യാത്ര-9

 

 

 

 

 

 

 

നാട്ടില്‍ പോയി വന്നതിന്റെ രണ്ടു ദിവസം കഴിഞപ്പോഴാണു വേണൂ യാമിനി എന്ന സ്ത്രീ സത്യത്തില്‍ തന്നെ വരിഞ്ഞു മുറുക്കിയ ഒരു പെരുമ്പാമ്പാണെന്ന് മനസ്സിലാക്കുന്നത് , ഒരു രാത്രിയില്‍ , രവി യെ കാണാത്തതിന്റെ ഒരു ചിന്തയും അവളില്‍ കണ്ടില്ല..സാധാരണത്തെ പോലെ വിളികേട്ടു ചെന്നപ്പോള്‍ കഴിക്കാന്‍ തുടങ്ങിയിരിക്കുന്നു, മറ്റൊരു ഗ്ലാസ്സില്‍ ഒഴിച്ച് നീട്ടിയപ്പോള്‍ അവന്‍ എതിര്‍ ത്തു ..

 

” വേണ്ടാ.. ഞാന്‍ കഴിക്കുന്നില്ല..” യാമിനി അവളുടെ ഗ്ലാസ്സിലെ അല്പം കഴിച്ച് പതിയെ ഒന്ന് പുഞ്ചിരിച്ചു …നാട്ടില്‍ പോയി വന്നതു മുതല്‍ ശ്രദ്ധിക്കുകയായിരുന്നു അവന്റെ മാറ്റം …അവന്റെ ഭാവം ഒട്ടും ശ്രദ്ധിക്കാതെ ആ ഗ്ലാസ്സ് അവിടെ തന്നെ വെച്ച് , തന്റെ ഗ്ലാസ്സിലെ മുഴുവനും തീര്‍ ത്തു ..കുപ്പിയെടുത്ത് പിന്നേയും ഒഴിച്ചു ഐസ് കുബ് ഇട്ട് വെച്ചു .

എഴുന്നേറ്റ് സേഫില്‍ നിന്ന് കുറച്ച് പേപ്പറുകള്‍ എടുത്ത് തല താഴ്ത്ഥിയിരുന്ന അവന്റെ മുന്നിലേയ്ക്കിട്ടു…

 

പതിയെ സ്വന്തം ഗ്ലാസ്സ് എടുത്ത് കുടിക്കുന്നതിനിടയില്‍  വളരെ ശാന്തതയോടെ പറഞ്ഞു ..

 

” ഒപ്പിടൂ…പേന..പുറകിലെ ഡ്രോയിലുണ്ട്..”

തലയുയര്‍ ത്തി പേപ്പറുകളിളെയ്ക്കും  മുഖത്തേയ്ക്കും മാറി മാറി നോക്കുന്ന അവന്റെ ഭാവം കണ്ടാണു അവള്‍ അവന്റെ ചുമലില്‍ പതിയിഎ തട്ടി പിന്നേയും പറഞ്ഞത് ..

 

” കല്യാണം നന്നായി നടക്കേണ്ടെ..അതിനു വേണ്ടിയാ..”

 

ഇം ഗ്ലീഷില്‍ എന്തൊക്കെയോ ടൈപ്പ് ചെയ്ത മുദ്ര പേപ്പറുകള്‍ , പറഞ്ഞിടത്തെല്ലാം ഒപ്പിട്ട് കൊടുത്തു..അവള്‍ ചിരിച്ചു കൊണ്ട് എല്ലാം എടുത്ത് ഭദ്രമായി വെച്ചു – തിരിച്ചു വന്ന് ഗ്ലാസ്സിലെ എടുത്ത് പതിയെ കഴിക്കുന്നതിനിടയില്‍ പറഞ്ഞു

 

” തന്റെ അച്ഛന്റെ കയ്യില്‍ ചോദിച്ചതിലേറേ പണം ഞാന്‍ നല്കിയിട്ടുണ്ട്, ഇനിയും ഒരു ചതിവ് പറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല..വേണുന്റെ ശമ്പളത്തില്‍ നിന്ന് പിടിച്ചോളാം എന്ന് പറഞ്ഞാണു കൊടുത്തത്..ഒരായുസ്സ് മുഴുവന്‍ ഈ പണി ചെയ്താല്‍ ഇതു തന്നെ തനിയ്ക്ക് തരാനാവില്ലാ..ജീവിതവും ചെലവുകളും ഇനിയും ബാക്കി..എനിക്ക് വേണ്ടാ..പക്ഷെ വേണൂ എന്റെ അറിവൊ സമ്മതമൊ കൂടാതെ എന്തെങ്കിലും ചെയ്താലൊ എന്നെ അനുസരിക്കാതിരുന്നാലൊ ഞാന്‍ അത് തിരികെ ആവശ്യപ്പെടും , ഞാന്‍ ആവശ്യപ്പെടുമ്പോള്‍ മുതലും പലിശയും അടക്കം തന്നു കൊള്ളാം എന്ന ഒരു കരാറാണു , ഇപ്പൊ ഒപ്പിട്ടു തന്നിരിക്കുന്നത് ..എന്റെ അഡ്വക്കേറ്റ് നന്നായി ചെയ്തിട്ടൂണ്ട്..”  അവന്റെ മുഖത്തേയ്ക്ക് നോക്കുക കൂടി ചെയ്യാതെ അവള്‍ പിന്നേയം ​അല്പം കഴിച്ചിട്ട് തുടര്‍ ന്നു..

 

” ഒരു ലക്ഷ്മിയുടെ കത്തുണ്ടായിരുന്നു തനിയ്ക്ക് , കാണാത്തതിലുള്ള വിഷമം , പിന്നെ കല്യാണാലോചനകള്‍ വരുന്നൂ..പക്ഷെ കാത്തിരിക്കും ..എന്നൊക്കെ..വായിക്കാന്‍ നല്ല രസമായിരുന്നു- നല്ല ഭാഷ , കൈയക്ഷരം ..”

 

അവള്‍ ഗ്ലാസ്സിലുള്ളത് തീര്‍ ത്തു ..പിന്നേയും ഒഴിച്ചു..മറ്റേ ഗ്ലാസ്സിലെ ഐസ് ക്യുബുകള്‍ അലിഞ്ഞു കഴിഞ്ഞിരുന്നു..

 

അവന്റെ അടുത്തേയ്ക്ക് വന്ന് അവല്‍ പറഞ്ഞു , ചേര്ന്നിരുന്ന്..

 

” വേണൂ നു വേണമെങ്കില്‍ പോകാം ..പക്ഷെ എന്റെ കടം തീര്‍ ത്തിട്ട്..”

 

അവന്റെ ദയനീയമായ നോട്ടം കണ്ട് അവള്ക്ക് ദേഷ്യമാണു വന്നത്

 

” ഇതൊക്കെ പ്രതീക്ഷിച്ചു തന്നെ യാണു ..കരാറുണ്ടാക്കിയത്..എനിക്കിഷ്ടമല്ല താന്‍ നാട്ടില്‍ പോകുന്നത്, നിര്‍ ബന്ധമാണെങ്കില്‍ എന്റെ കൂടെ..എന്റെ കൂടെ മാത്രം ..”

 

ദേഷ്യമോ വെറുപ്പോ സങ്കടമോ ഒക്കെ തോന്നി അവനു സ്വയം , ഒരിക്കലും മോചനമില്ലാത്ത ഒരു തടവു പുള്ളി, അല്ലെങ്കിലും മോചനം എവിടെയ്ക്കാണു , എന്തിനാണു ? തന്റെ മാത്രം സുഖം , സന്തോഷം എന്നതാണെങ്കില്‍ ഇങ്ങോട്ട് വരേണ്ടീയിരുന്നില്ല; അവനവനു വേണ്ടീ മാത്രമല്ലല്ലൊ എല്ലാവരും ജീവിക്കുന്നത്  ,മറ്റുള്ളവര്ക്കും കൂടിയല്ലെ , അല്ലെങ്കില്‍ എന്താണു ബന്ധങ്ങള്ക്ക് വില , ജീവിതത്തിന്റെ പൂര്‍ ണ്ണത..?? അവന്‍ തല കുമ്പിട്ടിരുന്നു..

കുഴഞ്ഞ ശബ്ദത്തില്‍ അവള്‍ പുലമ്പികൊണ്ടേയിരുന്നു

 

” കമോണ്‍ ..വേണൂ..കഴിക്കു..ഇതെല്ലാം നിന്റെതാണു ..ഇവിടെ താമസിക്കണം ..ആളുകള്‍ എന്ത് വേണമെങ്കിലും പറഞ്ഞോട്ടേ , നോ പ്രോബ്ലമ്..പ്രായ കൂടുതലിനെ പരിചയ കൂടുതലായാണു കാണേണ്ടത്..” അവള്‍ അവനെ മുട്ടിയുരുമ്മി …അവന്‍ എഴുന്നേറ്റ് കുപ്പിയിലുള്ളത് ഗ്ലസ്സിലേയ്ക്കും പിന്നെ വായിളെയ്ക്കും കമഴ്ത്തി ..കുടലിനെ എരിച്ചെങ്കിലും ചിന്തിക്കാനുള്ള കഴിവ് നഷ്ട്ടപ്പെടുത്തി ഹ്യദയത്തെ വേദനിപ്പിച്ചില്ല..അന്ന് എല്ലാ കാര്യങ്ങളിലും ആവേശം കാണിച്ചത് അവനാണു ഒടുവില്‍ തളര്‍ ന്നു കിടക്കുമ്പോഴും അവള്‍ പറയുന്നുണ്ടായിരുന്നു ..” മിടുക്കനാ…എനിക്ക് വേണം , ആര്ക്കും വിട്ടു കൊടുക്കില്ല..” രവി ചന്ദ്രന്‍ വന്നത് വേണു അറിഞ്ഞില്ല..യാമിനി അറിഞ്ഞു , കാര്‍ വന്ന് നിന്നതും അയാള്‍ മുറിയിലേയ്ക്ക് കയറി വരുന്നതും ..അവള്‍ വേണു വിനെ മുറുകെ കെട്ടിപ്പിടിച്ചു കിടന്നു, അവരുടെ വസ്ത്രങ്ങള്‍ അലങ്കോലപ്പെട്ടാണു കിടന്നിരുന്നത്..വാതില്‍ തുറന്നു അകത്ത് കയറി കണ്ട കാഴ്ച അയാളെ ശരിക്കും തളര്‍ ത്തി..ഭ്രാന്തനെ പ്പോലെ അലറി..

 

” എടീ.”

ശബ്ദം കേട്ടിട്ടാണു വേണു ചാടി എഴുന്നേറ്റത് , രവിയെ കണ്ട് അവന്‍ ശരിക്കും വിരണ്ടു പോയി ..യാമിനി പക്ഷെ കൂസലില്ലാതെ നിന്നു .

 

തുടരും ..യാത്ര 10 ഇല്‍

 

 

 

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w