മഴ

മഴ ദു:ഖമാണു.....
                  വിരഹിണിയായ കാമുകിയെപ്പോലെ,
                   ഇരുള്‍ മൂടി പെയ്യാനൊരുങ്ങുമ്പോള്‍.
മഴ ആഹ്ലാദമാണു..
                 ക്ഷണിക്കപ്പെടാതെ വിരുന്നിനെത്തുന്ന,
                  സുഹ്രുത്തിനെപ്പോലെ അപ്രതീക്ഷിതമായി-
                  പെയ്തിറിങ്ങുമ്പോള്‍.
മഴ സ്വപ്നമാണു.... 
                   കാണാന്‍ കഴിയില്ലെങ്കിലും കാണണമെന്നു-
                  തോന്നുന്ന കാഴ്ചപോലെ ,ദൂരെ,
                   താഴ്വാരങ്ങളില്‍ പെയ്യുമ്പോള്‍.
 
മഴ ഓര്‍മ്മകളാണു....
                    മാഞ്ഞു പോയാലും തെളിയുന്ന ചിത്രം-
                    പോലെ,തോര്‍ന്നിട്ടും തീരാത്ത നനുത്ത-
                    തുള്ളികള്‍ കാണുമ്പോള്‍.
മഴ സ്വാന്തനമാണു....
                   നെറുകില്‍ തലോടുന്ന അമ്മയെ പോലെ
                  ഉറക്കം വരാത്ത രാത്രികളില്‍ പതിയെ,
                  
          പെയ്തിറങ്ങുമ്പോള്‍.
 മഴ നീയാണു...                  
   
 മനസ്സിന്റെ ആകാശത്തു മോഹങ്ങളുടെ
 മഴ ക്കാറുകളെ നല്‍കി ഒടുവില്‍ പെയ്യാതെ ദൂരെ -
 മറയുമ്പോള്‍.

0306102155493rainycyclist_t

       

Advertisements

4 thoughts on “മഴ

 1. ഹ്രുദയ സ്പ്ര്ശിയായ വരികള് ! മഴയുടെ എല്ലാ പരിണാമങ്ങളെയുമ് വളരെ ഭങ്ങിയായിട്ടു പകര്ത്തിയിട്ടുണ്ടു! ആശംസകള് !

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w