യാത്ര – 1


മുഖത്തേയ്ക്ക് വന്ന് വെളിച്ചം ശല്യപ്പെടുത്തിയപ്പോഴാണു അയാള്‍ ഉണര്‍ന്നത്, കൈനീട്ടി കര്‍ട്ടണ്‍ നേരെയിട്ടു..കണ്ണുതുറക്കാന്‍ നോക്കിയപ്പോഴാണു മനസ്സിലായത്..വയ്യ…എഴുന്നേറ്റിരിക്കാന്‍ അതിലും…തലയ്ക്ക് ശരീരത്തേക്കാള്‍ പത്തിരിട്ടിക്കനം…ശരീരമാകെ ഒരു തരം വേദന…കഴിച്ചത് കൂടിപ്പോയി.. എന്നത്തേയും കാള്‍ കൂടുതലായിരുന്നു …അല്ലെങ്കില്‍ ശരീരത്തിനു ഇപ്പൊ താങ്ങാന്‍ പഴയതുപോലെ കഴിയുന്നുണ്ടാവില്ല…ടൈം പീസ്സില്‍ സമയം ഒന്‍പത്…കഷ്ടപ്പെട്ട് അയാള്‍ എഴുന്നേറ്റിരുന്നു..കുളിമുറിയില്‍ നിന്നും വെള്ളം വീഴുന്ന ശബ്ദം കേള്‍ക്കാം..എവിടേയും പോയിട്ടില്ല..എന്താണാവോ..ചിലപ്പോള്‍  തയ്യാറെടുപ്പാവും,…കണ്ണുകളടച്ചു കട്ടിലിന്റെ തലയ്ക്കല്‍ ചാരിയിരുന്നു..‘ആ എഴുന്നേറ്റോ…ഞാനൊന്ന് പുറത്തു പോകുന്നു…കാര്‍ കൊണുപോകും…’

കണ്ണ് തുറന്നപ്പോള്‍ മെയ്ക്ക്പ്പ് ചെയ്യുന്ന തീരക്കിലാണു..ഒന്നും മിണ്ടാന്‍ തോന്നിയില്ല, താന്‍ പറഞ്ഞാല്‍ പോകില്ലെന്നു തോന്നും വെറുതെ…!

അല്പനേരം കഴിഞ്ഞ് വാതില്‍ തുറന്നടയുന്ന ശബ്ദം കേട്ടു..അത്യാധുനികമായ എല്ലാം നിറഞ്ഞ ആ ഹോട്ടല്‍ മുറിയില്‍ അയാള്‍ തനിച്ചായി..ജീവിതത്തില്‍ എന്നത്തേയും പോലെ…

മുഖത്ത് വെള്ളം വീണപ്പോള്‍ കുറച്ചാശ്വാസം തോന്നി…

ഇന്റര്‍ കോമ്മില്‍ വിളിച്ചു..

‘റൂം നമ്പര്‍ സിക്സ്റ്റി വണ്‍.. വണ്‍ ബ്ലാക്ക് കോഫി…’

ഫോണ്‍ താഴെ വച്ച് സിഗരറ്റ് പാക്കറ്റ് തപ്പിയെടുത്ത് ഒരെണ്ണം കൊളുത്തി..ജനല്‍ പാളി തുറന്നു പുറത്തിറങ്ങിയാല്‍ ഒരു ബാല്‍ക്കണി അവിടെ നിന്നാല്‍ കടല്‍ കാണാം..മൂന്ന് കടലുകളുടെ സംഗമം..

ഒരു പാട് തവണ വന്നതു കൊണ്ടല്ല..ഒരു കാഴ്ചയും അത്ഭുതമോ സന്തോഷമോ തരാറില്ല…കാണാന്‍ കൊതിക്കുന്നത് കാണാന്‍ കഴിയുമ്പോഴെ കാഴ്ച ഒരു സുഖമുണ്ടാക്കൂ..റൂമ്മിനുള്ളില്‍ പുക നിറഞ്ഞു..ശീതികരിച്ച ആ റൂമിന്റെ തണുത്ത കാറ്റിനൊപ്പം വന്നിരുന്ന ഫ്രെഷ്നറിന്റെ ഗന്ധം മാറി സിഗററ്റിന്റേതായി….അയാളൊന്നു ചുമച്ചു…

അമ്മയെ ഓര്‍മ്മ വന്നു…

ശ്വാസം മുട്ടലുണ്ട്…ചില രാത്രികളില്‍ ചുമച്ച്, ചുമച്ചാവും ഉണ്ടാവുന്നതും അധികമാവുന്നതും..അചഛന്‍ അടച്ചിട്ട മുറിക്കുള്ളിലിരുന്ന് സിഗരറ്റ് വലിച്ചിട്ടുണ്ടാകും..

‘എന്തിനാ അമ്മെ അച്ഛന്‍ അകത്തിരുന്ന് വലിക്കണെ…അതോണ്‍ടല്ലേ അമ്മയ്ക്ക് വയ്യാതാവണെ..പിറ്റേന്ന് ച്ഛന്‍ പുറത്തു പോയപ്പോള്‍ അമ്മയ്ക്ക് ചുടു വെള്ളം കൊടുക്കുമ്പോള്‍ ചോദിച്ചു‘ഏയ് അതോണ്ടോന്നുല്ല…അച്ഛന്‍ എപ്പഴേങ്കിലല്ലെ …നീ വലുതായി…അറിയണ്ടാന്ന് വച്ചിട്ടാ…ന്റെ കുട്ടി അതൊന്നും ചെയ്യില്ലാന്ന് പറയുംങ്കിലും…എന്തെങ്കിലും ആധി തോന്നുമ്പോ …രാത്രി ഒരെണ്ണം …അച്ഛന്‍ തന്നെ പഠിപ്പിച്ചിട്ടുണ്ട് …നാലാം ക്ലാസ്സില്‍ ..പുക വലിക്കണത് , നന്നല്ലാന്ന്…പിന്നെ മദ്യപിക്കുന്നതും..ആശാരി കുമാരന്‍ വഴിയില്‍ വീണു മരിച്ചു..ചോര ശര്‍ദ്ദിച്ച്…കൂടെ പഠിക്കണ വേശൂട്ടന്റെ അച്ഛന്‍..എല്ലാവരും അവന്റെ വീട്ടില്‍ പോയി..അച്ഛനും വെറെ മാഷും മാരും ഉണ്ടായിരുന്നു..പിറ്റേന്നാ ക്ലാസ്സില്‍ അത് പറഞ്ഞെ…അന്നെ തീരുമാനിച്ചതാ..ഇതൊന്നും ചെയ്യില്ലെന്ന്..അച്ഛന്‍ മരിച്ചതോടെ വേശൂട്ടന്‍ പ്ഠിപ്പ് നിര്‍ത്തി…ഏതോ വീട്ടില്‍ കന്നു മേയ്ക്കാന്‍ പോകാന്ന് പറഞ്ഞു..കുടിച്ചതോണ്‍ടാ അവന്റച്ഛന്‍ മരിച്ചെ….ഡോര്‍ബെല്ലാണു ചിന്തകളില്‍ നിന്നുണര്‍ത്തിയത്…കോഫി വന്നു..‘സാര്‍..ഷുഗര്‍..?’ വെയിറ്ററോട് വേണ്ടെന്ന് തലയാട്ടി കാണിച്ചു..അയാള്‍ അത് മേശപ്പുറത്ത് വച്ച് തിരിച്ചു പോയി..മുറിയ്ക്കുള്ളില്‍ പുകച്ചുരുളുകള്‍ അപ്പോഴും തങ്ങി നില്‍ക്കുന്നു..ഒരിക്കലും നശിക്കാത്ത ഓര്‍മ്മകള്‍പോലെ..മദ്യം കൈകൊണ്ട് തൊടാത്ത വാസുദേവന്‍ മാഷിന്റെ മകന്‍ അതില്‍ മുങ്ങിയാണു ജീവിക്കുന്നത്, വലിച്ചു തള്ളുന്ന സിഗരറ്റുകളുടെ എണ്ണം ഓര്‍ക്കാറെയില്ല…എന്തിനു..?ഇന്നലെ അവളാണു തന്നെ കുടിപ്പിച്ചത്…അല്ലെങ്കില്‍ ഇത്രയും…‘മനൂ നു ഓര്‍മ്മയുണ്ടോ ..ഇന്നത്തെ ദിവസം…?’ ലാപ് ടോപ്പ് ഓഫ് ചെയ്ത് അടച്ച് വച്ച് യാമിനി അയാളുടെ അടുത്തു വന്നിരുന്നു..എന്തോര്‍ക്കാന്‍ …? ഒന്നും ഇല്ലാത്ത ഒരാള്‍ക്ക്…വെറുതെ നോക്കിയിരുന്നതെയുള്ളൂ…അവള്‍ ചിരിച്ചു…പ്രായം അവളെ ഒന്നും ചെയ്തിട്ടില്ലെന്ന് തോന്നും ആദ്യമായി കണ്ടതു പോലെ തന്നെ യുണ്ടിപ്പോഴും…ശരീരം അങ്ങിനെയാണു സൂക്ഷിക്കുന്നത്..യോഗ..ഹെല്‍ത്ത് ക്ലബ്ബുകള്‍…ഭഷണം..എല്ലാം കൊണ്‍ടും…‘ഇന്നാണു ഞാന്‍ സ്വതന്ത്രയായത്…കഴിഞ്ഞ ഇരുപത് വര്‍ഷം മുന്‍പ് ഞാന്‍ ജയിച്ചത്…നിനക്കോര്‍മ്മയില്ലെ..കോടതി വിധി വന്നത്…ഡൈവോര്‍സ് പെറ്റീഷന്‍ അംഗീകരിച്ച്…സാധാരണ ഈ ദിവസം നിന്നോടൊപ്പം ഉണ്ാവാറില്ല…ഇന്നെന്ന്തോ? ‘ തളര്‍ച്ചയോടെ നോക്കിയിരുന്നു..‘കാലത്ത് ഞാനത് പറയാന്‍ മറന്നു..പ്രഭാകരേട്ടന്‍,പുതിയ പ്രൊജെക്‍റ്റ് , അതിന്റെ തിരക്കില്‍…പറ…നമ്മളിപ്പോള്‍ ആഘോഷിക്കുന്നു..’ വിളിച്ചു പറഞ്ഞത് അവള്‍ തന്നെയാണു…അവളെ ചിയേര്‍സ്സ് പറയാന്‍ പോലും അനുവദിക്കാതെ മുഴുവനും കുടിച്ചു തീര്‍ത്തു..തന്റെ പരാക്രമം  കണ്ട് അവള്‍ പൊട്ടിച്ചിരിച്ചു..അത് വാശിയെക്കാളും സങ്കടപ്പെടുത്തി..

അതെ …വാസുദേവന്‍ മാഷിന്റെ മകന്‍വേണുഗോപാലന്‍ എന്ന താന്‍   മരിച്ചിട്ട് ഇരുപതു വര്‍ഷമായി…ബോധം മറഞ്ഞ് കട്ടിലിലേയ്ക്ക് വീഴുകയായിരുന്നു

തുടരും …
….

രണ്ടാഭാഗത്തിനായി ക്ലിക്ക് ചെയ്യുക

https://sajayan1elanad.wordpress.com/%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0-%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D/
..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )