നിഴലുകള്‍

ഉറക്കം വരുന്നതേയില്ല..

മധു തിരിഞ്ഞും മറിഞ്ഞും കിടന്നു.

തലയ്ക്കുള്ളില്‍ എന്തിനൊക്കെയോ തീ പിടിച്ചിരിക്കുന്നു, അത് ഓരോ ഭാഗങ്ങളിലേയ്ക്കായി പടര്‍ ന്നു കയറുകയാണു, നിയന്ത്രണാതീതമായി അത് മനസ്സിനെ എരിച്ചു കൊണ്ടിരിക്കുന്നു, വെള്ളം ദാഹിക്കുന്നുണ്ട്, കൈകള്‍ നീട്ടി വെള്ളം വെച്ച പാത്രത്തിനായ് കൈ നീട്ടി, സാധാരണ വെയ്ക്കാറുള്ള സ്ഥലത്ത് അതില്ലെന്ന് തോന്നുന്നു, നല്ല ഇരുട്ടാണു, ഒന്നും കാണാന്‍ വയ്യ, എഴുന്നേറ്റ് ലൈറ്റിടേണ്ടി വരും , ..വേണ്ട , കാഴ്ച കളെ യാണിപ്പോള്‍ പേടി…! ലൈറ്റിടുമ്പോള്‍ ആദ്യം കണ്ണില്‍ പ്പെടുക തന്റെ നിഴലാണു, എത്ര അവഗണിച്ചാലും കണ്ണുകള്‍ അങ്ങോട്ട് തന്നെ പോകും .

എന്തൊരു രൂപമാണിത്..?

താന്‍ മാത്രമല്ല, മറ്റുള്ളവരും ഇതു തന്നെ യല്ലെ കാണുന്നത്..അതോര്‍ ക്കുമ്പോഴാണു കൂടുതല്‍ സങ്കടം .

” മറ്റുള്ളവരുടെ മുന്നില്‍  നന്നായിരിക്കണം .” ഗീതയാണു പറയുക.

” നമ്മുടെ പെരുമാറ്റം , ജീവിത രീതി, ഇതൊക്കെ കണ്ടിട്ട് ആളുകള്‍ അസൂയപ്പെടണം , എത്ര നല്ല ആളുകള്; ഇത്ര സന്തോഷമുള്ള കുടും ബം വേറേയില്ല എന്നൊക്കെ..!!, എന്നാല്‍ മിക്കവാറും അങ്ങിനെ ഒന്നും ആവാന്‍ കഴിയില്ല ഒരു തരം അഭിനയം ..”

ഭാര്യ പറയുന്നത് വളരെ ശരിയായ കാര്യങ്ങളാണു, തനിയ്ക്കാ ചിന്ത പണ്ട് തൊട്ടേയുള്ളതാണു, ആരും അറിയാതെ സൂക്ഷിക്കുന്നു എന്ന് മാത്രം ,

ഒരു തരം ആര്ത്തിയാണു എല്ലാറ്റിനോടും , ആര്‍ ക്കൊക്കെ വേദനിച്ചാലും , എന്തൊക്കെ സം ഭവിച്ചാലും തനിയ്ക്ക് വേണ്ടത് നേടിയെടുത്തേ പറ്റൂ, എന്നിട്ട് വിനയത്തോടെ,

” എല്ലാം ദൈവത്തിന്റെ അനുഗ്രഹം ” എന്ന് പറയുമ്പോള്‍ ഒരു പാട് സന്തോഷം ;.

ഗീത പക്ഷെ തന്നെ കാളും ഒരു പടി കൂടുതലാണു , മറ്റുള്ളവര്ക്ക് പെട്ടെന്ന് മനസ്സിലാകും , എത്ര വ്ര്യത്തിയാക്കിയാലും അവളുടെ നിഴലില്‍ തലയുടെ ഇരു ഭാഗങ്ങളിലും കൊമ്പുകള്‍ തെളിഞ്ഞു കാണാം , കൈവിരലുകളില്‍ നീണ്ട നഖങ്ങളും .ഒന്നും എതിര്‍ ക്കാന്‍ കഴിയില്ല, എന്നാലും പേടി തോന്നിയപ്പോള്‍ ചോദിച്ചു,

” നിങ്ങള്‍ ക്ക് ഭ്രാന്താ മനുഷ്യാ, എനിക്ക് കാണാനില്ലല്ലോ..?”

എന്താ ചെയ്യാ അവള്ക്ക് മനസ്സിലാകേണ്ടെ..;

വളരെ അടുപ്പമുള്ള ഒന്ന് രണ്ട് പേര്‍ എപ്പോഴും പറയുo.

” ഭാര്യക്ക് അഹങ്കാരവും അത്യാര്‍ ത്തിയും കൂടുതലാണു നീ സൂക്ഷിച്ചോ “

അങ്ങിനെ തോന്നുകയോ അതിനു അവളോട് പ്രതികരിക്കുകയോ ചെയ്തിട്ടില്ല…

അപ്പോഴൊക്കെ വടി കുത്തിപ്പിടിച്ച് വളഞ്ഞു നടക്കുന്ന ഒരു വ്യദ്ധന്റെ  രൂപമായിരുന്നു  തന്റെ നിഴലിനു .

ചെറുപ്പത്തില്‍ അമ്മയുടെ മടിയിലിരിക്കുമ്പോഴാണു നിലവിളക്കിന്റെ വെളിച്ചത്തില്‍ നിഴലുകളെ നോക്കുക, അമ്മയുടെ നിഴലിനു പ്രത്യേക ചന്തമായിരുന്നു..!

കളി അധികമാകുമ്പോഴാണു അമ്മ പറയുക

” ഉണ്ണീ വേണ്ടാ.., സൂക്കേട് വരും ”

നിഴലു നോക്കി കളിച്ചാല്‍ അസുഖങ്ങള്‍ വരുമത്രെ, പേടി അന്നു മുതല്‍ ക്കേ ഉണ്ട്, എങ്കിലും ഇടയ്ക്കിടയ്ക്ക് അതു തന്നെ ചെയ്യും ,

അച്ഛനാണു ,ചിലപ്പോള്‍ കൈകൊണ്ട് നിഴല്‍ രൂപങ്ങളെ കാണിച്ചു തരിക, ആന, മുയല്, കുതിര അങ്ങിനെ ..

ആല്‍ മരത്തിന്റെ രൂപമായിരുന്നു അച്ഛന്റെ നിഴലിനു , എപ്പോഴും കാറ്റും തണലും കിട്ടുന്ന ഇടം .

നിലാവുള്ള രാത്രിയില്‍ ഉഷ അടുത്ത് വന്നിരിക്കുമ്പോള്‍ ഒരു മാന്പേടയുടേ നിഴലാണു കാണുക, കെട്ടിപിടിക്കുകയും , തലോടുകയും , ഉമ്മവെയ്ക്കുകയൊക്കെ ചെയ്താലും ഓടി പോകാത്തത്.

അതിനു മാറ്റം വന്നത് ഗീതയുമായുള്ള വിവാഹകാര്യം അവളറിഞ്ഞപ്പോഴാണു, ദേഷ്യം വന്നു വല്ലാതെ, എന്തുണ്ടായിട്ടാണു ഇവള്‍ തന്നെ ആഗ്രഹിക്കുന്നത്, ? ഗീതയുടെ പഠിപ്പോ, സമ്പത്തോ, സൌന്ദര്യമോ  ഇല്ല;

കണ്ണീരിനു നിഴലില്ലലൊ …!ശ്രദ്ധിച്ചില്ല..

ടൌണിലെ ഫ്ലാറ്റില്‍ അച്ഛനുമ്മയും വന്ന് താമസിച്ച് തുടങ്ങിയിട്ട് ഒരു രാത്രിയിലാണത് സം ഭവിച്ചത്, ദൂരെയായിരുന്ന തന്നെ ഗീത ഫോണില്‍ വിളിച്ചു

“ഇവരോടോപ്പം ശരിയാകില്ല, ഉടന്‍ വന്നില്ലെങ്കില്‍ ഞാന്‍ ഇറങ്ങി എങ്ങൊട്ടെങ്കിലും പോകും ”

ഇടയ്ക്കിടയ്ക്ക് ചെറിയ ഉരസ്സലുകള്‍ ഉണ്ടായിരുന്നെങ്കിലും ഇത് കൂടുതലാണു, ഗ്രാമവും നഗരവും തമ്മിലുള്ള വ്യത്യാസം , അച്ഛനും അമ്മയും എത്ര പറഞ്ഞിട്ടും നേരെയാകുന്നില്ല,

ടാക്സി എടുത്താണു രാത്രിയില്‍ തന്നെ തിരിച്ചെത്തിയത്.

കാര്യമറിഞ്ഞപ്പോള്‍ ഒരു പാട് ദേഷ്യം വന്നു , അവള്‍ തന്റെ പ്രൊമോഷന്‍ കാര്യം സം സാരിച്ചിരുന്നു വൈകിയതാണു, ഉടന്‍ ശരിയാകുമത്രെ, അച്ഛനുമ്മയും  അതിനെ ചോദ്യം ചെയ്തിരിക്കുന്നു.ആ കസേര താന്‍ ഒരു പാട് കൊതിക്കുന്നു എന്നവള്‍ ക്കറിയാം

അച്ഛനേയും അമ്മയേയും പിറ്റേന്നു തന്നെ വ്യദ്ധ സദനത്തിലേയ്ക്ക് മാറ്റി.

അമ്മ കരഞ്ഞു  ” ആറ്റു നോറ്റു വളര്ത്തിയുണ്ടാക്കിയതാ നിന്നെ, ഉപേക്ഷിച്ചല്ലോ ഞങ്ങളെ..”

അച്ഛന്‍ മൌനം പാലിച്ചു.

ഓഫീസിലെ ആ കസേരയില്‍ ചാരിക്കിടന്ന് എല്ലാവരുടെയും അഭിനന്ദനങ്ങള്‍ ക്കൊടുവിലാണു പ്യൂണ്‍ ശങ്കരന്‍ കുട്ടി പതുക്കെ പറഞ്ഞത്. എല്ലാവരും പോകാന്‍  കാതു നിന്നതണെന്ന് തോന്നി, തന്നോട് അയാള്‍ ക്ക് മറ്റുള്ളവരേക്കാള്‍ ഒരല്പ്പം അടുപ്പമുണ്ട്.

” ഇതൊന്നും വല്ല്യ കാര്യമല്ല സാറെ, ജേക്കബ് സാറിന്റെ കാറില്‍ രാത്രി വൈകി ചെന്നിറങ്ങി, അയാളുടെ കവിളില്‍ ഉമ്മ കൊടുത്ത് യാത്ര പറയുന്നത് കണ്ടിട്ടാണു അച്ഛന്‍ സാറിന്റെ ഭാര്യയോട് ചോദിച്ചത്, സ്വന്തം വീട്ടിലെ കാര്യം നോക്കാന്‍ കഴിവില്ലാത്ത സാര്‍ ഈ കസേരയില്‍ എത്തിയത് സാറിന്റെ കഴിവൊന്നുമല്ലെന്ന് ഇവിടേ എല്ലാവര്‍ ക്കും അറിയാം ..”

അച്ഛന്റെ മൌനത്തിന്റെ അര്‍ ത്ഥം അപ്പോഴാണറിഞ്ഞത്.

തിരിഞ്ഞ് നോക്കിയപ്പോള്‍ നിഴലില്ല, പിന്നീടാണു മനസ്സിലായത്, വെളിച്ചം പോയിരിക്കുന്നു, വെളിച്ചമില്ലെങ്കില്‍ നിഴലില്ല, വെളിച്ചത്തെ ഇല്ലാതാക്കാന്‍ നമുക്ക് കഴിയില്ല, ഒഴിഞ്ഞു മാറാനെ കഴിയൂ , നിഴലിനെ തോല്പ്പിക്കനായുള്ള ശ്രമത്തിനായാണു, പിന്നീട് ഇരുട്ടത്ത് തന്നെ കഴിഞ്ഞത്, ഭ്രാന്താണു ഡൈവോര്‍ സ്  വേണം എന്ന് പറഞ്ഞ് അവള്‍ വക്കീല്‍  നോട്ടീസ് അയച്ചപ്പോള്‍ ഒപ്പിട്ടു കൊടുത്തു.

പൊയ്ക്കൊട്ടെ ; അവളുടെ നിഴല്‍ കണ്ട് എത്ര മാത്രം പേടിക്കുന്നു എന്നാര്‍ ക്കും അറിയില്ലല്ലൊ.!

കൂട്ടുകാരാണു ഇവിടേ എത്തിച്ചത്, മരുന്നുകള്‍ ഒരുപാട് കഴിച്ചിട്ട് കുറച്ചു ദിവസം കഴിയുമ്പോള്‍ തന്റെ നിഴലിനും ഭം ഗി കാണാറുണ്ട്, ഇന്ന് വൈകീട്ടുള്ളത് കഴിച്ചിട്ടില്ല , നര്‍ സിനോട് കഴിച്ചോളാം എന്ന് പറഞ്ഞു, അതു കൊണ്ട് തന്നെ ഇന്ന് പഴയ രൂപമായിരിക്കും , വേണ്ട., ലൈറ്റിടേണ്ടാ, തോല്‍ ക്കാന്‍ തീരെ മനസ്സില്ല, ..അയാള്‍ തിരിഞ്ഞു കിടന്നു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w