യാത്ര-10

 

 

 

 

 

 

 

 

 

 

” എന്തു ധൈര്യത്തിലാടീ നീ ഇവിടെ..?”

അവളുടെ നിസ്സം ഗത അയാളുടെ ദേഷ്യം വര്ദ്ധിപ്പിച്ചു

 

അവള്‍ ആ ഭാവം തുടര്‍ ന്നു തന്നെ പ്രതികരിച്ചു

 

” ഇതെന്റെ വീടാ..എനിക്കിഷ്ടമുള്ളത് പോലെ ചെയ്യും ..” അവസാനത്തെ ഭാഗം അല്പം ഉറക്കെ യാണു പറഞ്ഞത്..

 

രവിയ്ക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി , കയ്യോങ്ങിക്കൊണ്ട് അവളുടെ അടുത്തേയ്ക്ക് ചെന്നു

 

” ഇത്തിരി ഇല്ലാത്ത ചെക്കനു മായി..ഛെ …നിന്നെ തോടാന്‍ അറപ്പാണെനിക്ക്..”

അയാള്‍ കൈ മേശയിലിടിച്ചു

 

യാമിനി പുച്ഛ ഭാവത്തില്‍ ചിരിച്ചു

 

” തെറ്റ് , ആര്, എപ്പോള്‍ ചെയ്താലും തെറ്റാണു , രവിയ്ക്കാവാമെങ്കില്‍ എനിയ്ക്കായാലെന്താ..? അതേ തെറ്റ് തന്നെ ചെയ്തിട്ട് ചോദ്യം ചെയ്യാനാവില്ലല്ലോ എന്നു കരുതിയാണു ഇത്ര നാളും കാത്തിരുന്നത് , നിങ്ങള്‍ നേരേയാകുമെന്ന് കരുതി – എന്റെ അച്ഛനു ഞാന്‍ നല്കിയ വാക്ക് കൊണ്ടാണു ഇതു വരെ ഡിവോര്സിനെ പറ്റി സം സാരിക്കാതിരുന്നത് , ഭര്‍ ത്താവിന്റെ പര സ്ത്രീ ബന്ധം കോടതി പെട്ടെന്ന് അം ഗീകരിക്കും ..”

 

അവള്‍ ഡ്രോ തുറന്ന് ഏതാനും ഫോട്ടോഗ്രാഫുകള്‍ അയാളുടെ മുഖത്തേയ്ക്ക് വലിച്ചെറിഞ്ഞു ….

 

” കുറച്ച് പൈസ മുടക്കിയപ്പൊ , ആവശ്യത്തിനു തെളിവുകളായി..പിന്നെ ശരിക്കും ബോധ്യപ്പെടുകയും ചെയ്തു..”

 

രവി അതില്‍ കണ്ണോടിച്ചു ..

 

അനുപമയും രവിയും , കടല്ക്കരയില്‍ കാറ്റ് കൊള്ളാനിരിക്കുന്നത്, ഒരുമിച്ച് നടക്കുന്നത്, കാറിന്റെ ഡോര്‍ തുറന്ന് അകത്തേയ്ക്ക് കയറുന്നത്, റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നത്, ..അങ്ങിനെ ഒരുപാടെണ്ണമ്.,

യുദ്ധം ജയിച്ച പടനായികയെ പോലെ യാമിനി തുടര്‍ ന്നു

 

” ഞാന്‍ അത്ര മണ്ടിയല്ലെന്ന് മനസ്സിലായില്ലെ ..? എനിക്കറിയാം , ഡിവോര്‍ സ് ഞാന്‍ ആവശ്യപ്പെടാനാണു നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് , എന്നില്‍ നിന്ന് എല്ലാം നേടിയിട്ടോടുവില്‍ അവളെയും  കിട്ടാനുള്ള വഴി , ഞാന്‍ തന്നെ ഒരുക്കി തരാന്‍ ..പക്ഷെ ഇതെങ്കിലും ഞാന്‍ ചെയ്തില്ലെങ്കില്‍ എല്ലായിടത്തേയ്ക്കും എല്ലായിടത്തും തോറ്റ് പോകും ..”

 

വേണൂവിന്റെ അടുത്തേയ്ക്ക് അവള്‍ ചേര്‍ ന്നു നിന്നു..

 

ആദ്യത്തെ അന്ധാളിപ്പിനു ശേഷം നിര്‍ വികാരനായിരിക്കുകാണവന്‍ ..

 

രവിയ്ക്ക് വല്ലാത്ത ജ്യാളത തോന്നി, സ്വന്തം ഭാര്യ പൊറുക്കാന്‍ വയ്യാത്ത തെറ്റ് ചെയ്തിട്ട് ഒട്ടും കൂസലില്ലാതെ സം സാരിക്കുന്നു..പണിക്കാരന്റെ കൂടെ, അവന്റെ മുന്നില്…താനോ ആയുധം നഷ്ടപ്പെട്ട പടയാളിയെ പോലെ നില്ക്കുന്നു..പെട്ടെന്നാണു വേണൂന്‍ മാറാന്‍ കഴിയുന്നതിനു മുന്പെ രവി അവന്റെ കരണത്തടിച്ചു , രണ്ടാമതും കയ്യോങ്ങിയപ്പോഴേയ്ക്കും യാമിനി അയാളുടെ കൈ തട്ടി മാറ്റി, മാനഹാനിയും അതു മൂലമുള്ള ഡേഷ്യവും സങ്കടവും അയാളെ അന്ധ്നാക്കി , മേശപ്പുറത്തിരുന്ന കുപ്പി വലിച്ചെടുക്കുകയും യാമിനിയുടെ തലക്കടിച്ചതും പെട്ടെന്നാണു , വേണൂ ചാടി വീണില്ലായിരുന്നെങ്കില്‍ അവളുടെ തല തകര്ന്നേനേ, അവന്റെ തോളിലാണു കിട്ടിയത്

ആറു സ്റ്റിച്ച് ഇടേണ്ടി വന്നു , ഒരുപാട് രക്തം നഷ്ടപ്പെട്ടു , രവി അന്ന് തന്നെ അയാളുടേതായ എന്തൊക്കെയോ എടുത്ത് സ്വന്തം പേരിലുള്ള കാറില്‍ കയറി എങ്ങൊട്ടോ പോയി…

 

യാമിനി യാണു വേണുവിനെ ഹോസ്പിറ്റലില്‍ ആക്കിയത്, അവളുടെ പരിചയത്തിലുള്ള ഒന്നില്‍ …ഒരു മാസത്തോളം എടുത്തു മുറിവുണങ്ങിയിട്ടും കൈ നേരെയാകാന്‍ …പക്ഷെ അതിനേക്കാള്‍ അവനെ വേദനിപ്പിച്ചത്..ഒരുപാടാഗ്രഹിച്ചിട്ടും അനിയത്തിയുടെ കല്യാണത്തിനു പോകാന്‍ കഴിയാത്തതിലായിരുന്നു…നഷ്ടപ്പെടും പോള്‍ എല്ലാം അങ്ങിനെയാണു നഷ്ടപ്പെട്ടു കോണ്ടേയിരിക്കും …വേണു പതിയെ പതിയെ അത് തിരിച്ചറിഞ്ഞു …

 

യാത്ര തുടരും …11 ഇല്‍

 

 

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w