ഫെയ്ക് ഐ ഡി

 

 

 

 

 

 

 

 

 

Image

 

 

 

ഫേയ്ക്ക് ഐഡി

 

 

 

വിരസമായ നിമിഷങ്ങള്‍ ഉണ്ടാകുന്നത് ശ്യൂന്യമായ മനസ്സില്‍ നിന്നാണു , അക്കങ്ങളുടെ , കണക്ക് പുസ്തകങ്ങളുടെ ഇടയില്‍ നിന്ന് ഒരു പനിക്കോള്‍ , തന്നതാണു അതെന്ന് വിശ്വസിക്കാനാവില്ല  , കാരണം വിരസത , വിരസത തന്നേയാണു , ശ്യൂന്യത എന്തെങ്കിലും വന്ന് നിറയാത്തിടത്തോളം ശ്യൂന്യതയും ,

 

ഗിരി ഉയര്‍ ന്ന് നില്ക്കുന്ന ഫ്ലാറ്റിലെ ജനലിലൂടെ നഗരത്തെ നോക്കി , നഗരം എന്നത്തേയും പോലെ , നഗരമായി ഒഴുകുന്നു , ക്ലോക്ക് 4 മണിയായെന്നറിയിച്ചു , തന്റെ കടമ പൂര്‍ ത്തിയാക്കി,  നഗരത്തെ പോലെ വീണ്ടും ഓടാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ചിന്തകളില്‍ നിന്നുയര്‍ ന്നു ,

 

അഞ്ജന വരാന്‍ ഇനി രണ്ട് മണിക്കൂറുണ്ട് , സര്‍ ക്കാര്‍ ഓഫീസിലെ പൊടി പിടിക്കാത്തതെങ്കിലും ഒരു ഫയലും കാര്യമായി ശ്രദ്ധിച്ചില്ലെങ്കിലും അവള്‍ പോയി വന്നിരിക്കും ..തിരക്ക് പിടിച്ച നഗരത്തില്‍ അവളെ വഹിച്ചു കൊണ്ട് വരുന്ന വാഹനം എത്താന്‍ പലപ്പോഴും വൈകും . അതെ ആറു മണി വരെ തീര്‍ ച്ചയായും എത്തില്ല , അയാള്‍ വല്ലാത്തൊരു വെപ്രാളത്തോടെ ലാപ്ടോപ് ഓണ്‍ ചെയ്ത്, ഫേസ് ബുക്ക് ലോഗിന്‍ ചെയ്തു ..

 

തുറക്കുന്നതിനു മുന്പേ മേസ്സേജ് വന്നിരിക്കുന്നത് കണ്ട് , അയാളുടെ മുഖം വല്ലാതെ വിട ര്ന്നു ..

 

” ഇന്ന് ഒരു മിനിറ്റ് ലേറ്റാണല്ലോ ..? :”

 

ആ ചോദ്യം അയാളുടെ ചുണ്ടില്‍ ചിരി വരുത്തി “

 

” അതെ , നെറ്റ് കണക്റ്റായില്ല ..”

 

മന്:പൂര്വ്വം നുണ പറഞ്ഞു

 

 

 

” എന്തു ചെയ്യുന്നു , “

 

” സ്കൂള്‍ വിട്ടിറങ്ങി , ബസ്സില്‍ കയറി വീട്ടിലേയ്ക്ക് പോകുന്നു ..”

 

അവള്‍ മറു പടി അയാള്‍ പ്രതീക്ഷിച്ചിരുന്നതാണു

 

 

 

” എന്ത പതിവില്ലാതെ ഈ ചോദ്യം ..?”

 

” വെറുതെ ..”

 

” പക്ഷെ ഞാന്‍ എത്താന്‍ വൈകും ..”

 

” അതെന്തെ..?” അയാളുടെ ഉത് കണ്ഠ കണ്ട് അവള്‍ ഒരു സ്മൈലി അയച്ചു

 

” ഏയ് ..കാലിലെ ചെരിപ്പ് പൊട്ടി , ഒരെണ്ണം വാങ്ങണം , ഇപ്പോള്‍ ബസ്സില്‍ കയറിയപ്പോള്‍ , കൂടെ വേറേ ഒരു മിസ്സ് ഉണ്ട് , അവര്‍ ക്കും കുറച്ച് ഷോപ്പിങ്ങ്..”

 

, ” ഓഹ് .. ഞാന്‍ കരുതി ..”

 

” എന്ത് ..”

 

” വന്നിരിക്കുമെന്ന് ..”

 

” ആര്‍ ..”

 

” ആരാ ..തന്റെ ഭര്‍ ത്താവ് , വൈകീട്ട് കറങ്ങി ഒരു സിനിമയൊക്ക് കണ്ട് പോകും എന്ന് ..”

 

 

 

അവളുടെ മറു പടി കണ്ടില്ല , സത്യത്തില്‍ അത് വെറുതെ ചോദിച്ചതാണു

 

 

 

” ഉവ്വ്..  വന്നതു തന്നെ , എന്റെ മാഷെ , പുള്ളിക്കാരനെ അറബി വിടേണ്ടെ ..പിന്നെ വന്നാല്‍ ബാങ്കിലെ കാശു കുറയില്ലെ ..? കാശിന്റെ അളവ് , അതുണ്ടാക്കാനുള്ള വഴികള്‍ , അതിന്റെ കണക്ക് കൂട്ടലുകള്‍ ..ഇതാണു ജീവിതം , അതു മാത്രമാണു , അല്ലാതെ മാഷു പറയുന്നത് പോലെ അല്ല..”

 

 

 

അവള്‍ ക്കൊരല്‍ പ്പം ദേഷ്യം വന്നു എന്ന് തോന്നി ..

 

 

 

അത് മാറ്റാനാണു ചോദിച്ചത് ..

 

 

 

” എനിക്കെന്ത് വാങ്ങും ..?”

 

” മാഷിനെന്താ വേണ്ടത് ..?

 

 

 

” എന്ത് തരും ..?”

 

” ഹ ഹ .. നിത്യവും ചോദിക്കുന്നതാണെങ്കില്‍ വാങ്ങേണ്ടതല്ലല്ലോ ..”

 

അവളുടെ വാക്കുകളില്‍ കുസ്യതി

 

 

 

” ഹഹ ..ഇന്ന് അത് വേണ്ട ..വേറേന്തെങ്കിലും ..”

 

അയാള്‍ മറു പടി പറഞ്ഞ് തനിയെ ചിരിച്ചു

 

 

 

” ഓ , കെ ..മാഷിന്റെ ഇഷ്ട നിറം എന്താണു ..?”

 

” വൈറ്റ് ..”

 

” ഓകെ ..”

 

” എന്തിനാ…?”

 

” അതൊക്കെ ഉണ്ട് …പറയാം ..”

 

 

 

” ഓകെ ..ഇറങ്ങാറായോ ..”

 

” ഇല്ലില്ല , കുട്ടികളെ ഇറക്കുന്നതെ ഉള്ളൂ , കുറച്ച് ദൂരം കൂടി കഴിയണം ..”

 

” എനിക്കറിയാം എനിക്കൊന്നും തരാന്‍ പോകുന്നില്ലെന്ന് ..?”

 

അയാള്‍ വാക്കുകളില്‍ പരിഭവം നിറച്ചു ..

 

 

 

” ഹഹ “

 

മറു പടി വന്നത് ഒരു ചിരിയാണു ..

 

 

 

” എന്തേ ചിരിക്കുന്നത് ..?”

 

അയാള്‍ ദേഷ്യം ഭാവിച്ചു

 

 

 

” മാഷ് ഇടയ്ക്കിടയ്ക്ക് നമ്മുടെ കരാര്‍ മറക്കുന്നു…എന്നോട് ആദ്യമേ പറഞ്ഞിരുന്നു , ഫോട്ടോ , നമ്പര്‍ ചോദിക്കരുതെന്ന് ..അതു കൊണ്ട് ഞാനും തരില്ല ..”

 

 

 

അവളുടെ ആ മറുപടി അയാളെ കുഴക്കി , സത്യത്തില്‍ പരിചയ പ്പെട്ട് കുറച്ച് കഴിഞ്ഞപ്പോള്‍ അയാള്‍ ക്ക് തന്നെ എടുത്തിരുന്ന പല തീരുമാനങ്ങളും നിയന്ത്രണങ്ങളും പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല , സം സാരിച്ച് തുടങ്ങിയാല്‍ പിന്നെ മറ്റൊരു ലോകത്തേയ്ക്ക് …അവളോട് എത്രയോ തവണ നമ്പര്‍ ചോദിച്ചിരിക്കുന്നു , അല്ലെങ്കില്‍ ഒരു ഫോട്ടോ , അയച്ചു കിട്ടിയിട്ടില്ല , അവള്‍ പക്ഷെ ഒരിക്കലും ഇങ്ങോട്ട് ചോദിച്ചിട്ടില്ല …പെട്ടെന്നൊരു മറു പടി പറയാന്‍ തോന്നിയില്ലെങ്കിലും ചോദിച്ചു ..

 

 

 

” ഞാന്‍ തന്നാല്‍ ..?”

 

” ഹഹ ..അപ്പോള്‍ നോക്കാം ..”

 

അവള്‍ ശരിയ്ക്കും പരിഹസിക്കുന്നത് പോലെ അയാള്‍ ക്ക് തോന്നി .

 

ഒരു നിമിഷം അയാള്‍ അയാളെ സാധാരണയില്‍ കൂടുതല്‍ മറന്നു ..ലാപ് ടോപ്പിലുണ്ടായിരുന്ന നല്ലൊരു ഫോട്ടോ അയച്ചു കൊടുത്തു ..

 

” ഇപ്പോ എന്ത് പറയുന്നു .? ” എന്ന് ടൈപ്പ് ചെയ്തു മുഴുവനാക്കുന്നതിനു മുന്പേ കമ്മന്റ് വന്നു ..

 

 

 

” ഹാന്ഡ് സം ..”

 

 

 

 “താങ്ക്യൂ.”

 

അയാളുടെ മറുപടിയ്ക്ക് അവള്‍ വീണ്ടും ഒരു സ്മൈലി അയച്ചു കൊടുത്തു , കൂട്ടത്തില്‍ 

 

“മാഷിന്റെ ഭാര്യ ഒരു ഭാഗ്യവതി തന്നെ ..”

 

” ആ അതെ അവള്‍ ക്കെന്താണു ഭാഗ്യക്കുറവ് ..എനിയ്ക്കല്ലേ..പിന്നെ ഈ മാഷെ വിളി ബോറാണു , പഴഞ്ചനും ..ഞാന്‍ കുറേ നാളായി പറയുന്നു ..”

 

 

 

ഒരു സ്മൈലി വീണ്ടും വന്നു

 

 

 

” ഭാര്യ എന്താണു വിളിക്കുക ,  ..?”

 

അയാള്‍ ഒന്ന് പരുങ്ങി ..

 

” എന്റെ പേര്‍ ..”

 

” വരുണ്‍ ..?”

 

” അതെ ..”

 

” ഓക്കെ ..എന്നാല്‍ ഞാനും അങ്ങിനെ വിളിച്ചാലോ ..?”

 

” ഓക്കെ ..സന്തോഷം ..”

 

 

 

” ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ ..?”

 

അവള്‍ എന്നത്തേയും പോലെ അനുവാദം ചോദിച്ചപ്പോള്‍ അയാള്‍ ക്ക് അല്പം ശുണ്ഠി തോന്നി ..

 

 

 

” വേണ്ട..”

 

” ?”

 

” ഞാന്‍ പറഞിട്ടുണ്ട് , ഈ അനു വാദം ചോദിക്കല്‍ വേണ്ടെന്ന് ..”

 

 

 

” ഹഹ ..ആയിക്കോട്ടെ..? , ഞാന്‍ ഇതേവരെ ചോദിക്കാത്തതായതു കൊണ്ടാ..”

 

 

 

“എങ്കിലും സാരമില്ല ..”

 

 

 

അയാള്‍ ഉറപ്പ് കൊടുത്തു.

 

 

 

” എന്താ ഭാര്യയുമായിട്ട് അകലം ..?”

 

പെട്ടെന്നൊരുത്തരം പറയാന്‍ അയാള്‍ ക്ക് തോന്നിയില്ല ,

 

മറുപടി വൈകുന്നതാവാം വീണ്ടും അവളുടെ കമ്മെന്റ് വന്നു ..

 

 

 

” സീരിയസ്സ് , തീര്‍ ത്തും പേര്സണല്‍ ആണെങ്കില്‍ പറയണ്ടാട്ടോ..”

 

അവളോടുള്ള അകലം സൂക്ഷിക്കുന്നത് ശരി വെയ്ക്കുന്നത് പോലെ അയാള്‍ ക്ക് തോന്നി ..

 

 

 

” ഏയ് അങ്ങിനെ ഒരു പ്രശ്നങ്ങളൊന്നുമില്ല …ഞങ്ങള്‍ സാധരണ പോലെ തന്നെ ..”

 

 

 

” ഹഹ ..” അവളുടെ ചിരി അയാള്‍ ക്ക് കുത്തു വാക്ക് പോലെ തോന്നി

 

 

 

മറുപടി അയച്ചില്ല ..പകരം ചോദിച്ചു

 

” ഇറങ്ങാറായോ ..”

 

 

 

” ആയിട്ടില്ല ,പല കുട്ടികളുടേയും സ്റ്റോപ്പ് കഴിഞ്ഞിട്ടേ , ഞങ്ങള്‍ ക്ക് ഇറങ്ങേണ്ട സ്ഥലമാകൂ “

 

അയാള്‍ സമയം നോക്കി , 5 മണിയാകുന്നു

 

 

 

” അല്ല പറയൂ ..എന്നോട് കാണിക്കുന്ന അത്ര അടുപ്പം ഉണ്ടോ..”

 

“ഇല്ല ..” മറു പടി പെട്ടെന്ന് പറഞ്ഞു

 

 

 

” അതെന്തേ ..?”

 

“അറിയില്ല ..”

 

 

 

” ഒരു പക്ഷെ എന്നോട് , ഈ കാണിക്കുന്ന പരിഗണന , ഒരു മിനിറ്റ് വൈകിയപ്പോഴേയ്ക്കും എവിടെ എന്ന് ചോദിച്ചത് അവള്‍ കാണിക്കുന്നുണ്ടാവില്ല ..”

 

“ഊം ..”

 

അവളുടെ മറുപടി അയാള്‍ ക്ക് ത്യപ്തികരമായില്ല , കാരണം അയാള്‍ പറഞ്ഞത് അവള്‍ ക്കും അങ്ങിനെയെന്ന് തോന്നി ..

 

അത് കൊണ്ട് തിരിച്ചൊന്നും പറയാന്‍ പോയില്ല

 

 

 

“എന്നോട് സം സാരിക്കുന്നത് പോളെ വരുണ്‍ അവരോട് സം സാരിക്കാറുണ്ടോ..?”

 

 

 

” അങ്ങിനെ ചോദിച്ചാല്‍ ഇല്ല ..പക്ഷെ മിണ്ടാതിരിക്കാറില്ല ..”

 

 

 

“ഊമം ​..കുട്ടികള്‍ ..4 വര്ഷമായെന്നല്ലെ പറഞ്ഞത് മാര്യേജ് കഴിഞ്ഞിട്ട്..”

 

 

 

” അതിപ്പൊ ..ശരീരം മാത്രം അടുത്താല്‍ പോരാതായിരിക്കും ..മനസ്സും ..പ്രത്യേകിച്ച് പ്രശ്ങ്ങളില്ലെന്നാണു ഡോക്ടര്‍ പറഞ്ഞത് ..”

 

 

 

അവള്‍ മറുപടി ഒരു സ്മൈലി അയച്ചു

 

അയാള്‍ ഒരു സിഗെറെറ്റ് കത്തിച്ചു വലിച്ചു , പിന്നെ ആഷ്ട്രെയില്‍ വെച്ചു

 

 

 

” വിവാഹത്തിനു മുന്പ് പരിചയമുണ്ടായിരുന്നോ അവരെ ..”

 

 

 

” ഇല്ലെന്ന് പറയാനാവില്ല ,അച്ഛന്റെ സുഹ്യത്തിന്റെ മകള്‍ ആണു , പക്ഷെ ഞാനുമായി അടുത്ത പരിചയം ഉന്ടായിരുന്നില്ല “

 

” അതിനു ഇത് അവള്‍ ക്കറിയില്ല ..”

 

 

 

ഒരു ചോദ്യ ചിന്ഹമാണു മറു പടി  വന്നത്

 

 

 

” അതെ ..പറയണം എന്നു കരുതിയതായിരുന്നു , പക്ഷെ പറഞ്ഞില്ല “

 

 

 

വീണ്ടും ചോദ്യ ചിന്ഹം ..

 

 

 

” പെട്ടെന്ന് നടന്ന ഒരു വിവാഹമാണു , ഞങ്ങളൂടേത് ഹണിമൂണിനു പോയപ്പോഴാണു അവള്‍ പറഞ്ഞത് , അവള്‍ പഠിക്കുമ്പോള്‍ ഒരാളെ ഇഷ്ടപ്പെട്ടിരുന്നു എന്ന് , അയാള്‍ ഒരെഴുത്ത് കാരന്‍ , ബ്ലോഗ് ലിങ്ക് തന്ന് വായിച്ചപ്പോള്‍ ഞാന്‍ എഴുതുന്നത് അവള്‍ അറിയാതിരിക്കുന്നതാണു , നല്ലതെന്ന് തോന്നി , കാരണം അത് ഞാന്‍  എഴുതു തിനേക്കാളും മികച്ചതായിരുന്നു ..തരതമ്യം ചെയ്താല്‍ ഞാന്‍ എവിടെ ..?അപ്പോള്‍ എന്റെ മികച്ച കാര്യങ്ങളേ ഞാന്‍ അറിയിച്ചുള്ളൂ.”

 

 

 

” ഹഹ ..”

 

” എന്താ ചിരിച്ചെ ..?

 

അവളുടെ മറുപടി അയാള്‍ ക്ക് അല്പം ദേഷ്യമുണ്ടാക്കി

 

 

 

” ദേഷ്യം വന്നോ ..ഞാന്‍ ഈ ആണുങ്ങളുടെ ഈഗോ ആലോചിച്ച് ചിരിച്ചതാ ..ഞാനും ഇതു പോലെ ഒരബ്ദം ചെയ്തു ..ഒരാളെ ഇഷ്ടപ്പെട്ടിരുന്നത് തുറന്ന് പറഞ്ഞു ..പിന്നെ ഇടയ്ക്ക് എന്തിനും ഏതിനും അത് വലിച്ചിഴ്യക്കും ..എന്റെ മാഷെ കെട്ടാന്‍ വരുന്നവനോടുള്ള ദേഷ്യം കൊണ്ടല്ല ഒരാളെ കല്യാണത്തിനു മുന്പ് , ഇഷ്ടപ്പെടുന്നത് , തുറന്ന് പറയുന്നത്കെട്ടിയ ആളോടുള്ള സ്നേഹവും വിശ്വാസവും കൊണ്ടാ , .”

 

 

 

” ഊം ..പക്ഷെ എന്റെ ഭാര്യയ്ക്ക് വലുത് അവലുടെ ലോകമാണു , അവള്‍ , അവളുടെ ജോലി ..”

 

 

 

” ഏയ് ..വെറുതെ തോന്നുന്നതാവും ..അല്ലെങ്കില്‍ എന്തിനു പിന്നെ ഇത്രയും കാലം കൂടെ കഴിയണം ..?”

 

 

 

” അത് സൊസൈറ്റി യെ പേടിച്ച് , പിന്നെ രണ്ട് അറിയപ്പെടുന്ന കുടും ബങ്ങള്‍ .., താന്‍ എന്ത് കൊണ്ടാ അല്ലെങ്കില്‍ സഹിച്ച് നില്‍ ക്കുന്നത് , തനിയ്ക്കും കുട്ടികള്‍ ഒന്നുമില്ലെന്നല്ലെ പറഞത് ..?”

 

അവള്‍ വീണ്ടും ചിരിച്ചു

 

” വരുണ്‍ ഒരിയ്ക്കല്‍ എഴുതിയിരുന്നു , ഓര്‍ മ്മയുണ്ടോ..?”

 

“എന്ത് .?

 

“പറിച്ചു കളയാന്‍ എളുപ്പമാണു , പരിപാലിച്ചു വളര്‍ ത്തിയെടുക്കാനാണു ബുദ്ധിമുട്ട് ..അപ്പോഴെ പൂക്കള്‍ വിടരൂ .. എന്ന് ..”

 

 

 

“ഊം ..” അയാള്‍ മൂളിയതെ ഉള്ളൂ

 

 

 

” ഞാന്‍ ഒരോ തവണയും പുല്ലിയെ കാണുമ്പോള്‍ പ്രതീക്ഷിക്കാണു , എല്ലാ ശരിയാകുമെന്ന് ..”

 

 

 

” എങ്ങിനെ , ഇത്ര പെട്ടെന്ന് തന്ന വേദനയും അവഗണയും ഒക്കെ മാറുമോ ..?”

 

 

 

” എല്ലാം മാറും ..ഇപ്പോ ഞാന്‍ വീട്ടിലെത്തുമ്പോള്‍ ഒരു കപ്പ് കാപ്പി ഉണ്ടാക്കി , അല്ലെങ്കില്‍ വേണ്ട , ഞാന്‍ ഉണ്ടാക്കുന്ന കാപ്പി അടുത്തിരുന്ന് കുടിച്ച് , എന്റെ ചെറുതെങ്കിലും ഇവിടുത്തെ കുട്ടികളുടെ ,അല്ലെങ്കില്‍ ഈ യാത്രയിലെ , അതു മല്ലെങ്കില്‍ സഹ പ്രവര്‍ ത്തകരുടെ എന്തെങ്കിലും ഒക്കെ കാര്യം കേട്ടിരിക്കാ, പിന്നെ എപ്പോഴെങ്കിലും എന്നെ കാത്ത് നില്‍ ക്കാ , ഒരുമിച്ച് ഒന്ന് പുറത്ത് പോകാ , ബന്ധുക്കളുടെ വീട്ടിലും കല്യാണങ്ങള്‍ ക്കും പുല്ലിയുടെ കൂടെ പോകുമ്പോള്‍ പോകുന്നത് പോലെ അല്ലാതെ …”

 

 

 

” ഉമം ​..” അയാള്‍ പിന്നേയും മൂളി

 

 

 

” ഞങ്ങള്‍ പെണ്ണുങ്ങള്‍ അങ്ങിയാണു ബോസ് ..സ്നേഹം കിട്ടിയാല്‍ എന്തും ചെയ്യും , എത്ര വേണമെങ്കിലും താഴും ,മറക്കും ..പക്ഷെ നിങ്ങള്‍ ആണുങ്ങള്‍ അങ്ങിനെയല്ല .,..ഇങ്ങിനെയൊക്കെ ചെയ്താല്‍ നിങ്ങളോടുള്ള പേടി , ബഹുമാനം , പിന്നെ വില പോകുമോ എന്ന ഈഗോ യിലാണു ..ഹഹ ..”

 

 

 

ആദ്യം ഒരല്പ്പം പരിഭവം തോന്നിയെങ്കിലും അയാളും ചിരിച്ചു

 

 

 

” എനിക്കിറങ്ങാറായിട്ടൊ ..പിന്നെ നാളെ ഉണ്ടാകില്ല ,,,ലീവെ ആണു , ഒരു ബന്ധുവിന്റെ വീട്ടില്‍ പോകണം ,  മൊബൈലില്‍ കുത്തി കൊണ്ടിരുന്നാല്‍ പ്രശ്നമാകും ..പനി കുറഞ്ഞല്ലോ അല്ലെ …അപ്പോള്‍ ബൈ..”

 

” ബൈ..”

 

അവള്‍ രണ്ടു ചുണ്ടുകള്‍ ഉള്ള ഒരു സ്റ്റിക്കെര്‍ അയച്ചു അയാള്‍ ക്ക് സന്തോഷമായി

 

തിരിച്ചയാള്‍ ഒരു ഹ്യദയ ചിന്ഹം അയച്ചു ..

 

അവള്‍ പോയപ്പോള്‍ വെറുതെ അവളുടെ പ്രൊഫൈലില്‍ കയറി നോക്കി , കുറച്ച് ക്യഷ്ണന്റേയും രാധയുടേയും ചിത്രങ്ങള്‍ ..അധികം സുഹ്യത്തുക്കള്‍ ഇല്ല ,..വല്ലപ്പോഴും ഏതെങ്കിലും പേജുകള്‍ ഷെയര്‍ ചെയ്തിരിക്കുന്നതല്ലാതെ വേറേ അപ്ഡേഷനുകളും ..

 

 

 

ലോഗ് ഓഫ്ഫ് ചെയ്തപ്പോഴാണു ഓര്‍ ത്തത് , ഫോട്ടോ അയച്ചു കൊടുത്തിട്ടും അവള്‍ അവളുടെ ഫോട്ടോയോ , നമ്പറോ തന്നില്ലെന്ന്…

 

ലാപ് ഓഫ് ചെയ്തപ്പോള്‍ ആ ചിന്ത കൂടുതലായി ….

 

വേണ്ടിയിരുന്നില്ല ..ഫോട്ടോ അയക്കേണ്ടിയിരുന്നില്ല ..ആഷ്ട്രേയിലെ സിഗറെറ്റ് കത്തി തീര്‍ ന്നിരിക്കുന്നു ..

 

അയാള്‍ ഒരെണ്ണം കൂടി കത്തിച്ചു .., കസേരയില്‍ ചാഞ്ഞിരുന്ന് വലിച്ചു തീര്‍ ത്തു ..

 

സമയം 6 മണിയാകാറാകുന്നു ..ഒരുള്‍ പ്രേണയില്‍ പോയി രണ്ട് കപ്പ് കാപ്പി ഉണ്ടാക്കി ..ഫ്ലാസ്കില്‍ ഒഴിച്ച് അടച്ചു വച്ചു , കിറ്റ്ചണില്‍ നിന്നിറങ്ങിയപ്പോഴേയ്ക്കും കോലിങ്ങ് ബെലല്‍ കേട്ടു ..അഞ്ജനയായിരിക്കു ..

 

ഒരിക്കല്‍ കൂടീ ലാപ് ടൊപ്പിനെ നോക്കി ..ഓഫ്ഫ് ആയിരിക്കുന്നു .. ഇല്ല ഒരു മാറ്റവും തോന്നില്ല ..

 

വാതില്‍ തുറന്നപ്പോള്‍ അവള്‍   തന്നെ ..

 

” പിന്നെ പനിച്ചില്ലല്ലൊ ..”

 

” ഇല്ല “

 

അവള്‍ കൈ നീട്ടി അയാളുടെ നെറ്റിയില്‍ തൊട്ടു ..

 

അയാള്‍ നടന്ന് സെറ്റിയിലിരുന്നു

 

അവള്‍ വസ്ത്രം മാറാന്‍ പോകുന്നത് നോക്കിയിരുന്നു

 

തിരിച്ചു വന്നപ്പോള്‍ ടീപ്പോയില്‍ 2 ഗ്ലാസ്സുകളിലെ കാപ്പി കണ്ട് അവളുടെ കണ്ണില്‍ അത്ഭുതം കണ്ട് അയാള്‍ ക്ക് ചെറിയ ചിരി വന്നു

 

 

 

” എനിയ്ക്കാണോ..”

 

 

 

” ഊമം ​.. കുടിയ്ക്ക് .. ഓഫിസില്‍ കാര്യങ്ങള്‍ കുഴപ്പമില്ലല്ലോ..”

 

” ഇല്ലില്ല …ട്രാഫിക്കല്ലെ ..അല്ലെങ്കില്‍ കുറച്ച് കൂടി നേരത്തെ ..”

 

അവള്‍ ഉത്സാഹത്തോടേ അടുത്തിരുന്നു കുടിച്ചു

 

പിന്നെ അയാളുടെ കൈ പിടിച്ച് കുളിയ്ക്കാന്‍ പറഞ്ഞു വിട്ടു

 

..തിരിച്ചിറങ്ങുമ്പോള്‍ അയാള്‍ കണ്ടു അവളുടെ കയ്യില്‍ പുതിയ ഒരു വെളുത്ത ടീഷര്‍ ട്ട് … ..

 

 

 

സജയന്‍ എളനാട്

 

 

 

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w