യാത്ര- 8

ഷവറിനടിയില്‍ ഇരുന്ന് പൊട്ടിക്കരഞ്ഞു – മനസ്സില്‍ തലേന്ന് നടന്ന ഓരൊ കാര്യങ്ങള്‍ തെളിഞ്ഞു വരും തോറും ., ഓട്ട മത്സരത്തില്‍ കാല്‍ തെറ്റി വീണു അയോഗ്യനാക്കിയ കുട്ടിയെ പോലെയായിരുന്നു മനസ്സ്…ഒടുവില്‍ രമയുടെ മുഖം വന്നു,പിന്നെ അച്ഛന്‍ ,അമ്മ ,ശ്രീലത….അവരുടെ സന്തോഷത്തിനിടയില്‍ ലക്ഷ്മിയുടേ മുഖം മറഞ്ഞു പോയി..വീട്ടിലെ ഓരോരു ത്തരുടെയും പിന്നിലേയ്ക്ക് മാറി മാറി..പിന്നെ കണ്ടില്ല…

കുളി കഴ്ഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ജേക്കബ്ബേട്ടന്‍ കാത്തു നില്ക്കുന്നു .;

”  നിന്നെ മാഡം , കാണണമെന്ന് പറഞ്ഞു..”

നിര്‍ ത്തിയിട്ടയാള്‍ പരിഹാസത്തോടെ ചോദിച്ചു..

” ഇന്നലെ എന്തായിരുന്നു , രാത്രിയില്…?? നിന്റെ യോഗം ..കാലം തെളിഞ്ഞൂ..”

ഒന്നും മിണ്ടിയില്ല..വസ്ത്രം മാറി ചെന്നപ്പോള്‍ യാമിനി ഒരു യാത്രയ്ക്ക് ഒരുങ്ങി നില്ക്കുന്നു

” വേണു , നമ്മളിന്ന് തന്റെ വീട്ടില്‍ പോകുന്നു..” അവന്റെ മുഖത്തെ അത്ഭുതം കണ്ടപ്പോള്‍ അവള്‍ പിന്നേയും ചോദിച്ചു

” എത്ര കാലമായി പോയിട്ട്..”

” രണ്ടു വര്‍ ഷം ..അമ്മയ്ക്ക് സുഖല്ല്യാതെ ആയപ്പോ..ആശുപത്രിയില്‍ പോയി കണ്ടിരുന്നു…അല്ലാതെ..” അവന്‍ തല കുനിച്ച് നിന്നണു മറുപടി പറഞ്ഞത്.

കാര്‍ ഡ്രൈവ് ചെയ്തത് യാമിനിയാണു..വില കൂടിയാ വസ്ത്രങ്ങളും മധുര പലഹാരങ്ങളും അവള്‍ തന്നെയാണു തിരഞ്ഞെടുത്തത്..വില കണ്ട് അമ്പരന്നു പോയ വേണു വിനോട് യാമിനിയാണു പറഞ്ഞത്..

” വീട്ടുകാരെ ഓര്‍ ത്ത് , നിസ്സഹായതയുടേ , ഇല്ലായ്മയുടേ പേരില്‍ താന്‍ ഒരിക്കലും സങ്കടപ്പെടരുത്..ഒന്നിനും ഒരു കുറവുണ്ടാകാന്‍ പാടില്ല..” കാറില്‍ ചെന്ന് വീട്ടു പടിക്കല്‍ നിന്നപ്പോള്‍ തന്നെ എല്ലാവരും ഓടി വന്നു ..അത്ഭുതത്തോടും സന്തോഷത്തോടും ..

കണ്ടതെ അമ്മ കണ്ണു നിറച്ചു

” എത്ര കാലായെടാ ഒന്ന് ഇവിടെ ഒന്ന് വന്നിട്ട്…” ക്ഷീണിച്ചു പോയ ആ കൈകള്‍ പിടിച്ചു ..പിന്നെ കെട്ടിപ്പിടിച്ചു അവനും കരഞ്ഞു..

അമ്മ നന്നായി ക്ഷീണിച്ചു പോയി..

” അമ്മ മരുന്ന് കഴിക്കുന്നില്ലെ..ഇപ്പൊ കുഴപ്പമൊന്നുമില്ലല്ലോ ..”

” നിക്കെന്ത് കുഴപ്പം ..? നിന്നെ കാണണമെന്ന് തോന്നും ഇടയ്ക്ക് അപ്പൊ ..

കണ്ണു തുടച്ച് അമ്മ പതിയെ പറഞ്ഞു

അച്ഛനു വലിയ മാറ്റങ്ങളില്ല..രമ അത്ഭുത പ്പെടുത്തി..വലിയ കുട്ടിയായി..ചെറുത് – ശ്രീലതയ്ക്കും ,നല്ല മാറ്റങ്ങള്‍ ..

യാമിനിയെ എല്ലാവര്‍ ക്കും പരിചയപ്പെടുത്തി..കയ്യില്‍  കരുതിയിരുന്നത് എല്ലാവര്‍ ക്കും നല്കി..

യാമിനിയാണു പറഞ്ഞത്.

” ഇറങ്ങാണൂ..വേണുനെ കൊണ്ട് പോകാണം ..ഇത്ര ദൂരം തനിയെ പോകേണ്ടെ..കല്യാണത്തിനു വരാം ..”

എല്ലാവര്‍ ക്കും സങ്കടം വന്നു -നിശ്ശബ്ദതയിലാണു ഇറങ്ങിയത്..

” ലക്ഷ്മിയേട്ടത്തി എപ്പോഴും അന്വേഷിക്കും ..പാവം നല്ല സങ്കടാണു..ഏട്ടനെ കാണാതെ..”

രമ പടിക്കല്‍ വന്ന് പതുക്കെ പറഞ്ഞു..യാമിനി അച്ഛനോട് എന്തൊക്കെയോ സം സാരിച്ച് പുറകെ   ..

യാമിനി വന്ന് കാറില്‍ കയറിയിട്ടും അറിയാതെ ചുറ്റും നോക്കി നിന്നു..

തിരിച്ചുള്ള യാത്രയില്‍ മൌനമായിരിക്കുന്നത്കണ്ടാണു യാമിനി ചോദിച്ചത്..

” സങ്കടായോ..പെട്ടെന്ന് തിരിച്ചത്..” മുഖത്തേയ്ക്ക് നോക്കിയതല്ലാതെ വേണു ഒന്നും മിണ്ടിയില്ല…

ഗൂഢമായ പുഞ്ചിരിയോടെയാണു അവര്‍ തുടര്‍ ന്ന് ചോദിച്ചു..

” അവരെ കൂടാതെ വേറെയാരേയോ കാണാനുണ്ടായിരുന്നു..അല്ലെ..”

” ഉവ്വ്..” പറയാതിരിക്കാന്‍ കഴിഞ്ഞില്ല..

” ആരാണത്..” യാമിനിയുടെ മുഖത്തും ശബ്ദത്തിലും പരിഹാസം ..

അത് തിരിച്ചറിഞ്ഞെങ്കിലും പറഞ്ഞു.

” ഞാന്‍ സ്നേഹിച്ചിരുന്ന ഒരു പെണ്കുട്ട്യെ..” ശബ്ദം താഴന്നതാണെങ്കിലും ഉറച്ചിരുന്നു..

അവളുടെ മുഖം ദേഷ്യത്താല്‍ ചുവക്കുന്നത് അവന്‍ കണ്ടു..

പെട്ടെന്ന് തന്നെ ഭാവം മാറി..അവള്‍ പൊട്ടിച്ചിരിച്ചു..പുച്ഛത്തോടെ പറഞ്ഞു..

” സ്നേഹം ..നിങ്ങള്‍ ആണുങ്ങള്‍ ക്ക് എന്തിനോടും ഇഷ്ടം തോന്നും ..സ്വന്തമാക്കാന്‍ ആവേശവും ..അതിനുള്ള ഒരു വഴി..അഥവാ പേര്‍ ..സ്നേഹം .. ആവേശം പക്ഷെ പെട്ടെന്ന് തന്നെ തീരുകയും ചെയ്യും ..സ്ത്രീയ്ക്ക് പക്ഷെ കുറച്ച് ഇഷ്ടങ്ങളെ ഉണ്ടാകൂ..ഉള്ളത് തീവ്രമായിരിക്കും ..പതിയെ പതിയെ ..അതിലേയ്ക്കെത്തും ..മരണം വരെ ഉണ്ടാകുകയും ചെയ്യും …നിങ്ങളപ്പോഴേയ്ക്കും പുതിയ ആവേശങ്ങളിലായിരിക്കും ..”

വേണു പുറത്തെ കാഴ്ചകളിലേയ്ക്ക് നോക്കിയിരുന്നു…അല്പനേരം കഴിഞ്ഞ്

അവള്‍ തന്നെ സം സാരിച്ചു..” രവി വരാതിരിക്കില്ല..എനിക്ക് വേണു വിനെ അവിടെ വേണം ..” അവന്‍ അവളുടേ മുഖത്തേയ്ക്ക് നോക്കി..അവള്‍ എതിരെ വരുന്ന വാഹനത്തെ ശ്രദ്ധിച്ചു…

രവിചന്ദ്രന്‍ വന്നു..രണ്ടാഴ്ചയോളം കഴിഞ്ഞ്..രാത്രിയില്..നാട്ടില്‍ രമയുടേ കല്യാണത്തിന്റെ ക്യത്യം ​രണ്ട് ദിവസം മുന്പ്..കല്യാണത്തിനു പോകാന്‍ കഴിഞ്ഞില്ല—സാധിച്ചില്ലെന്ന് പറയുന്നതാണു ശരി..സം ഭവങ്ങള്‍ അത്രയ്ക്കായിരുന്നു…

തുടരും  9 ഇല്‍
..

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w