ഭ്രാന്തന്‍

ഞാന്‍ ഒരു ഭ്രാന്തനാണു…
മറ്റുള്ളവരുടെ കണ്ണില്‍ മാത്രമല്ല എനിക്ക് തന്നെ നല്ല ബോദ്ധ്യമുള്ള ഒരു കാര്യം…
കാണുന്നത് മുഴുവന്‍ എന്താണണെന്നറിയാനുള്ള ഒരാര്‍ത്തി ചെറുപ്പം മുതലെ കൂടെയുണ്ട്..
അതു കൊണ്ട് എല്ലാറ്റിനും ചോദ്യങ്ങളും…
എന്നത്തേയും സര്‍ വ്വ വിഞ്ജാനകോശം അച്ഛനാണു..
ഉത്തരം റെഡിയായി കിട്ടുന്നതു കൊണ്ടാണു  മൂന്നാം ക്ലാസ്സില്‍ രുഗ്മിണി ടീച്ചറ് മഴ പെയ്യുന്നതെങ്ങിനെ യെന്ന് ചോദിച്ചപ്പോള്‍ ചാടിപ്പറയാന്‍ പറ്റിയത്..
അച്ഛന്‍.., ഉപദേശം കുറവായിരുന്നു..പകരം ഉദാഹരങ്ങള്‍..
നല്ലത്..നമുക്ക് കണ്ടു പഠിക്കാനുള്ള അവസരം.
” നീ നിന്റെ താഴെയുള്ളതിനെ നന്നായി സ്നേഹിക്കണം..”
  ” ദാ കണ്ടോ..? “
ഉവ്വ് കണ്ടു..
പക്ഷെ എന്താ ഈ സ്നേഹം..?!

” അതിപ്പൊ ന്റെ താഴെയുള്ള കുഞ്ഞൂട്ടന്‍ ന്നോട് പെരുമാറുന്നത് കണ്ടീട്ടില്ലെ നീ… അനിയത്തി മാളൂ ..വല്ല്യേട്ടനേ ക്കുറിച്ച് പറയുന്നത് കേട്ടിട്ടില്ലെ നീ …ആ കാണിക്കുന്നതാണു സ്നേഹം..അതഉണ്ടാവുമ്പോഴെ ബന്ധങ്ങളുള്ളൂ,..”

അതാണു അച്ഛന്റെ ഏറ്റവും വലിയ സമ്പാദ്യവും.എന്തുണ്ടായിട്ടും കാര്യമില്ല സ്നേഹം ഇല്ലെങ്കില്‍ കഴിഞ്ഞൂ..

അതു ശരി  ,

അതു കൊണ്ടാ ആറാം ക്ലാസ്സില്‍ ബുദ്ധിജീവിയായ വേണു സാറ് ലോകത്തിലെ ഏറ്റവും വലിയ സമ്പാദ്യമെന്താണെന്ന് ചോദിച്ചപ്പോള്‍ സ്നേഹമെന്ന് താന്‍ പറഞ്ഞ ഉത്തരത്തിനു എല്ലാവരും ചിരിച്ചെങ്കിലും മാഷ് കയ്യടിച്ചത്..

ഇന്റ്റെര്‍വെല്ലിനു ദേവദാസന്‍ ചോദിക്കുകയും  ചെയ്തു..

” നിനക്കെന്താ പ്രാന്തുണ്ടോ..ഇതാണോ ഏറ്റവും വലിയ സമ്പാദ്യം..? ”

” മാഷ് കയ്യടിച്ചല്ലോ..? ”

” അയിനു ആളൊരു പ്രാന്തനല്ലെ ..? ”

അവനു അതിലൊട്ടും മതിപ്പില്ല

തനിക്ക്  ഭ്രാന്ത്  ഉണ്ടാവുമോ ?!  ഇല്ലെന്ന് തന്നെ തോന്നി..അച്ഛനു തെറ്റില്ല..മാഷും സമ്മതിച്ചു..

അച്ഛന്റെ സമ്പാദ്യം പടിക്കാലും പുഴക്കി തലയ്ക്കോങ്ങി മര്യാദയ്ക്ക് ഇറങ്ങിയ്ക്കോ എന്ന് പറഞ്ഞ് പലിശ സഹിതം തിരിച്ചു വന്നപ്പോള്‍ അച്ഛന്‍ കരഞ്ഞു, –കൂടെ ഞങ്ങളും…

ഉത്തരം തെറ്റിയല്ലോ എന്നതായിരുന്നു  എന്റെ സങ്കടം…

” ഒക്കെ സമയ ദോഷാ..അവരിങ്ങനൊക്കെ പെരുമാറാന്‍..”

” മക്കളെ പട്ടിണിയ്ക്കിട്ട് കുടുംബം നോക്കുമ്പോ പറഞ്ഞത)..അവനോട് കേക്കണ്ടെ..പ്രാന്തല്ലെ അനുഭവിക്കട്ടെ..”

ആരോ പറഞ്ഞതു കേട്ടപ്പോള്‍ ഒരു സംശയം തോന്നാതിരുന്നില്ല..ഭ്രാന്ത് പാരമ്പര്യമായിട്ടാണെങ്കില്‍ എനിക്കും…?

ഏയ് ,

അച്ഛനുണ്ടെന്ന് തോന്നിയില്ല..ന്നാലും ചോദ്യങ്ങള്‍ നിര്‍ത്തി.

.തെറ്റുത്തരം പറയുന്ന മണ്ടന്‍ കുട്ടി..!

പിന്നെ എല്ലാറ്റിന്റേയും ഉത്തരങ്ങള്‍ സ്വയം കണ്ടെത്തി.

.സ്വന്തം വാക്കുകളും അര്‍ത്ഥങ്ങളും..

സമയത്തിന്റെ തന്നെയായിരുന്നു പ്രശനം…

“മൂത്ത കുട്ടിയ്ക്കൊരാലോചന വല്ല്യേട്ടന്‍ വരണം..ആളായ് നിന്ന് നടത്തണം.”

.മാളു നിന്ന് കരഞ്ഞപ്പോള്‍ അച്ഛനും കരയുന്നു..കണ്ടോ ഞാന്‍ പറഞ്ഞത് ശരിയായില്ലെ ന്നൊരു ഭാവം…

കല്യാണത്തിനു ചെലവിത്തിരി ചെയ്യേണ്ടി വന്നെങ്കിലും അച്ഛന്‍ സന്തോഷവാന്‍..ആ സന്തോഷം കണ്ടപ്പോള്‍ ഞാനുറപ്പിച്ചു..

എനിക്കും ഉണ്ടാവും ഭ്രാന്ത്..

ചെയ്തതൊക്കെ തെറ്റുകളുടെ കൂമ്പാരം..നടന്നതൊക്കെ വളഞ്ഞ വഴികളിലൂടെ…എല്ലാറ്റിനും തന്റേതായ വിശദീകരണങ്ങള്‍ …എതിരെ വരുന്നവര്‍ മാറി നിന്നപ്പോള്‍ സന്തോഷം..എതിരു പറയാന്‍ ആളില്ലാത്ത അവസ്ഥ ..പ്രാന്തനാ എന്തെങ്കിലും പറഞ്ഞിട്ട് പോട്ടെ..അതിന്റെ ഒരു സുഖം ഈ പ്പറയുന്നവര്‍ക്ക് എന്തറിയാം..?

വീട്ടില്‍ അരിവെയ്ക്കാന്‍ വകയില്ലാതെ അമ്മിക്കല്ലിന്റെ മൂലയില്‍ താടിക്ക്  കൊടുത്തിരിക്കുന്ന അമ്മയെപ്പോലും ശ്രദ്ധിക്കാതെ യാണവന്‍ ഓടി വന്നത്..അവള്‍ കണിട്ട് മിണ്ടിയില്ലാത്രെ..ഇത്തിരി കാശിന്റെ അഹങ്കാരം..കെട്ടു പോയ ബീഡിക്കുറ്റി പിന്നേയും കത്തിച്ച് എരിഞ്ഞു വലിച്ച്  അവന്‍ തലകുനിച്ചിരിക്കുന്നതു കണ്ടപ്പോള്‍ ഇടനെഞ്ച് പൊട്ടിപ്പോയി..മുന്‍പും അവനീ ഇരുപ്പ് ഇരുന്നിട്ടാ അവളുടെ അടുത്തേയ്ക്ക് പോയത്..മര്യാദയ്ക്ക് പ്പറഞ്ഞപ്പോള്‍ കേട്ടില്ല..പിന്നെ വജ്രായുധം…ഭീഷണി..എന്തോ കാര്യം നടന്നു..രാത്രി കടം വാങ്ങിയ കാശുകൊണ്ട് അരക്കുപ്പി വാങ്ങി അവന്റെ സങ്കടം തത്ക്കാലം തീര്‍ത്ത് പിറ്റേന്ന് കണ്ട് മുഴുവനായി തീര്‍ത്ത് മടങ്ങുമ്പോള്‍ അവളുടെ കൂട്ടുകാരി പറയുന്നത് പതിയെ കേട്ടു..

” ഒന്നല്ലെങ്കില്‍ നീ ന്റെ കൂട്ട് വിടാ.. അല്ലെങ്കില്‍ അയാളുടെ …എന്തായാലും ഇയാളെ ഇനി വരുത്തരുത്..പ്രാന്തന്‍ …നിക്ക് കണ്ടാലേ പേടിയാ..പിന്നെല്ലെ അടുത്ത് വന്നാ..”

” കൂട്ട്കെട്ട് അതാ കേട് വരുത്തുന്നത്…നല്ല ആളുകളുമായി കൂടണം…അശരീരി പോലെ ഇടയ്ക്ക് അതിങ്ങനെ കേള്‍ക്കാം..”

” ഞാനാ എല്ലാവരേയും കേട് വരുത്തുന്നത്..ഞാന്‍ പറയുന്നതാ എല്ലാവരും അനുസരിക്കുന്നത്..ഞാന്‍ അവരുടെ കൂടെയല്ല എന്റെ കൂടെ അവരാ.. ”

അശരീരികള്‍ക്ക് മറുപടികളുടെ ആവശ്യമില്ല..ന്നാലും സത്യം പറയണമല്ലോ..?

കല്യാണം കഴിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു..

” ഡാ ..നിക്കിനി പഴയ പോലെ കമ്പനി കൂടാനൊന്നും പറ്റില്ല..”

” ആ അത് ഞങ്ങള്‍ക്കറിഞ്ഞൂടെ..നിനക്ക് പ്രാരാബ്ധധായില്ലെ..? ”

” അതല്ല..ചിലപ്പൊ തീരെ ..അവള്‍ക്കതില്‍ ഒരു താത്പര്യ ക്കുറവുള്ളതു പോലെ..പറഞ്ഞൊന്നൂല്ല്യ്..ന്നാലും.. ”

മറ്റുള്ളവര്‍ക്ക് അതു കേട്ട്  ദേഷ്യം വരുന്നത് കണ്ടപ്പോള്‍ ഞാന്‍ പൊട്ടിച്ചിരിച്ചു…

അന്നാണു അവരും ശരിക്കും അത് തിരിച്ചറിഞ്ഞത്…

നിക്ക് ഭ്രാന്താണു…

അവന്‍ എഴുന്നേറ്റ് പോയി…പാവം….

സ്വപ്നം കാണുന്നതാണെന്റെ ഇഷ്ടവിനോദം, ഒരു ബുദ്ധിമുട്ടുമില്ലാത്തതു കൊണ്ടാവാം,..അതില്‍ തന്നെയാണെപ്പോഴും…ഒരിക്കലും നടക്കാത്ത കാര്യങ്ങള്‍ നടക്കുമ്പോള്‍ എങ്ങിനെയിരിക്കും എന്നാലോചിച്ച് മണിക്കൂറുകള്‍ കിടന്നുറങ്ങിയിട്ടുണ്ട്.!

നേട്ടത്തില്‍ ഏറ്റവും പ്രധാനം മറ്റുള്ളവരുടെ കണ്ണിലുള്ള ഒരു തിളക്കമാണു…അത് ശേഖരിച്ചു വെയ്ക്കാവുന്ന ഒന്നല്ലാത്തതു കൊണ്ട് എന്തൊക്കെയെന്ന് ഒരു പിടിയുമില്ല..
എങ്കിലും സ്വപ്നങ്ങളില്‍ ഏറ്റവും പ്രധാനം അമ്മ പറയുന്ന ആളുകളെ കൊണ്ടുള്ള നല്ലതു പറയിക്കലാണു..!
അതെങ്ങിനെ എന്നു ചോദിച്ചപ്പോള്‍ ഞാന്‍ അമ്മയ്ക്ക് പൊട്ടനായി..,

അല്ല രാഘവേട്ടന്‍ ഭാര്യയെ തല്ലിക്കൊന്ന് കെട്ടിതുക്കിയപ്പോള്‍ കുറെ ആളുകള്‍ മോശമായിന്ന് പറഞ്ഞു..കുറെ ആളുകള്‍ നന്നായെന്നും…എല്ലാവരേയും കൊണ്ടെങ്ങിനെ ഒരേ കാര്യം പറയിക്കും എന്നതാണു ആലോചനയ്ക്ക് വഴി വച്ചത്…
ഉണ്ടായിരുന്ന ജോലിയും പോയി അത്യാവശം കടങ്ങളും പെരുകി, കടക്കാരന്‍ കാശ് ചോദിച്ചു എന്ന് അമ്മ പറഞ്ഞപ്പോള്‍ അതിനെന്താ നാളെ കൊടുക്കാമെന്ന് വെറുതെ പറഞ്ഞ് രാത്രി ഉറക്കം വരാതെ പാടത്തിന്റെ അരികിലെ പാലത്തില്‍ മലര്‍ന്ന് ആകാശത്തിലേയ്ക്ക് നോക്കി കിടക്കുമ്പോള്‍ സ്ഥലത്തെ പ്രധാന ദിവ്യന്മാര്‍ വഴിയുടെ വീതി കുറവായി കഷ്ടപ്പെട്ടു പോകുന്നു..എന്നാ കുടിക്കാതെ നാടിന്റെ മൊത്തം ഇമേജ് കാത്തു സൂക്ഷിക്കുന്ന ഒരാളെന്ന നിലയ്ക്ക് ദാ പിടിച്ഛോ ന്ന് പറഞ്ഞ് എന്തെങ്കിലും തന്നിരുന്നെകില്‍ എന്ന് ഒന്ന് അമ്മയോട് ചോദിച്ചൂ..
” പൊന്ന്വൊ..നിന്നോട് പറയാന്‍ ഞാനാളല്ലാ..തലയ്ക്ക് ലൂസാ..അല്ലാതെ…”
അമ്മയും ശരിവെച്ചു..
ജോലി ആനയെ പോലെയാ..കിട്ടാനല്ല പാട് കൊണ്ട് നടക്കാനാ..കച്ചോടം ചെയ്യാനാ പണികിട്ടിയത്…പതിനായിരം കൊടുത്താലും ഒന്നു തിരിഞ്ഞു നോക്കാത്ത സാറന്മാര്‍ ബാറിന്റെ മൂലയില്‍ ചിലപ്പോഴൊക്കെ കെട്ടിപ്പിടിച്ച്, എപ്പോഴും കൂടെയുണ്ടാവണം എന്ന് പറഞ്ഞ് കരയുന്ന കാമുകിമാരാകുന്ന സൂത്രം ആരാ പറഞ്ഞാ കേള്‍ക്കാ..?

സ്വന്തം പ്രസ്സ്..അതിലടിക്കണ ഡിക്ഷ്ണറി ..വെറുതെ വായിച്ചാലും ശരിയാണെങ്കിലും സമ്മതിക്കില്ല..ഏയ് അവനു ഭ്രാന്താ…

” വെളുത്തോരെ നിക്ക് ഇഷ്ടാ അതാ നിന്നോട്… ങാഹാ ..സത്യത്തില്‍ അവള്‍ കറുത്തിട്ടാണെന്ന് ഞാന്‍ അപ്പഴാ ശരിക്കും ചിന്തിച്ചത്..”

” നിനക്ക് തലയ്ക്ക് ശരിക്കും പ്രാന്തന്ന്യാ..ആ പെണ്ണ് ഒരിക്കലും ചേരില്ല..”

പറഞ്ഞവരോടൊക്കെ തിരിച്ചു പറഞ്ഞു..എന്താ പറയാ..അതിപ്പൊ അവളുടെ തെറ്റാണോ… ? ഇനി പ്പോ ന്താ ചെയ്യാ.. അങ്കട് സഹിക്ക്യാ..ഒരു കുട്ടീണ്ടായത് കറുത്താലല്ല..കയ്യും കാലുമില്ലെങ്കിലും കള്യോ..?

തര്‍ക്കം നമ്മളോട്..

പക്ഷെ അവള്‍ക്ക് നല്ലതു ഒരു സായിപ്പാണെന്ന് തോന്നിയതു കൊണ്ട് , അവളുടെ വീട്ടുകാരും അത് മാത്രമെ അംഗീകരിക്കൂ എന്ന് പറഞ്ഞപ്പോള്‍ തലയില്‍ അനുഗ്രഹിച്ച് വിട്ടു… അങ്കത്തിനു പോകുമ്പോള്‍ പറയാറില്ലെ വടക്കന്‍ പാട്ടില്‍ പോയി വിജയിച്ചു വരൂ,..അവള്‍ വിജയിച്ചു..മൂന്നാണ്‍ കുട്ടികള്‍ മിടുക്കന്‍ മാര്‍..

ആളുകള്‍ അതറഞ്ഞപ്പോള്‍ പറഞ്ഞു..”ന്നാലും നീ കാട്ടിയത്,പോഴത്തരാ..പൂത്ത കാശല്ലെ , ആകെള്ള ഒരു പെണ്ണും..കയ്യില്‍ വന്ന ഭാഗ്യം ..കളഞ്ഞ് നടക്കാ..പ്രാന്തന്ന്യെ..”

എല്ലാവരൂം പ്ലെയിനില്‍ കയറുന്നു..ദുബായില്‍ പോകുന്നു..ആ എന്ന ഒരു കൈ നോക്കാം..കണ്ണിലെ തിളക്കം കിട്ടാന്‍ പേരിന്റെ കൂടെ അങ്ങിനെ ഒരു കാര്യം വേണം ന്ന് പറയുമ്പോഴും പണിയില്ലാതെ വേറെന്തു ചെയ്യും ന്നതായിരുന്നു പ്രശനം..?

ഇപ്പൊ ന്തായി പ്രായം മുപ്പത്തി രണ്ട് ..ആ പെണ്ണ് കെട്ടാറായി…അതു മുന്‍പേ കേള്‍ക്കാറുള്ളതാ. അപ്പോ പ്രായം മാത്രം മത്യോ..?പെണ്ണിനു തിന്നാനും കുടിക്കാനും കുട്ട്യോളെ നോകാനും കാശുവേണ്ടെ ന്ന് ചോദിച്ചതോടെ ബ്രോക്കര്‍ കുമാരേട്ടന്‍ പിണങ്ങി..പിന്നെ എല്ലാവരും ചേര്‍ന്ന് പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ കുമാരേട്ടന്‍  ദൂരെത്തന്നെ ഒഴിഞ്ഞു പോകും..

പെണ്ണ് കാണാന്‍ പോയപ്പഴെ പ്പറഞ്ഞു..ഒരു കുട്ടി ..ഞാന്‍ അനുഗ്രഹിച്ച് വിട്ടിട്ടുണ്ട്..ഇയാളെ ആരെങ്കിലും അനുഗ്രഹിച്ചിട്ടുണ്ടെങ്കില്‍ കുഴപ്പമില്ല…പക്ഷെ പുതിയ മുറകള്‍ ഇനി  പഠിക്കരുത്.. ആരോ സൂചിപ്പിച്ചിരുന്നതു കൊണ്ട് അവള്‍ക്കത് നാണം വരുത്തിയതെയുള്ളൂ..

ഒരു ചെക്കനുണ്ടായപ്പോള്‍ അതിന്റെ ആണ്ട പ്പിറന്നാളിനെകിലും പോണംന്ന് വച്ചു ..എവ്ടെ..രണ്ട് കൊല്ലം കൊണ്ട് അവന്‍ ചോദ്യങ്ങള്‍ തുടങ്ങും..ആദ്യത്തെ ചോദ്യം താനാരാ ന്ന് ആവരുതെന്ന് പ്രാര്‍ത്ഥിച്ചു..

ഇല്ല..പക്ഷെ ആരും ആവണ്ടാന്നാണു ഭാവമെന്നു തോന്നി..

” നിങ്ങളെ കാണാനോ പറ്റണില്ല..ന്നാ എപ്പോഴും ശബ്ദേങ്കിലും കേട്ടൂടേ ..ഒരു മൊബൈല്‍ ഫോണ്‍ വെണം..ആരുല്ലാത്തിടത്തിരുന്ന് സംസാരിക്കാലോ..”

നല്ല കാര്യം മറ്റുള്ളവരെ ഇത്ര കാര്യമായി ശ്രദ്ധിക്കുന്ന ഒരാള്‍ സമൂഹത്തിനെ സമ്പത്താണു..അത്വള്‍ തന്നെ യായപ്പോള്‍ എന്തൊരു സന്തോഷം..

വിളിക്കുമ്പോള്‍ കിട്ടാറില്ല..ആരെങ്കലും ഉണ്ടാവും..അവര്‍ക്ക് ഒരു ബുദ്ധിമുട്ട്.. ന്നാലെങ്ങിനെ ബിസി ബിസി ന്ന് പറയും..
” ങ്ങ്ഹൂം, നിങ്ങള്‍ക്ക് വിളിച്ചാല്‍ കിട്ടാതെ..ഇത്തിരി സ്നേഹണ്ടോ ന്നോടും കുട്ട്യോടും അതെങ്ങിനാ..എല്ലാം അനുഭവിച്ചു ശിലള്ളോര്‍ക്ക്..നമ്മളിക്കാണിക്കണതൊനും പിടിക്കില്ല…”
കാലിലെ പഴയ ആണിയില്‍ കുത്തിയിട്ടാ അവളുടെ സെന്റിമെന്റ്സ് ..!

” മകനിപ്പൊ വലിയ വലിയ ചോദ്യങ്ങളൊക്കെ ചോദിക്കാനുള്ള പുറപ്പാടാണു..ഞാനെന്താ ചെയ്യാ..ആരെങ്കിലും വിളിച്ച് ഇത്തിരി വിവരം തേടും..”
അതു നല്ലതാ..നാട്ടില്‍ ആ സഹായം ചെയ്യാനും ആളുണ്ടല്ലൊ  …!!!

” പക്ഷെ അതിനു രാത്രി പന്ത്രണ്ട് മണികഴിഞ്ഞു വേണോ..? ”
” നിങ്ങക്കെ പ്രാന്താ..എപ്പൊ ചോദിച്ചാലെന്താ..കാര്യറിഞ്ഞാപ്പോരെ..???”
അവളും അതുറപ്പിച്ചു..

നാട്ടില്‍  എത്തിയ സന്തോഷം, കണ്ടതെ ദേവദാസന്‍ പറഞ്ഞു..
” നാടനാ. ..ഇത്തിരി കഴിച്ചു നോക്കു..”

” നിങ്ങളിങ്ങനെ യായിരുന്നെകില്‍ വരണ്ടായിരുന്നു,..”

“വേണ്ടാ മിണ്ടണ്ട..”

തിരിഞ്ഞു കിടന്നെങ്കിലും അവള്‍ എഴുന്നേറ്റ് പോയി സിറ്റൗട്ടില്‍ ഇരുന്നു കരയും ന്ന് കരുതിയില്ല..അതും പാതിരയ്ക്ക്..
ചെന്നപ്പോള്‍ പറയുന്നു..

” ഇല്ല..ഞാന്‍ തൊടീച്ചില്ല..,..ഇത്തിരി കുടിച്ച്യ് വന്നു.. ആ പേരും പറഞ്ഞ്…ഇല്ല ഇന്നിനി ണ്ടാവില്ല..കള്ളാ ..അതോര്‍ത്ത് ഉറങ്ങാതിരിക്കേണ്ട..”
ഫോണ്‍ വാങ്ങി ചെവിയില്‍ വച്ചപ്പോള്‍ രണ്ട് തുപ്പ് കേട്ടു..!!!

ഞാന്‍ വാങ്ങിയത് അറിഞ്ഞിട്ടുണ്ടാകും.. എന്നിട്ടും തിരിച്ചു തരാന്‍ പറയുന്നു…!

” ന്നോട് പൊറുക്കണം..മോനെ ഓര്‍ത്തെങ്കിലും …”

അവളുടെ മുഖം കണ്ടപ്പോള്‍ ചിരിവന്നു.. ചിരിച്ച്, ചിരിച്ച് അന്നാണു കണ്ണില്‍ നിന്നാദ്യായി വെള്ളം വീണത്..
” കുട്ടികളുടെ മാനസ്സികാരോഗ്യത്തിനു മാതാപിതാക്കളുടെ ഒരുമയും സ്നേഹവും നല്ല കുടുബാന്തരീക്ഷവും വേണമെന്ന് …എന്താ അച്ഛാ..ഈ ഒരുമ , സ്നേഹം..? അച്ഛനെല്ലാറിയാന്ന് അച്ഛമ്മ പറഞ്ഞല്ലൊ? ”

അവനെ അടുത്തു നിര്‍ത്തി..

പറഞ്ഞതെപ്പെഴെങ്കിലും തെറ്റിയാല്‍ പാരമ്പര്യം അവനും കിട്ടും..
ഉറക്കെ ചിരിച്ചു, പിന്നെയും ഉറക്കെ…

അവന്‍ പേടിച്ചു ദൂരെ പോയി..
കരച്ചിലിടയില്‍ അവന്‍ ചോദിക്കുന്നത് കേട്ടു..

” അമ്മേ അച്ഛ്നു പ്രാന്തായോ..?”

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w