ആകാശം

സന്ധ്യ പെയ്തിറങ്ങാന്‍ തുടങ്ങുന്നു, ഇന്ദു  പടിക്കല്‍ ച്ചെന്നു പടിഞ്ഞാറന്‍ മാനത്തേയ്ക്ക് നോക്കി നിന്നു; പടി കഴിഞ്ഞാല്‍ പാടമാണു , ദൂരെ കുന്നിന്‍ ചെരുവിലാണു സൂര്യന്‍ അസ്തമിക്കുന്നത്  .

ആകാശം കരഞ്ഞു കലങ്ങിയ പകലിന്റെ കണ്ണുകളെ പോലെയൊ, സന്തോഷത്താല്‍ ചുവന്നു തുടുക്കുന്ന രാത്രിയുടെ കവിളണകള്‍ പോലെയോ തോന്നി.അവിടവിടെയായ് കാര്‍ മേഘങ്ങളെ കാണാം ., അതൊ അവയ്ക്ക് മറ്റെന്തെങ്കിലും നിറമാണോ..? ആകാശം മനസ്സിനെ പോലെ യാണു , അപ്രതീക്ഷിതമായ് വന്നെത്തുന്ന മേഘങ്ങളെ പോലെയാണു ഓര്‍ മ്മകളും ..!എപ്പോഴാണു കടന്നു വരുന്നതെന്നോ, എന്തോക്കെയാണു നല്കുന്നതെന്നോ പറയാനാത്തവ, ഭാവങ്ങള്‍ നിറങ്ങളെ പോലെ മാറി മാറി വരും .

മുത്തശ്ശി പറയുമായിരുന്നു മഴ പെയ്യുമ്പോള്‍  “  ആകാശത്തിന്റെ കണ്ണീരാണു മഴ “   ” അല്ല മുത്തശ്ശി  ഭൂമിയുടെ സന്തോഷമാണു മഴ  “  നനയാനായി മുറ്റത്തേയ്ക്ക് ഓടി ഇറങ്ങുമ്പോള്‍ തിരിച്ചു വിളിച്ചു പറയും .., അമ്മയുടെ ചീത്ത കേട്ടാലും നനഞ്ഞു  കുളിച്ചേ കയറൂ..മുത്തശ്ശി തന്നെയാണു ചില വൈകുന്നേരങ്ങളില്‍ അയല്‍ പക്കത്തെ കൂട്ടുകാരുമായി ഉമ്മറത്ത് കൂടുമ്പോള്‍ അതില്‍ ഏറ്റവും ഉയരുന്ന ശബ്ദം തന്റേതാണെന്നറിഞ്ഞ്  പറയുക  ” എപ്പോഴും കളിയാണവള്‍ ക്ക് , മനസ്സിനൊരാധിയുമില്ലാത്തോണ്ടാ..”

ഒന്നിനെക്കുറിച്ചും ഒരാധിയും ഉണ്ടായിരുന്നില്ല ; ഒരു രാത്രി നിലാവിനു കുറുകെ കാര്‍ മേഘങ്ങള്‍ വന്ന് നിറഞ്ഞ് ആകാശം കറുത്ത് പോയതെന്തെ എന്ന് കരുതി..ശക്തിയായ കാറ്റില്‍ എവിടെ നിന്നോ വന്നതാണവ.. മുത്തശ്ശി പോയതോടെ അമ്മയും മകളും തനിച്ചായി , പതിയെ വീണ്ടും വസന്തത്തിലെ ആകാശമായി മനസ്സ്, തെളിഞ്ഞ പകലുകളും നിലാവുള്ള രാത്രികളും ..

പഠിക്കാനുള്ള  മിടുക്ക്, അതു തരുന്ന പ്രതീക്ഷകള്‍ , അതായിരുന്നു , വാശിയോടെയാണു പഠിച്ചത്, ടീച്ചറാകുക എന്ന ലക്ഷ്യത്തില്‍ നിന്നും മാറ്റാന്‍ ഒന്നിനും കഴിഞ്ഞില്ല..നഗരത്തില്‍ ബസ്സിറങ്ങി കോളേജിലേയ്ക്കുള്ള നടത്തത്തിനിടയില്‍ നിത്യവും കാണുന്ന ആ പുഞ്ചിരിക്കും , ഒരു നോട്ടത്തിലൂടെ തന്നെ ഒരു പാട് പറയുന്ന ആ കണ്ണുകള്‍ ക്ക് പോലും ..ഒരു പാട് അവഗണിക്കും പോഴും അവ തന്നിലേയ്ക്ക് ആഴ്ന്നിറങ്ങുകയാണെന്ന് അറിഞ്ഞപ്പോള്‍ എല്ലാം പറഞ്ഞു , മൌനം , നനുത്ത പുഞ്ചിരി , അതു മാത്രമെ ഉണ്ടായിരുന്നുള്ളു..സമാന വശങ്ങള്‍ വികര്‍ ഷിക്കും എന്ന് പറയുമ്പോഴും അവയ്ക്ക് വേഗം തിരിച്ചറിയാനാകും , ആരാണു വലുതെന്ന് ചിന്തിക്കുമ്പോഴെ കുഴപ്പമുള്ളൂ..ദാമ്പത്യ ജീവിതം ഒരു മത്സരമല്ലല്ലോ..?

അച്ഛനും അമ്മയും വേര്‍ പിരിഞ്ഞ് , ഒരു പാട് സ്വത്തുക്കളും അകന്ന കുറച്ച് ബന്ധുക്കളും മാത്രമായി ജീവിക്കുന്ന ഒരാള്‍ ..ആകാശത്ത് ഒരു   പാട് നിറങ്ങളുള്ള മേഘങ്ങള്‍ നിറഞ്ഞിരുന്നു..മഴവില്ലുകളും ..ദിനരാത്രങ്ങള്‍ ക്ക് നീളം കുറവ് തോന്നി..

വിവരമറിഞ്ഞപ്പോള്‍ അമ്മ ഭയന്നു ” മോളെ , അമ്മയുടെ ഗതി അറിയാലോ ? ആ കാലല്ല..എന്തെങ്കിലും പറ്റിയാല്‍ പിന്നെ ജീവിച്ചിട്ട് കാര്യല്ല..അമ്മവന്‍ മാരുടെ കാല്‍ പിടിച്ചിട്ടായാലും നി നന്നായി പഠിക്കണതാണു ഏക സമാധാനം , ജോലിക്കാര്യം നോക്കിക്കോളാമെന്ന് അവര്‍ പറഞ്ഞിരിക്കണതും  എല്ലാം ഇല്ലാതാകും .. “

അമ്മയോട് മറുപടി പറഞ്ഞില്ല..മൂടി കെട്ടി നില്‍ ക്കുന്നത് പെയ്യാന്‍ അധികം വേണ്ടല്ലൊ..വഴി കാട്ടുന്ന നക്ഷത്രം പോലെ തന്നെ നയിക്കുന്ന സ്നേഹത്തിനെ ആഴവും രൂപവും നേരിട്ട് കണ്ടിട്ടെ അമ്മയ്ക്ക് സമാധാനമായുള്ളൂ..ജോലി കിട്ടിയിട്ടെ വിവാഹം കഴിക്കൂ എന്ന് വാശി പിടിച്ചപ്പോഴും ചിരിച്ചതേയുള്ളൂ..ജോലി കിട്ടിയതിന്റെ പിറ്റെ ആഴ്ചയില്‍ വിവാഹ നിശ് ചയം , അങ്ങിനെ ഒന്ന് വേണമേ എന്ന് ചിന്തിച്ചതാണു അമ്മയാണു പറഞ്ഞത്  ” നീയവരെ പിണക്കേണ്ടാ..നിന്നെ പഠിപ്പിച്ചു , പറഞ്ഞപോലെ വീടിനടുത്ത സ്കൂളില്‍ തന്നെ ജോലി ശരിയാക്കി തന്നു…ഇത് സ്വയം  തീരുമാനിച്ചൂന്ന് വേണ്ടാ..”

നേരിട്ട് കണ്ടെത്തിയതില്‍ അമര്‍ ഷം ഉണ്ട്, പക്ഷെ ആ ചിരിയുമായി പോയി പെണ്ണു ചോദിച്ചപ്പോള്‍ ആരും എതിര്‍ ത്തില്ല..ബന്ധുക്കളെ ക്കാള്‍ സുഹ്യത്തുക്കളായിരുന്നു കൂടുതല്‍ ..

അന്ന് തിരിച്ചു പോകാനൊരുങ്ങിയപ്പോള്‍ തടഞ്ഞതു താനാണു , അമ്മയും  എതിര്‍ ത്തില്ല..എല്ലാറ്റിനും കൊതിയുണ്ടായിരുന്നിട്ടും , വിശ്വാസമായിരുന്നിട്ടും  ഒരകലും സൂക്ഷിച്ചിരുന്നു..എന്തേ..എന്നൊരിക്കലും ചോദിച്ചിട്ടില്ല, ഒന്നും ആവശ്യപ്പെട്ടിട്ടില്ല..

രണ്ട് ദിവസം  നീലാകാശത്ത് പറന്നു പറ്റാവുന്ന ദൂരം വരെ..

ഒരാഴ്ച കഴിഞ്ഞുള്ള ഒരുക്കങ്ങള്ക്കായി പോയതാണു , കാലത്ത് മഴവില്ല്, കണ്ട് നിന്നപ്പോള്‍ ആരാണു വന്ന് പറഞ്ഞത് എന്നോര്‍ മ്മയില്ല..മഴവില്ല്, കാണാതാവുന്നതും  ഇരുള്‍ മൂടുന്നതും കണ്ടു    , ഓടിച്ചിരുന്ന മോട്ടോര്‍ സൈക്കിളില്‍ ലോറി വന്നിടിച്ചു , അവിടെ വച്ച് തന്നെ….പെയ്ത മഴ മുഴുവന്‍ കരഞ്ഞു കൊണ്ട് നനഞ്ഞത് അന്നാണു …

നക്ഷത്രങ്ങള്‍ ക്കായ് കണ്ണുകള്‍ പരതി , നക്ഷത്രങ്ങള്‍ സ്വപ്നങ്ങളാണു ..ആകാശം തെളിഞ്ഞിരിക്കുമ്പോഴെ അവയെ കാണാനാകൂ..തന്റെ ആകാശത്തില്‍ പെട്ടെന്ന വന്ന ഓര്‍ മകള്‍ ഇരുള്‍ മൂടിച്ചു …

” അമ്മെ നക്ഷത്രങളെ നോക്കാണോ..”  മകന്‍ സാരിത്തുമ്പില്‍ പിടിച്ചു വലിച്ചപ്പോഴാണു ചിന്തകളില്‍ നിന്നുണര്‍ ന്നത്..

” അത് കണ്ടില്ലെ ?, ദൂരെ ഒരെണ്ണം  തന്നെ തിളങ്ങുന്നത് ..” കൊഞ്ചലോടെ ഉള്ള ചോദ്യം കേട്ടപ്പോള്‍ അവനെ വാരിയെടുത്തു , ആകാശത്തേയ്ക്കും അവന്റെ മുഖത്തേയ്ക്കും മാറി മാറി നോക്കി , ഒടുവിലാണത് കണ്ടത് …ഉവ്വ്..ഇരുട്ടിലും ദൂരെ ഒരു നക്ഷ്ത്രം തിളങ്ങി നില്പ്പുണ്ട്..

Advertisements

One thought on “ആകാശം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w