പുനര്‍ ജന്മം

“പ്രശസ്ത സാഹിത്യകാരന്‍ സേതുമാധവന്റെ അമ്മ (ലക്ഷ്മികുട്ടിയമ്മ -70 വയസ്സ് ) അന്തരിച്ചു.കഴിഞ്ഞ ഒരാഴ്ചയായി ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു, ഇന്ന് പുലര്‍ ച്ചയ്ക്കായിരുന്നു അന്ത്യം . മ്യതദേഹം ജന്മനാടായ കണക്കമ്പുഴ ഗ്രാമത്തിലേയ്ക്ക് കൊണ്ട് പോകും , സം സ്കാരം  അവിടുത്തെ വീട്ടു വളപ്പില്‍ നടക്കും ,ചെറുകഥാക്യ ത്ത്, തിരക്കഥാക്യത്ത് എന്നീ മേഖലകളില്‍ പ്രശസ്തനായ സേതുവിന്റെ സാഹിത്യ ജീവിതത്തിന്റെകാരണവും പ്രേരണയും ആയിരുന്നു അമ്മ.” പത്രത്തിന്റെ മുന്‍ പേജിന്റെ അരികിലുള്ള വാര്‍ ത്തയില്‍ പിന്നേയും കണ്ണോടിച്ചു, ഇന്നലത്തെ പത്രo, ആരൊ വാര്‍ ത്ത വന്നത് കാണിച്ചു തന്നതാണു, കയ്യില്‍ തന്നെ പിടിച്ചു.ഇപ്പൊ ഒരു പാട് തവണയായി വായിക്കുന്നു.സേതു പുറത്തേയ്ക്ക് നോക്കിയിരുന്നു, ഓടി മറയുന്ന കാഴ്ചകളില്‍ പലതും വ്യക്തമാകുന്നില്ല, കുറെ ആവര്‍ ത്തനങ്ങളും ..

അമ്മയ്ക്ക് പെട്ടെന്നാണു വയ്യാതായത്, പ്രായത്തിന്റെ അസൌകര്യം ​, ഉണ്ടായിരുന്നെങ്കിലും സ്വന്തം കാര്യങ്ങള്‍ ക്ക് ആരേയും ആശ്രയിക്കാറില്ല, ജോലിക്കാരുണ്ടെങ്കിലും അമ്മ തനിയെ അമ്മയുടെ കാര്യങ്ങള്‍ ചെയ്യും . രക്ത സമ്മര്‍ ദം അധികമായി തലകറങ്ങി വീണു, പുതിയ ഒരു സിനിമയുടെ കഥാ ചര്‍ ച്ചയില്‍ നിന്ന് ഓടി യെത്തുകയായിരുന്നു, മരിക്കാന്‍ കാരണമല്ലെങ്കിലും അമ്മ തിരിച്ചു വന്നില്ല. ജീവിതത്തില്‍ ഇന്നു വരെ ഒന്നും ആവശ്യപ്പെട്ടിട്ടില്ലെങ്കിലും എല്ലാം ചെയ്തു കൊടുത്തു , സന്തോഷം തന്നെയായിരുന്നു അമ്മയ്ക്ക്, ജന്മ നാട്ടിലെയ്ക്കുള്ള ഈ യാത്ര പോലും തന്റെ തീരുമാനമാണു, ജനിച്ചു വളര്‍ ന്ന നാട്ടില്‍ തന്നെ അന്ത്യ വിശ്രമം കൊള്ളട്ടെ..മനസ്സ് കൊണ്ട് അമ്മ അതാഗ്രഹിച്ചിരിക്കാം .

ആം ബുലന്‍ സ് നിന്നു , ചെറിയ ഒരു പട്ടണത്തിലെ ട്രാഫിക് സിഗ്നല്‍ , പിന്നില്‍ വരുന്ന വാഹനങ്ങളും , സുഹ്യത്തുക്കളുടെ ഒരു നീണ്ട നിര തന്നെയുണ്ട്

അതിലേതെങ്കിലും ഒന്നില്‍ വന്നാല്‍ മതിയെന്ന് പലരും നിര്‍ ബന്ധിച്ചതാണു , വേണ്ടെന്ന് പറഞ്ഞൊഴിഞ്ഞു  , ഇനി ഒരിക്കലും അമ്മയുടെ അരികിലിരിക്കാന്‍ കഴിയില്ലലൊ എന്നതു തന്നെയാണു കാരണം . എപ്പോഴും അങ്ങിനെയാണു , വലിയ സങ്കടങ്ങളില്‍ , ഉയര്‍ ന്ന സന്തോഷങ്ങളില്‍ വെറുതെ അമ്മയുടെ അടുത്ത് പോയിരിക്കും , അല്‍ പ്പം വാക്കുകളിലൂടെ ഒരു പാട് പറയാന്‍ കഴിഞ്ഞിരുന്നു അമ്മയ്ക്ക്, ആവശ്യപ്പെടാതെ തന്നെ ആഗ്രഹിക്കുന്നതെന്തും നല്കാനും . പിന്നീട് , എഴുതുമ്പോള്‍ കഥാപാത്രങ്ങളില്‍ ചിലര്‍ അങ്ങിനെ യായത് ആ സ്വാധീനമാണു ., അതു കൊണ്ട് തന്നെ അവരുടെ സങ്കടങ്ങളും സന്തോഷങ്ങളും മറ്റുള്ളവര്‍ ക്ക് എത്ര മാത്രം മനസ്സിലായിരുന്നെന്ന് അറിയില്ല.

വണ്ടികള്‍ നീങ്ങിത്തുടങ്ങി

.

” നിനക്ക് വിശക്കുന്നില്ലെ , ഇതു വരേയൊന്നും കഴിച്ചില്ലല്ലൊ ? എവിടേയെങ്കിലും നിര്ത്തി, ഞാന്‍ വാങ്ങി കൊണ്ട് വരാം . , നല്ല പോലെ ക്ഷീണിതനാണു ..”

ശ്രീധരനോട് മറുപടി പറഞ്ഞില്ല, അമ്മയ്ക്ക് സുഖമില്ലാ എന്നറിഞ്ഞപ്പോള്‍ തന്നെ നാട്ടില്‍ നിന്നവന്‍ വന്നു, കണ്ടപ്പോള്‍ തിരിച്ചു പോയില്ല. അവനറിയാം എന്റെ മനസ്സില്‍ എന്താണെന്ന്, അവന്റെ ഉള്ളിലെ സ്നേഹവും ആത്മാര്‍ ത്ഥതയും വാക്കുകളിലൂടെ പുറത്ത് വന്നതാണു . സൌഹ്യദം  ചതിക്കുഴികളാണു എന്ന് പറയുന്നവര്‍ ക്ക് എതിരേ ശബ്ദമുയര്‍ ത്താന്‍ കഴിയാറുള്ളത് , അല്ലെങ്കില്‍ തനിക്ക് തന്നെ വിശ്വസിക്കുവാന്‍ കഴിയുന്നത് ഇവനുള്ളതു കൊണ്ടാണു .

യാത്ര വളരെ ദീര്‍ ഘിച്ചിരുന്നു, ഫ്ലൈറ്റില്‍ നാട്ടില്‍ എത്തിക്കാം എന്നാണു ആദ്യം കരുതിയത്, അവസാന നിമിഷം എന്തോ തടസ്സം ,

” ഇനിയൊരു പരീക്ഷണം വേണ്ടാ, റോഡ് വഴി പോകാം ”

ശ്രീധരന്റെ വാക്കുകളെ എതിര്‍ ത്തില്ല, അപ്പോള്‍ ഒരു തീരുമാനം എടുക്കാനുള്ള മാനസികാവസ്ഥയും ആയിരുന്നില്ല തനിക്ക്. ആ ചെറിയ പട്ടണത്തിന്റെ തിരക്ക് കഴിഞ്ഞു , യാത്ര ഇനിയുമുണ്ട് , കയ്യിലുള്ള ഫോണ്‍ ശബ്ദിച്ചു ,.അറ്റെന്റ് ചെയ്ത് സം സാരിച്ചത് ശ്രീധരനാണു.

” സ്റ്റീഫനാണു വിളിച്ചത് , വാഹനം ഒതുക്കി നിര്‍ ത്താന്‍ ;  ഡ്രൈവര്‍ മാര്‍ ഉള്‍ പ്പടെ എല്ലാവര്‍ ക്കും എന്തെങ്കിലും കഴിക്കണം , നിനക്കെന്താണു വേണ്ടത്..”

” ഒരു ബോട്ടില്‍ വെള്ളം  ” , ഫോണ്‍ കട്ട് ചെയ്ത് അവന്റെ ചോദ്യത്തിനു  സേതു പതിയെ മറുപടി പറഞ്ഞു ,

സത്യത്തില്‍ അയാള്‍ ക്ക് വിശപ്പോ ദാഹമോ തോന്നിയില്ല, എത്ര ദൂരം യാത്ര ചെയ്തെന്നോ , എവിടെയെത്തിയെന്നോ അറിയില്ല.

ശ്രീധരനും ഡ്രൈവര്‍ മാരും ഇറങ്ങി പോയപ്പോള്‍ വണ്ടിയില്‍ അയാളും അമ്മയും തനിച്ചായി. അമ്മ ശാന്തമായി ഉറങ്ങുകയാണു ,താന്‍  അതിനു കോട്ടം വരാതിരിക്കാന്‍ കാവല്‍ നില്ക്കുന്ന കാവല്‍ കാരനും.

ലക്ഷ്മി കുട്ടിയമ്മയ്ക്ക് ഉറക്കം കുറവായിരുന്നു , അല്ലെങ്കില്‍ ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല, പന്ത്രണ്ട് വയസ്സുകാരനായ തന്നേയും മകനേയും തനിച്ചാക്കി വിധി ഒരു അപകടത്തിന്റെ രൂപത്തില്‍ പട്ടാളക്കാരനായിരുന്ന ഭര്‍ ത്താവിനെ കൊണ്ട് പോയപ്പോള്‍ ആ അമ്മയും മകനും തനിച്ചായി, ആകെ ഉള്ള ഒരു സഹോദരി അവരുടെ ഭര്‍ ത്താവിന്റെ കൂടെ ദൂരെ, സര്‍ ക്കാരില്‍ നിന്ന് കിട്ടിയ കുറച്ച് പൈസയും പിന്നെ മാസം തോറുമുള്ള പെന്‍ ഷന്‍ തുകയും , ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞു കൂടാന്‍ സഹായിച്ചു, എന്നാലും 2 പശുക്കളെ വളര്‍ ത്തി  , പാല്‍ വിറ്റും , ചിട്ടി നടത്തിയും ആരേയും ആശ്രയിക്കാതെ ജീവിക്കാനും മകനെ പഠിപ്പിച്ച് നല്ല നിലയിലാക്കാന്‍   അവര്‍ നന്നായി കഷ്ടപ്പെട്ടു .  .

സേതു മിക്കവാറും ദിവസങ്ങളില്‍ ഉണരുക ശ്രീധരന്റെ വിളി കേട്ടാണു , അവന്റെ അച്ഛന്‍ നാണുവേട്ടന്‍,നടത്തിയിരുന്ന ചായകടയിലേയ്ക്ക് പാല്‍ വാങ്ങാന്‍ അവന്‍ നേരത്തെ തന്നെ വീട്ടിലെത്തും , അവന്റെ അച്ഛനു അതിനോട് ചേര്‍ ന്നു തന്നെ ഒരു പലചരക്കു കടയുമുണ്ട്. ആ പരിസരത്തടുത്തൊന്നും കടകളില്ലാതിരുന്നതിനാല്‍ അവര്ക്ക് നല്ല വരുമാനമാണു, ശ്രീധരന്റെ വീട് അതു കൊണ്ട് തന്നെ സമ്പന്നവും . തന്റെ അച്ഛന്‍ നാട്ടില്‍ ലീവിനു വരുമ്പോള്‍ ഏറ്റവും സൌഹ്യദമുണ്ടായിരുന്നത് ശ്രീധരന്റെ അച്ഛനോടായിരുന്നതെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അവന്റെ അമ്മയ്ക്ക് സാവിത്രിയമ്മ, തന്നോട് നല്ല സ്നേഹമായിരുന്നു , ഇടയ്ക്കിടയ്ക്ക് പറഞ്ഞയക്കും , അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞിട്ട്…

” ശ്രീധരനെ എങ്ങിനെ യെങ്കിലും നേരാക്കണം കുട്ട്യെ, ആരു പറഞ്ഞാലും അവന്‍ ഒന്നും കേള്‍ ക്കില്ല, ഒന്നും പഠിക്കണുമില്ലാന്ന് അറിയാലൊ, എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കെണ്ടെ..”

തന്നോടുള്ള അവന്റെ സ്നേഹം . വിധേയത്വം , എല്ലാവര്‍ ക്കും അറിയാം , ഏത് കാര്യങ്ങള്‍ ക്കും തന്റെ മറുപടിയാണു ശരി എന്ന ചിന്ത , താന്‍ പറഞ്ഞാല്‍ അവന്‍ അനുസരിക്കും എന്നിവര്‍ പോലും ചിന്തിക്കുന്നു..പക്ഷെ അവനോട് പറഞ്ഞപ്പോള്‍ പറഞ്ഞു ,..

“ചേച്ചിമാര്ക്കുള്ളതും എനിക്കുള്ളതുമൊക്കെ അച്ഛനുണ്ടാക്കിയിട്ടുണ്ട്, ഇതൊക്കെ നോക്കി നടത്താന്‍ എന്തിനാ വിദ്യാഭ്യാസം ?, പിന്നെ അമ്മയോട് ഞാന്‍ പറഞ്ഞിട്ടുണ്ട് നി വലിയ ഒരാളാകും നല്ല നിലയിലെത്തും , അപ്പോഴും എനിക്ക് ബുദ്ധിമുട്ടുണ്ടാകില്ല..”  എന്നിട്ട് സാധാരണ പോലെ നിഷ്കളങ്കമായി ചിരിച്ചു. അവനോട് എന്തു പറയാന്‍ ?, കടകളും അവശ്യത്തിലേറേ സ്ഥലങ്ങളുമുണ്ട്..അതു നോക്കാനുള്ള കഴിവും അറിവും അവനുണ്ട്

ശ്രീധരന്‍ വന്ന് വാഹനത്തിന്റെ ഡോര്‍ തുറന്നിട്ട് അടുത്ത് വന്ന് നിന്നിട്ടും  സേതു അനങ്ങുന്നില്ല , എന്ന് കണ്ടപ്പോള്‍ അവന്‍ തോളില്‍ പതുക്കെ തട്ടി, തല പിന്നിലേയ്ക്ക് ചാരി കണ്ണടിച്ചിരിക്കുകയായിരുന്നു സേതു. തുറന്നു കൊടുത്ത വെള്ള കുപ്പിയെടുത്ത് അയാള്‍ പുറത്തിറങ്ങി മുഖമൊന്നു കഴുകി, അല്പ്പം കുടിച്ചു കുപ്പി പിന്നേയും ശ്രീധരന്റെ കയ്യില്‍ കൊടുത്തു . വണ്ടിയില്‍ കയറി പഴയ പോലെ തന്നെ ഇരുന്നു, ശ്രീധരനു അയാളോട് സഹതാപം  തോന്നി, അതു കൊണ്ടാണു മുന്നില്‍ ഡ്രൈവറെ തന്നെ ഇരുത്തി അവന്‍ പുറകില്‍ സേതു വിനൊപ്പം ഇരുന്നത്, ഭൂമിയില്‍ ഇനി സ്വന്തമെന്ന് പറയാന്‍ ആരുമില്ലാതായിരിക്കുന്നു, ഓര്മ്മ വെച്ചതു മുതല്‍ തന്നെ ഒരു പാട് സ്നേഹിക്കുന്നു, ഈ അനാഥത്വം ചിലപ്പോള്‍ തന്റെ കൂടി സം ഭാവനയാണെന്ന് തോന്നും , രാധികയും ചിലപ്പോള്‍ അങ്ങിനെ പറയാറുണ്ട്,

“നമ്മളും കൂടി കാരണമല്ലെ ഏട്ടാ…സേതുവട്ടേന്‍ ഇങ്ങിനെ കഴിയുന്നത്..”

അവന്‍ അയാളുടെ അടുത്തേയ്ക്ക് ചേര്‍ ന്നിരുന്നു.

ഡ്രൈവര്‍ വന്നു, വണ്ടി അനങ്ങി തുടങ്ങി, ഫ്രീസറിന്റെ മുകളിലെ ചില്ലു പാളിയിലിലൂടെ ലക്ഷ്മിക്കുട്ടിയമ്മയുടെ മുഖം കാണാം . കണ്ണുകള്‍ അടച്ച് തങ്ങളെ നോക്കി അവര്‍ പുഞ്ചിരിക്കാണെന്ന് ശ്രീധരനു തോന്നി, ശ്രീധരനും സേതുവും ഒരു മിച്ചുണ്ടാകുന്നത് അവരെന്നും ഇഷ്ടപ്പെട്ടിരുന്നു, അതു കൊണ്ടാണല്ലൊ, മകന്‍ ദൂരെയ്ക്കും , ഇരുട്ടത്തും പോകുന്നതും ഇഷ്ടമല്ലാതിരുന്നിട്ടും തന്റെ സിനിമാ ഭ്രാന്തിനു കൂട്ടു നില്ക്കാറു, സേതു ഉണ്ടെന്ന് പറഞ്ഞാലെ തന്നെ വീട്ടില്‍ നിന്നു വിടുകയുള്ളു, സേതു വിനു കാണാണെന്ന് പറഞ്ഞാല്‍ അച്ഛനും അമ്മയും പിന്നെ ഒന്നും പറയില്ല, എന്തൊക്കെ ചെയ്താലും അവന്‍ നന്നയി പഠിക്കുമ്, എല്ലാ കാര്യങ്ങളും നന്നായി ചെയ്യും , മോശമായ ഒരു കാര്യത്തിനു കൂട്ടു നില്ക്കില്ല, ടിക്കറ്റ് കാശും എന്തെങ്കിലും കഴിക്കാനും ഒക്കെ അമ്മ തരും , 7,8 കിലോമീറ്റെര്‍ സൈക്കിള്‍ ചവുട്ടി പോകും , അതു കൊണ്ടു തന്നെയാണു കുറുവിലായ്ക്കല്‍ തറവാട്ടിലെ കാര്യസ്ഥന്‍ അപ്പുണ്ണിയേട്ടന്റെ മകളെ ഇഷ്ടപ്പെട്ടപ്പോള്‍ ആദ്യം അവളോട് അതറിയിക്കുന്നതിനു മുമ്പെ സേതു വിനോട്  പറഞ്ഞത് , വേണ്ടെന്ന് പറയുമൊ എന്നായിരുന്നു പേടി, എന്നാല്‍ അവളോട് തനിക്ക് വേണ്ടി സം സാരിച്ചത് സേതുവാണു ,പിന്നീട് ചേച്ചി മാരുടെ ഒക്കെ വിവാഹം കഴിഞ്ഞ്  അവളെ കൂട്ടി വീട്ടില്‍ പോയപ്പോള്‍  കൂടെ നിന്നതും അച്ഛനേയും അമ്മയേയും പറഞ്ഞു മനസ്സിലാക്കിയത് ഈ അമ്മയും കൂടിയാണു , ..തന്റേയും രാധികയുടെയും ബന്ധമാണു സേതു   വിനേയും മാളവികയേയും അടുപ്പിച്ചതും …ഇന്ന് ഒരനാഥനാകേണ്ടി വന്നതും ഒരു പരിധി വരെ.

വണ്ടി ഓടിക്കൊണ്ടേയിരുന്നു, സേതു കണ്ണു തുറന്നു നോക്കിയപ്പോള്‍ ശ്രീധരന്‍ പതിയെ മയങ്ങുന്നു, അയാളെ ഉണര്‍ ത്താതെ പുറത്തെ കാഴ്ചകളിലേയ്ക്ക് നോക്കി, സന്ധ്യ യാകുന്നു, ദൂരെ ഒരു ചെറിയ അമ്പലം കാണാം , വിളക്കുകള്‍ തെളിഞ്ഞു നില്ക്കുന്നു , മനസ്സില്‍ ഇടയ്ക്കിടയ്ക്ക് തെളിയുന്ന ഒരു കാഴ്ചയാണിത് , മറക്കാന്‍ ഒരിക്കലും പറ്റാത്ത , മാറ്റമില്ലാത്ത ചില കാര്യങ്ങള്‍ പോലെ ,

നിലവിളക്ക്, കാലങ്ങള്‍ മാറിയിട്ടും  രൂപത്തിനും സ്ഥാനത്തിനും മാറ്റമില്ലാത്ത ഒന്ന്…

ഒരു സന്ധ്യയ്ക്ക് അമ്പലക്കുളത്തിലെ കുളി കഴിഞ്ഞ് ദീപാരാധന തൊഴാന്‍ ആല്‍ ത്തറയില്‍ ശ്രീധരനോടൊപ്പം ഇരിക്കുമ്പോഴാണു രാധികയോടൊപ്പം അവള്‍ വന്നത് ..മാളവിക..

തൊഴുത് തിരിച്ചു പോകുമ്പോഴാണു ശ്രീധരനും രാധികയും ഇടവഴിയില്‍ അലപം ​എന്തെങ്കിലും പറഞ്ഞു നില്ക്കാറ്, ദൂരെ ആരെങ്കിലും വരുന്നുണ്ടോ എന്ന കാവലായിരുന്നു തനിക്ക്.. പത്താം ക്ലാസ്സ് പ്രതീക്ഷിച്ച പോലെ ശ്രീധരന്‍ തോറ്റു , സ്കൂളില്‍ നിന്ന് ആകെ ജയിച്ചത് ആറു പേരാണു , ഒന്ന് രണ്ട് പേര്‍ ടൈപ്പ് റൈറ്റിങ്ങിനു ചേര്‍ ന്നു, മറ്റുള്ള വര്‍ ഒന്നും പഠിക്കാതെ തന്നെ ജോലി തേടി പ്പോയി, ഫസ്റ്റ് ക്ലാസ്സ് ഉണ്ടായിരുന്ന താന്‍ മാത്രമാണു കോളെജിലെത്തിയത്,  ടൌണിലെ കോളേജില്‍ കൊണ്ടു പോയി ചേര്‍ ത്തത് ശ്രീധരന്റെ അച്ഛനാണു , തിരിച്ചു പോരുമ്പോള്‍ ഒരു ജോഡി ഡ്രസ്സും  കുറച്ചു പൈസയും തന്നു , ആവശ്യത്തിനുള്ള പൈസ അമ്മ തന്നിരുന്നത് കൊണ്ടാണു വേണ്ടെന്ന് പറഞ്ഞത്

അത് അദ്ദേഹത്തെ വിഷമിപ്പിച്ചു ,

” ശ്രീധരനു പഠിക്കാന്‍ വേണ്ടി ഒന്നും വേണ്ടി വന്നില്ല, അവനേ പോലെ തന്നെയാ നീ എനിക്ക്, ങങ്ങളുടെ കാലം കഴിഞ്ഞാലും നിങ്ങളൊക്കെ ഒരു മിച്ചുണ്ടാകണം , പഠിക്കണം , വലിയ ആളാകണം , ങങ്ങള്‍ ക്കൊന്നും കാണാന്‍ കഴിഞ്ഞില്ലെങ്കിലും ..”

കണ്ണു നിറഞ്ഞതു പോലെ തോന്നി, വാക്കുകള്‍ പതിയെ ഇടറിയതായും , ..വാങ്ങി …പിന്നേയും ഇടയ്ക്കൊക്കെ പറയും എന്താവശ്യമുണ്ടെങ്കിലും അറിയിക്കാന്‍ ..

വീടിന്റെ രണ്ടു കിലോമീറ്ററോളം പോയാല്‍ പുഴ. കടത്ത് കടന്നു അക്കര പോയി ബസ് പിടിച്ചു വേണം കോളേജില്‍ എത്താന്‍ . കാലത്ത് കടവു വരെ ശ്രീധരന്‍ സൈക്കിളില്‍ കൊണ്ട് പോയി ആക്കും , വൈകീട്ടും കാത്തു നില്ക്കും .

പ്രീ-ഡിഗ്രി പരീക്ഷയെഴുതി കഴിഞ്ഞ് വെക്കേഷന്‍ കാലത്താണു , ആ വൈകുന്നേരങ്ങളിലെ ആല്‍ ത്തറയിലിരുപ്പ്, അതെ കോളേജില്‍ ഡിഗ്രി ചേരാനാനു തീരുമാനിച്ചത് , സീറ്റ് കിട്ടുമെന്ന് ഉറപ്പായിരുന്നു , ശ്രീധരനെ സം ബന്ധിച്ച് ആ കൊല്ലം സന്തോഷം കൂടു തലാണു , രാധിക കോളെജില്‍

ചേരുന്നു , കാണാനും സം സാരിക്കാനും കൂടുതല്‍ നന്നായി സാധിക്കും എന്നത് . തിരിച്ചു വന്നപ്പോഴാണു ശ്രീധരന്‍ പറഞ്ഞത്

” കുറുവിലായ്ക്കലിലെ കുട്ടിയാടാ രാധികയുടെ കൂടെ, ബോം ബെയിലെ ചന്ദ്രശേഖര മേനോന്റെ മകള്‍ , നീ അറിഞ്ഞിരുന്നില്ലെ , ഒരു തീര്ത്ഥാടനയാത്രയില്‍ ബസ് കൊക്കയിലേയ്ക്ക്  മറിഞ്ഞ് അവര്‍ മരിച്ചൂന്ന്, മേനോനും ഭാര്യയും , ..” നാട്ടില്‍ കേട്ടിരുന്നു, ശവം പോലും കിട്ടിയില്ലാ എന്നൊക്കെ..

” ഈ കുട്ടി ഇനി ഇവിടെ നില്‍ ക്കാത്രെ, ഗം ഗാധരമേനോനും ഭാര്യയ്ക്കും കുട്ടികളും ഇല്ലല്ലൊ, മറ്റാരെക്കാളും ഭേദല്ലെ , വല്ല്യച്ഛനും വല്ല്യമ്മയും ..”

“അവിടെ അപ്പൊ ആരുമില്ലെ ഇപ്പൊ ” എന്തോ ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.. ” ഉണ്ട് , മേനോന്റെ ഭാര്യയുടെ ബന്ധുക്കള്‍ ആരൊക്കെയോ..ഇവിടുള്ളവര്‍ നിര്‍ ബന്ധിച്ചെന്ന്..പിന്നെ അവിടെ നിന്ന് മാറി നില്‍ ക്കല്ലെ നല്ലത്..”

ആലോചിച്ചപ്പോള്‍ വിഷമം തോന്നി..പക്ഷെ അവളോട് സ്നേഹം തോന്നിയത് ആ സഹതാപം കൊണ്ടല്ല, അവള്‍ ക്ക് തോന്നോടുള്ള സ്നേഹം , പിന്നെ തന്റേടം , തന്നെ പ്പോലും നിയന്ത്രിക്കാനുള്ള പക്വത…എന്തെങ്കിലും കുത്തി ക്കുറിച്ചിരുന്ന തന്നെ എഴുത്തുകാരനാക്കാന്‍ കാണിച്ച നിര്‍ ബന്ധം , ചിലപ്പൊളൊക്കെ ശാസിച്ച്, ചിലപ്പൊ ഒരു പാട് സ്നേഹിച്ച്, ചിലപ്പൊ പിണങ്ങി…, ഒരു നിഴല്‍ പൊളെ കൂടെ; പ്രീ-ഡിഗ്രി യ്ക്ക് രാധികയുടെ കൂടെ അവളും ചേര്ന്നു കോളേജില്‍ , അതായിരുന്നു വലിയ അവസരം എല്ലാറ്റിനും …

അമ്മ അവളെ കണ്ടിട്ടുണ്ട്, ആദ്യം വന്നത് രാധികയുടെ കൂടെ , പിന്നെ തനിച്ചെത്തും ….എല്ലാം അറിഞ്ഞിട്ടും അമ്മ ഒന്നും തന്നോട് പറഞ്ഞില്ല..പക്ഷെ ശ്രീധരനോട് പറഞ്ഞയച്ച് അവളെ വിളിപ്പിച്ചു ..അവളുടെ വീട്ടുകാര്‍ അറിഞ്ഞാലുള്ള കാര്യം കരഞ്ഞാണു അമ്മ പറഞ്ഞതെന്ന് ശ്രീധരന്‍ പറഞ്ഞറിഞ്ഞു ..അവള്‍ ക്ക് പക്ഷെ ഒരു കുലുക്കവുമുണ്ടായില്ല.

” അമ്മയുടെ മകനു ഒന്നും സം ഭവിക്കില്ല…ഒരു വലിയ ആളാകും ..അമ്മ നോക്കിക്കോളു.. ഞാന്‍ അല്ലെ പറയുന്നത്..” അമ്മയുടെ കൈ പിടിച്ച് ആത്മ വിശ്വാസത്തോടെ അതു പറഞ്ഞ് അവള്‍ പോയി..

പ്രണയം ​ ഒരു മന്ത്ര വിദ്യ യാണു , അത് ഉപാസിക്കുന്നവര്‍ അടിമകളായി പോകുന്ന ഒന്ന്, ആള്‍ കൂട്ടത്തിനിടയിലെ നിശ്ശബ്ദത, രണ്ടു പേര്‍ മാത്രം , കാണുന്നു, സം സാരിക്കുന്നു…മരുഭൂമിയില്‍ പൂക്കള്‍ നിറയുന്നു, ചിത്ര ശലഭങ്ങള്‍ പാറുന്നു, കിളികള്‍ പാടുന്നു, മഴയ്ക്കും കാറ്റിനും സുഗന്ധവും സം ഗീതവും …തല വെട്ടി കാല്‍ ക്കല്‍ വെച്ച് കൊടുക്കാന്‍ വെമ്പി നിന്ന അടിമയായിരുന്നു സേതു..അതു കൊണ്ടാണു  ഡിഗ്രി ഫൈനല്‍ വര്‍ ഷത്തില്‍ ആദ്യ പുസ്തകം ” അമ്പല മുറ്റം ” ചെറുകഥാ സമാഹാരം പുറത്തിറങ്ങിയതിനേക്കാള്‍ അവള്‍ ക്ക് അതുണ്ടാക്കിയ സന്തോഷമാണു അയാളെ  സന്തോഷിപ്പിച്ചത്, അതു പോലെ പരീക്ഷ കഴിഞ്ഞ് , കൂടെ പഠിച്ചിരുന്ന ഒരു സുഹ്യത്ത് വഴി ദൂരെ ഒരു ചെറിയ പത്ര സ്ഥാപനത്തില്‍ ശരിയാക്കിയ ജോലി വെണ്ടെന്ന് പറയാന്‍ തോന്നിച്ചതും .

പക്ഷെ അമ്മ സമ്മതിക്കുമെങ്കില്‍ പോയെ തീരു എന്നവള്‍ നിര്‍ ബന്ധിച്ചു..അമ്മയ്ക്ക് ഒന്നിനും എതിര്‍ പ്പില്ല, ശ്രീധരനുള്ളതു കൊണ്ട് സേതു  അടുത്തില്ല എന്ന സങ്കടവും ..പോയി, സര്‍ ഗാത്മകമായ കഴിവുകള്‍ വികസിപ്പിക്കാന്‍ പറ്റിയ ഒരിടം ..ഒരു പാട് വലിയ എഴുത്തുകാരേയും കാണാനും പരിചയപ്പെടാനുമുള്ള സാഹചര്യം ..വരുമാനം കുറവാണു..എന്നാലും തുടരാന്‍ അമ്മയും അവളും നിര്‍ ബദ്ധിച്ചു

എങ്കിലും പറ്റുമ്പോഴൊക്കെ ഓടിയെത്തും ..ഉത്സവത്തിനു അങ്ങിനെയാണെത്തിയത്, അമ്മ രാത്രി, ശ്രീധരന്റെ അമ്മയുടെ കൂടെ  അമ്പലത്തില്‍ പോയപ്പോള്‍ അവളാണു വീട്ടിലേയ്ക്ക് പോകാന്‍ നിര്‍ ബന്ധിച്ചത്..അവള്‍ എപ്പോഴാണു പോയത് എന്നറിഞ്ഞില്ല..തളര്‍ ന്ന് ഉറങ്ങി പോയ ആളെ ഉണര്‍ ത്തേണ്ട എന്നവള്‍ കരുതികാണും …

എങ്ങിനെയാണു കുറുവിലായ്ക്കല്‍ അറിഞ്ഞെന്ന് അറിയില്ല…സുഭദ്രാമ്മയെ ആളെ വിട്ട് വിളിപ്പിച്ചിട്ടാണു അവര്‍ പോയത്..അപ്പുണിയേട്ടന്‍ അറിഞ്ഞതോണ്ട് നാണു വേട്ടനു സൂചന നല്കി..അയാള്‍ ശ്രീധരനെ സേതു വിന്റെ അടുത്തേയ്ക്ക് അയച്ചു , കൂട്ടി കൊണ്ടു വരാന്‍ പറഞ്ഞു ..4 പേരും കൂടിയാണു പോയത്..നാണു വേട്ടന്‍ , ശ്രീധരന്‍ , അമ്മ, സേതു… കണ്ടപാടെ ബഹളമായി…വയസ്സായെങ്കിലും ” തല്ലി കൊല്ലുമെടാ നായെ ” എന്ന് പറഞ്ഞ് ഗം ഗാധരമേനോന്‍ ഓറ്റി വന്നു, നാണു വേട്ടനാണു തടുത്തത്..

” ഇവനെ മാത്രം പറയേണ്ടാ, നിങ്ങളുടെ കുട്ടിയ്ക്കും ഇഷ്ടായിട്ടല്ലെ..” നാണു വേട്ടനു ആരേയും പേടിയില്ല

” ആര്‍ ക്കാടാ ഇഷ്ടം , ഇഷ്ടത്തിനു പറ്റിയ ആള്‍ ക്കാര്‍ … , അതോണ്ട് തന്നെയാടാ വിളിച്ചു വരുത്തിയത്..പറയുന്നവര്‍ എല്ലാവരും അറിയണം ..ഇവിടെ ആര്‍ ക്കും അങ്ങിനെ ഒന്നില്ലെന്ന്…ഇരു ചെവി അറിയാതെ എല്ലാം ശരിയാക്കന്‍ അറിയാഞ്ഞല്ല..” മേനോന്റെ ബന്ധുക്കളും എത്തിയിട്ടുന്ട്..അതിലാരോ കയര്‍ ത്തു..

” അതു നിങ്ങള്‍ പറഞ്ഞാല്‍ പോരാ , അവള്‍ പറയട്ടേ ..” സങ്കടവും ദേഷ്യവും സേതുവിനു സഹിക്കാനായില്ല..അമ്മ കരഞ്ഞു കൊണ്ടേയിരിക്കുന്നു..

മുറ്റത്തും  മതിലിനരികിലും അവിടത്തെ പണിക്കാരും ബഹളം കേട്ടെത്തിയ നാട്ടുകാരും ..

മേനോന്‍ അലറി വിളിച്ച് മാളവികയെ വരുത്തി..അതെ ശബ്ദത്തില്‍ തന്നെ ചോദിച്ചു ..

” നിനക്കെന്താടീ ഇവനായിട്ട് ബന്ധം ..ആരാ നിന്റെ..?”

കുനിച്ചു പിടിച്ചിരുന്ന തലയുയര്‍ ത്തി അവള്‍ അയാളെ നോക്കി , പിന്നെ എല്ലാവരേയും ..

” പ്രത്യേകിച്ച് ഒരു ബന്ധവുമില്ല..പരിചയമുണ്ട്..ഒരെ കോളെജിലാണു പഠിച്ചിരുന്നത്.. “

സേതു വിനു തലയുയര്‍ ത്താന്‍ കഴിഞ്ഞില്ല…ശ്രീധരനും കരഞ്ഞു

” പിന്നെ ആളുകള്‍ പറയുന്നതോ.” അയാളുടെ കലി അടങ്ങുന്നില്ല..

” അതെനിക്കറിയില്ല..വല്ല്യച്ഛന്‍ തന്നെ യല്ലെ മനോജെട്ടനെ കല്യാണം കഴിക്കണം എന്ന് പറഞ്ഞത്.., ഞാന്‍ അപ്പോ എതിര്‍ ത്തില്ലല്ലോ”

അവള്‍ അകത്തേയ്ക്ക് പോയി.

മേനോനു സന്തോഷമായി… അയാളുടെ പിന്നില്‍ ആയി നിന്നിരുന്ന ഒരു ചെറുപ്പക്കാരനെ ചൂണ്ടി കൊണ്ടു പറഞ്ഞു

” ഇത് മനോജ്, ഇവളുടെ അമ്മാവന്റെ മകന്‍ , ഇവനെ യാണു കുട്ടി കല്യാണം കഴിക്കുന്നത്..അപവാദം പറഞ്ഞു നടക്കണോരൊക്കെ കേള്‍ ക്കിണില്ലെ..”

മേനോന്റെ വാക്കുകളൊന്നും കാതില്‍ വീണില്ല…മാളവിക പറഞ്ഞു കഴിഞ്ഞതോടെ കേള്‍ വി പോയി..എത്ര നന്നായി പഠിച്ചിട്ടും , ഉപാസിച്ചിട്ടും , ചൊല്ലിയിട്ടും ആ മന്ത്ര വിദ്യ തന്നെ തോല്‍ പ്പിച്ചു..നാണു വേട്ടന്‍ പിടിച്ചാണു പടികള്‍ ഇറക്കിയത്, അമ്മയെ ശ്രീധരന്‍ നേരത്തെ കൂട്ടി നടന്നിരുന്നു…അന്ന് അമ്മയെ കൂട്ടി യാത്ര പറഞ്ഞതാണു..ആ ചെറിയ വീടും ഇത്തിരി സ്ഥലവും ശ്രീധരന്‍ വ്യത്തിയായി സൂക്ഷിക്കുന്നു, ഇത്രയും കാലും …പിന്നെ കുറുവിലായ്ക്കല്‍ തറവാടും സ്ഥലവും വില്‍ ക്കാണു എന്ന് ശ്രീധരന്‍ വന്ന് പറഞ്ഞപ്പോള്‍ അവന്റെ പേരില്‍ വാങ്ങിയതും , അതും അവന്‍ നന്നായി നോക്കുന്നു..അമ്മ ഇനിയുള്ള കാലം മുഴുവന്‍ ഉണ്ടാകുന്നത് നാണം കെട്ട് ഇറങ്ങി വരേണ്ടി വന്ന ആ മുറ്റത്ത്…ഇനിയാര്‍ ക്കും അതിനു കഴിയില്ലെന്ന അഭിമാനത്തോടെ….

ഡ്രൈവര്‍ മാരില്‍ ഒരാള്‍ ഇറങ്ങി പുറകിലിരിക്കുകയും പകരമവിടെ ശ്രീധരന്‍ കയറി ഇരുന്നു, പ്രധാന പാത വിട്ട് വാഹനം ഉള്ളിലെ റോഡിലെയ്ക്ക് കയറുന്നു, വഴി പറയാനായാനായിട്ടാണു…സേതു കണ്ണു തുറന്നതേയില്ല..ആ ഗ്രാമം , ആ വീട് എത്തി കൊണ്ടിരിക്കുകയാണെന്നത് ഒരു തരം മരവിപ്പ് നല്കി..എല്ലാം കഴിഞ്ഞ് ഒരു പാട് കാലമായെങ്കിലും ആരും ഇപ്പൊ അതൊന്നും ഓര്‍ ക്കുന്നില്ലെങ്കിലും അമ്മയോട് ജീവിച്ചിരുന്നപ്പോ പറയാന്‍ സാധിച്ചില്ല, അവിടെയ്ക്ക് തിരിച്ചു പോകണമെന്ന് , അതിനുള്ള ധൈര്യം ഇല്ലായിരുന്നു..എല്ലാറ്റിനും അമ്മയെ അനുസരിച്ചു നടന്നിട്ടുള്ള മിടുക്കനായ മകന്‍ , അനുസരണ തെറ്റിച്ചതു മാത്രമല്ല . തോറ്റ് പോകുകയും ചെയ്തു .

അമ്മയുടെ തീരുമാനങ്ങളായിരുന്നു ശരി എന്ന തിരിച്ചറിവാണു കൂടെ വരുന്നു എന്ന് പറഞ്ഞ് അന്ന് തന്നെ ആ നാട്ടില്‍ നിന്നിറങ്ങിയപ്പോള്‍ ഒന്നും മിണ്ടാതിരുന്നത്, മകന്‍ ആത്മഹത്യ ചെയ്തേക്കുമോ എന്ന് ഭയന്നു കാണും , നിഴലായ് കൂടെ തന്നെ..വലിയ നിലയിലെത്തി തിരിച്ചു വരണം എന്നൊന്നും ചിന്തിച്ചതേയില്ല..ആരേയും കാണാന്‍ വയ്യ..അവിടത്തെ ഒരു പുല്‍ ക്കൊടിയെ പോലും ..ഒന്നിനെ പറ്റി ചോദിക്കുകയോ ചീത്ത പറയുകയോ ചെയ്തിട്ടെ ഇല്ല..സങ്കടം മകനെ മൌനിയാക്കിയപ്പോള്‍ ഒരിക്കല്‍ അടുത്ത് വന്ന് പറഞ്ഞു

” ഒരു പാട് സ്നേഹിച്ചിട്ട് , നിന്നെ കണ്ട്  കൊതി പോലും തീരാതെ നിന്റെ അച്ഛന്‍ പോയപ്പോള്‍ അമ്മ ജീവിച്ചത് നിനക്കായാണു, ഒരു പെണ്ണായിട്ട് കൂടി , നീ ജീവിക്കണം , നിനക്കെന്തു കഴിവുണ്ടോ അതു നന്നായി ചെയ്യണം , കാലം തെളിയിക്കും ശരിയേത് , തെറ്റേത് എന്ന്…അമ്മയ്ക്ക് കാണണം നീ വലിയ ഒരാളാകണത്…”

കെട്ടിപിടിച്ച് കരഞ്ഞപ്പോള്‍ തലയില്‍ ഒരുമ്മ തന്നു

കാലത്തിന്റെ ആ തീര്‍ പ്പ് അമ്മ ജീവിച്ചിരിക്കുമ്പോള്‍ ഉണ്ടാകും എന്ന ഒരു  പ്രതീക്ഷ , എവിടെ നിന്നെകിലും ഒരു നാലു വരി ,അല്ലെങ്കില്‍ ഒരു ഫോണ്‍ അമ്മയെ വിശ്വസിപ്പിക്കാന്‍ മാത്രം ..മകന്‍ തെറ്റല്ല ചെയ്തതെന്ന് പറയാന്‍ …എന്നിട്ട് രണ്ട് ദിവസം ആ വീട്ടില്‍ താമസിക്കണം …ഒരു തെറ്റും ചെയ്യാതിരുന്നിട്ടും തന്റെ ശരി തെളിയിക്കാന്‍ കഴിഞ്ഞില്ല..ഇനിയിപ്പൊ അതിന്റെ ആവശ്യമില്ല, അതു കൊണ്ട് തന്നെ ഈ വരവിന്റെയും , അവിടെ ആക്കാമായിരുന്നു, ശ്രീധരന്‍ ഒന്ന് സൂചിപ്പിച്ചു …” ഇവിടെയായാല്‍ , എവിടെ പോയാലും നിനക്ക് ഇടയ്ക്ക് വന്ന് കാണാം അരികത്തിരിക്കാം , ഞങ്ങള്‍ ക്ക് ഒരു വിളക്ക് തെളിയിക്കാം ..മറ്റേത് എവിടെയുമല്ലാതെ…”

ഓര്‍ ക്കാഞ്ഞിട്ടല്ല, അമ്മയ്ക്ക് മകന്റെ ഒപ്പം എത്താന്‍ ആ ശരീരമായിരുന്നു വയസ്സായപ്പോള്‍ തടസ്സം , അതു കൊണ്ട് തന്നെ അതില്ലാതായാല്‍ എപ്പോഴും കൂടെ തന്നെ കാണും ..എവിടെയും അന്വേഷിക്കെണ്ടതില്ല..ഇവിടെയായാലും എവിടെയായാലും .. പക്ഷെ , അതിലുപരി പഴുത്ത് കൊഴിഞ്ഞു വീഴുന്ന ഇലകള്‍ ഒരു കാറ്റിലും പെട്ട് ദൂരെ പോകാതെ അതെ മരത്തിനടിയില്‍ തന്നെ വീഴാന്‍ പ്രാര്‍ ത്ഥിക്കുമത്രെ… അതേ മരത്തിലു വീണ്ടും ഇലകളായി പിറക്കാന്‍ ., അല്ലെങ്കില്‍  മറ്റേതെങ്കിലും രൂപമൊ ഭാവമൊ ആയിപ്പോകുമത്രെ അവയ്ക്ക്… .. ജനിച്ച മണ്ണിനോട് എതൊന്നിനുമുള്ള ഇഷ്ടo,  ഒടുവിലും അവിടെയാകണമെന്ന് ആഗ്രഹം …ഈ വരവിനു അതു മാത്രമെ ലക്ഷ്യമുള്ളു ..

ഓടി ക്കൊണ്ടിരുന്ന വാഹനം നന്നായി കുലുങ്ങിയപ്പോഴാണു സേതു കണ്ണു തുറന്നത്..നേരം പുലര്‍ ന്നിരിക്കുന്നു, പാലത്തിനു താഴെ പുഴ കണ്ടു , 24 വര്‍ ഷം കടത്ത് മാറ്റി ഒരു പാലം നല്കി കാലം ..അല്ലെങ്കില്‍ ഒരു പാട് ദൂരം ചുറ്റേണ്ടി വരുമായിരുന്നു.. ഇനി ഒട്ടും ദൂരമില്ല , അമ്മയുടെ ഈ കിടപ്പും ..വയറിലൂടെ കയറി വന്ന തീ ഗോളം  നെന്ചില്‍ തടഞ്ഞു നിന്നു

വഴിയരികിലും മുറ്റത്തു ഒരു പാട് ആളുകള്‍ കാത്തു നില്ക്കുന്നു ..സുഹ്യത്തുക്കളും നാട്ട് കാരും ചേര്‍ ന്ന് പൂമുഖത്തേയ്ക്ക് ഇറക്കി കിടത്തി ..മുതിര്ന്ന ആളുകള്‍ ചടങ്ങുകളും ആളുകളെയും നിയന്ത്രിക്കുന്നുണ്ട്..സേതു മുറ്റത്തിനരുകില്‍ ഒരു കസേരയില്‍ ഇരുന്നു ..ശ്രീധരന്റെ അച്ഛനും അമ്മയേയും ശ്രീധരന്‍ തന്നെ സേതു വിന്റെ അടുത്ത് കൊണ്ടു പോയി ഇരുത്തി ..വയസ്സായെങ്കിലും രണ്ടു പേര്ക്കും അവരവരുടെ കാര്യങ്ങള്‍ ക്ക് ബുദ്ധിമുട്ടില്ല..ഒന്നും സം സാരിച്ചില്ല, 3 പേരും കരഞ്ഞു..

.പരിചയമുള്ളവരും ഇല്ലാത്തവരും ആയ ഒരു പാട് പേര്‍ അടുത്ത് വന്ന് എന്തെങ്കിലും ഒക്കെ സം സാരിച്ച് കടന്നു പോയി , കഴിയുന്നതു പോലെ തിരിച്ചും സം സാരിക്കാന്‍ ശ്രമിച്ചു ..എത്ര നേരം അങ്ങിനെ എന്നോര്‍ മ്മയില്ല..ശ്രീധരന്‍ വന്ന് വിളിച്ചു ..

” ഇവിടെ ഉള്ളവരൊക്കെ കണ്ടു കഴിഞ്ഞു , ഇനിയും വെയ്ക്കേണ്ട..എണീക്കു , ചടങ്ങുകളുണ്ട്.. ” എഴുന്നേറ്റു.. തോര്‍ ത്തെടുത്തു തരുമ്പോള്‍  അവന്‍  ചോദിച്ചു ” എടുക്കാന്‍ നമ്മളെ കൂടാതെ എന്റെ മകനും ,ചേച്ചിമാരുടെ മക്കളുമുണ്ട്..വേറെ ആരെങ്കിലും ..?  ” ശ്രീധരനറിയാഞ്ഞിട്ടല്ല, തനിക്കാരൊക്കെയാണുള്ളതെന്ന്, പക്ഷെ ഒരു പാട് സുഹ്യ് ത്തുക്കള്‍ ക്കും സഹപ്രവര്‍ ത്തകര്‍ ക്കും കൂടി അവര്‍ അമ്മ യായിരുന്നു.. ഒരു ചെറുപ്പക്കാരന്‍ അടുത്തേയ്ക്ക് വന്നത് ആ ചോദ്യം കേട്ടാണു .

” ഞാന്‍ , ഞാനുണ്ട്  ” മുഖത്തെ അപരിചിതത്വം  കണ്ടാണു അവന്‍ തുടര്‍ ന്നത്

” എന്നെ ഓര്‍ മ്മയില്ലെ സാറിനു..? ശരത്.., ശരത് മാധവ് ..ബാഗ്ലൂരില്‍ വെച്ച് സാറിന്റെ കയ്യില്‍ നിന്നൊരവാര്ഡ് …”

” ഓ ശരത്…ഓര്മ്മ വന്നു , ഇടയ്ക്ക് വിളിക്കാറുണ്ടല്ലോ താന്‍ ”

അവന്‍ പറഞ്ഞ് മുഴുവനാക്കുന്നതിനു മുന്പ് ഓര്മ്മ വന്നു , ബാഗ്ലൂര്‍ മലയാളി അസോസിയേഷന്റെ കഴിഞ്ഞ വര്‍ ഷ ത്തെ ചെറുകഥ പുരസ്കാര ജേതാവ്..ജഡ്ജിങ് കമ്മറ്റിയിലെ ബാലചന്ദ്രനാണു പരിചയപ്പെടുത്തിയത്

” നാളത്തെ വാഗ്ദ്ധാനം  “  കൂടെ നിര്‍ ത്തി ഒരു ഫോട്ടോ എടുപ്പിച്ചു , ആ സന്തോഷം പണ്ട് താന്‍ ആഗ്രഹിച്ചിരുന്നതും കുറച്ചൊക്കെ അനുഭവിച്ചതുമാണു , ചിലപ്പോഴൊക്കെ അവഗണനകളും , അതു കൊണ്ടാണു പരമാവധി  ആരേയും അവഗണിക്കാത്തത്, ഇയാള്‍ പക്ഷെ എത്രയോ പരിഗണിക്കപെടേണ്ടവനാണു , ഇങ്ങോട്ട് പറയുമ്പോള്‍ ,  അവനും കൂടി എല്ലാ ചടങ്ങുകള്‍ ക്കും ..

ആളുകളും ബഹളങ്ങളും ഒഴിഞ്ഞു , ശ്രീധരന്‍ ഏര്‍ പ്പാടാക്കിയ മൂന്ന് നാലു പണിക്കാരും , നാട്ടിലെ ഒന്ന് രണ്ട് പേരും ശ്രീധരനും ശരത്തും മാത്രമായി..അതില്‍ നാട്ടുകാരും ഇറങ്ങി ..ഇരുട്ടായതോടെ ശരത്തും യാത്ര പറഞ്ഞു..അപ്പോഴാണു ചോദിച്ചത്..

” താന്‍ ഇവിടെ ..? “

” ഇതിനായിട്ട് തന്നെ വന്നതാണു ..”

” അപ്പോ താമസം , ഇനി എങ്ങിനെ പോകും .. ? “

” ടൌണിലാണു ..എന്റെ കയ്യില്‍ വണ്ടിയുണ്ട്.. സാറിവിടെ എത്ര നാള്‍ ഉണ്ടാകും ..?

” എല്ല ചടങ്ങുകളും തീരുന്നതു വരെ…” ഒന്ന് ദീര്‍ ഘമായി നിശ്വസിച്ചിട്ട് കൂട്ടി ച്ചേര്‍ ത്തു ..

” മടങ്ങണമെന്ന് തോന്നുന്നതു വരെ അല്ലെങ്കില്..”

അവന്‍ തലയാട്ടി ഇറങ്ങി പോയി..

ശ്രീധരന്‍ നിര്‍ ബന്ധിച്ചപ്പോള്‍ ഭക്ഷണം കഴിച്ചെന്ന് വരുത്തി..കിടന്നു…ആ വലിയ വീടിന്റെ വലിയ റൂമില്‍ തനിച്ച് കിടക്കുമ്പോള്‍ നേരിയ ഭയം തോന്നി, പുറമെ നിന്ന് മാത്രം കണ്ടിട്ടുള്ള വീട്, മാളവികയുടെ അടുപ്പം അടുക്കളയ്ക്കടുത്തുള്ള ഊണ്‍ മുറി വരെ കയറാന്‍ സാധിച്ചു..കയറാന്‍ സാധിച്ചപ്പോള്‍ അതു കാണണം എന്നാഗ്രഹിച്ചിരുന്നവര്‍ കൂടെയില്ല…, മുന്പത്തെ ചെറിയ വീടിന്റെ അവിടെ ചിതയൊരുക്കാന്‍ സ്ഥലമില്ല, ആ വീട്ടില്‍ കിടന്നപ്പോള്‍ ഉറങ്ങിയത് പോലെ പിന്നെ ലോകത്തൊരിടത്തും കഴിഞ്ഞിട്ടില്ല, –

കുറച്ച് ദിവസം ചടങ്ങുകള്‍ , അതു കഴിഞ്ഞാല്‍ കമ്മിറ്റ് ചെയ്ത വര്‍ ക്കുകള്‍ , അതും കഴിഞ്ഞാല്‍ …പിന്നെ എന്ത്..? എന്തിനു..? മുന്പ് ഈ ചോദ്യം മനസ്സില്‍ വന്നപ്പോ അമ്മയുണ്ടായിരുന്നൂ കൂടെ..ഇപ്പൊ …

ആരുമില്ല..ശ്രീധരനു ഒരു കുടും ബമുണ്ട്..അവര്‍ സുഖമായി കഴിയട്ടെ..കലാകാരനും സമ്പന്നനനും ആയ സേതു മാധവന്‍ എന്തിനു ആത്മഹത്യ ചെയ്തെന്ന് സമൂഹം ചോദിക്കും ..അനാഥത്വം എന്നത് ആര്ക്കും മനസ്സിലായേക്കില്ല, ചെറുപ്പത്തിലെ ഒരു പ്രേമ നൈരാശ്യത്തില്‍ പിന്നെ വിവാഹമെ കഴിക്കാതിരിക്കുക, വയസ്സായാല്‍ ആളുകള്‍ മരിക്കും എന്ന യാഥാര്‍ ത്യം നന്നായി അറിഞ്ഞിട്ടും അതില്‍ വിഷമിച്ച് തനിച്ചായെന്ന് കരുതി …കലാകാരന്‍ സമൂഹത്തിന്റെ സ്വത്ത് ആണല്ലൊ..അതു കൊണ്ടാവാം സമൂഹത്തിനു മാത്രം സങ്കടങ്ങളുണ്ടാകുന്നത് , കലാകാരന്‍ അതില്ലാതാക്കാന്‍ ശ്രമിക്കേണ്ടത്..കലാകാരന്റെ സങ്കടങ്ങള്‍  ക്ക് , പറഞ്ഞു ചിരിക്കാന്‍ മാത്രം സമൂഹം ശ്രമിക്കാറുള്ളത്.. ഒന്നിനും പകരം മറ്റൊന്നാവില്ല…എന്നാല്‍ മരണം ഇത്ര സങ്കടപ്പെടുത്തുമൊ…അമ്മയെ പോലെ ഒരാളല്ല വേണ്ടത്, അമ്മ തന്നെയാണു ..അതു പോലെ മാളവികയും ..സേതു വെന്ന താന്‍ ഈ ഭൂമിയില്‍ താന്‍ മാത്രമെ ഉള്ളൂ…ഈ ചിന്തകളും ..

ഒരിക്കല്‍ ഏതൊ ഒരിന്റര്‍ വ്യൂവില്‍ പറഞ്ഞു

” സ്ര്ഷ്ടി, സ്ഥിതി, സം ഹാരം  ” പുരുഷന്റെ കഴിവായാണു കേട്ടിട്ടുള്ളത്..എന്നാല്‍ ഞാന്‍ കരുതുന്നത് , പിന്നിലെ ശക്തിയും രഹസ്യവും സ്ത്രീ ആണെന്നാണു , ഒരു സ്ത്രീയുടെ വയറ്റില്‍ നിന്നാണു പിറക്കുന്നത്, പൈത്യകം എന്തെന്ന് ആ സ്ത്രീയ്ക്കെ അറിയൂ..സ്ഥിതിയില്‍  സ്വപനങ്ങളുണ്ടാക്കുന്നത്  സ്ത്രീയാണു , ചിലപ്പോള്‍ അവള്‍ മാത്രമാകും സ്വപനവും ലക്ഷ്യവും , മറ്റു ചിലപ്പോള്‍ ലക്ഷ്യം മാറുന്നതും മാറ്റപ്പെടുന്നതും സ്ത്രീയാകാം , ചിലപ്പോള്‍ ലക്ഷ്യം തന്നെ ഇല്ലാതാകുന്നതും …സം ഹാരത്തില്‍ ചിലപ്പൊ അവള്ക്കായിട്ട്, അല്ലെങ്കില്‍ അവള്‍ ഇല്ലാതായിട്ട്…”

അമ്മയെ കുറിച്ചാണെന്ന് കരുതിയിട്ടാണു ചരമ വാര്‍ ത്തയില്‍ എഴുത്തിന്റെ കാരണവും പ്രേരണയും അമ്മയായെണെന്ന് എഴുതിയിരുന്നത്..ശരിയാണു സേതു ജീവിച്ചിരുന്നതു കൊണ്ടല്ലെ എഴുതാന്‍ കഴിഞ്ഞത്..

എപ്പോഴാണു ഉറങ്ങിയത് എന്നോര്മ്മയില്ല..കാലത്ത് ശ്രീധരന്‍ വന്ന് വിളിച്ചുണര്‍ ത്തി..കുളിച്ചു അമ്മയുടെ കാല്‍ ക്കല്‍ നമസ്ക്കരിച്ചു .

ആളുകള്‍ പലപ്പോഴായി ഒറ്റയ്ക്കും രണ്ടോ മൂന്നോ പേരൊക്കെയായി വന്നു..ആ നാടിന്റെ എല്ലായിടത്തും എത്താന്‍ ആഗ്രഹം തോന്നി സേതു വിനു , വന്നവരോടൊക്കെ നന്നായി സം സാരിച്ചു ..കാലത്ത് രാധിക വന്നു, പിന്നെ ശ്രീധരന്റെ ചേച്ചി  ഗിരിജയും  കുട്ടികളും ..വരുന്ന വര്‍ ക്ക് ചായ കൊടുക്കാനും മറ്റെല്ലാ കാര്യങ്ങളും അവര്‍ ഓടി നടന്നു ചെയ്തു ..താഴെ റോഡില്‍ നിന്നും പടികള്‍ കയറി വരാം , അല്ലെങ്കില്‍ തൊടിയിലൂടെ ഉള്ള റോഡിലൂടെ വീടിന്റെ മുന്നിലേയ്ക്ക് എത്താം ..വാഹനങ്ങള്‍ അതിലൂടെയാണു വീട്ടിലെത്തിക്കാറുള്ളത്.. മുറ്റത്തെ അരികിലുള്ള മാവ്വീണ്ടേ ചുവട്ടില്‍ കസേരയിട്ട് ശ്രീധരനടക്കമുള്ള നാട്ടുകാരോട് സം സാരിച്ചിരിക്കും പോഴാണു ഒരു ടെമ്പോ ട്രാവലര്‍ വന്നു നിന്നത്, അതില്‍ നിന്നിറങ്ങിയ ശരത്തിനെ മനസ്സിലായി, കൂടെയുള്ള ആളെ മനസ്സിലായില്ല .. അല്പം പ്രായം ഉള്ള ആളാണു, തലമുടി ഒക്കെ കൊഴിഞ്ഞ് കഷണ്ടി ഉള്ള ഒരാള്ക്കെ മനസ്സില്‍ തിരഞ്ഞെങ്കിലും കിട്ടിയില്ല, ശരത്തിന്റെ ആരെങ്കിലും ആയിരിക്കാം .. സേതു ആലോച്ചിരിക്കുമ്പോഴേയ്ക്കും അവര്‍ നടന്നടുത്തു, ശ്രീധരന്‍ എഴുന്നേറ്റ് ഇരിക്കാന്‍ പറഞ്ഞു, അവനു മനസ്സിലായി എന്ന് തോന്നി..അവിടെ ഇരുന്ന മറ്റ് ചിലര്‍ ക്കും .. എഴുന്നേല്ക്കാന്‍ തുനിഞ്ഞ സേതുവിനോട് അയാള്‍ ഇരിക്കാന്‍ പറഞ്ഞു ..ശരത്തിനെ സം സാരിക്കുന്നതില്‍ നിന്ന് വിലക്കി  അയാള്‍ പറഞ്ഞു ..

” സേതു ക്ഷമിക്കണം ..ഇന്നലെ എത്താന്‍ കഴിഞ്ഞില്ല.. “

അതു സാരമില്ലാ എന്ന മട്ടില്‍ സേതു തലയാട്ടി..കണ്ണിലെ അപരിചിത ഭാവം കണ്ടിട്ട് അയാള്‍ തുടര്‍ ന്നു..

” ഞാന്‍ മനോജ്..ഓര്‍ ക്കുന്നുണ്ടോ..ബോം ബൈയില്‍ നിന്നാണു..,ഇവിടുത്തെ മാളവികയുടെ…”

അവിടെ ഇരുന്ന എല്ലാവരും നിശ്ശബ്ദരായി..ഉയര്‍ ന്ന വോള്‍ ട്ടേജുള്ള കറന്റ് നെന്ചിലൂടെ കടന്നു പോയെങ്കിലും കാലം നല്‍ കിയ പക്വത അതിനെ അതിജീവിക്കാന്‍  സേതു വിനു കഴിഞ്ഞു ..

” അകത്തേയ്ക്കിരിക്കാം ..”

അവിടെ നിന്ന് മാറി ഇരിക്കുകയാണു  നല്ലതെന്ന് ശ്രീധരനു തോന്നി..സേതു വിന്റെ മാനസികാവസ്ഥ നന്നായി അറിയുന്നതു കൊണ്ട്, വെറുതെ നാട്ടു കാരെ സ്വകാര്യത അറിയിച്ച് ഒരു വലിയ വാര്‍ ത്ത യാകുമോ എന്നയാള്‍ ഭയപ്പെട്ടു..സേതു ഇന്ന് അറിയപ്പെടുന്ന ഒരാളല്ലെ..

അവിടെ ഇരുന്ന വരോട് അനുവാദം ചോദിച്ച് സേതു എഴുന്നേറ്റു..ഒന്ന് രണ്ട് പേര്‍ സേതുവിനോടും യാത്ര പറഞ്ഞിറങ്ങി..അപ്പോഴും ആരെക്കൊയോ വരുന്നുണ്ട്..ബാക്കി ഉള്ളവര്‍ അവിടെ തന്നെ ഇരുന്നു.

ശരത്ത് വന്നതു മുതല്‍ തല കുനിച്ചാണിരിക്കുന്നത്..റൂമില്‍ കയറിയപ്പോഴും അവന്‍ അങ്ങിനെ നിന്നതേയുള്ളൂ..

” ഞങ്ങളോട് ദേഷ്യമായിരിക്കാം സേതു വിനല്ലെ..?”

ഉണ്ടെന്നോ ഇല്ലെന്നോ അയാള്‍ മറുപടി പറഞ്ഞില്ല , ദേഷ്യം ​, വെറുപ്പ് , എല്ലാറ്റിന്റെയും ഒടുവില്‍ സങ്കടം ..കാലം എത്ര മാറിയിട്ടും  മാറാത്തത്..

” എയ്  ഇപ്പൊ അങ്ങിനെ ഒന്നുമില്ല..എന്നെ ഓര്‍ ക്കാനും ഇപ്പൊ ഒന്ന് വരാനും തോന്നിയല്ലൊ ..ഒരു പാട് സന്തോഷം ..” സേതു നിര്‍ വികാരനായി പറഞ്ഞു.

” മുന്പേ തന്നെ വരണം കാണണം എന്ന് കരുതിയിരുന്നതാണു..പല കാരണങ്ങള്‍ കൊണ്ടും കഴിഞ്ഞില്ല..പിന്നെ അവള്‍ ക്ക് നിര്‍ ബന്ധമായിരുന്നു..എന്നെകിലും കാണുകയാണെങ്കില്‍ ഇവിടെ വച്ച് വേണമെന്ന്..”

ശ്രീധരന്‍ കൊണ്ട് വന്ന ചായ മനോജ് പതുക്കെ കുടിച്ചു..ഉള്ളില്‍ ഒരായിരം വികാരങ്ങള്‍ ഉണ്ടായിട്ടും സേതു അടക്കി വെച്ചു..എന്നാലും ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല..

” എവിടെ വെച്ചിട്ടായാലും കണ്ടിട്ട് എന്തിനു..? അമ്മ മരിക്കുന്നതു വരെ ഞാന്‍ ആഗ്രഹിച്ചിരുന്നു , മകന്‍ തെറ്റ് ചെയ്തിട്ടില്ല , മകന്റെ സ്നേഹം സത്യമായിരുന്നു എന്ന് തെളിയിക്കാന്‍ ..എന്നെ സ്നേഹിച്ചിട്ടില്ലാത്ത  ഒരു പെണ്കുട്ടിയെ അതുണ്ടെന്ന് തെറ്റിധ്ദരിച്ച് പുറകെ നടന്ന്, ഒടുവില്‍ , നാടും വീടും ഉപേക്ഷിക്കേണ്ടി വന്നതല്ല എന്നറിയിക്കാന്‍ ..ഇനിയിപ്പൊ അതിന്റേയും ആവശ്യമില്ല..നാട്ടുകാര്‍ പിന്നെ അതെന്നെ മറന്നു..”

സേതു കസേരയില്‍ ചാരി കിടന്നു..മനോജ് ഒന്നും മിണ്ടാതെ നോക്കിയിരുന്നു..

” എന്നാലും ചിലപ്പോഴൊക്കെ തോന്നാറുണ്ട്..എന്നെ എന്തിനു ചതിച്ചെന്ന്..ഒരു തെറ്റും ചെയ്യാതിരുന്നിട്ടും ..?? “

സേതു വിന്റെ നിശ്വാസം ഉയര്ന്നു .

” അതു പറയാനാകാം അവള്‍ വന്നിട്ടുണ്ട്..അനുവാദത്തിനായ് ഇരിക്കുന്നു ഇങ്ങോട്ട് കയറാന്‍ ..” മനോജിന്റെ ശബ്ദം ഇടിമുഴക്കമായി സേതുവിനു തോന്നി..അവിശ്വനീയതയോടെ അയാള്‍ എല്ലാവരേയും നോക്കി..കണ്ണുകള്‍ ശ്രീധരനില്‍  എത്തിയപ്പോള്‍ തളര്‍ ന്നിരുന്നു

” അനുവാദമോ എന്തിനു അവള്‍ ക്ക് വരാമല്ലോ”  ശ്രീധരന്‍ അത് പറയാനായി പുറത്തേയ്ക്കിറങ്ങി, രാധികയോട് പറയാനുമാകാം ..

” പോയി അമ്മയെ കൊണ്ടു വരൂ..”  മനോജ് പറഞ്ഞതു കേട്ട് ശരത്ത് പുറത്തേയ്ക്കിറങ്ങി..

അപ്പോഴാണു ശരത്താരാണെന്ന് സേതു വിനു മനസ്സിലായത്…

” ശ്രീധരന്‍ പോയിട്ടുണ്ട്..വരുമല്ലോ..”

” ഇല്ല, തനിയെ വരാനാകില്ലവള്‍ ക്ക്..” മനോജിന്റെ മറുപടി സേതു വിനെ അത്ഭുതപ്പെടുത്തി..

” എന്തേ..?” അയാള്‍ ചോദിച്ചു

” ജോലിയ്ക്ക് പോകുമ്പോള്‍ ഓടിച്ചിരുന്ന സ്കൂട്ടറിന്റെ പിന്നില്‍ ഒരു വണ്ടി വന്നിടിച്ചു .അവള്‍ തെറിച്ചു വീണു  .ഇപ്പൊ 5 കൊല്ലം കഴിഞ്ഞു ..സം സാരിക്കാനും ഓര്മ്മയ്ക്കും കുഴപ്പമില്ലായിരുന്നു..പക്ഷെ എഴുന്നേല്ക്കാനോ നടക്കാനോ ആകില്ല..ഒരു പാട് ചികിത്സ , പ്രാര്ത്ഥന , വീല്‍ ചെയറില്‍ ഇരിക്കാനാകും ഇപ്പൊ..ഇപ്പൊഴും ചികിത്സിക്കുന്നു..നടക്കാനാകും എന്നാണു ആയുര്‍ വേദം പറയുന്നത്, അവരുടെ ഡോക്ടര്‍ മാര്..ചികിത്സ , ജീവിതം , ശരത്തിന്റെ പഠിപ്പ് എനിക്ക് എല്ലാം കൂടി  കഴിയാതയപ്പോഴാണു ഇവിടം വിറ്റത്…കാര്യസ്ത്ഥന്‍ മാര്‍ നോക്കിയിട്ട് ഒന്നും കിട്ടാതായി..എന്നാലും കാര്യസ്ത്ഥനോട് പറഞ്ഞ് ശ്രീധരനെ അറിയിച്ചത് അവള്‍ പറഞ്ഞിട്ടാണു..അയാള്‍ വാങ്ങിയാല്‍ നിങ്ങള്‍ വാങ്ങി എന്ന് കരുതാമെന്നാണു പറഞ്ഞത്..വില്‍ ക്കാന്‍ ഒട്ടും ഇഷ്ടമായിരുന്നില്ല…ആ ഇഷ്ടം കാരണം , ശ്രീധരനോ നിങ്ങളോ വാങ്ങിയില്ലെങ്കില്‍ വില്ക്കില്ലായിരുന്നു,

ഇവിടം , പിന്നെ നിങ്ങളെ , എല്ലാറ്റിലുമുപരിയായി അവള്‍ സ്നേഹിച്ചു..”

പുറമെ താത്പര്യം കാണിച്ചില്ലെങ്കിലും മനോജ് പറഞ്ഞതു മുഴുവന്‍ സേതുവിനെ വിഷമിപ്പിച്ചു..ഒടുവിലെ വാചകങ്ങള്‍ പക്ഷെ മനസ്സിലായില്ല..

എന്നാലും ഊര്‍ ജ്ജം നഷ്ടപ്പെട്ടവന്‍ ആയുധം നഷ്ടപ്പെട്ടവനെ എങ്ങിനെ ആക്രമിക്കാന്‍ ..എന്തിനു…?

മനോജിന്റെ മുന്നില്‍ മാളവികയെ കാണാന്‍ ആകാം ക്ഷ പ്രകടിപ്പിക്കുന്നത് ശരിയല്ല എന്ന തോന്നലില്‍ അയാളിരുന്നു..കസേരയിലേയ്ക്ക് ചാരി കൈപിന്നില്‍ പിടിച്ച്, കണ്ണു കളടച്ച്….

വാതില്‍ തുറന്നടയുന്നതിന്റെ, ആളുകള്‍ വന്ന് പോകുന്നതിന്റെ ഒക്കെ ശബ്ദങ്ങള്‍ , ഒടുവില്‍ പൂര്‍ ണ്ണമായ നിശ്ശബ്ദത ഒടുവില്‍  സേതു എന്ന വിളി..വര്‍ ഷങ്ങള്‍ കഴിഞ്ഞിട്ടും അധികമൊന്നും മാറ്റമില്ലാത്തത്…അയാള്‍ ഞെട്ടി കണ്ണു തുറന്നു..റൂമില്‍ മുന്നില്‍ മാളവിക..പ്രായം മുഖത്തൊരു കണ്ണട നല്കിയിട്ടുണ്ട്, മുഖത്തല്പ്പം ചുളിവുകളും , നരച്ച മുടികള്‍ കറുപ്പിച്ചതാകാം  നരച്ചവ കാണാനില്ല.., കണ്ണുകള്‍ ഇപ്പോഴും പഴയ പോലെ ഭം ഗിയും തീക്ഷണവും …!റൂമില്‍ മറ്റാരേയും കാണാനില്ല..സം സാരിക്കാന്‍ അവസരം നല്കി പുറത്തിരിക്കുന്നു..

” എന്താ സേതു ,..എത്ര വെറുപ്പുണ്ടെങ്കിലും വീട്ടില്‍ വന്ന ഒരാളോട് മിണ്ടാതിരിക്കരുത്..” അവളുടെ കൂസലില്ല്യായ്മ സത്യത്തില്‍ അയാളെ ഞെട്ടിച്ചു ..എന്തു പറയണം എന്നറിയാതെ പിന്നേയും നിശ്ശബ്ദനാക്കി..

അയാളുടെ ആ ഭാവം കണ്ട് അവള്‍ തുടര്ന്നു..

ഇത്ര കാലം ഞാന്‍ പ്രാര്ത്ഥിച്ചിരുന്നത്..ഇവിടെ ഇങ്ങിനെ ഒരു കാണലിനാണു..ആയുസ്സും അവസ്ത്ഥയും തരാന്‍ ഈശ്വരനോട്..”

” എന്തിനു..? ഞാന്‍ ഒറ്റപ്പെടുന്നത് കാണാനോ?,,അമ്മ ഇല്ലാതാകുന്നത് കാണാനോ ? ” സേതു ധൈര്യം വീണ്ടെടുത്തതു പോലെ ചോദിച്ചു..

മാളവിക ഒരു നിമിഷം പതറുന്നത് അയാള്‍ കണ്ടു ..മറുപടി പറയാന്‍ അവള്‍ വിഷമിക്കുന്നു..

” അത് , അത് മാത്രമെ ഞാന്‍ ചെയ്ത തെറ്റ്…പേടിയായിരുന്നു എനിക്ക് അമ്മയെ , എന്റെ സ്നേഹം , ബന്ധം ഒരിക്കലും വിശ്വസിക്കാത്ത അമ്മയെ , അത് ശരിയെന്ന് തെളിയിച്ച് അപമാനിച്ച് ഇറക്കി വിട്ട്..എന്നെ ശപിച്ചിരിക്കാം ..അല്ലെങ്കില്‍ ഞാന്‍ കാരണം ഒരു പാട് വിഷമിച്ചിരിക്കാം ..കാണാന്‍ ഞാന്‍ മന:പ്പൂര്‍ ം ശ്രമിച്ചില്ല..നിങ്ങള്‍ അമ്മ ഇഷ്ടപ്പെടുന്ന ഒരു ജീവിതം തിരഞ്ഞെടുത്തോട്ടേ എന്ന് കരുതി , ജീവിതത്തില്‍ പിന്നീട് എപ്പോഴെങ്കിലും നിങ്ങള്ക്ക് ഇഷ്ടമായ, അല്ലെങ്കില്‍ അമ്മയ്ക്ക് ഇഷ്ടമായ, ഒരു പെണ്‍ കുട്ടി..അപ്പോഴും ഒന്നിനും വേണ്ടീ അല്ലെങ്കിലും ഈ നാട്ട്കാരെ ബോധിപ്പിക്കാന്‍ , ഒരു സമ)ധാനത്തിനു, ഇവിടെ വരികയാണെങ്കില്‍ വന്ന് കണ്ട് മാപ്പ് പറയണം എന്ന് കരുതിയിരുന്നു…ക്ഷമിക്കണം എന്നോട്..” അവള്‍ പൊട്ടിക്കരഞ്ഞു…

ഊര്ജ്ജത്തോടോപ്പം ആയുധവും നഷ്ടമായി..സേതു വിനു …അയാളും കരഞ്ഞു..

” പക്ഷെ എന്തിനു നീ യെന്നെ തള്ളി പ്പറഞ്ഞു..എന്റെ സ്നേഹം ..” ചോദിക്കില്ലെന്ന് കരുതിയിട്ടും വാക്കുകള്‍ വീണു പതിയെ..

അവള്‍ ഒന്ന് നിശ്വസിച്ചു..

” ഒട്ടും പ്രതീക്ഷിക്കാതെയാണു വല്ല്യ്ച്ഛന്‍ എല്ലാം അറിഞ്ഞതും എന്നോട് ചോദിച്ചതും ..ഞാന്‍ എല്ലാം സമ്മതിച്ചപ്പോള്‍ നിങ്ങളേയും അമ്മയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.., കൂടെ ഇറങ്ങി പോയാലും എവിടെയും ജീവിക്കാന്‍ സമ്മതിക്കില്ലെന്നും ..പക്ഷെ മരിക്കാന്‍ ഞാനും തയ്യാറായിരുന്നതു കൊണ്ട് അതിനെ ഞാന്‍ പേടിച്ചിരുന്നില്ല..ഞാന്‍ ഒരമ്മയാകുണെന്ന് തിരിച്ചറിയുന്നത് വരെ.. ആ കൊല്ലത്തെ ഉത്സവ രാത്രി ഓര്ക്കുന്നില്ലെ.. പിന്നെ എനിക്ക് ജീവിക്കണമായിരുന്നു..എന്റെ സ്വപനങ്ങളിലെ ഒന്ന്…അതിനു വേണ്ടി..അതിലുപരി സേതു ഇന്നത്തെ സേതു ആകണമെന്ന രണ്ടാമത്തേത്..ജീവിതം ഞാന്‍ വന്നാല്‍ സമാധാനം ഉണ്ടാകില്ല എന്ന തിരിച്ചറിവ്..ഞാന്, നമ്മുടെ കുഞ്ഞ്, ജീവിതം അതിന്റെ പ്രശ്നങ്ങള്, അന്നത്തെ ജോലി ചെയ്യാന്‍ കഴിഞ്ഞാല്‍ തന്നെ ഒന്നുമാകാത്ത സ്ഥിതി..നിങ്ങള്‍ ഒരു വലിയ ഒരാള്‍ .,എഴുത്ത്കാരന്‍ ..കലാകാരന്‍ ആകണം എന്ന സ്വപ്നം ..പണ്ട് അമ്മയ്ക്ക് കൊടുത്ത വാക്ക്..എനിക്ക് ചെയ്യാന്‍ ഇതെ ഉണ്ടായിരുന്നുള്ളു…മനോജേട്ടന്‍ വന്നതും എന്നെ കൊണ്ട് പോയതും എല്ലാം അറിഞ്ഞിട്ടണു..വല്ല്യച്ഛനോട് പറഞ്ഞിരുന്നത് കൂടെ കൊണ്ട് പോയി നിര്‍ ത്തി , കുറച്ച് നാള്‍ കഴിഞ്ഞ് വിവാഹം കഴിക്കാമെന്നാണു..പിന്നെ പറഞ്ഞതു മാറ്റി..ഇപ്പൊ..സ്വന്തമായി ഭാര്യയും കുട്ടികളുമുണ്ട്..അവരുടെ കൂടെയാണു ഞാന്‍ ഇത്രയും കാലം കഴിഞ്ഞതും …എല്ലാറ്റിനും എനിക്ക് കൂട്ടായി ഏട്ടനും ചേച്ചിയും അവരുടെ മക്കളും … അവിടെ സേതുവിനു ഒരു ജോലി തരപ്പേടുത്താന്‍ കഴിയഞ്ഞിട്ടല്ല മനോജെട്ടനു , പക്ഷെ ഒരു ജോലി ക്കാരനായി തീരരുത് എന്ന് ഞാന്‍ പറഞ്ഞു “

അയാള്‍ കേള്‍ ക്കുന്നുണ്ടോ എന്ന് പോലും ശ്രദ്ധിക്കാതെ അവള്‍ തുടര്‍ ന്നു..കാലങ്ങളായ് തടഞ്ഞു നിര്ത്തിയ നദി തുറന്നു വിട്ടതു പോലെ ..

” എല്ലാം കുറച്ചു നാള്‍ കൊണ്ട് ശരിയാകും എന്ന് കരുതി..പക്ഷെ എന്റെ കാര്യങ്ങള്‍ അറിഞ്ഞാല്‍ എല്ലാം വിട്ട് നിങ്ങള്‍ ഓടി വന്നേയ്ക്കുമോ എന്ന ഭയം ..പിന്നേയും ഒരു പാട് കാലം കഴിയേണ്ടീ വന്നു സേതു ഇന്നത്തെ ആളാകാന്..പിന്നെ ശ്രമിക്കാതിരുന്നത് മന:പ്പൂര്വ്വമാണു. .ഞാന്‍ പറഞ്ഞ ആ തെറ്റ് “

ആത്മാര്‍ ഥമായി ഉരു വിട്ട മന്ത്രങ്ങള്‍ ശക്തി കാണിച്ചു , അവ പിഴച്ചില്ല..പ്രസാദിച്ചു..കാലം തെളിയിച്ചിരിക്കുന്നു എല്ലാം ശരിയാണെന്ന്..

” അപ്പൊ നമ്മുടെ കുഞ്ഞ്..” അയാള്‍ അമ്പരപ്പോടെ , അതിലുപരി ആകാം ഷയോ, സന്തോഷത്തോടേയോ ചോദിച്ചു..

” ശരത്ത്.. കുറെ നാളായി നിങ്ങളുടെ പുറകെ ഉണ്ട്..അമ്മയേയും വന്ന് ഒരിക്കല്‍ കണ്ടിട്ടുണ്ട്..പ്രോഗ്രാമ്മര്‍ ആണെങ്കീലും അതിനെക്കാള്‍ ഉപരി എഴുത്താണു തലയില്..ഞാന്‍ എല്ലാം പറഞ്ഞിട്ടുണ്ട് അവനോട്..അവനു തിരിച്ചറിവ് ആയപ്പോള്‍ തന്നെ..”

സേതു ഉറക്കെയാണു ശരത്തിനെ വിളിച്ചത്..

അവന്‍ മുറിയ്ക്ക് പുറത്ത് തന്നെ നില്ക്കായിരുന്നു ഓടി വന്നു, കണ്ണുകള്‍ കലങ്ങിയിരുന്നു..എഴുന്നേറ്റ് അയാള്‍ അവനെ കെട്ടിപ്പിടിച്ചു മറ്റെ നീട്ടി മാളവികയേയും , അവള്‍ അതില്‍ മുഖം ചേര്‍ ത്ത് വിങ്ങി കരഞ്ഞു..

വാതില്‍ തുറന്ന് പുറത്തിറങ്ങിയപ്പോള്‍ ശ്രീധരനും രാധികയും മനോജും പിന്നെ കാണാന്‍ വന്ന് സുഹ്യത്തുക്കളെയും നാട്ടുകാരെയും കണ്ടു..

ഒരു ആവേശത്തോടെ എല്ലാവരോടും പറഞ്ഞു

” എന്റെ മകനാണു …മാളവികയുടെയും എന്റേയും മകന്..”

ശ്രീധരന്‍ വന്ന് ശരത്തിനെ ചേര്ത്ത് പിടിച്ചു..രാധിക കരഞ്ഞു…അമ്പരപ്പോടെ നിന്ന ആളുകള്ക്കിടയിലൂടെ സേതു ശരത്തിനെ അമ്മയുടെ കനല്‍ ചാരം മൂടി കിടന്ന ചിതയ്ക്കരികിലേയ്ക്ക് കൊണ്ട് പോയി

” അമ്മ അനുഗ്രഹിക്കണം ..ഞാന്‍ പറഞ്ഞിരുന്നതും കാത്തിരുന്നതും സത്യമായി…എന്റെ മകനാണമ്മെ   ”

മനോജിനോട് നന്ദി പറയാന്‍ സേതു വിഷമിച്ചു..തിരിച്ച് അയാള്‍ തനിച്ച് പോയി..ഇനിയും വരാമെന്ന് പറഞ്ഞ്..മാളവികയുടെ ചികിത്സ സുഹ്യത്തായ ഡോക്ടര്‍ ഉറപ്പ് നല്കി , നടക്കാനാകുമെന്ന്..

ശരത്ത് ജോലി സ്ഥലത്തേയ്ക്ക് തിരിച്ചു പോയി, ശ്രീധരനും അവനുമാണു മാളവികയ്ക്ക് കൂട്ടിനു ആശുപത്രിയില്‍  നിന്നിരുന്നത്..സേതു പറഞ്ഞിരുന്ന എല്ലാ പ്രൊജക്റ്റ്സും തീര്ത്തു, മരണനന്തര ചടങ്ങുകള്‍ ക്ക് ശേഷം ..

നടക്കാറായപ്പോള്‍ മാളവികയേയും കൂട്ടി അയാള്, ശ്രീധരന്റെ വീട്ടില്‍ പോയി അച്ഛനേയും അമ്മയേയും കണ്ട് ,പഴയ ആ ചെറിയ വീട്ടിലേയ്ക്ക് പോയി..അവള്‍ നിര്‍ ബന്ധ്ധിച്ചപ്പോള്‍ പുതിയ ഒരു കഥ എഴുതാന്‍ തുടങ്ങി.. ” പുനര്ജന്മം ” ..

Advertisements

One thought on “പുനര്‍ ജന്മം

 1. sajayan

  “പഴുത്ത് കൊഴിഞ്ഞു വീഴുന്ന ഇലകള്‍ ഒരു കാറ്റിലും പെട്ട് ദൂരെ പോകാതെ അതെ മരത്തിനടിയില്‍ തന്നെ വീഴാന്‍ പ്രാര്‍ ത്ഥിക്ക”മത്രെ… അതേ മരത്തിലു വീണ്ടും ഇലകളായി പിറക്കാന്‍ ., അല്ലെങ്കില്‍ മറ്റേതെങ്കിലും രൂപമൊ ഭാവമൊ ആയിപ്പോകുമത്രെ അവയ്ക്ക്…”
  touching lines..gud writing….

  wallpapers free, daemon tools

  teddy bear wallpapers, daemon tools

  wallpaper of nature, daemon tools

  cute wallpapers, daemon tools

  screensaver, daemon tools

  hot wallpapers, daemon tools

  wallpapers free, daemon tools

  bleach wallpaper, daemon tools

  naruto shippuden wallpaper, daemon tools

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w