യാത്ര- 3

കാര്‍ അടുത്തെത്തിയപ്പോഴേയ്ക്കും പ്രഭാകരമേനോന്‍ ഓടി അടുത്തു ചെന്നു,
‘ഞാന്‍ വൈകിയോ ..?’ യാമിനി കാറില്‍ നിന്നും ഇറങ്ങി അയാളൊടു ചോദിച്ചു..
അയാള്‍ വാത്സല്യപൂര്‍ വ്വം ചിരിച്ചതെയുള്ളൂ..അച്ഛന്റെ അകന്ന ബന്ധുവാണെങ്കിലും ഏറ്റവും അടുപ്പമുള്ള അപൂര്‍ വ്വം പേരില്‍ ഒരാളാണു..
യാമിനിയും ചിരിച്ചു..
രണ്ടു പേരും മുന്നോട്ട് നടന്നു..അറുപത് ഏക്കറില്‍ ഒരു ടൂറിസ്റ്റ് വില്ലേയ്ജ്, എല്ലാ ആധുനിക സൗകര്യങ്ങളുമായി…സൗത്തിന്‍ഡ്യയിലെ എല്ലാ വിധ പരമ്പരാഗത രീതികള്‍, വസ്ത്രം , ഭക്ഷണം, കലകള്‍, വൈദ്യം , എല്ലാം  അവിടത്തെ പ്രത്യെകതകളാണു..അല്ലാത്തവര്‍ക്ക് അവരിഷ്ടപ്പെടുന്നതെന്തും കിട്ടുന്ന രീതിയില്‍..
‘നമ്മള്‍ നമുക്കായി ചെയ്യുന്ന ഏറ്റവും വലിയ പ്രൊജക്റ്റാണു ഇതല്ലെ പ്രഭാകരേട്ടാ..?’
‘അതെ..ഇപ്പൊഴും ഒരാധിയില്ലാതില്ല..ഇവിടെ ഈ കുഗ്രാമ്മത്തില്‍..?’
മേനോന്റെ മറുപടി കേട്ട് യാമിനി ചിരിച്ചു..
‘ആരു പറഞ്ഞു ഇത് കുഗ്രാമ്മ മാണെന്ന്…മുന്ന് കടലുകളുടെ ആ സംഗമസ്ഥലം ലോക പ്രസ്തമല്ലെ…ആളുകള്‍ ക്കിപ്പൊ വലിയ ടൂറിസ്റ് കേന്ദ്രങ്ങളിലല്ല, അവയുടെ അടുത്ത് അല്പ്പം മാറി താമസ്സിക്കാനാണിഷ്ടം…ഇവിടെ നമ്മള്‍ ഒഴിവാക്കുന്നതും ബഹളങ്ങളായിരിക്കും..ടൂര്‍ ഓപ്പറേറ്റര്‍ മാരോട് ഞാന്‍ പറഞ്ഞു കഴിഞ്ഞു…ഇവിടെ വരുന്നവര്‍ക്ക് ഇവിടെ ഒന്നിനും വിഷമമങ്ങളുണ്‍ടാവില്ലെന്ന്..പിന്നെ കൂടുതല്‍ തിര‍ക്കു ഉണ്ടാക്കരുതെന്നും..’
‘കഴിയുമ്പോള്‍ ഒരു പക്ഷെ നമ്മുടെ ബഡ്ജറ്റിന്റെ മുകളില്‍ പോയി എന്ന് വരും..’
‘ഫണ്ട് നമുക്കൊരു പ്രശ്നാണോ..അച്ഛന്‍ ചെയ്തിട്ടുള്ള ഒരു കാര്യങ്ങളും പിഴച്ചിട്ടില്ല, അറിയില്ലെ..പ്രഭാകരേട്ടനോട് ഇവിടെ ഒരു ലെതര്‍ ബിസിനസ്സ് തുടങ്ങാന്‍ പറയുമ്പോഴും പിന്നെ അതിനു സഹായിച്ചപ്പോഴും ആരെങ്കിലും കരുതിയിരുന്നൊ ഇന്നത്തെ നിലയില്‍ എത്തുമെന്ന്..?ചെയ്തു വച്ചിട്ടു പോയതെല്ലാം നല്ലതായിരുന്നു..ഒന്നൊഴികെ..”
മേനോന്‍ ഒന്നും മിണ്ടിയില്ല..പണിക്കാരെ ശ്രദ്ധിച്ചിട്ട് യാമിനി പതുക്കെ പറഞ്ഞു
‘അറിയില്ലെ അത്..?’
‘രവി..?”മേനോന്‍ മടിച്ചെന്നോണം പറഞ്ഞു..
‘ആ..’ യാമിനി നെടുവീര്‍പ്പിട്ടു..
‘അതിലും അച്ഛനു പിഴച്ചെന്ന് പറയാന്‍‍ പറ്റില്ല…അയാള്‍ക്ക് പൈസയുടെ ആവശ്യമുണ്ടായിരുന്നു, ആര്‍ത്തിയുണ്ടായിരുന്നില്ല, അച്ഛനോട് സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നു, ഒരു പാട് കൂടുതല്‍…പിന്നെ നല്ല കഴിവും ബുദ്ധിയും…അച്ഛന്‍ പലതും തുടങ്ങിയതെയുള്ളൂ..ഉയര്‍ത്തിയത് അയാളാണു..നിങ്ങള്‍ക്കിടയില്‍ എന്താണു സംഭവിച്ചതെന്ന് ശരിക്കും ഒരു പിടിയുമില്ല..എങ്ങിനെ സംഭവിച്ചെന്നും…പക്ഷെ എന്നിട്ടതിനു ശേഷം  മോള്‍ ചെയ്യുന്നതും…ഒരു പാട് വയസ്സിനു താഴെയ്യുള്ള,…’
പ്രഭാകരമേനോന്‍ പറഞ്ഞു മുഴുവനാക്കിയില്ല..
‘ഊം..മുഴുവനും ശരിയാണെന്ന് പറയില്ല..എനിക്കൊരാളെ ആവശ്യമായിരുന്നു, വിശ്വസിക്കാന്‍ കൂടെ നിര്‍ത്താന്‍..അതു മാത്രം..എന്നെ ഭരിക്കുന്ന ഒരാളാവരുത് എന്നും..വരുന്നവരൊക്കെ പലതും പഠിച്ചിട്ടാണു വരിക, പല ലക്ഷ്യങ്ങളോടെ…ഇവനൊന്നും അറിയില്ലായിരുന്നു..എല്ലാം ഞാനാ പഠിപ്പിച്ചത്..എല്ലാറ്റിനും കഴിവു കാണിച്ചെങ്കിലും ആദ്യമെ ഉണ്ടാക്കിയെടുത്ത പേടി ഇപ്പൊഴും ഉള്ളിലുണ്ട്..ഈ യിടെയായി മനസ്സ് വല്ലാതെ വീക്കായതു പോലെയുണ്‍ടെങ്കിലും ഏല്പ്പിക്കുന്ന എന്തും വിചാരിക്കുന്നതിനേക്കാള്‍ മനോഹരമായി ചെയ്യും…അതു കൊണ്ട് തന്നെ ചില നഷ്ടങ്ങള്‍ ജീവിതത്തില്‍ ഉണ്‍ടായെങ്കിലുൊരിക്കലും സ്വപ്നം പോലും കാണാത്ത തരത്തിലല്ലെ ജീവിക്കുന്നത്..’
യാമിനിയുടെ അല്പ്പം അഹന്ത കലര്‍ന്ന ആ മറുപടിയ്ക്ക് മേനോന്‍ മൗനം പാലിച്ചു..
തിരിച്ചുള്ള യാത്രയില്‍ യാമിനി ആലോചിക്കുകയായൈരുന്നു..
ഈ പ്രൊജക്റ്റ് ഇവിടെ തന്നെ എന്തു കൊണ്ട് ചെയ്യുന്നു എന്ന് മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കുമ്പോഴും തനിക്ക് സ്വയം അതു മനസ്സിലായിട്ടില്ല..ഒരിക്കലും ഇഷ്ടമോ സ്നേഹമോ തോന്നിയിട്ടില്ലെങ്കിലും രവി ജീവിതത്തില്‍ നിന്നും മാറിയപ്പോഴാണു താന്‍ ഈ കടല്‍ തീരത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയത്..വിവാഹം കഴിഞ്ഞ് ഒരിക്കല്‍ ഒരുമിച്ച് ഇവിടെ വന്നിട്ടുണ്ട്..പിന്നിടങ്ങിനെ ഒരിടത്തും ഒരുമിച്ച് പോയിട്ടില്ല..അയാള്‍ക്കിവിടം വല്ലാത്ത ഒരിഷ്ടമായിരുന്നു..താന്‍ ജയിക്കാനാവശ്യമായ തെളിവും ഉണ്ടാക്കിയെടുത്തത് ഇവിടെ നിന്നാണല്ലൊ..ഒരു പക്ഷെ ജയിച്ചു എന്ന തോന്നലുണ്ടാക്കുന്നുണ്ടോ ഇവിടം..അറിയില്ല..അച്ഛന്‍ പറയുമ്പോള്‍ അത്ഭുതമായിരുന്നു..കോടീശ്വരനായ ആ മനുഷ്യന്‍ , തന്റെ ഒരു ജീവനക്കാരനെ കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കുക..വെക്കേഷനില്‍ ചെല്ലുമ്പോഴൊക്കെ പല തവണ ബഹുമാന പൂര്‍ വ്വം സംസാരിച്ചിരുന്ന ആള്‍ തന്റെ ഭര്‍ത്താവായി വരുന്നത് സങ്കല്പ്പിക്കാനെ കഴിഞ്ഞില്ല…താന്‍ ഇതിനെക്കാളും കഷ്ടപ്പെട്ട് ഉയര്‍ന്നു വന്നതായിരുന്നു എന്നായിരുന്നു അച്ഛന്റെ വാദം..പിന്നെ അയാളെ കുറിച്ചുള്ള  പുകഴ്ത്തലുകളും…കുട്ടുകാരോട് പോലും സത്യം പറയാന്‍ കഴിഞ്ഞില്ല…അച്ഛനെ വേദനിപ്പിക്കേണ്ടാന്നു കരുതി സമ്മതിച്ചു..അച്ഛന്‍ മരിക്കുന്നതു വരെ ഒരു തരം അഭിനയം തന്നെയായിരുന്നു..എപ്പോഴോ അയാളെ ഇഷ്ടപ്പെടാന്‍ തുടങ്ങിയതു തന്നെയായിരുന്നു..പക്ഷെ മറ്റൊരു പെണ്ണ് ജീവിതത്തിലുണ്ടെന്ന് അറിഞ്ഞപ്പോള്‍ അത് പുറത്തു കാണിച്ചില്ല..വെറുത്തു..വല്ലാതെ…എതിരെ വന്ന കാറ് യാമിനി ശ്രദ്ധിച്ചില്ല… സ്റ്റിയറിങ്  വെട്ടിച്ചപ്പോള്‍ വണ്ടി റോഡില്‍ നിന്നിറങ്ങി താഴേയ്ക്ക് പോയി

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w