വിരഹം

വിരഹം

വരണ്ട ചുണ്ടില്‍ പ്രാര്‍ത്ഥ്നകള്‍ ഇറ്റിച്ച
ജലത്തുള്ളി താഴേയ്ക്ക് അടര്‍ന്നു വീണു…

പ്രാണന്‍ അടരുന്ന പിടച്ചില്‍…എനിക്കു ദാഹിക്കുന്നു.

ഉടഞ്ഞ സ്വപ്നങ്ങള്‍, കൂര്‍ത്ത ച്ചില്ലുകഷ്ണങ്ങള്‍;
കരളിനെ കുത്തിമുറിവേല്‍ പ്പിച്ചൊഴുകുന്ന ചോരത്തുള്ളികള്‍ക്ക്
നിന്റെ മുഖഛായ….!

എനിക്കു വേദനിക്കുന്നു…..
ഒരു മാമ്പൂവിനെ കൂടി കൊഴിച്ചു കൊണ്ട് , പകലിനെ വീണ്ടും
കണ്ണീരിലാക്കി ഗ്രീഷ്മ സന്ധ്യ യാത്രയായ്…

ഇരുട്ടു വീഴുന്നു കണ്ണിലും ..ജീവിതത്തിലും;

എനിക്കു പേടിയാകുന്നു……

ഇടവഴിയില്‍,
നിലാവില്‍ പാടവരമ്പത്ത്.
അമ്പലത്തിലെ ആല്‍ത്തറയില്‍..
തോട്ടു വരമ്പത്തെ കൈതച്ചോട്ടില്‍,
സര്‍പ്പക്കാവില്‍,
പുളിമാവിന്‍‍ച്ചോട്ടില്‍,
കുളക്കടവില്‍…
ഈ ചാണകമെഴുകിയ വീടിന്റെ തറയില്‍…

നിന്നെ ഞാന്‍ തേടുന്നു;
നീ കെട്ടിയ തൂവാല കണ്ണില്‍ നിന്നഴിക്കാതെ…
ഒന്നു വന്നൂടെ…ഇനിയും ഒളിച്ചിരിക്കാതെ….


Advertisements

One thought on “വിരഹം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w