യാത്ര -11

 

 

വേണുവിന്റെ ഗ്രാമത്തിലന്ന് രണ്ടൊ, മുന്നോ വീടുകളിലെ ടെലിഫോണ്‍ കണക്ഷനുള്ളൂ, അതില്‍ തന്നെ അടുത്തുള്ളത് എന്ന് പറഞ്ഞാല്‍ സ്കൂളിനടുത്തുള്ള ദാമോദരന്‍ മാഷുടെതാണു, മാഷും ഭാര്യയും മാത്രമെ വീട്ടില്‍ ഉള്ളൂ , മക്കള്‍ എല്ലാവരും ദൂരെ പുറത്ത് ജോലി ചെയ്യുന്നതിനാല്‍ അതവിടെ വെച്ചിരിക്കുന്നു. വേണുവിന്റെ വീട്ടിലെയ്ക്കവിടെ നിന്നും പത്തു മിനിറ്റ് നടക്കണം .ദാമോദരന്‍ മാഷ് ആര്ക്കെങ്കിലും ഫോണ്‍ വന്നാല്‍ വഴിയിലൂടെ പോകുന്ന ആരോടെങ്കിലും പറഞ്ഞയക്കുകയോ അല്ലെങ്കില്‍ അന്വെഷിച്ചു ചെന്നാല്‍ പറയുകയെ ഉള്ളൂ..അദ്ദേഹത്തിനു വയസ്സായിരിക്കുന്നു, നടാക്കാനു ബുദ്ധിമുട്ടുണ്ട്..

 

അത്യാവശമായതിനാല്‍ മാത്രമാണു വേണൂ യാമിനിയോട് വിളിച്ചു പറയാന്‍ പറഞ്ഞത്

 

യാമിനിയുടെ ഒരു ബന്ധു അത്യാസന്ന നിലയില്‍ മദ്രാസില്‍ കിടക്കുന്നു , അവളുടെ കൂടെ പെട്ടെന്ന് പോകേണ്ടി വന്നതിനാല്‍ അവനു കല്യാണത്തിനു എത്താന്‍ കഴിയില്ല എന്ന് മാത്രം . .എങ്ങിനെയെങ്കിലും വിവരം അറിയിക്കാമെന്ന് മാഷ് ഏറ്റു..

 

ശരിയായ സം ഭവങ്ങള്‍ അറിഞ്ഞാലുള്ള അച്ഛന്റെ അവസ്ത്ഥ വേണു ആലോചിച്ചു , അസുഖമാണെന്ന് പറഞ്ഞാലും ഓടിവന്നേയ്ക്കും , ഈ അവസ്ഥയില്‍ കാണേണ്ടാ..എല്ലാം ഒന്ന് ആറിത്തണുക്കുന്നതിനു മുന്പ് വന്നാല്‍ ജോലിക്കാര്‍ ആരെങ്കിലും പറഞ്ഞു കൊടുക്കാന്‍ മടിക്കില്ല..

 

ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ച്ചാര്ജ്ജ് ചെയ്ത് ആ വലിയ വീട്ടിലെ താമസം അവനു ശരിക്കും അസഹനീയമായി തോന്നി , ഒറ്റയ്ക്കാവും മിക്കവാറും , ജോലിക്കാര്‍ ആരും പഴയ  പോലെ അടുപ്പം കാണിച്ചില്ല , ഒരു പരിധി വരെ അവരെല്ലാം അവനെ ഭയപ്പെടുന്നത് പോലെ തോന്നി , രവി യുടെ അഭാവഅവളുടെ അച്ഛന്‍ തുടങ്ങിയ കണ്‍ സ്റ്റ്രക്ഷന്‍ കമ്പനി , രവി അവളുടെ പേര്‍ വെച്ച് തുടങ്ങിയ തുണിത്തരങ്ങളുടെയും , തുകല്‍ , സ്വര്‍ ണ്ണം തുടങ്ങിയ പുരുഷന്‍ മാരുടെയും സ്ത്രീകളുടേയും എല്ലാ തരം വസ്ത്രങ്ങള്‍ , ആഭരങ്ങള്‍ , ചെരുപ്പുകള്‍ , ബാഗുകള്‍ , എന്നിവയുടെ നിര്‍ മ്മാണം , വിതരണം , കയറ്റുമതി, എല്ലാ പ്രധാന നഗരങ്ങളിലും വലിയ ഷോപ്പുകള്‍ ,രവി  ബുദ്ധിമാനായ ബിസിനസ്സ് മാനായതിനാല്‍ ഓരോന്നും നിയന്ത്രിക്കാന്‍ വളരെ കഴിവുള്ള ആളുകളെ ഓരോ വിഭാഗമായി തിരിച്ച് ക്യത്യമായ രീതിയില്‍ മുന്നോട്ട് കൊണ്ട് പോയിരുന്നു, ഒരിക്കലും ഒരു പരിധിയില്‍ കൂടുതല്‍ ഇടപെടാതെ തന്നെ … യാമിനി എല്ലാവരേയും പരിചയപ്പെട്ടു , കരുതലോടെ നിയന്ത്രണം ഏറ്റെടുത്തു ..മുന്പത്തേതില്‍ നിന്ന് ആര്ക്കും ഒരു മാറ്റവും തോന്നാതെ..ത്തില്‍ യാമിനി വളരെ തിരക്കിലായി , രാത്രി എത്തിയാല്‍ തന്നെ ഒരുപാട് വൈകി ,   അവളുടെ അച്ഛന്‍ തുടങ്ങിയ കണ്‍ സ്റ്റ്രക്ഷന്‍ കമ്പനി , രവി അവളുടെ പേര്‍ വെച്ച് തുടങ്ങിയ തുണിത്തരങ്ങളുടെയും , തുകല്‍ , സ്വര്‍ ണ്ണം തുടങ്ങിയ പുരുഷന്‍ മാരുടെയും സ്ത്രീകളുടേയും എല്ലാ തരം വസ്ത്രങ്ങള്‍ , ആഭരങ്ങള്‍ , ചെരുപ്പുകള്‍ , ബാഗുകള്‍ , എന്നിവയുടെ നിര്‍ മ്മാണം , വിതരണം , കയറ്റുമതി, എല്ലാ പ്രധാന നഗരങ്ങളിലും വലിയ ഷോപ്പുകള്‍ ,രവി  ബുദ്ധിമാനായ ബിസിനസ്സ് മാനായതിനാല്‍ ഓരോന്നും നിയന്ത്രിക്കാന്‍ വളരെ കഴിവുള്ള ആളുകളെ ഓരോ വിഭാഗമായി തിരിച്ച് ക്യത്യമായ രീതിയില്‍ മുന്നോട്ട് കൊണ്ട് പോയിരുന്നു, ഒരിക്കലും ഒരു പരിധിയില്‍ കൂടുതല്‍ ഇടപെടാതെ തന്നെ … യാമിനി എല്ലാവരേയും പരിചയപ്പെട്ടു , കരുതലോടെ നിയന്ത്രണം ഏറ്റെടുത്തു ..മുന്പത്തേതില്‍ നിന്ന് ആര്ക്കും ഒരു മാറ്റവും തോന്നാതെ..

 

ഇറങ്ങി പോയാലും രവിചന്ദ്രന്‍ ഇനിയും വന്നേയ്ക്കുമോ എന്ന ചിന്ത വേണു വിനെ ഭയപ്പെടുത്തി , യാമിനിയ്ക്ക് പേടിയൊന്നുമുണ്ടായിരുന്നില്ല ..അവളാണു പറഞ്ഞത് ..

 

” രവി ഇനി വരില്ല..ഡിവോര്‍ സ് പെറ്റീഷന്‍ കൊടുത്തിട്ടൂണ്ട്..എല്ലാം ശരിയാകാന്‍ പോകുകയാണു ..”

 

അദ്ദേഹത്തെ കാണുകയാണെങ്കില്‍ സ്വന്തമസ്ഥ ബോധിപ്പിക്കണം എന്ന് വേണൂ കരുതി വെച്ചു , പാലു തന്ന കൈയ്ക്കു തന്നെ  കടിച്ചെന്ന് തോന്നരുതല്ലോ ..അച്ഛനോടെങ്ങാനും പറയുമോ എന്ന ഭയം വേറെ..

 

കോടതി അവരെ പിരിയാന്‍ അനുവദിച്ചു …യാമിനിയുടെ വാദങ്ങളെ അയാള്‍ എതിര്‍ ത്തില്ല.. അതില്‍ അവള്‍ വല്ലതെ സന്തോഷിച്ചു ..തെളിവുകള്‍ എല്ലാം അവള്‍ ക്കനുകൂലമാണല്ലോ …അതുണ്ടാക്കിയ ബുദ്ധിയും  അവളുടേത്..

അഡ്വക്കേറ്റിനോട് സം സാരിക്കാന്‍ പോയ യാമിനിയെ കാത്ത് കോടതി വളപ്പില്‍ നില്ക്കുമ്പോഴാണു വെണൂ വിന്റെ രവി തൊട്ട് വിളിച്ചത് , അവന്റെ പിന്നിലൂടെ വന്ന് …

 

അവന്റെ കണ്ണിലെ പരിഭ്രമം കണ്ടിട്ടാണു അദ്ദേഹം പറഞ്ഞത്

 

” പേടിക്കേണ്ടാ..ഇനി ഞാന്‍ ഒരിക്കലും ഒരു ബുദ്ധിമുട്ടാകില്ല.. നാട്ടില്‍ അറിയിക്കുമെന്നും …”

 

കുനിഞ്ഞു പോയ അവന്റെ താടി പിടിച്ചുയര്‍ ത്തി അദ്ദേഹം തുടര്ന്നു

 

” ഒരു പരിധി വരെ ഞാന്‍ ഊഹിച്ചു കാര്യങ്ങള്‍ ..എന്നാലും  ജീവിതം നഷ്ടപ്പെടാതെ സൂക്ഷിക്കുക..അതിനു പകരം വെയ്ക്കാന്‍ മറ്റൊന്നുമില്ല..”

 

രവിയുടെ കണ്ണില്‍ അപ്പോള്‍ പഴയ വാത്സല്യം വേണൂ കണ്ടു

 

 

അവന്‍ പൊടുന്നനെ കുമ്പിട്ട് രവിയുടെ കാലില്‍ തൊട്ടു

 

” എന്നോട് പൊറുക്കണം ..മന:പ്പൂരവം ഞാന്‍ …”

 

രവി അവനെ തടഞ്ഞിട്ട് പറഞ്ഞു

 

” എയ് സാരമില്ല..എപ്പോഴെ സം ഭവിക്കേണ്ടതായിരുന്നു..ഇപ്പൊ ഇങ്ങനെ ആയെന്നെ ഉള്ളു..”

 

സ്വന്തം കാറിനടുത്തേയ്ക്ക് കൂട്ടി കൊണ്ട്പോയിട്ട് അതിലിരിക്കുന്ന സ്ത്രീയെ അവനു അദ്ദേഹം പരിചയപ്പെടുത്തി

” ഇത് അനുപമ , എന്നെ ശരിക്കും മനസ്സിലാക്കിയിട്ടുള്ള, സ്നേഹിച്ചിട്ടുള്ള , ഒരേ ഒരു വ്യക്തി , എല്ലാ കാലത്തേയും എന്റെ കൂട്ട്..”

 

അവര്‍ ക്ക് യാമിനിയെക്കാളും സൌന്ദര്യമുണ്ടെന്ന് തോന്നിയില്ല..പക്ഷെ മുഖത്തെ ശാന്തത് ആരേയും ആകര്ഷിക്കാന്‍ കഴിവുണ്ടെന്ന് തോന്നി..പതിയെ അവര്‍ സം സാരിച്ചത്

 

” വേണു വല്ലെ ..മാഷുടെ മകന്‍ …എന്നോട് പറഞ്ഞിട്ടുണ്ട്..”

 

യാത്ര പറഞ്ഞു , അവരുടെ കാര്‍ പോയി…അനുപമയെ പറ്റി കൂടുതല്‍ അറിയണം എന്നുണ്ടായിരുന്നു വേണൂവിനു ..പക്ഷെ യാമിനിയോട് ചോദിക്കാന്‍ കഴിയില്ല…

 

കോടതിയില്‍ നിന്ന് തിരിച്ചുള്ള യാത്രയില്‍ യാമിനി ഒന്നും സം സാരിച്ചില്ല..പുറമെ ധൈര്യം കാണിക്കുണ്ടെങ്കിലും ഉള്ളില്‍ എവിടേയോ അവള്‍ സങ്കടപ്പെടുന്നതെ പോലെ തോന്നിച്ചു വേണുവിനു..അവനായിരുന്നു ഡ്രൈവ് ചെയ്തിരുന്നത് …കഴിഞ്ഞു പോയ ദിനങ്ങള്‍ ഓരോന്നും ഓര്ത്തേടുക്കാന്‍ ശ്രമിച്ചു , ജോലി തേടി വന്നത് , ദയ കാണിച്ചു ജോലി തന്നത് …, ഒടുവില്‍ തിരിച്ചു നല്കിയത് ..ഇങ്ങനൊരു കാര്യമൊഴികെ ബാക്കിയെല്ലാം അദ്ദേഹം കരുതിയിരുന്നു – ഇങ്ങനത്തെ ജീവിതം മടുത്തിരുന്നു വല്ലാതെ ..പിടിച്ചു നിന്നത് , നിര്‍ ത്തിയത് അനുപമ ആയിരിക്കാം ..അവരേയും ആ ബന്ധത്തേയും കുറിച്ച് അവനു വല്ലാത്ത ജിജ്ഞാസ തോന്നി അവനു , അറിയാനുള്ള മാര്ഗ്ഗം കിട്ടിയത് യാമിനി തന്നെ സം ഘടിപ്പിച്ച ഒരു പാര്ട്ടിയിലാണു , സമൂഹത്തിലെ പ്രമുഖരും , സ്വന്തം സ്റ്റാഫിലെ ഉയര്‍ ന്നവും മുതിര്ന്നവര്ക്കും വേണ്ടി നടത്തിയത്..സീനിയര്‍ അക്കൌണ്ടറ്റ് പെരുമാള്‍ , വിവാഹം കഴിക്കാത്ത , ആരെടും പെട്ടെന്ന് അടുക്കുന്ന , ഭലിത പ്രിയനായ ഒരു മനുഷ്യന്..രവിയുടെ സുഹ്യത്തും ജ്യേഷ്ഠനും ഒക്കെ ആയിരുന്നു , ചില രാത്രികളില്‍ , യാമിനിയുടെ വീട്ടില്‍ നിന്നിറങ്ങി പോയി , താമസിച്ചിരുന്നത്രെ പെരുമാളുടെ കൂടെ..അയാളാണു പറഞ്ഞത് …വിശദമായി….;

 

യാത്ര തുടരും -12 ഇല്‍

 

 

 

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w