കോമരം

വിശാലമായ പാടങ്ങളുടെ അപ്പുറത്തെ കരയിലായിരുന്നു ഭഗവതി ക്ഷേത്രം ,കത്തിയെരിയുന്ന ചൂടിനെ അവഗണിച്ചും ആളുകള്‍ പല വഴിയേയും അമ്പലത്തിലേയ്ക്ക് എത്തി ത്തുടങ്ങിയിരുന്നു.

ഇന്നാണു മായപ്പന്റെ കെട്ടിച്ചുറ്റ്,ഭഗവതിയുടെ കോമരമാകാന്‍ പോകുന്നയാള്‍ പട്ടും അരമണിയും ചിലമ്പുണിഞ്ഞ് പള്ളിവാളുമേന്തി പ്രാര്‍ ത്ഥിച്ചു കൊണ്ട് നടയ്ക്കല്‍ നില്‍ ക്കും .ഭക്ത ജനങ്ങള്‍ മുഴുവനും  “അമ്മേ ദേവീ ” എന്ന് വിളിച്ചു പ്രാര്‍ ത്ഥിക്കും . തന്റെ കോമരമാകാന്‍ പ്രാപ്തനാണെങ്കില്‍ അമ്മ അയാളില്‍ പ്രവേശിക്കും കോമരം ഉറഞ്ഞ് തുള്ളും , മായപ്പനു അതിനുള്ള യോഗ്യതയും അനുഗ്രഹവും ഉണ്ട്. ഭഗവതി ശരിക്കും കാവില്‍ പ്പുറം കോവിലകത്തെ മച്ചിന്‍ പുറത്താണു കുടിയിരിക്കുന്നത്, നാട്ടില്‍ ദീനം പടര്‍ ന്ന് പിടിച്ചപ്പോള്‍ മക്കളുടെ വിഷമം കണ്ട് അനുഗ്രഹം തേടാനായി ഇവിടെ വന്ന് കുടിയിരിക്കുന്നതാണു.മായപ്പന്റെ മുന്‍ തലമുറകളിലെ ഒരാള്‍ ക്ക് സ്വപ്ന ദര്‍ ശനമുണ്ടായി.ദീനത്തില്‍ അയാളുടെ ഭാര്യയും മക്കളുമടക്കം എല്ലാവരും പോയിരുന്നു. ” ആലും മാവും  ചേരുന്നിടത്ത് ഞാന്‍ ഉണ്ടാകും ,എന്നോട് പറയുന്നതിനെല്ലാം നീ മറുപടി പറയുക” അന്ന് തന്നെ കോവിലകത്തെ തമ്പുരാനും ദര്‍ ശനമുണ്ടായി. അമ്മയുടെ ഇഷ്ടം അറിയിച്ചു.പിറ്റേ ദിവസം കോവിലകത്തെ മുറ്റത്തേയ്ക്ക് ആളുകള്‍ ഓടികൂടി, തമ്പുരാന്‍ ജ്യോത്സ്യനെ വരുത്തി, അദ്ദേഹം  എല്ലാം  വിശദമായി കണ്ടെത്തി,

ആലും മാവും കൂടി നില്‍ ക്കുന്ന പാടത്തിന്റെ കരയിലെ സ്ഥലം , സ്വയം ​ഭൂവായ കല്ല്, അതിനു ചുറ്റും തറ കെട്ടി, ആര്‍ ക്കും എപ്പോള്‍ വേണമെങ്കിലും വന്ന് കാണുന്നതിനായി ചുറ്റുമതിലോ മേല്‍ ക്കൂരയോ ഇന്നുമില്ല. കോവിലകത്തെ വകയായി പണികഴിപ്പിച്ച ഒരു കല്‍ വിളക്ക് നടയ്ക്കലായ് നില്ക്കുന്നു, അങ്ങിനെ ദേവിയുടെ ദര്‍ ശനം  കിട്ടിയ മായപ്പന്റെ മുന്‍ തലമുറക്കാരന്‍ ആദ്യ കോമരമായി, ഉഗ്രമൂര്ത്തിയാണു ദേവി, വിളിച്ചാല്‍ വിളിപ്പുറത്തുണ്ടാകും , ആ ഭക്തിയും ആദരവും നാട്ടുകാര്‍ കോമരത്തിനും  നല്കി വന്നു.

ഒരു പാട് ചടങ്ങുകള്‍ ഉണ്ട് കോമരമാകാന്‍ , ആദ്യത്തെ കോമരം വിവാഹം കഴിച്ചതിനാലാകാം വിവാഹ ജീവിതം അനുവദനീയത്. എങ്കിലും കെട്ടിച്ചുറ്റിനു ശേഷം ഒരു വര്‍ ഷക്കാലം ​സ്ത്രീ സം സര്‍ ഗം  പാടില്ല, ദീനമോ മറ്റു വ്യാധികളൊ പടര്‍ ന്നിരിക്കുമ്പോഴും , ഉത്സവകാലങ്ങളിലും . വിവാഹം കഴിച്ചതിനു ശേഷമെ കോമരമാകാറുള്ളു, ആയതിനു ശേഷം പറ്റുമോ എന്നറിയില്ല.മദ്യം , മത്സ്യമാം സാദികള്‍ തീര്ത്തും ഉപേക്ഷിക്കണം , ഏഴു ദിവസം  കുളിച്ച് ഒരിക്കല്‍  മാത്രം അരി ഭക്ഷണം കഴിച്ച് കഴിയണം , ചടങ്ങിനു മുന്പായി ജീവിച്ചിരിക്കുന്ന , മരിച്ചു പോയ എല്ലാ കാരണവന്മാരുടെയും തമ്പുരാന്റേയും അനുഗ്രഹം വാങ്ങണം , നാട്ടുകാര്‍ തമ്പുരാനെ കാവിലേയ്ക്ക് ക്ഷണിക്കും , പുതിയ കോമരത്തിനു പട്ടും അരമണിയും ചിലമ്പും വാളും നല്കുന്നതിനും അരിയും പൂവുമിട്ട് വാഴിക്കുന്നതിനുമായി. മച്ചിനകത്ത് ചെന്ന് പ്രാര്‍ ത്ഥിച്ച് സമ്മതവും അനുഗ്രഹവും വാങ്ങിയിട്ടാണു തമ്പുരാനും കാവില്‍ ചെല്ലുക; ഭഗവതി കൂടെ ത്തന്നെയുണ്ടാകും . ഇനി ഈ കോമരം മാറുമ്പോഴാണു അരമണിയും ചിലമ്പും പള്ളിവാളും തമ്പുരാന്‍ വാങ്ങുന്നത്, തമ്പുരാനെ ഏല്പ്പിച്ച് പുതിയ ആളെ നിയോഗിച്ചിട്ടനുഗ്രഹിച്ച് വരണം എന്നതാണു മാറുന്ന കോമരം ചെയ്യേണ്ടത്, എന്നാല്‍ മരിക്കുമ്പോഴും ആ സ്ഥാനം നഷ്ടപ്പെടാന്‍ വയ്യാത്തതിനാലാകാം ആരും അത് ചെയ്യാറില്ല.പറ്റാതാകുമ്പോള്‍ നടയ്ക്കല്‍ കൊണ്ട് പോയി വെച്ച് പ്രാര്ത്ഥിച്ച് തിരിച്ചു വരും , മറ്റാരെങ്കിലുമാകും കോവിലകത്ത് എത്തിക്കുന്നത്.

അവകാശപ്രകാരം  ഓരോ കോമരങ്ങള്ക്ക് ശേഷം അദ്ദേഹത്തിന്റെ മകനോ , അനുജനോ, പെങ്ങളുടെ മകനോ അല്ലെങ്കില്‍ പേരക്കുട്ടിയോ ആണു ആവേണ്ടത്.ഓരോ സ്ഥാനത്തിലും ആളില്ലെങ്കില്‍ അടുത്ത സ്ഥാനക്കാരനെ പരിഗണിക്കും . മായപ്പന്റെ അച്ഛന്‍ ഭൈരവന്‍ , അമ്മാവന്‍ വേലാണ്ടിയ്ക്ക് ശേഷമാണു .ചെറുപ്പത്തിലെ നാടു വിട്ട ഭൈരവന്‍ അമ്മാവന്‍  തീരെ വയ്യാതായി കിടക്കുമ്പോള്‍ എവിടെ നിന്നൊ വന്നതായിരുന്നു, ഒരു പെണ്ണിനെയും കൈ കുഞ്ഞിനേയും കൊണ്ട്, ഭഗവതി എത്തിച്ചതാണെന്ന് എല്ലാവരും കരുതി,  തമ്പുരാന്‍ വേലാണ്ടിയോട് പറഞ്ഞു ” വീരന്‍ വന്നല്ലൊ വേലു, നീ ഇനി അത് അവനു കൊടുക്ക്വാ, “  സമ്മതത്തില്‍  ” അടിയന്‍ ” എന്ന് പറഞ്ഞെങ്കിലും മരിക്കുന്നത് വരെ മനസ്സു കൊണ്ട് ആ സ്ഥാനം നല്കിയില്ല, ഒടുവില്‍ തമ്പുരാന്‍ ഭൈരവനെ വാഴിചു, ഇന്നത്തെ തമ്പുരാന്റെ വല്ല്യമ്മവനായിരുന്നു അന്ന്, കോവിലകത്ത് ഒരു പാട് പേരും ഉണ്ടായിരുന്നു, ഇന്ന് തമ്പുരാനും കുറച്ച് ആശ്രിതരുമേ ഉള്ളു

അവിടുത്തെ കോമരങ്ങള്‍ ക്ക് പട്ടിണി ഉണ്ടായിരുന്നില്ല, കാരണം കോവിലകത്തിന്റെ ഐശ്വര്യം , സമ്പല്‍ സമ്രുദ്ധി എന്നിവ ഭഗവതി കടാക്ഷം കൊണ്ടാണു, കോമരവും കുടും ബ്ബവും  കോവിലകത്തെ സം രക്ഷണത്തിലാകും , താമസിക്കാന്‍ ആവശ്യമെങ്കില്‍ പാടത്തിന്റെ മറുകരയിലെ കോവിലകത്തെ സ്ഥലത്തെ ചെറിയ വീടും , അതിനോട് ചേര്‍ ന്നു തന്നെയാണു വാളും ചിലമ്പും ഒക്കെ സൂക്ഷിക്കുന്ന ചായ്പ്പ്, വ്രത കാലങ്ങളില്‍ കോമരം താമസിക്കുന്ന സ്ഥലം , തമ്പുരാന്‍ നാട്ടു കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യം , ഉപദേശങ്ങള്‍  നല്കാനുള്ള അധികാരം , കോമരങ്ങള്‍ ക്ക് തമ്പുരാക്കന്മാര്‍ നല്കിവന്നു, സ്വന്തമായി വീടില്ലാത്തതിനാലും നാട്ടില്‍ ആര്‍ ക്കും പരിചയമില്ലാത്ത ഒരു പെണ്കുട്ടി , കൈക്കുഞ്ഞ്, ഭൈരവന്‍ തമ്പുരന്റെ സ്ഥലത്തെ ചെറിയ വീട്ടില്‍ താമസിച്ചു, വ്രത ശുദ്ധിയിലും പൂജ കളിലും അയാള്‍  കണിശക്കാരനായിരുന്നു അപൂര്‍ വം ദിവസങ്ങളിലെ അയാള്‍ ഭാര്യയൊടൊപ്പം കഴിയാറുള്ളു, ചായ്പ്പില്‍ ഭഗവതിയുടെ അലങ്കാരങ്ങളോടൊപ്പമായിരിക്കും . ഇനി മായപ്പനും അവിടെയാണു .

ഭൈരവന്‍ എപ്പോഴും തമ്പുരാനൊപ്പമായിരുന്നു, ഏകനായ  അദ്ദേഹത്തിനു ഒരു കൂട്ട്, പൂരങ്ങള്, വാദ്യം , ആനകള്‍ , കഥകളി, ഇതൊക്കെ മാത്രമായിരുന്നു തമ്പുരാന്റെ ലോകം .

മായപ്പന്റെ അച്ഛന്‍ ഭൈരവന്‍ തന്നെയാണു തമ്പുരാനോട് പറഞ്ഞത് ” തമ്പ്രാ ഇനി മായനെ നിയോഗിക്കണം , ഞാന്‍ അവനു കൊടുക്കണം ന്ന് ആഗ്രഹിക്കാണു “

” എന്താ വീരാ നിനക്ക് അത്രയ്ക്കൊന്നും വയ്യാതായിട്ടില്ലാല്ലോ” തമ്പുരാന്‍ അത്ഭുതപ്പെട്ടു, ആരും ഇന്നോളം അങ്ങിനെ പറഞ്ഞിട്ടില്ല..!

” അതല്ലാ, ഇനിയുള്ള കാലം അവനുണ്ടാകട്ടെ ഇവിടെയൊക്കെ, അതു കാണുന്നതാണു എനിക്ക് സന്തോഷം .”

” ശരി എന്നാലങ്ങിനെയാകട്ടെ, മായനോട് വരാന്‍ പ്പറയു” തമ്പുരാന്‍ എതിരു പറഞ്ഞില്ല,

തല കുനിച്ചു തിരിച്ചു നടക്കുമ്പോള്‍ അയാളുടെ കണ്ണു നിറഞ്ഞിരിക്കുന്നത് തമ്പുരാന്‍ കണ്ടു.

ഭൈരവന്‍ കെട്ടിച്ചുറ്റി നിന്നാല്‍ മുഖത്തേയ്ക്ക് നോക്കാന്‍ ആരും ധൈര്യപ്പെടില്ല, ദേവിയുടെ രൌദ്രഭാവം നേരിട്ട് കാണാം . നടക്കുമ്പോള്‍ ഭൂമി കുലുങ്ങും , കോമരങ്ങള്‍ നിലത്ത് ചവുട്ടിയിരുന്നത് ഉപ്പൂറ്റി കൊണ്ട് മാത്രമാണു, ഭൈരവന്‍ കറുത്ത് ഉയരത്തില്‍ ഒത്ത ഒരു മനുഷ്യനാണു, നാട്ടു വൈദ്യവും മന്ത്രവാദവും അറിയാമായിരുന്നു  . ഏത് ബാധയും ഭൈരവന്‍ ജപിച്ചു കൊടുത്തിരുന്ന ചരടില്‍ നിന്നിരുന്നു, അല്ലെങ്കില്‍ ചില പൂജകളിലും .ഏത് ദോഷവും തലയില്‍ തൊട്ടൊന്നൂതി ഒരല്പം ഭസ്മം  നല്കിയാല്‍ തീര്ന്നു, ഏതസുഖത്തിനും  അക്കാലത്ത് അയാള്‍ ഏതൊക്കെയോ പച്ച മരുന്നുകള്‍ നല്കി സുഖപ്പെടുത്തിയിരുന്നു.അതു കൊണ്ട് തന്നെ മറ്റുള്ളവരേ പോലെ തന്റെ കുല തൊഴില്‍ ചെയ്തിരുന്നില്ല , കളിമണ്ണു കൊണ്ടും സവിശേഷമായ കുമ്മായ കൂട്ടു കൊണ്ടും വീടു നിര്മ്മിക്കന്‍ സമര്‍ ഥരായിരുന്നു അവര്.

ഭൈരവനു എന്നും ഏതെങ്കിലും വീടുകളില്‍  പൂജയൊ മറ്റൊ ഉണ്ടാകും , അല്ലെങ്കില്‍ തമ്പുരാന്റെ കൂടെ യാത്ര. നാട്ടുകാര്‍ ക്ക് സാധാരണ മുന്പുണ്ടായിരുന്ന മറ്റേത് കോമരത്തിനെക്കാളും , പേടിയും ബഹുമാനവും അതിലുപരി സ്നേഹവുമായിരുന്നു അയാളോട്..ദേവിയുടെ ആഗ്രഹവും കല്പ്പനയും പോലെ എല്ലാറ്റിലും അയാള്‍ അങ്ങേയറ്റം  ശ്രദ്ധിച്ചിരുന്നു, കോമരത്തിന്റെ അധര്‍ മ്മ പ്രവര്‍ ത്തികള്‍ ചൈതന്യം  നശിപ്പിക്കുമെന്നും അതു വഴി ദേവീ കോപവും നാടിന്റെ നാശവും ഉണ്ടാകുമെന്നത് ആ നാടിന്റെ കടുത്ത വിശ്വാസമായതാകം അതിനു പ്രാധാന കാരണം .

മായപ്പന്‍ തന്റെ അമ്മയെ പ്പോലെ വെളുത്തിട്ടായിരുന്നു,എന്നാല്‍ ഉയരവും  വിടര്‍ ന്ന നെറ്റിയും നീണ്ട മൂക്കും  ഒത്ത ശരീരവും ഭൈരവന്റെതായിരുന്നു..ഭൈരവന്‍ അവനെ നിലത്തെഴുത്തും വായനയും പടിപ്പിച്ചു, കാവിലെ ചടങ്ങുകളും , തനിക്കറിയുന്ന വൈദ്യവും മന്ത്രവാദവും എല്ലാം . മുതിര്‍ ന്നപ്പോള്‍ കുലത്തൊഴിലിനു പകരം ദൂരെ ഒരു സുഹ്രുത്തിന്റെ അടുത്താക്കി, ഗുരു കുല പ്രകാരം  മരക്കൊത്ത് പടിപ്പിച്ചു, മായന്‍  മിടുക്കനായിരുന്നു. എല്ലാക്കാര്യങ്ങളും അവന്‍ വേഗം പടിച്ചെടുത്തു, ശില്പ്പ വേലകളില്‍ അവന്റെ മിടുക്ക് ആ കൂട്ടത്തില്‍ ആര്‍ ക്കും തന്നെ ഉണ്ടായിരുന്നില്ല, വൈകുന്നേരങ്ങളില്‍ കുളി കഴിഞ്ഞ് തോളറ്റം വരേയുള്ള മുടി വിടര്‍ ത്തിയിട്ട് തോളില്‍ രണ്ടാമുണ്ടിട്ട് തൊഴാന്‍ ചെന്നിരുന്ന അവനെ കാണാന്‍ അവിടത്തെ പെണ്ണുങ്ങള്‍ കാത്തു നിന്നിരുന്നത്രെ ..!

താഴത്തും മഠത്തിലെ കോവിലകത്തിലെ വടക്കിനി പൊളിച്ച് പണിയാനാണു മായപ്പന്‍ മറ്റുള്ളവരോടോപ്പം അവിടെ ചെല്ലുന്നത്, കുറച്ചു നാളത്തെ പണിയായതിനാല്‍ താമസ്സിക്കേണ്ടി വന്നു, അവന്റെ സൌന്ദര്യം , പണിയിലെ വൈദ്ധഗ്ദ്യ്ത്തെ വീട്ടിലുള്ളവര്‍ കുറിച്ചു പറയുന്ന അഭിപ്രായം , തമ്പുരാട്ടി കുട്ടിയ്ക്ക് അടുപ്പമുണ്ടാക്കി, മായനും സ്നേഹിച്ചു പോയി.

സുഹ്രുത്താണു ഭൈരവനെ അറിയിച്ചത്,” അവനെ അങ്ങോട്ട് വിടുകയാണു ഈ രാത്രി തന്നെ , അറിഞ്ഞാല്‍ മായനെ അവര്‍ ജീവനോടെ….ഇപ്പൊ ഇരു ചെവിയറിഞ്ഞിട്ടില്ല

” എന്റെ ദേവി, ചതിച്ചല്ലോ ” ഭൈരവന്‍ നെന്‍ ചത്തടിച്ചു കരഞ്ഞു.

മകനെ കോമരമാക്കണം   എന്ന് കരുതിയിരുന്നെകിലും ഇത്ര നേരത്തെ ആക്കിയത്  ഇത് മൂലമാണു.

ഭൈരവനെ എതിര്‍ ക്കാന്‍ മായപ്പനു  കഴിഞ്ഞില്ല.കുട്ടിക്കാലത്തെ കളികൂട്ടുകാരിയെ കല്യാണം കഴിച്ചതും ആ നിര്‍ ബന്ധത്തിലാണു

” അല്ലെങ്കില്‍ പിന്നീട് പറ്റോ ” എന്ന അച്ഛന്റെ ഗര്ജ്ജനത്തിനു മുന്നില്‍ തല കുനിച്ചു. അല്ലെങ്കില്‍ ഭാര്യ മരിച്ചതിനു ശേഷം ഭൈരവന്‍ തീര്ത്തും ഒറ്റയ്ക്കായിരുന്നു, മകനും ദൂരെ , എന്നിട്ടും ആചാരങ്ങളെ തെറ്റിക്കാന്‍ മുതിര്‍ ന്നില്ല.

ഭൈരവന്‍ മായപ്പനെ ഏല്പ്പിച്ച് കഴിഞ്ഞാല്‍ ശേഷിച്ച കാലം തീര്‍ ത്ഥാടനം  ചെയ്യാന്‍ തീരുമാനിച്ചു

-എന്തൊ…  അവിടെ നില്ക്കാന്‍ അയാള്‍ ക്ക് സാധിക്കുന്നില്ല..

ചടങ്ങുകള്‍ കഴിയും വരെ അത് തമ്പുരാനോടും മായനോടും ഉള്‍ പ്പടെ എല്ലാവരോടും രഹസ്യമായ് സൂക്ഷിച്ചു.

ആളുകള്‍ എല്ലാം എത്തിക്കഴിഞ്ഞു , തമ്പുരാനും ..

കാല്ക്കല്‍ വീണ മകനെ ഭൈരവന്‍ എല്ലാം കൊണ്ടും അനുഗ്രഹിച്ചു, -തമ്പുരാനും ..

അരമണിയും ചിലമ്പും പട്ടും ചുറ്റി നടയ്ക്കല്‍ ചെന്ന് കൈകൂപ്പിയപ്പോഴെ ദേവി സം പ്രീതയായി. മകന്റെ മുഖത്തെ ചൈതന്യം കണ്ട് ഭൈരവനും പോലും പേടി തോന്നി  , വാള്‍ നല്കിയ തമ്പുരാനോടാണു കല്പ്പന പറഞ്ഞത്, ” എല്ലാം നന്നായി നടക്കും , കൂടെ തന്നെ ഉണ്ട് ഞാന്‍ , അന്തിത്തിരിയില്‍ മുടക്കം വരരുത്..”

കല്പ്പന പതുക്കെ ആണു പറയുക, ചെവികൂര്‍ പ്പിച്ചു നില്ക്കണം , വാളെടുത്ത്  മൂന്ന് തവണ വെട്ടി മായന്‍ , നാലഞ്ച് പേര്‍ പിടിച്ചിട്ടും നിന്നില്ല, ചോരയൊലിച്ചിറങ്ങി, ഒടുവില്‍ തളര്‍ ന്നിരുന്നു, ഇളനീര്‍ കൊടുത്തിട്ട് തമ്പുരാന്‍ പറഞ്ഞു

” വീരാ ഇവന്‍ യോഗ്യനാണു , നിനക്കഭിമാനിക്കാം “

മായപ്പന്റെ തളര്‍ ച്ച മാറിയപ്പോള്‍ , ഭൈരവന്‍ തന്റെ ആഗ്രഹം അറിയിച്ചു, മായന്‍ എതിര്ത്തില്ല, തമ്പുരാന്‍ മറുപടി പറഞ്ഞില്ല, മുന്നില്‍ ഭൈരവന്റെ തലകുനിച്ചുള്ള നില്പ്പ് തുടര്‍ ന്നപ്പോള്‍ ഒടുവില്‍  കാര്യസ്ത്ഥനെ വിളിപ്പിച്ച് ഒരു പണക്കിഴി നല്കി

” എപ്പോള്‍ വേണമെങ്കിലും തിരിച്ചു വര്വാ ..കോലോത്ത് നിനക്കൊരു സ്ഥാനം എന്നു മുണ്ടാകും “,

ക്കൈകൂപ്പി ,  തലയാട്ടി …നടയ്ക്കലേയ്ക്ക് നോക്കി പ്രാര്‍ ത്ഥിച്ചു, ഒരു നിമിഷം  മകനെ നോക്കി ..ദൂരേയ്ക്ക് നടന്നു ..

മായപ്പനെ ആളുകള്‍ പുരയിലേയ്ക്ക് കൊണ്ട് പോയി, സീത കാത്തിരുന്നിരുന്നു, കാവിലേയ്ക്ക് പോകാതെ..

കാര്യസ്ഥനാണു തമ്പുരാനോട് പറഞ്ഞത്

” കല്‍ പ്പനയുടെ അവസാനം പറഞ്ഞത് അങ്ങു കേട്ടില്ലെ ” തമ്പുരാന്റെ അടുത്ത് നിന്ന അയാള്‍ കോമരം  പറഞ്ഞതു മുഴുവനും കേട്ടിരുന്നു.

” ഉവ്വ് , ഒരു വേളി നടക്കണം ” തമ്പുരാന്‍

കാരണം ദേവി ഇരുപ്പ് കാവിലും  കിടപ്പ് മച്ചിലുമാണു , അതു കൊണ്ട് തന്നെ കാലത്ത് മാത്രമെ കാവില്‍ പൂജയുള്ളൂ,വൈകീട്ട് വിളക്ക് തെളിയിക്കല്‍  മാത്രം , പൂജ മച്ചകത്താണു, അകത്തമ്മയാണു പതിവു, കുളിച്ച് ശുദ്ധിയോടെയത് ചെയ്യണം , അവര്‍ ക്ക് മച്ചിനകത്ത് കയറാനാവത്തപ്പോള്‍ മാത്രമെ തമ്പുരാന്‍ പാടുള്ളൂ, അല്ലെങ്കില്‍ മറ്റാരും  ഇല്ലാത്തപ്പോള്‍ മുടങ്ങരുതെന്ന് കരുതി.തലമുറകളായുള്ള കാര്യങ്ങള്‍  അവിടുത്തെ എല്ലാവര്‍ ക്കും അറിയാം .

പെട്ടെന്ന് തന്നെയാണു തമ്പുരാന്റെ വിവാഹം നടന്നത്, അതും വളരെ ചെറുപ്പമായ ഒരു തമ്പുരാട്ടി കുട്ടി.നാട്ടുകാര്‍ ക്കെല്ലാം ഉണ്ടായിരുന്ന സദ്യയില്‍ മായപ്പനും സീതയും പങ്കെടുത്തു, തമ്പുരാന്റെ നിര്ദേശപ്രകാരം തമ്പുരാട്ടി  ഒരു മുണ്ടും  ദക്ഷിണയും  മായനു നല്കി.

തമ്പുരാട്ടി പൂജദി കര്‍ മ്മങ്ങള്‍  പെട്ടെന്നു തന്നെ പഠിച്ചുഅവരത് ക്ര്യത്യമായി ചെയ്യുന്നതില്‍ തമ്പുരാനു അതീവ സന്തോഷം തോന്നി, ദേവി ചൈതന്യം വര്‍ ദ്ധിച്ചു, ആ കൊല്ലത്തെ വിളവെടുപ്പ് വളരെ നന്നായത് അത് കൊണ്ടാണെന്ന് അന്നാട്ടു കാര്‍ പരസ്പരം  പറഞ്ഞു.

മായന്‍ ഭൈരവനെ പോലെ കോവിലകത്തേയ്ക് അധികം പോകാറില്ല, തമ്പുരാന്‍ വിളിപ്പിക്കുമ്പോഴല്ലാതെ, താന്‍ പഠിച്ചതും ഇഷ്ടപ്പെടുന്നതുമായ കൈതൊഴില്‍ ചെയ്യാന്‍ അവിടെ ഒരുപാട് അവസരങ്ങളുണ്ടായി, അവനെ പണിക്ക് കിട്ടാന്‍  ആളുകള്‍ കാത്തു നിന്നു.

തമ്പുരാന്‍ ആളെ വിട്ടപ്പോഴാണു അത്തവണയും മായന്‍ കോവിലകത്തേയ്ക്ക് പ്പോയത്

” കാണാറില്ല ഇങ്ങോട്ട് “

“  ഇത്തിരി പണികളുണ്ടായിരുന്നു , ഒന്ന് രണ്ടിടങ്ങളില്‍ “

തമ്പുരാന്റെ ചോദ്യത്തിനു അവന്‍ താഴ്മയോടെ മറുപടി പറഞ്ഞു.

” ഇവിടെ ഒരാള്‍ ക്കൊരാഗ്രഹം  , ഒരു തൊട്ടില്‍ പണിയാന്‍ , ഒരു പാട് കേള്‍ ക്കുന്നുണ്ട് നിന്റെ കരവിരുത്, നമ്മുക്കുമൊന്നറിയാലൊ..”

പിറ്റേന്ന് തന്നെ പണി തുടങ്ങി, മൂന്നാഴ്ചയോളം വേണ്ടി വന്നു തീര്‍ ക്കാന്‍ , ചീകാനും മിനുക്കാനും ഒന്ന് രണ്ട് പേര്‍ വേറെ ഉണ്ടായിരുന്നെങ്കിലും കൊത്തു പണികളും രൂപവും എല്ലാം മായന്റെത് മാത്രമായിരുന്നു, കണ്ടപ്പോള്‍ തമ്പുരാനു സന്തോഷമായി, വിരലില്‍ കിടന്ന ഒരു മോതിരം  ഊരി നല്കി അദ്ദേഹമത് അറിയിച്ചു..

” ഇത്രയ്ക്ക് കരുതിയില്ല, അസ്സ്ലായിരിക്കുന്നു..”

മായന്‍ തല കുനിച്ചു നിന്നു.

” അറയില്‍ വെയ്ക്കു, കോമരത്തിനു അയിത്തം സാരം ​ല്ല്യ, ഒരു ദൂരയാത്രണ്ട്, മൂന്നാല്, ദിവസം കഴിഞ്ഞെ മടങ്ങൂ, “

കാര്യസ്ഥനും  മറ്റ് ഒന്ന് രണ്ട് പേരേയും കൂട്ടി  തമ്പുരാന്‍  യാത്രയായി..

ഭാഗങ്ങള്‍  വ്യക്തമായി ഘടിപ്പിച്ചത് , അറയിലാണു, മായന്‍  തനിയെ..

പണി തീര്‍ ന്നു ഇറങ്ങാന്‍ , പണിയായുധങ്ങള്‍ എടുത്ത് വെയ്ക്കുന്നതിനിടയ്ക്ക് അറയുടെ വാതില്‍ അടയുന്നതും ഏങ്ങലടികളോടെ ഒരാള്‍ തന്നെ വന്ന് കെട്ടി പ്പിട്ച്ചതും മായന്‍ അറിഞ്ഞു.

“എങ്ങിനെ കഴിയുന്നു; എന്നോടിങ്ങനെ പെരുമാറാന്‍ ..? എനിക്ക് സഹിക്കുന്നില്ല.” കുതറിമാറാന്‍ കഴിഞ്ഞില്ല മായനു.. കണ്ണീരാല്‍ കുതിര്ന്നിരുന്നു അവന്റെ മാറ്.

” ഈ നാട്ടിലുണ്ടെന്ന് കേട്ടു  ഇവിടെയ്ക്ക് വരുമ്പോള്‍  ഒന്ന് കാണാലോ എന്ന് കരുതിയാണു വന്നത്-തമ്പുരാനു ഞാനൊരു മകളെ പോലെയാണു..”

തമ്പുരാട്ടിയുടെ  ആലിം ഗനം  ദ്യഢമായി…

മായനു ഒന്നും  ഓര്‍ മ്മയില്ല, മാറത്ത് മയങ്ങിക്കിടന്ന തമ്പുരാട്ടിയെ കണ്ട് അയാള്‍ ഞെട്ടി, അരമണികളുടേയും ചിലമ്പിന്റേയും ശബ്ദം അവന്‍ കേട്ടു  അഴിഞ്ഞു പോയ വസ്ത്രങ്ങള്‍ വാരിയെടുത്ത് തമ്പുരാട്ടിയെ തട്ടിമാറ്റി എഴുന്നേറ്റോടി കുളത്തിലേയ്ക്ക് ചാടുകയായിരുന്നു.അപ്പോഴും കാതില്‍ ശബ്ദങ്ങള്‍ മുഴങ്ങി, അവ അടുത്തേയ്ക്ക് വരുന്നു, നെഞ്ചത്തടിച്ചു കരഞ്ഞു മായന്‍ .

” ദേവീ എന്നോട് പൊറുക്കണം ….”

.

വ്രതമുള്ളതിനാല്‍  സീത മായനോട് അപൂര്‍ വമായേ സം സാരിക്കാറുള്ളൂ, ഭക്ഷണം മായന്റെ ചായ്പ്പിന്റെ മുന്നില്‍ കൊണ്ട് വന്ന് വെച്ചിട്ടു വിളിച്ച് പറയും ,നേരെ മുന്നില്‍ ചെന്ന് നിന്ന് സം സാരിക്കാറില്ല, വാതിലിന്റേയോ ചുവരിന്റേയൊ മറവില്‍ നിന്നാണു എന്തെങ്കിലും പറയുക,ആചാരങ്ങളോടുള്ള പേടിയും മായനോടുള്ള സ്നേഹവും അവളെ അങ്ങിനെ ചെയ്യിച്ചു, പ്രാര്ത്ഥ്നയുടെ ഫലമാണു മായനെ കിട്ടിയത്, ഒരിക്കലും തുറന്നു പറയാതെ മനസ്സില്‍ സൂക്ഷിച്ചു, ദേവിയോട് കുട്ടിക്കാലം തൊട്ടേ പ്രാര്ത്ഥിച്ചിരുന്നു, അതു കൊണ്ട് കൂടിയാണു ഒരു വര്‍ ഷത്തെ കോമരത്തിന്റെ വ്രതം , കോമരത്തെക്കാള്‍ അവള്‍ പാലിക്കുന്നതും .

മായന്‍ ആളുകളെ കാണാന്‍ പേടിച്ചു, പുലരുന്നതിനു മുന്പേ കുളിക്കും , അകത്തു കയറി ഇരിക്കും , കാവില്‍ വിളക്ക് വെയ്ക്കുന്നത് സീതയുടെ ആങ്ങള ചെക്കനായതിനാല്‍ ആരും മായനെ അന്വേഷിചില്ല, ഭക്ഷണം അപൂര്‍ വമായേ കഴിക്കാറുള്ളൂ, ഇടയ്ക്കിടയ്ക്ക് പിറുപിറുക്കലുകളും  ഏങ്ങലടികളും  കേള്‍ ക്കാം , അവള്‍ അത് ചോദിച്ചില്ല,  ഒരു രാത്രിയില്‍  എന്തോ വലിയ ശബ്ദം  കേട്ടാണവള്‍ ചായ്പ്പില്‍  ചെന്ന് നോക്കിയത്, അവിടെ ഒരു പെട്ടി പൊളിക്കുന്നു, എന്തൊക്കേയോ  വാരി വലിച്ചിടുന്നു, എന്തോ ഒന്ന് കയ്യില്‍  പിടിച്ചിട്ടുണ്ട്, വിളക്കിന്റെ വെളിച്ചത്തില്‍ മായന്‍ അവളെ കണ്ടു, അവന്റെ കണ്ണുകള്‍  മിന്നി.., അവന്‍  പറഞ്ഞു..

” തമ്പുരാട്ടിയ്ക്ക് ഓര്‍ മ്മയില്ലേ ? എനിക്കഴിച്ചു തന്നിട്ട്  കൊലുസ്സെവിടെയെന്ന് ചോദിച്ചവരോടൊക്കെ കളഞ്ഞു പോയി എന്ന് കള്ളം പറഞ്ഞത്..!”

ഓടി അടുത്ത് വന്ന് സീതയുടെ കയ്യില്‍ പ്പിടിച്ചു

” നമുക്ക് പോകേണ്ടെ, എപ്പോഴും പറയാറുള്ളതു പോലെ ദൂരേയ്ക്ക്..???”

അവനവളെ ഗാഢമായി കെട്ടിപ്പിടിച്ചു..

” പറയൂ , തമ്പുരാട്ടി, സ്വപ്നം  കാണാറുള്ള , എന്നെപ്പോലത്തെ ഒരുണ്ണിയെ വേണ്ടേ..??:”

ശ്വാസം വിടാന്‍  പോലുമാകത്ത രീതിയില്‍ അവന്‍ അവളെ ചും ബിച്ചു.

സീത ശരിക്കുമൊരു പെണ്ണായി, കാലങ്ങളായ് കരുതി വെച്ചതൊക്കെ അവളവനു വാരിക്കോരി നല്കി, മായന്‍ തളര്‍ ന്നു പോയിരുന്നു,ഒരു നിമിഷം അവള്‍ പൊട്ടിക്കരഞ്ഞു, ദേവീ കോപവും , നാടിന്റെ നാശവും .., ഒരു പിടച്ചില്‍ കേട്ടാണു മായന്‍ കണ്ണു തുറന്നത്, നാക്കു കടിച്ച്, കണ്ണു  തുറിച്ച് തന്റെ മുന്നിലെ തൂങ്ങി നില്ക്കുന്ന സീതയെ അവന്‍ കണ്ടു.

കാവില്‍ നിന്നും വെളിച്ചവും ശബ്ദവും  കേട്ടാണു ആളുകള്‍ ഓടിക്കൂടിയത്, മുഖത്തും നെറ്റിയിലും ചോര പടര്ന്ന്  ആളെ തിരിച്ചറിയാനാവാത്ത രൂപതില്‍ മായന്‍ കിടക്കുന്നു, ആല്‍ ത്തറയിലും ചോര പടര്‍ ന്നിരിക്കുന്നു, ദേവിയുടെ മുന്നില്‍ തല തല്ലി കരയുകയയിരുന്നു

” എന്നെ എടുത്തിട്ട് നാടിനെ കാക്കണേ”

തമ്പുരാന്‍ എത്തുമ്പോഴേയ്ക്കും മായന്‍ വീണു പോയി, കുഴഞ്ഞ ശബ്ദത്തില്‍ പറഞ്ഞത് വ്യക്തമായില്ല,വല്ലാതെ ച്ഛര്‍ ദിച്ചു , ശക്തിയായ വിഷം ഉള്ളിലുണ്ടായിരുന്നു.പറയാന്‍ വന്നത് ആകാതെ അവന്റെ ശ്വാസം നിലച്ചു.

മായപ്പനെ കാണാന്‍ തമ്പുരാട്ടി മാത്രം പോയില്ല, മച്ചിലെ ദേവിയുടെ അറയ്ക്ക് പുറത്തിരുന്നു, അടിവയറ്റില്‍ തലോടി അവര്‍  കരഞ്ഞു പ്രാര്‍ ത്ഥിച്ചു..

” ദേവി എന്റെ ഉള്ളിലുള്ളതിനു  ഒന്നും വരുത്തരുതേ..”

Advertisements

One thought on “കോമരം

  1. Jithin

    മായപ്പനെ കാണാന്‍ തമ്പുരാട്ടി മാത്രം പോയില്ല, മച്ചിലെ ദേവിയുടെ അറയ്ക്ക് പുറത്തിരുന്നു, അടിവയറ്റില്‍ തലോടി അവര്‍ കരഞ്ഞു പ്രാര്‍ ത്ഥിച്ചു..

    ” ദേവി എന്റെ ഉള്ളിലുള്ളതിനു ഒന്നും വരുത്തരുതേ..”

    climax enike ishtapettu , kadhaude thudakkam………….pinne vaayikkum thorum athileke kooduthal pidichiruthum enthenne ariyan oru aaakamshaaaa…………..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w