കാര

 

 

 

പാടങ്ങള്‍ ക്കിടയിലൂടെ ടാര്‍ റോഡ് വളഞ്ഞു നീണ്ട് കിടക്കുന്ന ഒരു പാമ്പിനെ പോലെ തോന്നിച്ചു ..മഴ പെയ്ത് വെള്ളം കെട്ടി കിടക്കുന്നു..അരവിന്ദന്‍ തെന്നി വീഴാതെ മുന്നോട്ട് നടന്നു..പാടങ്ങള്‍ കഴിഞ്ഞ് റോഡിനിരു വശവും വീടുകള്‍ തുടങ്ങി , കഴിഞ്ഞ ഇരുപത്താറു വര്‍ ഷങ്ങളില്‍ കണ്മുന്നില്‍ കണ്ട മാറ്റങ്ങള്‍  , ഇടവഴികള്‍ എല്ലാം ചെമ്മന്‍ പാതകളായി..ചെമ്മന്‍ പാത ടാര്‍ റോഡായി, പിന്നെ ഓല മേഞ്ഞ വീടുകള്‍ പതിയെ ഓടിട്ടു , പുതിയവ പലതും വന്നു..കോണ്‍ ക്രീറ്റ്..റോഡ് ഒരു ചെറിയ കുന്നിന്‍ മുകളിലേയ്ക്ക് കയറുന്നു , ഇടതു  ഭാഗത്ത് മുന്പ് വെറുതെ കിടന്ന സ്ഥലത്ത് റബ്ബര്‍ മരങ്ങള്‍ വലുതായി നില്ക്കുന്നു , വലതു ഭാഗത്ത് കൂണുകള്‍ പോലെ നിന്നിരുന്ന വ്യത്തി ഹീനമായിരുന്ന വീടുകള്‍ തീരെ മാറിയിരിക്കുന്നു, വലിയ പുരക്കല്ക്കാര്‍ പണിക്കായി കൊണ്ട് വന്ന്, താമസ്സിപ്പിച്ചതാണവിടെ , പലതും ഇപ്പൊ  പുതിയവ പോലെ തോന്നിച്ചു..റോഡ് താഴെയ്ക്ക് പിന്നേയും മുന്നോട്ട്, അയാള്‍ ഇടത്തോട്ട് റബ്ബര്‍ മരങ്ങള്ക്ക് അരികിലൂടെയുള്ള ചെറിയ വഴിയിലേയ്ക്ക് കയറി, വെള്ളം ഇപ്പോഴും ഒഴുകി വരുന്നുണ്ട്..മുന്നോട്ട് നടന്നപ്പോള്‍ കണ്ടു കാരയുടെ വീട്.. ഒരു കാലത്തിന്റെ , ഒരു വ്യക്തി ജീവിത ത്തിന്റെ  , ഓര്‍ മ്മപ്പെടുത്തലെന്ന പോലെ , ഒരു മാറ്റവുമില്ലാതെ ,  കാരയെ പ്പോലെ തന്നെ..നാലു കാലില്‍ ഓല മേഞ്ഞിട്ടുണ്ട്..നാലു ഭാഗത്തും അര മതില്‍ , മണ്ണിഷ്ടികകള്‍ കൊണ്ട്, തേച്ചിട്ടില്ലാത്തതു കൊണ്ട് പലയിടത്തും മന്നടര്ന്നു ദ്വാരങ്ങള്‍ , കൂടി നിന്ന ആളുകളെ ഒന്നു നോക്കി ഉള്ളിലേയ്ക്ക് താഴ്ന്നു കയറി, ഓല ത്തുമ്പില്‍ നിന്നും അപ്പോഴും വെള്ളം വീഴ്ന്നു…ഉള്ളില്‍ ഒരു ചെരിയ കട്ടില്‍ , കുറച്ച് തുണികള്ക്കിടയില്‍ കാര കിടക്കുന്നു…ശ്വാസം വലിക്കാന്‍ ബുദ്ധിമുട്ടുണ്ട്… അയാളെ കണ്ടപ്പോള്‍ പ്പോള്‍ അടുത്ത് നിന്ന ഒന്ന് രണ്ട് സ്ത്രീകള്‍ മാറി , പരിചയമില്ലാത്തവരായി ആരുമില്ല..അരവിന്ദന്‍ എന്നേ ആ നാട്ടുകാരനായി കഴിഞ്ഞു  ,  എല്ലാവര്‍ ക്കും അയാളോട് സ്നേഹവും ബഹുമാനവും ഉണ്ട്..

അടുത്തേയ്ക്ക് ചെന്നു നിന്നു, വലത്തെ കണ്ണു പകുതി അടഞ്ഞിരിക്കുന്നു, ഇടത്തേത് തുറന്ന് ഇരിക്കുണ്ടെങ്കിലും ആരേയും കാണുന്നില്ലെന്ന് തോന്നി , അല്ലെങ്കില്‍ ശ്രദ്ധിക്കുന്നില്ല… മുഖത്തേയ്ക്ക് തന്നെ സൂക്ഷിച്ചു നോക്കി കുറച്ച് നേരം നിന്നപ്പോള്‍  ഇടത്തെ കണ്ണു നനയുന്നതും പതിയെ അതില്‍ നിന്ന് കണ്ണീര്‍ ഒഴുകി വരുന്നതും കണ്ടു ..അരവിന്ദന്റെ കണ്ണും നിറഞ്ഞു പോയി..ആരൊ കയ്യില്‍ തൊട്ടപ്പോള്‍ തിരിഞ്ഞു നോക്കി ..രാജേഷ് ..പഴയ ശിഷ്യന്‍ , ആ കൂട്ടത്തിലെ സര്ക്കാര്‍ ജോലിക്കാരന്‍ ..ഡിഗ്രി എടുത്തു..പാര്‍ ട്ടി പ്രവ ര്‍ ത്തനം ​ഉള്ളതിനാല്‍ എല്ലാകാര്യങ്ങളും കാണാം ..ഇവിടെ പ്രത്യേകിച്ച് പറയേണ്ടതില്ല..

” ഹോസ്പിറ്റലിലി കൊണ്ട് പോയില്ലെ ..”  പതിയെ ഉള്ള ചോദ്യത്തിനു രാജേഷ് പുറത്തേയ്ക്കിറങ്ങാന്‍ തല കൊണ്ട് കാണിചു..

പത്ത് സെന്റോളം സ്ഥലമുണ്ട് ആ പുരയടക്കം , റബ്ബര്‍ തോട്ടത്തിന്റെ മൂലയിലായിട്ടാണു ..അവിടെ നിന്ന് നോക്കിയാല്‍ താഴെ റോഡ് കാണാം , പണ്ട് പാടങ്ങള്‍ ഉണ്ടായിരുന്നിടത്ത് മറ്റ് പല ക്ര്യഷികള്‍ ..

” ഡോക് ടറെ കൊണ്ട് വന്നു മാഷെ..കാര്യം ല്ല..വയസ്സായില്ലെ…ഉള്ളോര്‍ മ്മയുണ്ട് നന്നായി.. അതാ ഞാന്‍ അവിടെ നിന്ന് …”

‘പെട്ടെന്ന് എന്തായിരുന്നു..”

” പെട്ടെന്ന് ന്ന് പറയാന്‍ പറ്റില്ല…മാഷ് ക്കറിയോ മുത്തന്റെ വയസ്സ്..? “

അരവിന്ദന്‍ ഇല്ലെന്ന് തലയാട്ടി..താന്‍ ആ ചോദ്യം കാരയോട് തന്നെ ചോദിച്ചിട്ട് മറുപടി കിട്ടിയില്ല..

” ഇവിടെ ആര്‍ ക്കും അറിയില്ല…കിടക്കാന്‍ കാരണം ഒരു പനി  വന്നതാ..മാറി,  പക്ഷെ തള ര്‍ ന്നു പോയി..ഗ്ലൂക്കോസ് കയറ്റിയിരുന്നു ഇന്നലെ വരെ..ഇപ്പൊ അതും വേണ്ടെന്ന് പറഞ്ഞു ..”

“” ഇവിടെ നിന്ന് വരുന്ന കുട്ടികളോട് ഞാന്‍ അന്വേഷിക്കാറുണ്ട്..ഇടയ്ക്ക് എന്തെങ്കിലും അവരുടെ കയ്യില്‍ കൊടുക്കാന്‍ പറഞ്ഞ് കൊടുത്ത് വിടാറുമുണ്ട്..വീട്ടിലേയ്ക്ക് വരുന്നുണ്ട്..കുട്ടികളെയും അവളെയും കാണാന്‍ എന്നാണു പറഞ്ഞു വിടുക..ഇതിപ്പൊ..   ഞാന്‍ കരുതി , പൈസയുടെയോ ,ആളുകളുടെയോ കുറവുകൊണ്ട്..?”

” എയ് അല്ല മാഷെ..മാഷിനറിയാലൊ ഇവിടെ ആരുമായിട്ടും വലിയ രക്ത ബന്ധങ്ങളൊന്നുമില്ലെങ്കിലും ഒരു കാരണവരായിട്ടാണു കാണണെ..ഞാന്‍ മുത്തന്‍ എന്നല്ലാതെ വിളിച്ചിട്ടില്ല..നടക്കാന്‍ വയ്യാതായി തുടങ്ങിയപ്പോ എതെങ്കിലും ഒരു വീട്ടില്‍ നിന്ന് കൊണ്ട് വന്ന് കൊടുക്കും ഭക്ഷണം ..ഇപ്പൊ നോക്കൂ..മിക്ക ആളുകളും വന്ന് നോക്കുണ്ട്..പിന്നെ പൈസ യ്ക്കും ഒരു കുറവുമില്ല…വലിയ പുരക്കലിലെ മദ്രാസിലെ അമ്മിണി ച്ചേച്ചി വന്നിരുന്നു, അവരുടെ മക്കള്ക്കും അറിയാം മുത്തനെ..എന്നെ ക്കാളും വയസുണ്ട്  മക്കള്ക്ക്…പണ്ട് കുട്ടിക്കാലത്ത് മുത്തന്‍ അല്ലാതെ ഊഞ്ഞാല്‍ ആരിട്ടു കൊടുത്താലും സന്തോഷമാവില്ലത്രെ അവര്‍ ക്ക്..കാട്ടില്‍ പ്ലാച്ചിന്‍ വള്ളി വെട്ടി കൊണ്ട് വന്ന് ഇട്ടു കൊടുക്കുമായിരുനെന്..പിന്നെ ഇബ്രാഹിം ഹാജ്യാരുടെ മകന്‍ നൌഷാദിക്ക..മലക്കപാടത്തെ സുരേന്ദ്രേട്ടന്‍ ..വര്‍ ഗീസേട്ടന്റെ മക്കള്‍ ..ഒരു പാട് പൈസ കട്ടിലിന്റെ അടിയില്‍ വെച്ചിട്ടാണു എല്ലാവരും പോയിരിക്കുന്നത്.. എല്ലാവരും പറഞ്ഞിട്ട് ഞാന്‍ അതെടുത്ത് വെച്ചിട്ടുണ്ട്..എന്താവശ്യത്തിനാലായാലും ഇവിടെയും എല്ലാവരും തയ്യാറാണു …”

അരവിന്ദന്റെ ചോദ്യം പൂര്ത്തിയാക്കാന്‍ അനുവദിക്കാതെ അവന്‍ പറഞ്ഞു..

” നീലി..”

ഒരു നിമിഷം രാജേഷ് നിശ്ശബ്ദനാവുന്നത് കണ്ടു..

” വയ്യാതാവുമ്പൊ അവരെ വരാന്‍ പറഞ്ഞു ബുദ്ധിമുട്ടിക്കരുതെന്ന് മുത്തന്‍ എപ്പോഴും പറയും ..എന്നിട്ടും ഞാന്‍ പോയി പറഞ്ഞു നാലു ദിവസായി വന്നിട്ടില്ല..”

ഒരു ദീര്‍ഘ നിശ്വാസം ഉള്ളില്‍ നിന്ന് വരുന്നത് അയാള്‍ അറിഞ്ഞു..

ഒന്നു കൂടി കാണണം എന്ന് തോന്നി …നാളെ വരാം എന്ന് സ്വയം തീരുമാനിച്ചു ..

” എന്തായാലും ഉച്ചവരെ നോക്കിയിട്ട് കണ്ടില്ലെങ്കില്‍ ഫോണ്‍ ചെയ്യുണ്ട് …മുത്തന്റെ മകള്‍ ക്ക് …എന്തെങ്കിലും ഉത്തരവാദിത്വം ഉണ്ടോന്ന് അറിയണമല്ലോ “

രാജേഷ് അയാളുടെ കൂടെ ടാര്‍ റോഡ് വരെ പോയി..

” വഴക്കാകേണ്ടാ ..അവര്ക്ക് സ്വയം തോന്നേണ്ടത് , പറഞ്ഞുണ്ടാക്കിയിട്ട് എന്തു കാര്യം …എന്തെങ്കിലും വിശേഷം ഉണ്ടെകില്‍ എന്നെ വിളിക്കണം ..അല്ലെങ്കില്‍ നാളെ വരാമെന്ന് കരുതാണു ..

അരവിന്ദന്‍ നടന്നു

കാരയെ ആദ്യമായി കണ്ടത് ക്യത്യമായി ഓര്‍ മ്മയുണ്ട്..ഈ നാട്ടില്‍ വന്ന് അന്ന് തന്നെ ,

അച്ഛന്റേയും അമ്മയുടെയും സ്ഥാനത്തും ഭൂമിയില്‍ സ്വന്തമെന്ന് പറയാന്‍ ബാക്കിയുള്ളവരുമായ അളിയനും ചേച്ചിയും കൂടി പഠിപ്പിച്ച് ,ചോതി പുരം എന്ന  യാത്ര സൌകര്യം ഇല്ലാത്ത , ചികിത്സാ സൌകര്യം ഇല്ലാത്ത , നല്ല ഒരു കെട്ടിടം പോലും ഇല്ലാത്ത  ആ കുഗ്രാമത്തിലെ സ്വകാര്യ സ്കൂളില്‍ ഒരു ജോലി വാങ്ങി തന്നു ആളുകളെയും സ്ഥലവും പരിചയപ്പെടാന്‍ സ്കൂള്‍ തുറക്കുന്നതിനു ഒരാഴ്ച മുന്പേ കൊണ്ട് ചെന്നാക്കുമ്പോള്‍ അവര്‍ ഉപേക്ഷിക്കാനൊ എന്ന് തോന്നിയിരുന്നു … പ ക്ഷെ അവിടെ നിന്ന് വെക്കേഷനു പോലും പിന്നെ   എങ്ങോട്ടും പോയിട്ടില്ല, വിവാഹവും അവിടെന്ന് തന്നെ കഴിച്ചു ..താമസിക്കുന്ന വീട് , ഒരു പാടിഷ്ടമായിരുന്നാലും അതിന്റെ ഉടമസ്ത്ഥന്റെ മകളെ നാട്ട് നടപ്പ് പോലെ ആലോചിച്ച് തന്നെയാണു കഴിച്ചത്..പിന്നിട് അവളും ആ സ്കൂളില്‍  ടീച്ചറായി ,കുട്ടികളായി.ആ നാട്ടുകാരന്‍ തന്നെയായി…

ഒടുവില്‍ ചോതിപുരം കാരും ആധുനികരായി., വാഹങ്ങളില്‍ അല്ലാതെ യാത്ര ചെയ്യുന്നവര്‍ ചുരുക്കം , സ്വന്തവും , അല്ലാത്തതുമായ , ചെറുതും വലുതുമായവ, ഇടവഴികള്‍ പാതകള്‍ ആയത് അങ്ങിനെയാണു ..പക്ഷെ മനസ്സിലെ വലിയ വഴികള്‍ ഇടവഴികളാവുകയും ചെയ്തു , പരന്നു കിടന്നിരുന്ന ഭൂമി , കഷ്ണങ്ങാളായ് , അതിര്‍ ത്തി കെട്ടി തിരിച്ചു .. അവിടെ പിടിച്ചു നിര്‍ ത്തിയിരുന്ന കാന്ത ശക്തി , നന്മ , സൌന്ദര്യം എന്നത് , ഭാര്യ , കുഞ്ഞുങ്ങള്‍ എന്നായി…ആ നാടിനു ബാക്കിയായുള്ളത് ആ പേരു മാത്രമാണു , അവിടെ അവിടെയാണു കാര വ്യത്യസ്ഥനാകുന്നത്…

അന്ന്  ചേച്ചിയും അളിയനും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ മാനേജര്‍ പറഞ്ഞു ..

” കാര വരും , താമസം എല്ലാം ശരിയാക്കിയിട്ടുണ്ട്..ഒരു സഹായത്തിനു കൂടെ ഉണ്ടാകാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്…ഇവിടെ ഒക്കെ ഒന്ന് പരിചയമാകുന്നത് വരെ..”

കേട്ടപ്പോള്‍ ഒന്നും മനസ്സിലായില്ല..ഒരാളാണെന്ന് മനസ്സിലായി..ഇതെന്തു പേര്..

അവിടെ നിന്ന് കിട്ടിയ ഒരു ചായ കുടിച്ചു പുറത്തിറങ്ങിയപ്പോള്‍  പടിക്കെട്ടിന്റെ അരികിലിരുന്ന് ഒരാള്‍ ബീഡി വലിക്കുന്നു..കറുത്ത്..ചുരുണ്ട തലമുടി.. കണ്ടപ്പോള്‍ എഴുന്നേറ്റ് നിന്ന് കറയുള്ള പലല്‍ കാണിച്ചു ചിരിച്ചു .. തല ചോറിഞ്ഞു ..

” കൊണ്ട് പോയാക്കാന്‍ പറഞ്ഞു ..മൂത്താര്..റേഷന്‍ പീടികടെ രാഘവന്‍ മൂത്താരുടെ വീടാ..ഇത്തിരി നടക്കണം .. ന്നാലും നല്ലതാ..”

കയ്യിലും നെഞ്ചിലും കാലിലും ഒക്കെ വലിയ തഴമ്പുകള്‍ ..സം സാരത്തിനു ഒരു തമിഴ് ചൊവ്വ..കണ്ടാല്‍ 50 വയസ്സിനു താഴെ …പക്ഷെ കാരയ്ക്ക് പത്തു വയസ്സോളം കൂടുതലുണ്ടാകാമെന്ന് പിന്നിട് പലരും പറഞ്ഞ കാര്യങ്ങളില്‍ നിന്ന് മനസ്സിലായി… കണ്ടെത്തി തന്ന വീട് ഇഷ്ടപ്പെടാതിരിക്കാന്‍ കഴിഞ്ഞില്ല ,മുള്ളു വേലി കെട്ടിയ ഇടവഴിയിലൂടെ,വലിയ  പാട വരമ്പിലേയ്ക്ക്, വരമ്പ് ചെന്ന് മുട്ടുന്നിടത്ത്  വലിയ ഒരാല്‍ മരം , അതിനടിയിലെ കല്‍ ത്തറയില്‍ എതോ മൂര്ത്തിയെ കുടി വെച്ചിരിക്കുന്നു….അവിടെ ചെന്ന് കയറി തിരിഞ്ഞു നോക്കിയപ്പോഴുള്ള കാഴ്ച ഇന്നും കണ്ണില്‍ നിന്നും പോയിട്ടില്ല ..മനോഹരം…ആല്‍ ത്തറയ്ക്കരികിലൂടെ മുകളിളെയ്ക്ക് കയറി, ഒരു ചെമ്മന്‍ പാതയിലേയ്ക്ക് , എത്ര പറഞ്ഞിട്ടും നല്കാന്‍ സമ്മതിക്കാതെ ബാഗ് ചുമലില്‍ വെച്ച് കാര മുന്നില്‍ നടന്നു..  ഇടവഴിയിലും പാടത്തും , ഇങ്ങൊട്ട് ചോദിക്കുന്നവരോടും സമ്സാരിക്കാത്തവരോടും ഒക്കെ  ഏറ്റെടുത്ത പണി വേഗം വന്ന് ചെയ്യാമെന്ന് പറയുന്നുന്ട്..കൂട്ടത്തില്‍  ” പുതിയ മേഷാ-ഇസ്ക്കൂളിലെ , രാഘവന്‍ മൂത്താരുടേ പാടത്തെ വീട്ടിലേയ്ക്ക് ഒന്നാക്കീട്ട്  “  എന്നും കൂട്ടി ചേര്‍ ക്കുന്നുണ്ട്

റോഡ് എന്ന് പറയാനാവില്ല..അല്പം വീതി കൂടിയ ഇടവഴി …കാര യുടെ പിന്നില്‍ കാഴ്ച കണ്ട് നടന്നു അല്പം ദൂരം കൂടി നടന്ന് അയാല്‍ വലതു ഭാഗത്തുള്ള വലിയ ഒരു പുരയിടത്തിലേയ്ക്ക് കയറി..പിന്നില്‍ നടന്നു വരുന്നില്ലെ എന്ന് നോക്കുന്നതിനിടയില്‍ പറഞ്ഞു ” ഔചേപ്പ് ചേട്ടന്റെ വീടാ..ഇന്ത  വീട്ടുക്ക് അപ്പറത്ത് ….വീട്..”

വലിയ ആ വളപ്പിലൂടെ മുറിച്ച് കടന്നു അപ്പുറത്തെത്തുന്നതിനിടയില്‍ മദ്ധ്യ വയ്ക്കരായ ഔസേപ്പന്‍ ചേട്ടനേയും ഭാര്യ അന്ന ചേടത്തിയേയും കാര തന്നെ പരിചയപ്പെടുത്തി , അതിലെ കടന്നു പോയില്ലെങ്കില്‍  നേരത്തെ വന്ന പാതയിലൂടെ ചുറ്റി വളഞ്ഞ് അപ്പുറത്തെ പാടത്തേയ്ക്കിറങ്ങി ആ വീടിന്റെ മുന്നില്‍ വന്ന് നില്ക്കുന്ന വരമ്പിലൂടെ വരണം …ഇപ്പുറത്ത് ഔസേപ്പ് ചേട്ടന്റെ വീട് , അപ്പുറത്ത്  വലിയ ഒരു തെങ്ങിന്‍ പറമ്പ്..മുന്നില്‍ പാടം…

ബാഗ് ഇറക്കി ഉമ്മറത്തു വെച്ച് മടിയില്‍ നിന്ന് കാര കൊടുത്ത താക്കോല്‍ കൊണ്ട് വീട് തുറന്നു , വലിയ വീട്, കട്ടില്‍ , അലമാര , പാത്രങ്ങള്‍ വരെ ഉണ്ട്..എല്ലം പഴയതാനെങ്കിലും നല്ലതാണു , ആ നാട്ടില്‍ അപൂര്‍ വ്വമായേക്കുന്ന വൈദ്യുതിയുമുണ്ട്കിടക്ക മാത്രമെ വാങ്ങേണ്ടതുള്ളൂ…വന്ന് നോക്കി സ്ഥലം കിട്ടുന്നതിനനുസരിച്ച് സാധനങ്ങള്‍ വാങ്ങിയാല്‍ മതിയെന്ന് അളിയന്‍ പറഞ്ഞതോര്‍ ത്തു ..കാര കൂടെ വരും എന്നാണു കരുതിയിരുന്നത് , തിരിച്ചു  പുറത്ത് വന്ന് നോക്കിയപ്പോള്‍ കണ്ടില്ല..ചുറ്റും നോക്കിയിട്ടും …അയാള്‍ പോയിരിക്കുന്നു..കൊടുക്കാനായി പോക്കറ്റില്‍ പൈസ എടുത്ത് വെച്ചതാണു …അയാള്‍ ഇനിയും വരുമൊ , അല്ലെങ്കില്‍ എവിടെ വെച്ച് കാണാം എന്നൊക്കെ ചിന്തിച്ചു …ഇത്ര ദൂരം ബാഗെടുത്ത് നടന്ന് , വീട് കണ്ടെത്തി തന്ന്..വല്ലാത്ത നിരാശ തോന്നി അരവിന്ദനു …

കാര പക്ഷെ എങ്ങോട്ടും പോയില്ല..ഒരിക്കലും ക്ഷണിക്കാതെ തന്നെ ആ നാട്ടിലെ മിക്ക വീടുകളില്‍ എന്ന പോലെ ആ വീട്ടിലേയ്ക്കും അരവിന്ദന്റെ ജീവിതത്തിലേയ്ക്കും കയറി വന്നു ഇടയ്ക്കിടയ്ക്ക് ….

യാത്ര യുടെ ക്ഷീണം , ഉച്ച വെയിലിന്റെ ചൂട് കൊണ്ടുള്ള നടപ്പ്..പൂമുഖത്ത് കിടന്ന് ചാരു കസേരയില്‍ വെറുതെ ഇരുന്നതാണു ..പാടത്തു നിന്ന് വന്ന് തണുത്ത കാറ്റില്‍ അയാള്‍ ഉറങ്ങി പോയി…എന്തോ ശബ്ദം കേട്ട് ചാടി എഴുന്നേറ്റപ്പോള്‍ മുറ്റത്ത് കാരയും 40 വയസ്സോളം പ്രായം തോന്നിക്കുന്ന ഒരാളും …ചാടി എഴുന്നേറ്റപ്പോള്‍ കാരയുടെ കൂടെ വന്ന ആള്‍ പൂമുഖത്തേയ്ക്ക് കയറി വന്നൂ…

” യാത്രടെ ക്ഷീണാവും അല്ലെ..ഞാന്‍ രാഘവന്‍ നായര്‍ .. ഇവന്‍ വന്ന് പറഞ്ഞപ്പൊ , ഒരു മാഷ്..ദൂരെ ന്ന് വന്ന്..ബുദ്ധിമുട്ട്ണ്ടാന്ന് കരുതി..ഇവിടങ്ങളില്‍ ആരും വാടയ്ക്ക് ഒന്നും വരാറില്ല..അതിന്റെ ആവശ്യവുമില്ല.. ” അരവിന്ദനെ ഒന്ന് നോക്കി അകത്തേയ്ക്ക് നടക്കുന്നതിനിടയില്‍ പറഞ്ഞു  ” ഇവനെയാണു ഏല്പ്പിച്ചിരുന്നത് വ്യത്തിയാക്കാന്‍ , ഒരു പെണ്ണിനെയും കൂട്ടി..അകായിലൊക്കെ അടിച്ച് കോരി , പാത്രങ്ങള്‍ ഒക്കെ കഴികു വെച്ച്..ഭാര്യയുടെ അമ്മടെ വീടാ.  ഭാര്യ വീട്  .. തള്ള …എന്റെ കൂടെ താമസം ..”

” വാടക..”

അരവിന്ദന്‍ മടിച്ചാണു ചോദിച്ചത്

” ഇതൊന്ന് വ്യത്തിയായി നോക്കാ…എന്താ തോന്നണത് ച്ചാല്‍ തരാ..കേടു വരാതെ നോക്കിയാല്‍ തന്നെ സന്തോഷം ..”

” ഉവ്വ്..”

” എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറായാം , എപ്പൊ വേണെങ്കിലും …ഞാന്‍ വലിയ ഒരാളാന്നാ കരുതിയെ..വലുപ്പം കൊണ്ട്..” നായര്‍ ചിരിച്ചിട്ട് യാത്ര പറഞ്ഞു ..കൂടെ കാരയും …

സന്ധ്യ പാടങ്ങളെ ചുവപ്പും പിന്നെ ഇരുട്ടിലേയ്ക്കും കൊണ്ട് പോയപ്പോള്‍ പുറത്തെ കുളിമുറിയില്‍ കയറി ഒന്ന് കുളിച്ചു ..അപ്പോഴാണു വിശപ്പിന്റെ കാര്യമോര്‍ ത്തത്..

കൂടുതല്‍ ചിന്തിക്കുന്നതിനു മുന്പേ കാര എത്തി , കയ്യില്‍ ഒരു പൊതിയുമായി…

” ചാപ്പാടാ..” അത് ഉമ്മറത്തു വെച്ച് കാര നിഷ്കളങ്കമായി ചിരിച്ചു ..

” എവിടെന്ന്…” അത്ഭുതം തോന്നി അരവിന്ദനു

” ചായ പീടികേന്ന്..”

” ഞാന്‍ നോക്കായിരുന്നു..എന്തെ ബാഗ് വെച്ച് ഓടി പോയത്..പറയാതെ..”

” ഇത്തിരി പണിണ്ടായിരുന്നു..” കാര തല ചൊറിഞ്ഞു

പൊതി അകത്ത് വെച്ചിട്ട് അരവിന്ദന്‍ പൈസ എടുത്ത് കൊണ്ട് വന്ന് കൊടുത്തപ്പോള്‍ കാര എതിര്‍ ത്തു ..

” ബാഗ് എടുത്ത് ഇവിടെ വരെ നടന്നില്ലെ..ഇത് പൈസ കൊടുത്തല്ലെ വാങ്ങിയത് ..?’

കാരയുടെ ചിരികണ്ടപ്പോള്‍ അതൊരു പണിയാണൊ എന്നതാണെന്ന് തൊന്നി ..

” ഇതിനു പൈസ കൊട്ത്തില്ല…എന്നും വെള്ളം കോരി കൊടുക്കുമ്..ഇന്ന് ഇത്തിരി ചാപ്പാട് വേണം ..മേഷിനാണെന്ന് പറഞ്ഞു …”

എന്നാലും പതിനന്ച് രൂപ അരവിന്ദന്‍ അയാള്ക്ക് നല്കി…രാത്രി കാര അന്ന് അവിടെ പൂമുഖത് തോര്‍ ത്ത് വിരിച്ചു കിടന്നു..അരവിന്ദന്‍ ഉള്ളിലെയ്ക്ക് വന്ന് കിടന്നോളാന്‍ വിളിച്ചപ്പോള്‍ പറഞ്ഞു

” എനക്ക് അവടെ വരക്കൂടാത്..”

പിന്നീട് ആ നാടിന്റെ മാറ്റ ത്തില്‍ അത് ഉള്‍ പ്പെട്ട ഒരു നല്ല കാര്യം അതായിരുന്നു.. ആ വേര്‍ തിരിവ്..

കാര സം സാരിക്കുമ്പോള്‍ ആദ്യം തമിഴ് ചുവ കൂടുതലായിരിക്കും ..പെട്ടെന്ന് പറയുന്ന മറുപടികള്ക്ക്..ആലോച്ചിട്ട് ചോദിക്കുന്നത് മലയാളത്തില്‍ തന്നെ..

കാലത്ത് എഴുന്നേറ്റ് വന്നപ്പോഴേയ്ക്കും അയാള്‍ സ്ഥലം വിട്ടിരുന്നു..

കാരയെ കുറിച്ചും ആ നാടിനെ ക്കുറിച്ചും ആളുകളെ കുറിച്ചും ശരിക്കുമറിഞ്ഞത് ഔസേപ്പ് ചേട്ടന്‍ പറഞ്ഞിട്ടാണു…സ്വന്തം മകനോടെന്ന പോലെ ഉള്ള  സ്നേഹം മൂലം , ഭക്ഷണത്തിനു ഒരിക്കലും ബുദ്ധിമുട്ടുണ്ടായിട്ടില്ല…മൂന്ന് പെങ്ങള്‍ മാര്ക്ക് നാലാമതുണ്ടായ ആണ്‍ കുട്ടിയായിരുന്നിട്ടും പിശുക്കനും കണിശക്കാരനുമായ അപ്പനോട് തെറ്റി നാട് വിട്ടു..മകന്‍ പോയപ്പോള്‍ അപ്പനു വിഷമമായി , അന്വെഷിച്ചപ്പോള്‍ അറിഞ്ഞു പട്ടാളത്തിലെന്ന് , 2 വര്‍ ഷം കഴിഞ്ഞ് എത്തിയപ്പോഴേയ്ക്കും പിണക്കമൊക്കെ മാറി പോയി, അപ്പന്‍ പറഞ്ഞ പെണ്ണിനെ തന്നെ കെട്ടി , 15 കൊല്ലം കഴിഞ്ഞിട്ട് തന്നെയാണു നിര്‍ ത്തി പോന്നത്..ആകെ യുണ്ടായ മകളുടെ കല്യാണം കണ്ടിട്ടാണു അപ്പനും അമ്മയും പോയത്, മകള്‍  മരുമകന്റെ കൂദെ പോയതോടെ ആ വലിയ പറമ്പിലെ വലിയ വീട്ടില്‍ അവര്‍ രണ്ടു പേര്‍ മാത്രമായി..അരവിന്ദന്‍ അന്ന ചേട്ത്തിയ്ക്ക് അതു കൊണ്ട് തന്നെ മകന്‍ തന്നെ യായി..ഔസേപ്പ് ചേട്ടനു പക്ഷെ വാത്സല്യം ഉണ്ടെങ്കിലും അതിലേറെ നല്ലൊരു  സുഹ്യത്തായിരുന്നു…

സ്കൂള്‍ വിട്ടാല്‍ ഓടി വരുന്നത് തന്നെ ചോതി പുരത്തിന്റെ കഥകള്‍ കേള്‍ ക്കാനായിരുന്നു , കുളിച്ച് വസ്ത്രം മാറി , അന്ന ചേട്ത്തി തരുന്ന ചായയും കഴിക്കാന്‍ ഉണ്ടാക്കുന്ന എന്തെങ്കിലും കഴിക്കുമ്പോഴേയ്ക്കും പണിക്കാരെ പറഞ്ഞു വിട്ട് കുളിച്ച്, ഔസേപ്പ് ചേട്ടന്‍ റെഡിയായിട്ടുണ്ടാകും , ചിലപ്പോള്‍ പണിക്കാരുടെ അടുത്ത് അന്ന ചേട്ത്തി യായിരിക്കും , അന്ന് ഔസേപ്പ് ചേട്ടനാകും ചായ തരിക, രണ്ട് പേരും  പതിയെ പുറത്തേയ്ക്ക് നടക്കും ..ഇരുട്ട് കൂടുമ്പോള്‍ വന്ന് വീടിന്റെ താഴെയുള്ള പടികളില്‍ ഇരിക്കും ..അപ്പോഴൊക്കെ കഥകളാകും അവിടത്തു കാരുടെ…

ആരെയും തല്ലുന്ന ഇടിയന്‍ പങ്കുണ്ണി , അവനെ തല്ലി  വഴികളിലൂടേയും പാടത്തും ഓടിച്ച കറുമ്പന്‍ മുത്തു  , എന്ത് നല്ലത് കണ്ടാലും നന്നായെന്ന് പറഞ്ഞാല്‍ അപ്പൊ തന്നെ നശിച്ചു പോകുന്ന കരിങ്കണ്ണന്‍ വീശന്‍ , കാട്ടില്‍  നിന്ന് തടി വെട്ടി കൊണ്ട് വന്ന് ചായ പീടികയിലും വീടുകളിലും വിറ്റ് ജീവിച്ചിരുന്ന കാട് പപ്പുണ്ണി..പപ്പുണ്ണിയെ ഒരിക്കല്‍ ഫോറെസ്റ്റ് കാര്‍ പിടിച്ചു തടി വെട്ടി തോളില്‍ വെച്ച് കൊണ്ട് വരുമ്പോള്‍ തേക്ക്  തടി .. കേസായി , കോടതിയിലെത്തിയപ്പോള്‍  വാദിക്കാന്‍ വക്കീലില്ല..ജഡ്ജി ചോദിച്ചു

” കാട്ടില്‍ നിന്ന് തടി വെട്ടിയോ ..”

” ഇല്ല ” പപ്പുണ്ണി   കൈകൂപ്പി

അറസ്റ്റ് ചെയ്ത ഫോറെസ്റ്ററെ വിളിപ്പിച്ചു

” ഇയാള്‍ കാട്ടില്‍ നിന്ന് തടി വെട്ടിയില്ലെന്ന് പറയുന്നു ..”

” നുണയാണു ..ഇയാള്‍ വെട്ടിയിട്ടുണ്ട് ഏറ്റി കൊണ്ട് വരുമ്പോഴാണു പിടികൂടിയത് ..”

ഫോറെസ്റ്റര്‍ കോടതിയെ അറിയിച്ചു

” ഞാന്‍ എവിടെ നിന്ന്.. എതു കാട്ടില്‍ നിന്നാണു വെട്ടിയത് പറയണം ഏമാനെ ..”

പപ്പുണി പറഞ്ഞപ്പോള്‍ കോടതി ഫോറെസ്റ്ററ്റരോട് പിന്നേയും ചോദിച്ചു

” എവിടെ നിന്നാണൂ ..”

” പടിഞ്ഞാറന്‍ കാട്ടിലെ വെണ്ണീര്‍ ചോലയുടെ അടുത്ത് നിന്ന്..”

” ഇല്ല ഏമാനെ ..ഏമാനറിയോ അവിടെ എത്ര തേക്കുണ്ടെന്ന് എന്നാലല്ലെ വെട്ടാന്‍ ആകു.”

എത്ര തേക്കുണ്ടെന്ന് ഫോറേസ്റ്റെറ്ക്ക് ക്യത്യമായി പറയാന്‍ കഴിഞ്ഞില്ല..

” ആകെ 22 എണ്ണം ..അതിലെ ഒന്ന് കേടായി..കുറ്റി ഇപ്പോഴുണ്ട്..ബാക്കി എല്ലാം ഉണ്ട്..വെന്നീര്‍ ചോലയുടെ അവിടേ..”

കോടതി നേരിട്ട് ഉയര്‍ ന്ന ഓഫ്ഫീസെറെ വെച്ച് അന്വെഷിച്ചപ്പോള്‍ ആ പറഞ്ഞ സ്ഥലത്ത് പപ്പുണ്ണി പറഞ്ഞ എണ്ണം ക്യത്യമായി.. ..  പിടിച്ച തടി

വഴിയില്‍ കിടന്നപ്പൊ എടുത്തു കൊണ്ട് വന്നതാണെന്ന് പപ്പു താഴ്മയായി പറഞ്ഞു ..!  പപ്പുണിയെ കോടതി വെറുതെ വിട്ടു..!

ഏത്  സര്ക്കാര്‍ വാഹനം വന്നാലും കയറി ഭക്ഷണം കഴിച്ചു പോകുന്ന, ഉയര്‍ ന്ന പോലിസ് കാരുള്‍ പ്പടെ..പ്രമാണിയായ ഗോപാലകൈമള്‍ ഒടുവില്‍ ആരുമല്ലാതായി നാടു വിട്ടത് , പുരുഷത്തത്തിന്ടേയും തന്റേടത്തിന്ടേയും ആള്‍ രൂപമായിരുന്ന നെറി കേടിനെ ചോദ്യം ചെയ്യാന്‍ മടിക്കാത്ത ഒന്നിനേയും പേടിക്കാതിരുന്ന ഒടുവില്‍ എന്തിനോ ആത്മഹത്യ ചെയ്ത ചെത്തു കാരന്‍ കുട്ടന്‍ …അങ്ങിനെ ഒരു പാട് പേര്‍ ..അറിയപ്പെടുന്ന തറവാട്ടുകളിലെ അറിയപ്പെടാത്ത ഒരു പാട് കഥകള്‍ …

അതില്‍ ഒരിക്കലും കാരയുടെ പേര്‍ കേട്ടിട്ടില്ല..ചോദിക്കായിരുന്നു ..കാര അങ്ങിനെയാണു മുന്നിലുണ്ടെങ്കിലും ആരും കാണാതെ ,എന്തൊക്കെ ചെയ്താലും ആരും ഓര്‍ ക്കാതെ…

അതിനുള്ള സാഹചര്യം കിട്ടിയത് ഒരു രാത്രിയിലാണു …ഔസെപ്പ് ചേട്ടന്‍ ഇഷ്ടപ്പെട്ട് ഒരാളുടെ , അല്ലെങ്കില്‍ ഒരു വസ്തു വിന്റെ കാര്യം പറയുമ്പൊള്‍ അത് മുഴുവനായിരിക്കും ..അല്ലെങ്കില്‍ ചോദ്യങ്ങള്‍ ക്കുള്ള ഉത്തരമേ ഉണ്ടാകു..കിട്ടിയ സാഹചര്യം ഉപയോഗിച്ചു …

കാര ഓടി വന്നത് കയ്യില്‍ ഒരു തുണി സഞ്ചി ആയിട്ടാണു…പടിക്കെട്ടില്‍ ഇരിക്കായിരുന്ന ചേട്ടന്റെ കാലിനടുത്ത് വെച്ച് മാറി നിന്നു..

” ഊം ..എന്തെ..”

” ഇത്തിരി ..കിട്ടി ..വെളുത്തത്…നല്ലതാ..ചക്കര ഏറ്റിതും ഒക്കെ നാനാ..അപ്പൊ തന്നപ്പോ..”

കാര പതിവു പോലെ തല ചൊറിഞ്ഞു …ഇരുട്ടത്ത് പല്ലും കാണാനില്ലാ…ശബ്ദം മാത്രം ..

ഔസേപ്പ് ചേട്ടന്‍ സന്തോഷത്തോടെ ഒന്ന് ചിരിച്ചു ..അകത്ത് പോയി ..മിലിട്ടറി റം ഒരു കുപ്പി കൊണ്ട് വന്നു ..ഗ്ലാസ്സും വെള്ളവും …കാരയ്ക്ക് റം കൊടുത്തു .. ഇത്തിരി കുപ്പിയിലാക്കി തന്നാല്‍ മതിയെന്ന് പറഞ്ഞത് കേള്‍ ക്കാന്‍ കൂട്ടാക്കാതെ ആവശ്യത്തിനു കഴിച്ചിട്ട് പൊയ്ക്കോളാന്‍ പറഞ്ഞു ..കാര കുപ്പിയെടുത്തു ഒരു ഗ്ലാസ്സും വെള്ളവും ദൂരെ മാറി പോയി അല്പം കഴിച്ചു കുപ്പി തിരികെ വെച്ചു ..ഗ്ലാസ്സ് തിരികെ തന്നില്ല..പിന്നെ അതില്‍ മറ്റുള്ളവര്‍ കഴിക്കാന്‍ പാടില്ലാത്തതു കൊണ്ടാണത്രെ..അയാള്‍ അതെവിടെയെങ്കിലും സൂക്ഷിക്കും , കാര കൊണ്ട് വന്നതില്‍ നിന്ന് ഗ്ലാസ്സില്‍ പകുതിയിലേറെ ഒഴിച്ച് അല്പം വെള്ളം ചേര്‍ ത്തി ഔസേപ്പ് ചേട്ടന്‍ ഒറ്റ വലിക്ക് കഴിച്ചു …അന്നാണു അരവിന്ദനും അല്പം കഴിച്ചത് …

കാര പോയി കഴിഞ്ഞപ്പോള്‍ ഔസേപ്പ് ചേട്ടന്‍ പറഞ്ഞു

” പാവാ…കൊടുത്ത് വിട്ടാല്‍ ആരെങ്കിലും വാങ്ങി കഴിക്കും -അതിനു കിട്ടില്ല..ഇടയ്ക്ക് വരുമ്പോള്‍ തല ചൊറിയുമ്പോ ഞാന്‍ കൊടുക്കാറുണ്ട്…ഇങ്ങനെ എന്തെങ്കിലും കിട്ടിയാല്‍ എനിക്കെത്തിക്കും ..പിന്നെ ഇവുടുത്തെ തേങ്ങ ഇടാന്‍ പറയേണ്ട കാര്യമില്ല..”

” ഇയാള്‍ ശരിക്കും ഇവിടുത്ത് കാരനല്ലെ..? “  തന്റെ സം ശയത്തിനു മുന്നില്‍ ഗ്ലാസ്സ് പിന്നേയും നിറച്ച് അങ്ങേരൊന്നു ചിരിച്ചു …

” ആണോ എന്ന് ചോദിച്ചാല്‍ അല്ല…എന്നാല്‍ അല്ലാ എന്നും പറയാനാവില്ല..”  ഗ്ലാസ്സിലെ പകുതി അകത്താക്കി ഒരു ബീഡി കൊളുത്തിയിട്ട് ഔസേപ്പ് ചേട്ടന്‍ പറഞ്ഞു തുടങ്ങി , പിറ്റേന്ന് ശനിയാഴ്ച ആയതിനാല്‍  മുഴുവനും കേട്ടിട്ടെ ഉറങ്ങിയുള്ളൂ…

കാര ജനിച്ചത് പൊള്ളാച്ചിയ്ക്കടുത്തുള്ള ഒരു ഗ്രാമത്തില്‍ , അച്ഛന്‍ ഉപേക്ഷിച്ചും അമ്മ ആറോ ഏഴോ വയസ്സുള്ള പ്പോള്‍ മരിച്ചും പോയി ..മൂത്ത ഒരാള്‍ , അണ്ണന്‍ , കാരയെ നോക്കിയത് , അയാള്‍ ചെറു പ്രായത്തില്‍ തന്നെ പണിക്ക് പോയി , പിന്നെ ഡ്രൈവറായി, കാരയും അതെ പോലെ അടുത്തുള്ള മുതലാളിയുടേ പറമ്പിലെ തേങ്ങ പെറുക്കാന്‍ , ചക്ക് ആട്ടി എണ്ണ എടുക്കുന്നിടത്ത് സഹായിക്കാന്‍ ഒക്കെ ചെറുപ്പത്തിലെ പോയി , ഒരിക്കല്‍ അണ്ണന്‍ ഒരു മുസ്ലിം സ്ത്രീയെ കൂട്ടി കൊണ്ട് വന്നു , അയാളും തൊപ്പി വെച്ചിരുന്നു..  ,അത് അയാളൂടെ ഭാര്യ , അണ്ണി ആണേന്ന് അറിഞ്ഞപ്പോ കാരയ്ക്ക് സന്തോഷമായി , പ്കഷെ വീട്ടിലെ മുരുകന്റെ ഫോട്ടോ മാറ്റി വെച്ചത് സങ്കടമായി..

” ഇനി നമ്മ ദൈവം  , വെറെ..”

” ഇല്ല , അണ്ണാ അത് മുടിയാത് ..” കാര അണ്ണനോട് കരഞ്ഞു പറഞ്ഞു

അണ്ണന്‍ ഭാര്യയുടെ നേരെ നോക്കിയപ്പോ അവര്‍ കണ്ണുരുട്ടി , അയാള്‍ ധര്‍ മ്മസങ്കടത്തിലായി

കാരയ്ക്ക് കാര്യം മനസ്സിലായി , കരച്ചിലടക്കി അവന്‍ അണ്ണനോട് പറഞ്ഞു

” അണ്ണാ , നാന്‍ കലമ്പറേന്‍ ..”

അണ്ണനു സങ്കടായി..

” എന്തയിടത്തിളെയ്ക്ക്..എതുക്കെടാ..”

” ഇല്ലെ അണ്ണാ..എതാവുത് വേല തേടി…നാന്‍ തിരുമ്പി വന്തിടും അണ്ണാ..ആനാ ഇങ്കെ ഇന്ത മാതിരി എനക്ക് തങ്ക മുടിയെലെ..”

കരഞ്ഞിട്ടാണു  അണ്ണന്‍ അയാളെ യാത്ര അയച്ചത് …

കാര അന്ന് രാത്രി കൊച്ചി യിലേയ്ക്ക് സാധനങ്ങള്‍ കയറ്റി പോകുന്ന ഒരു കാള വണ്ടിയില്‍ കയറി കേരളത്തിലേയ്ക്ക് വന്നു..കൊല്ലെങ്കോട് എത്തിയപ്പോള്‍ വിശപ്പ് സഹിക്കാതെ ഇറങ്ങി ..നാടു ചുറ്റി അറിയുന്നതും അറിയാതതുമായ എല്ലാ പണികളും ചെയ്തു ..ചോതി പുരത്തും മറ്റു ഭാഗങ്ങളിലും ക്യഷിയുണ്ടായിരുന്ന ആരൊ കാരയെ ഇങ്ങോട്ട് കൊണ്ട് വരികയായിരുന്നു..ഇവിടെ നിന്നും പക്ഷെ അയാള്ക്ക് എങ്ങോട്ടും പോകാന്‍ കഴിഞ്ഞില്ല…

വിധി , നിയോഗം , എന്ന വാക്കിന്റെ അര്‍ ഥം അരവിന്ദനു മനസ്സിലായത് കാരയുടെ ജീവിതത്തില്‍ നിന്നാണു …ഓരൊരുത്തരും അതിന്റെ തടവുകാരാണു , എത്ര ചിറകുകള്‍ ഉണ്ടെങ്കിലും , എത്ര ശക്തിയായി പറന്നാലും ..

പറന്നെത്തിയിടം നോക്കി അഹങ്കരിച്ചിട്ടൊ , അല്ലെങ്കില്‍ വിഷമിച്ചിട്ടൊ കാര്യമില്ല..അത് നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണു …

വരുമാനം കാര്യമായില്ലെങ്കിലും ഇരുട്ടുന്നത് വരെ കാരയ്ക്ക് ആ നാട്ടില്‍ പണിയുണ്ടായിരുന്നു , എത് വീട്ടില്‍ പോയാലും എന്തെങ്കിലും ..ആരോടും കണക്ക് പറയുകയുമില്ല..കൊടുത്താല്‍ ചിലപ്പൊ വാങ്ങുകയും ..രാത്രി കിടക്കാന്‍ ക്ഷയിച്ചു പോയ ഒരു തറവാട്ട് കാരുടെ പുറത്തെ ചായ്പ്പില്‍ സ്ഥലം കിട്ടി .. അവിടെ രണ്ടോ മൂന്നോ സ്ത്രീകള്‍ തനിച്ചാണെന്ന് അറിഞ്ഞപ്പോള്‍ കാരയവര്‍ ക്ക് ഒരു തുണയായി…ചിലപ്പോഴൊക്കെ അയാള്ക്ക് കിട്ടുന്ന ധാന്യ മണികള്‍ അയിത്തമില്ലാതെ എല്ലാവരും കഴിച്ചു …അല്ലെങ്കില്‍ അവര്‍ ഉണ്ടാക്കുന്നതില്‍ നിന്ന് ഒരോഹരി അയാളെ കാത്തിരുന്നു..കാര ഒരിക്കലും സ്ത്രീകളെ ആഗ്രഹിച്ചിരുന്നില്ല, ഒരിക്കലും മോഷ്ടിക്കുകയും ചെയ്തിട്ടില്ല..കുളിക്കാന്‍ മടിയായിരുന്നു, പക്ഷെ കയ്യും കാലും എപ്പോഴും കഴുകും … വലിയ പുരക്കല്‍ കാരാണു കാരയ്ക്ക് താമസിക്കാന്‍ ഇടം കൊടുത്തത് …കന്നി കൊയ്ത്തിനുള്ള ഞാര്‍ ഇടുന്ന സ്ഥലത്തിനടുത്ത്..ഞാര്‍ നടാന്‍ വിത്ത് പാകിയാല്‍ കുരങ്ങന്‍ മാര്‍ ഇറങ്ങി വന്ന് പെറുക്കി തിന്നും ..അതിനെ ഓടിക്കാനായിട്ട്..അവിടെയാണു കാരയുടെ വീട് ഇന്നുള്ളതും …ആ താമസം കൊണ്ട് മാത്രമാണു കാര വിവാഹം കഴിച്ചത് …മാത , കറുത്തിട്ടാണെങ്കിലും സുന്ദരി..ആരും നോക്കുന്ന പെണ്ണ്…ഒരു പാട് പേര്‍ അവളെ ആഗ്രഹിച്ചിരുന്നു …അവള്‍ കൂട്ടത്തിലെ വീര ശൂര പരാക്രമിയായ തേവനെ സ്നേഹിച്ചു , അവനെ പേടിച്ച് ആരും അവളെ നോക്കാറുകൂടിയില്ല..കാവിലെ പൂരത്തിനു കാളയെ എഴുന്നെള്ളിപ്പിക്കുമ്പോള്‍ ഉണ്ടായ വാക്ക് തര്‍ ക്കത്തില്‍ തേവന്‍ ഒരാളെ കുത്തി , അയാള്‍ മരിച്ചു , തേവനു ജീവ പര്യന്തം കിട്ടി..കാത്തിരുന്നെങ്കിലും മാത എവിടെയോ പിഴച്ചു പോയി…തള്ളയും മകളും മാത്രമുള്ള കൂരയില്‍ രാവും പകലും ആളുകള്‍ കയറി ഇറങ്ങി ..തള്ള പണിയെടുക്കുന്ന വലിയ പുരക്കലെ യജമാനോട് പോയി സങ്കടം പറഞ്ഞു , മാതയെ നിയന്ത്രിക്കാന്‍ അവര്‍ ക്ക് പറ്റിയില്ല …യജമാനാണു തീരുമാനിച്ചത് കാരയെ കല്യാണം കഴിക്കാന്‍ … ഒരിക്കലും മാതയ്ക്ക് ചേര്ന്ന ചെക്കനായിരുന്നില്ല കാര..അത് കാരയ്ക്കും അറിയാമായിരുന്നു..അയാള്‍ വീടിന്റെ പുറത്ത് കിടന്നു , അവള്‍ അകത്തും ..ആളുകള്‍ വരാതായി .. കാര പക്ഷെ പിന്നിട് ആളുകള്‍ കൂലി കൊടുക്കുന്നത് വാങ്ങാന്‍ തുടങ്ങി , ആ നാട്ടിലെ കൂട്ടത്തിലെ എല്ലാവരും പണിയ്ക്ക് പോകുമ്പോഴും കാര മാതയെ വീട്ടിലിരുത്തി നന്നായി നോക്കി , ഒരു പാട് സ്നേഹിച്ചു , മൂന്ന് വര്‍ ഷം കഴിഞ്ഞപ്പോള്‍ മാത പ്രസവിച്ചു ഒരു പെണ്കുട്ടി …നീലി..ലോകത്തിന്റെ മുന്നില്‍ തനിക്കും ഒരു സ്ഥാനമുണ്ടെന്നു കാര തിരിച്ചറിഞ്ഞ ദിവസമായിരുന്നത്..പിന്നിട് ഒരച്ഛനാണു എന്ന ചിന്തയില്‍ മാത്രം കാര ജീവിച്ചു , നീലിയ്ക്ക് നാലു വയസ്സുള്ളപ്പോഴാണു തേവന്‍ ജയിലില്‍ നിന്ന് വന്നത് , മാത അയാളുടെ കൂടെ നാടു വിട്ടു …കുറച്ച് ദിവസം നാട്ടുകാര്‍ കാരയെ കണ്ടില്ല..അന്വെഷിച്ച് ചെന്നപ്പോള്‍ നീലിയെ മടിയിലിരുത്തി കരയുന്നതാണു കണ്ടത്..കുഞ്ഞിനു വേണ്ടീ ജീവിക്കാന്‍ പറഞ്ഞപ്പോള്‍ തള്ളയുടെ അടുത്താക്കി കാര പിന്നേയും ഇറങ്ങി …കാര ഇല മുറിച്ചു നല്കാത്ത ഒരു സദ്യ ഉണ്ടായിരുന്നില്ല ആ നാട്ടില്‍ , മാങ്ങ പറിക്കാന്,  , കിണറില്‍ ചേര്‍ ഏടുക്കാന്‍ , കൊയ്യാന്‍ , കറ്റയേറ്റാന്‍ , മരച്ചീനി നടാന്‍ , വിറക് ഉണ്ടാക്കാന്‍ , നെല്ലു കുത്താന്‍ , വിറകു വെട്ടാന്‍ , കിളക്കാന്‍ , തേങ്ങ യിടാന്‍ .. അങ്ങിനെ എല്ലാറ്റിനും എവിടെ പോയാലും ആരോടും പറ്റില്ലെന്ന്  പറയാത്തതു   കൊണ്ടും  ..നീലി  യെ നന്നായി നോക്കാനും …

കാലു വെന്ത നായെപ്പോലെ ഓടുകകായിരുന്നു കാര, കിട്ടുന്ന ഭക്ഷണം കഴിക്കാതെ പൊതിഞ്ഞു കെട്ടി മകള്‍ ക്കും മാതയുടെ തള്ള യ്ക്കും കൊണ്ട് പോയി കൊടുക്കും ..ലോകത്ത് എല്ലാവരോടും പിശക്കു കാട്ടിയിരുന്ന ഔസേപ്പ് ചേട്ടന്റെ അപ്പന്‍ ഔത കാര യ്ക്ക് മാത്രം പൈസ നല്കി., ഭക്ഷണവും , .അതു കൊണ്ട് തന്നെ എന്തെങ്കിലും  അയാളെ പറ്റിയോ സങ്കടങ്ങളെ പറ്റിയോ കാര പറഞ്ഞിരുന്നെങ്കില്‍ ആ നാട്ടില്‍ ഔത യോട് മാത്രമാണു ..

മാത വന്നു അഞ്ച് വര്ഷത്തിനു ശേഷം , അപൂര്‍ വമായി ഓടിയിരുന്ന ബസ്സിന്റെ അവസാന ട്രിപ്പില്‍ , ബസ്സ് സ്റ്റോപ്പില്‍ കിടക്കുകയായിരുന്ന അവളെ കണ്ട് ആരൊ കാരയോട് പറഞ്ഞു ..കാര ഓടി വന്നു , നാറ്റം കൊണ്ട് അടുക്കാന്‍ കഴിഞ്ഞില്ല..പഴുപ്പ് ഒഴുകിയിരുന്നു അവളുടെ കാലുകള്ക്കിടയിലൂടെ…കരഞ്ഞു പറഞ്ഞ് ആളെ കൂട്ടി വീട്ടില്‍ കൊണ്ട് പോയാക്കി , നിത്യവും വെള്ളം ചൂടാക്കി കുളിപ്പിച്ചു പറ്റാവുന്ന മരുന്ന് കൊടുത്തു , കഞ്ഞി ഉണ്ടാക്കി കുടിപ്പിച്ച് , വസ്ത്രം അലക്കി നല്കി, മകളെ ക്കാള്‍ സ്നേഹത്തോടെ പരിചരിച്ചു , മാത പക്ഷെ ആറു മാസമെ ഇരുന്നുള്ളു , പച മരുന്നുകള്ക്ക് ഒന്നും അവളുടെ അസുഖം ഭേദമാക്കാന്‍ കഴിഞ്ഞില്ല…വയസ്സായെങ്കിലും അവളുടെ തള്ള അപ്പോഴും ജീവനോടെ ഇരുന്നു ..കറന്റ് കമ്പി വലിക്കാന്‍ വന്ന് ഒരുത്തനു നീലിയെ ഇഷ്ടപ്പെട്ടു , അവനവളെ കല്യാണം കഴിച്ച് മറ്റൊരു ഗ്രാമത്തിലേയ്ക്ക് കൊണ്ട് പോയി.. കാര എല്ലാവരോടും പറഞ്ഞ് പറ്റാവുന്നത് പോലെ നന്നായി നടത്തി , കല്യാണം കഴിഞ്ഞ് കുറച്ച് നാള്‍ കഴിഞ്ഞപ്പൊ മാതയുടെ തള്ളയും മരിച്ചു …കാര പിന്നേയും തനിച്ചായി …

” മൂന്ന് കൊല്ലം കഴിഞ്ഞു നീലിയുടെ കല്യാണം കഴിഞ്ഞിട്ട്..ഒരു ചെക്കന്‍ ഉണ്ടായിട്ടുണ്ട്..കെട്ടിയോനു ജോലി സ്ഥിരമായി കിട്ടി സര്‍ ക്കാരില്‍ ..സം വരണവും ആനുകൂല്ല്യങ്ങളും ഒക്കെ  ഉണ്ടല്ലോ.. ഇവര്‍ ക്ക് “

ഔസേപ്പ് ചേട്ടന്‍ നന്നായി കഴിച്ചു , ബീഡി പിന്നേയും കത്തിച്ചു

” അപ്പൊ കാരയ്ക്ക് ഇപ്പൊ ബുദ്ധിമുട്ടില്ല അല്ലെ..അവരുടെ കൂടെ പോയാല്‍ സുഖായിരിക്കാലൊ”

ആ ചോദ്യം കേട്ട് ചേട്ടന്‍ ഒന്ന് ചിരിച്ചു …

” കൂടുതലായി  അവന്റെ ഭാരം .. ഇപ്പോഴും പത്ത് പതിനന്ച് വീടുകളില്‍ എത്തും ..എല്ലാറ്റിനും ..കണക്കു പറയില്ലെങ്കിലും പറ്റുന്നിടത്ത് ഒക്കെ വാങ്ങും ..പൈസ , ചിലപ്പൊ പഴയ തുണി , പഴയ കളിപ്പാട്ടങ്ങള്‍ , എന്ത് കിട്ടിയാലും എടുത്ത് വെച്ച് മകള്‍ ക്ക് എത്തിയ്ക്കും …തിരിച്ചു പോരാന്‍ പൈസ ഉണ്ടാകില്ല ..മിക്കവാറും നടന്നാണു വരിക…

…മകള്‍ രണ്ടാമത് ഒരു പെണ്കുട്ടിയ്ക്ക് ജന്മം നല്കിയതോടേ കാര യുടെ വിഷമം വര്‍ ദ്ധിച്ചു …പിന്നെ കാര ആളുകളോട് വിഷമം പറഞ്ഞു തുടങ്ങി ..എല്ലാവരില്‍ നിന്നും പൈസ കടം വാങ്ങാനും …ചിലപ്പോല്‍ ആഴ്ചയില്‍ രണ്ടു തവണ അല്ലെങ്കില്‍ മൂന്ന് , കാര മകളുടെ അടുത്തെത്തും ..മരുമകനു ചോതിപുരം , താമസ സ്ഥലം ഒട്ടും ഇഷ്ടമായിരുന്നില്ല..നീലി ഒരിക്കലും പിന്നെ അങ്ങോട്ടില്ല..അതിന്റെ ആവശ്യവും …

ഭൂമിയില്‍ആരോടൂം   കലഹിക്കാത്ത കാര ,മകള്‍ ക്ക് നല്കുന്നതിനെ പറ്റി ആരെങ്കിലും ചോദിച്ചാല്‍ അവരോട് പിണങ്ങും …അവള്‍ ക്കാരൂല്ല ..ഞാന്‍ അല്ലാതെ …

സത്യത്തില്‍ ഭൂമിയില്‍ ജീവിച്ചിരിക്കാന്‍ കാരയ്ക്ക് മറ്റ് ഒരു കാരണവുമുണ്ടായിരുന്നില്ല …വയസ്സു കാലത്തും പണിയെടുക്കുന്നതിനും …

ആളുകള്‍ കാരയോട് ചോദിക്കാന്‍ കാരണമുണ്ട് …കാര പണിയെടുത്തും ഇരന്നു വാങ്ങിയും കൊണ്ട് പോയി കൊടുത്തിരുന്നത് പണമൊഴികെ മറ്റൊന്നും മകള്‍ ഉപയോഗിച്ചിരുന്നില്ല..മരുമകനെ , പേര കുട്ടികളെ കാര പോയാലും കാണാറില്ല….അവര്‍ ക്ക് അയാളെ അത്രയ്ക്കെ താത്പര്യം ഉണ്ടായിരുന്നുള്ളൂ…അടുക്കള ഭാഗത്ത് പോയി , കയ്യിലിലുള്ളത് മകള്‍ ക്ക് നല്കി , ചിലപ്പോ മാത്രം എന്തെങ്കിലും കഴിച്ച് , അത് കൂടി ബുദ്ധിമുട്ടിക്കേണ്ടാ എന്ന് പറഞ്ഞ് തിരിച്ചു പോരും …പേര കുട്ടികള്‍ നന്നായി പഠിച്ചു , അവര്‍ ക്കും ജോലി കിട്ടി ..ടൌണിനടുത്തുള്ള സ്ഥലത്തേയ്ക്ക് അവര്‍ വീട് മാറി , നീലിയുടെ പേരിന്റെ കൂടെ ഒരു ” മ ” കൂടി വന്നു കാരയറിയാതെ , അവരുടെ 2 പേരുടെ  കല്യാണവും കണ്ടിട്ടില്ല…തലേന്ന് കാര പോയിട്ട് വന്നു  , വീട്ടില്‍ കയറിയോ എന്നറിയില്ല ..നാട്ടില്‍ അറിഞ്ഞിട്ട് ചോദിച്ചവരോടോക്കെ കാര പറഞ്ഞു

” അങ്കെ  വല്യ ആളോള്‍ വരുമ്പൊ ..നാന്‍ ..”

പ്രായം പതിയെ കാരയെ തളര്‍ ത്തി , അയാളില്ലാതെ ഒന്നും ചെയ്യാതിരുന്ന നാടിനു പിന്നെ അയാളെ വേണ്ടാതായി ..പണിയെടുക്കുമ്പോഴെങ്ങാനും വീണു പോയാലോ…

മകള്ക്ക് കൊടുക്കാനല്ലെങ്കിലും അതു വരെ പോകാനും ഭക്ഷണത്തിനുമായി കാര അലഞ്ഞു ..ആരെങ്കിലും പൈസ കൊടുത്താല്‍ കാര അടുത്ത ബസ്സില്‍ കയറും ..മകളെ കാണാന്‍ പറ്റുന്നുണ്ടോ എന്നറിയില്ല..അയാള്‍ പോയിരിക്കും …

കുന്നിന്റെ മുകളിലെ വീട്ടില്‍ കാര കിടക്കാന്‍  തുടങ്ങിയിട്ട് അധിക നാളായില്ല..മാതയുടെ തള്ള മരിച്ചതില്‍ പിന്നെ അങ്ങോട്ട് പോയില്ല..ആ വീട്ടില്‍ മറ്റാരോ താമസം തുടങ്ങി …കാര കിടന്നിരുന്നത് പല സ്ഥലതായിട്ടാണു , പക്ഷെ വയസ്സയാപ്പോള്‍ പലരും കിടത്താനും പേടിച്ചു ..എല്ലായിടത്തു പോയി കിടക്കാന്‍ കാരയ്ക്കും ഇഷ്ടമായിരുന്നില്ല..

നടന്ന് വീടിന്റെ പടിയെത്തിയപ്പോഴാണു അരവിന്ദന്‍ ഓര്‍ മ്മകളില്‍ നിന്നുണര്‍ ന്നത് …ഉമ്മറത്ത് വെച്ചിരുന്ന വെള്ളമെടുത്ത് കാലു കഴുകി , ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഭാര്യയോട് വിശേഷം പറഞ്ഞു ..ഒന്ന് മയങ്ങുന്നതിനിടയില്‍ ഫോണ്‍ വന്നത് ..

” മാഷെ രാജേഷാണു , ഒന്ന് വരണം …ഇത്തിരി കൂടുതലാണു ..പിന്നെ മുത്തന്റെ മകള്ക്ക് ഫോണ്‍ ചെയ്തു …അവരുടെ വര്‍ ത്തമാനം കേട്ടപ്പോ എനിക്ക് ദേഷ്യം വന്നു..നമ്മളെന്തൊ  തെറ്റ് ചെയ്ത പോലെ , അവിടെ നിന്ന് പുറപ്പെട്ടിടൂണ്ട്..ഏകദേശം എത്താറായിരിക്കുന്നു..ഒന്ന് വരണം ഇവിടെ വന്ന് എന്തെങ്കിലും പറഞ്ഞാല്‍ ഇവിടെ ഉള്ളവര്‍ എങ്ങിനെ പ്രതികരിക്കാന്ന് പറയാനാവില്ല..മാഷ് ഉണ്ടെങ്കില്..”

മുഖം കഴുകി , ഒരു ഷര്‍ ട്ട് ഏടുത്തിട്ട് , ഓടി നടന്നു …എത്തിയപ്പോള്‍ ആളുകളുണ്ട് , അല്പം കൂടുതലായി  ശ്വാസം വലിക്കുന്നു ,അരവിന്ദന്‍ കട്ടിലിന്റെ ഒരു മൂലയില്‍ നിന്നു ,  നീലി വരുന്ന കാര്യം രാജേഷ് എല്ലാവരോടും പറഞ്ഞിരിക്കുന്നു…

നീലി വന്നത് ഒരു കാറിലാണു    ..കൂടെ അവളുടെ ഭര്‍ ത്താവും …

തന്നെ നോക്കുന്ന എല്ലാ   കണ്ണുകളിലും    ദേഷ്യം അവള്‍ കണ്ടു

പുരയുടെ അകത്ത് കയറി കാരയെ ഒന്ന് നോക്കി ..പിന്നെ ഭര്‍ ത്താവിന്റെ മുഖത്തേയ്ക്കും ..അയാള്‍ ഒന്നും ശ്രദ്ധിക്കുന്നില്ലെന്ന് തോന്നി..

”  ആരാ  ഫോണ്‍ ചെയ്തെ …പറയുന്നത് കേട്ടപ്പോള്‍ എവിടേയോ  കൊണ്ട് പോയി വലിയ നിലയില്‍ ചിക്ത്സ കൊടുത്ത് കിടത്തിയിട്ട് സം സാരിക്കണെന്ന് തോന്നി..”

അല്പം ഉറക്കെ ചോദിച്ചിട്ട് നീലി ചുറ്റും നോക്കി

എത്രയും  സം യമനം പാലിക്കണം എന്ന് കരുതിയിട്ടും രാജേഷിനു കഴിഞ്ഞില്ല ..

” ഞാനാ , എന്തെ …ഞങ്ങള്ക്ക് പറ്റുന്നത് പോലെ നോക്കുന്നുണ്ട്..മരുന്നും കഞ്ഞിയും കൊടുത്ത് , മലവും മൂത്രവും കോരി …മകളാണെന്ന് പറഞ്ഞാല്‍ പോര … തന്തയെ നോക്കണം ..അല്ലാതെ ..”

അരവിന്ദന്‍  അവനെ കണ്ണു കൊണ്ട്  വിലക്കി കൂടുതല്‍ എന്തെങ്കിലും പറയുന്നതില്‍ നിന്ന് ..

പുറത്ത് മഴക്കാര്‍ നിറഞ്ഞു ഇരുട്ട് പടരുന്നു..

നീലി ഭര്‍ ത്താവിനെ നോക്കി ..അയാള്‍ പുറത്തേയ്ക്കിറങ്ങി പോയി.. ചുറ്റുമുള്ളവരുടെ കണ്ണില്‍ പരിഹാസം പടരുന്നത് അവള്‍ കണ്ടു ..

അരവിന്ദനെ , എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട് അവള്‍ അലറി

” ആരു പറഞ്നു ഞാന്‍ മകളാണേന്ന്…?? എന്റെ അമ്മ   പിന്നെ എന്നോടും കിടക്കുന്ന ആളോടും പറഞ്ഞിട്ടൂണ്ട്…ഞാന്‍ ആരുടെ മകളണെന്ന്…എനിക്കതിന്റെ ആവശ്യമൊന്നുമില്ലാ..”

എല്ലാവരും ഷോക്കേറ്റതു പോലെ നിന്നു

അരവിന്ദന്റെ കണ്ണു കാരയില്‍ ആയിരുന്നു ..ചെവിയ്ക്ക് അരികിലുള്ള ഞരമ്പ് വല്ലാതെ വണ്ണം വെച്ചു ..കണ്ണു അടഞ്ഞിരുന്നത് പതുക്കെ അല്പം തുറന്നു …നെഞ്ച് ഉയര്ന്ന് താഴ്ന്നു..വായ തുറന്നു …

മഴ വല്ലാത്ത ശബ്ദത്തോടെ പെയ്തു തുടങ്ങി..

പതിയെ കണ്ണുകള്‍ ചേര്‍ ത്തടച്ചു ..കൈകള്‍ ശരീരത്തോട് ചേര്ത്തു വെച്ചു …പെരുമഴയത്തും അരവിന്ദന്‍ ഇറങ്ങി നടന്നു ..പിന്നില്‍ പതിയെ ഉയരുന്ന നിലവിളികള്ക്കിടയില്‍ അയാള്‍ നീലിയുടെ ശബ്ദം തിരഞ്ഞു …

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w