടാ , 24 മണിക്കൂറും ഞങ്ങള്‍ ഇവിടെ തന്നെ ണ്ട് , ഉറക്കൊഴിച്ച് .. ഒന്നും സം ഭവിക്കില്ല ..”

സത്യത്തില്‍ അതാണു ഭയപ്പെടുത്തുന്നത് , .! ഈ കാവല്‍ ;

ഉമ്മറത്തെ ചാരു കസേരയില്‍ ഇരിപ്പുണ്ട് , ..

” എന്തേടാ മുഖത്ത് ഒരു വാട്ടം .. ? യാത്രടെ ആണോ ..?”

” ആ ..”

ബാഗ് അകത്തേയ്ക്ക് വെയ്ക്കുമ്പോഴേയ്ക്കും മൂന്നെണവും ഓടി വന്നു , അത് അവരുടെ കയ്യില്‍ കൊടുക്കാതെ , അവര്‍ ക്കായി വാങ്ങിയ ഒരോ ചെറിയ കമ്മലുകള്‍ എടുത്ത് കൊടുത്തു , ആ മരുന്ന് ഉണ്ട് , ചെക്ക് അലക്സിയുടെ  കയ്യില്‍ കൊടുത്തു , അത് കൊണ്ട് വരാന്‍ ആകില്ല , കൊണ്ട് വന്നിട്ടും …ഒരു ബാങ്ക് അക്കൌണ്ട് , ഈ വീടിനു  അതിന്റെ ആവശ്യമില്ല .. എന്തിനു ..? ജീവിക്കാനുള്ളത് കഴിച്ച് മിച്ചം വെയ്ക്കാന്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അല്ലെ ..?

അമ്മ തിരക്കിലാണു , കാലത്തെ വിത്ത് വാങ്ങാനായി വരുന്ന ആളുകളുടെ ഇടയില്‍ , അച്ഛന്റെ സുരക്ഷയെ കരുതി , അതിപ്പൊ വീടിന്റെ കുറച്ചപ്പുറത്തെ , ഒരു നെടുമ്പുരയിലാണു , അവിടേയും ആളുകള്‍ കാവലുണ്ട് ,

ആ മരുന്ന് , അത് പ്രത്യേക പാക്കിങ്ങ് ആണു , പുറത്തെടുത്താല്‍ രണ്ട് മണിക്കൂറിനകം ഉപയോഗിക്കണം ..

മനസ്സ് കലങ്ങി മറയുന്നു ..

അരവിന്ദന്‍ ,

അരുന്ധതി ,

ആതിര ,

അപര്ണ്ണ

 

ആദ്യത്തെ പേരൊഴികെ ബാക്കി മൂന്ന് മക്കളുടെ   പേരിലും മൂന്ന് വിത്തിനങ്ങള്‍ , നെല്ലിന്റെ ..

അതെന്താ മകന്റെ പേര്‍ ഒഴിവാക്കിയതെന്ന ചോദ്യത്തിനു , “ അവന്‍ ഇതിന്റെ ഒക്കെ കാവലാള്‍ “ എന്ന മറുപടി ;

പാരമ്പര്യ സ്വത്തില്‍ പെങ്ങന്‍ മാരെ പറഞ്ഞയച്ച് , ബാക്കിയായത് , രണ്ടേക്കര്‍ പാടം , അരയേക്കര്‍ , കുറെ മാവും , പ്ലാവും നിറഞ്ഞ ഇപ്പോഴും വൈക്കോല്‍ മേഞ്ഞ പഴയ കാല ഒരു വീട് , അച്ഛന്‍ ചെരിപ്പ് ഉപയോഗിക്കുന്നത് കണ്ടിട്ടില്ല, അമ്മയും പെങ്ങന്‍ മാരും താനുമുള്‍ പ്പെടുന്നവര്‍ നല്ല നിറമുള്ള ഒരു വസ്ത്രങ്ങള്‍ ധരിയ്ക്കാറും , പത്ത് പവന്‍ അമ്മയുടെ സ്വര്‍ ണ്ണത്തില്‍ ബാക്കിയുള്ളത് , കറുത്ത ചരടിലെ ഒരു താലി , പിന്നെ പൊട്ടു പോലെ ഒരു കമ്മല്‍ , അതിനേക്കാളും ചെറുതായത് പെങ്ങന്‍ മാരുടെ കാതിലും , ഒന്ന് പന്ത്രണ്ടില്‍ , മറ്റേത് പതിനൊന്നിലല്‍ , താഴെ ഉള്ളത് 9 ഇല്‍ ,

ക്യഷിയാണു , എല്ലാം , മണ്ണിന്റെ മണം അതാണു ശ്വാസം , മണ്ണില്‍ നിന്ന് പിറന്ന് , മണ്ണില്‍ ജീവിച്ച് , മണ്ണിലേയ്ക്ക് മടങ്ങുന്നു , ഇതിനെന്താണു ആഢം ബരം , അതാണു തത്വ ശാസ്ത്രം , കാലത്ത് സൂര്യന്‍ ഉദിയ്ക്കുന്നതിനു മുന്പേ പാടത്തേയ്ക്ക് , അസ്തമിച്ച് കഴിഞ്ഞ് അവിടെ നിന്ന് .. ബാക്കി യായത് ദാരിദ്ര്യം , ദുരിതം ..പക്ഷെ അതിന്റെ ഫലമാണാ മൂന്ന് വിത്തിനങ്ങള്‍ , അത് ഉണ്ടാക്കിയത് 15 വര്ഷം കൊണ്ടാണു , മുറ്റത്ത് കുറച്ച് നെല്‍ ചെടികള്‍ ഉണ്ടാക്കി , അതിനെ വേറെ നെല്‍ ചെടികളെ കൊണ്ട് പരാഗണം ചെയ്യിച്ച് ..എങ്ങിനെ എന്നറിയില്ല, കാര്യമായി വളം ചെയ്യാതെ , വെള്ളവും അധികം വേണ്ടാതെ , ചാഴിയോ മുഞ്ഞയോ പോലെ ഒന്നും ആക്രമിയ്ക്കാന്‍ കഴിയാതെ , അവയ്ക്ക് അതിന്റെ ഗന്ധം ഇഷ്ടപ്പെടില്ലത്രെ .. കരയിലോ , പാടത്തോ , എത്ര ചെറിയ സ്ഥലത്ത് ക്യഷി ചെയ്താലും വന്‍ വിളവ് തരുന്നവ കണ്ട് പിടിച്ചത് ..

കേട്ടറിഞ്ഞ് വന്നവര്‍ ഒരു പാട് ഉണ്ട് , കര്‍ ഷകര്‍ , രാഷ്ട്രീയക്കാര്‍ , ക്യഷി ഉദ്യോഗസ്തര്‍ , ശാസ്ത്ര ജ്ഞന്‍ മാര്‍ ,  സമൂഹത്തിനു വലിയ മുതല്‍ കൂട്ട് എന്ന് അഭിനന്ദിച്ച് പോയ, രാഷ്ട്രീയ , ഉദ്യോഗസ്ത്ര , ശാസ്ത്ര , വ്യന്ദങ്ങള്‍ ക്ക് പിന്നാലേ രണ്ട് അന്താരാഷ്ട്ര കമ്പനികള്‍ , ഒരു ഇന്ത്യന്‍ കമ്പനി , ഒരു വ്യവസ്ഥ , അതിന്റെ പേറ്റന്റ് അവര്‍ ക്ക് , അവരതില്‍ ഒരു ചെറിയ മാറ്റം , വിത്തില്‍ നിന്ന് വേറെ നെലല്‍ ഉണ്ടാകില്ല, അത് വീണ്ടും അവരില്‍ നിന്ന് ,..

അച്ഛന്‍ ദേഷ്യപ്പെടാറില്ല, അവരോടും അത് തന്നെ ചെയ്തു .. കൂടുതല്‍ സങ്കടം വരുമ്പോള്‍ ചെയ്യുന്നത് , ഏത് വെയിലിലും , ഏത് മഴയിലും , ഇരുട്ടിലും .. പാടത്തേയ്ക്കിറങ്ങി പോകും , അല്ലെങ്കില്‍ അച്ഛാച്ഛനെ , അച്ഛമ്മയേയും  മറവ് ചെയ്തിടത്ത് …

വീടിനു മുന്നിലും , വീട്ടിലേയ്ക്ക് വരുന്ന വഴിയിലും എഴുതി തൂക്കി ,

” നെല്‍ വിത്ത് ആര്‍ ക്ക് വേണമെങ്കിലും തരും , പക്ഷെ അതവര്‍ ക്യഷി ചെയ്യണം , എന്നിട്ട് അതേ അളവില്‍ തിരികെ തരണം .. ”

” ഗ്രീന്‍ സോയില്‍ ” എന്ന ഒരു സം ഘടന , അവരടുടെ ഇടപെടല്‍ ,  ആ വിത്തിനങ്ങളുടെ അവകാശം അച്ഛന്റെ എന്നതിനു നിയമ  പരിരക്ഷ ഉണ്ടാക്കി , എഴുത്ത് കാരും , വിദ്യാര്‍ ത്ഥികളും തുടങ്ങി സമൂഹത്തിലെ പല തലത്തിലുള്ളവരും അതിലുണ്ട് , അവരും ,നാട്ടുകാരിലെ മിക്കവരും ഉണ്ട് , വിത്ത് വിതരണങ്ങള്‍ ക്കും , സം രക്ഷണങ്ങള്‍ ക്കും . , അവര്‍ തന്നേയാണു നിര്‍ ബന്ധിച്ചത് ..

മകനെ പഠിപ്പിക്കണം , അതാവശ്യമാണു , അതും ക്യഷി , അങ്ങിനേയാണു ബി. എസ് .സി അഗ്രികള്‍ ച്ചര്‍ പഠിച്ചത് , പിന്നെ അതിന്റെ പോസ്റ്റ് ഗ്രാജുവേഷന്‍ , പ്ലാന്റ് ബ്രീഡിങ്ങ് & ജെനെറ്റിക്സ് , അച്ഛന്റെ മകനായത് കൊണ്ടാവാം , പഠിയ്ക്കാന്‍ മുന്നില്‍ തന്നെ യായിരുന്നു , പക്ഷെ അത് കൊണ്ട് പുറത്തൊരു ജോലിയ്ക്ക് പോകാന്‍ സമ്മതം കിട്ടില്ലെന്നറിയാമായിരുന്നു , അച്ഛന്‍ അഥവാ സമ്മതിച്ചാലും , പഠനത്തിനാവശ്യമായ പണച്ചെലവ് നടത്തുന്ന സം ഘടന , അത് ചെയ്യില്ല , അവര്‍ ക്ക് സാമൂഹിക സേവനത്തിനു പ്രതിഫലമില്ലാത്തെ  ജോലി ചെയ്യുന്ന ശാസ്ത്രജ്ഞനെ ആവശ്യമുണ്ട് , എങ്കിലും  നിസ്വാര്‍ ത്ഥ സേവനമെന്ന മുഖ മുദ്രയണിയുന്നതിനാല്‍ എതിര്‍ ത്തേയ്ക്കില്ല .

ഇടയ്ക്ക് ഭൂപണയ ബാങ്കിലെ കടം ഒരിക്കലും വീട്ടാന്‍ കഴിയാതെ വളര്‍ ന്ന് മുന്നോട്ട് പോകുമ്പോള്‍ പിന്നെ , 3 പെണ്‍ കുട്ടികളെ പറഞ്ഞയക്കാന്‍ കഴിയുന്നതെങ്ങിനെ ..?

മങ്ങിയ വെളിച്ചത്തില്, പ്രാഥമിക വിദ്യാഭ്യാസ ത്തിന്റെ ബലത്തില്‍ , വായന ശാലയില്‍ നിന്ന് കിട്ടുന്ന പുസ്തകത്തില്‍ നിന്ന് കണ്ണെടുത്ത് , പറയും ,

അമ്മയുടെ നെടുവീര്പ്പിനു മറുപടി.

” മണ്ണിനെ അറിയുന്നവനു മനുഷ്യനെ അറിയാം , അത്തരം മനുഷ്യര്‍ വരും , എന്റെ മക്കള്‍ ക്കായി ,അവര്‍ ക്കേ ഞാന്‍ കൊടുക്കൂ ..  നീ വെറുതെ പേടിക്കണ്ടാ..

ഒക്കെ വെറുതെയാണു , ബുദ്ധി ജീവികളും , കവികളും എഴുത്ത് കാരും , കയറി ഇറങ്ങി , പത്രങ്ങളിലും ചാനലിലും വാര്‍ ത്തകള്‍ വന്നാലൊന്നും , അടു പ്പ് പുകയില്ല, ഹോസ് റ്റലില്‍ ജീവിച്ചപ്പോഴാണു , പുറം ലോകം എന്തെന്ന് അറിഞ്ഞത് , കൂടെയുള്ളവര്‍ ഒരു തവണ നടത്തുന്ന ട്രീറ്റ് നു അവര്‍ ചെലവാക്കുന്ന പൈസ മൂന്ന് മാസം പോലും തനിയ്ക്ക് ചെലവിനു കിട്ടാറില്ല .. ഒരു സുഖ സൌകര്യങ്ങളും .. അമ്മയും താനും പെങ്ങന്‍ മാരും എന്ത് പിഴച്ചു , മറ്റുള്ളവരെ പോലെ ജീവിക്കുന്നതില്‍ എന്താണു തെറ്റ് ..?

അതിനും മറുപടിയ്ക്ക് കുറവില്ല..

“ആധുനിക കച്ചവട ലോകം തരുന്ന സമ്മര്‍ ദ്ദ തന്ത്രം മാത്രമാണു , അങ്ങിനെ ഒക്കെ ജീവിച്ചാലെ സുഖം കിട്ടൂ എന്ന് , …സുഖം , സന്തോഷം , നമ്മുടെ മനസ്സിലാ..മറ്റുള്ളവര്‍ ചെയ്യുന്നത് പോലെ ചെയ്തിട്ടല്ല , എന്ത് സൌകര്യങ്ങളുണ്ടായിട്ടാ, നമ്മുടെ പാടങ്ങള്‍ ക്കപ്പുറത്തെ കാട്ടില്‍ ഗുഹയ്ക്കുള്ളില്‍ കഴിയുന്ന കുടും ബം സന്തോഷിയ്ക്കുന്നത് , അവരും മനുഷ്യരല്ലെ ..?!”

തിരക്കുകള്‍ ഒഴിഞ്ഞപ്പോഴാണു അമ്മ അടുത്ത് വന്നത് , ടൂറൊന്നും ആയിരുന്നില്ല ഡെല്ഹിയില്‍ ഒരു സെമിനാര്‍ , അവിടേയും അച്ഛന്റെ പേര്‍ എല്ലാവര്‍ ക്കും അറിയാം , അഭിമാനമായി കൊണ്ട് നടക്കുന്ന പലതും ചിലപ്പോഴൊക്കെ , പരിമിതികളും ഭാരവും മാണെന്നത് അപ്പോള്‍ മനസ്സിലായി , അലെക്സിയുടെ പപ്പ   , റൊബര്‍ ട്ട് അങ്കിള്‍ , ഒരു ഡിഗ്രീ  മാത്രമേ ഉള്ളൂ , പക്ഷെ ഒരു വിത്ത് കമ്പനിയില്‍ , അമേരിക്കയില്‍ , അവരുടെ ജീവിതം കൊതി തോന്നി പ്പോയി,  അദ്ദേഹത്തെ കാണാന്‍ പോകുന്നു എന്ന് പറഞ്ഞാണു അവനെ കൂട്ടി പോയത് ,അരുണ്‍ ശര്മ്മയുടെ അടുത്ത് , കുറച്ച് നാളായി രോബര്‍ ട്ട്  അങ്കിള്‍ ഉപദേശിച്ചു കൊണ്ടെയിരിക്കുന്നു, അദ്ദേഹം താമസിച്ച് 5 സ്റ്റാര്‍ ഹോട്ടല്‍ , ഗം ഭീരം , ഇങ്ങനേയും ജീവിതങ്ങളും ,രീതികളും , അച്ഛന്‍ ഒരിക്കലും മദ്യപിയ്ക്കാറില്ല, ” അല്ലെങ്കിലോ ബോധം കുറവാ , ഉള്ളത് കൂടി കളയണോ ? ” എന്നതാണ്‍ വാദം ..

അലെക്സി,  റോബര്ട്ട് അങ്കിളും കൂടി കഴിയ്ക്കുന്നു , അല്പം കഴിച്ചു , ഇപ്പോ അതൊക്കെ കാലത്തിന്റെ ഭാഗമെന്ന് അങ്കിള്‍ പറഞ്ഞു ..

“കുടും ബത്തോടൊപ്പം  നിനക്കിനീ അമേരിക്കയില്‍ കഴിയാം .., കമ്പനി എല്ലാം ചെയ്യും ..പക്ഷെ നിന്റെ അച്ഛനെ നീ ഒഴിവാക്കണം ..”

അങ്കിള്‍ അത് പറഞ്ഞ് ശര്‍ മ്മയെ നോക്കി , അപ്പോഴാണു ശര്‍ മ്മ ബാക്കി പറഞ്ഞതും ചെക്കും ആ മരുന്നും തന്നതും ..

” നിനക്കെന്താടാ , വയ്യായ്ക എന്തെങ്കിലും ..”

ഞെട്ടി പോയി , സത്യത്തില്‍ , അമ്മ  അടുത്ത് വന്നിട്ടും അറിഞ്ഞിരുന്നില്ല , കരു വാളിച്ചിരിക്കുന്നു വല്ലാതെ, അപ്പോഴാണോര്‍ ത്തത് , ഇത്ര ദിവസം മാറി നിന്നിട്ട് വന്നിട്ടും അമ്മയുടെ അടുത്തേയ്ക്ക് പോയില്ലല്ലോ..

” ഏയ് , ഒന്നുമില്ല ..യാത്രടെ ..”

നെറ്റിയില്‍ ഒന്ന് തൊട്ട് നോക്കി അമ്മ പോയി ,അച്ഛന്റെ കട്ടില്‍ നിന്ന് എഴുന്നേറ്റ് , പുറത്തേയ്ക്ക് പോയി , ഒരു കോലായ , ഉള്ളിലേയ്ക്ക് കയറിയാല്‍ ഒരു വലിയ റൂം , അതിന്റെ അരികില്‍ ഒരു കട്ടില്‍ , താഴെ ബാക്കി എല്ലാവരും , അപ്പുറത്ത് ഒരു ചെറിയ അടുക്കള, കറന്റ് അടുത്ത കാലത്താണു വന്നത് , ആരോ കൊടുത്ത ഒരു ചെറിയ ടി വി മാത്രമാണു , ആഡം ബരം , അതും കേബിള്‍ കണക്ഷന്‍ ഒന്നുമില്ല , ഡിടി എച്ച് , ചില മാസങ്ങളില്‍ റീച്ചാര്‍ ജ് ചെയ്യാനാകാറില്ല , ഒരു പഴയ കാല മൊബൈല്‍ , അതും ഒരാള്‍  തന്നത് , പുറത്ത് പോകുമ്പോള്‍ ഒന്ന് വിളിക്കണമെന്ന് അമ്മയുടെ നിര്‍ ബന്ധം , സം ഘടനയുടെ ഒരു മൊബൈല്‍ അച്ഛനു കൊടുത്തിട്ടുണ്ട് , അത് പക്ഷെ ഉപയോഗം കുറവാണു , അങ്ങോട്ട് ആരെയെങ്കിലും വിളിയ്ക്കുന്നത് , ഇങ്ങോട്ടാണു വിളി , ആരില്‍ നിന്നും ഒന്നും വാങ്ങുന്നത് ഇഷ്ടമല്ല , പക്ഷെ നിര്‍ ബന്ധിച്ചപ്പോള്‍ സമ്മതിച്ചു ..

ഇരുട്ടായാല്‍ ഇപ്പൊ ആളുകള്‍ ഉണ്ട് , വീടിന്റെ പരിസരങ്ങളിലായി , അവരില്‍ ചിലരുടെ കയ്യില്‍ തോക്കുകളുമുണ്ട് എന്ന് കേള്‍ ക്കുന്നു ,.. രക്ഷപ്പെടണം , നരകത്തില്‍ നിന്ന് , അമ്മയേ , പെങ്ങന്‍ മാരെ രക്ഷപ്പെടുത്തണം .,,,പക്ഷെ ..

അച്ഛന്‍ , ഒരു വിങ്ങല്‍ കൊള്ളിയാന്‍ പോലെ വന്നു , കൈ കാലുകള്‍ കുഴഞ്ഞു.

രാത്രികളില്‍ ആ നെഞ്ചില്‍ തല വെയ്ച്ച് കിടക്കാന്‍ നാലു പേരും മത്സരിച്ചിരുന്നു, ഒടുവില്‍ ഏറ്റവും മൂത്തതെങ്കിലും ഈ തലയില്‍ പതിയെ തലോടും  ,മറ്റുള്ളവരെ പതിയെ ഒഴിവാക്കി .,..

മൊബൈല്‍ ശബ്ദിച്ചു , അലെക്സി

എത്തിയിട്ട് അവനേ ഒന്ന് വിളിച്ചില്ല

” നി എത്തിയില്ലെ ..?”

” ഉവ്വ് ”

” ആ ക്യാഷ് ട്രാന്സ്ഫെര്‍ ആയിട്ടുണ്ട് , സത്യത്തില്‍ പപ്പ , തന്നെ തന്നു , ”

” ഊം ..”

ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തി , പറമ്പിലെ വളര്‍ ന്ന് ആകാശം വരെ നില്‍ ക്കുന്ന മാവിന്റെ ചുവട്ടിലേയ്ക്ക് മാറി .. ചക്കി എന്നതിന്റെ പേര്‍ , അച്ഛന്‍ വിളിയ്ക്കുന്നത് , എല്ലാ മരങ്ങള്‍ ക്കും പേരുണ്ട് , അച്ഛന്‍ സുഹ്യത്തുക്കളോടെന്ന പോലെ അവയോട് സം സാരിയ്ക്കുന്നതും കാണാം , അത് കൊണ്ട് കൂടി അല്പം ഭയം തോന്നി , അവയ്ക്കൊക്കെ ചെവികളും , അച്ഛന്‍ വരുമ്പോള്‍ പറയാന്‍ നാവും ഉണ്ടെന്നത് ..

അത് കൊണ്ട് കൂടി , മറുപടികള്‍ മൂളലുകളില്‍ അവശേഷിപ്പിച്ചു .

” ആ കോണ്ട്രാക്റ്റില്‍ ഒരു ചെറിയ കാര്യമുണ്ട് , 3 ദിവസം കൊണ്ട് നീ ജോയിന്‍ ചെയ്തില്ലെങ്കില്‍ ഒരു കോടി നഷ്ട പരിഹാരം നല്കാമെന്നതാണു , അതായത് , നീ കാര്യം കഴിച്ചു കൊടുക്കുക എന്നത് ഇന്‍ ഡയറക്റ്റ് ആയി ..”

ഹ്യദയത്തില്‍ മിടിപ്പ്കൂടി

” ഊം ..”

” കമ്പനി നിന്റെ വരവ് , വല്ലാതെ നോക്കിയിരിക്കുന്നുണ്ട് , നിന്റെ രണ്ട് പ്രൊജെക്റ്റ്സ് , അവര്‍ ക്ക് ഇഷ്ടായി, ഇഷ്ടമല്ല , നിന്നെ ഭയമുണ്ട് അവര്‍ ക്ക് ..”

” എന്തിനു ..?”

” നിനക്കറിഞ്ഞൂടെ , നമ്മുടെ പരമ്പരാഗത ക്യഷി രീതികളെയും , വിത്തിനങ്ങളെയും ഇല്ലാതാക്കിയതാണു ,  ആദ്യ മായി ചെയ്തതെന്ന് ,.?”

ഉവ്വ് അതറിയാം ,  കാല വസ്ഥാ , വ്യതിയാനം , അല്ലെങ്കില്‍ മണ്ണിന്റെ ധാതു പുഷ്ടി ക്കുറവ് , അത് മല്ലെങ്കില്‍ പുതിയ കീടങ്ങള്‍ ,വൈറസ്സ് എന്നൊക്കെ പുറത്ത് റിപ്പോര്ട്ട് വരുമെങ്കിലും , അതിന്റെ പിന്നില്‍ വിത്ത്, വളം , കീടനാശിനി എന്ന ഭീമന്‍ കമ്പനികളുടെ പ്ലാനിങ് ആണു , അച്ഛനാണു അത് വ്യക്തമാക്കി തന്നത് ..

” ഇന്ത്യന്‍ കാര്‍ ഷിക ഉത്പന്നങ്ങള്‍ ക്ക് ശ്രീലങ്ക , ബ്രസീല്‍ എന്നി രാജ്യങ്ങള്‍ ഭീഷണി ഉയര്ത്തുന്നു എന്നത് , ആ രാജ്യങ്ങള്‍ അല്ല , അവിടെ പ്രവര്‍ ത്തിയ്ക്കുന്ന ഭീമന്‍ കമ്പനികള്‍ ആണു , നമ്മള്‍ അത് കൊണ്ട് , അവയെ ഒഴിവാക്കേണ്ട രീതിയില്‍ പ്രവര്‍ ത്തിയ്ക്കണം , പരമ്പരാഗത വിത്തുകള്‍ , രീതികള്‍ , പതിയെ ഭൂമി പഴയ പോലെ ആകും , അപ്പോള്‍ ആകാശവും ..”

“ പക്ഷെ ഈ നെല്‍ ക്യഷി , നഷ്ടമാകുന്നു , സ്ഥലം കുറവ് .. ഉള്ളിടത്ത് തന്നെ മറ്റ് ക്യഷികള്‍ , വീടുകള്‍ .., ആളുകളില്ലായ്മ  ??”

അതിനു ചിരിച്ചു കൊണ്ടാണു മറുപടി പറഞ്ഞത് ..

” നെല്ല്, തിരിച്ചു വരും , അങ്ങിനെ പതിയെ പതിയെ എല്ലാം , ഈയിടെ നടന്ന ഒരു പഠനം പറഞ്ഞില്ലെ നെല്‍ പാടങ്ങള്‍ , ആഗോള താപനം ഉന്ടാക്കുന്നില്ല , കുറയ്കുമെന്ന് , ഇതാര്‍ ക്കാ അറിയാത്തെ, പിന്നെ ഭൂഗര്‍ ഭ ജല ശ്രോതസ്സ് കൂട്ടുകയും ചെയ്യും , മല മുകളില്‍ പെയ്യുന്ന വെള്ളം , പതിയെ ഓരോ പാടങ്ങളിലും നിറഞ്ഞ് നിറഞ്ഞ് , അതില്‍ തന്നെ ദിവസങ്ങളോളം നിന്ന് താഴേയ്ക്ക് പോയി പോയാണു , പുഴയിലും കടലിലും എത്തുന്നത് , എന്നാല്‍ അവിടെ റബ്ബര്‍ ക്യഷി ചെയ്താലോ , റബ്ബറിനു വെള്ളം അധികം പറ്റില്ല , അത് കൊണ്ട് ആഴത്തിലുള്ള നീര്‍ ച്ചാല്‍ ഉണ്ടാക്കി വെള്ളം ഒഴുക്കി കളയണം , ഫലമോ , ഒരു തുള്ളി വെള്ളം കെട്ടി നില്‍ ക്കില്ല , ഭൂമിയിലേയ്ക്ക് ഇറങ്ങില്ല , അതായത് പരമ്പരാഗത രീതികളെ നില്‍ നില്കൂ , അത് പ്രക്യതി നിയമമാണു , ക്യഷി ആണു ചെയ്യുന്നതെങ്കില്‍ പോലും , അതിനുമുണ്ട് അതിന്റേതായ രീതികള്‍ , എത്ര മരങ്ങള്‍ നിറഞ്ഞ് നിന്നിട്ടും റബ്ബര്‍ കാടുകള്‍ സാധാരണ വനത്തിനു പകരം ആകില്ലെന്നും ശാസ്ത്രജ്ഞര്‍ അല്ലെ പറയുന്നത് , ..? വീടുകള്‍ … മൂന്ന് വീടുകള്‍ ഉയരുമ്പോള്‍ ഒരെണ്ണം അനാഥമാകുന്നുണ്ട് , അടഞ്ഞ് കിടക്കുന്നുണ്ട് .. പിന്നെ ആളുകള്‍ , അതിനു പകരം യന്ത്രങ്ങള്‍ ആകാം .. ”

” ഡാ ..നീ അപ്പുറത്തില്ലെ ..”

ഫോണില്‍ സം സാരിയ്ക്കാണെന്ന് മറന്നിരുന്നു ..

” ഉവ്വെടാ , എന്നെ എന്തിനു ..കമ്പനി, എന്നെ.. ..?”

ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തി .

” നീ കുരുമുളകിലും , ചോളത്തിലും ചെയ്യുന്ന പരീക്ഷണങ്ങള്‍  , അതിന്റെ വിജയം കമ്പനികളെ ബാധിയ്ക്കും .. അച്ഛനെ കഴിഞ്ഞാല്‍ ഇനി നിന്നെ ആകും നോട്ടമിടാന്‍ പോകുന്നത് , തല കളയാന്‍ മടിയ്ക്കില്ല , കുടും ബം മുഴുവനും .. , അഥവാ നീ ജോയിന്‍ ചെയ്യാതെ ഇരുന്നാല്‍ .. ഓ കെ … ഞാന്‍ ഇങ്ങിനെ പറയാന്‍ പാടില്ല , എന്നാലും നീ പെട്ടെന്ന് തീര്‍ ക്കാന്‍ നോക്ക് , .. ബൈ ..”

” ബൈ ..”

എല്ലാ മരങ്ങളും തല കുനിച്ച് നില്‍ ക്കുന്നു , എല്ലാവരും മൌനത്തിലാണു , കേട്ടിരിക്കുമോ പറഞ്ഞത് ..?

അച്ഛന്‍ പാടത്തുണ്ട് , ക്യഷി പഠിയ്ക്കാനും പ്രചരിപ്പിക്കാനും ആയി വന്നിട്ടുള്ള കുറച്ച് പേരുണ്ട് , സം ഘടനയുടെ പ്രവര്‍ ത്തന ഫലമായി പലയിടങ്ങളിലും കൂട്ടായ്മയോടെ നെല്‍ ക്യഷി യും മറ്റ് ബോധവത്ക്കരണവും നടക്കുന്നുണ്ട് , അവര്‍ പാടത്തിന്റെ നാലു ഭാഗത്തായി മാടങ്ങള്‍ കെട്ടി അതിലാണു താമസം , അത് ഒരു കാവല്‍ കൂടിയാണു , അച്ഛന്റെ മാടം നടു ഭാഗത്തായാണു , ഒഴിവ് ദിവസങ്ങളില്‍ കാലത്തെ ഭക്ഷണം കഞ്ഞി കുടി അവിടെയാണു, 7 മണിയ്ക്കേ അമ്മ കഞ്ഞിയുമായി പോകും , പെങ്ങന്‍ മാരും , ഇടയ്ക്ക് മാത്രം വീട്ടില്‍ വരവായതോണ്ട് , തന്നെ ഒഴിവാക്കിയതാണു , ഉറങ്ങിക്കോട്ടേയെന്ന് കരുതി , എന്നാലും എഴുന്നേറ്റ് കുളിച്ച് അങ്ങോട്ട് പോകും , ക്ലാസ്സ് റൂമില്‍ നിന്ന് കിട്ടാത്ത പല പാഠങ്ങളും അവിടെ നിന്ന് കിട്ടും , ഉച്ചയ്ക്ക് മിക്കവാറും ഭക്ഷണം അങ്ങോട്ട് കൊണ്ടു പോകും , അമ്മയും അനിയത്തിമാരും അപ്പോള്‍ വീട്ടിലാകും , അമ്മ , പിന്നെ കുറച്ച് പേര്‍ വിത്ത് വിതരണത്തിലാകും , മിക്കവാറും പെങ്ങന്‍ മാര്‍ ഭക്ഷണം കഴിച്ച് ടിവിയുടെ മുന്നിലും , അപ്പോള്‍ കൊണ്ട് പോയി കൊടുക്കാം , വൈകീട്ട് കട്ടന്‍ ചായ , ചക്കര ഇട്ടത് , കൂടെ അടയോ , എന്തെങ്കിലും , രാത്രി , ഒരു ഗ്ലാസ്സ് ആട്ടിന്‍ പാല്‍ മാത്രമ്, .. ആ ദിനം ചര്യയില്‍ ഇന്ന് ഒന്നും ചെയ്യാനാകില്ല , അത് കൊണ്ട് തന്നെ ഉച്ചയ്ക്ക് കൊണ്ട് പോകുന്ന ഭക്ഷണമാണു , നല്ലത് , അല്ലെങ്കില്‍ അമ്മയ്ക്കോ അനിയത്തി മാര്‍ ക്കോ അപകടമാകും , വെറും 10 മില്ലി മതിയാകും  , അതില്‍ 50 മില്ലി യോളം മരുന്നുണ്ട് , രണ്ട് മണിക്കൂറിനകം , സാധാരണ ഉണ്ടാകേണ്ട വേദന പോലും ഉണ്ടാകില്ലത്രെ ..

രാത്രി എപ്പോ ഉറങ്ങി എന്നോര്‍ മ്മയില്ല , നേരം നന്നായി വെളുത്തിരിയ്ക്കുന്നു , എഴുന്നേറ്റപ്പോള്‍ ആരേയും കാണാനില്ല , പല്ലു തേയ്ച്ച് , കുളിച്ച് , വസ്ത്രം മാറി , അടച്ച് വെച്ചിരുന്ന കഞ്ഞി എടുത്ത് കുറച്ച് കുടിച്ചു , ഒന്നും വേണ്ടെന്ന് തോന്നല്‍ , എന്നാലും ചെയ്തെ തീരു , അത് കളഞ്ഞ് പാത്രം കഴുകി വെച്ചു , , പാടത്തേയ്ക്ക് പോകണം  , ഒരു മാറ്റം പെരുമാറ്റത്തില്‍ പാടില്ല .. കിടന്നിരുന്ന പായ മടയ്ക്കി വെയ്ക്കാന്‍ അപ്പോഴാണോര്‍ ത്തത് , അവരുടെ കൂടെ എഴുന്നേല്‍ ക്കാണെങ്കില്‍ , അല്ലെങ്കില്‍ അവരാരെങ്കിലും ഉണ്ടെങ്കില്‍ ചെയ്യാറില്ല ..

മടക്കി വെയ്ക്കുമ്പോഴാണു കണ്ടത് , അതിനടിയില്‍ ഒരു കടലാസ്സ് .. അച്ഛന്റെ കൈ പ്പട ..

 

 

പ്രിയപ്പെട്ട മകനു ,

നിന്നോടെന്ത് പറയണം എന്നെനിയ്ക്കറിയില്ല ,അച്ഛന്റെ ജീവിതമാണു , നിന്നോട് പറയാനുള്ളത് , എന്റെ മകനായി പിറന്നിട്ടും ,കൂടെ ജീവിച്ചിട്ടും , ഈ ലോകത്തിന്റെ സമ്മര്‍ ദ്ദം താങ്ങനോ അതിനെ അതി ജീവിയ്ക്കാനോ മാത്രം നിന്നെ സ്വാധീനിയ്ക്കാന്‍  എനിയ്ക്ക് കഴിയാതെ പോയതാണു , നിന്റെ സങ്കടങ്ങള്‍ ക്ക് കാരണം , അത് നിന്റെ തെറ്റല്ല , ഇപ്പോഴത്തെ ലോക നീതിയാണു , അച്ഛന്‍ അത് പഠിയ്ക്കാത്ത ഒരു പഴയ ആള്‍ … വിഗ്രഹങ്ങളെയും അദ്യശ്യ ശക്തികളെയും ആരാധിയ്ക്കുകയും അവ രക്ഷപ്പെടുത്തുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നത് പോലെ ആണു , ഒരു കര്‍ ഷകനു ,മണ്ണു , അയാള്‍ പരാജയപ്പെടുമ്പോള്‍ പ്രക്യതിയാണു പരാജയപ്പെടുന്നത് , അത് കൊണ്ട് തന്നെ അയാള്‍ ക്ക് പരാജയമില്ല , ഒളിച്ചോടാനോ , ആത്മഹത്യ ചെയ്യാനോ അയാള്‍ ഭീരുവും ആയിരിക്കില്ല , പക്ഷെ , ഞാന്‍ ഇല്ലാതെ പോകുന്ന കാലത്തില്‍ , എല്ലാം വിപണം ചെയ്യപ്പെടുകയും അത് കാലഘട്ടത്തിന്റെ ശൈലി എന്ന് വാദിച്ച് നിസ്സഹായരായി നോക്കി നില്‍ ക്കുന്ന നീ അടക്കമുള്ള ആള്‍ ക്കൂട്ടത്തിനിടയില്‍ അവരെ ഇട്ടിട്ട് പോകാന്‍ വയ്യ .. ഞാനും അവരും പോകുകയാണു .. എനിയ്ക്ക് വിവരം കിട്ടിയിരുന്നു , നീ അരുണ്‍ ശര്‍ മ്മയെ കണ്ടത് .. മുന്പ് രണ്ട് തവണ ശ്രമിച്ച് പരാജയപ്പെട്ടവന്റെ  മൂന്നാമത്തെ ശ്രമം , അതില്‍ നീ പെട്ടു പോയിരിക്കുന്നു , അച്ഛനു നിന്നോട് ദേഷ്യമില്ല , ഇതില്‍ വിഷമമവുമില്ല … നിനക്ക് നല്ലത് വരുത്തട്ടെ .. ഈ കത്ത് നീ നശിപ്പിക്കണം , തോറ്റ് പോയ ഒരു മകന്റെ അച്ഛനായി മരിച്ചെന്ന് ലോകം അറിയരുത് ..

സ്നേഹ പൂര്‍ വ്വം

അച്ഛന്‍ ..

ആ കത്ത് ചെരിയ കഴ്ണങ്ങളായി നുറുക്കി , ഒരു ഗ്ലാസ്സില്‍ ഇട്ടു , അതില്‍ കുറച്ച് കഞ്ഞി വെള്ളം കലത്തില്‍ നിന്നൊഴിച്ചു , അരുണ്‍ ശര്‍ മ്മ തന്ന് , വിട്ട പാക്കറ്റ് ചെറുതെങ്കിലും ഒരു സമ്മാന പൊതി പോലെ സുന്ദരമാണു , മുഴുവനും ഒഴിച്ചു , ഒരു ചെറിയ പെര്‍ ഫ്യൂം കുപ്പി പോലെ തൊന്നുന്നത് പൊട്ടിയ കുപ്പിവളകളും , മഞ്ചാടി ക്കുരുക്കളും  ഒക്കെ ഇട്ട് വെയ്ക്കുന്ന അനിയത്തി മാരുടെ റൂമിനരുകിലെ പെട്ടിയില്‍ ഇട്ടു , .. വലിച്ചു കുടിച്ചു , അവസാനത്തെ തുള്ളിയും , അവസാനത്തെ കടലാസ് കഷ്ണവും ..!

 

മാടത്തിനടുത്തെത്താറായപ്പോഴാണു , അപ്പോഴവിടെ എത്തിയ രണ്ട് മൂന്ന് പേര്‍ കരഞ്ഞ് ഉറക്കെ വിളിച്ചു കൊണ്ട് വീട്ടിലേയ്ക്കോടി വരുന്നത് കണ്ടത് , അവരെ ശ്രദ്ധിയ്ക്കാതെ മുന്നോട്ട് പോയി , അച്ഛന്റെ നെഞ്ചില്‍ തലവെയ്ച്ചാണു അനിയത്തിമാര്‍ മൂന്ന് പേരും , അമ്മ കാലില്‍ കെട്ടിപിടിച്ച് , ..

തളര്‍ ന്ന് താഴേയ്ക്ക് വീണു പതിയെ , പാടത്തെ ചേറിന്റെ മണം , അച്ഛന്റെ മണം , ഉള്ളിലേയ്ക്ക് കഴിയുന്ന അളവില്‍ ശ്വസിച്ചു , മണ്ണിലേയ്ക്ക് , മണ്ണിനുള്ളിലേയ്ക്ക് ഇറങ്ങി പോയി , മണ്ണായി മാറാന്‍ ….

സജയന്‍ എളനാട്

00971-563984211

sajayanelanad@gmail.com

 

 

ഫെയ്ക് ഐ ഡി

 

 

 

 

 

 

 

 

 

Image

 

 

 

ഫേയ്ക്ക് ഐഡി

 

 

 

വിരസമായ നിമിഷങ്ങള്‍ ഉണ്ടാകുന്നത് ശ്യൂന്യമായ മനസ്സില്‍ നിന്നാണു , അക്കങ്ങളുടെ , കണക്ക് പുസ്തകങ്ങളുടെ ഇടയില്‍ നിന്ന് ഒരു പനിക്കോള്‍ , തന്നതാണു അതെന്ന് വിശ്വസിക്കാനാവില്ല  , കാരണം വിരസത , വിരസത തന്നേയാണു , ശ്യൂന്യത എന്തെങ്കിലും വന്ന് നിറയാത്തിടത്തോളം ശ്യൂന്യതയും ,

 

ഗിരി ഉയര്‍ ന്ന് നില്ക്കുന്ന ഫ്ലാറ്റിലെ ജനലിലൂടെ നഗരത്തെ നോക്കി , നഗരം എന്നത്തേയും പോലെ , നഗരമായി ഒഴുകുന്നു , ക്ലോക്ക് 4 മണിയായെന്നറിയിച്ചു , തന്റെ കടമ പൂര്‍ ത്തിയാക്കി,  നഗരത്തെ പോലെ വീണ്ടും ഓടാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ചിന്തകളില്‍ നിന്നുയര്‍ ന്നു ,

 

അഞ്ജന വരാന്‍ ഇനി രണ്ട് മണിക്കൂറുണ്ട് , സര്‍ ക്കാര്‍ ഓഫീസിലെ പൊടി പിടിക്കാത്തതെങ്കിലും ഒരു ഫയലും കാര്യമായി ശ്രദ്ധിച്ചില്ലെങ്കിലും അവള്‍ പോയി വന്നിരിക്കും ..തിരക്ക് പിടിച്ച നഗരത്തില്‍ അവളെ വഹിച്ചു കൊണ്ട് വരുന്ന വാഹനം എത്താന്‍ പലപ്പോഴും വൈകും . അതെ ആറു മണി വരെ തീര്‍ ച്ചയായും എത്തില്ല , അയാള്‍ വല്ലാത്തൊരു വെപ്രാളത്തോടെ ലാപ്ടോപ് ഓണ്‍ ചെയ്ത്, ഫേസ് ബുക്ക് ലോഗിന്‍ ചെയ്തു ..

 

തുറക്കുന്നതിനു മുന്പേ മേസ്സേജ് വന്നിരിക്കുന്നത് കണ്ട് , അയാളുടെ മുഖം വല്ലാതെ വിട ര്ന്നു ..

 

” ഇന്ന് ഒരു മിനിറ്റ് ലേറ്റാണല്ലോ ..? :”

 

ആ ചോദ്യം അയാളുടെ ചുണ്ടില്‍ ചിരി വരുത്തി “

 

” അതെ , നെറ്റ് കണക്റ്റായില്ല ..”

 

മന്:പൂര്വ്വം നുണ പറഞ്ഞു

 

 

 

” എന്തു ചെയ്യുന്നു , “

 

” സ്കൂള്‍ വിട്ടിറങ്ങി , ബസ്സില്‍ കയറി വീട്ടിലേയ്ക്ക് പോകുന്നു ..”

 

അവള്‍ മറു പടി അയാള്‍ പ്രതീക്ഷിച്ചിരുന്നതാണു

 

 

 

” എന്ത പതിവില്ലാതെ ഈ ചോദ്യം ..?”

 

” വെറുതെ ..”

 

” പക്ഷെ ഞാന്‍ എത്താന്‍ വൈകും ..”

 

” അതെന്തെ..?” അയാളുടെ ഉത് കണ്ഠ കണ്ട് അവള്‍ ഒരു സ്മൈലി അയച്ചു

 

” ഏയ് ..കാലിലെ ചെരിപ്പ് പൊട്ടി , ഒരെണ്ണം വാങ്ങണം , ഇപ്പോള്‍ ബസ്സില്‍ കയറിയപ്പോള്‍ , കൂടെ വേറേ ഒരു മിസ്സ് ഉണ്ട് , അവര്‍ ക്കും കുറച്ച് ഷോപ്പിങ്ങ്..”

 

, ” ഓഹ് .. ഞാന്‍ കരുതി ..”

 

” എന്ത് ..”

 

” വന്നിരിക്കുമെന്ന് ..”

 

” ആര്‍ ..”

 

” ആരാ ..തന്റെ ഭര്‍ ത്താവ് , വൈകീട്ട് കറങ്ങി ഒരു സിനിമയൊക്ക് കണ്ട് പോകും എന്ന് ..”

 

 

 

അവളുടെ മറു പടി കണ്ടില്ല , സത്യത്തില്‍ അത് വെറുതെ ചോദിച്ചതാണു

 

 

 

” ഉവ്വ്..  വന്നതു തന്നെ , എന്റെ മാഷെ , പുള്ളിക്കാരനെ അറബി വിടേണ്ടെ ..പിന്നെ വന്നാല്‍ ബാങ്കിലെ കാശു കുറയില്ലെ ..? കാശിന്റെ അളവ് , അതുണ്ടാക്കാനുള്ള വഴികള്‍ , അതിന്റെ കണക്ക് കൂട്ടലുകള്‍ ..ഇതാണു ജീവിതം , അതു മാത്രമാണു , അല്ലാതെ മാഷു പറയുന്നത് പോലെ അല്ല..”

 

 

 

അവള്‍ ക്കൊരല്‍ പ്പം ദേഷ്യം വന്നു എന്ന് തോന്നി ..

 

 

 

അത് മാറ്റാനാണു ചോദിച്ചത് ..

 

 

 

” എനിക്കെന്ത് വാങ്ങും ..?”

 

” മാഷിനെന്താ വേണ്ടത് ..?

 

 

 

” എന്ത് തരും ..?”

 

” ഹ ഹ .. നിത്യവും ചോദിക്കുന്നതാണെങ്കില്‍ വാങ്ങേണ്ടതല്ലല്ലോ ..”

 

അവളുടെ വാക്കുകളില്‍ കുസ്യതി

 

 

 

” ഹഹ ..ഇന്ന് അത് വേണ്ട ..വേറേന്തെങ്കിലും ..”

 

അയാള്‍ മറു പടി പറഞ്ഞ് തനിയെ ചിരിച്ചു

 

 

 

” ഓ , കെ ..മാഷിന്റെ ഇഷ്ട നിറം എന്താണു ..?”

 

” വൈറ്റ് ..”

 

” ഓകെ ..”

 

” എന്തിനാ…?”

 

” അതൊക്കെ ഉണ്ട് …പറയാം ..”

 

 

 

” ഓകെ ..ഇറങ്ങാറായോ ..”

 

” ഇല്ലില്ല , കുട്ടികളെ ഇറക്കുന്നതെ ഉള്ളൂ , കുറച്ച് ദൂരം കൂടി കഴിയണം ..”

 

” എനിക്കറിയാം എനിക്കൊന്നും തരാന്‍ പോകുന്നില്ലെന്ന് ..?”

 

അയാള്‍ വാക്കുകളില്‍ പരിഭവം നിറച്ചു ..

 

 

 

” ഹഹ “

 

മറു പടി വന്നത് ഒരു ചിരിയാണു ..

 

 

 

” എന്തേ ചിരിക്കുന്നത് ..?”

 

അയാള്‍ ദേഷ്യം ഭാവിച്ചു

 

 

 

” മാഷ് ഇടയ്ക്കിടയ്ക്ക് നമ്മുടെ കരാര്‍ മറക്കുന്നു…എന്നോട് ആദ്യമേ പറഞ്ഞിരുന്നു , ഫോട്ടോ , നമ്പര്‍ ചോദിക്കരുതെന്ന് ..അതു കൊണ്ട് ഞാനും തരില്ല ..”

 

 

 

അവളുടെ ആ മറുപടി അയാളെ കുഴക്കി , സത്യത്തില്‍ പരിചയ പ്പെട്ട് കുറച്ച് കഴിഞ്ഞപ്പോള്‍ അയാള്‍ ക്ക് തന്നെ എടുത്തിരുന്ന പല തീരുമാനങ്ങളും നിയന്ത്രണങ്ങളും പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല , സം സാരിച്ച് തുടങ്ങിയാല്‍ പിന്നെ മറ്റൊരു ലോകത്തേയ്ക്ക് …അവളോട് എത്രയോ തവണ നമ്പര്‍ ചോദിച്ചിരിക്കുന്നു , അല്ലെങ്കില്‍ ഒരു ഫോട്ടോ , അയച്ചു കിട്ടിയിട്ടില്ല , അവള്‍ പക്ഷെ ഒരിക്കലും ഇങ്ങോട്ട് ചോദിച്ചിട്ടില്ല …പെട്ടെന്നൊരു മറു പടി പറയാന്‍ തോന്നിയില്ലെങ്കിലും ചോദിച്ചു ..

 

 

 

” ഞാന്‍ തന്നാല്‍ ..?”

 

” ഹഹ ..അപ്പോള്‍ നോക്കാം ..”

 

അവള്‍ ശരിയ്ക്കും പരിഹസിക്കുന്നത് പോലെ അയാള്‍ ക്ക് തോന്നി .

 

ഒരു നിമിഷം അയാള്‍ അയാളെ സാധാരണയില്‍ കൂടുതല്‍ മറന്നു ..ലാപ് ടോപ്പിലുണ്ടായിരുന്ന നല്ലൊരു ഫോട്ടോ അയച്ചു കൊടുത്തു ..

 

” ഇപ്പോ എന്ത് പറയുന്നു .? ” എന്ന് ടൈപ്പ് ചെയ്തു മുഴുവനാക്കുന്നതിനു മുന്പേ കമ്മന്റ് വന്നു ..

 

 

 

” ഹാന്ഡ് സം ..”

 

 

 

 “താങ്ക്യൂ.”

 

അയാളുടെ മറുപടിയ്ക്ക് അവള്‍ വീണ്ടും ഒരു സ്മൈലി അയച്ചു കൊടുത്തു , കൂട്ടത്തില്‍ 

 

“മാഷിന്റെ ഭാര്യ ഒരു ഭാഗ്യവതി തന്നെ ..”

 

” ആ അതെ അവള്‍ ക്കെന്താണു ഭാഗ്യക്കുറവ് ..എനിയ്ക്കല്ലേ..പിന്നെ ഈ മാഷെ വിളി ബോറാണു , പഴഞ്ചനും ..ഞാന്‍ കുറേ നാളായി പറയുന്നു ..”

 

 

 

ഒരു സ്മൈലി വീണ്ടും വന്നു

 

 

 

” ഭാര്യ എന്താണു വിളിക്കുക ,  ..?”

 

അയാള്‍ ഒന്ന് പരുങ്ങി ..

 

” എന്റെ പേര്‍ ..”

 

” വരുണ്‍ ..?”

 

” അതെ ..”

 

” ഓക്കെ ..എന്നാല്‍ ഞാനും അങ്ങിനെ വിളിച്ചാലോ ..?”

 

” ഓക്കെ ..സന്തോഷം ..”

 

 

 

” ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ ..?”

 

അവള്‍ എന്നത്തേയും പോലെ അനുവാദം ചോദിച്ചപ്പോള്‍ അയാള്‍ ക്ക് അല്പം ശുണ്ഠി തോന്നി ..

 

 

 

” വേണ്ട..”

 

” ?”

 

” ഞാന്‍ പറഞിട്ടുണ്ട് , ഈ അനു വാദം ചോദിക്കല്‍ വേണ്ടെന്ന് ..”

 

 

 

” ഹഹ ..ആയിക്കോട്ടെ..? , ഞാന്‍ ഇതേവരെ ചോദിക്കാത്തതായതു കൊണ്ടാ..”

 

 

 

“എങ്കിലും സാരമില്ല ..”

 

 

 

അയാള്‍ ഉറപ്പ് കൊടുത്തു.

 

 

 

” എന്താ ഭാര്യയുമായിട്ട് അകലം ..?”

 

പെട്ടെന്നൊരുത്തരം പറയാന്‍ അയാള്‍ ക്ക് തോന്നിയില്ല ,

 

മറുപടി വൈകുന്നതാവാം വീണ്ടും അവളുടെ കമ്മെന്റ് വന്നു ..

 

 

 

” സീരിയസ്സ് , തീര്‍ ത്തും പേര്സണല്‍ ആണെങ്കില്‍ പറയണ്ടാട്ടോ..”

 

അവളോടുള്ള അകലം സൂക്ഷിക്കുന്നത് ശരി വെയ്ക്കുന്നത് പോലെ അയാള്‍ ക്ക് തോന്നി ..

 

 

 

” ഏയ് അങ്ങിനെ ഒരു പ്രശ്നങ്ങളൊന്നുമില്ല …ഞങ്ങള്‍ സാധരണ പോലെ തന്നെ ..”

 

 

 

” ഹഹ ..” അവളുടെ ചിരി അയാള്‍ ക്ക് കുത്തു വാക്ക് പോലെ തോന്നി

 

 

 

മറുപടി അയച്ചില്ല ..പകരം ചോദിച്ചു

 

” ഇറങ്ങാറായോ ..”

 

 

 

” ആയിട്ടില്ല ,പല കുട്ടികളുടേയും സ്റ്റോപ്പ് കഴിഞ്ഞിട്ടേ , ഞങ്ങള്‍ ക്ക് ഇറങ്ങേണ്ട സ്ഥലമാകൂ “

 

അയാള്‍ സമയം നോക്കി , 5 മണിയാകുന്നു

 

 

 

” അല്ല പറയൂ ..എന്നോട് കാണിക്കുന്ന അത്ര അടുപ്പം ഉണ്ടോ..”

 

“ഇല്ല ..” മറു പടി പെട്ടെന്ന് പറഞ്ഞു

 

 

 

” അതെന്തേ ..?”

 

“അറിയില്ല ..”

 

 

 

” ഒരു പക്ഷെ എന്നോട് , ഈ കാണിക്കുന്ന പരിഗണന , ഒരു മിനിറ്റ് വൈകിയപ്പോഴേയ്ക്കും എവിടെ എന്ന് ചോദിച്ചത് അവള്‍ കാണിക്കുന്നുണ്ടാവില്ല ..”

 

“ഊം ..”

 

അവളുടെ മറുപടി അയാള്‍ ക്ക് ത്യപ്തികരമായില്ല , കാരണം അയാള്‍ പറഞ്ഞത് അവള്‍ ക്കും അങ്ങിനെയെന്ന് തോന്നി ..

 

അത് കൊണ്ട് തിരിച്ചൊന്നും പറയാന്‍ പോയില്ല

 

 

 

“എന്നോട് സം സാരിക്കുന്നത് പോളെ വരുണ്‍ അവരോട് സം സാരിക്കാറുണ്ടോ..?”

 

 

 

” അങ്ങിനെ ചോദിച്ചാല്‍ ഇല്ല ..പക്ഷെ മിണ്ടാതിരിക്കാറില്ല ..”

 

 

 

“ഊമം ​..കുട്ടികള്‍ ..4 വര്ഷമായെന്നല്ലെ പറഞ്ഞത് മാര്യേജ് കഴിഞ്ഞിട്ട്..”

 

 

 

” അതിപ്പൊ ..ശരീരം മാത്രം അടുത്താല്‍ പോരാതായിരിക്കും ..മനസ്സും ..പ്രത്യേകിച്ച് പ്രശ്ങ്ങളില്ലെന്നാണു ഡോക്ടര്‍ പറഞ്ഞത് ..”

 

 

 

അവള്‍ മറുപടി ഒരു സ്മൈലി അയച്ചു

 

അയാള്‍ ഒരു സിഗെറെറ്റ് കത്തിച്ചു വലിച്ചു , പിന്നെ ആഷ്ട്രെയില്‍ വെച്ചു

 

 

 

” വിവാഹത്തിനു മുന്പ് പരിചയമുണ്ടായിരുന്നോ അവരെ ..”

 

 

 

” ഇല്ലെന്ന് പറയാനാവില്ല ,അച്ഛന്റെ സുഹ്യത്തിന്റെ മകള്‍ ആണു , പക്ഷെ ഞാനുമായി അടുത്ത പരിചയം ഉന്ടായിരുന്നില്ല “

 

” അതിനു ഇത് അവള്‍ ക്കറിയില്ല ..”

 

 

 

ഒരു ചോദ്യ ചിന്ഹമാണു മറു പടി  വന്നത്

 

 

 

” അതെ ..പറയണം എന്നു കരുതിയതായിരുന്നു , പക്ഷെ പറഞ്ഞില്ല “

 

 

 

വീണ്ടും ചോദ്യ ചിന്ഹം ..

 

 

 

” പെട്ടെന്ന് നടന്ന ഒരു വിവാഹമാണു , ഞങ്ങളൂടേത് ഹണിമൂണിനു പോയപ്പോഴാണു അവള്‍ പറഞ്ഞത് , അവള്‍ പഠിക്കുമ്പോള്‍ ഒരാളെ ഇഷ്ടപ്പെട്ടിരുന്നു എന്ന് , അയാള്‍ ഒരെഴുത്ത് കാരന്‍ , ബ്ലോഗ് ലിങ്ക് തന്ന് വായിച്ചപ്പോള്‍ ഞാന്‍ എഴുതുന്നത് അവള്‍ അറിയാതിരിക്കുന്നതാണു , നല്ലതെന്ന് തോന്നി , കാരണം അത് ഞാന്‍  എഴുതു തിനേക്കാളും മികച്ചതായിരുന്നു ..തരതമ്യം ചെയ്താല്‍ ഞാന്‍ എവിടെ ..?അപ്പോള്‍ എന്റെ മികച്ച കാര്യങ്ങളേ ഞാന്‍ അറിയിച്ചുള്ളൂ.”

 

 

 

” ഹഹ ..”

 

” എന്താ ചിരിച്ചെ ..?

 

അവളുടെ മറുപടി അയാള്‍ ക്ക് അല്പം ദേഷ്യമുണ്ടാക്കി

 

 

 

” ദേഷ്യം വന്നോ ..ഞാന്‍ ഈ ആണുങ്ങളുടെ ഈഗോ ആലോചിച്ച് ചിരിച്ചതാ ..ഞാനും ഇതു പോലെ ഒരബ്ദം ചെയ്തു ..ഒരാളെ ഇഷ്ടപ്പെട്ടിരുന്നത് തുറന്ന് പറഞ്ഞു ..പിന്നെ ഇടയ്ക്ക് എന്തിനും ഏതിനും അത് വലിച്ചിഴ്യക്കും ..എന്റെ മാഷെ കെട്ടാന്‍ വരുന്നവനോടുള്ള ദേഷ്യം കൊണ്ടല്ല ഒരാളെ കല്യാണത്തിനു മുന്പ് , ഇഷ്ടപ്പെടുന്നത് , തുറന്ന് പറയുന്നത്കെട്ടിയ ആളോടുള്ള സ്നേഹവും വിശ്വാസവും കൊണ്ടാ , .”

 

 

 

” ഊം ..പക്ഷെ എന്റെ ഭാര്യയ്ക്ക് വലുത് അവലുടെ ലോകമാണു , അവള്‍ , അവളുടെ ജോലി ..”

 

 

 

” ഏയ് ..വെറുതെ തോന്നുന്നതാവും ..അല്ലെങ്കില്‍ എന്തിനു പിന്നെ ഇത്രയും കാലം കൂടെ കഴിയണം ..?”

 

 

 

” അത് സൊസൈറ്റി യെ പേടിച്ച് , പിന്നെ രണ്ട് അറിയപ്പെടുന്ന കുടും ബങ്ങള്‍ .., താന്‍ എന്ത് കൊണ്ടാ അല്ലെങ്കില്‍ സഹിച്ച് നില്‍ ക്കുന്നത് , തനിയ്ക്കും കുട്ടികള്‍ ഒന്നുമില്ലെന്നല്ലെ പറഞത് ..?”

 

അവള്‍ വീണ്ടും ചിരിച്ചു

 

” വരുണ്‍ ഒരിയ്ക്കല്‍ എഴുതിയിരുന്നു , ഓര്‍ മ്മയുണ്ടോ..?”

 

“എന്ത് .?

 

“പറിച്ചു കളയാന്‍ എളുപ്പമാണു , പരിപാലിച്ചു വളര്‍ ത്തിയെടുക്കാനാണു ബുദ്ധിമുട്ട് ..അപ്പോഴെ പൂക്കള്‍ വിടരൂ .. എന്ന് ..”

 

 

 

“ഊം ..” അയാള്‍ മൂളിയതെ ഉള്ളൂ

 

 

 

” ഞാന്‍ ഒരോ തവണയും പുല്ലിയെ കാണുമ്പോള്‍ പ്രതീക്ഷിക്കാണു , എല്ലാ ശരിയാകുമെന്ന് ..”

 

 

 

” എങ്ങിനെ , ഇത്ര പെട്ടെന്ന് തന്ന വേദനയും അവഗണയും ഒക്കെ മാറുമോ ..?”

 

 

 

” എല്ലാം മാറും ..ഇപ്പോ ഞാന്‍ വീട്ടിലെത്തുമ്പോള്‍ ഒരു കപ്പ് കാപ്പി ഉണ്ടാക്കി , അല്ലെങ്കില്‍ വേണ്ട , ഞാന്‍ ഉണ്ടാക്കുന്ന കാപ്പി അടുത്തിരുന്ന് കുടിച്ച് , എന്റെ ചെറുതെങ്കിലും ഇവിടുത്തെ കുട്ടികളുടെ ,അല്ലെങ്കില്‍ ഈ യാത്രയിലെ , അതു മല്ലെങ്കില്‍ സഹ പ്രവര്‍ ത്തകരുടെ എന്തെങ്കിലും ഒക്കെ കാര്യം കേട്ടിരിക്കാ, പിന്നെ എപ്പോഴെങ്കിലും എന്നെ കാത്ത് നില്‍ ക്കാ , ഒരുമിച്ച് ഒന്ന് പുറത്ത് പോകാ , ബന്ധുക്കളുടെ വീട്ടിലും കല്യാണങ്ങള്‍ ക്കും പുല്ലിയുടെ കൂടെ പോകുമ്പോള്‍ പോകുന്നത് പോലെ അല്ലാതെ …”

 

 

 

” ഉമം ​..” അയാള്‍ പിന്നേയും മൂളി

 

 

 

” ഞങ്ങള്‍ പെണ്ണുങ്ങള്‍ അങ്ങിയാണു ബോസ് ..സ്നേഹം കിട്ടിയാല്‍ എന്തും ചെയ്യും , എത്ര വേണമെങ്കിലും താഴും ,മറക്കും ..പക്ഷെ നിങ്ങള്‍ ആണുങ്ങള്‍ അങ്ങിനെയല്ല .,..ഇങ്ങിനെയൊക്കെ ചെയ്താല്‍ നിങ്ങളോടുള്ള പേടി , ബഹുമാനം , പിന്നെ വില പോകുമോ എന്ന ഈഗോ യിലാണു ..ഹഹ ..”

 

 

 

ആദ്യം ഒരല്പ്പം പരിഭവം തോന്നിയെങ്കിലും അയാളും ചിരിച്ചു

 

 

 

” എനിക്കിറങ്ങാറായിട്ടൊ ..പിന്നെ നാളെ ഉണ്ടാകില്ല ,,,ലീവെ ആണു , ഒരു ബന്ധുവിന്റെ വീട്ടില്‍ പോകണം ,  മൊബൈലില്‍ കുത്തി കൊണ്ടിരുന്നാല്‍ പ്രശ്നമാകും ..പനി കുറഞ്ഞല്ലോ അല്ലെ …അപ്പോള്‍ ബൈ..”

 

” ബൈ..”

 

അവള്‍ രണ്ടു ചുണ്ടുകള്‍ ഉള്ള ഒരു സ്റ്റിക്കെര്‍ അയച്ചു അയാള്‍ ക്ക് സന്തോഷമായി

 

തിരിച്ചയാള്‍ ഒരു ഹ്യദയ ചിന്ഹം അയച്ചു ..

 

അവള്‍ പോയപ്പോള്‍ വെറുതെ അവളുടെ പ്രൊഫൈലില്‍ കയറി നോക്കി , കുറച്ച് ക്യഷ്ണന്റേയും രാധയുടേയും ചിത്രങ്ങള്‍ ..അധികം സുഹ്യത്തുക്കള്‍ ഇല്ല ,..വല്ലപ്പോഴും ഏതെങ്കിലും പേജുകള്‍ ഷെയര്‍ ചെയ്തിരിക്കുന്നതല്ലാതെ വേറേ അപ്ഡേഷനുകളും ..

 

 

 

ലോഗ് ഓഫ്ഫ് ചെയ്തപ്പോഴാണു ഓര്‍ ത്തത് , ഫോട്ടോ അയച്ചു കൊടുത്തിട്ടും അവള്‍ അവളുടെ ഫോട്ടോയോ , നമ്പറോ തന്നില്ലെന്ന്…

 

ലാപ് ഓഫ് ചെയ്തപ്പോള്‍ ആ ചിന്ത കൂടുതലായി ….

 

വേണ്ടിയിരുന്നില്ല ..ഫോട്ടോ അയക്കേണ്ടിയിരുന്നില്ല ..ആഷ്ട്രേയിലെ സിഗറെറ്റ് കത്തി തീര്‍ ന്നിരിക്കുന്നു ..

 

അയാള്‍ ഒരെണ്ണം കൂടി കത്തിച്ചു .., കസേരയില്‍ ചാഞ്ഞിരുന്ന് വലിച്ചു തീര്‍ ത്തു ..

 

സമയം 6 മണിയാകാറാകുന്നു ..ഒരുള്‍ പ്രേണയില്‍ പോയി രണ്ട് കപ്പ് കാപ്പി ഉണ്ടാക്കി ..ഫ്ലാസ്കില്‍ ഒഴിച്ച് അടച്ചു വച്ചു , കിറ്റ്ചണില്‍ നിന്നിറങ്ങിയപ്പോഴേയ്ക്കും കോലിങ്ങ് ബെലല്‍ കേട്ടു ..അഞ്ജനയായിരിക്കു ..

 

ഒരിക്കല്‍ കൂടീ ലാപ് ടൊപ്പിനെ നോക്കി ..ഓഫ്ഫ് ആയിരിക്കുന്നു .. ഇല്ല ഒരു മാറ്റവും തോന്നില്ല ..

 

വാതില്‍ തുറന്നപ്പോള്‍ അവള്‍   തന്നെ ..

 

” പിന്നെ പനിച്ചില്ലല്ലൊ ..”

 

” ഇല്ല “

 

അവള്‍ കൈ നീട്ടി അയാളുടെ നെറ്റിയില്‍ തൊട്ടു ..

 

അയാള്‍ നടന്ന് സെറ്റിയിലിരുന്നു

 

അവള്‍ വസ്ത്രം മാറാന്‍ പോകുന്നത് നോക്കിയിരുന്നു

 

തിരിച്ചു വന്നപ്പോള്‍ ടീപ്പോയില്‍ 2 ഗ്ലാസ്സുകളിലെ കാപ്പി കണ്ട് അവളുടെ കണ്ണില്‍ അത്ഭുതം കണ്ട് അയാള്‍ ക്ക് ചെറിയ ചിരി വന്നു

 

 

 

” എനിയ്ക്കാണോ..”

 

 

 

” ഊമം ​.. കുടിയ്ക്ക് .. ഓഫിസില്‍ കാര്യങ്ങള്‍ കുഴപ്പമില്ലല്ലോ..”

 

” ഇല്ലില്ല …ട്രാഫിക്കല്ലെ ..അല്ലെങ്കില്‍ കുറച്ച് കൂടി നേരത്തെ ..”

 

അവള്‍ ഉത്സാഹത്തോടേ അടുത്തിരുന്നു കുടിച്ചു

 

പിന്നെ അയാളുടെ കൈ പിടിച്ച് കുളിയ്ക്കാന്‍ പറഞ്ഞു വിട്ടു

 

..തിരിച്ചിറങ്ങുമ്പോള്‍ അയാള്‍ കണ്ടു അവളുടെ കയ്യില്‍ പുതിയ ഒരു വെളുത്ത ടീഷര്‍ ട്ട് … ..

 

 

 

സജയന്‍ എളനാട്

 

 

 

എന്റെ പ്രണയാക്ഷരങ്ങള്‍ ..!( ഫേസ് ബുക്ക്)

 

Image

 

 

 

 

ഇന്നലെകള്‍ ബാക്കിവെച്ചുപോയതാണു ,

ഇന്നെന്ന്ഞാന്‍ മാത്രമല്ല , നീയുംഅറിയണം ;മറക്കാതിരിക്കണം ,

എത്രപകുത്തെടുത്താലുംഒരല്പ്പംസൂക്ഷിച്ചുവെയ്ക്കാന്‍ – നാളെകള്‍ ക്കായി …!!!

 

 

 

March 27, 2011

“ഒരുതുള്ളികണ്ണീര്‍ ഹ്യദയത്തില്‍ സൂക്ഷിക്കുന്നു;

നിനക്ക്നല്‍ കാന്‍ എന്റെകയ്യില്‍ മറ്റൊന്നുമില്ല..! “

 

March 31, 2011

“മറക്കാന്‍ കഴിയാത്തതുകൊണ്ടാകാംഓര്‍ മ്മകള്‍ എപ്പോഴുംഎരിച്ചുകൊണ്ടിരിക്കുന്നത് ;

ഓര്‍ ക്കാനുള്ളത്കൊണ്ടാണുചിലരെപ്പോഴും

മനസ്സില്‍ ജീവിച്ചിരിക്കുന്നത്. “

 

April 3, 2011

വയസ്സായവര്‍ വ്യദ്ധസദനങ്ങളിലേയ്ക്കുംതെരുവിലേയ്ക്കുംഉപേക്ഷിക്കപ്പെടുന്നു

കുടുംബങ്ങള്‍ ആത്മഹത്യചെയ്യുന്നുപെണ്‍ കുട്ടികള്‍ ഏത്പ്രായത്തിലുംഏതവസ്ഥയിലുംപെണ്ണെന്ന്മാത്രമായികണ്ട്ആക്രമിക്കപ്പെടുന്നു

വിശ്വസിക്കാനുംസ്നേഹിക്കാനുംസ്വന്തംനിഴല്‍ പോലുമില്ല ;

സ്വാര്‍ തഥകണ്ണുകളെയുംചെവിയേയുംഹ്യദയത്തേയുംമൂടിവെച്ചിരിക്കുന്നു

അതെ..121 കോടിജനങ്ങള്‍ ഉണ്ടായിട്ടുംനമ്മള്‍ അനാഥരാണു.. 

 

April 4, 2011

നമ്മളോര്‍ ക്കുന്നില്ലെങ്കിലുംകൊന്നകള്‍ മറന്നില്ല,

അവപൂത്തൂ;

കേള്‍ ക്കാറില്ലെങ്കിലുംവിഷുപക്ഷിപാടുന്നു ;

നമ്മളുപേക്ഷിച്ചെങ്കിലുംഈമണ്ണുകാത്തിരിക്കുന്നു , മടങ്ങിവരവിനായ്..;

കാരണം ,

നമ്മള്‍ ജനിച്ചതിവിടെയാണു ;

വളര്‍ ന്നിതിവിടെയാണു ;

ചിറകുകള്‍ ക്ക്ബലംകിട്ടിപറന്നുപോകുംവരെ…!

 

April 10, 2011

മൌനവുംനിശ്ശബ്ദതയുംതമ്മില്‍ ഒരുവ്യത്യാസമുണ്ട്..

മൌനംഹ്യദയത്തില്‍ നിന്നുംനിശ്ശബ്ദതതലച്ചോറില്‍ നിന്നുമാണുണ്ടാവുന്നത് ..

അതാകാം , പ്രാര്‍ ത്ഥനകള്‍ മൌനവുംസ്വപ്നങ്ങള്‍ നിശ്ശബ്ദവുംആകുന്നത്…

 

April 14, 2011

ജീവിതംസ്വപ്നങ്ങളെന്നവസന്തത്തിനായുള്ളകാത്തിരിപ്പാണു …സ്വപ്നങ്ങളോപൂമൊട്ടുകളെപോലെയും ;

എല്ലാംവിരിയുകയൊകായ്ക്കുകയോഇല്ല…!

 

June 13, 2011

ചോരഇറ്റുവീഴുന്നഹ്യദയംകയ്യിലൊതുക്കിദൂരെയ്ക്ക്ഓടുമ്പോള്‍ അവസാനശ്വാസത്തില്‍ അവള്‍ പറഞ്ഞത്കാതില്‍ മുഴങ്ങി ..” ഞാനിത്എന്നേതന്നതല്ലെ…പിന്നെന്തിനിത്രകഷ്ടപ്പെടുന്നു..?? “

 

August 4, 2011

വിശ്വാസത്തിന്റെആഴംകൂടുംന്തോറുംവഞ്ചിക്കപ്പെടാനുള്ളസാദ്ധ്യതയുംകൂടുകയാണു ….എവിടെയും ..!!!

 

August 6, 2011

സ്നേഹം , എന്നത്ചങ്ങലയാണുമിക്കപ്പോഴും , പിന്നിലെകണ്ണിമുന്നിലെകണ്ണിയെസ്നേഹിക്കും ..മുന്നിലെകണ്ണിഒരിക്കലുംപിന്നിലെകണ്ണിയെഓര്ക്കില്ല , അറിയില്ല..നോക്കില്ല ..എന്നാലുംപിന്നില്ലേത്മുന്നിലുള്ളതിനെഅനുഗമിക്കും …

 

August 7, 2011

മരണംശത്രുവാണു – സ്വപ്നങ്ങളുടെ – ജീവിച്ചിരുന്നവരെകുറിച്ചുള്ളമരിച്ചയാളുടെ , മരിച്ചയാളെകുറിച്ചുള്ളജീവിച്ചിരുന്നവരുടെ – – ഒരിക്കലുംതീരാത്തശത്രുത …ഒരിക്കലുംജയിക്കില്ലെന്ന്അറിഞ്ഞിട്ടുംസ്വപ്നങ്ങള്‍ മനുഷ്യനെകൂടെകൂട്ടുന്നു , ഒടുവില്‍ നിസ്സഹായതയോടേനോക്കിനില്‍ ക്കുന്നു …

 

August 11, 2011

ഉത്തരംഅറിയാത്തചോദ്യങ്ങള്‍ ക്ക്മറുപടിഎല്ലായിടത്തുംഎല്ലായ്പ്പോഴുംമൌനമാണു ..ഉത്തരംകിട്ടാത്തതിനും , ചിലപ്പോഴൊക്കെഅറിഞ്ഞിട്ടുംപറയാത്തതിനും …മൌനത്തിനെഅതുകൊണ്ട്തന്നെപേടിക്കണം ..അതിന്റെശരിയായരൂപമെന്തെന്ന്അറിയില്ല..

ഒളിഞ്ഞുകിടക്കുന്ന , ഒളിപ്പിച്ചുവെച്ചആയിരംശബ്ദങ്ങളുണ്ടാകാം ..പലതുംപേടിപ്പിക്കുന്നതൊ , അറപ്പുളവാക്കുന്നതോ, വിശ്വസിക്കാന്‍ കഴിയില്ലെങ്കിലുംവിശ്വസിക്കേണ്ടവ ..!!

 

August 12, 2011

നിശ്ശബദതപതിയെപ്രണയമാകുന്നു , പ്രണയംനിശ്ശ്ബദമാകുമ്പോള്‍ ജീവിതംനിശ്ചലമാകുന്നു…!!!

 

August 12, 2011

കണ്ണുനീര്‍ ത്തുള്ളികള്‍ ക്ക്വെടിയുണ്ടയേക്കാള്‍ വേദനിപ്പിക്കാന്‍ കഴിയും – ഹ്യദയത്തില്‍ നിന്ന്ഹ്യദയത്തിലേയ്ക്ക്പൊഴിയുമ്പോള്‍

 

August 14, 2011

എന്തുംനഷ്ടപ്പെടുമ്പോള്‍ , ഇല്ലാതിരിക്കുമ്പോഴാണുഅതിന്റെപ്രാധാന്യംമനസ്സിലാകൂ- ജീവിക്കാനുള്ളസ്വാതന്ത്ര്യം – അതില്‍ ഏറ്റവുംപ്രധാനമാണെന്ന്ഞാന്‍ കരുതുന്നു – എല്ലാവര്ക്കുംജന്മനാടിന്റെസ്വാതന്ത്ര്യദിനാശംസകള്‍ .

 

August 16, 2011

ഒരാളോട്ഒരുപാട്പറഞ്ഞുകഴിഞ്ഞിട്ടുംഒന്നുംപറഞ്ഞില്ലെന്ന്തോന്നുമ്പോള്‍ ,

ഒരല്പ്പംകേട്ടപ്പോഴേയ്ക്കുംഒരുപാട്അറിഞ്ഞെന്ന്അറിഞ്ഞിട്ടുംപിന്നേയുംകേള്‍ ക്കണമെന്ന്തോന്നുമ്പോള്‍ – ഓര്ക്കുക – നിങ്ങള്‍ പതിയെമറ്റൊരാളാവാന്‍ തുടങ്ങുകയാണു …!!! അറിയുക -നിങ്ങളിലെനിങ്ങളെനഷ്ടപ്പെടാതെമാറുകയാണെങ്കില്‍ സ്നേഹവും , നഷ്ടപ്പെടുത്തിയിട്ടാണെങ്കില്‍ പ്രണയവും ………………!!!

 

August 18, 2011

നിറംകെട്ടകടലാസ്സില്‍ പൊതിഞ്ഞവിലകുറഞ്ഞതായേക്കുന്നചെറിയസമ്മാനപ്പൊതിതുറന്നുനോക്കാതെഅവള്‍ വലിച്ചെറിഞ്ഞു , അതിനുള്ളില്‍ അവന്റെഹ്യദയമായിരുന്നു – ഭൂമിയില്‍ താഴ്ന്ന്പോയി , ഒരുചെടിയായ്മുളച്ച്വലിയവ്യക്ഷമായിമാറി; നിറംവറ്റിയകണ്ണുകളും , ഒട്ടിയകവിളുകളും , അഴിഞ്ഞതലമുടിയുമായിവന്ന്ഒരുസന്ധ്യയില്‍ ആമരകൊമ്പില്‍ അവള്‍ തൂങ്ങിനിന്നു – വിലകൂടിയ , ബഹുവര്‍ ണ്ണകടലാസ്സില്‍ പൊതിയുന്നവലിയസമ്മാനങ്ങളെഅല്ല -ഉള്ളിലെഹ്യദയത്തിന്റെഅറയുടെവലുപ്പമാണറിയേണ്ടതെന്ന്അവളുടെആത്മാവിനോട്കാലംപറഞ്ഞു …!!!

 

August 17, 2011

ആകാശത്തെപിടിക്കാന്‍ കൈനീട്ടിയപ്പോള്‍ ഭൂമിയുടെകൈകള്‍ കാലില്‍ പിടിച്ചു, പതുക്കെചിരിച്ചുകൊണ്ട്പറഞ്ഞു ” എന്തുംഎത്തിപ്പിടിച്ചോളൂ , പക്ഷെഭൂമിയില്‍ നിന്നുകൊണ്ടാകണം ,അല്ലെങ്കില്‍ നീഅല്ലനേടുക , നിന്നെഅതാകും …നീനീഅല്ലാതാകും .

 

August 21, 2011

 വിരഹം – ക്രൂരമായഒരുതമാശയാണു – ജീവിച്ചിരിക്കുമ്പോള്‍ തന്നെജീവനില്ലാത്തവസ്ഥ …!!!

 

August 22, 2011

നിങ്ങളെപൂര്‍ ണ്ണമായുംമനസ്സിലാക്കാന്‍ മറ്റൊരാള്‍ ക്ക്അവസരംകൊടുക്കുന്നിടത്ത്നിങ്ങളുടെപരാജയംതുടങ്ങുന്നു …..!!!

 

August 26, 2011

ജീവിതംചിലപ്പോഴൊക്കെഒരുകാത്തിരിപ്പാണു …ചിലഉത്തരങ്ങള്‍ ക്കായ് …കാലത്തില്‍ നിന്നും ….!!!!

 

August 28, 2011

പറയാതെപോയപദങ്ങളെതേടുന്നു , നീകളഞ്ഞിട്ടുപോയഅക്ഷരങ്ങളെപെറുക്കിഞാന്‍ ….!

 

4September 4, 2011

ഇടത്തോട്ട്ചരിഞ്ഞ്,

പിന്നെവലത്തോട്ട് ,

കാലുകള്‍ കൂട്ടിതിരുമ്മി ,

കമിഴ്ന്ന്മുഖംബെഡ്ഡില്‍ പൂഴ്ത്തി,

ബെഡ്ഷീറ്റിനെകുറ്റംപറഞ്ഞ്, മാറ്റി,

ഫാന്‍ സ്പീഡ്കൂട്ടി , തലചൊറിഞ്ഞ്,

എഴുന്നേറ്റിരുന്ന്വെള്ളംകുടിച്ചു ,

ഒടുവില്‍ കമ്പ്യൂട്ടര്‍ ഓണ്ചെയ്തു ,

ഗൂഗിളില്‍ തിരഞ്ഞു , – കണ്ടെത്തി

മനസ്സ്കരയുമ്പോള്‍ ഉറങ്ങാനാവില്ലത്രെ…!!!

 

September 4, 2011

ശകുനം

 

വടിവൊത്തഷര്‍ ട്ടിട്ടു ,

പാന്റ്സ്ന്റെഉള്ളിലാക്കി

ടൈകെട്ടി ,ക്രീമിന്റെകൂടെപ്രൌഡറും ,

മുഖത്ത് , പെര്‍ ഫ്യൂംഎല്ലായിടത്തും ,

പൂജാമുറിയില്‍ നിന്നല്പംചന്ദനവും

കുങ്കുമമവുംനെറ്റിയില്‍ ,

കാല്‍ തൊട്ട്വണങ്ങിഅനുഗ്രഹംവാങ്ങി ,

കയ്യില്‍ ജീവിതക്കുറിപ്പുംപിടിച്ച്

വഴിയിലേയ്ക്ക്കാല്‍ വെച്ചതുംകറുത്തപൂച്ച

വലതുനിന്നുംഇടത്തോട്ടൊരുചാട്ടം ;

വഴിയ്ക്ക്കുറുകെയായിരുന്നെങ്കില്‍ വെറുതെ

അതുവരെപോകേണ്ടിയിരുന്നില്ല…!!!

 

September 5, 2011

കണക്ക്

 

മൂന്നുംരണ്ടുംകൂട്ടിയാല്‍ അഞ്ച്,

നാലില്‍ നിന്ന്ഒന്ന്കുറച്ചാല്‍ മൂന്ന് ,

അഞ്ചുംമൂന്നുംഗുണിച്ചാല്‍ പതിനഞ്ച്,

ആറിനെരണ്ടുകൊണ്ട്ഹരിച്ചാല്‍ മൂന്ന്,

കണക്ക്അങ്ങിനെയാണു ,

കൂട്ടിയാലും ,

കുറച്ചാലും ,

ഗുണിച്ചാലും

ഹരിച്ചാലും

ഉത്തരംക്യത്യംകിട്ടും ,

പക്ഷെ ,

നീഎന്നെകൂട്ടുമ്പോള്‍ നമ്മള്‍ ,

ഞാന്‍ നിന്നെഎത്രകൂട്ടിയാലുംഞാന്‍ മാത്രം ….!!!

 

September 6, 2011

ഇന്നലെകിട്ടിയകത്ത്

 

കസവുടുക്കുന്നു ,

പൂക്കളമൊരുക്കുന്നു ,

സദ്യ,

കള്ളുകുടി

തിരുവാതിരക്കളി,

വടംവലി ,

വേണ്ടതുംവേണ്ടാത്തതുംഒക്കെ ,

ഒന്നുംഎന്നെകാണിക്കാനല്ല,

അടുത്തവീട്ടുകാരെഅസൂയപ്പെടുത്താന്‍ ..

അങ്ങിനെചെയ്ത്ചെയ്ത്ആത്മഹത്യചെയ്യാന്‍

പേരുപഴയതാണെങ്കിലും

നാട്മാറിപ്പോയി ,

വെറുതെഒരുയാത്രഒഴിവാക്കുന്നു ..

എത്രയോസുന്ദരം , സമാധാനംഈപാതാളം …!

 

നിരാശയോടെ ,

മാവേലി

 

September 7, 2011

അയാളുടെദേഷ്യംനിറഞ്ഞമുഖം ,

കയ്യിലിരിക്കുന്നആയുധം ,

പേടിയോടെനോക്കിയപ്പോള്‍ കണ്ടു

ആദ്യംവെട്ടിയത്കയ്യാണു ,

പിന്നെകഴുത്ത് ,

തിരിഞ്ഞുവീണ്ടുംനോക്കിയപ്പോള്‍

കാഴ്ചയില്‍ നിന്നല്പംമാറിനിന്നു,

ഒടുവില്‍ പൊതിഞ്ഞ്കയ്യില്‍ തരുമ്പോള്‍ പറഞ്ഞു

” മുന്പ്തുന്നിയഷര്ട്ടിന്ടെയുംകാശ്അച്ഛന്‍ തന്നിട്ടില്ല..”

 

September 9, 2011

സന്ധ്യ,

നക്ഷ്ത്രങ്ങള്‍ ,

നിലാവ്,

മഞ്ഞുതുള്ളി ,

ഇളംകാറ്റ് ,

വായിച്ചിട്ട്കത്ത്ചുരുട്ടിവലിച്ചെറിഞ്ഞിട്ടവള്‍ ചോദിച്ചു

‘ നിന്നെഎനിക്കിഷ്ടമാണെന്ന്മാത്രംഒന്ന്എഴുതാമോ”

കൈരണ്ടുംചെവിയില്‍ വെച്ച്കവിഉറക്കെകരഞ്ഞു

“മഹാപാപം , മഹാപാപം ..”

 

September 12, 2011

എത്രമാത്രംഅലിഞ്ഞുചേര്‍ ന്നാലും

ഒരല്പമെങ്കിലുംബാക്കിയാകുക..,

 

അവിടെനീപൂര്‍ ണ്ണനഗ്നനായിരിക്കുക ,

കരയുമ്പോള്‍ പൊട്ടിക്കരയുക ,

ചിരിക്കുമ്പോള്‍ പൊട്ടിച്ചിരിക്കുക ,

ആടുക , പാടുക , എഴുതുക ,

……………………………………,

അവസാനശ്വാസത്തിനുഒരുനിമിഷംമുന്പ്

നീഅറിയും , സ്വന്തമായുണ്ടായിരുന്നത്

ആതരിമാത്രമായിരുന്നെന്ന്…!!!

 

September 13, 2011

ദൈവംഏതെങ്കിലുംആലയത്തില്‍ ഇരിക്കുന്നു , അല്ലെങ്കില്‍ ഏതെങ്കിലുംആലയത്തില്‍ ചെന്ന്പ്രത്യേകരീതികളില്‍ പ്രാര്‍ ത്ഥിച്ചാല്‍ മാത്രംകേള്‍ ക്കുന്നു , രൂപങ്ങളില്‍ ഇരിക്കുന്നു , രൂപമില്ലാതിരിക്കുന്നു – ഇത്തരംവിശ്വാസങ്ങളുംതര്‍ ക്കങ്ങളുംമാറ്റാന്‍ കഴിയുന്നഒരുകാലംഎന്ന്വരും …?

 

October 2, 2011

വെയില്‍ വീണുംമായാത്തമഞ്ഞുതുള്ളിപോല്‍ ,

മനസ്സിന്റെജാലകപാളിയില്‍ ഇന്നുംനീ ,

പതിയെചേര്‍ ന്നിരിക്കുന്നു ,വെറുതെ ,

ഓര്‍ മ്മിക്കാന്‍ ,

വേദനിക്കാന്‍ …!!!

 

October 3, 2011

വിരല്‍ തുമ്പില്‍ നിന്നുതിര്‍ ന്നുനീദൂരേയ്ക്ക്മറഞ്ഞപ്പോള്‍

മഴപെയ്തവഴികളില്‍ ഇരുള്‍ മൂടിയിരുന്നു…

കടലിലേയ്ക്കുതിര്ന്നകണ്ണീര്‍ തുള്ളിയെ

തിരകളിലേയ്ക്കിറങ്ങിതേടുന്നതുപോല്‍ ,

ഞാന്‍ നിന്നെവെറുതെതിരഞ്ഞിരുന്നു .

അറിഞ്ഞില്ല , നീഒരുമരീചികയാണെന്ന് ,

നിന്റെസ്നേഹവും …!!!

 

October 4, 2011

പാതിപാടിയപാട്ടിന്റെവരികളൊരു ,

നേര്‍ ത്തമൂളലായ്വീണ്ടും ,

ഓര്‍ ത്തുപാടുമ്പോള്‍ ഇന്നും ;

കാത്തുവെച്ചൊരെന്‍ കണ്ണുനീര്‍ ത്തുള്ളി –

ചേര്‍ ത്തുപാടൂ, നീനാദത്തില്‍ ,

വെറുതെ ,

കേള്‍ ക്കുവാനൊരുകൊതി ..!

പിന്നെ ;

ഇല്ലെനിക്കൊന്നുംനല്കാന്‍ ,

ആഗ്രഹിക്കാന്‍ …!!!

 

October 6, 2011

ആദ്യംതുടച്ചുനോക്കി ,

പിന്നെസോപ്പിട്ട്കഴുകി ,

വീണ്ടുംതൂക്കിവയ്ക്കുന്നതിനിടയിലത്

കയ്യില്‍ നിന്നുംവീണുപൊട്ടി -കണ്ണാടി ;

നന്നായെന്ന്കരുതി ,

പുതിയതൊരെണ്ണംവാങ്ങി

എന്നിട്ടുംമാറിയില്ല ;-

മുഖത്തെപാട്…!!!

 

October 8, 2011

മണലില്‍ പതിഞ്ഞനിന്റെകാല്‍ പാടുകള്‍ ,

തിരകള്‍ വന്നുമായ്ക്കുംമുന്പേ ,

വെറുതെതിരഞ്ഞുനടന്നുഞാന്‍ അവ

കടലിലേയ്ക്കായിരുന്നെന്നറിയാതെ …

നീയെന്തേകണ്ടില്ല ,

എന്റെഹ്യദയത്തിലെസ്നേഹക്കടല്‍ ..?,

മറക്കാനാകില്ലെന്നപൊരുള്‍ ..? ,

ഇന്നുംകാത്തിരിക്കുന്നു , ഈതീരത്തു ,

ഈതിരകളൊന്നില്‍ നീതിരിയെവരാതിരിക്കില്ല …!!!!

 

October 9, 2011

ജീവിതമെന്നത്വ്യത്തംവരയ്ക്കുന്നത്പോലെ ;

നീയെന്നബിന്ദുവില്‍ തുടങ്ങി ,

നീയെന്നബിന്ദുവിലൊടുങ്ങുന്നത് …!!!

 

October 13, 2011

നീതന്നഓര്‍ മ്മകളുടെതടവറയില്‍ ;

ഞാന്‍ എന്നതടവുപുള്ളി ,

വധശിക്ഷകാത്തുകിടക്കുന്നു ,

ഒരിക്കലുംമോചനംആഗ്രഹിക്കാതെ …!!!!

 

October 17, 2011 at 3:17pm ·

 

ഞാനുംഅവനുംകളികളെഇഷ്ടപ്പെട്ടു ,

എന്നുംഏതിലുംഞാന്‍ അവനോട്തോറ്റു ,

കളികളോട്ഇഷ്ടംകുറഞ്ഞ്അവന്‍ കളിക്കാരെഇഷ്ടപ്പെട്ടു ,

എല്ലാപേരുകളുംകാണാപാഠം ,

പലരേയുംഅറിയാതെപേരുകള്‍ ഓര്‍ ക്കാതെ ,

അവന്റെമുന്നില്‍ ഞാന്‍ നാണിച്ചുനിന്നു ,

കളിനിര്‍ ത്തിഅവന്‍ കളിപ്പിക്കാന്‍ തുടങ്ങി ,

വെറുതെകരയില്‍ കാറ്റ്കൊണ്ട് ,

കടലകൊറിച്ച് ,

ചിലപ്പോഴൊക്കെകളിക്കാരെവിളിച്ച്രഹസ്യംപറഞ്ഞ് …,

ആളുകള്‍ അപ്പോഴുംഅവനെചുറ്റിനിന്നു

കഷ്ടപ്പെട്ടുകളിച്ചിട്ടുംഎന്നെആരുംനോക്കാതായി ,

കാലംതരുന്നമേക്കപ്പുകളില്‍ അവനെന്നുംതിളങ്ങി ,

ഞാന്‍ കൂടുതല്‍ തളര്‍ ന്നു ,

ഇന്നലെപക്ഷെആദ്യമായിഅവനെന്റെമുന്നില്‍ തോറ്റു ,

ഏറ്റവുംമികച്ചകളിയേതെന്നചോദ്യത്തിനു

കയ്യാങ്കളിയെന്നശരിയുത്തരംഅവന്‍ പറഞ്ഞില്ല ..

 

October 19, 2011

എരിഞ്ഞുതുടങ്ങിയചിതയ്ക്കരികില്‍

ഒരുപിടിപൂക്കള്‍ വെച്ച് ,

ആത്മാവ്ശരീരത്തോട്പറഞ്ഞു ,

ഗുഡ്ബൈ,

ടേക്ക്കെയര്‍ …!!!

ഒടുവില്‍ വന്ന്കണ്ട്നീപറഞ്ഞതുപോലെ …

 

October 21 2011

കാലംതരുന്നത്ഓര്‍ മ്മകളാണു ,

ചിലപ്പോള്‍ മറവികളും ,

ഓര്‍ മ്മകള്‍ തരുന്നത്സന്തോഷങ്ങളാണു , ചിലപ്പോള്‍ സങ്കടങ്ങളും ,

മറവികള്‍ ഒരുതരംരക്ഷപ്പെടലാണുമനസ്സിന്റെ , ..

പക്ഷെഓര്‍ മ്മകള്ക്ക്സ്ഥായിയായഒരുഭാവമുണ്ട്,

മറവികള്ക്ക്അതില്ല , അത്പിന്നേയുംഓര്‍ മ്മകളാകുന്നു …

ഞാന്‍ എന്നത്നിന്റെഎന്നുംമാറാത്തഒരുമറവിയാണു ,

പക്ഷെനീഎന്നുംഎന്റെമാത്രംഓര്‍ മ്മകളാണു …!!!!!

 

October 23, 2011

 

എത്രപെറുക്കിയെടുത്താലുംബാക്കിയാകുന്നു ,

ആത്മാവിനുള്ളിലെനൊമ്പരങ്ങള്‍ ..!!

എത്രസൂക്ഷിച്ചാലുംവീണുടയുന്നു ,

ഹ്യദയത്തിനുള്ളിലെസ്വപ്നങ്ങള്‍ ..!!

 

October 25 2011

 

മരക്കൊമ്പുകളിലേയ്ക്ക്കാറ്റ്പടരുന്നു ,

ഇടവഴികളില്‍ കരിയിലകള്‍ പൊഴിയുന്നു ,

പൂക്കളേയുംകായ്കളേയുംപൊഴിക്കുന്നകാറ്റിനോട്പുളിമരംപിണങ്ങുന്നു …

തെളിഞ്ഞനീണ്ടപകലിനപ്പുറം ,

പതിയെസന്ധ്യവരുമ്പോള്‍

കൂടെനനുത്തകുളിരും ,

കൂടേറാന്‍ കിളികള്‍ എന്തോമടിക്കുന്നത്കാണാം ,

രാത്രിയില്‍ നക്ഷത്രങ്ങളെപെറുക്കിയെടുക്കാനാവുന്നത്പോലെആകാശം ,

പെയ്തിറുങ്ങുന്നനിലാവിനോടൊപ്പംഇളംമഞ്ഞും ,

പാടങ്ങളേയുംദൂരെകുന്നിനേയുംവെള്ളപൂശുന്നു …

തെളിഞ്ഞപ്രഭാതത്തിനുംകുളിരിന്റെതലോടല്‍ …

ഹേമന്തമേനിന്നെഞാന്‍ എന്നുംവസന്തത്തേക്കാളുപരിഇഷ്ടപ്പെടുന്നു …!!!

 

October 25, 2011

കാലത്തിന്റെകോറലുകളില്‍

കല്ലുകള്‍ അടര്‍ ന്നുതുടങ്ങിയിരിക്കുന്നു ,

കൈകൊണ്ട്തുടച്ചുമിനുക്കി ,

പഴയതുപോലെചേര്ത്തുവെച്ചു ,

അനുസരണയില്ലാത്തഓര്‍ മ്മകളെപോലെ

കടന്നുപോകുന്നആട്ടിന്‍ പറ്റം

കടിച്ചുതുപ്പിയിരിക്കുന്നു ,

അരികിലെപൂച്ചെടികളെ ,

അരികില്‍ വിക്യതികുട്ടികളായ് ,

പുല്ലുകളും ,

മുള്‍ ച്ചെടികളും ,

എല്ലാംവ്യത്തിയാക്കികഴിഞ്ഞപ്പോഴേയ്ക്കും

തളര്‍ ന്നുപോയി ,

 

കയറില്‍ സ്വയംപിടഞ്ഞുതീര്‍ ന്ന

ആനിമിഷംപോലെ ,

 

ഇതുചെയ്യാതെവയ്യ ,

ഇതെന്റെകല്ലറയാണു ,

എന്നെ

ഇന്നറിയുന്നനല്ലതും ,

വേണ്ടപ്പെട്ടവനും ,

സമൂഹത്തിന്റെതീരാനഷ്ടമെന്നുംപറയിപ്പിച്ചഇടം .

 

October 29, 2011

 ആകാശമില്ലാത്തവനുമഴവില്ലുതന്നുനീ…

ഹ്യദയമില്ലാത്തവനുസ്നേഹവും …..!!

 

October 30 2011

ഭിക്ഷക്കാരന്റെകയ്യിലെപാത്രംപോലെയാണുമനസ്സ് …

അതിലേയ്ക്ക്വീഴുന്നസ്നേഹത്തിന്റെനാണയതുട്ടുകള്‍ ,

അവഞ്ജകൊണ്ടാണോ , സഹതാപംകൊണ്ടാണോ, ശരിക്കുംസ്നേഹംകൊണ്ടാണോഎന്നറിയില്ല …!!!

എല്ലാംപെറുക്കിയെടുക്കാറുണ്ട് ,

 

ജീവിക്കാന്അതില്ലാതെവയ്യല്ലോ..??!!

 

November 1, 2011

 

കഠാരിസ്വയംകുത്തുന്നത്ഞാന്‍ നോക്കിനിന്നത് ,

ആത്മഹത്യാശ്രമംകുറ്റകരമല്ലാതാക്കിയതുകൊണ്ടല്ല;

ഒരിക്കല്ലെങ്കിലുംവേദനയെന്തെന്ന് ,

വേദനിപ്പിക്കുന്നവന്‍ അറിയുന്നത്കാണാനാണു …!

 

November 2, 2011

വിരഹംആസൂത്രിതമായകൊലപാതകമാണുചിലപ്പോള്‍ ;

ഞാന്‍ വധിക്കപ്പെട്ടു , നീവിടപറഞ്ഞതുമുതല്‍ …!!!

 

November 4, 2011

 

കണ്ണീരിനറിയില്ല , കരയുന്നതെന്തിനെന്ന് ;

അത്കവിളിലൂടൊഴുകിതാഴേയ്ക്ക്വീഴും .

കണ്ണുപക്ഷെഅറിയണം ;

നഷ്ടങ്ങളില്‍ ഒരുപരിധിവരേയും ,

നേടാനായിപൂര്‍ ണ്ണമായുംസ്വാര്ത്ഥതയാണതിന്റെകാരണമെന്ന്…

 

November 7, 2011

പുഴ…….

 

മുറ്റത്തെമാവിന്റെകൊമ്പില്‍ കയറി

നോക്കിയപ്പോള്‍ , അതിലുന്ടായിരുന്നമാങ്ങയെല്ലാം

താഴെതന്നെകിടന്നിരുന്നു,

ഉറങ്ങാതെകാത്ത്കിടന്നതാണു

മൂത്തിട്ടുംപഴുത്തുകിട്ടാനായത്,

അടുത്തുണ്ടായിരുന്നിട്ടും

കാണാത്തകാഴ്കളെതേടി

അലഞ്ഞുതീരുകയായിരുന്നല്ലൊജന്മം ..!!

പെയ്തമഴ്യില്‍ അതിലെല്ലാംപറ്റിയിരിക്കുന്ന

ചളിതുടച്ചുകഴിഞ്ഞപ്പോഴും

ഉള്ളിലിരുന്നചിരിക്കുന്നപുഴു .

കയ്യിലെത്തിയിട്ടുംകളയേണ്ടിവന്നസ്വപ്നങ്ങളുടെ

കാവല്‍ ക്കാരന്‍ ,

നിന്നെഞാന്‍ എന്നിലേയ്ക്ക്ക്ഷണിക്കുന്നു

എന്ന്പറഞ്ഞപ്പോളുയര്‍ ന്നപൊട്ടിച്ചിരി

ഞാന്‍ എന്നേനിന്നിലുണ്ട്നീപോലുംഅറിയാതെ

നിന്നെഞാന്‍ തിന്നുതീര്‍ ക്കുന്നു

ഓര്‍ മ്മകളായി ,

നഷ്ടസ്വപ്നങ്ങളായി,

ബന്ധങ്ങളായി , പറഞ്ഞമറുപടിയില്‍

മണ്ണില്‍ പതിയെകിടന്നു , അവന്‍ എന്നെമുഴുവനായും

തിന്നുതീര്ക്കുന്നതുംകാത്ത്…..!!!

 

November 8, 2011

 

പഴകുംന്തോറുംപ്രണയംപറയപ്പെടുന്നു ,

പറയുംന്തോറുംപ്രണയംപഴകിപോകുന്നു .

 

November 9, 2011

 

എന്നെമറക്കാന്‍ ശ്രമിക്കുന്തോറൂംഞാന്‍ നിന്നില്‍ ഓര്‍ മ്മിക്കപ്പെടും ..!!!

അകലാന്‍ ശ്രമിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ,ദൂരത്തില്‍ നീഅടുത്തേയ്ക്ക്വരും ..!!

ഞാന്‍ അങ്ങിനെയാണു ;

വിരഹത്തിന്റെപീഢകള്‍ നല്കി

അനാഥത്വത്തിന്റെകുരിശ്ശില്‍ തറച്ച്

ഏകാന്തതയുടെകുഴിമാടത്തില്‍ കുഴിച്ചുമൂടിയിട്ടും

ഞാന്‍ ഉയിര്‍ ത്തെഴുന്നേറ്റല്ലോ…???

 

November 11, 2011

 

ഈഓര്‍ മ്മകളെഎന്നില്‍ നിന്നടര്‍ ത്തിതന്നിരുന്നെങ്കില്‍ ,

എന്നെഭ്രാന്തന്‍ എന്നാരുംവിളിക്കില്ലായിരുന്നു …,

 

എന്റെശബ്ദത്തെ

എനിക്ക്തിരിച്ചുതന്നിരുന്നെങ്കില്‍

ഒന്നുറക്കെകരയാമായിരുന്നെനിക്ക്…,

 

അറിയാമെന്നെങ്കിലുംപറഞ്ഞിരുന്നെങ്കില്‍ അനാഥന്‍ എന്നഈമേല്‍ വിലാസവും ..,

 

എവിടെയാണുനി…??

 

November 12, 2011

ജീവിതംഎന്തിനെന്ന്പഠിപ്പിച്ചത്സൌഹ്യദങ്ങളാണു ,

ഒരുപരിധിവരെജീവിച്ചിരിക്കുന്നതുംസൌഹ്യദങ്ങള്‍ കാരണമാണു ,

 

ഇനിയുംജീവിക്കാന്‍ പ്രേരിപ്പിക്കുന്നതില്‍ പ്രധാനവും ..

 

November 15, 2011

 

സ്വന്തമായതുംചുറ്റുമുള്ളവരുടേതുമായസ്വപ്നങ്ങളുടെതലച്ചുമടുമായാണു

ഓരോപ്രവാസിയുംസ്വന്തംമണ്ണില്‍ നിന്ന്യാത്രയാകുന്ന്ത് ;

 

സ്വന്തംസുഖത്തേയുംസ്വപ്നങ്ങളേയുംഒരിറ്റുകണ്ണീരില്‍ മുക്കിക്കളഞ്ഞ്

ചുറ്റുമുള്ളവരുടെസ്വപ്നസാക്ഷാത്കാരംനടത്താനായഭാരവുംപേറിജീവിച്ച് ,

അതിനായുള്ളത്തലച്ചുമടായിതിരിച്ച്നാട്ടിലേയ്ക്ക് …

 

തനിയ്ക്ക്വേണ്ടിമാത്രമല്ലജീവിക്കുന്നതെന്നോര്‍ മ്മ ,

ഹ്യദയത്തില്‍ ഒരുകുളിര്‍ തരുന്നു …

പക്ഷെ

ഒടുവില്‍ എന്ത്ബാക്കിയാവുന്നൂഎന്നചോദ്യത്തിനു

പലപ്പോഴുംഉത്തരമില്ല…!

 

November 17, 2011

 

” ഉടഞ്ഞസ്വപ്നങ്ങള്‍, കൂര്‍ത്തച്ചില്ലുകഷ്ണങ്ങള്‍;

കരളിനെകുത്തിമുറിവേല്‍ പ്പിച്ചൊഴുകുന്നചോരത്തുള്ളികള്‍ക്ക്

നിന്റെമുഖഛായ….! “

 

November 19, 2011

 

താഴെവീഴാതെസൂക്ഷിച്ച് ,

അടവെച്ച്കാത്തിരുന്ന് ,

വിരിഞ്ഞപ്പോള്‍ സന്തോഷിച്ച് ,

പരുന്തുംപാമ്പുംകൊണ്ട്പോകാതെകാത്ത് ,

അരിയുംഗോതമ്പുംനല്കി ,

വളര്‍ ത്തിവലുതാക്കിയൊടുവില്‍

ഞാന്‍ തന്നെകൊന്നുതിന്നൂഎന്റെ ;

സ്വപ്നങ്ങളെ …:!!!

അവവന്ന്ചികഞ്ഞ്നശിപ്പിക്കുമെന്ന്

ഭയപ്പെടാതിരിക്കുക, നിന്റെപൂച്ചെടികളെ….

 

November 20, 2011

 

രാത്രിപകലിനോടുംപകല്‍ രാത്രിയോടുംവാശിപിടിക്കുമ്പോള്‍

സങ്കടത്തിലാകുന്നത്സന്ധ്യയാണു …

ജീവിതത്തിനുംമരണത്തിനുംഇടയില്‍ മനുഷ്യന്‍ എന്നപോലെ ..!!

 

November 22, 2011

 

ചുറ്റുംഉയര്‍ ന്നആയിരംശബ്ദങ്ങളല്ല .,

നിന്റെനിശ്ശബ്ദതയാണു ,

എന്നെനിരായുധനാക്കിയത് .

 

നെഞ്ചിലേറ്റഅമ്പ്കൊണ്ടല്ല ,

നിന്റെയാത്രാമൊഴിയിലാണു .

താഴെമണ്ണില്‍ വീണത് ;

 

ചോരവാര്‍ ന്നുപോയല്ലമരിച്ചത് ;

നിനക്ക്ഹ്യദയമില്ലന്നോര്‍ ത്താണു .

 

പുനര്‍ ജനിക്കാതിരിക്കട്ടെഞാന്‍

ഒരിക്കലുമീ ,

പത്മവ്യൂഹത്തില്‍ അകപ്പെടാതിരിക്കാന്‍ …

 

November 23, 2011

 

നിറങ്ങളില്‍ കറുപ്പിനുംസ്ഥാനമുണ്ടെന്ന്

നീയാണുഓര്‍ മ്മപ്പെടുത്താറ്-,

എന്താണുനീഎന്നുചോദിച്ചാല്‍ ;

വലിയരൂപം ,

കാലുകള്‍ ,

തുമ്പിക്കൈ ,

ചെവികള്‍ ,

കൊമ്പ് ,

ഓരോന്നായിപറയാന്‍ ഒരുപാടുണ്ട്,

പക്ഷെഅങ്ങിനെപ്പറഞ്ഞാല്‍ ഒന്നുമില്ലതാനും ,

എന്നുംആഘോഷങ്ങളുടെനടുവിലാണുനീ ,

അല്ലെങ്കില്‍ നീയില്ലാതെആഘോഷങ്ങളില്ല ,

ചിലപ്പോഴൊക്കെനിനക്ക്വേണ്ടിമാത്രവും .. ..!

എല്ലാംകൂടിയുള്ളചന്തം ,

എവിടേയുമുള്ളസ്വീകാര്യത ,

എല്ലാവര്‍ ക്കുമുള്ളആരാധന ,

നീസ്വന്തമെന്ന്പറയുമ്പോള്‍ അഭിമാനിക്കുന്നു,

നീകൂടെഎന്നറിയുമ്പോള്‍ സന്തോഷിക്കുന്നു ,

ചിലപ്പോഴൊക്കെഉന്മാദവസ്ഥയില്‍ നീപ്രാണന്‍ എടുത്തിട്ടും

പ്രണയമേ , പിന്നേയുംനിന്നെഞാന്‍ പിന്തുടരുന്നു ….!!!

 

November 24, 2011

 

ലോകത്തില്‍ ഏറ്റവുംകൂടുതല്‍ അവഗണിക്കപ്പെടുന്നത്സ്നേഹമാണു ,

അത്ആര്‍ ക്കെങ്കിലുംവെറുതെകിട്ടുന്നെങ്കില്‍ ….!!!

 

November 26, 2011

 

പോകുന്നുഎന്നവാക്ക്കൊണ്ടൊരുസൂചി ,

ആദ്യംകണ്ണുകളില്‍ ,

പിന്നെനെഞ്ചില്‍ ,

പിന്നെഎല്ലായിടത്തും ..;

കുത്തിയിറക്കിനീപക്ഷെ

തിരിച്ചൂരിയില്ല ..!!

വേദനസഹിക്കാനാകാതല്ല ,

വേദനിക്കുന്നതെന്തിന്നെന്നറിയില്ല,

വേദനിപ്പിച്ചതെന്തിനെന്നും …!!!

 

November 27, 2011

 

ചിലപ്പോഴൊക്കെഅരികെ ,

ചിലപ്പോഴൊക്കെഅകലെ ,

തൊട്ട്തലോടുമ്പോള്‍ എത്രയോതവണപിടിച്ചുനിര്‍ ത്താന്‍ ശ്രമിച്ചിരിക്കുന്നു, കിട്ടിയിട്ടില്ല,

കള്ളചിരിയുമായിഓടിമറയുമ്പോള്‍

കാറ്റേ , നീഎന്നെഎന്റെകാമുകിയെഓര്‍ മ്മിപ്പിക്കുന്നു…!!!

 

November 29, 2011

 

രാത്രിയുടെഇരുട്ടിനുഒരുസംഗീതമുണ്ട്,

വൈകിയിട്ടുംതിരിച്ചെത്താത്തമകളെ

കാത്തിരിക്കുന്നഅമ്മയുടെനെഞ്ചിന്റെമിടിപ്പ്;

എന്നെയത്ഭയപ്പെടുത്തുകമാത്രമല്ല ,

കൂടുതലുംസങ്കടപ്പെടുത്താറാണുപതിവ് ..!!

 

November 30, 2011

 

എത്രയോവട്ടംകണ്ടിരിക്കുന്നു,

കാറ്റത്ത്കീറിപോയ ,

ചരടുപൊട്ടിദിശഇല്ലാതെഅലഞ്ഞ,

ഒടുവില്‍ എവിടെയോമറഞ്ഞ ,

എന്നിട്ടും ;

നിന്റെചരടിലെപട്ടമായി,

ചരട്കൈവിടുമെന്നറിഞ്ഞുതന്നെ…!!!

 

December 1, 2011

 

അറിഞ്ഞിട്ട്തന്നെയാണുഅടുത്തുവന്നത് ,

തൊട്ടതും ,

കയ്യിലെടുത്തതും ,

ദംശനമേറ്റ്മരിക്കുമുന്പെഒരപേക്ഷ ,

പടംപൊഴിച്ച്പുതിയരൂപമാകുന്നതിനുമുന്പ് ,

നിന്റെവിഷപ്പല്ലുകള്‍ എനിക്ക്തരിക ,പ്രണയമേ,

ഇനിയുംഒരുമരണംഉണ്ടാകാതിരിക്കട്ടെ..!!

 

December 4, 2011

 

യാത്രയാണെപ്പോഴും ,

കരകളും , കടലുകളുംപിന്നിട്ട്,

വ്യത്യസ്ഥമായദേശങ്ങളിലൂടെ,

വ്യത്യസ്ഥമായകാഴ്ച്ചകള്‍ കണ്ട്,

താമസിച്ച് ,

കിട്ടുന്നഭക്ഷണംകഴിച്ച് ,

ഒരിടവുംസ്വന്തമല്ല ,

ചിലപ്പോള്‍ ഒന്നുംസ്വന്തമല്ല ,

സ്വന്തവും ,

കൂടെയുള്ളവരുടേതുമായജീവിതത്തിനായുള്ളയാത്ര , ദേശാടനപക്ഷികളെനിങ്ങളെപോലെയാണുഞങ്ങളും …!!!

 

December 4, 2011

 

തട്ടിന്മുകളിലെപഴയ  സാധനങ്ങളുടെ  കൂട്ടത്തില്

പൊടിപിടിച്ച്കിടക്കുന്നു,

പഴയകളിപ്പാട്ടം ,

കളിപ്രായംകഴിഞ്ഞെന്ന്പറഞ്ഞ്കളിയാക്കലുംചീത്തപറച്ചിലുമായപ്പോള്ഉപേക്ഷിച്ചത് ,

ഇടയ്ക്ക്ആരുമറിയാതെഗോവണിപതിയെകയറി , പതിയെഒന്ന്തൊട്ടുഴിയുമ്പോള്പ്രായംകൂടിയാല്ഏഴ് , അല്ലെങ്കില്എട്ട് ;

ഗോവണികയറാന്കാല്മുട്ടിനുകാലവും , പഴയആവീട്ടിലേയ്ക്കെത്താന്ജീവിതവുംജോലിയുംതടസ്സമായപ്പോള്കണ്ടുമുട്ടലുകള്നിന്നു, ഇടയ്ക്ക്മനസ്സില്ഓര്മ്മവരും ,

 

പഴയആവീട്പൊളിച്ച്സാധനങ്ങള്പലതുംകളയുന്നകൂട്ടത്തിലാണു , ഒടുവില്കണ്ടത് ,ഒരുവണ്ടിയില്കയറ്റിവെച്ചിരിക്കുന്നു , ഉപേക്ഷിക്കണാല്ലെഎന്നഒരുചോദ്യംകണ്ടിട്ടുംകാണാതെനില്ക്കെണ്ടിവന്നു ,

” സ്പൈഡര്മാന്റെയുംസൂപ്പര്മാന്റേയും ” ഒപ്പമെത്താന്മരംകൊണ്ടുണ്ടാക്കിയആപാവകുട്ടിയ്ക്ക്കഴിയാത്തതുകൊണ്ട്എടുക്കാന്പറ്റുന്നവരാരുംഎടുത്തില്ല ..ദൂരെമറയുന്നതുവരെനോക്കുന്നത്പോലെതോന്നി , സങ്കടത്തോടെ …!

 

ഇന്ന്നീകണ്ടിട്ടുംകാണാത്തമട്ടില്അവഗണിച്ചപ്പോഴാണു ,

ആകളിപ്പാട്ടത്തിന്റെനൊമ്പരംഞാന്ശരിയ്ക്കുമറിഞ്ഞത് ,

കാലമെ , നീപ്രായംമനസ്സിനുകൂടിതരിക …!!

 

December 8, 2011

 

മൌനംഒരളവുകോല്‍ എന്നറിയുന്നു ;

നമ്മുടെയീഅകലങ്ങളില്‍ …!!

 

December 10, 2011

 

നിഴല്‍ വെളിച്ചത്തിനോട്,

മഴമേഘത്തിനോട്,

പൂചെടിയോട് ,

പക്ഷിസ്വന്തംചിറകിനോട് ,

നിലാവ്ചന്ദ്രനോട് ,

ശരീരംആത്മാവിനോട് , – വാശിപിടിക്കുകയാണെങ്കില്‍ എന്നപോല്‍ ,

നീവെറുതെഎന്നോട്….

 

ജയിക്കാന്‍ കഴിയാഞ്ഞിട്ടല്ല ,

നീതോല്‍ ക്കുന്നത്സഹിക്കാഞ്ഞിട്ടാണു ,

ഞാന്‍ പരാജിതനാകുന്നത് …!!

 

December 12, 2011

 

ചിലപ്പോഴൊക്കെഒരല്‍ പ്പംമദ്യത്തിനു

നിന്നെക്കാളുംസ്നേഹമുണ്ടെന്നോട് ,

മനസ്സിലാക്കാനുള്ളകഴിവും ..!

നീപിണങ്ങുമ്പോഴൊക്കെ

ഞാനടുത്ത്ചെല്ലുമ്പോള്‍

എന്നിലേയ്ക്ക്പടര്‍ ന്ന്

പതുക്കെസമാധാനിപ്പിക്കും ,

ചിന്തകളില്ലാതെകിടത്തിയുറക്കും ..

മിക്കപ്പോഴുംനീമദ്യത്തിനെ

തോല്‍ പ്പിക്കും , അതിനെക്കാള്‍ കൂടുതല്‍ ലഹരിതന്ന്;

എത്രകഴിച്ചാലുംതീരാത്തനോവ്തന്ന്…!!!

 

December 13, 2011

 

തുടക്കങ്ങള്‍ ക്ക്പലപ്പോഴുംകാരണങ്ങളില്ല,

പക്ഷെഒടുക്കങ്ങള്‍ ക്ക്തീര്‍ ച്ചയായുംഉണ്ടാകും ,

പലതുംഅവസാനിക്കുന്നിടത്ത്നിന്നുആരംഭിക്കുന്നു,

അതുകൊണ്ട്തന്നെആരംഭമോഅവസാനമോഎന്നറിയില്ലഒന്നും ,

നമ്മുടെഈവേര്‍ പിരിയലും …!!!

 

December 14, 2011

 

എല്ലായിടത്തുംഎല്ലാവരാലുംപരിഗണിക്കപ്പെടണംഎന്ന്സ്വപ്നംപേറിയാണുഎല്ലാവരുംകഴിയുന്നത് ,

പക്ഷെഏവരുംഏറ്റവുംകൂടുതല്‍ അവഗണിക്കുന്നത്സ്വന്തംസ്വപ്നങ്ങളെയാണു …!!!

ഒടുവില്‍ ബാക്കിയാകുന്നത്അവയുംഏതാനുംതുള്ളികണ്ണീരും …….

 

December 15, 2011

മാറ്റമില്ലാത്തത്മാറ്റത്തിനുമാത്രമല്ല ,

സ്വാര്ത്ഥതയ്ക്കുംചൂഷണത്തിനുംകൂടിയാണു .

 

December 16, 2011

 

വഴിരണ്ടായിപിരിയുന്നിടത്ത്വെച്ചാണുനമ്മള്‍

യാത്രപറഞ്ഞത് ,

നീഒന്നുതിരിഞ്ഞുനോക്കിയെങ്കിലെന്നുകരുതിവെറുതെ

ഞാന്‍ നോക്കിനിന്നിരുന്നു ,

നല്കിയിട്ടുപോയഉപഹാരംനെഞ്ചിലാണുസൂക്ഷിക്കുന്നത്

എന്നെപതിയെഎരിച്ചുതീര്‍ ക്കുന്ന ,

ഒരിക്കലുംഅണയാത്ത,

ഒരുപിടികനലുകള്‍ …!!!

 

December 22, 2011

 

താഴ്വരയില്‍ മഞ്ഞുപൊഴിയുന്നുണ്ട്..

ചേര്‍ ത്തുപിടിച്ചകൈകള്‍ ക്കിടയില്‍ ചൂടിന്റെചെറുസ്പര്‍ ശനം ..;

നിന്നെപോലെ , നിന്റെപ്രണയംപോലെഎന്നിലേയ്ക്ക്നിറയുന്നു ,

നമ്മള്‍ നടക്കുകയാണുനിലാവിലൂടേ ,

വിരിയാറായപൂമൊട്ടുകള്‍ തേടി ,

അവവിരിയുന്നതുംകാത്ത് ,

ഈരാത്രിപുലരാതിരിക്കട്ടെ ,

നാളത്തെപകലില്‍ നമ്മള്‍ മാഞ്ഞുപോകുമല്ലോ…!!!

 

December 24, 2011

 

അടച്ചിട്ടവാതില്‍ തള്ളിതുറന്നല്ല ,

തുറന്നുതന്നവാതിലൂടെയാണുഅകത്തുകയറിയത് ;

ഇരിപ്പിടത്തില്‍ സ്വയംകയറിയിരിക്കുകയായിരുന്നില്ല ,

കൈപ്പിടിച്ചിരുത്തിയാണിരുന്നത് .

ഒന്നുംസംസാരിക്കുകയായിരുന്നില്ല ,

പറഞ്ഞതുകേള്‍ ക്കുകയായിരുന്നുമുഴുവന്‍ …!

ആലിംഗനംചെയ്യുകയായിരുന്നില്ല ,

തോളിലേയ്ക്ക്ചായ്ഞ്ഞതലയില്‍ പതിയെതലോടുകയായിരുന്നു ,

ഇന്നുംഎന്തെന്നറിയില്ല ,- കണ്ടുവന്നവരുടെമുന്നില്‍

അപരിചിതനെന്നും , അതിക്രമിച്ചുകയറിയെന്നുംപറഞ്ഞ്

നീ , നിന്റെഹ്യദയത്തിന്റെപുറത്തേയ്ക്ക്തള്ളിവാതില്‍ കൊട്ടിയടച്ചത് ..??

 

December 25, 2011

 

ഹ്യദയത്തില്‍ എവിടെയോമഴക്കാറുരുണ്ടുകൂടിയിരിക്കുന്നു ,

പെയ്തുതീരുന്നതുവരെവല്ലാതെവിഷമിപ്പിക്കും ;

നനഞ്ഞുതീരാന്‍ മടിയായിട്ടല്ല ,

ഈനനവ്, നിന്നെഓര്‍ ത്തുള്ളസങ്കടങ്ങളില്‍ അല്ല ;

നിന്റെസ്നേഹത്തില്‍ ആകണംഎന്നആഗ്രഹംകൊണ്ടാണു …!!!

 

December 28, 2011

 

ഞാന്‍ തിരയുന്നത്എനിക്ക്മുന്പേനടന്നുമറഞ്ഞവരുടെകാലടികളാണു ,

രൂപമോവലിപ്പമോഅല്ല ; എവിടെ, എങ്ങിനെപതിഞ്ഞിരുന്നൂഎന്ന്..!!

 

December 30, 2011

നിമിഷങ്ങള്‍ , മണിക്കൂറുകള്‍ , ദിനങ്ങള്‍ , രാത്രങ്ങള്‍ , മാസങ്ങള്‍ , വര്‍ ഷങ്ങള്‍ – കാലം ,

നമ്മള്‍ കടന്നുപോകുകയാണൊ , നമ്മളെകടന്നുപോകുകയാണോഎന്നറിയല്ല –

ഒരുവര്‍ ഷംകൊഴിയുന്നു , പുതിയതൊരെണ്ണംവരുന്നു –

സന്തോഷവുംസമാധാനവുംതരട്ടേ..എല്ലാവര്‍ ക്കും ..!!!

 

 

 

 

 

January 9

 

കന്യകാത്വംമനസ്സിന്റെസമര്‍ പ്പണമെങ്കില്‍ ,

നീഎന്നെകന്യകയല്ലാതായിരിക്കുന്നു .

എന്റെകുഞ്ഞുങ്ങളെഗര്‍ ഭംധരിച്ചിരിക്കുന്നു ,

പ്രസവിച്ചിരിക്കുന്നു …!!

ബന്ധങ്ങളുടെകടക്കെണിയിലാണുനമ്മള്‍ കൂട്ടആതമഹത്യചെയ്തത് …!!

തീരാത്തആഗ്രഹംബാക്കിയായതിനാലാകാം ,മോക്ഷമില്ലാത്തആത്മാവായിഞാന്‍ അലയുന്നത്

നീമറ്റാരുടേതായിപുനര്‍ ജനിച്ചിട്ടും …!!

 

January 14

 

ഇരുട്ട്വെളിച്ചത്തെതേടുന്നതുപോലെ ,

പ്രാണന്‍ ശ്വാസംതേടുന്നതുപോലെ ,

നീതന്നിട്ടുപോയതിനാലാകാം , ഈഏകാന്തതനിന്നെതേടുന്നു …!!

 

January 17

 

സിരകളില്‍ ഒഴുകിയിരുന്നരക്തം ,

നിന്നെപോലെതന്നെപറയാതെമുഴുവനുംഒഴുകിപോയി ,

ധമനിയില്‍ ഒന്ന്പോറിയതേഉള്ളു ;

നിന്റെയാത്രയില്‍ കൂട്ട്തരാന്‍ എനിക്ക്വേറൊന്നുമില്ല …!!!!

 

January 24

 

എന്തിനാണുഈമഴപെയ്യുന്നത്

മഴവില്ലുതെളിയുന്നത് ,

വെയില്‍ പരക്കുന്നത് ,

സന്ധ്യആകുന്നത് ,

രാത്രിഇരുളുന്നത് ,

പുലരുന്നത് ,

മഞ്ഞുവീഴുന്നത് ..

അടുത്ത്നീഇല്ലാതെ , ..??

 

February 7

 

 

എത്രചിന്തിച്ചിട്ടുംഎനിക്കറിയുന്നില്ല ,

വെറുതെഅടുത്തിരുന്ന് , സമയത്തിന്റെവേഗതകൂട്ടാന്‍ നിനക്കെങ്ങിനെകഴിയുന്നു….??!!!

 

February 9

 

ഇങ്ങിനെനിന്നെപ്രണയിക്കാനല്ലാതെഎനിക്കെന്തറിയാം …??

എന്നുമിങ്ങനെകാത്തിരിക്കാനല്ലാതെഎന്തിനുജീവിക്കുന്നു ..??

ചോദ്യങ്ങളുംഉത്തരങ്ങളുംസ്വയമാകുമ്പോള്‍ ഈമൌനമാണുസമാധാനം …!!!

 

February 18

 

ഞാന്‍ ഒരുയോദ്ധാവല്ല , യുദ്ധംചെയ്യുകയുംഇല്ല ,

ഒരുയുദ്ധവുംഹ്യദയങ്ങളെകീഴടക്കിയിട്ടില്ല ..!!

 

February 21

 

ഒന്നുനീപതിയെപെയ്തിറങ്ങിയിരുന്നെങ്കില്‍ ,

ഞാന്‍ ഇങ്ങിനെകരിഞ്ഞുണങ്ങിവീണുപോകില്ലായിരുന്നു ..!!

 

 

February 24

നിന്റെഈപുഞ്ചിരി ,

എന്റെകാലുകളെബന്ധിച്ചിരിക്കുന്നു ,

ചുണ്ടുകളെമൌനമാക്കുന്നു ,

കണ്ണുകളെഈറനും ;

എന്റെആത്മാവിനെഇവിടെതന്നിട്ട് ,

ചേതനയറ്റശരീരമായിഞാന്‍ യാത്രയാകുന്നു …

വിട…!!

 

March 1

 

 

ഈകാത്തിരിപ്പു , ഉപേക്ഷിച്ചുപോയനിന്റെഓര്‍ മയുടെശവംപേറി -;,

ഉണര്‍ ന്ന് , തിരിച്ചുവരുമെന്ന്കരുതിയിട്ടല്ല , മരിച്ചുപോയെന്ന്ഇന്നുംവിശ്വസിക്കാനാവാതാണു …!!!

 

March 2

നീതന്നെജീവനുംജീവിതവും ..;

 

March 4

 

പിടഞ്ഞുപിടഞ്ഞുമരിക്കുവാനാണോനീ ,

കഴുത്തില്‍ കയറിട്ട്മുറുക്കികൊന്നത് ..?

സ്നേഹംഎന്നപേരുപറഞ്ഞതുകൊണ്ട്ഞാന്‍ അറിഞ്ഞില്ല , വേദന ,

കൊല്ലുകയാണെന്നും ;

 

March 6

ഒന്നുറക്കെചിരിക്കണം ,

ഒന്നുറക്കെകരയണം ,

ഒന്നുറക്കെപറയണം ,

ഒന്നുനടക്കണം , പഴയവഴികളിലൂടെ ,

കാണണം , കാണാന്‍ മറന്നകാഴ്ചകള്‍ ,

ഒന്നുറങ്ങണം ,

സ്വപ്നങ്ങള്‍ കാണണം ,

നല്കണംനിനക്ക് , തരാന്‍ മറന്നസ്നേഹം ;

നാവിലേയ്ക്ക്ഇറ്റുതന്നജലത്തുള്ളിതാഴേയ്ക്കിറങ്ങുംവരെയെപ്രാണന്‍ കാത്തിരിക്കുന്നുഎന്നറിയുമ്പോഴും …!!!

 

March 7

നിന്റെകണ്ണുകളില്‍ തിളങ്ങുന്നത്സ്നേഹമാണെന്നതിരിച്ചറിവ് ,

എന്നെസ്വപ്നംകാണാന്‍ പ്രേരിപ്പിക്കുന്നു ,

ജീവിക്കാനും ..!!

 

 

March 8

നീചിലപ്പോഴൊക്കെഈമരുഭൂമിയാണെന്ന്തോന്നിയിട്ടുണ്ട് ,

സ്വപ്നങ്ങളുടെമരീചികകള്‍ കാണിച്ചുതന്നത്തേടിഞാന്‍ അലയുന്ന  ഇടം …!!

 

March 10

” …പഴുത്ത്കൊഴിഞ്ഞുവീഴുന്നഇലകള്‍ ഒരുകാറ്റിലുംപെട്ട്ദൂരെപോകാതെഅതെമരത്തിനടിയില്‍ തന്നെവീഴാന്‍ പ്രാര്‍ ത്ഥിക്കുമത്രെ… അതേമരത്തിലുവീണ്ടുംഇലകളായിപിറക്കാന്‍ ., അല്ലെങ്കില്‍ മറ്റേതെങ്കിലുംരൂപമൊഭാവമൊആയിപ്പോകുമത്രെഅവയ്ക്ക്… ..” ( ‘പുനര്‍ ജന്മo ‘)

 

March 11

എത്രപുതിയചേരുവകള്‍ പരീക്ഷിച്ചിട്ടും ,

കുപ്പികള്‍ ക്ക്രൂപങ്ങളുംനിറങ്ങളും , മാറ്റിയിട്ടും

പ്രണയമെന്നവീഞ്ഞിനുപഴയരുചിയോവീര്യമോഇല്ല..!!

 

March 14

 

വിഭജിക്കപ്പെടുംഎന്നറിഞ്ഞിട്ടുംകൂട്ടിച്ചേര്‍ ക്കപ്പെടുകയായിരുന്നുനാം ,

വിസ്മരിക്കപ്പെടുംഎന്നറിഞ്ഞിട്ടുംഓര്‍ മ്മിക്കുകയും;

എപ്പോഴുംമരണംകൂടെയുണ്ടെന്നറിഞ്ഞിട്ടും

ജീവിക്കാന്‍ കൊതിക്കുന്നതുപോല്‍ ,

നഷ്ടപ്പെടുമെന്നറിഞ്ഞിട്ടുംസ്നേഹിക്കുകയാണുഞാന്‍ …!

 

March 15

 

കൊല്ലുമ്പോള്‍ അവന്റെകണ്ണുകളിലേയ്ക്ക്നോക്കില്ല , അതില്‍ വെള്ളംപൊടിഞ്ഞാല്‍ പിന്നെകത്തിഊരിയെടുക്കേണ്ടിവരും , അവന്‍ ഒന്നുംസംസാരിക്കാതിരിക്കാന്‍ അവന്റെചുണ്ടുകള്‍ അമര്‍ ത്തിപ്പിടിയ്ക്കും , ടാഎന്നൊരുവിളിമതിതന്നെതളര്‍ ത്താന്‍ , എല്ലാംക്ഷമിക്കാന്‍ …., അതെ ..ജീവിതംമുഴുവനുംഎടുത്ത്തകര്‍ ത്തെങ്കിലുംഅവനെന്റെസുഹ്ര്യത്തായിരുന്നു …!!!

( മിത്രം ..എഴുതികൊണ്ടിരിക്കുന്നപുതിയനോവല്‍ )

 

March 15

 

സ്വയംകണ്ണുകള്‍ അടച്ച്  അന്ധയായിനീ,

മൌനംപുല്കിപെട്ടെന്ന്മൂകയും ,

ഇന്നലകളിലെഓര്‍ മ്മകളില്‍ തട്ടിഇന്നത്തെസ്വപ്നങ്ങള്‍ തകരുമെന്ന്ഭയപ്പെടുന്നുവോ …?

ഉപേക്ഷിക്കപ്പെട്ടവന്‍ എന്നെഅജ്ഞാതനായിരിക്കുന്നു , അദ്യശ്യനും …!

എങ്കിലുംമറക്കാതിരിക്കുക , ഇന്നലത്തെഓര്‍ മ്മകള്‍ എന്നത് , ഒരിക്കല്‍ നിന്റെസ്വപ്നങ്ങളായിരുന്നു …!!!

 

March 19

 

കടലാസ്സില്‍ വര്‍ ണ്ണങ്ങള്‍ തേയ്ക്കുമ്പോള്‍ അത്നീയുംഞാനുമാകുന്നു ,

കണ്ണില്‍ കണ്ണില്‍ നോക്കിനമ്മള്‍ പതിയെചിരിക്കുമ്പോള്‍ കാണികളുംചിരിക്കുന്നു ,

അത്സ്നേഹത്തിന്റെഅടയാളമത്രെ…!!

പക്ഷെ ;

നമുക്കറിയാം , നമുക്കുമാത്രം , നമ്മള്‍ ആരോവരച്ചുചേര്‍ ച്ചചിത്രംമാത്രമെന്ന് , എപ്പോള്‍ വേണമെങ്കിലുംഒഴുകിപോകാവുന്നചായങ്ങളെന്ന് …!!!

 

March 24

 

അറിയുക , പ്രണയംഒരുമരീചികയാണെന്ന്;

ഞാന്‍ മരുഭൂമിയും……..

 

March 24

 

പുറകില്‍ നിന്നേറ്റകുത്തിലല്ലവേദനിച്ചതും ,വീണതും ,

താങ്ങാനായിപിടിച്ചനിന്റെകയ്യിലെഎന്റെരക്തംകണ്ടിട്ടാണു ..!

 

March 27

 

മേഘങ്ങളോട്എനിക്ക്അസൂയതോന്നിയിട്ടുണ്ട് ,

വെളുത്ത് ,

ചിലപ്പോള്‍ കറുത്ത് ,

നീല , ചുവപ്പ്…!

എന്തൊക്കെനിറങ്ങളാണു ,

ആകാശത്ത്ഇഷ്ടംപോലെപറന്ന് , പറന്ന് …

 

ആകാശത്തിനോട്എനിക്ക്അത്ഭുതമാണു ,

എത്രമേഘങ്ങള്‍ ,

സൂര്യന്‍ , ചന്ദ്രന്‍ , നക്ഷത്രങ്ങള്‍ …

എത്രമാത്രംഅപാരത…!!

 

നിന്റെമനസ്സും , നീയുംആകാശമാണെന്ന്തോന്നിയിട്ടുണ്ട് , ഞാന്‍ അതുനോക്കിനില്ക്കുന്നകുട്ടിയും …!!

 

March 31

 

വരണ്ടചുണ്ടില്‍ പ്രാര്‍ത്ഥ്നകള്‍ ഇറ്റിച്ച

ജലത്തുള്ളിതാഴേയ്ക്ക്അടര്‍ന്നുവീണു…

 

പ്രാണന്‍ അടരുന്നപിടച്ചില്‍…എനിക്കുദാഹിക്കുന്നു.

 

ഉടഞ്ഞസ്വപ്നങ്ങള്‍, കൂര്‍ത്തച്ചില്ലുകഷ്ണങ്ങള്‍;

കരളിനെകുത്തിമുറിവേല്‍ പ്പിച്ചൊഴുകുന്നചോരത്തുള്ളികള്‍ക്ക്

നിന്റെമുഖഛായ….!

 

എനിക്കുവേദനിക്കുന്നു…..

ഒരുമാമ്പൂവിനെകൂടികൊഴിച്ചുകൊണ്ട് , പകലിനെവീണ്ടും

കണ്ണീരിലാക്കിഗ്രീഷ്മസന്ധ്യയാത്രയായ്…

 

ഇരുട്ടുവീഴുന്നുകണ്ണിലും ..ജീവിതത്തിലും;

 

എനിക്കുപേടിയാകുന്നു……

 

ഇടവഴിയില്‍,

നിലാവില്‍ പാടവരമ്പത്ത്.

അമ്പലത്തിലെആല്‍ത്തറയില്‍..

തോട്ടുവരമ്പത്തെകൈതച്ചോട്ടില്‍,

സര്‍പ്പക്കാവില്‍,

പുളിമാവിന്‍‍ച്ചോട്ടില്‍,

കുളക്കടവില്‍…

ഈചാണകമെഴുകിയവീടിന്റെതറയില്‍…

 

നിന്നെഞാന്‍ തേടുന്നു;

നീകെട്ടിയതൂവാലകണ്ണില്‍ നിന്നഴിക്കാതെ…

ഒന്നുവന്നൂടെ…ഇനിയുംഒളിച്ചിരിക്കാതെ….

 

March 31

 

ഏതുചോദ്യത്തിനുംഉത്തരമറിയാവുന്നഒരുസുഹ്യത്തുണ്ട് ,

അവനോട്ചോദിച്ചപ്പോള്‍ അറിയില്ല ;

പിന്നെഅറിയാമെന്ന്കരുതുന്നവരോടൊക്കെചോദിച്ചു , ആര്‍ ക്കുമറിയില്ല ,

ഒടുവില്‍ ഗൂഗിള്‍ , യാഹൂ , എന്സൈക്കളോപീഡിയ ….. ,

എത്രതവണനിന്നോടുംചോദിച്ചു , ?

പറഞ്ഞുതന്നതുമില്ല ;

-നിന്റെഹ്യദയത്തിലേയ്ക്കുള്ളവഴി …..!

 

April 3

 

 

ആത്മനൊമ്പരങ്ങളുടെമൂശയില്‍ വാര്‍ ത്താണു

ഞാന്‍ എന്റെഅക്ഷരങ്ങളെപതിച്ചുവെയ്ക്കുന്നത് ,

 

മോഹഭംഗങ്ങളുടെഗിരിനിരകള്‍ താണ്ടിയാണു ,

ജീവിതയാത്രമുന്നോട്ടുപോകുന്നത് ,

 

ആത്മനൊമ്പരങ്ങള്‍ നീയെന്നമോഹഭംഗംമാത്രമാകുമ്പോഴാണുചിലപ്പോഴൊക്കെ ;

ഞാന്‍ സ്വയംഅക്ഷരങ്ങളാകുന്നത് …!!

 

April 4

 

ഇന്നലേയുംപിണങ്ങിയിട്ടാണുപോയത് ,

കരഞ്ഞ്കണ്ണുകളുംകവിളുകളുംചുവപ്പിച്ച് ,

അതുകാണാന്‍ വയ്യാതെകണ്ണുപൊത്തിയിരിക്കും ,

ഒന്നുംകാണേണ്ടല്ലൊ ..ഇരുട്ടില്..??!!

തിരിച്ചുവരുമ്പോള്‍ ഒന്നുംസംഭവിക്കാത്തതുപോല്‍ ,

തട്ടിവിളിക്കും , ചിരിക്കും , പിന്നെകൂടെതന്നെ …വീണ്ടുംപിണക്കവുംമടക്കയാത്രയും ….!!

 

എനിക്കറിയാംഈകാത്തിരിപ്പ് , എന്റെജീവിതമെന്ന്…

നീകാലവും …!!!

 

April 7

 

ഓര്‍ മ്മകള്‍ പുസ്തകങ്ങളാണു ,

ജീവിതമെന്നഈകുടുസ്സുമുറിയില്‍ ,

സമ്പാദ്യമെന്നഅലമാരയില്‍ ഞാന്‍ അവയെനിറച്ചുവെച്ചിരിക്കുന്നു ,

ചിലതെല്ലാംഒരിടത്തുംഇരിക്കാതെസ്ഥാനംതെറ്റികിടക്കുന്നു ,

മറ്റുചിലത്കീറിപ്പറിഞ്ഞ് , ചിതലരിച്ച് ,

നീയെന്നപുസ്തകംഞാന്‍ മടിയില്‍ സൂക്ഷിക്കുന്നു,

അതില്‍ നിന്നുവരുന്നചിതലരിച്ചാണുഞാന്‍ വാത്മീകിയാകുന്നത് …!!!!

 

April 7

 

ഇന്നലെകളെതള്ളിപ്പറയുകയാണു , ഇന്നിന്റെപുതുരീതി ,

ചവുട്ടിനിന്നമണ്ണു ,

പ്രസവിച്ചവയര്‍ ,

ക്രിസ്തു , ഗാന്ധിജി…!!

കഴിവുകേടിന്റെഎക്കാലത്തേയുംആശ്രയമാണുകുറ്റപ്പെടുത്തലുകള്‍ …!!!!

 

April 9

 

കരകളറിയുന്നില്ല ,പുഴയൊഴുകുന്നത്കടലിനെതേടിയാണെന്ന്

അവപുഴസ്വന്തമെന്ന്കരുതികാത്തിരിക്കും…,

അരികിലെത്തുമ്പോള്‍ മാറൊട്ചേര്‍ത്തിപുല്‍കും,

ഒരുപാട്ചിരിക്കും,

വിട്ടകന്ന്പോകില്ലെന്ന്കരുതും,

ദൂരെയ്ക്ക്മറയുമ്പോള്‍ കരയും…

പിണങ്ങും,

ഇനിമിണ്ടില്ലെന്ന്കരുതൂം,

വീണ്ടുംഅടുത്തെത്തുമ്പോള്‍ എല്ലാംമറക്കും…!..

പുഴയോര്‍ക്കാറില്ല.,

സ്വന്തംസന്തോഷത്തിനായ്

ഒരുപാടലയുമ്പോളടിഞ്ഞുകൂടിയവിഷധൂളികളെ

വകഞ്ഞുമാറ്റാതെ,

പരിഭവംപറയാതെ ,

മൂര്‍ദ്ധാവ്വില്‍ ചുംബിച്ച്,

നെഞ്ചിലേയ്ക്കുവാങ്ങി

സ്വയംമരിക്കുന്നകടലിന്റെവേദന.

കടലാണുഞാന്‍,

ചിലപ്പോഴൊക്കെകരകളും,

പക്ഷെനീയെന്നുംപുഴമാത്രമാണു..!

 

April 10

 

രണ്ട്അക്ഷരങ്ങളുള്ളരണ്ട്വാക്കുകളാണു

മനുഷ്യനെഏറ്റവുംകഷ്ടപ്പെടുത്തുന്നത് …!!

” വിട “

” വിധി “

 

April 10

 

ഒരുതവണസ്വയംമരിച്ചപ്പോഴാണുഭീരുഎന്നവിളികേട്ടത് ;

എത്രയോതവണകൊല്ലപ്പെട്ടിരിക്കുന്നുജീവനോടെ ,

നിങ്ങളെയാരേയുംകൊലയാളിഎന്നുവിളിച്ചുകേട്ടില്ല …,

 

 

April 11

എനിക്ക്പറയാനുള്ളത് ,

എന്റെഈജനലിനെക്കുറിച്ചാണു ,

അതിലൂടെകാണുന്നചതുരത്തിലുള്ളആകാശത്തെയാണു ,

അതില്‍ കാണുന്നമൂന്ന് , നാലു , നക്ഷത്രങ്ങളെക്കുറിച്ചാണു ,

നീളന്‍ വരികളായിപെയ്തിറങ്ങുന്നമഴയെക്കുറിച്ചാണു ,

പകുതികാണുന്നമഴവില്ലിനെക്കുറിച്ചാണു ,

ഇടയ്ക്ക്ഓടിവന്ന്ജനല്പ്പാളികള്‍ അടച്ചുഎന്റെകാഴ്ചമറയ്ക്കുന്നകാറ്റിനെക്കുറിച്ചാണു …,

ഈമുറിയെക്കുറിച്ചാണു ,

കട്ടിലിനേയും ,

ഇവിടത്തെഇരുട്ടിനെ

കാലത്തിനെഗന്ധത്തിനേയുംകുറിച്ചാണു ,

 

 

എനിക്കറിയാം , നീവരാത്തതെന്തെന്ന്

ഞാന്‍ എന്നെക്കുറിച്ച്പറയുംഎന്ന്കരുതിയല്ലെ ..???

 

April 17

നീയെന്നകടലെടുത്തുപോയകരയാണെന്റെഹ്യദയം ..!

 

April 18

നിന്റെചുംബനങ്ങള്‍ ക്കെപ്പോഴുംപുതുമഴയുടെഗന്ധമാണു..!!!

 

April 19

പദങ്ങളുടെഉള്ളിലെഅര്‍ ത്ഥങ്ങള്‍ , തിരഞ്ഞ്തിരഞ്ഞാണുനാം

വരികള്‍ ക്കിടയിലെശ്യൂന്യതകളായത് …!!!

 

April 20

 

ഈപ്രകാശത്തില്‍ ഞാന്‍ തിരയുന്നത്ആഇരുട്ടാണു ,

എത്രശ്രമിച്ചിട്ടും

എനിക്ക്കാണാനാവാത്തനീഒളിച്ചിരിക്കുന്നഇടം ..!!!

 

April 22

 

ഓര്‍ മ്മകള്‍ തീര്‍ ക്കുന്നചുഴിയിലേയ്ക്ക്മനസ്സ്ആഴ്ന്നുപോകുന്നു ….!

മരണത്തിന്റെകറുത്തതണുപ്പിലേയ്ക്കാണുകൂട്ടിക്കൊണ്ട്പോകുന്നത് ..!

ഭയമല്ല, ഈനിശ്ശബ്ദതയ്ക്ക്കാരണം ;

 

സ്വപ്നങ്ങള്‍ ഇല്ലാത്തവനുജീവനില്ലഎന്നതിരിച്ചറിവ്ആണു ..

 

April 23

 

വഴിയരികില്‍ ,കുപ്പതൊട്ടിക്കടുത്ത്

കോര്‍ പ്പറേഷന്റെവണ്ടികാത്തുകിടന്നിരുന്നു ,

ആരോഉപയോഗിച്ച്വലിച്ചെറിഞ്ഞപ്രണയം ..!

മിന്നുന്നകണ്ണാടികൂട്ടില്‍ അതിന്റെവിലയ്ക്ക്മുന്നില്‍

തളര്‍ ന്ന്നിന്നപ്പോള്‍ അഹങ്കാരത്തോടെഅത്ചിരിച്ചതോര്‍ ത്തു ..!

കാശില്ലാത്തവനുഇവിടെന്തുകാര്യം ,?

 

കാത്തുനിന്ന്തളര്‍ ന്നപ്പോഴാണുഅറിഞ്ഞത് ,

കൂട്ടുവന്നസൌഹ്യദംതനിച്ചാക്കിഎവിടേയ്ക്കൊ

ഓടിപ്പോയെന്ന് , തേടിവന്നകടലാസ്സ്കഷ്ണത്തിലെകുറിപ്പ്പറഞ്ഞു ,

നിന്റെകൂടെനിന്നിട്ട്ഇനിയെന്തുനേട്ടം ..?

 

വാങ്ങുകയുംവില്‍ ക്കുകയുംകര്മ്മമെന്നും

അതിലെലാഭവുംനഷ്ടവുമാണുമോക്ഷമെന്നും

കരുതുന്നഈകാലത്തുംഎന്തിനായ്പിറക്കുന്നുമനുഷ്യന്‍ ഉള്ളില്‍ ഒരുഹ്യദയത്തോടെ..????

 

April 24

 

ഉള്ളില്‍ ഒരുപാട്കരഞ്ഞവരുംകരയുന്നവരുമാണു

പുറത്ത്കൂടുതലുംചിരിക്കുന്നതും , മറ്റുള്ളവരെചിരിപ്പിക്കുന്നതും ..!

മറ്റുള്ളവരുടെപൊട്ടിക്കരച്ചിലുകളാണു

ഉള്ളില്‍ ചിലരെയൊക്കെപൊട്ടിച്ചിരിപ്പിക്കുന്നതും …!

 

April 28

ഒരുപാട്ഇഷ്ടമുള്ളതുകൊണ്ടാകാം

ദൈവംഅനാഥത്വംനല്കുന്നത് ,

കൂടെവേറെആരുമില്ലാതെകൂട്ടിരിക്കാന്‍ …!!!

 

April 30

വെറുപ്പിന്റെഅഗാധതലങ്ങളില്‍

മിക്കപ്പോഴുംസ്നേഹംഒളിച്ചിരിക്കുന്നു ..!

 

May 4

 

ചിലപ്പോഴൊക്കെ

തിരശീലയുടെകാഴ്ചകള്‍ പോലെയാണുമനസ്സ് ,

പുറത്ത്ചിരിക്കുകയുംഅകമേകരയുകയും ..!!!

 

May 5

ശാസ്ത്രവുംരാഷ്ട്രീയവുംതമ്മില്‍ ഒരുസാമ്യമുണ്ട്..,

ഇന്ന്പറഞ്ഞത്മുഴുവന്‍ ചിലപ്പോള്‍ നാളെമാറ്റിപറയും , !

 

അവതമ്മില്‍ ഒരുവ്യത്യാസവുമുണ്ട് ;

ശാസ്ത്രംശരികളില്‍ നിന്ന്കൂടുതല്‍ ശരികളിലേയ്ക്ക്സഞ്ചരിക്കുമ്പോള്‍ രാഷ്ട്രീയം

തെറ്റുകളില്‍ നിന്ന്കൂടുതല്‍ തെറ്റുകളിലേയ്ക്ക്..!!

 

May 6

ഒരുനിറമുള്ളആകാശത്തിനെങ്ങിനെ

ഏഴുനിറമുള്ളമഴവില്ലുകുഞ്ഞുണ്ടായിഎന്നുചോദിച്ചമനസ്സാണു ,

അല്ലാതെബാല്യമല്ല , നിനക്കുംഎനിക്കുംനഷ്ടപ്പെട്ടത് ..,

അതുതന്നേയാണുസങ്കടപ്പെടുത്തുന്നതും .!!

 

May 10

സ്വയംപറിഞ്ഞുപോകുമ്പോള്‍ അല്ലെങ്കില്‍ പറിച്ചെറിഞ്ഞുകയാണെങ്കിലും

എനിക്ക്ഒരുപാട്വേദനിക്കുന്നു ,

ഹ്യദയത്തിന്റെആഴങ്ങളിലാണുനീവേരോടിയിരിക്കുന്നത് …!

 

May 13

സ്വന്തംപ്രതിബിംബത്തെതേച്ചുമിനുക്കലും ,

സ്വന്തംനിഴലിനോട്യുദ്ധംചെയ്യലുമാണു

ഒരുപരിധിവരെജീവിതംമിക്കവര്‍ ക്കും ..!!

 

May 15

കാലംബോധത്തെഉരച്ചുമിനുക്കുംന്തോറും

തിരിച്ചറിയപ്പെടുന്നത്സ്വന്തംനിസ്സാരതയാണു ..!!!

 

May 17

വര്‍ ഷകാലമേഘമേനീയിന്നുംപെയ്യാതെപോകുന്നു ..!!!

 

May 19

 

മെയ് 20;

ഒരുഓര്‍ മ്മപുതുക്കലാണു , ആദ്യമായിഎന്റെപാദങ്ങള്‍ സ്പര്ശിച്ച്ഈഭൂമിയെഅശുദ്ധമാക്കിയതിന്റെ..!! ,

നന്ദിപറയുന്നു ;

ദൈവത്തിനുംഭൂമിയ്ക്കും ,

ആയുസ്സിനുംസഹനത്തിനും .

ഇവിടെകുറിച്ചത്സുഹ്യത്തുക്കളെനിങ്ങള്‍ ക്ക്വേണ്ടിതന്നെയാണു ,

എന്റെസന്തോഷംഅറിയിക്കാന്‍ , നിങ്ങളില്‍ പലരുംജീവിതത്തില്‍ ഒരിക്കലുംകണ്ടുമുട്ടാനിടയില്ലാത്തഎന്നെഒരുസുഹ്യത്തായികണ്ടതില്‍ , ആശയവിനിമയംചെയ്യുന്നതില്‍ …!!

 

May 22

“കൊല്ലാം , പക്ഷെതോല്പ്പിക്കാനാവില്ല ” എന്നുപറയുമ്പോഴുംഒരുമനുഷ്യന്റെഈഭൂമിയെന്നകളിക്കളത്തില്‍ നിന്ന്എന്നേയ്ക്കുമായിപുറത്ത്പോകുന്നഏറ്റവുംവലിയതോല്‍ വിതന്നേയാണുമരണംഎന്നതിരിച്ചറിവില്‍ നിന്നാണുകൊലപാതകങ്ങള്‍ ഉണ്ടാകുന്നത് ..!

 

May 25

 

ചിതയില്‍ നെഞ്ചിന്‍ കൂട്എരിഞ്ഞുതീരാന്‍ ബാകിയാകുന്നത് ,

പറയാന്‍ എന്തോബാക്കിയായിട്ട്അല്ലെങ്കില്‍ സ്വപ്നങ്ങള്‍ അവശേഷിക്കുമ്പോഴാണത്രെ ..!

മനസ്സുമരിച്ചിട്ടുംപലരുംജീവിച്ചിരിക്കുന്നത് ,

ആരോടോഎന്തോപറയാനുണും ,

ബാക്കിയായസ്വപ്ങ്ങള്ക്കുംവേണ്ടിയാണു ;

എന്നെപോലെ , നീവരുമെന്നും , ഒന്നുകാണുമെന്നും ..!!!

 

May 26

 

തള്ളിപറയുന്തോറുംസത്യംകൂടുതല്‍ കരുത്താര്ജ്ജിക്കും ,

ആര്ജ്ജീക്കപ്പ്ടുന്നഈകരുത്താണു , അതിന്റെമുഖംഭീകരമാക്കുന്നതും ..!

 

May 27

 

ക്ലോക്കില്‍ ,

ടൈംപീസില്‍ ,

വിദ്യാലയങ്ങളില്‍ ,

സ്റ്റേജില്‍ ,

ടെലഫോണില്‍ ,

യാത്രാബസ്സുകളില്‍ ,

വളര്ത്തുമ്യഗങ്ങള്ക്ക്,

പാല്‍ ക്കാരനു ,

പത്രക്കാരനു ,

അമ്പലങ്ങളില്‍ ,

പള്ളികളില്‍ ,

പാര്‍ ട്ടിയിലും ,

മണി-;

ഒരുശ്രദ്ധക്ഷണിക്കലോ ,അറിയിപ്പോ, ഓര്മ്മപ്പെടുത്തലോആണു …!!!

 

May 29

 

നിഗൂഢതഎന്നവാക്കിനുഏറ്റവുംവലിയഉദാഹരണമാണുമനുഷ്യമനസ്സ് ;

അതിനുമുന്നില്‍ എല്ലാവരുംപാമരന്മാര്‍ ..!!

 

May 29

സൂക്ഷിച്ചുനോക്കുമ്പോഴാണറിഞ്ഞത് ,

മുന്പ്കണ്ടപലചിത്രങ്ങളുംവിചിത്രങ്ങളാണെന്ന്…!!!

 

June 2

 

 

കുറച്ച്ഈര്‍ ക്കിലികള്‍ ചേര്‍ ന്നാണുകുറ്റിച്ചൂല്‍ ഉണ്ടാകുന്നത് , അല്ലെങ്കില്‍ ച്ചേര്‍ ത്ത് ;

സ്വന്തംധര്‍ മ്മംമറന്ന് , ഉണ്ടാക്കിയവരെതന്നെഭയപ്പെടുത്തികഴിയുകഎന്നതാണുഇവയുടെഹോബി ..!!

 

June 2

 

പ്രണയം ;

കാലിയായഫോട്ടോഫ്രൈം ,

കണ്ടുമടുക്കുമ്പോള്‍ ചിത്രങ്ങള്‍ മാറ്റിയിടപ്പെടുന്നു ..!!

 

June 7

 

കറുത്തമാനത്തുനിന്ന്പൊഴിയുന്ന

വെളുത്തമഴ ,

മണ്ണിന്റെസ്വപ്നങ്ങളില്‍

പച്ചപടര്‍ ത്തുന്നത്പോലെയാണുപെണ്ണേ ,

നിന്റെഈപുഞ്ചിരി , …!!!

 

June 10

 

ഓര്‍ മ്മകള്‍ ;

ചിലരെ , നീണ്ടഒരുറക്കത്തില്‍ നിന്നുണര്ന്നതുപോലെ

കാലത്തിന്റെഅകലങ്ങളില്‍ നിന്നുംതൊട്ടരികിലെത്തിക്കുന്നു ,

മറ്റുചിലരെ

അരികില്‍ നിന്നുംഒരിക്കലുംകണ്ടുമുട്ടാനാകാത്തഅകലങ്ങളിലേയ്ക്ക്

ഓടിമറയാന്‍ പ്രേരിപ്പിക്കുന്നു ..!!!

 

June 13

 

പെയ്തുതോര്‍ ന്നിട്ടുംതോരാത്തമരപ്പെയ്ത്തുപോലെ ,

നീഎന്റെകണ്ണുകളെഇപ്പോഴുംനനയിക്കുന്നു …!!!

 

June 14

 

ഇടത്തോട്ട്പിന്നെവലത്തോട്ട് ,

വീണ്ടുംഇടത്തോട്ട് ,

പിന്നേയുംവലത്തോട്ട് ,

ദിശയറിയാത്തഎല്ലാദിക്കിലേയ്ക്കുംആടുന്നുമനസ്സ് ;

മനസ്സിലാകുന്നതേയില്ല ,

എഴുതിക്കഴിഞ്ഞുകവിതയെന്ന്വിളിച്ചപ്പോള്‍

അക്ഷരങ്ങളുംനീയുംഎന്നെനോക്കികളിയാക്കിച്ചിരിച്ചതെന്തിനെന്ന് ..!!!

ജാഥയിലെമുദ്രാവാക്യങ്ങളാണുആധുനികകവിതകള്‍ എന്നു

നീഎന്നെപറഞ്ഞുപറ്റിയ്ക്കുകയായിരുന്നല്ലെ ..??!!!!

 

June 16

പ്രേക്ഷകരെ ,

അവരുടെമനോവികാരങ്ങളെ –

എതിര്‍ പ്പിക്കുകളോ , പ്രോത്സാഹനങ്ങളെയോ

തീരെപരിഗണിക്കാത്തവില്ലനാണു

മരണം ..!!

 

June 17

 

ചേമ്പിലയില്‍ വീണമഴത്തുള്ളിപോലെ ,

നീഅടര്ന്നുപോയിഎന്റെവിരല്‍ തുമ്പില്‍ നിന്ന് ..!!!

 

June 17

 

മറവിയുടെചാരംമൂടികിടന്നിരുന്നകനലാണുനീയെന്നു

ഓര്‍ മ്മകളുടെകാറ്റുവന്നുവീശിയപ്പോഴാണുഞാന്‍ അറിഞ്ഞത് ;

ഇപ്പോഴുംകെടാതെ ..ഇടനെഞ്ചില്‍ ..!!!

 

June 22

 

ഉപേക്ഷിക്കപ്പെടുന്നതെന്തുംഅദ്യശ്യമാണു ;

മിന്നാമിനുങ്ങ്പ്രകാശംതേടുംപോലെയാണു ,നീഎന്നെതിരയുന്നത് ..!

 

June 26

 

ഇരുളില്‍ കൈപ്പിടിച്ചുകടന്നുപോയവര്‍ തന്നെ

പകലില്‍ കണ്ടുപരിഹസിക്കുന്ന ,

വഴിവിളക്കുകളെപ്പോലെയാണു ,

ചിലപ്പോള്‍ ചിലര്ക്ക്സൌഹ്യദം …!!!

 

June 27

 

ഇന്നലെകളെനീതള്ളിപ്പറയുമ്പോള്‍ ഞാന്‍ വിശ്വസിക്കാതിരിക്കുന്നത്

നിനക്കൊരുനാഭിയുള്ളതുകൊണ്ടാണു ;

ഒന്നുപതിയെതൊട്ടുനോക്കു ,

എണ്ണിയാലൊടുങ്ങാത്തപ്രാര്‍ ത്ഥനകളുംഓര്‍ മ്മകളും

വൈദ്യുതിപോലെവിരല്‍ തുമ്പിലേയ്ക്ക്പടര്‍ ന്നുകയറും ….!!!!!

 

June 29 2012

ആകാശമെന്നകാമുകന്‍ ,

ഭൂമിയെന്നപ്രണയിനിയെ

തൊടുന്നവിരല്‍ സ്പര്‍ ശമാണുമഴ ;

ഓരോമഴത്തുള്ളിയിലും

പ്രണയവുംവിരഹവും

അലിഞ്ഞുചേര്‍ ന്നിരിക്കുന്നു …!!!

 

July 19 2012

സമാന്തരങ്ങളായികടന്നുപോകുന്നരണ്ടുപാതകള്‍ , നമ്മുടെജീവിതങ്ങള്‍ ;

യാത്രചെയ്യുംതോറുംഅകന്നുഅകന്നുപോകുന്നുദൂരേയ്ക്ക് ..!!

 

July 21

നിന്നോടുള്ളസൌഹ്യദം , സ്നേഹം ,

എന്റെഔദാര്യമാണു , മറക്കാതിരിക്കുക ,

തിരിച്ചുതരുമ്പോള്‍ മാത്രമെ ,

അത്നിന്റെഅര്‍ ഹതയാകുന്നുള്ളൂ ..!!!

 

July 22

ആയുധങ്ങളില്ലാതെ ,

രക്തംപൊടിയാതെ ,

ഹ്യദയത്തെമുറിച്ചുകഷ്ണങ്ങളാക്കാന്‍ വാക്കുകള്‍ കൊണ്ട് ;

വെറുംഅസാന്നിധ്യംകൊണ്ട്

ശ്വാസംമുട്ടിക്കാതെ ,

വിഷംനല്കാതെ ,

പ്രാണനെടുത്ത്

പിന്നേയുംജീവനോടെയിരുത്താന്‍

നീപഠിച്ചമന്ത്രംഏതാണു …???

 

July 24

തീ

അല്ല , പുകയാണിപ്പോള്‍ ആദ്യമുണ്ടാകുന്നത് ,

തീചിലപ്പോള്‍ ഉണ്ടാകുകയേഇല്ല ,

പക്ഷെനമ്മള്‍ തീതിരയും

,കണ്ടെത്തിയില്ലെങ്കില്‍ ഉണ്ടാക്കും ,

അതെതീയില്ലാതെപുകയുണ്ടാകില്ലല്ലോ , ഉണ്ടാകാന്‍ പാടില്ലല്ലോ..??

 

July 28 2012

 

ഇവിടെ ,

സ്നേഹശ്യൂന്യതയില്‍ ഊഷരമായികൊണ്ടിരിക്കുന്നമനസ്സുകള്‍ പോലെ -മണ്ണും ,

മഴയില്ലാതെ ..!!!

 

August 03 2012

 

ഓര്‍ മ്മകളുടെമലയിടുക്കുകളില്‍ നിന്ന്ഒരുകാറ്റ്പേര്‍ ന്നുവരുന്നുണ്ട് , മനസ്സെന്നാകാശംകറുത്തമേഘങ്ങളാല്‍ മൂടിയിരിക്കുന്നു , നൊമ്പരങ്ങളുടെമഴപെയ്തുതുടങ്ങുന്നു , ജീവിതത്തിന്റെഈഇറയത്തിലിരിക്കുമ്പോള്‍ ചാറ്റലുകള്‍ എന്നെനനയ്ക്കുന്നു , അതെഒരുമഴപെയ്തസന്ധ്യയിലാണുനമ്മള്‍ അന്യരായത് …!!!

 

August 8, 2012 

 

വിവിധരൂപത്തിലുംപേരിലുമുള്ളകച്ചവടമേള , വിനോദയാത്രപോകാനുള്ളഅവധികാലം , അതിനുംഉപരിയായി , തലമുറകളില്‍ നിന്ന്തലമുറകളിലേയ്ക്ക്പകര്‍ ന്നഒരാചാരമോ , ആഘോഷമോഅല്ലഓണം – ഓണം – ഒരനുഭവമാണു – നമ്മളെന്തെന്ന് , എന്തായിരുന്നെന്ന്നമ്മളെഓര്‍ മ്മിപ്പിക്കാന്‍ വന്നെത്തുന്നഹ്യദയസ്പര്‍ ശിയായഒരുഅനുഭവം , കൊടുത്തുംവാങ്ങിയുംഅടുത്തവര്‍ ഷത്തേയ്ക്ക്കാത്തിരിക്കാന്‍ കൊതിപ്പിക്കുന്നത് – നഷ്ടപ്പെട്ടത് , ആഅവസ്ഥയാണു , നമുക്ക്നമ്മളെയാണു ..!!!

 

August 10, 2012 

 

ഒരുവലിയആകാശംഉള്ളിലാക്കിഒരുതുള്ളിമഴ ,

ഒരുകുന്നോളംസ്നേഹംഒളിപ്പിച്ച്ഒരുപുഞ്ചിരി,

ഒരുകടലോളംസങ്കടംഒതുക്കിഒരുതുള്ളികണ്ണീര്‍ ..!! 

 

September 09 2012

 

കാലംതെറ്റിമാത്രംപെയ്യുന്നമഴയാണുഞാന്‍ എന്നറിയാതെ ,

കാത്തിരുന്നുവരണ്ടുണങ്ങിപ്പോയപുഴയാണുനീ..!!!

 

 

 

 

 

 

 

 

January 2 2013 

പ്രഭാതംവരും , വെയില്‍ വരും , മഴവരും ,

കാറ്റുവീശും , ഇലകള്‍ പൊഴിയും ,

സന്ധ്യവരും , മഞ്ഞുവീഴും ,

രാത്രിവരും , നിലാവുവരും , നക്ഷത്രങ്ങള്‍ വരും ,

നീഒരിക്കലുംവരില്ലെന്നറിഞ്ഞിട്ടും

ഞാന്‍ വെറുതെകാത്തിരിക്കും …!!!

 

January 04  2013

 ആദ്യമായികിട്ടിയചുംബനംഓര്‍ മ്മയില്ല,

ആരായിതീരുമെന്നൊന്നുമറിയില്ലെങ്കിലും  പിറന്നുവീണപ്പോഴത്തെ ;

അവസാനായികിട്ടുന്നത്അറിയാറില്ലആരും , ആരായിരുന്നാലുംഎങ്ങിനെയായിരുന്നാലുംസാരമില്ലെന്ന്പറയാതെപറഞ്ഞ്ഒടുവിലത്തേത് , ഇതിനിടയിലെത്തേതിനാണുവിലകൊടുക്കുന്നത് , കിട്ടിയതുംകിട്ടാതെപോയതും , കൊടുത്തതുംകൊടുക്കാന്‍ പറ്റാതിരുന്നതും , മാംസനിബദ്ധമല്ലാത്തആദ്യ ,അവസാനചുംബനങ്ങളാണുഅമൂല്യമായത് , ; അറിയാതെപോകുമെങ്കിലുംസാരമില്ല , നീയെനിക്ക്തരാതെപോകരുത് , ഒരവസാനചുംബനം …!!!

 

January 16 2013 

എവിടെനിന്നാണു , എന്തുകൊണ്ടാണു , തുടങ്ങുന്നത് , തുടരുന്നത് , തിരിക്കുന്നത് , എന്നതൊക്കെയാണുഒരുയാത്രയുടെസ്പര്‍ ശംആത്മാവിനെതൊടുന്നത് , കണ്ണുകളെതിളക്കമാക്കുന്നത് , അല്ലെങ്കില്‍ നനയ്ക്കുന്നത് , ചിലയാത്രകള്‍ നല്കുന്നത്കണ്ണീര്‍ മാത്രമാണുനിന്റെഹ്യദയത്തിലേയ്ക്കുള്ളതുംഅവിടെനിന്നുതിരിച്ചുള്ളതുമായത് …!!!

 

January 23 

എഴുത്തുകാരനോട്സമൂഹംപറയുന്നത് , ചുറ്റുംകണ്ണോടിക്കൂ , അതില്‍ നിന്നെഴുതൂഎന്നാണു , സ്വാര്‍ ത്ഥതയുംനിസ്സംഗതയും , പിന്നെഒന്നില്‍ നിന്നുംപഠിക്കാതെആവര്‍ ത്തിച്ചതുതന്നെആവര്‍ ത്തിയ്ക്കുകയാണുസമൂഹം , . .എന്തെഴുതാന്‍ …??

 

January 24പകര്‍ ന്നാട്ടംനിലയ്ക്കുന്നത് , അരങ്ങില്‍ തനിച്ചായിപോകുമ്പോഴല്ല ,സദസ്സില്‍ നീമാത്രമില്ലെന്നറിവിലാണു …!!!

 

January 27

ഞാനൊരുദേശസ്നേഹിയാണു , പരോപകാരിയാണു , മറ്റൊരാളുടെവേദനയില്‍ സങ്കടപ്പെടുന്നവനാണു , മഴയേയുംപുഴയേയുംസ്നേഹിക്കുന്നവനാണു , മണല്‍ വാരുന്നവരേയുംകുന്നിടിക്കുന്നവരേയുംഅതുകൊണ്ട്തന്നെഎനിക്ക്ദേഷ്യമാണു , പാടത്തെചെളിയും , ആല്‍ ത്തറയും , അമ്പലക്കുളവുമാണെന്റെഓര്‍ മ്മകളിലെന്നും , എപ്പോഴും , സൌഹ്യദംഎന്റെയഥാര്‍ ത്ഥദൌര്‍ ബല്ല്യമാണു , മുണ്ടുംഷര്‍ ട്ടുമാണുഎന്റെഇഷ്ടവേഷം , പിസ്സ , ഫ്രൈഡ്ചിക്കെന്‍ , കോളഎനിക്കിഷ്ടമേയല്ല , അഴിമതി , നുണപറയല്‍ , ചതി , സ്ത്രീകളെപറ്റിമോശമായിചിന്തിക്കുക , മദ്യപിക്കുക , ഓര്‍ ക്കാനേവയ്യ …! മലയാളംഎന്റെജീവനാണു , ഫേസ്ബുക്കിനുനന്ദി , ഇത്രഉറക്കെഒരുഉളുപ്പുമില്ലാതെനുണപറയാനുംപെരുമാറാനുംഅവസരംതന്നതിനു …!!!

 

January 28

അണഞ്ഞുപോകുമെന്ന്, അണച്ചുകളയണമെന്ന്തന്നെകരുതിയാണുദീപംതെളിയിക്കുന്നത് , അസ്തമിക്കുമെന്ന്കരുതിതന്നേയാണുസൂര്യന്‍ ഉദിക്കുന്നത് , അടുത്തിരുന്ന്സന്തോഷിക്കുമെന്ന്മാത്രംകരുതിയല്ല , അകന്നിരുന്ന്സങ്കടപ്പെടാനുംകൂടിയാണുപ്രണയിക്കേണ്ടത് , പ്രണയം – പരസ്പരംപങ്കിട്ടെടുക്കേണ്ടഒരവസ്ഥയാണു – കാല , ദൂരവ്യത്യാസമില്ലാതെ …!!!January 28ദൈവത്തോട്പ്രാര്ത്ഥിക്കുന്നഎല്ലാവരുംദൈവത്തെകണ്ടിട്ടാണോ , ..?

 

January 29

സ്നേഹംഎന്നവാക്കിനുനിലനില്പ്പ്എന്നാണുആധുനികഅര്ത്ഥം , ആത്മാര്ത്ഥതഎന്നതിനുഅഭിനയംഎന്നും …!!

 

January 29 

ഒരുമഴചാറ്റലിന്റെതണുപ്പുണ്ട് , നിന്റെഓര്‍ മ്മകള്‍ ക്ക്..!!!May 11എല്ലാവരുംതിരകളാണു , അണയാന്‍ ഒരുതീരംതേടുന്നവര്‍ ..!!

 

May 15ചിലപ്പോഴൊക്കെപറയാതെനീകയറിവരും ; മിക്കപ്പോഴുംപറയാതെതന്നെഇറങ്ങിപോകും ,.. നിനക്കറിയില്ല ,മരണത്തിന്റെതൊട്ടുമുന്പിലെടുക്കുന്നശ്വാസംമാത്രമെഎനിക്ക്സ്വന്തമായിരുന്നുള്ളൂ …!!!

 

 

May 17 2013 

 ഒരുപുനര്‍ ജന്മംആരാണാഗ്രഹിക്കാത്തത് ..? 

 

 

May 19 2013—————മരണത്തിനുമൌനമെന്നഅര്‍ ത്ഥമില്ല , മൌനത്തിനുമരണമെന്നഅവസ്ഥയുണ്ട് , നിന്റെമൌനത്തിലാണുഞാന്‍ മരിച്ചുപോയത് ..!

 

 

May 20 2013:

മഴവെയിലിലേയ്ക്കും , വെയില്‍ മഴയിലിലേയ്ക്കുംപടര്‍ ന്നുകയറുമ്പോള്‍ നമ്മള്‍ നമ്മളിലേയ്ക്ക്അലിഞ്ഞമര്‍ ന്നിരുന്നു , നനയാതെനനഞ്ഞിരുന്നു …! ഒടുവില്‍ മഴമഴയിലേയ്ക്കുംവെയില്‍ വെയിലേയ്ക്കുംമടങ്ങിയപ്പോള്‍ നമ്മള്‍ മാത്രമായി , നീനിന്നിലേയ്ക്ക്എപ്പോഴോതിരിച്ചുപോയപ്പോള്‍ പിന്നെഞാന്‍ മാത്രമായി ..!!!

 

May 24 2013:

ഒരുപാട്അകലങ്ങളില്‍ നിന്നാണുനമ്മള്‍ അടുത്തത് ,

ഒരുപാട്അടുത്തതിലാണുനമ്മള്‍ അകന്നത് ,

നമ്മളെപ്പോഴുംതിരഞ്ഞിരുന്നത്നമ്മളെയല്ല ,

നമ്മളിലേയ്ക്കുള്ളവഴികളേയായിരുന്നു ..!!

 

May 26  2013:

ജീവിതത്തിലെതെറ്റുകളെപറ്റിഭയമില്ല , മരിച്ചുകഴിയുമ്പോള്‍ അവയെല്ലാംനല്ലതായിമാറും , മറിച്ച്ആരോടെങ്കിലുംസ്നേഹമോസൌഹ്യദമോആകുന്നതാണുഭയം , അതാകുംചിലപ്പോഴെങ്കിലുംമരണത്തിനോമരിച്ചതുതുല്ല്യംജീവിക്കുന്നതിനോകാരണമാകുക ..

 

May 28  2013:

നീഅറിയുക ;- വാക്കുകള്‍ പിശുക്കിതുടങ്ങുമ്പോള്‍

ഹ്യദയംചുരുങ്ങിതുടങ്ങിയെന്ന് ..! ,

 

 

May 29  2013:

മഴപെയ്യുമ്പോള്‍ ഓര്‍ മ്മകളുടെഒരുതണുപ്പ്വന്നുമൂടുന്നു ,

നഷ്ടബോധങ്ങളുടെമടിയും ;-

 

 

https://sajayan1elanad.wordpress.com/മഴ/

 

 

 

June 1

നിനക്ക്നന്ദി ; എനിക്ക്മറക്കാനായികുറേഓര്‍ മ്മകളെതന്നതിനു ..!

 

June 2

കണ്ണുകളെനനയ്ക്കാനായിമാത്രംപെയ്യുന്നദു:ഖമഴയാണ്നീ ..!!June 5അദ്യശ്യമായചിലസ്പര്ശനങ്ങളുണ്ട് , ചിലരുടെ , ചിലപ്പോഴൊക്കെ , മനസ്സിന്റെആഴങ്ങളില്‍ അതാണുപക്ഷെകൂടുതല്‍ സ്പര്ശിക്കപ്പെടുന്നത് …

 

June 5

വോട്ട്ചെയ്ത്കഴിഞ്ഞപ്രജകളെപോലെആകാതിരിക്കട്ടെ , ഇന്നുനട്ടമരതൈകള്‍ , …പിന്നീട്തിരിഞ്ഞുനോക്കാതെ ..!! 

 

June 10 

ചിലമഴത്തുള്ളികള്‍ ക്ക്പരിഭവത്തിന്റെനനവ് ; –

 

June 16 

സുഹ്യത്തുക്കളിലെചിലരോട് – ;24 മണിക്കൂറുംസ്വന്തംമതത്തെപറ്റിമാത്രംസംസാരിക്കാതെമനുഷ്യനെപറ്റിഅല്പമെങ്കിലുംപറയൂ ;മതംപറഞ്ഞത്പറഞ്ഞുനടക്കാതെപ്രാവര്‍ ത്തികമാക്കൂ ..!!

 

June 18 

പരാജയംനല്കുന്നഒറ്റപ്പെടലുകള്‍ /ശ്യൂന്യതയാണു , ആള്‍ ക്കൂട്ടംതേടിയെത്തുന്നഏതുവഴികളിലൂടെയുമായവിജയങ്ങളെസ്യഷ്ടിക്കുന്നത് ;-ആവഴികളിലാണുപലരുംകാല്‍ തെറ്റിവീഴുന്നത് .

 

June 21

സമൂഹം നഷ്ടപ്പെടുത്തിയത് ; അതിര്‍ വരുമ്പുകളാണു – മനസ്സിന്റേയുംജീവിതത്തിന്റേയും. !

 

June 21

എനിക്കുറപ്പുണ്ട് ;എന്നെങ്കിലുംഒരിക്കല്‍ നീതിരിച്ചുവരും ,നമ്മുടെയാപഴയകാലത്തിലേയ്ക്ക് , പഴയലോകത്തിലേയ്ക്ക് ,വഴിയരികിലെആഇരിപ്പിടങ്ങളില്‍ ഒരുപക്ഷെഎനിക്ക്പകരംനിന്നെ കാത്തിരിക്കുന്നത് , അലിഞ്ഞുപോകാത്തചിലകണ്ണീര്‍ തുള്ളികളാവാം , :-ഒന്നുസ്പര്‍ ശിച്ചുനോക്കണം , അതിന്റെഅപ്പോഴുമുള്ളചൂട്നിന്നോട്പറയും , ഞാന്‍ നിന്നെഎത്രമാത്രംസ്നേഹിച്ചിരുന്നെന്ന് ,അതെത്രമാത്രംസത്യമായിരുന്നെന്ന് ..!!!

 

June 25 

പ്രണയംഎന്നമനോഹരസ്വപ്നത്തില്‍ നമ്മള്‍ വിപ്ളവ

കാരികളായിരുന്നു , 

അതിന്റെതീവ്രതയില്‍ പിന്നീട്നമ്മളെനക്സലേറ്റുകള്‍ എന്നു

വിളിക്കപ്പെട്ടു ,

ഇപ്പോള്‍ നമ്മള്‍ രക്തസാക്ഷികള്‍ ആണു ;-

ഇന്നത്തെപ്രണയത്തിനുകച്ചവടസാധ്യതകള്‍ മാത്രമാകുമ്പോള്‍ ..!!

 

June 25

നിന്നെഓര്‍ മ്മിക്കുവാന്‍ എനിക്കൊന്നുംതരാതിരിക്കുക ,

എന്തെങ്കിലുംതന്നിട്ടാവരുത്നീഓര്‍ മ്മിപ്പിക്കപ്പെടേണ്ടത്

 

June 27

പ്രായംതരുന്നഅറിവ്;-

ആശയങ്ങളോടാണുഎതിര്‍ പ്പ് , ആത്മാവിനോടല്ല ..!!

 

June 27

എത്രവിരസമീപകലുകള്‍ ,

എത്രവിരഹമീരാത്രികള്‍ ,

എത്രശ്യൂന്യമീലോകം , 

എത്രഅകലെയാകുന്നല്ലോനീ..??

 

June 28

ഓര്‍ മ്മകളെപ്രണയിക്കുമ്പോള്‍

പ്രണയംഓര്‍ മ്മിക്കപ്പെടുന്നു ..!!

 

July 01 2013

പലപ്പോഴുംസ്നേഹിക്കുന്നവര്‍ നിര്‍ ത്താതെപെയ്യുന്നമഴയാണു ;

പിന്നീട്വെയില്‍ വരുമ്പോഴെഅവരൊരു

ആശ്വാസമായിരുന്നെന്ന്ഓര്‍ ക്കുകയുള്ളൂ ,

അതുവരെഅവര്‍ ബുദ്ധിമുട്ടായെന്നെപറയാറുള്ളൂ ..!!

 

July 03 2013

നിന്റെപ്രണയംമാത്രമാണെന്റെപ്രാണന്റെബാക്കിപത്രം ..!!!

 

July 04 2013

നിങ്ങളെനിരാശയുടെതടവറയിലാക്കുന്നത് , സ്വപ്നങ്ങളുടെനീതിയാണു ;-

 

July 10 2013

മനുഷ്യന്റെആത്യന്തികമായലക്ഷ്യം /ഇഷ്ടംമറ്റൊരാളാല്‍ അംഗീകരിക്കപ്പെടുക , അല്ലെങ്കില്‍ ഓര്‍ മ്മിപ്പിക്കപ്പെടുകഎന്നതാണെന്ന്തോന്നാറുണ്ട് , അതിനുവേണ്ടിഅവന്‍ നടത്തുന്നഅടയാളപ്പെടുത്തലുകളാണുജീവിതംമുഴുവനുംഉള്ളശ്രമം …! തന്നിലെഏതൊരുകഴിവുംധനസമ്പാദനത്തിനുഉപയോഗിക്കുമ്പോഴുംആധനംതരുന്നപ്രൌഡിയില്‍ താന്‍ അംഗീകരിക്കപ്പെടുന്നുകരുതപ്പെടുകയാണു …ലോകത്തില്‍ ഒരടയാളവുംസൂക്ഷിക്കാതെകടന്നുപോകുന്നവരാവാംകൂടുതല്‍ , ഞാനുംഅതിലൊരാള്‍ ..!!!

 

July 11 2013

നിങ്ങളെപൂര്ണ്ണമായുംഎന്നില്‍ തിരയരുത് , ഞാന്‍ കേവലംഞാന്‍ മാത്രമാണു ..!!

 

July 12 2013

എനിക്കുറപ്പില്ല ,എങ്കിലും ;ആകാശങ്ങള്‍ ക്കപ്പുറംമറ്റൊരുഭൂമിയുണ്ടാകാം ,അവിടേയും വെളിച്ചവും , ഇരുട്ടും ,വെയിലും ,മഴയും ,നിലാവും ,നക്ഷ്ത്രങ്ങളും ………………………………………….ഞാനുംനീയുംഉണ്ടാവാം ….!!പക്ഷെഉറപ്പുള്ളഒരുകാര്യമുണ്ട് ,നമ്മള്‍ എന്നുംഇതേപോലെഅകലങ്ങളിലായിരിക്കും ..!!

 

July 13 2013

വിമര്‍ ശനങ്ങളെഭയപ്പെടാതിരിക്കുക , അതില്‍ നിങ്ങളുടെതെറ്റുകളേക്കാള്‍ തിരിച്ചറിയപ്പെടുന്നത് , വിമര്‍ ശിക്കുന്നവരുടെമനോഭാവമാണു ..!!!

 

July 19 2013

നിഴലിനെസൂക്ഷിക്കുക , നിങ്ങളുടെതന്നെയല്ലെഎന്ന്കരുതിസമാധാനിക്കുമ്പോള്‍ , ഓര്‍ ക്കുക , അത്നിങ്ങളെഎന്നുംഇരുണ്ടതായാണുകാണിക്കുന്നത് ..!( നിഴലുകള്‍ ഒരുപാട്പണിതന്നിരിക്കുന്നു , തന്നുകൊണ്ടേയിരിക്കുന്നു..! )

 

July 20 2013

ജീവിതത്തിനുതിരയുകഎന്നാണര്‍ ത്ഥം –: കളഞ്ഞുപോയതുംകണ്ടുകിട്ടാത്തതുമായസ്വപ്നങ്ങളെതേടി ..!!!

July 23 2013

 

ആയിരംവര്‍ ഷത്തെജീവിതത്തിനുതുല്ല്യം – നിന്റെഒരുചുംബനം ..!!

July 26 2013

എത്രപെട്ടന്നാണുഒറ്റപ്പെടുന്നത് , ഇരുട്ട്വരുന്നത് , കാഴ്ചയില്ലാതാകുന്നത് , എത്രപെട്ടന്നാണുസ്വപ്നങ്ങള്‍ പൊഴിയുന്നത് , ആകാശവുംഭൂമിയുംനഷ്ടപ്പെടുന്നത് , ഇത്രപെട്ടെന്നെങ്ങിനെനിനക്ക് ..? അടുത്തുണ്ടുണ്ടായിട്ടുംഞാന്‍ അകത്തേയ്ക്കെത്തിയില്ലെന്ന്നീയെന്നെബോധ്യപ്പെടുത്തുന്നു /..!

July 27 2013

പറയാതെ, പടര്‍ ന്നിറങ്ങിദൂരേയ്ക്ക്പോയവയാണുമിക്കവഴികളും , ചിലത്കൂടിചേര്‍ ന്ന് , ചിലത്അകന്നുമാറി , ചിലത്സമാന്തരണങ്ങളായിഒരേദിശയിലേയ്ക്ക് , ചിലത്എതിര്‍ ദിശയിലേയ്ക്ക് , നീയെന്നവഴിയാണുഞാന്‍ തെരെയുന്നത് , എവിടെയാണുപോയത് ..!!!

 

 

July 27, 2013 

പറയാതെ,പടര്‍ ന്നിറങ്ങിദൂരേയ്ക്ക്പോയവയാണുമിക്കവഴികളും , ചിലത്കൂടിചേര്‍ ന്ന് , ചിലത്അകന്നുമാറി , ചിലത്സമാന്തരണങ്ങളായിഒരേദിശയിലേയ്ക്ക് , ചിലത്എതിര്‍ ദിശയിലേയ്ക്ക് , നീയെന്നവഴിയാണുഞാന്‍ തെരെയുന്നത് , എവിടെയാണുപോയത് ..!!!

 

July 29, 2013 

എന്റെമൊഴിനിനക്ക്തരുന്നു ; ഒറ്റപ്പെട്ടവന്റെലോകത്തില്‍ നിശ്ശബ്ദതയല്ലെനല്ലത് ..!!

 

July 30, 2013 

എഴുതികുറച്ചുനാള്‍ കഴിഞ്ഞ്വായിക്കുമ്പോള്‍ എനിക്ക്തന്നെമനസ്സിലാകത്തത് – എന്റെകവിത ; എന്നുംഎപ്പോഴുംഎനിക്ക്മാത്രംമനസ്സിലാകുന്നത് – എന്റെകഥ – ഇത്മനസ്സിലായില്ലെന്ന്നിങ്ങള്‍ പറഞ്ഞാല്‍ ഞാന്‍ ബുദ്ധിമാനുംനിങ്ങള്‍ വിഡ്ഢിയും ..!!തിരിച്ചായാലോഎന്നുചോദിക്കരുത് – ആചോദ്യത്തിനുഇനിപ്രസക്തിയില്ല ..!!

 

July 31, 2013 

പറഞ്ഞുതീര്‍ ന്നുനിര്‍ ത്തിയിടത്തുനിന്നാണുപിന്നെയും ,ശബ്ദങ്ങളില്ലെങ്കിലും വാക്കുകളുടെമഹാപ്രളയംചിലപ്പോഴുണ്ടാകുന്നത് ;-പുറമെതുടര്‍ ച്ചയായില്ലെങ്കിലുംഅകമേനീഒഴുകികൊണ്ടേയിരിക്കുന്നു ..!!

 

August 9, 2013 

നിന്നെ എനിക്കെത്ര ഇഷ്ടമാണെന്ന്നിഅറിയാതെപോകട്ടെ , അതിന്റെആഴത്തില്‍ നീകാണുന്നത്ഞാനെത്രമാത്രംപരാജയമെന്നാകും ..!!

 

August 12, 2013 

നീകാണുന്നില്ലെന്ന്കരുതിഞാന്‍ ഇല്ലാതാകുന്നില്ല..!

 

August 12, 2013 

സ്നേഹം , വിശ്വസം , പ്രണയം , കടപ്പാട് , ആത്മാര്‍ ത്ഥത , ഹ്യദയത്തില്‍ തൊട്ട് , സൌഹ്യദം , വിപ്ളവം , ദാരിദ്യം , പട്ടിണി , സമത്വം , മനുഷ്യത്വം …അങ്ങിനെഎത്രയോവാക്കുകള്‍ , എത്രയോതവണവ്യഭിചരിക്കപ്പെട്ട്വിലപോയവ ..!!

 

August 12, 2013 

എന്റെനിന്നോടുള്ളകടുത്തപ്രണയത്തിന്റെപ്രതീകമാണുഎന്റെഹ്യദയം ; – ഓരോസ്പന്ദനങ്ങളുംഎന്നെവിരഹാര്‍ ദ്രമാക്കുന്നു ..!

 

August 23, 2013 

ഞാന്‍ നിന്നെപിന്‍ തുടരുകയല്ല , മറിച്ച്നീയാണെന്റെവഴി , ലക്ഷ്യം ..!! ..

 

September 5, 2013 

പ്രഭാതത്തിനുപ്രണയത്തിന്റെമുഖമാണു ..!

 

 

September 26, 2013 

പറയാനിനിയുംഒരുപാട്ബാക്കിയുണ്ട് , അതിനുവേണ്ടിയുള്ളകാത്തിരിപ്പാണീജീവിതം , എനിക്കറിയാംപക്ഷെനിനക്കൊരിക്കലുംകേള്‍ ക്കാനാകില്ലെന്ന് ..!!

 

September 27, 2013 

നിന്റെചുണ്ടുകളില്‍ ഞാന്‍ ബാക്കിവെച്ചനമ്മുടെസ്വപ്നമാണുനിനക്കായുള്ളഎന്റെചുംബനം ..!!

 

 

October 12, 2013 

ഒരാളുടെസംസ്കാരംഎന്നത്അയാളുംപ്രക്യതിയുംസമൂഹവുംആയിനടത്തുന്നഇടപെടലുകളുടെരീതിയുംഅതിന്റെനിലവാരവുമാണു ( തിരിച്ചെങ്ങിനെഎന്ന്ശ്രദ്ധിക്കാതെ) അതിനനുസരിച്ചാണുപരിഷ്ക്യതം , അപരിഷ്ക്യതം , എന്നനിലയിലേയ്ക്ക്ഒരാള്‍ മാറുന്നത് , കാലംനമുക്ക്തരുന്നത്പക്വതയാണു , എന്തൊക്കെചെയ്തൂഎന്നതല്ലഎത്രസൌകര്യമുണ്ടായാലുംതെറ്റായിഎന്തൊക്കെചെയ്തില്ലഎന്നത് , ശരിയെന്നത്തീര്ച്ചയായുംകാലംതെളിയിച്ചിട്ടുമുണ്ട് …പക്ഷെസംസ്കാരവുംപക്വതയുംപലപ്പോഴുംഭീരുത്വത്തിന്റെലക്ഷണമായികണക്കാക്കപ്പെടാറുള്ളത് , മനസ്സിലാക്കുന്നവര്‍ എങ്ങിനെമനസ്സിലാക്കിയാലുംസംസ്കാരശ്യൂന്യമായുംഅപക്വമായുംപെരുമാറാതിരിക്കുക ..

 

 

October 14, 2013 

ഹരിശ്രീഗണപതയേനമ:അവിഘ്നമസ്തു.

 

ഇന്ന്വിജയദശമി ,ഉള്ളിലുള്ളആസുരതകളെ , ഉള്ളില്‍ തന്നെഉള്ളദൈവീകതയാല്‍ തോല്‍ പ്പിക്കപ്പെടട്ടെ..!

 

November 19, 2013 

കാര്‍ മേഘങ്ങളെകണ്ട്ആകുലപ്പെടാതിരിക്കുക ,അവവസന്തത്തെവരവേല്‍ ക്കുന്നമഴയൊരുക്കുന്നവരാണു..!!!

 

November 21, 2013 

നമുക്ക്മാത്രമാകുന്നഓര്‍ മ്മകള്‍ ചിതയാണു ,നിന്റെപ്രണയംഅഗ്നിയും , വിരഹംമരണവും ..!!!

 

November 28, 2013 

എപ്പോഴുംമഴപൊഴിയുന്നഒരുതാഴ്വാരമാണുനീ ,എന്റെഹ്യദയത്തിന്റെകഠിനവേനലുകളെഅത്ഇല്ലാതാക്കുന്നു ..!!!

 

December 5, 2013 

ആകാശത്തേയുംനക്ഷത്രങ്ങളേയുംനിലാവിനേയുംപറ്റിപറഞ്ഞ്നീഒരിക്കലുംഎന്നെമടുപ്പിച്ചിട്ടില്ല , ചിരിയോടെ ; അവഎല്ലാവരുംപറയുന്നതല്ലേഎന്ന്പറയാറുണ്ട് , പക്ഷെനാളെകളെകുറിച്ചുംസ്വപ്നങ്ങളേക്കുറിച്ചുംനീവാചാലയാണു , അതെഅവയാണെന്റെലക്ഷ്യം , നിന്റെപ്രണയമാണെന്റെജീവിതം ….നീമാത്രമാണെന്റെസ്വന്തം …നീമാത്രം …!!!

 

December 9, 2013 

പ്രതീക്ഷ ; നിലയ്ക്കാത്തഒരുപ്രക്രിയയാണു , ജീവിച്ചിരിക്കുന്നതും , മരണത്തിനുശേഷവുംഅതിന്റെചുറ്റിയാണുമനുഷ്യന്‍ കറങ്ങുന്നത് ..!

 

December 22, 2013 

എത്രമാത്രംമഞ്ഞുപൊഴിയുന്നു ,..!എത്രമനോഹരമായനിലാവാണു ..നനുത്തപ്രഭാതങ്ങള്‍ , ഒരുപക്ഷെനീമറന്നുകാണില്ല , മഞ്ഞിന്റെമറപറ്റി , നീനടന്നുവന്നിരുന്നത് , ഞാന്‍ കാത്തുനിന്നത് ;ഒളിച്ചുവെച്ചപുഞ്ചിരിആരുംകാണാതെതന്നത് , ക്രിസ്തുമസ്സ് , എത്രഓര്‍ മ്മകളെയാണുതരുന്നത് ;-ചിലതൊക്കെനമുക്ക്മാത്രമായത് , ചിലതൊക്കെനമുക്ക്നഷ്ടമായത് …,ഓരോക്രിസ്തുമസ്സുംകാത്തിരിപ്പാണു ,വീണ്ടുംനേടാവുന്നഓര്‍ മ്മകളുടെ , സ്വപ്നങ്ങളുടെ ; 

 

December 26, 2013 

പൊടിമൂടി , മാറാലപിടിച്ചഓര്‍ മ്മകളുണ്ട് , ചിലതൊക്കെതട്ടികുടയാറുണ്ട്സ്വയം , ചിലതൊക്കെചിലര്‍ വന്ന്തിരെഞ്ഞെടുത്ത്ഏല്പ്പിച്ച്മടങ്ങാറുണ്ട് , എത്രമാത്രംവ്യത്യസ്ഥങ്ങളാണവ …!നഷ്ടപ്പെട്ടത് , നേടിയത് , ഏല്പ്പിച്ചുപോയത് , നല്കിയത് , വേദനിപ്പിച്ചത് ,വേദനിച്ചത് ..ചിരിപ്പിച്ചത് , കരഞ്ഞത് …ഒരുപാട്ഒരുപാട് …ഒന്നുംബോധപൂര്‍ വ്വംമറക്കാറില്ല , എങ്കിലുംനമ്മള്‍ മറന്നെന്ന്എന്നുംപരസ്പരംഓര്‍ മ്മിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു …ഇനിയുംഇനിയുംഅതുണ്ടാകും …മരിക്കാത്തഓര്‍ മ്മകളും , പൊലിയാത്തസ്വപനങ്ങളും , എന്നുംതളിര്‍ ത്തുപൂക്കുന്നപൂവാകയാകട്ടേഈവര്‍ ക്കുംഈപുതുവത്സരം …

 

January 10 2014:

 

എന്നോട്പൊറുക്കുക :-നിന്റെകണ്ണുകളില്‍ നിന്ന്ഒരുതരിസ്വപ്നം ;ഹ്യദയത്തില്‍ നിന്ന്ഒരുതുള്ളിസ്നേഹം ;ഞാനെടുക്കുന്നു , അനുവാദമില്ലെങ്കിലും ..!

 

January 14 

ചിലര്‍ അങ്ങിനെയാണുസ്വയംകഴിയാത്തതിനെഎതിര്‍ ക്കും , അവഗണിക്കും ,തര്‍ ക്കിക്കും …., നിന്നോട്എനിക്ക്സഹതാപമേഉള്ളൂ..

 

January 16 

പഞ്ചഭൂതങ്ങളില്‍ ശ്രേഷ്ഠംഅഗ്നിയാണു ,നല്ലതെന്നോചീത്തയെന്നോവേര്‍ തിരിവില്ലാതെഉള്ളിലേയ്ക്ക്എടുത്ത്എല്ലാംശുദ്ധീകരിക്കുന്നു ;നീ , നിന്റെപ്രണയം , അഗ്നിയാണു , എന്റെഹ്യദയത്തെ ,ജീവനെഅത്ശുദ്ധീകരിക്കുന്നു ..!

 

January 17 

തീരങ്ങളില്‍ നിന്ന്തീരങ്ങളിലേയ്ക്ക്എത്രശക്തിയായിഓടിക്കയറിയാലും , നമുക്ക്മടങ്ങേണ്ടിവരും , കടലിന്റെഅഗാധതയിലേയ്ക്ക് ..!

 

January 18 

ബോധപൂര്‍ വ്വംഅവഗണിക്കുന്നവരെ , ഇഷ്ടപ്പെടുക – തീര്‍ ച്ചയായുംഅവരുടെഉള്ളില്‍ നിങ്ങളുണ്ട്..!

 

January 20 

നിനക്ക്മറക്കാന്‍ മാത്രമാകുന്നഒരോര്മ്മയാകുന്നുവോഞാന്‍ ..?

 

January 21 

എന്റെസ്വപ്നങ്ങളെഞാന്‍ ലേലംചെയ്യുന്നു ..നിഒരിക്കലുംപങ്കെടുക്കില്ലെന്നറിഞ്ഞിട്ടും ;എന്നെഞാന്‍ സ്വയംമറക്കുന്നു ..നീഒരിക്കലുംഓര്‍ ക്കില്ലെന്നറിഞ്ഞിട്ടും ..നിന്നെഞാന്‍ ഓര്‍ ത്തുകൊണ്ടേയിരിക്കുന്നു – നീഒരിക്കലുംഅതറിയില്ലെന്നറിഞ്ഞിട്ടും ..!

 

January 22 

നിന്നോട്യാത്രപറഞ്ഞുനടന്നുപോകുന്നവഴിയില്‍ , മരിച്ചുവീഴണം ,ആരും, ആരെന്നറിയാതെമണ്ണില്‍ അലിഞ്ഞുതീരണം , എന്നെതിരഞ്ഞ്നീവരുന്നവഴിയില്‍ ഒരുപൂമ്പാറ്റയായിജനിക്കണം …!

 

January 23 

എല്ലാംഅറിയുന്നവര്‍ ചിലപ്പോഴൊക്കെഒന്നും പറയാറില്ല ;എല്ലാംപറയുന്നവര്‍ മിക്കവാറുംഒന്നും അറിയുന്നവരുമല്ല ;-എല്ലാംഅറിഞ്ഞിട്ടും ,എല്ലാംപറഞ്ഞിട്ടും ,നമ്മളെന്തെ ,അകലങ്ങളിലേയ്ക്ക്അകന്നുപോയത് ..?

 

January 24 

ജീവിതംമൂന്ന്തുണ്ടുകളായിമുറിഞ്ഞ്കിടക്കുന്നു ;-നിനക്ക്മുന്പേ , നിന്നോടൊപ്പം , നിനക്ക്ശേഷം ..!

 

January 25 

ചിലര്‍ എന്തുചെയ്താലുംനമുക്കിഷ്ടമാണു;ചിലര്‍ എന്തുചെയ്താലുംഇഷ്ടമല്ല -“ലൈക്” ബട്ടന്‍ അമര്‍ ത്താന്‍ എല്ലാവര്ക്കുമുണ്ട്ഓരോകാരണങ്ങള്‍ ..! (പ്രാര്‍ ത്ഥിക്കാന്‍ ഉള്ളതുപോലെ )

 

February 12 

എന്നെന്ന്ഓര്‍ മ്മയില്ല , ആദ്യമായിട്ട് ;ഒരുമിച്ചായിരുന്നു , യാത്രതുടങ്ങിയത് ;സമാന്തരങ്ങളായിഎതിര്‍ ദിശയിലേയ്ക്ക്കടന്നുപോയരണ്ടുപാതകള്‍ നമ്മള്‍ …!

 

February 14 

പ്രാണന്‍ ഹ്യദയത്തെഎന്നപോലെ , ഹ്യദയംശ്വാസത്തെഎന്നപോലെ , ഞാന്‍ – നിന്നെ , നിന്റെപ്രണയത്തെആശ്രയിക്കുന്നു …!

 

February 15 

സ്നേഹിക്കപ്പെടുന്നഅളവില്‍ വെറുക്കപ്പെടുക , വെറുക്കപ്പെടുന്നഅളവില്‍ സ്നേഹിക്കുക , ഞാനുംനീയുംനമ്മളല്ല , രണ്ട്അവസ്ഥകള്‍ മാത്രം ..!

 

February 17 

സങ്കടപ്പെടേണ്ടത് നഷ്ടപ്പെട്ടതോര്‍ ത്തല്ല , നഷ്ടപ്പെടുത്തിയതോര്‍ ത്താണു ..;അവിടെയാണുഞാനുംനീയുംവ്യത്യസ്ഥമായിരിക്കുന്നത് , എനിക്കുറക്കെചിരിക്കാന്‍ കഴിയുന്നത് ..!

 

 

February 19 

മഴയ്ക്ക്മേഘങ്ങളെനനയ്ക്കാനാകുമോ ..?

 

 

February 23 

ഇടുങ്ങിയതോ പരന്നതോ ,തുറന്നതോഅടഞ്ഞതോ ,എങ്കിലും ;” ഒരുഹ്യദയമുണ്ടായിരിക്കുക ” എന്നത്ഒരുവലിയകാര്യം ..!

 

February 25 

ഇരുട്ടിന്റെസത്യങ്ങളെഭേദിക്കാന്‍ പകലിന്റെനുണകള്‍ ക്ക്കഴിയില്ല ;ഹ്യദയത്തിന്റെആഴമളക്കാന്‍ സ്വാര്‍ ത്ഥയ്ക്കും ;സ്നേഹത്തിനുനിറങ്ങളില്ല , കണ്ണുകള്‍ ക്ക്പലപ്പോഴുംതിരിച്ചറിയാന്‍ കഴിയാത്തത്അതുകൊണ്ടാണു , ജീവശ്വാസത്തിന്റെഅവസാനംവരെനിലനിര്‍ ത്താന്‍ കഴിയുമെങ്കിലെവ്യക്തിത്വംവിജയിക്കൂ ;—ജയവുംതോല്‍ വിയുംഇല്ല – നില്‍ നില്ക്കുന്നത്എതാണോഅതാണുയാഥാര്‍ ത്ഥം ..

 

February 26 

പൊഴിയുന്നമഞ്ഞ്പോലെഅലിഞ്ഞ്അലിഞ്ഞ്തീരാന്‍ ഒരുഹ്യദയത്തിന്റെതാഴ്വര ,പുതിയനാമ്പായിപിറന്ന്വീഴാന്‍ സ്നേഹത്തിന്റെഒരുഗര്‍ ഭപാത്രം , പിച്ചനടക്കുമ്പോള്‍ വീഴാതെപിടിയ്ക്കാന്‍ കാരുണ്യത്തിന്റെഒരുകൈവിരല്‍ ,ജീവിക്കാന്‍ നക്ഷത്രപ്രകാശംപോലെകുറേസ്വപ്നങ്ങള്‍ ,വേറെഒന്നുംനേടേണ്ടതില്ല , വേറെന്തൊക്കെനേടിയാലും …!

 

February 27 

കൂടൊരുക്കുന്നത് , കൂട്ടിലിരിക്കുന്നത് , കൂടുപേക്ഷിച്ച്പറക്കുന്നത്പക്ഷിയാണു , 

 

മരത്തിനു കാത്ത്സൂക്ഷിക്കാനും കാത്തിരിക്കാനുമാണുവിധി ,

 

നീപക്ഷിയാണു , ഞാന്‍ മരവും ..!

 

March 1 

വറ്റിപോയനദിഒരിക്കലുംഒഴുകാതിരിക്കുന്നില്ല , ഒരുഹ്യദയവുംസ്നേഹിക്കാതിരിക്കുകയും, ;അറിയുന്നില്ലആരും , അഥവാതിരിച്ചറിയുന്നില്ല ..!

March 2 

ഇത്രവലിയഒരുഹ്യദയത്തില്‍ നീഎന്നെഎങ്ങിനെഇത്രചെറുതായിസൂക്ഷിക്കുന്നു ..?

 

March 4 

നീഎന്നെഅല്ല , എന്റെആത്മാവിനെതീവ്രമായിപ്രണയിക്കൂ , കാരണം ;ഞാന്‍ നിന്നെഇല്ല , നിന്റെഹ്യദയത്തെമാത്രമെ സ്നേഹിക്കുന്നുള്ളൂ..!!!

 

 

March 4 

ഞാന്‍ ആഗ്രഹങ്ങളുടെചിതയാണു ..നീവെളിച്ചംമാത്രംകണ്ടുവരുന്നഈയാംപാറ്റയും ..!

 

 

March 5 · 

ഒരുതുള്ളി :-കണ്ണീര്‍ , മഴ , മഞ്ഞ് , എല്ലാംഒന്നെങ്കിലും – ഓരോഭാവങ്ങളാണു , 

 

പൊള്ളുന്നത് ,നനയുന്നത് , കുളിരുന്നത് , ഭൂമിഒരുവലിയഹ്യദയമാണു – എല്ലാംഏറ്റുവാങ്ങിമൌനമായിരിക്കുന്നു ..!

 

March 6 · 

പതിനാറാംലോകസഭാതെരെഞ്ഞെടുപ്പായി , മാറാത്തഒരുകാര്യമേഉള്ളൂ , ഉയര്‍ ന്ന്കേള്‍ ക്കുന്നഒരുവാചകം ..” പാവപ്പെട്ടവന്റെകണ്ണീരൊപ്പാന്‍ ….. ” ഒപ്പിഒപ്പികണ്ണുതന്നെഇല്ലാതേയായി ..!

 

March 10 

ഈആയുസ്സുകൊണ്ട്ഈഭൂമിമുഴുവന്‍ കണ്ട്തീര്‍ ക്കാനാകില്ല , ഈആകാശവും ;പിന്നെയാണുനിന്റെമന്സ്സ് , അതുകൊണ്ടാണുകിട്ടിയഅതിന്റെഒരുചെറിയകോണില്‍ ഞാനിങ്ങനെചുരുണ്ട് …;….

 

 

March 11 

തോരാതെപെയ്യുന്നചിലമഴകളുണ്ട് , ചിലഓര്‍ മ്മകളുടെമഴക്കാറുകള്‍ ഉരുണ്ട്കൂടുമ്പോള്‍ ,

 

 

March 21 

വിഗ്രഹങ്ങള്‍ ഉടയുന്നത് വിശ്വാസങ്ങള്‍ തകരുമ്പോഴാണു , വിശ്വാസംതകരുന്നത് നിലപാടുകള്‍ നിലവാരമില്ലാതെമാറ്റുമ്പോഴാണു , നിലപാടുകള്‍ മാറുന്നത് , സ്വാര്‍ ത്ഥതയാകുമ്പോഴാണു… ദേവേന്ദ്രന്‍ യാചകനായത്ദേവരാജാവായല്ല , ഒരുപിതാവ്എന്നചിന്തയിലാണു , രാജക്കന്മാര്‍ സന്ധിചെയ്യാന്‍ നിര്‍ ബന്ധിതരായത് , സ്ഥാനചലനംഭയപ്പെട്ടാണു , തെറ്റുംശരിയുംഅല്ല ..ഞാനുംഎന്റെജീവിതവുംആണുപ്രധാനം .!!!

 

March 24 

ഇരയും വേട്ടക്കാരനും ഒരാള്‍ മാത്രമാകുമ്പോഴാണു ,നായാട്ട്ജീവിതമാകുന്നത് ..!

 

March 26 

എന്റെഹ്യദയംഒരുകടലാണ് ,നീഅതിന്റെഉപ്പ്രസമേഅറിയുന്നുള്ളൂ . ആഴങ്ങളിലേയ്യ്ക്കിറങ്ങിചെല്ലുക ,പവിഴപുറ്റുകളും , മുത്തുചിപ്പികളുംകാണാo..!!

 

March 27 

ഉരുണ്ട്കൂടുന്നകാര്‍ മേഘങ്ങള്‍ , തണുത്തുറുയുമ്പോഴാണുമഴയായ്പൊഴിയുന്നത് , എന്റെസാമീപ്യത്തില്‍ എത്രമാത്രമായിരുന്നുനീപെയ്തത് ..!!!പക്ഷെഎത്രപെട്ടെന്നാണുതോര്‍ ന്നത് ..!???

 

March 29 

ചിരിക്കാന്‍ ചുണ്ടുകള്‍ ക്കല്ല , കരയാതിരിക്കാന്‍ കണ്ണൂകള്‍ ക്കല്ല , ഓര്‍ ക്കാനും , മറക്കാനും , സ്നേഹിക്കാനും , വെറുക്കാനും , എല്ലാത്തിനുംകഴിയുന്നഒരേഒരുആഒന്നാണുനിനക്ക്ഞാന്‍ ദാനമായിതന്നത് , മനസ്സ്..!!

 

April 1 

പൊടുന്നനെപൂക്കള്വിടരുന്നതും , പൂമ്പാറ്റകള്പറക്കുന്നതും , സൂര്യന്വീണ്ടുംഉയരുന്നതും ,ദൂരെഒരുമഴവില്ലുംകണ്ടിട്ടുണ്ട് , സന്ധ്യപൊഴിഞ്ഞുതുടങ്ങുന്ന ,ഞാന്കാത്തുനിന്നവഴിയരുകില് നീകടന്നുവരുമ്പോള് ….

 

എത്രവായിച്ചാലുംതീരാത്ത എത്രവായിച്ചിട്ടുംമതിയാകാത്ത എത്രയോപുസ്തകങ്ങള് ഒരുനോട്ടത്തിലൂടെനമ്മള്കൈമാറിയിട്ടുണ്ട്..അക്ഷരങ്ങള്ക്കെന്ത്സുഗന്ധം ;

 

സന്ധ്യഒരുകൂടാണു ദിനരാത്രങ്ങള്അനുസരണയില്ലാത്തപക്ഷികളും ;പറയാതെകൂടുവിട്ട് , വിളിക്കാതെകൂടേറി വിക്യതികാണിച്ചപ്പോള് മാഞ്ഞുപോയത്നീയും , പൂക്കളും , പൂമ്പാറ്റകളും ആപുസ്തകങ്ങളിലെഅക്ഷരങ്ങളും ..

 

ആവഴിയിപ്പോഴുംഅവിടെതന്നെഉണ്ട് , അതിനരുകിലായ്ഞാനും ..!

 

 

April 4 · Edited 

മടക്കിപിടിച്ചകൈപലപ്പോഴുംനിര്‍ ബന്ധമായിനിവര്‍ ത്തിഅതില്‍ ഒരുപൂതന്നിട്ടുപോകുന്നതാണുസൌഹ്യദം , 

 

നീട്ടിപിടിച്ച്കൈ ,അതിലെപൂക്കൂട , പലപ്പോഴുംകാണാത്തമട്ടില്‍ കടന്നുപോകുന്നതാണുപ്രണയം ..

 

അതുകൊണ്ടാവാം ,ഞാന്‍ സൌഹ്യദങ്ങളെപ്രണയിക്കുന്നത്.;-

 

 

April 4 

ബലിച്ചോറുണ്ണാന്‍ എത്തുന്ന ബലികാക്കകള്‍ ക്ക്ഒരേനിറമാണു , രൂപമാണു , ആത്മാക്കളെല്ലാംഒന്നായിരിക്കുമോ .,.?

 

ഓര്‍ മ്മകള്‍ കൊണ്ട്പരസ്പ്പരമിടുന്നബലിച്ചോറുണ്ട് വീണ്ടുമൊരുവിളിക്കായ്കാത്തിരിക്കുമ്പോള്‍ ഓര്‍ ക്കുന്നില്ലെ ,നമ്മളെന്തിനുമരിച്ചുപോയെന്ന് ..?

 

 

April 9 

കുന്നിന്റെഅരികിലായികല്ലുകല്‍ പെറുക്കികൂട്ടിവെച്ച്ഒരമ്പലമുണ്ട് , 

ഉള്ളില്‍ ദേവി , 

മുന്നില്‍ ഒരുകല്‍ വിളക്ക് , 

കാലങ്ങളായിപ്രാര്‍ തഥനകള്‍ കത്തിച്ച്കത്തിച്ച് 

കറുത്ത്പോയത് 

എത്രപടികളുണ്ട്അവിടെയ്ക്ക്എന്നത്ക്യത്യമാണു , 

നിത്യവുംഎണ്ണിതീര്‍ ക്കുന്നത് , 

ഒറ്റയ്ക്കാവുമ്പോള്‍ ദേവിസംസാരിക്കും , 

എനിയ്ക്ക്മാത്രംകേള്‍ ക്കാവുന്നത് , 

” നിനക്കറിയില്ല , എനിയ്ക്ക്കേള്‍ ക്കാനേപാടു , തിരിച്ചുപറയാനോ , ഒന്നും

ചോദിക്കാനോആവില്ല 

അതുകൊണ്ട്തന്നെനിന്നേപോലെപ്രാര്‍ ത്ഥിക്കാനും , ഒരിക്കലുംസംസാരിക്കാനും ..!”

 

 

April 16 

തനിച്ചിരിക്കുമ്പോള്‍ വീടുംഅമ്മയുംഒരേപോലെയാണു , 

ഉറങ്ങാറില്ല , 

നല്ലവസ്ത്രമണിയാറില്ല , 

ഭക്ഷണംകഴിക്കാറില്ല , 

എങ്കിലുംതനിച്ചാക്കിയെന്നപരാതികളില്ല , 

തനിച്ചായെന്നപരിഭവവും , 

ഹ്യദയവുംമനസ്സുംഒന്നെന്ന്പറയുന്നത്അവരെകണ്ടിട്ടാണു , 

ഹ്യദയത്തിനുനാലുഅറകളുണ്ടെങ്കിലും

 മനസ്സിനുഒരുവേര്‍ തിരിവില്ലെന്ന് ….

അതുകൊണ്ടാണു 

എത്രവൈകിയാലുംകാത്തിരിക്കുന്നത് 

എപ്പോള്‍ വേണമെങ്കിലുംകയറിചെല്ലാവുന്നത് …!

 

April 20 

ഒരുമഞ്ഞുതുള്ളി , 

അകത്തെവിടെയോസൂക്ഷിച്ചത് , 

Imageഒരിടിമിന്നല്‍ പോലെഅടിവയറ്റില്‍ നിന്ന് 

ഹ്യദയത്തിലേയ്ക്ക് ,

പിന്നെഓര്‍ മ്മകളുടെമഴ , 

ഭൂതകാലത്തിനപ്പുറത്തെസന്ധ്യയില്‍ നിന്ന് 

നീപൊടുന്നനെമുന്നിലെത്തിയപ്പോള്‍ ..!

 

April 22 

തിരഞ്ഞ്തിരഞ്ഞൊടുവില്‍ ആത്മഹത്യചെയ്ത

തിരകളുടെശവപറമ്പാണുകടല്‍ , 

ഹ്യദയംകടലാകുന്നു ,

സ്വപ്നങ്ങള്‍ തിരകളും …!

 

April 26 

വേദവാക്യങ്ങള്‍ , 

സങ്കീര്‍ ത്തനങ്ങള്‍ , 

പരിശുദ്ധമൊഴികള്‍ , 

കാമമെന്നചൂണ്ടയില്‍ കൊളുത്തി 

മനുഷ്യന്‍ മനുഷ്യനെവേട്ടയാടുമ്പോള്‍ 

ലോകംഒരുവലിയകുളവും ,

 ദൈവം , 

കണ്ണടച്ചുകുളത്തിനുകാവല്‍ നില്‍ ക്കുന്നകാവല്‍ കാരനും ..!

 

April 27

എത്രമാത്രംചിതറിപോയിരിക്കുന്നു 

നമ്മള്‍ –

എന്നപദം ; 

വാരിയെടുക്കാന്‍ ,

നിനക്ക്വേണ്ടെങ്കില്‍ 

എന്റെകൈകളെതിരിച്ചുതരിക ..!

 

 

 

 

Top of Form

Unlike ·  · Share

Bottom of Form

 

ബാലന്സ് ഷീറ്റ്

 

Image

 

 

തണുത്തകാറ്റ്തുളഞ്ഞുകയറിയിപ്പോള്‍ കാതറീനു , ദേവ്നെപിന്നില്‍ നിന്നുകെട്ടിപ്പിടിച്ചു , അവളുടെമാറിടങ്ങള്‍ അവന്റെമുതുകില്‍ ഉരുമ്മിയപ്പോള്‍ അവന്‍ പതിയെചിരിച്ചു , കയ്യിലെസിഗറെട്ട്ആഷസ് , ദൂരേയ്ക്ക്തട്ടിഅവളോട്ചോദിച്ചു ,

” തണുത്തിട്ടോ -അതോ ..?”

” ബോത്ത് ” അവളുടെമാത്യഭാഷയിലെചോദ്യത്തിനുഅവള്‍ അതില്‍ തന്നെമറുപടിപറഞ്ഞു

” ഇത്നിന്റെനാടല്ല , ഇവിടെനിന്ന്എന്തെങ്കിലും കാണിച്ചാല്‍ , പോലീസ്സ്വരും ..”

ഷാര്ജ്ജക്രീക്കിനുഅഭിമുഖമായിനില്ക്കുന്നകെട്ടിടത്തിലെ 13 ആം നിലയായിരുന്നുഅവര്‍ .

അവള്‍ മാറിനിന്ന്അവന്റെകയ്യിലെസിഗറെറ്റ്വാങ്ങിഒരുപഫ്എടുത്ത്അത്കെടുത്തിവേസ്ബാസ്കെറ്റില്‍ ഇട്ടു , അവന്റെഅരകെട്ടില്‍ പിടിച്ച്അകത്തേയ്ക്ക്കൂട്ടികൊണ്ടുപോയി ,

അവരുമാത്രമായിട്ടുള്ളആഫ്ലാറ്റിന്റെവിസിറ്റിങ്ങ്ഏരിയയിലെസെറ്റിയില്‍ അവന്‍ മലര്‍ ന്ന്കിടന്നു , അവള്‍ താഴെഇരുന്ന് , അവന്റെമുഖത്തേയ്ക്ക്തലചേര്‍ ത്തുവെച്ചു ..

 

” നമ്മള്‍ ഇപ്പോള്‍ കണ്ടിട്ട് ..ഒരു 2 വര്‍ ഷം .?.” അവന്റെചോദ്യത്തിനുഅവള്‍ ഒരുനിമിഷം സമയമെടുത്ത്മറുപടിപറഞ്ഞു

 

” 2 വര്‍ ഷം 7  മാസം , 11 ദിവസം ..”

അവന്‍ പൊട്ടിച്ചിരിച്ചു ..പിന്നെതലചെരിച്ച്അവളുടെകവിളില്‍ ചും ബിച്ചു ..

 

തലേന്ന്രാത്രിദീര്‍ ഘയാത്രയുടെക്ഷീണം അവളില്‍ കണ്ടതേയില്ല , ദുബായ്എയര്‍ പ്പോര്‍ ട്ടില്‍ നിന്ന്പബ്ബിലേയ്ക്കാണു , പുലര്‍ ച്ചവരെഅവിടെ , പിന്നെഈഫ്ലാറ്റിലേയ്ക്ക് , ഇതുവരെകാണാതിരുന്നതിന്റെഎല്ലാം തീര്‍ ത്ത് , എപ്പോഴോഉറങ്ങി , എങ്കിലും കാലത്തെഅവള്‍ വിളിച്ചുണര്‍ ത്തിയാണുഉണര്‍ ന്നത് , അവളാണുബാല്‍ ക്കണിയിലേയ്ക്ക്കൊണ്ട്പോയതും ..

” എന്താണുനീഎന്നോട്  ഇവിടെവന്നാല്‍ മാത്രം പറയാം എന്ന്  പറഞ്ഞകാര്യം ..?”

 

” അതാണുകാര്യം , ക്ഷീണം പോലുമില്ലാതെ , ഉറക്കമൊളച്ച് ..”

” എന്തേ , എന്നോട്പറഞ്ഞത്മറന്നുപോയോ , ഇത്രകാലം സം സാരിക്കും എന്നതല്ലാതെഎന്നെകാണണം എന്ന്നീപറഞ്ഞിട്ടില്ല , എപ്പോഴും ഞാന്‍ പറയുകഅല്ലാതെ – , അപ്പോ , ഒരുമീറ്റിങ് , അല്ലെങ്കില്‍ , ടൂര്‍ , എന്തെങ്കിലും പറഞ്ഞ് , യു. കെവരുമ്പോഴുള്ളഒരുകാഴ്ച …പക്ഷെഇത്അങ്ങിനെയല്ലെന്ന്എനിക്ക്തോന്നി ..പറയൂ..”

 

അവന്‍ ഒന്നും മിണ്ടാതെഎഴുന്നേറ്റ് , രണ്ട്കപ്പ്കോഫിഉണ്ടാക്കി , ഒരുകപ്പ്അവള്‍ ക്ക്കൊടുത്തു , അത്പതിയെകുടിക്കുന്നതിനിടയില്‍ അവളൊട്ചോദിച്ചു

 

” മൈക്കിള്‍ എവിടെഉണ്ട് , നിന്റെഭര്‍ ത്താവ്, എന്നെകാണാനാണുവരുന്നതെന്ന്പറഞ്ഞിട്ടുണ്ടൊ ..? “

“കുറച്ച് തിരക്കിലാണു , ബിസിനസ്സ് സം ബന്ധമായി ,

അറിയാം ,  നിന്നെ കാണാനാണു വരുന്നതെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്..”

” എതിര്ത്തില്ല ..?”  അവന്റെ ചുണ്ടില്‍ കുസ്യതി

“ഇല്ല ..” അവളില്‍ അല്പ്പം ഗൌരവം 

” കാരണം ?.”

” അവനറിയാം എന്നെ ….നിന്നെ , എനിക്ക് സ്നേഹിക്കാതിരിക്കാനാവില്ലെന്ന് ..

പിന്നെ നിന്നേയും അറിയാമ്. .”

” എന്ത് ..?” അതവന്‍  പ്രതീക്ഷിച്ചില്ല

” നീയെന്നെ ഒരിക്കലും സ്നേഹിച്ചിരുന്നില്ലെന്ന് ..”

അവസാനവാചകങ്ങള്‍ പറഞ്ഞപ്പോള്‍ അവള്‍ മുഖം താഴ്ത്തി ,

അവന്‍ പതിയെഅവളുടെഅടുത്തേയ്ക്ക്ചെന്ന്മുന്നില്‍ നിന്ന്അവളുടെതലയില്‍ തലോടി.

” സ്നേഹം എന്നത്ഒരുചങ്ങലയാണു , ഒരുകണ്ണിമറ്റെകണ്ണിയെസ്നേഹിയ്ക്കും മുറുകെപിടിയുക്കും , അതോവേറൊന്നിന്നേ …ആവികാരത്തില്‍ എല്ലാവരും എങ്ങിനെയൊക്കേയോബന്ധിക്കപ്പെട്ടിരിക്കുന്നു ..”

ഒരുതത്വഞ്ജാനിയേപോലെഅവന്‍ സം സാരിക്കുന്നത്കേട്ട്അവള്‍ ക്ക്സത്യത്തില്‍ ചിരിവന്നു …

കോഫികുടിച്ചുകഴിഞ്ഞപ്പോള്‍  അവന്‍ ഒരുസിഗറെറ്റ്എടുത്ത്കത്തിച്ചു , ഒരെണ്ണം അവളും , അഭിമുഖമായാണുഇരിക്കുന്നതെങ്കിലും രണ്ടുപേരും അറിയാതെസ്വന്തം ചിന്തകളിലേയ്ക്ക്ഇറങ്ങിപോയി ..

 

കാതറീന്‍ ആലോചിച്ചത് , അവനെക്കുറിച്ച്തന്നേയായിരുന്നു , – മമ്മയുടെഗ്രാന്റ്പാ , ഇന്ത്യയില്‍ , അതും സൌത്ത്ഇന്ത്യയിലെഒരുടീഎസ്റ്റേറ്റ്മാനേജര്‍ ആയിരുന്നതും , അവര്‍ കണ്ടും അറിഞ്ഞു തുമായകാര്യങ്ങള്‍ അദ്ദേഹം തലമുറകളിലൂടെ , കഥകള്‍ പോലെ    പറഞ്ഞുകൊടുത്തതും വയസ്സുകാലത്തൊടുവില്‍ എഴുതിയപുസ്തകങ്ങളും ,

 ബന്ധങ്ങളുടെആഴം , അവനല്കുന്നസന്തോഷം , സമാധാനം എന്നിവ, പ്രധാനവിഷയങ്ങളായിരുന്നത് , പിന്നീട്ഒരോതലമുറയും അത്പരസ്പരം തിരിച്ചറിയുകായിരുന്നു , ഒടുവില്‍ ഡാഡിനെവിട്ട്മമ്മവേറെവിവാഹം ചെയ്തപ്പോള്‍ തനിച്ചായത് ,

പപ്പ  ഇന്ത്യന്‍ ധ്യാനകേന്ദ്രങ്ങളും ആള്‍ ദൈവങ്ങളെയും വിശ്വസിച്ചത് –

 

നരേന്ദ്രദേവ്എന്നഇന്ത്യന്‍ ചെറുപ്പക്കാരനെകണ്ടുമുട്ടിയപ്പോള്‍ , സം സാരിച്ച്അടുത്തപ്പോള്‍ വലിയൊരു ഭാഗ്യം  ​കൈവന്നതുപോലെയായിരുന്നു –

പക്ഷെഅവന്‍പ്രതീക്ഷിച്ചിരുന്ന,   അങ്ങിനെഒരാളെആയിരുന്നില്ല.

ഒരുയുറോപ്പ്യനേക്കാളും ആജീവിതരീതിയില്‍ ജീവിക്കുന്നവന്‍ , പാര്‍ ട്ടികള്‍ , പെണ്‍ സുഹ്യത്തുക്കള്‍ ,    ലഹരി ,  എല്ലാം എല്ലാം ..പക്ഷെപഠനത്തിനും സ്വന്തം കാര്യങ്ങളിലും വളരെമിടുക്കന്‍.

ഉള്ളില്‍ സൂക്ഷിച്ചിരുന്നകാഴ്ചപ്പാടുകളില്‍ നിന്നാണുകുടും ബം , ബന്ധങ്ങള്‍ ,- അതിലെഅവന്റെപാരമ്പര്യം , – തനിയ്ക്ക്അതിലുള്ളഇഷ്ടം –  അവനെസന്തോഷിപ്പിക്കുമെന്നും കരുതി , മഞ്ഞുമൂടിയഒരുശരത്കാലരാത്രിയില്‍ പാര്‍ ട്ടിയിലെബഹളത്തില്‍ നിന്ന്അവന്റെകൈപിടിച്ച്തെരുവിലൂടെനടക്കുമ്പോഴായിരുന്നുചോദിച്ചത് , മറുപടിപക്ഷെവിസ്മയിപ്പിച്ചു ..

മഞ്ഞുവീണുനനഞ്ഞുകിടക്കുന്നഒരുസിമറ്റ്ബെന്ചില്‍ മലര്‍ ന്ന്കിടന്നവന്‍ ഉറക്കെചിരിച്ചു , എന്നിട്ട്പറഞ്ഞു

 

” ബന്ധങ്ങള്‍ , കുടും ബം …അങ്ങിനെഒന്നുമില്ല , ഈലോകത്ത് , ജയിക്കുന്നവന്‍ , തോല്‍ ക്കുന്നവന്‍ ..കാശുള്ളവന്‍ , ഇല്ലാത്തവന്‍ – ആദ്യത്തെവിഭാഗം മാത്രം ..അവരുടേതാണീഭൂമി , ആകാശം , നക്ഷത്രങ്ങള്‍ ….”

” അപ്പോള്‍ അമ്മ , പിതാവ് , സഹോദരങ്ങള്‍ ..?” അമ്പരപ്പായിരുന്നു , അതുകൊണ്ട്ചോദിച്ചു ..

അവന്‍ എഴുന്നേറ്റിരുന്നു ..

 

” നരേദ്രദേവ്എന്നഞാന്‍ , ഈഞാന്‍ ഉണ്ടാവാന്‍ , സെക്സ്ചെയ്തവരല്ല , അവര്‍ , അതുപോലെഎന്റെമൂത്തസഹോദരിയും … അതങ്ങിനെസം ഭവിച്ചു , പിന്നേയും അവര്‍ സെക്സ്ചെയ്തിരുന്നു , ഉണ്ടാവാം , ..എന്തേപിന്നെആരും ഉണ്ടായില്ല , മതിയെന്ന്വെച്ചിട്ടാണു , കുട്ടികള്‍ മാത്രം , സെക്സ്അല്ല ..അപ്പോള്‍ ..ഞാനുണ്ടായി …ജനിപ്പിച്ചാല്‍ പിന്നെവളര്‍ ത്തണം ..അത്ഒരുരീതിയാണു , ഒരുപരിധിവരെസമൂഹത്തോടുള്ളപേടി , പിന്നെസ്വന്തം സ്വാര്‍ ത്ഥത്അ …മന: ശാസ്ത്രപുസ്തകങ്ങള്‍ വായിക്കു.. മനസ്സിലാകും , സ്നേഹമല്ല , മനുഷ്യന്റെസ്ഥായിയായവികാരം , സ്വാര്‍ ത്ഥതയാണു , അത്മറയ്ക്കാനുള്ളപേരുകളില്‍ ഒന്നാണുസ്നേഹം , അതിന്റെവിശദീകരണങ്ങളാണുബന്ധങ്ങള്‍ …”

ഒന്നും മനസ്സിലായില്ല ..മുഖത്തേയ്ക്ക്നോക്കിയിരുന്നപ്പോള്‍ തിരിച്ചുചോദിച്ചു ..

” നിഎങ്ങിനെഈനാട്ടുകാരിയായി ? …അത്ഭുതം , അത്ഭുതം ..!!!”

അവന്‍ പിന്നേയും പൊട്ടിച്ചിരിച്ചു..പിന്നെഅവളെആബെന്ചിലേയ്ക്ക്കയറ്റികിടത്തി , പതിയെആതണുപ്പില്‍ ചൂട്പകര്‍ ന്നു …

അതിന്റെഓര്മ്മകള്‍ അവളുടെചുണ്ടുകളില്‍ ഒരുപുഞ്ചിരിഉണര്‍ ത്തി .

ദേവ്അവള്‍ തനിയെചിരിക്കുന്നത്കണ്ടിട്ട്തന്നെയാണു , അത്ഭുതത്തോടെ , പരിഹാസമട്ടില്‍ അവളുടെമുഖത്തിനടത്തേയ്ക്ക്വന്നിരുന്നത് – നാണത്തോടെഅവള്‍ പെട്ടെന്ന്മുഖം താഴ്ത്തി , അവന്‍ അവളുടെതാടിപിടിച്ച്മുഖമുയര്‍ ത്തി –

” നീഓര്‍ മ്മകളില്‍ ആയിരുന്നല്ലെ , പഴയ ..”

” ഊം ..!”

അവള്‍ കണ്ണുകളടച്ചു ,

കണ്ണുകള്‍ തുറന്നപ്പോഴും അവന്‍ അവളെതന്നെനോക്കിയിരിക്കുന്നു, അവള്‍ ക്ക്പെട്ടെന്ന്നാണം തോന്നി , അത്മറയ്ക്കാനായിവിഷയം മാറ്റി

 

” നിന്റെഅച്ഛനും അമ്മയും ..?”

 

അവന്‍ അവളുടെഭാവമാറ്റവും , വിഷയമാറ്റവും വ്യക്തമായിതിരിച്ചറിഞ്ഞിരുന്നു , അതുകൊണ്ട്തന്നെആദ്യം പുഞ്ചിരിവന്നചുണ്ടുകള്‍ പതിയെപഴയപടിയായി , നിര്‍ വികാരതയോടെപറഞ്ഞു ..

..”രണ്ട്പേരും പോയി ..”

അവളെസൂക്ഷിച്ച്നോക്കി , പതിയെപറഞ്ഞു

” മരിച്ചുപോയി ..” അവന്റെമുഖത്ത്ഒരുദു:ഖഭാവവും കാണാതിരുന്നതിനാല്‍ അവള്‍ ക്ക്ആദ്യം വിശ്വാസം വന്നില്ല

 

‘എപ്പോള്‍ ” നീഈമെയില്‍ പോലും ഇട്ടില്ല

 

അവന്‍ പതിയെചിരിച്ചു ..

” ഞാന്‍ അറിയാന്‍ വൈകി , രണ്ടും ..പിന്നെങിനെ ..?  , “

അവള്‍ മറുപടിപറഞ്ഞില്ല , മുഖം ത്യപ്തികരമല്ലെന്ന്അവനുതോന്നി , പറഞ്ഞതുകേട്ടിട്ട് ,

 

” അച്ഛന്‍ , ഇവിടെവെച്ചായിരുന്നു , ബോഡിആണുനാട്ടിലെത്തിയത് , ഹ്യദയാഘാതം , അസുഖങ്ങള്‍ ഉണ്ടായിരുന്നു …അമ്മ , പിന്നെ -അവിടെപോയിട്ട് , ഉണ്ടാക്കിയസ്വത്തുക്കളും , സഹോദരിമാര്‍ ക്ക്നല്കിയപണവും , ആഭരണങ്ങളും ഒന്നും സഹായിച്ചില്ല , വരുമാനം നിലയ്ച്ചപ്പോള്‍ ഉള്ളത്കൈക്കലാക്കാനുള്ളശ്രമമായി , അമ്മതിരിച്ചറിഞ്ഞു , ബന്ധങ്ങളല്ല , പണമാണുമുഖ്യമെന്ന്വീണ്ടും , വിഷാദരോഗം , എന്റെഫോണുകളോട്പോലും പ്രതികരിച്ചില്ല , ഉറക്കഗുളികളില്‍ അഭയം തേടി …രണ്ട്പേരേയും കാണാന്‍ ഞാന്‍ പോയില്ല ……….എന്തിനു ..?

അവന്‍ അത്പറഞ്ഞ്അവളില്‍ നിന്ന്ദ്യഷ്ടിമാറ്റി

 

” അപ്പോള്‍ നീഅച്ഛനോട്ഒരിക്കലും അടുപ്പം കാണിച്ചില്ലമരണം വരെ , ഇവിടെവെച്ച്മരിച്ചിട്ടും , എന്തെപോയില്ല ..”

 

” ഞാന്‍ ഉണ്ടായിരുന്നില്ല , മക്കായുവില്‍ ഒരുവലിയഹോട്ടല്‍ പ്രൊജെക്റ്റ് , കഴിഞ്ഞപ്പോള്‍ മികച്ചആര്‍ ക്കിടെക്റ്റ്നുള്ളഅം ഗീകാരം എനിയ്ക്ക് , കമ്പനിയുടേയും , അവരുടെയും സന്തോഷം ..പിന്നെഞാന്‍ രണ്ട്മാസം അവധിയെടുത്ത് , അവിടെകൂടി ..പുറം ലോകമായിഒരുബന്ധമില്ലാതെ ,

നിനക്കറിയാലോഒരുഫോണ്‍ നമ്പറും ഞാന്‍ സ്ഥിരമായിഉപയോഗിക്കാറില്ല , പിന്നെമാധ്യമവും അങ്ങിനെതുടരാറുമില്ല … ഞാന്‍ എനിയ്ക്ക്തോന്നുമ്പോള്‍ അങ്ങോട്ട്ബന്ധപ്പെടും , അതും ആവശ്യമുള്ളവരെമാത്രം , നിന്നേപോലും ഞാന്‍ വിളിക്കാറുള്ളത് , അല്ലെങ്കില്‍ ബന്ധപ്പെടാറുള്ളത്എന്നും പുതിയനമ്ബറില്‍ നിന്നോമെയില്‍ ഐഡിയില്‍ നിന്നോആകാറില്ലെ , അവധിയില്‍ ആയതുകൊണ്ട്കമ്പനിയേയും ബന്ധപ്പെടേണ്ടതില്ലായിരുന്നു , അല്ലെങ്കിലും ഞാന്‍ തയ്യാറാണെന്ന്പറഞ്ഞ്അറിയിക്കുമ്പോഴെഅവര്‍ എന്നെബന്ധപ്പെടാറുള്ളൂ ..

ആഘോഷം …ഒരുമാസം അവിടെകഴിഞ്ഞ്  ഇസ്താമ്ബൂള്‍ , ചെക്ക്റിപ്പബ്ലിക്ക് , എല്ലാം കഴിഞ്ഞ്ഫ്രാന്സില്‍ എത്തിയപ്പോഴാണുമെസ്സേജ് ..അമ്മയെവിളിച്ചു , പക്ഷെപ്രതികരണമുണ്ടായില്ല , അവിടെനിന്ന്വേറെആരൊക്കെയോസം സാരിച്ചു , പോകാനിരുന്നതാണു , പിന്നെവേണ്ടിവന്നില്ല …”

 

അവന്റെമുഖത്ത് , നഷ്ട , കുറ്റബോധങ്ങളുടെഒരുഭാവവും കണ്ടില്ല , എങ്കിലും അവള്‍ ചോദിച്ചു ..

”  നിങ്ങള്‍ ക്ക്    മരണാന്തരചടങ്ങുകള്‍ ഇല്ലെഒരുപാട് , മതാചാരങ്ങള്‍ , അതും ആകെഉള്ളഒരുമകന്‍ ..ഞാന്‍ അങ്ങിനെവായിച്ചിട്ടുണ്ട് ..”

 

” ഊം ..” അവന്‍ മൂളി , പിന്നെപറഞ്ഞു

 

” ജീവിച്ചിരിക്കുമ്പോള്‍ ആണുവേണ്ടത്എല്ലാം , മരിച്ചാല്‍ പിന്നെമറ്റുള്ളവരെകാണിക്കാനാണു ..അത്അവിടെഉള്ളവര്‍ ചെയ്തിട്ടുണ്ടാകും ..”

” ശരിയ്ക്കും എന്തായിരുന്നുഅച്ഛനുമായിട്ട്അകലം ..?”  ആചോദ്യം ശരിയാണോഎന്നവള്‍ ചിന്തിച്ചുസ്വകാര്യതയിലേയ്ക്ക് ..

 

അവന്‍ തന്റെവലതുകൈവെള്ളയിലേയ്ക്ക്നോക്കി , വിരലുകളുടെഅറ്റത്ത്പറ്റിപ്പിടിച്ചിരുന്നഇല്ലാത്തഎന്തോഇടതുകൈവിരലുകള്‍ കൊണ്ട്നീക്കം ചെയ്യുന്നത്കണ്ടു , പിന്നെരണ്ടുകയ്യും നീട്ട്വിരലുകള്‍ ചേര്‍ ത്ത്പൊട്ടിച്ചു , കൈകള്‍ വേര്‍ പെടിച്ച്ഒന്ന്നിവര്‍ ന്നിരുന്നു

 

”    അങ്ങിനെചോദിച്ചാല്‍ വ്യക്തമായൊരുഉത്തരമില്ല   ,   വളര്‍ ച്ചയുടെകാലത്തില്‍ ,

ആശയങ്ങളുടേയും കാഴ്ചപ്പാടുകളുടേയും കാര്യത്തില്‍ ഞങ്ങള്‍ അകന്നു , എന്റെചെറിയആവശ്യങ്ങള്‍ പോലും , അനാവശ്യങ്ങളായികണ്ടു , എല്ലാം ചെയ്തുതന്നിരുന്നെങ്കിലും , അതേപോലെഅമ്മയുടേയും , എല്ലാറ്റിനും കണക്കുസൂക്ഷിക്കുകയും പറയുകയും ചെയ്യും ..ചെറിയമുറിവുകള്‍ ,വലുതായി , അമ്മരണ്ട്   പേരുടെയും ഇടയില്‍ നിന്നു , അതും അമ്മയ്ക്ക്സമയമുള്ളപ്പോള്‍ ..വിടവുകള്‍ ,…………. ഇപ്പോഒരിക്കലും നികത്തനാകാത്തതായി …”

അവന്‍ മുകളിലേയ്ക്ക്നോക്കിയിരുന്നു , അവള്‍ താഴേയ്ക്കും .

വലിയഒരുനിശ്ശബ്ധതകടന്നുവന്നു , അത്അവിടെതന്നെനിന്നു …രണ്ട്പേരും അതിനോട്ദീര്‍ ഘമായിസം സാരിച്ചു , അവളായിരുന്നുകൂടുതല്‍ ..

ഒടുവില്‍ പോകാന്‍ പറഞ്ഞിട്ടും പോകാതെഅവളോട്സം സാരിച്ചുകൊണ്ടേനിശ്ശബ്ദതനിന്നപ്പോള്‍ 

അവന്‍ അവളുടെകൈയ്യില്‍ പിടിച്ചുവലിച്ചു ,

” വായോ , നമുക്ക്ഒന്ന്കുളിക്കാം , ” അവള്‍ എഴുന്നേറ്റു , അവന്‍ മദ്യക്കുപ്പികളില്‍ ഒന്നും രണ്ടുഗ്ലാസ്സുകളും , ഐസ്ക്യൂബ്ബാസ്ക്കറ്റും എടുത്തു , സ്വന്തം വസ്ത്രങ്ങള്‍ അഴിച്ചു , പിന്നെഅവളുടേതും ..

ബാത്ത്ടബ്ബിലെഇളം ചൂടുവെള്ളത്തില്‍ മലര്‍ ന്നുകിടന്നു , അവന്റെമാറില്‍ മലര്‍ ന്ന്അവളും …അരികില്‍ വെച്ചഒഴിച്ചുവെച്ചഗ്ലാസ്സുകള്‍ ഒന്ന്അവനും മറ്റേത്അവളും എടുത്തു , ഒരല്പ്പം കഴിച്ച്രണ്ട്പേരും അരികില്‍ തന്നെവെച്ചു …

അവനില്‍ നിന്ന്ചൂട്പതിയെപടരുന്നതും അവനിലെഅവന്‍ ഉണരുന്നതും അറിഞ്ഞുതന്നേയാണവള്‍ പറഞ്ഞത്

 

” എന്നാലും നീപറഞ്ഞില്ല …?!”

” ഒന്നുവെറുതെഊഹിക്കൂ ..”

അവളുടെമാറിടങ്ങള്‍ ക്ക്കുറുകെകൈവെച്ച്അവന്‍ പതിയെപറഞ്ഞു ..

” ഊം ..”

എഴുന്നേറ്റ്അവന്റെമുഖത്ത്നോക്കിപറയാനവള്‍ ശ്രമിച്ചപ്പോള്‍ അവന്‍ സമ്മതിച്ചില്ല , ബലം പിടിച്ച്അങ്ങിനെതന്നെകിടത്തി

അവള്‍ അതനുസരിച്ചു ..

 

” ഞാന്‍ പറയുന്നത്ശരിയായാല്‍ സമ്മതിച്ചുതരണം ..”

“ഉറപ്പാ ” അവള്‍ ക്ക്അവന്‍ ഉറപ്പ്കൊടുത്തു

 

” എന്നാല്‍ …നിന്നെസ്വാധീനിച്ച , അല്ലെങ്കില്‍ ശരീരമല്ലാതെമനസ്സ്കീഴടക്കിയഒരുപെണ്കുട്ടി .?.”

” അല്ല “

 

” നിന്റെയാത്രകളില്‍ നീകണ്ടവലിയഒരത്ഭുതം? “

” അല്ല “

” നീചെയ്തഒരുവ്യത്യ്സ്ഥമായകെട്ടിടം ?..”

” അല്ല “

 

” നേരത്തെപറഞ്ഞത്അല്ലാതെഏതെങ്കിലും അവാര്‍ ഡ് , മികച്ചആര്ക്കിട്ക്റ്റ്നുള്ളത് .?.”

 

” ഒരിക്കലും അല്ല “

” പുതിയകമ്പനി, അവരുതന്നവലിയശമ്പളം ..?”

” അല്ല .”

” ഉപയോഗിച്ചവലിയലഹരി ..?”

” ഒന്നുമല്ല ..”

“പിന്നെ ..?”

അവള്‍ അവനില്‍ നിന്ന്സാധാരണഇത്തരം അവസരങ്ങളില്‍ കേള്‍ ക്കാറുള്ളഒരുപൊട്ടിച്ചിരിപ്രതീക്ഷിച്ചു , പക്ഷെഅതുണ്ടായില്ല ..

മറുപടീഗൌരവമായിട്ടായിരുന്നു ..

” ഞാന്‍ ഒരുപുസ്തകം എഴുതാന്‍ പോകുന്നു ..”

അവള്‍ അത്ഭുതത്തോടേതിരിഞ്ഞ്അവനെനോക്കി ,

” ഓഹ് ..നന്നായി .., ഞാന്‍ കരുതാറുണ്ട് ..നിനക്നന്നായിഎഴുതാന്‍ കഴിയും എന്ന് “,

 ” പറയൂ  , ” എന്താണുപേര്‍ ?”

 

” ബാക്കിപത്രം “

” യെസ് , ദബാലന്‍ സ്ഷീറ്റ്ഓഫ്ലൈഫ് ” അവളുടെഭാഷയില്‍ വീണ്ടും ആവര്‍ ത്തിച്ചു

“എന്താണുവിഷയം ..”

അവള്‍ കമിഴ്ന്ന്കിടന്നിട്ടും അവനിലെചൂട്കുറയുന്നത്പോലെതോന്നി , അവന്‍ കൈനീട്ടിഗ്ലാസ്സില്‍ മദ്യം ഒഴിച്ചുഒറ്റവലിയ്ക്ക്കുടിച്ചു ,,,

” ഒരുമനുഷ്യനെപറ്റി ..”

” ഒരുമനുഷ്യന്‍ ..?” അവള്ക്ക്അത്ഭുതം കൂടിവന്നു

” ഊം ..ഞാന്‍ കണ്ടവരൊക്കെ , രണ്ട്കാലില്‍ നടക്കുന്നഹോമോസാപ്പിയന്‍ സ്മാത്രമായിരുന്നു , ബുദ്ധികൊണ്ട്കാശുണ്ടാക്കുകയും , സുഖത്തിനുവേണ്ടികളയുന്നവരും മാത്രം .., ഇത്ഒരുമനുഷ്യന്‍ ..”

അവളെപതിയെഅടര്‍ ത്തിമാറ്റി ,

” കുളിക്കു.”

അവന്‍ പെട്ടെന്ന്കുളിച്ചെന്ന്വരുത്തി , ബാത്ത്ടവ്വല്‍ ഉടുത്ത്ഇറങ്ങി , അവളും പെട്ടെന്ന്കുളിച്ച്  ഗൌണ്‍ ധരിച്ച്, തലയില്‍ ടവ്വല്‍ കെട്ടിഅവന്റെപുറകെപോയി ..

ബാല്ക്കണിയിലേയ്ക്ക്തുറക്കുന്നചില്ലുവാതില്‍ അല്പ്പം തുറന്ന്സിഗററ്റിന്റെപുകപുറത്തേയ്ക്ക്ഊതിവിടുന്നഅവനെഅവള്‍ കണ്ടു , അല്പ്പം ഭയത്തോടെയാണവള്‍ അടുത്തേയ്ക്ക്പോയത് , പക്ഷെഅവന്റെമുഖം മുന്പ്കണ്ടതുപോലെഗൌരവമായിരുന്നില്ല ..പതിവ്സ്നേഹത്തോടെതന്നെചോദിച്ചു

” വിശക്കുന്നില്ലെ , ഭക്ഷണം  വിളിച്ചുപറഞ്ഞ് , റെസ്റ്റോറന്റില്‍ നിന്ന്വരുത്താം ..”

 

” വേണ്ട , ഉച്ചയ്ക്ക്മതി , ഇപ്പോബ്രെഡ്ടോസ്റ്റ് , ഓം ലെറ്റ് ..ധാരാളം .., ഞാന്‍ വസ്ത്രം മാറിയിട്ട്ഉണ്ടാക്കാം ” ,അവള്‍ അകത്തേയ്ക്ക്നടക്കുന്നത്നോക്കി , അവന്‍ വീണ്ടും പുകവലിച്ചു , അവള്‍ തിരിച്ചുവന്നപ്പോള്‍ അവളുടെകൂടെഅടുക്കളയിലേയ്ക്ക്കൂടെപോയി .

 

 

അവളുടെമൌനം അവന്‍ ശ്രദ്ധിച്ചു  , അടുത്തേയ്ക്ക്ചെന്നിരുന്ന് , അവളില്‍ അവന്റെകവിള്‍ ചേര്‍ ത്തുവെച്ച്അരികിലൂടെകെട്ടിപ്പിടിച്ചു ..

 

അവള്‍ അവന്റെകവിളില്‍ ചും ബിച്ചു ..പിന്നെപതിയെപറഞ്ഞു

 

” എന്നോട്പറയണം എന്നില്ല ..നീഅല്ലെ ..നിന്റെഇഷ്ടങ്ങളെഞാന്‍ എന്നും ഇഷ്ടപ്പെട്ടിട്ടല്ലെഉള്ളൂ …, ചിരിക്കാതെ , ഗൌരവം , സങ്കടം ..ഒക്കെകാണിക്കുന്നദേവ്നെഎനിക്ക്പരിചയമില്ല – ഇഷ്ടവുമില്ല”

 

“അതിനെകുറിച്ച്പറയാന്‍ മാത്രമായിട്ടാണുഞാന്‍ നിന്നെകാണണം എന്ന്പറഞ്ഞത് “

 അവള്‍ ക്ക്അത്ഭുതം തോന്നിയെങ്കിലും അവന്റെ മുഖത്ത്  പ്രത്യേകിച്ചൊരുഭാവവ്യത്യാസവും വന്നില്ല

 

” എന്താണുഅയാളെക്കുറിച്ച്എഴുതാനുള്ളത് , ആരാണയാള്‍ ..” അത്ഭുതം ആകാം ക്ഷയായിമാറി ,

അവള്‍ പ്ലേറ്റുകളില്‍ കഴിക്കാനുള്ളത്എടുത്തു , ഊണുമുറിയിലെമേശപ്പുറത്ത്വെച്ചു  .. കോഫിഉണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ അവന്‍ വേണ്ടെന്ന്പറഞ്ഞു ,

അവനല്ലങ്കിലും ഭക്ഷണം കഴിക്കാന്‍ തോന്നിയില്ല , അവളുടെഅത്ഭുതത്തിനുമറുപടിപറഞ്ഞേതീരു , പ്ലേറ്റില്‍ നിന്ന്ഒരുകഷണം ബ്രെഡ്എടുത്ത്കടിച്ചു ,   

 പിന്നെ   ദൂരേയ്ക്ക്നോക്കി , പതിയെപറഞ്ഞു

” പ്രത്യേകിച്ച്എന്താണെന്ന്ചോദിച്ചാല്‍ ഒന്നുമില്ല – ഒരുപാട്പേര്‍ ഒരുപാട്തവണപറഞ്ഞുപോയതാണു ..പക്ഷെ ,,”

 

” പക്ഷെ ” അവന്റെപകുതിഅവളുടെചോദ്യമായി

 

അവന്‍ അവളെനോക്കിപറഞ്ഞു

 

” ഇത്ഞാന്‍ എനിക്ക്മാത്രമായിഎഴുതുന്നതാണു , ഞാന്‍ അത്രയെങ്കിലും ചെയ്യണം ..”

 

അവള്‍ ക്കൊന്നും മനസ്സിലായില്ലെന്ന്മുഖം പറഞ്ഞു\

 

അവളും കാര്യമായികഴിച്ചില്ല , എങ്കിലും അവന്‍ കാത്തിരുന്നു , പിന്നെപതിയെഎഴുന്നേറ്റ്കയ്യും വായും കഴുകി , ബാല്‍ ക്കണിയിലേയ്ക്ക്പോയി , ഒരുസിഗറെറ്റ്  കത്തിച്ചു . അവള്‍ പുറകെവന്നത്കണ്ട് അവളുടെനേരെപാക്കറ്റ്നീട്ടിയപ്പോള്‍ വേണ്ടെന്ന്കൈകൊണ്ട്ആം ഗ്യം കാണിച്ചു .

 

ബാല്‍ ക്കണിയുടെകൈവരിയില്‍ ചാരിനിന്ന്അവളെഅലക്ഷ്യമായിനോക്കിഒരുതവണപുകഊതിവിട്ട്അവന്‍ പറഞ്ഞു

” ഞാന്‍ അയാളെകാണുന്നത്എന്റെകുട്ടിക്കാലത്താണു , അതായത്ഓര്മ്മവെയ്ക്കുമ്പോള്‍ തന്നെ ..”

” ഓഹ് , നീഅയാളെകണ്ടിട്ടുണ്ടോ ..?” അവള്‍ ക്ക്അതും അതുഭുതമായിതോന്നി

” ഉവ്വ് ..”

” എന്നിട്ടെന്നോട്ഇതേവരെപറഞ്ഞിട്ടില്ല ..”

അതിനയാള്‍ മറുപടിപറഞ്ഞില്ല

 

” പറയാനായീവലിയപ്രത്യേകതതോന്നിയിരുന്നില്ലഒരിക്കലും , ” അയാള്‍ ഒരുശരാശരിഇന്ത്യക്കാരന്‍ , പിന്നെഒരുയഥാര്‍ ത്ഥമലയാളി ..”

അവള്‍ ക്ക്മനസ്സിലായില്ലെന്ന്വ്യക്തമാണു

അതുമനസ്സിലാക്കികൊണ്ട്തുടര്‍ ന്നു

” ദാരിദ്യവും പട്ടിണിയും കഷ്ടപ്പാടുകളും ബാക്കിപത്രമായിട്ടുള്ളയാള്‍ , പിന്നെജീവിക്കാന്‍ വേണ്ടിനാടുവിടുകയും ,ജീവിക്ക നുള്ളത്കിട്ടിയപ്പോള്‍ നഷ്ടപ്പെട്ടതിനെഓര്‍ ത്ത്സങ്കടപ്പെടുകയും ചെയ്യുന്നഒരുസാധാരണപ്രവാസിമലയാളി ..”

 

അവന്റെമുഖഭാവം അവള്‍ ക്ക്ഒട്ടും മനസ്സിലായില്ല , അവന്റെശബ്ദത്തിനുഒരുപാട്പഴക്കമുള്ളത്പോലെതോന്നിച്ചു

 

” നിനക്കറിയില്ല , അവിടെആദ്യം പട്ടിണിയിലായത്ദൈവങ്ങളാണു , അമ്പലങ്ങള്‍ , അവയെആശ്രയിച്ച്ജീവിച്ചിരുന്നജനവിഭാഗങ്ങള്‍ , എന്റെകഥയിലെനായകന്റെപിതാവ് , 12 മക്കളുള്ളഒരുകുടും ബത്തിന്റെമൂത്തസന്തതിആയിരുന്നു ..”

സിഗറെറ്റിന്റെആഷസ്തട്ടിക്കളഞ്ഞ് , അവന്‍ പതിയെചിരിച്ചു , അതില്‍ രോഷം കലര്‍ ന്നിരുന്നത്പോലെ

” അന്നത്തെകാര്‍ ന്നവന്‍ മാര്‍ , മക്കളുണ്ടാക്കുക , സ്വന്തം സുഖം നോക്കിഅലയുക , ചിലപ്പോള്‍ ഭാര്യയ്ക്കും , അമ്മാവന്‍ മാര്‍ ക്കും , അല്ലെങ്കില്‍ മൂത്തസന്തതിയ്ക്ക്ഉത്തരവാദിത്വം നല്കി , പുതിയഒരുബന്ധത്തിലേയ്ക്ക് , അല്ലെന്ല്കില്‍ പരലോകത്തിലേയ്ക്ക്ഒരുയാത്രയാണു , അവരുടെമാത്രം സുഖം , പിന്നെജീവിക്കാന്‍ ജീവിച്ചിരിക്കുന്നവരുടെബുധിമുട്ടുകള്‍ “

 

അവള്‍  അറിയാത്തഒരുലോകത്ത്എത്തിപ്പെട്ടതുപോലെയാണിരുപ്പ് .

അവന്റെസിഗറെറ്റ്കഴിഞ്ഞു , കുറ്റിവേസ്റ്റ്ബാസ്ക്കറ്റില്‍ ഇട്ടു , അടുത്തത്കൊളുത്തി , ഒരെണ്ണം അവളും ..

” പിന്നെ ..? “

അവളുടെചോദ്യത്തിനുഅവന്‍ പതുക്കെയാണുമറുപടിപറഞ്ഞത്

 

” എന്റെനായകന്റെഅച്ഛന്‍ പരലോകത്തെയ്ക്കാണുപോയത് , മൂത്തമകനുബാക്കിപതിനൊന്നുപേരെഏല്പ്പിച്ച്,  നാടുവിട്ടുപലപണികളും ചെയ്ത് , ഉള്ളതില്‍ പഴയവീടൊഴികെബാക്കിഉണ്ടായിരുന്നസ്ഥലം വിറ്റ് , 6 സഹോദരികളെയും വിവാഹം കഴിപ്പിച്ച് , 4 അനിയന്മാരേയും  അവരുടേതായജീവിതത്തിലെത്തിച്ച് , ഒടുവില്‍ വിവാഹം കഴിച്ചപ്പോഴെയ്ക്കും വൈകിയിരുന്നു , എങ്കിലും 3 മക്കള്‍ , ആദ്യത്തേത്നമ്മുടെനായകന്‍ , പിന്നെ 3 അനിയത്തിമാര്‍ ..പൈത്യകം പകര്‍ ന്നുകിട്ടി ..അയാളും ..”

” എന്തെ ..എന്താണുഅയാള്‍ ക്ക് ?”

ഒരുപുകയൂതിവിട്ട് , ബാക്കിയുള്ളസിഗറെറ്റ്അവളുടെവിരലുകള്‍ ക്കിടയില്‍ അയാളുടെഓര്‍ മ്മകള്‍ പോലെചാരം മൂടിനിന്നു

അയാള്‍ പക്ഷെതന്റെസിഗറെറ്റ്ആഞ്ഞ്ആഞ്ഞുവലിച്ചു , പിന്നെഅകത്തേയ്ക്ക്പോയിമദ്യം ഒരുഗ്ലാസ്സില്‍ ഒഴിച്ച്ഒറ്റവലിയ്ക്ക്കുടിച്ചു ,തിരിച്ചുവന്നു  അവള്‍ അവിടെതന്നെഇരുന്നതേയുള്ളു

 

 താഴെദൂരെസമുദ്രതീരത്ത്ആളുകള്‍ നടന്നുപോകുന്നു , ചിലര്‍ കൈവരിയില്‍ പിടിച്ച്നിന്ന്സം സാരിക്കുന്നു , ഒറ്റയ്ക്കുള്ളവര്‍ കടലിനെനോക്കിനില്‍ ക്കുന്നു ..

 

അയാളുടെശബ്ദം അവളെചെറുതായിഞെട്ടിച്ചു , അവള്‍ ഏതോചിന്തയില്‍ ആയിരുന്നു ,       

ഒറ്റപ്പെടുന്നവര്‍ തോറ്റവരാണെന്നത്..

 

ഒരുവയസ്സന്‍ കാളയ്ക്ക്വലിയ്ക്കാവുന്നഭാരത്തിനുപരിധിധാരാളമുണ്ടായിരുന്നത്കൊണ്ട് , വീട്ടിലേയ്ക്ക്വരുന്നപണത്തിനും ..നല്ലവസ്ത്രം , ഭക്ഷണം  , സുഹ്യദം  എല്ലാം അയാള്‍ ക്ക്സ്വപ്നങ്ങളായിരുന്നു ..”

 

” സൌഹ്യദം ” ..?

അവള്‍ കയ്യിലിരുന്ന്സിഗറെറ്റ്കളഞ്ഞു

” അതെ ..ജാതിയിലെഉയര്‍ ന്നസ്ഥാനം , അടുത്തുണ്ടായിരുന്നതാഴ്ന്നജാതിക്കാരായസമപ്രായക്കാരില്‍ നിന്ന്അയാളേഅകറ്റിനിര്‍ ത്തി , സ്കൂള്‍ വിട്ട്വന്നാല്‍ പടിയ്ക്ക്പുറത്ത്പുസ്തകങ്ങള്‍ വെച്ച് , അവിടെവെച്ചിട്ടുള്ളതോര്‍ ത്ത്എടുത്ത്വീടിന്റെമുന്നിലെഅമ്പലക്കുളത്തില്‍ കുളിച്ചാണുവീട്ടിലേയ്ക്ക്കയറിയിരുന്നത് , പിന്നെനേരെഅമ്പലത്തിലേയ്ക്ക്തേവരെ , ദീപാരാധനതൊഴും , പിന്നെഅമ്പലത്തിനുമുന്നിലെആല്‍ ത്തറയില്‍ ഇരിക്കും , ആആല്‍ മരമായിരുന്നുഅയാളുടെസുഹ്യത്ത് , പിന്നെഅയാളെപോലെഅരപട്ടിണിക്കാരനായജാതിയില്‍ ഒരല്പ്പം താഴെ , വീടിന്റെമുന്നില്‍ വരെവരാന്‍ കഴിയുന്നശിവരാമനും ..എങ്കിലും തേവരൊടും ആആല്‍ മരത്തോടുമാണു അയാള്‍ സങ്കടങ്ങളും സന്തോഷങ്ങളും പറഞ്ഞിരുന്നത് – തേവര്‍ തിരിച്ചൊന്നും പറയാറില്ല , ആല്‍ മരം പക്ഷെതലയാട്ടും , അതിലിരിക്കാറുള്ള   കിളികള്‍ തിരിച്ചെന്തെങ്കിലും പറയുകയും ..”

ഭൂമിയ്ക്കപ്പുറത്ത്എവിടേയോഉള്ളമറ്റൊരുവിചിത്രഗ്രഹത്തിലെവിചിത്രയായജീവികളുടെകഥപോലെകാതറീനുതോന്നി ..ഇങ്ങിനേയും ആളുകള്‍ , ജീവിതം ..?!!

അവളെമനസ്സിലാക്കികൊണ്ട്തന്നെഅയാള്‍ തുടര്‍ ന്നു ..

 

” സത്യമായിട്ടും ഇത്ഈഭൂമിയിലെ , അതും എനിക്കറിയാവുന്നഒരാളുടെയ്ഥാര്‍ ത്ഥജീവിതമാണു “

അവള്‍ തലയാട്ടി ..

സത്യം എപ്പോഴും ഇങ്ങിനെയാണല്ലോ , സ്വീകരിക്കപ്പെടാന്‍ ബുദ്ധിമുട്ടുന്നകടം കഥ .

 അവള്‍ മനസ്സിലായതുപോലെതലയാട്ടിയെങ്കിലും , ആലോചിച്ചത്അയാളെക്കുറിച്ച്മാത്രമാണു , ഏകാന്തത , ഒറ്റപ്പെടല്‍ , ഒരുമരം മാത്രം സുഹ്യത്ത് …!!..

 

‘പിന്നെ ..പിന്നീട്എന്തായി ..?”

 

” എന്താവാന്‍ ..? പത്താം ക്ലാസ്സ്കഴിഞ്ഞതോടെ , അച്ഛന്‍ തിരിച്ചുവന്നു , വീട്മുഴുവന്‍ പട്ടിണിയിലേയ്ക്ക്പോകുന്നുഎന്നറിഞ്ഞതോടെഅയാള്‍ ,നാടുവിട്ടു , ആരോടും പറയാതെഅല്ല , വീട്ടുകാര്‍ പറഞ്ഞിട്ട്തന്നെ , ബോം ബൈയില്‍ , അച്ഛന്‍ ചെറുതായെങ്കിലും സഹായിച്ചസുഹ്യത്തുക്കള്‍ , അച്ഛന്റെജീവിതം കൊടുത്ത്വലുതായബന്ധുക്കള്‍ ..പക്ഷെ ..”

 

” പക്ഷെ ..??”

 

അയാള്‍ അവളുടെകൈപിടിച്ച്അകത്തേയ്ക്ക്നടന്നു

രണ്ട്ഗ്ലാസ്സില്‍ ഡ്രിങ്ക്സ്ഒഴിച്ചു , ഒരെണ്ണം അവള്‍ ക്ക്കൊടുത്തു , അവല്‍ അപ്ലം കഴിച്ച്ഗ്ലാസ്സ്കയ്യില്‍ തന്നെവെച്ചു , അയാള്‍ ഒറ്റവലിയ്ക്ക്തീര്‍ ത്തു , അയാള്‍ അങ്ങിനെകഴിക്കുന്നത്അവള്‍ കണ്ടിട്ടേയില്ല ..

” എന്നിട്ട് ..?” അവള്‍ പിന്നേയും ചോദിച്ചു

അയാള്‍ അല്പം വെള്ളം കുടിച്ചു ..പിന്നെഒരുദീര്‍ ഘശ്വാസം വലിച്ചു

 

” പക്ഷെ ..ആരും സഹായിച്ചില്ല , വെള്ളം കുടിച്ച് , വഴിയരുകിലെകടത്തിണ്ണയില്‍ കിടന്നു ..പിന്നെചെറിയചെറിയജോലികള്‍ , ടൈപ്പ്റൈറ്റിങ്ങ്പഠിച്ച്സ്റ്റെനോഗ്രാഫര്‍ , വളരെകുറച്ച്സമയം മാത്രം ഉറങ്ങി .ഒരുപാട്സമയം ജോലിചെയ്തു ..കിട്ടുന്നത്മിക്കവാറും വീട്ടിലേയ്ക്കയച്ചു ..എഴുത്തുകളിലൂടെവീടിനേയും നാടിനേയും കണ്ടു , ശിവരാമനുമായി   കൂടുതല്‍ ,അടുക്കുന്നത്ആകത്തുകളിലൂടേയാണു , തന്റെസങ്കടങ്ങളും സ്വപ്നങ്ങളും പങ്കുവെയ്ച്ചത്അയാളൊടും കൂടിയായി , ആശ്വാസങ്ങളും നാട്ടിലെവിശെഷങ്ങളുമായി ,  ശിവരാമന്റെകത്തുകള്‍ മുടങ്ങാതെഅയാളെതേടിയെത്തി ,  വീട്ടില്‍ എന്തെങ്കിലും ആവശ്യം വന്നാല്‍ സഹായിആയിഅയാള്‍ കൂടെനിന്നു , അയാളുടെവരവ്കാത്ത്ആല്‍ മരം അവിടെത്തന്നെസാധാരണപോലെനിന്നു -എല്ലാമറിഞ്ഞിട്ടും നിസ്സഹായതയോടെ    തേവരും ..!

 

തുറന്നുകിടന്നിരുന്നബാല്‍ ക്കണിയുടെവാതിലിലൂടെതണുതതകാറ്റ്അകത്തേയ്ക്ക്വന്നു , ക്ഷണിക്കപ്പെടാതെഎത്തുന്നഅതിഥിയെപോലെ , അവരെരണ്ട്പേരും തൊട്ടുരുമിതിരികെപോയി , ജനല്‍ പാളികളിലെമഞ്ഞുതുള്ളികള്‍ പോലെഅത്നല്‍ കിയതണുപ്പ്അവരെചുറ്റിനിന്നു, അവര്‍ ക്ക്രണ്ട്പേര്‍ ക്കും , അവര്‍ അവിടെത്തന്നെഉണ്ട്എന്നഓര്മ്മനല്കി , അയാള്‍ വീണ്ടും പറയുന്നതിനുകാതോര്‍ ത്ത് , കയ്യിലെഗ്ലാസ്സില്‍ നിന്ന്അല്പ്പം കൂടിനുകര്‍ ന്ന്അവളിരുന്നു , അവന്‍ പറഞ്ഞുതുടങ്ങി

 

” ഓരോബാധ്യതകളും കഴിയുമ്പോള്‍ അയാള്‍ കരുതിയിരുന്നത് , അത്കഴിഞ്ഞ്നാട്ടില്‍ പോകണം , സമാധാനമായികുളിച്ച്തേവരെതൊഴണം , മതിയാകുവോളം ആല്‍ ത്തറയില്‍ ഇരിക്കണം , ശിവരാമനോട്ഒരുപാട്സം സാരിക്കണം … വിവാഹം കഴിഞ്ഞുസഹോദരിമാര്‍ പടിയിറങ്ങിയതിനുശേഷം വ്യദ്ധരായമാതാപിതാക്കള്‍ ക്ക്തുണയായി , നാട്ടില്‍ എന്തെങ്കിലും ചെറിയജോലികള്‍ ചെയ്ത് …ഒന്നും നടന്നില്ല ..കാലം അയാളെവിവാഹം കഴിപ്പിച്ചു , ബുദ്ധിമുട്ടുകള്‍ നിറഞ്ഞകുടും ബത്തിലെകല്യാണപ്രായം കഴിഞ്ഞുനിന്നിരുന്നപെണ്കുട്ടി , അവള്‍ ക്ക്മൂന്ന്സഹോദരിമാര്‍ ,  അവളുടെസ്വപ്ങ്ങള്‍ അയാളെപോലെയായിരുന്നില്ല , അതിനുസമ്പന്നതയുടെസുഖസൌകര്യങ്ങളായിരുന്നു , വീട്ടുകാര്‍ ക്ക്തുണയാകുമെന്ന്കരുതിയവള്‍ അയാളോടൊപ്പമെനില്ക്കൂഎന്ന്വാശിപിടിച്ചു , അവളെയും കൂടെകൂട്ടി , ആവശ്യങ്ങള്‍ കൂടിവന്നു , ചിലമുന്‍ സഹപ്രവര്‍ ത്തകരുടേ  സഹായത്തോടെമിഡ്ഡില്‍ ഈസ്റ്റില്‍ വന്നു , കുറച്ച്കാലം വലിയവരുമാനമില്ലാത്തജോലികള്‍ , പിന്നെഒരുചെറിയകച്ചവടം , ഭാര്യകൂടെഅതിനുമുന്പേതന്നെവന്നു , ഒരുമകന്‍ പിറന്നു , ..

വരുമാനം കൂടുന്തോറും , കൂടെയുള്ളവരുടെസ്വപ്നങ്ങളും വലുതായിക്കൊണ്ടിരുന്നു , അവര്‍ മൂന്നുപേരും മൂന്നുദിശകളിലേയ്ക്ക്സഞ്ചരിച്ചു , പ്രാബ്ധക്കാരിയായിരുന്നഒരുപെണ്കുട്ടി , ഗ്രാമത്തിലെവലിയഒരുപണക്കാരിയാവുന്നതും അവരുടെജീവിതവും സ്വത്തുവകകളും കണ്ട്മറ്റുള്ളവര്‍ അന്തം വിടണമെന്നും കരുതുന്നഭാര്യ, പിശുക്കനും തത്വചിന്തകൊണ്ട്ജീവിതത്തില്‍ എന്തുകാര്യം എന്ന്കരുതിശത്രുവിനെപോലെകരുതുന്നമകനും , ആല്‍ ത്തറയില്‍ ഒരുദിവസമെങ്കിലും സമാധാനമായിരിക്കണം എന്നുകരുതുന്നഅയാളും …!!

മനസ്സ്എന്നത് , നദിയിലെജലം പോലെയാണു , താഴ്ന്ന , ഇഷ്ടപ്പെട്ടവഴികളിലൂടെഒഴുകാന്‍ അത്ആഗ്രഹിക്കും , പക്ഷെജീവിതം എന്നത്അണക്കെട്ടില്‍ നിന്നൊഴുകുന്നകനാല്‍ ആണു , അത്ബന്ധങ്ങളുടെഅണക്കെട്ടില്‍ നിന്ന് , ആഗ്രഹിക്കാത്തസ്ഥലങ്ങളില്‍ കെട്ടീനില്ക്കാനും , അവിടെമുന്‍ കൂട്ടിമറ്റുള്ളവര്‍ നിശ്ചയിച്ചിട്ടുള്ളവഴികളിലൂടെഒഴുകാനും പ്രേരിപ്പിക്കും , പലര്‍ ക്കും നനവായിതീരാന്‍ ,  നനവായിതീരുകയും , കുടിവെള്ളമാവുകയും , കുളമാവുകയും ഒക്കെചെയ്യുമ്പോഴും അതിന്റെമനസ്സ്കടലില്‍ ചെന്ന്ചേരാനാണു ..! ഭോഗിക്കപ്പെടാന്‍ മാത്രം യോഗമുള്ളഒരുവസ്തുവിനുഒരിക്കലും സ്വയം തോന്നില്ല , അങ്ങിനെഒന്ന്നിലവില്‍ ഉണ്ടെന്ന് …!

ഒടുവിലത്തെയാത്രപറഞ്ഞ്പകല്‍ പടിയിറങ്ങിപോയഭൂമിയെപോലെയാണുഒറ്റപ്പെട്ടവന്റെമനസ്സ് , അവിടെനിലാവും നക്ഷ്ത്രങ്ങളും ഒന്നുമില്ലഇരുട്ട്മാത്രം ..

താന്‍ പറയുന്നത്കാതറിന്ന്ശ്രദ്ധിക്കുന്നുണ്ടോഎന്ന്പോലും ദേവ്നോക്കിയില്ല , അയാള്‍ പറഞ്ഞുകൊണ്ടേയിരുന്നു ,

 

” പഠിച്ച്വലിയവരുമാനമുള്ളഉദ്യോഗം കിട്ടി  തന്റെവഴികളിലൂടെ , നടന്നുപോയമകന്‍ , ആവശ്യത്തേക്കാള്‍ ഉള്ളധനം , എന്തിനുഇവിടെകഴിയുന്നൂഎന്നഅയാളുടെചോദ്യത്തിനൊടുവില്‍ ഭാര്യസമ്മതിച്ചു , എല്ലം അവസാനിപ്പിച്ച്ഒരുമടക്കയാത്ര , വന്നുകാലുകുത്തുന്നതിന്റെഅടുത്തനിമിഷം ഏത്പ്രവാസിയും ആഗ്രഹിക്കുന്നആമുഹൂര്‍ ത്തം , ഒടുവില്‍ അയാളെസന്തോഷിപ്പിച്ചുകാണും , പക്ഷെ , എല്ലം ഒഴിവാക്കി , എല്ലാവരോറ്റും യാത്രപറഞ്ഞ് , പോകാനുള്ളദിവസത്തിന്റെതലേന്ന്രാത്രി , ഉറക്കത്തില്‍ അയാളുടെശ്വാസം  നിലച്ചു ..അയാളെകാത്തിരുന്നആലും ആല്‍ ത്തറയേയും ഒരിക്കലും കാണാതെ .. “

അവള്‍ അവനെനോക്കി , അവന്‍ തിരിച്ചും …

” നിനക്കെങ്ങിനെഈകഥ ..അല്ലെങ്കില്‍ വിവരങ്ങള്‍ ..?”

 

അവന്‍ ഒന്നും മിണ്ടാതെഅകത്തേയ്ക്ക്പോയി , തിരിച്ചുവന്നപ്പോള്‍ ഒരുചെറിയപെട്ടിഉണ്ടായിരുന്നുകയ്യില്‍ , അവളുടെകയ്യില്‍ കൊടുത്ത്തുറക്കാന്‍ പറഞ്ഞു ,

 

ഒരുകടലാസ്സ് , അഥവാ , ഒരെഴുത്ത് , പിന്നെകറുത്തമൂന്നുനാലുമണികള്‍ പോലുള്ളവ ,

അവള്‍ ഒന്നും മനസ്സിലാകാത്തതുപോലെഅവന്റെമുഖത്തേയ്ക്ക്നോക്കി .,

 

” വായിക്കു , അത്ഒരുകത്താണു ..”

 അവള്‍ അതെടുത്തു

” പ്രിയപ്പെട്ടനരേന്ദ്രനു ,

 

നീസുഖമായിരിക്കുന്നല്ലോ ,

 

എനിയ്ക്ക്ജീവിക്കാന്‍ സഹായിച്ചഭാഷയാണെങ്കിലും സ്വന്തമായും വേണ്ടപ്പെട്ടവര്‍ ക്കും എഴുതുമ്പോള്‍ മാത്യഭാഷയാണിഷ്ടം എന്ന്ഓര്‍ ക്കുന്നുഎന്ന്കരുതുന്നു , പക്ഷെഅതില്‍ എഴുതിയാല്‍ തനിയ്ക്ക്വായിക്കാന്‍ കഴിയില്ലല്ലോ , അതുകൊണ്ട്ഇം ഗ്ലീഷില്‍ എഴുതുന്നു

തനിയ്ക്കിനിഈജീവിതത്തില്‍ ഞാന്‍ എന്തെങ്കിലും തരേണ്ടതില്ലഎന്ന്കരുതുന്നു , ഒരുനല്ലജീവിതത്തിനുള്ളതെല്ലാം  , ആരേയും ആശ്രയിക്കാതെ , നിനക്ക്ഉണ്ടെന്നുഅറിയാം  ..പക്ഷെനിന്നില്‍ നിന്ന്ഞാന്‍ ഒന്നും ഇതേവരെആവശ്യപ്പെട്ടിട്ടില്ല , അതുകൊണ്ടും പിന്നെനിനക്ക്തരാന്‍ ആഗ്രഹിക്കുന്നഒരുകാര്യം , ഒരുപക്ഷെനേരിട്ട്ഒരിക്കലും തരാനോഅല്ലെങ്കില്‍ താന്‍ സ്വീകരിക്കുമോഎന്നും നിശ്ചയമില്ലാതതുകൊണ്ട് , ഈഭൂമിയില്‍ നിന്ന്ഞാന്‍ പോയതിനപ്പുറമേഇത്നിനക്ക്തരാവൂഎന്ന്പറഞ്ഞിട്ടുണ്ട് ..

 

മൂന്നുകാര്യങ്ങള്‍ ഞാന്‍ ആവശ്യപ്പെടുന്നു ,

ആദ്യതേത് , ഞാന്‍ ഇല്ലാതായാല്‍ അമ്മയ്ക്ക്ഒരുതുണയാവണം എന്നാണു , അവള്‍ ക്ക്സുരക്ഷ്ത്വത്വബോധം , സമാധാനം തോന്നുന്നപോലെ ,

പിന്നെനീഎന്റെസുഹ്യത്ത്ശിവരാമനെവിളിക്കണം നമ്പര്‍ താഴെ ഉണ്ട് , അവന്‍ പറയുന്നത്ശ്രദ്ധയോടെകേള്ക്കണം , ഒടുവിലായിനീനമ്മുടെമാത്യഭാഷപഠിക്കണം , എഴുതാനും വായിക്കാനും കഴിയണം ,  ഒരുപക്ഷെഅതിനുനിനക്ക്കഴിയാതെപോയത്എന്റെകൂടിതെറ്റ്ആണു …പിന്നെഎനിയ്ക്ക്തരാണുള്ളനിസ്സാരമെന്ന്തോന്നുന്ന് , 4 ആലിന്‍ കായകാളാണു , എന്റെസമ്മാനം ..സ്വീകരിക്കുക

എന്നും ജീവിച്ചിരിക്കുമ്പോഴും മരിച്ചുകഴിഞ്ഞാലും , നിന്റെസുഖവും നന്മയും മാത്രമെഎന്റെലക്ഷ്യമായിട്ടുള്ളൂ , എന്നും നിന്നോട്സ്നേഹവും വാത്സല്ല്യവും …

 

ഒരുപാട്ഇഷ്ടത്തോടെ ,

സ്വന്തം അച്ഛന്‍ ,

ദേവനാരായണന്‍ “

 

വായിച്ചുകഴിഞ്ഞ്അവള്‍ ആ  കത്ത്മറിച്ചുനോക്കി , അത്രയേഉള്ളൂ .. പിന്നെആവിത്തുകളെയും  , അവന്‍ അവളെതന്നെനോക്കിനില്ക്കായിരുന്നു , ഉയരുന്നചോദ്യങ്ങള്‍ പ്രതീക്ഷിച്ച് ,

 

ചോദ്യങ്ങള്‍ ഉണ്ടായില്ല , പകരം അവള്‍ അവന്റെമുഖത്തേയ്ക്ക്കുറച്ച്നേരം നോക്കി , അത്താങ്ങാനാവാതെഎന്നതാവാം , അവന്‍ ,മുഖം തിരിച്ചു ..

 

അവള്‍ അവനെതിരിച്ചറിഞ്ഞതുകൊണ്ട്തന്നെ , പതിയെചോദിച്ചു

 

” നീഅപ്പോള്‍ ആനമ്പറില്‍ വിളിച്ചൂ , അങ്ങിനെഈവിവരങ്ങള്‍ അറിഞ്ഞൂ ..”

” ഊം “

“ഊം ” അവളും തലകുലുക്കി ,

 

പിന്നെആവിത്തുകള്‍ കയ്യിലെടുത്തു

 

” ഇതുപക്ഷെ ..ഒരുസമ്മാനമായിട്ട് ..”

 

അവന്‍ അതിലേയ്ക്ക്നോക്കിയില്ല , പകരം കൈകള്‍ രണ്ടും ബാല്‍ ക്കണിയിലെപിടിയില്‍ പിടിച്ച്ദൂരേയ്ക്ക്നോക്കി , ചൂട്കുറവെങ്കിലും വെളിച്ചം കുറവില്ലവെയിലിനു , കടല്‍ വെട്ടി   തിളങ്ങുന്നു , അലകള്‍ അലയുന്നു , എവിടേയ്ക്ക് ..എവിടേയ്ക്കും പോകുന്നില്ല, തിരിച്ച്അവിടേയ്ക്ക്തന്നെ ..

 

” അത്അച്ചനുഏറ്റവും പ്രിയപ്പെട്ടഒന്നിന്റെബാക്കിപത്രമാണു , പിന്നെ …”

അവന്‍ അവളെതിരിഞ്ഞുനോക്കി ,

അവള്‍ അപ്പോഴും ആവിത്തുകളേകയ്യില്‍ പിടിച്ചിരുന്നു

 

” പിന്നെ ..?”

” എനിക്കുള്ളഒരോര്‍ മ്മക്കുറിപ്പും , ആല്‍ മരം  എത്രവലുതാണു , പക്ഷെഅതുണ്ടാകുന്നത് , ഈവിത്തില്‍ നിന്നല്ല , അതിനുള്ളിലെഒരുതരിയില്‍ നിന്നാണു , എത്രവലുതായാലും അത്എത്രമാത്രം ചെറുതില്‍ നിന്നുവന്നൂഎന്നതിന്റെ , ലാളിത്യം , അല്ലെങ്കില്‍ അതിന്റെവിത്തുകളായിരുന്നേനെലോകത്തിലെവലിയവിത്തുകളില്‍ ഒന്ന് , പക്ഷെഅത്സ്വയം മനസ്സിലാക്കുന്നു , അല്ലെങ്കില്‍ അറിയിക്കുന്നു , അതെത്രചെറുതാണെന്ന് .. “

അവള്‍ അത്ഭുതപ്പെട്ടുപോയി – ശരിയാണു ..

അവനത്വാങ്ങിപെട്ടിയ്ക്കുള്ളിലേയ്ക്ക്തന്നെഇട്ടു , പിന്നെഅതടച്ച്ഉള്ളിലേയ്ക്ക്പോയി ..

 

അവളും കൂടെപോയി ,

അവള്‍ കരുതിയത്, അവന്‍ കുപ്പിതുറന്ന്വീണ്ടും കഴിക്കുമെന്നാണു , എന്നാല്‍ അതുണ്ടായില്ല , അവന്‍ അത്ഭദ്രമായിഎടുത്തുവെയ്ക്കുന്നത്കണ്ടു , പിന്നെവന്ന് , കസേരകളില്‍ ഒന്നില്‍ ഇരുന്നു ,

 

അവള്‍ താഴെഅവന്റെമുന്നില്‍ ഇരുന്നു ,

അവന്‍ പതിഞ്ഞശബ്ദത്തില്‍ പറയുന്നത്കേട്ട് .

 

” ഇവിടെയാണുഎന്റെകഥതുടങ്ങുന്നത് , അച്ഛന്‍ വിളിക്കാന്‍ പറഞ്ഞത് , കഴിഞ്ഞകാലം എന്നെഅറിയിക്കാനായിരുന്നില്ല, ശിവരാമനങ്കിളിനെ , പുതിയഒരുലോകത്തെപറ്റിപറയാനായിരുന്നു , “

 

അവള്‍ അവന്റെകാല്‍ മുട്ടില്‍ പതിയെതൊട്ടു

 

അവന്‍ അവളുടെതലയില്‍ പതിയെതലോടി

 

” കഴ്ടപ്പാടുകള്‍ ക്കിടയിലും ശിവനങ്കിള്‍  പഠിച്ചു   , അവിടെവിദ്യാലത്തിലെഅധ്യാപകനായി , വിവാഹം കഴിച്ചില്ല, അധ്യാപനവും , സാമൂഹ്യപ്രവര്‍ ത്തനങ്ങളുമായിമുന്നോട്ട്പോയി , എവിടെനിന്നോവന്ന്താമസിച്ച , പാറമടയില്‍ അപകടത്തില്‍ പെട്ട്മരിച്ചഒരുവിദ്യാര്ത്ഥിനിയുടെവിഷമം പറഞ്ഞാണു ,  ആദ്യമായി ഒരുആവശ്യത്തിനുഅച്ഛനെവിളിക്കുന്നത് , അച്ഛന്‍  സഹായിച്ചു, അതുപിന്നെ 15 ഓളം വരുന്നഒരുഅനാധായലമായി , അതില്‍ 6 ഓളം പെണ്‍ കുട്ടികളുടെവിവാഹം വരെഅച്ഛന്‍ തന്നേയാണത്രെനടത്തികൊടുത്തത് , ബാക്കിവരുന്നവര്‍ പഠിച്ചു , പലരും നല്ലനിലയിലായി , അവര്‍ ഇപ്പോഴും അതിനെസഹായിക്കുന്നുണ്ട്, ഇപ്പോ 50 ഓളം പേരുണ്ട്അവിടെ , ശിവനങ്കിളിനുഇപ്പോപണം മാത്രമല്ല , വയസ്സായി , ഒരാളെആണുവേണ്ടത് ,  മനസ്സറിഞ്ഞു  അവിടെനിന്ന്അവരെനോക്കാന്‍ … “

                                                                                                                                                                                                 അവന്റെവാക്കുകള്‍ ക്ക്  പതിയെപതിയെശബ്ദം ഇല്ലാതായിവരുന്നത്അവള്‍ അറിഞ്ഞു ,

അവന്റെനെറ്റി , അവളുടെതലയിലേയ്ക്കും വന്നുമുട്ടുന്നതും 

ആരുമില്ലാതിരുന്നിട്ടും അവള്‍ ക്ക്മാത്രം കേല്ക്കാവുന്നശബ്ദത്തില്‍ അവന്‍ പറഞ്ഞു

” എനിക്ക്പോകണം , പോയേതീരു … എന്റെജീവിതത്തിനുഎന്തെങ്കിലും ബാക്കിപത്ര ഉണ്ടാവാന്‍ ..”

നെറ്റിയിലൂടെചുടുകണ്ണീര്‍ ഒഴുകിവരുന്നത്അവള്‍ അറിഞ്ഞു , അവന്റെതാടിപിടിച്ചുപതിയെഉയര്‍ ത്തിയപ്പോള്‍ അവളുടെകണ്ണുകളും നിറഞ്ഞിരുന്നു

 

അവന്റെകാലുകളില്‍ കെട്ടിപ്പിടിച്ചാണവള്‍ പറഞ്ഞത്

 

” നീപോകണം , നിന്നെഓര്‍ ത്ത്ഞാന്‍ അഭിമാനിക്കുന്നു , എപ്പോഴത്തെക്കാളും സ്നേഹിക്കുന്നു ..”

 

അവന്‍ മറുപടിപറഞ്ഞില്ല ,പകരം എഴുന്നേറ്റ്നിന്നു , അവളും 

 

അവളുടെകണ്ണില്‍  ജലം പൊടിഞ്ഞിരുന്നു , അടര്‍ ന്നു വീഴുന്നതിനു മുന്പെ അവന്‍ അവളെ നെഞ്ചോട് ചേര്‍ ത്ത് പിടിച്ച്  ചുണ്ടുകളില്‍ അമര്‍ ത്തിചും ബിച്ചു ,

കഴുത്തില്‍ വീഴുന്നചുടുശ്വാസത്തോടപ്പം പതിയെഅവന്‍ പറഞ്ഞവാക്കുകളും അവള്‍ കേട്ടു..

 ” നീതിരിച്ചുപോകാന്‍ തയ്യാറാകൂ, ഞാന്‍ ഈനഗരം , ഈതാമസസ്ഥലം എല്ലാം വിടുകയാണു .. ജീവിതത്തില്‍ നിന്നോട്മാത്രമെഎനിക്ക്യാത്രപറയാനുള്ളൂ .. പിന്നെഈ  രാജ്യത്തോടും  ,…അതാണുഇവിടെയ്ക്ക്നിന്നെവരുത്തിയത് ..”

ഒരുനിമിഷം അങ്ങിനെനിന്നിട്ട്അവന്‍ അവളില്‍ നിന്ന്അകന്ന്നിന്ന് , അവളുടെമുഖത്തേയ്ക്ക്നോക്കി , ഒരുമന്ദസ്മിതം വരുത്താന്‍ അവള്‍ പാടുപെടുന്നത്പോലെതോന്നി ..

 

” ഊം …ഞാന്‍ പോകാന്‍ തയ്യാറാകാം , ടിക്കെറ്റ്ശരിയാക്കാം .”

പ്രതിമയില്‍ നിന്നുയര്‍ ന്നവാക്കുകള്‍ പോലെഅവള്‍ ശബ്ദിച്ചു ..

 

അവന്‍ അവളുടെമുഖത്തേയ്ക്ക്സൂക്ഷിച്ചുനോക്കി , പിന്നെചോദിച്ചു

” ഇപ്പോഴെങ്കിലും നിനക്ക്ചോദിച്ചൂടെ , ഞാന്‍ കൂടെവന്നോട്ടെഎന്ന് ..?

എനിക്കറിയാം , മൈക്കിള്‍ നിന്നെഉപേക്ഷിച്ചിട്ട്ഒന്നരവര്‍ ഷം കഴിഞ്ഞിരിക്കുന്നൂഎന്ന് …  നിന്റെദേവ് , നീആഗ്രഹിക്കുന്നഒരാള്‍ ആകുമ്പോള്‍ നിനക്കെങ്ങിനെഉപേക്ഷിക്കാനാകും ..?

 

അവള്‍ അവിശ്വസനീയതയോടേഅവനെനോക്കി , പിന്നെപൊട്ടിക്കരഞ്ഞ്അവനെകെട്ടിപ്പിടിച്ചു ..അവന്‍ എല്ലാം അറിയുമെന്നതും , എല്ലാം ശരിയാകുമെന്നതും പറയാതെപറഞ്ഞ്അവളുടെമുതുകില്‍ തലോടി …പിന്നെമുഖം കൈക്കുമ്പിളിലാക്കിഒഴുകുന്നരണ്ട്കണ്ണുകളിലും ചുoമ്പിച്ചു

അപ്പോഴും അനുവാദമില്ലാതെവന്നകാറ്റില്‍ ആലിലകള്‍ വിറയ്ക്കുന്നഒരുശബ്ദമുണ്ടായിരുന്നു ..!

 

സജയന്‍ എളനാട്

 

 

പാത്രക്കാരന്

പാത്രക്കാരന്‍

 

പാത്രക്കാരന്‍ പാത്രങ്ങളെ ഒരു കൂടയിലാക്കി കൊണ്ട് നടക്കുന്നു ,

മീന്‍ കാരന്‍ മീനുകളെ എന്നപോലെ ;

പാത്രങ്ങള്‍ പക്ഷെ  മീനുകളെ പോലെ അല്ല ,

അവയ്ക്ക് മുന്പും ഇപ്പോഴും ജീവനില്ല ,

അതു കൊണ്ട് മോഹങ്ങളും ;

മോഹങ്ങളില്ലാത്തതാവാം പരാതികളുമില്ല ,

അസൂയയോ ,നിരാശയോ …

പല രൂപത്തില്‍ പല വിലകളിലായ് അവ ആകാശം നോക്കി കിടക്കുന്നു ,

ഒറ്റയ്ക്കോ ചിലപ്പോള്‍ ഇരട്ടയായോ അവ മറ്റ് പലരുടേയും കയ്യിലെത്തുന്നു ,

പെണ്കുട്ടികളെ പോലെ ചിലപ്പോള്‍ നന്നായി തേച്ചു മിനുക്കി ,വ്യത്തിയായ് സൂക്ഷിച്ച് ,

ചിലപ്പോള്‍ എച്ചിലുമായി ഏതെങ്കിലും ഇരുട്ടില്‍ , ആരെങ്കിലും തീര്‍ ക്കുന്ന ദേഷ്യത്തില്‍ പൊട്ടി ച്ചിതറി ..

അതെ ,

പാത്രക്കാരന്‍ ശരിക്കും ഒരു പാട് പെണ്കുട്ടികളുള്ള ദരിദ്രനായ അച്ഛനാണു ,

ആരുടെയെങ്കിലും കൈ പിടിച്ചു കൊടുത്താല്‍ മതിയെന്നെ ഉള്ളൂ ,

അച്ഛനെന്നത് മറന്ന് ഒരു കൂട്ടിക്കൊടുപ്പ്കാരനാകും ,

ക്യത്യമായി വില പറയും ..!!

ചിലരെന്നിട്ടും കടം പറയും ,

 കൊടുക്കാമെന്ന് പറഞ്ഞ് പറ്റിക്കും ..

വൈകുന്നേരം അയാള്‍ വീട്ടിലെത്തുമ്പോള്‍

വിശന്നു വലഞ്ഞ മക്കളുടെ കണ്ണുകളില്‍ നോക്കി

അയാള്‍ പാത്രങ്ങളോട് പറയും ..

” നാളെയെങ്കിലും നിങ്ങള്‍ പോയി ..ഇവിടുത്തെ പാത്രങ്ങളില്‍ എന്തെങ്കിലും വേവണം ..”

പാത്രങ്ങള്‍ ക്ക് ജീവനില്ല , അതു കൊണ്ട് മറുപടികളും …!!

അവ പല രൂപങ്ങളില്‍ , പല വിലകളിലായ്

അയാളുടെ കൂര നോക്കി കിടക്കും ..!