യാത്ര -7

മുകളിലേയ്ക്ക് കയറി പോകാറില്ല  എപ്പോഴും , ആവശ്യം  ഒഴിവാക്കാനാവാത്തതിനാല്‍ പോയി , വാതില്‍ ക്കല്‍ ചെന്നപ്പോള്‍ തന്നെ  ഉച്ചത്തില്‍  യാമിനിയുടെ ശബ്ദം കേട്ടു..അത്തരം പൊട്ടിത്തെറികളും പിന്നെ ശാന്തതയും ഉണ്ടാകാറുണ്ട്…കാത്തു നിന്നു വാതില്‍ ക്കല്‍ നിന്ന് മാറി..എന്നാലും കേള്‍ ക്കാനുണ്ട്..

” എന്തിനാണിപ്പോള്‍ വന്നത് അവളുടെ കൂടെ തന്നെ കഴിയായിരുന്നില്ലെ ..?

” നീ കാര്യമറിയാതെ സം സാരിക്കയാണു..”

” അല്ല , നിങ്ങള്‍ അവിടെ ത്തന്നെ യാണു..ഞാന്‍ അറിഞ്ഞു , ബിസിനസ്സിന്റെ ആവശ്യമാണു എന്ന് പറഞ്ഞ് നിങ്ങള്‍ പോയിടത്തേയ്ക്ക് , നിങ്ങള്‍ എത്താഞ്ഞിട്ട് എനിക്ക് പോകേണ്ടീ വന്നു…എവിടെ ആയിരുന്നെന്ന് ക്ലുബ്ബില്‍ പാട്ടാണു..”

യാമിനിയുടെ ശബ്ദം പിന്നേയും ഉയര്‍ ന്നു

” ക്ലുബ്ബ് കാരല്ല നമ്മുടെ ജീവിതം തീരുമാനിക്കുന്നത്..”-അയാളും ഉറക്കെ ത്തന്നെയാണു പറയുന്നത്..

” നല്ലതൊന്നും നിങ്ങള്‍ ഇഷ്ടപ്പെടില്ല , നിങ്ങള്‍ , നിങ്ങള്‍ ചതിയനാണു.” അവരുടെ വാക്കുകളില്‍ അമര്‍ ഷം

” എന്റെ സ്വത്തുക്കളെ മാത്രം സ്നേഹിക്കുന്ന നന്ദി കെട്ടവന്‍ ..”

ഒരടിയു ടെ ശബ്ദം കേട്ടു- പിന്നെ ഒരലര്‍ ച്ചയും ..

” ശരിയാണു , നീയെന്നും അതിന്റെ അഹങ്കാരത്തിലാണു, ഞാനൊരടിമയും , ഞാനാഗ്രഹിച്ചപ്പോഴൊന്നും എന്നെ സ്നേഹിക്കാനോ ശ്രദ്ധിക്കാനോ നിനക്ക് കഴിഞ്ഞിട്ടില്ല,;അവള്‍ എനിക്കൊരാശ്വാസമാണൂ..” വാതില്‍ വലിച്ചടച്ച് ഇറങ്ങി എങ്ങൊട്ടോ പോയി..ഇനി ഇറങ്ങുകയേ നിവര്‍ ത്തിയുള്ളൂ…എന്തും ചെയ്യും എന്ന് ഒരു പിടിയില്ലാതെ പറ്റികള്‍ ഇറങ്ങുമ്പോള്‍ തുറന്ന് കിടന്ന വാതിലൂടെ ശബ്ദം കേട്ടു –

“വേണൂ എന്താ ഇവിടെ..?”

” ഒന്നുമില്ലാ” തിരിഞ്ഞു നിന്ന് പതുക്കെ മറുപടി പറഞ്ഞു” താന്‍ കാര്യം പറയെടോ..” അവരടുത്ത് വന്നപ്പോള്‍ മദ്യം മണത്തു..

കാര്യം പറഞ്ഞു മടിച്ച്…കേട്ടപ്പോള്‍  പറഞ്ഞ മറുപടി അത്ഭുതപ്പെടുത്തി ..

” ഞാന്‍ സഹായിക്കാം താന്‍ അകത്തേയ്ക്ക് വരു..”

മടിച്ചാണു റൂമില്‍ പോയാത്..ഒരു പാട് നിര്‍ ബന്ധിച്ചപ്പോഴാണു കസേരയില്‍ ഇരുന്നത്..

” താന്‍ കഴിക്കുമോ ..” അവരുടെ ശബ്ദം സാധാരണയിലും പരുക്കന്‍

” ഇല്ല ” മുഖത്ത് നോക്കതെയാണു മറുപടി പറഞ്ഞത്

” കഴിച്ചിട്ടേയില്ലാ, ?? ” ചോദ്യമാവര്‍ ത്തിയ്ക്കാണു പറഞ്ഞതു വിശ്വസിച്ചിട്ടില്ല

” ഇല്ല, ഇതു വരെ കഴിച്ചിട്ടേയില്ല..എനിക്കിഷ്ടല്ല..”

” എയ് അങ്ങിനെ പറഞ്ഞാലെങ്ങിനെ യാ…ഇന്ന് തുടങ്ങാം ..ഇഷ്ടമായിക്കൊള്ളും ..”

നിറച്ചു വെച്ച ഗ്ലാസ്സ് എടുത്തു നീട്ടി…

” കഴിക്കാനല്ലെ പറഞ്ഞത്..നിന്നെ സഹായിക്കണമെങ്കില്‍  ഞാന്‍ പറഞ്ഞത് കേട്ടേ പറ്റു..” അലരുകയായിരുന്നു അവള്‍ , കൈകള്‍ അറിയാതെ നീണ്ടു , ..അച്ഛന്റെ, രമയുടെ , മുഖങ്ങള്‍ ആയിരുന്നു കണ്ണില്‍ , എത്ര തവണ കഴിച്ചു എന്നോര്‍ മ്മയില്ല..ഇയുമില്ല..രാവിലെ യാമിനി വിളിച്ചപ്പോള്‍ പേടിയിലും അത്ഭുതത്തിലും ഇരുന്ന അവനോട് അവള്‍ പറഞ്ഞു

” ഇതൊരു പ്രതികാരമാണു , ഞാന്‍ എവിടെ പോയി എന്തു ചെയ്താലും രവിയ്ക്ക് ഒന്നും ആവില്ല- പക്ഷെ ഇവിടെ ഇങ്ങിനെ ..ഒരിക്കലും പ്രതീക്ഷിക്കില്ല.. യാമിനി തുടങ്ങിയിട്ടേയുള്ളൂ..”

കള്ള ച്ചിരിയോടെ അവനോട് കൂട്ടി ചേര്‍ ത്തു ” ഞാന്‍ വിചാരിച്ച പോലെ അല്ല …നി .നി ഒരു മിടുക്കനാ..എല്ലാം പെട്ടെന്ന് പടിക്കും ..”

തുടരും … യാത്ര 8 ഇല്‍

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w