യാത്ര-12

 

 

 

 

 

 

 

 

 

പെരുമാള്‍ പതുക്കെയാണു പറഞ്ഞു തുടങ്ങിയത്,

 

ശ്രീ രാഘവാ കണ്സ്ട്രക്ഷണിന്റെ എം .ഡി രാഘവക്കൈമള്‍ , രവിചന്ദ്രനു ജോലി നല്‍ കാന്‍ 2 കാരണങ്ങളുണ്ടായിരുന്നു, ഒന്ന് അദ്ദേഹത്തിന്റെ സുഹ്യത്തായ കോളേജ് അദ്ധ്യാപകന്‍ എഴുതി രവിചന്ദ്രന്റെ കയ്യില്‍ കൊടുത്തയച്ച ശുപാര്ശ കത്തിലെ വരികള്‍  ” ഒരു വരുമാനം അത്യാവശമായ കുടുമ്ബത്തിലെ അം ഗവും , പഠിക്കാന്‍ മിടുക്കനും , എനിക്ക് പ്രിയപ്പെട്ട വിദ്യാര്‍ ത്ഥികളിലെ ഒരാളുമായ രവിയ്ക്ക് ഒരു ചെറിയ ജോലി നല്കുന്നതെങ്കിലും പോലും വലിയ കാര്യമായിരിക്കും ” രണ്ടാമത് അയാളുടെ മാര്ക്കുകള്‍ ..ഗ്രാമത്തില്‍ നിന്ന്  വന്ന് അമ്മാവന്റെ ഒക്കെ സഹായത്തില്‍ പഠിച്ചിരുന്ന അവന്റെ  കാര്യങ്ങളും ചോദിച്ചറിഞ്ഞപ്പോല്‍ കൈമള്‍ കൂടുതല്‍ ഒന്നും ആലോചിക്കാതെ ജോലി നല്കി.. കെട്ടിടം പണിയുന്നിടത്തെ സ്റ്റോര്‍ കീപ്പര്‍ ആയിട്ടായിരുന്നു തുടക്കം ..ആത്മാര്‍ ത്ഥത , കാര്യങ്ങള്‍ പഠിക്കുന്നതിലും ചെയ്യുന്നതിലും ഉള്ള വേഗത , ക്യത്യത , അയാളെ കൈമളുടെ വിശ്വസ്തനും  വലം കൈയുമാക്കി, പതിയെ പതിയെ എല്ലാറ്റിന്റേയും ചുമതല അയാളിലായി..പുതിയ കുറെ ബിസിനസ്സുകളും …മകള്‍ കുട്ടിയായിരിക്കുമ്പോഴെ ഭാര്യ മരിച്ചിട്ടും മറ്റൊരു വിവാഹം കഴിക്കാത്ത , ആത്മാര്‍ ത്ഥതയില്ലാത്ത ബന്ധുക്കളില്‍ നിന്ന് അകന്ന് കഴിഞ്ഞിരുന്ന കൈമളിനു , തന്റെ കാലത്തിനു ശേഷം മകളെയും ബിസിനസ്സിനേയും വിശ്വസിപ്പിച്ച് ഏല്പ്പിക്കാനുള്ള ഒരാള്‍ രവിചന്ദ്രന്‍ ആണെന്ന് വിശ്വസിച്ചു…അത് തെറ്റായിരുന്നില്ല…പക്ഷെ അതില്‍ അദ്ദേഹത്തിന്റെ മാത്രം തീരുമാനമല്ലാതെ വിവാഹിതരാകാന്‍ പോകുന്നവരുടെ ഇഷ്ടമോ ഒരു പരിധിവരെ സമ്മതമോ ചോദിച്ചിരുന്നില്ല, അല്ലെങ്കില്‍ അദ്ദേഹം കണക്കാക്കിയിരുന്നില്ല..യാമിനി പുറത്തെവിടെയോ പഠിക്കുകയായിരുന്നുതൊട്ടതെല്ലാം പൊന്നാക്കിയ ഒരു മിടുക്കനെ തന്റെ മകള്‍ ഇഷ്ടപ്പെടാതിരിക്കില്ല എന്ന് അദ്ദേഹം കരുതിയിരിക്കാം ..രവി അത്രയ്ക്ക് മിടുക്കനായിരുന്നു, അതു കൊണ്ട് തന്നെ അയാളെ കൈമള്‍ വിലക്കെടുക്കുകയായിരുന്നു എന്ന് പറയാം …നാട്ടില്‍ അച്ഛന്‍ ഇല്ലാത്ത വീട്ടിലെ പാവങ്ങളായ അമ്മയ്ക്കും , സഹോദരനും , സഹോദരിമാര്ക്കും വേണ്ടിയാണു അയാള്‍ ഒരു പരിധിവരെ ജീവിച്ചിരുന്നത്.., അതു കൊണ്ട് തന്നെ കൈമള്‍ പറഞ്ഞപ്പോള്‍ അയാള്ക്ക് എതിര്‍ ക്കാന്‍ കഴിഞ്ഞില്ല , കൈമള്‍ നേരിട്ട് സഹായിച്ചാണു അവരെ നല്ല നിലയില്‍ എത്തിച്ചത് , സഹോദരനു ഉന്നത പഠനം ​പിന്നെ  വിദേശത്ത് ജോലി , സഹോദരിമാര്ക്കും , നല്ല നിലയിലേയ്ക്ക് വിവാഹം , നഗരത്തില്‍ ഓരൊരുത്തര്‍ ക്കും വീടുകള്‍ എല്ലാം …എന്തൊക്കെ ആയാലും രവി ഉള്ളില്‍ ഒരു നാട്ടിന്‍ പുറത്ത് കാരനായിരുന്നു, യാമിനി തനി മോഡേര്ണും , അതില്‍ തുടങ്ങിയിരിക്കാം അവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ,പിന്നെ ജോലിക്കാരനായിരുന്ന ഒരാളെ  ഭര്‍ ത്താവായി കാണാന്‍ കഴിയാതിരുന്നിരിക്കാം , പ്രധാനമായി അവര്ക്ക് കുട്ടികളും ഉണ്ടായില്ല..”

പെരുമാള്‍ ഒന്ന് നിര്‍ ത്തി നെടുവീര്‍ പ്പിട്ട് തുടര്‍ ന്നു..

 

“മനസ്സില്‍ ഒരു പാട് നന്മകളുള്ള ഒരാളാണു രവി, ഈ നഗരത്തില്‍ വന്നതിനു ശേഷവും ഇടയ്ക്കിടയ്ക്ക്, വിവാഹത്തോടെ കുടും ബമുണ്ടായിരുന്നത് നഗരത്തില്‍ വന്നിട്ടും ചിലപ്പോഴൊക്കെ , അമ്മയുടെ മരണത്തിനു ശേഷം അപൂര്‍ വമായിട്ടും രവി ഗ്രാമത്തിലെത്തിയിരുന്നു..അതു കൊണ്ട് മാത്രമാണു ചെറിയ ക്ലാസ്സില്‍ പഠിപ്പിച്ഛിരുന്ന തന്റെ അച്ഛനെ ഓര്ക്കുന്നതും അതു കൊണ്ട് തനിക്കിവിടെ ജോലി നല്കിയതും ..തന്നെ കണ്ടപ്പോള്‍ അയാള്‍ അയാളുടെ ചെറുപ്പം ഓര്ത്തു പോയെന്ന് എന്നോറ്റ് പറഞ്ഞത്”

 

വേണു വിനു വല്ലാത്ത അസ്വസ്ത്ഥത തോന്നി , തെറ്റ് ചെയ്തെന്ന ചിന്ത ധൈര്യത്തെ ചോര്‍ ത്തികളയുന്നതിനു മുന്പ് അവന്‍ ഗ്ലാസ്സിലേയ്ക്ക് മദ്യം പകര്ന്നു, പെട്ടെന്ന് കഴിച്ചു ,

 

 

 

 

 

 

മേശപ്പുറത്തിരുന്ന പെരുമാളുടെ സിഗറെറ്റ് പാക്കറ്റില്‍ നിന്ന് ഒന്നെടുത്ത് കത്തിച്ച് പുകയൂതി വിട്ടു, കുറച്ച് നാളായി തുടങ്ങിയ ശീലമാണു ..

 

കുറച്ച് ആകാം ക്ഷയോടെയാണു ചോദിച്ചത്

 

” അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ ..”

അയാള്‍ പുച്ഛ ഭാവത്തില്‍ ചിരിച്ചു

 

” ഒരു ബന്ധവുമില്ല..ചോദിച്ചപ്പോള്‍ പറഞ്ഞത് ..എനിക്ക് നിങ്ങള്‍ മാത്രമെ ഒരു സഹോദരനായിട്ടുള്ളൂ എന്നാണു..പിന്നെ ഞാന്‍ ചോദിച്ചിട്ടില്ല..”

 

അയാളും ഒരു സിഗറെറ്റെടുത്ത് കത്തിച്ചു , ഗ്ലാസ്സിലെ ബാക്കി വെച്ചിരുന്നത് പതിയെ കഴിച്ചു.

 

” അപ്പോള്‍ അനുപമ ..?    , അവരു തമ്മിലുള്ള ബന്ധം ..?”

വേണു അല്പം കൂടി ഒഴിച്ച് അതും വേഗത്തില്‍ കഴിച്ച് ഉത്തരത്തിനായി കാതോര്‍ ത്തു ..എന്തോ ആലൊചിച്ചിരുന്നതു പോലെ ഇരുന്ന പെരുമാളിന്റെ മുഖം പെട്ടെന്ന് ആ ചോദ്യത്തില്‍ ഗൌരവമാകുന്നത് അവന്‍ കണ്ടു ..അയാള്‍ ആലോച്ചിട്ടാണു മറുപടി പറഞ്ഞത് …

 

യാത്ര തുടരും ..13ല്‍

 

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w