മണ്ണ്

 

soil

 

നസ്സ് പ്രക്ഷുബ്ദമാണു , ചെമ്മണ്‍ പാത വളര്‍ ന്ന് , വരും തോറും ,

അരുണ്‍ ശര്‍ മ്മ അത് സൂചിപ്പിരുന്നു ,

“റിയാലിറ്റിയോട് അടുക്കും തോറും  നമ്മള്‍ ക്ക് ശക്തി കുറഞ്ഞത് പോലെ തോന്നും , പക്ഷെ അതാണു റിയാലിറ്റി എങ്കില്‍ , അത് നമ്മള്‍ അം ഗീകരിച്ചേ തീരു.. ഇവിടെ നിങ്ങള്‍ അല്ലെങ്കില്‍ മറ്റൊരാള്‍ , അത് നടന്നേ തീരു , ആഗ്രഹങ്ങള്‍ ഒരു പാട് ഉള്ള , ഒരു പാട് മുന്നോട്ട് പോകേണ്ട , ഒരു ചെറുപ്പക്കാരനാണു നിങ്ങള്‍ ; മാറ്റം അനിവാരമായ ഒരു കാര്യത്തിനു നിങ്ങള്‍ കാരണക്കാരനാകുന്നതില്‍ അഭിമാനിയ്ക്കൂ , നാളത്തെ ലോകം , നിങ്ങളുടെതാണു .. , ഈ ചെക്ക് അതിനൊരു തുടക്കമാത്രം ..പത്ത് ലക്ഷം ..ബാക്കി , പിന്നെ ജീവിതാവസാനം വരെ നിങ്ങള്‍ ക്ക് സ്വപ്നം കാനാത്ത സം ഖ്യ നിങ്ങള്‍ ക്ക് കിട്ടും ..കേസ് വരുന്നത് കമ്പനി നോക്കും , എന്താണെങ്കിലും പ്രതിഫലം , സോറി , ശമ്പളം ..അത് കിട്ടും ., കേസ് വരില്ല , ഒരു ഹാര്ട്ട് അറ്റാക്ക് , അതാകും മെഡിക്കല്‍ റിപ്പോര്‍ ട്ട് ..” വളരെ ലാഘവത്തോടേ അയാള്‍ ഒരു കെട്ട് പേപ്പറുകള്‍ എടുത്ത് മുന്നിലിട്ടു , ഓരോന്നിറ്റേയും അടിയില്‍ ഓരോ ഒപ്പിടാന്‍ പറഞ്ഞ് , വായിച്ച് നോക്കാന്‍ ശ്രമിച്ചപ്പോള്‍ അലെക്സി തടഞ്ഞു , നോക്കിയിട്ടെന്തിനാടാ , അസൈന്റ്മെന്റ് നീ ഏറ്റെടുത്തു , അതും ക്യത്യമായ പ്രതിഫല തുക പറഞ്ഞ് , അതവര്‍ സമ്മതിയ്ക്കുകയും ചെയ്തു , കമ്പനിയല്ലെ ഇതതിന്റെ ഫോര്‍ മാലിറ്റി മാത്രം ..!

ഒരു മൊബൈല്‍ ടവറും , ഒരു സ്വര്‍ ണ്ണപണയ , ഫൈനാന്‍ സ് കമ്പനിയുടെ ബ്രാഞ്ചും വന്നതൊഴിച്ചാല്‍ കാര്യമായി മാറ്റമില്ലാത്ത കവലയില്‍ ഇറങ്ങിയപ്പോഴെ കണ്ടു , ചന്ദ്രേട്ടന്റെ കടയില്‍ ഒരു ചുവന്ന കൊടി , അത് കണ്ടതോടെ ഭയം അല്പ്പം കൂടി കൂടി , അത് , ഒരു അടയാളമാണു .,അപകട സൂചന , മുന്പ് ഒന്ന് രണ്ട് തവണ , ആക്രമണം ഉണ്ടായപ്പോള്‍ , സം ഘടിച്ച ആളുകള്‍ തീരു മാനിച്ചത് , ഇനി എന്തെങ്കിലും മുന്നറിയിപ്പ് ഉണ്ടായാല്‍ ഇതേ പോലെ ഒരു കൊടി കെട്ടണം , അത് കൊണ്ട് തന്നെ അടിവാരത്ത് നിന്ന് ആളെ കയറ്റുന്ന ജീപ്പ് കാരന്‍ മുതല്‍ , ആട് മേയ്ക്കുന്നവനും ,ചുമട്ട് കാരും ഉള്പ്പെടുന്നവര്‍ മുഴുവന്‍ പുതുതായി വരുന്ന ആളുകളെ , വാഹനങ്ങളെ ഒക്കെ നിരീക്ഷിയ്ക്കും , അങ്ങിനെ വന്നിട്ടാര്‍ ക്കും ഒന്നും ..!

ആരോടും അധികം മിണ്ടാതെ അതിവേഗമാണു നടന്നത് , ഇട വഴിയിലും , വീട്ടിലേയ്ക്ക് കയറുന്ന പടികെട്ടിലും ആളുകള്‍ ,

” എങ്ങിനെയുണ്ടായിരുന്നു ടൂറൊക്കെ ..?

” നന്നായിരുന്നു ..”

മുഖത്തേയ്ക്ക് നോക്കാന്‍ കഴിഞ്ഞില്ല ..എന്നാലും ചോദിച്ചു ..

” എന്താ ഇത്ര ആളൊക്കെ ,,?”

ചന്ദ്രേട്ടന്‍ അടുത്ത് വന്നു ,

” അമ്മയോടും പെണ്കുട്ടികളോടും പറയണ്ടാ .. ഒരു ചാവേര്‍ പുറപ്പെട്ടിട്ടുണ്ട് എന്നൊരു രഹസ്യ വിവരമുണ്ട് .. ”

മുഖം വിവര്‍ ണ്ണമായി , അത് കണ്ടിട്ട് തന്നേയാണു സമാധാനിപ്പിച്ചത്

” പേടിക്കണ്ടാ , 24 മണിക്കൂറും ഞങ്ങള്‍ ഇവിടെ തന്നെ ണ്ട് , ഉറക്കൊഴിച്ച് .. ഒന്നും സം ഭവിക്കില്ല ..”

സത്യത്തില്‍ അതാണു ഭയപ്പെടുത്തുന്നത് , .! ഈ കാവല്‍ ;

ഉമ്മറത്തെ ചാരു കസേരയില്‍ ഇരിപ്പുണ്ട് , ..

” എന്തേടാ മുഖത്ത് ഒരു വാട്ടം .. ? യാത്രടെ ആണോ ..?”

” ആ ..”

ബാഗ് അകത്തേയ്ക്ക് വെയ്ക്കുമ്പോഴേയ്ക്കും മൂന്നെണവും ഓടി വന്നു , അത് അവരുടെ കയ്യില്‍ കൊടുക്കാതെ , അവര്‍ ക്കായി വാങ്ങിയ ഒരോ ചെറിയ കമ്മലുകള്‍ എടുത്ത് കൊടുത്തു , ആ മരുന്ന് ഉണ്ട് , ചെക്ക് അലക്സിയുടെ  കയ്യില്‍ കൊടുത്തു , അത് കൊണ്ട് വരാന്‍ ആകില്ല , കൊണ്ട് വന്നിട്ടും …ഒരു ബാങ്ക് അക്കൌണ്ട് , ഈ വീടിനു  അതിന്റെ ആവശ്യമില്ല .. എന്തിനു ..? ജീവിക്കാനുള്ളത് കഴിച്ച് മിച്ചം വെയ്ക്കാന്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അല്ലെ ..?

അമ്മ തിരക്കിലാണു , കാലത്തെ വിത്ത് വാങ്ങാനായി വരുന്ന ആളുകളുടെ ഇടയില്‍ , അച്ഛന്റെ സുരക്ഷയെ കരുതി , അതിപ്പൊ വീടിന്റെ കുറച്ചപ്പുറത്തെ , ഒരു നെടുമ്പുരയിലാണു , അവിടേയും ആളുകള്‍ കാവലുണ്ട് ,

ആ മരുന്ന് , അത് പ്രത്യേക പാക്കിങ്ങ് ആണു , പുറത്തെടുത്താല്‍ രണ്ട് മണിക്കൂറിനകം ഉപയോഗിക്കണം ..

മനസ്സ് കലങ്ങി മറയുന്നു ..

അരവിന്ദന്‍ ,

അരുന്ധതി ,

ആതിര ,

അപര്ണ്ണ

 

ആദ്യത്തെ പേരൊഴികെ ബാക്കി മൂന്ന് മക്കളുടെ   പേരിലും മൂന്ന് വിത്തിനങ്ങള്‍ , നെല്ലിന്റെ ..

അതെന്താ മകന്റെ പേര്‍ ഒഴിവാക്കിയതെന്ന ചോദ്യത്തിനു , “ അവന്‍ ഇതിന്റെ ഒക്കെ കാവലാള്‍ “ എന്ന മറുപടി ;

പാരമ്പര്യ സ്വത്തില്‍ പെങ്ങന്‍ മാരെ പറഞ്ഞയച്ച് , ബാക്കിയായത് , രണ്ടേക്കര്‍ പാടം , അരയേക്കര്‍ , കുറെ മാവും , പ്ലാവും നിറഞ്ഞ ഇപ്പോഴും വൈക്കോല്‍ മേഞ്ഞ പഴയ കാല ഒരു വീട് , അച്ഛന്‍ ചെരിപ്പ് ഉപയോഗിക്കുന്നത് കണ്ടിട്ടില്ല, അമ്മയും പെങ്ങന്‍ മാരും താനുമുള്‍ പ്പെടുന്നവര്‍ നല്ല നിറമുള്ള ഒരു വസ്ത്രങ്ങള്‍ ധരിയ്ക്കാറും , പത്ത് പവന്‍ അമ്മയുടെ സ്വര്‍ ണ്ണത്തില്‍ ബാക്കിയുള്ളത് , കറുത്ത ചരടിലെ ഒരു താലി , പിന്നെ പൊട്ടു പോലെ ഒരു കമ്മല്‍ , അതിനേക്കാളും ചെറുതായത് പെങ്ങന്‍ മാരുടെ കാതിലും , ഒന്ന് പന്ത്രണ്ടില്‍ , മറ്റേത് പതിനൊന്നിലല്‍ , താഴെ ഉള്ളത് 9 ഇല്‍ ,

ക്യഷിയാണു , എല്ലാം , മണ്ണിന്റെ മണം അതാണു ശ്വാസം , മണ്ണില്‍ നിന്ന് പിറന്ന് , മണ്ണില്‍ ജീവിച്ച് , മണ്ണിലേയ്ക്ക് മടങ്ങുന്നു , ഇതിനെന്താണു ആഢം ബരം , അതാണു തത്വ ശാസ്ത്രം , കാലത്ത് സൂര്യന്‍ ഉദിയ്ക്കുന്നതിനു മുന്പേ പാടത്തേയ്ക്ക് , അസ്തമിച്ച് കഴിഞ്ഞ് അവിടെ നിന്ന് .. ബാക്കി യായത് ദാരിദ്ര്യം , ദുരിതം ..പക്ഷെ അതിന്റെ ഫലമാണാ മൂന്ന് വിത്തിനങ്ങള്‍ , അത് ഉണ്ടാക്കിയത് 15 വര്ഷം കൊണ്ടാണു , മുറ്റത്ത് കുറച്ച് നെല്‍ ചെടികള്‍ ഉണ്ടാക്കി , അതിനെ വേറെ നെല്‍ ചെടികളെ കൊണ്ട് പരാഗണം ചെയ്യിച്ച് ..എങ്ങിനെ എന്നറിയില്ല, കാര്യമായി വളം ചെയ്യാതെ , വെള്ളവും അധികം വേണ്ടാതെ , ചാഴിയോ മുഞ്ഞയോ പോലെ ഒന്നും ആക്രമിയ്ക്കാന്‍ കഴിയാതെ , അവയ്ക്ക് അതിന്റെ ഗന്ധം ഇഷ്ടപ്പെടില്ലത്രെ .. കരയിലോ , പാടത്തോ , എത്ര ചെറിയ സ്ഥലത്ത് ക്യഷി ചെയ്താലും വന്‍ വിളവ് തരുന്നവ കണ്ട് പിടിച്ചത് ..

കേട്ടറിഞ്ഞ് വന്നവര്‍ ഒരു പാട് ഉണ്ട് , കര്‍ ഷകര്‍ , രാഷ്ട്രീയക്കാര്‍ , ക്യഷി ഉദ്യോഗസ്തര്‍ , ശാസ്ത്ര ജ്ഞന്‍ മാര്‍ ,  സമൂഹത്തിനു വലിയ മുതല്‍ കൂട്ട് എന്ന് അഭിനന്ദിച്ച് പോയ, രാഷ്ട്രീയ , ഉദ്യോഗസ്ത്ര , ശാസ്ത്ര , വ്യന്ദങ്ങള്‍ ക്ക് പിന്നാലേ രണ്ട് അന്താരാഷ്ട്ര കമ്പനികള്‍ , ഒരു ഇന്ത്യന്‍ കമ്പനി , ഒരു വ്യവസ്ഥ , അതിന്റെ പേറ്റന്റ് അവര്‍ ക്ക് , അവരതില്‍ ഒരു ചെറിയ മാറ്റം , വിത്തില്‍ നിന്ന് വേറെ നെലല്‍ ഉണ്ടാകില്ല, അത് വീണ്ടും അവരില്‍ നിന്ന് ,..

അച്ഛന്‍ ദേഷ്യപ്പെടാറില്ല, അവരോടും അത് തന്നെ ചെയ്തു .. കൂടുതല്‍ സങ്കടം വരുമ്പോള്‍ ചെയ്യുന്നത് , ഏത് വെയിലിലും , ഏത് മഴയിലും , ഇരുട്ടിലും .. പാടത്തേയ്ക്കിറങ്ങി പോകും , അല്ലെങ്കില്‍ അച്ഛാച്ഛനെ , അച്ഛമ്മയേയും  മറവ് ചെയ്തിടത്ത് …

വീടിനു മുന്നിലും , വീട്ടിലേയ്ക്ക് വരുന്ന വഴിയിലും എഴുതി തൂക്കി ,

” നെല്‍ വിത്ത് ആര്‍ ക്ക് വേണമെങ്കിലും തരും , പക്ഷെ അതവര്‍ ക്യഷി ചെയ്യണം , എന്നിട്ട് അതേ അളവില്‍ തിരികെ തരണം .. ”

” ഗ്രീന്‍ സോയില്‍ ” എന്ന ഒരു സം ഘടന , അവരടുടെ ഇടപെടല്‍ ,  ആ വിത്തിനങ്ങളുടെ അവകാശം അച്ഛന്റെ എന്നതിനു നിയമ  പരിരക്ഷ ഉണ്ടാക്കി , എഴുത്ത് കാരും , വിദ്യാര്‍ ത്ഥികളും തുടങ്ങി സമൂഹത്തിലെ പല തലത്തിലുള്ളവരും അതിലുണ്ട് , അവരും ,നാട്ടുകാരിലെ മിക്കവരും ഉണ്ട് , വിത്ത് വിതരണങ്ങള്‍ ക്കും , സം രക്ഷണങ്ങള്‍ ക്കും . , അവര്‍ തന്നേയാണു നിര്‍ ബന്ധിച്ചത് ..

മകനെ പഠിപ്പിക്കണം , അതാവശ്യമാണു , അതും ക്യഷി , അങ്ങിനേയാണു ബി. എസ് .സി അഗ്രികള്‍ ച്ചര്‍ പഠിച്ചത് , പിന്നെ അതിന്റെ പോസ്റ്റ് ഗ്രാജുവേഷന്‍ , പ്ലാന്റ് ബ്രീഡിങ്ങ് & ജെനെറ്റിക്സ് , അച്ഛന്റെ മകനായത് കൊണ്ടാവാം , പഠിയ്ക്കാന്‍ മുന്നില്‍ തന്നെ യായിരുന്നു , പക്ഷെ അത് കൊണ്ട് പുറത്തൊരു ജോലിയ്ക്ക് പോകാന്‍ സമ്മതം കിട്ടില്ലെന്നറിയാമായിരുന്നു , അച്ഛന്‍ അഥവാ സമ്മതിച്ചാലും , പഠനത്തിനാവശ്യമായ പണച്ചെലവ് നടത്തുന്ന സം ഘടന , അത് ചെയ്യില്ല , അവര്‍ ക്ക് സാമൂഹിക സേവനത്തിനു പ്രതിഫലമില്ലാത്തെ  ജോലി ചെയ്യുന്ന ശാസ്ത്രജ്ഞനെ ആവശ്യമുണ്ട് , എങ്കിലും  നിസ്വാര്‍ ത്ഥ സേവനമെന്ന മുഖ മുദ്രയണിയുന്നതിനാല്‍ എതിര്‍ ത്തേയ്ക്കില്ല .

ഇടയ്ക്ക് ഭൂപണയ ബാങ്കിലെ കടം ഒരിക്കലും വീട്ടാന്‍ കഴിയാതെ വളര്‍ ന്ന് മുന്നോട്ട് പോകുമ്പോള്‍ പിന്നെ , 3 പെണ്‍ കുട്ടികളെ പറഞ്ഞയക്കാന്‍ കഴിയുന്നതെങ്ങിനെ ..?

മങ്ങിയ വെളിച്ചത്തില്, പ്രാഥമിക വിദ്യാഭ്യാസ ത്തിന്റെ ബലത്തില്‍ , വായന ശാലയില്‍ നിന്ന് കിട്ടുന്ന പുസ്തകത്തില്‍ നിന്ന് കണ്ണെടുത്ത് , പറയും ,

അമ്മയുടെ നെടുവീര്പ്പിനു മറുപടി.

” മണ്ണിനെ അറിയുന്നവനു മനുഷ്യനെ അറിയാം , അത്തരം മനുഷ്യര്‍ വരും , എന്റെ മക്കള്‍ ക്കായി ,അവര്‍ ക്കേ ഞാന്‍ കൊടുക്കൂ ..  നീ വെറുതെ പേടിക്കണ്ടാ..

ഒക്കെ വെറുതെയാണു , ബുദ്ധി ജീവികളും , കവികളും എഴുത്ത് കാരും , കയറി ഇറങ്ങി , പത്രങ്ങളിലും ചാനലിലും വാര്‍ ത്തകള്‍ വന്നാലൊന്നും , അടു പ്പ് പുകയില്ല, ഹോസ് റ്റലില്‍ ജീവിച്ചപ്പോഴാണു , പുറം ലോകം എന്തെന്ന് അറിഞ്ഞത് , കൂടെയുള്ളവര്‍ ഒരു തവണ നടത്തുന്ന ട്രീറ്റ് നു അവര്‍ ചെലവാക്കുന്ന പൈസ മൂന്ന് മാസം പോലും തനിയ്ക്ക് ചെലവിനു കിട്ടാറില്ല .. ഒരു സുഖ സൌകര്യങ്ങളും .. അമ്മയും താനും പെങ്ങന്‍ മാരും എന്ത് പിഴച്ചു , മറ്റുള്ളവരെ പോലെ ജീവിക്കുന്നതില്‍ എന്താണു തെറ്റ് ..?

അതിനും മറുപടിയ്ക്ക് കുറവില്ല..

“ആധുനിക കച്ചവട ലോകം തരുന്ന സമ്മര്‍ ദ്ദ തന്ത്രം മാത്രമാണു , അങ്ങിനെ ഒക്കെ ജീവിച്ചാലെ സുഖം കിട്ടൂ എന്ന് , …സുഖം , സന്തോഷം , നമ്മുടെ മനസ്സിലാ..മറ്റുള്ളവര്‍ ചെയ്യുന്നത് പോലെ ചെയ്തിട്ടല്ല , എന്ത് സൌകര്യങ്ങളുണ്ടായിട്ടാ, നമ്മുടെ പാടങ്ങള്‍ ക്കപ്പുറത്തെ കാട്ടില്‍ ഗുഹയ്ക്കുള്ളില്‍ കഴിയുന്ന കുടും ബം സന്തോഷിയ്ക്കുന്നത് , അവരും മനുഷ്യരല്ലെ ..?!”

തിരക്കുകള്‍ ഒഴിഞ്ഞപ്പോഴാണു അമ്മ അടുത്ത് വന്നത് , ടൂറൊന്നും ആയിരുന്നില്ല ഡെല്ഹിയില്‍ ഒരു സെമിനാര്‍ , അവിടേയും അച്ഛന്റെ പേര്‍ എല്ലാവര്‍ ക്കും അറിയാം , അഭിമാനമായി കൊണ്ട് നടക്കുന്ന പലതും ചിലപ്പോഴൊക്കെ , പരിമിതികളും ഭാരവും മാണെന്നത് അപ്പോള്‍ മനസ്സിലായി , അലെക്സിയുടെ പപ്പ   , റൊബര്‍ ട്ട് അങ്കിള്‍ , ഒരു ഡിഗ്രീ  മാത്രമേ ഉള്ളൂ , പക്ഷെ ഒരു വിത്ത് കമ്പനിയില്‍ , അമേരിക്കയില്‍ , അവരുടെ ജീവിതം കൊതി തോന്നി പ്പോയി,  അദ്ദേഹത്തെ കാണാന്‍ പോകുന്നു എന്ന് പറഞ്ഞാണു അവനെ കൂട്ടി പോയത് ,അരുണ്‍ ശര്മ്മയുടെ അടുത്ത് , കുറച്ച് നാളായി രോബര്‍ ട്ട്  അങ്കിള്‍ ഉപദേശിച്ചു കൊണ്ടെയിരിക്കുന്നു, അദ്ദേഹം താമസിച്ച് 5 സ്റ്റാര്‍ ഹോട്ടല്‍ , ഗം ഭീരം , ഇങ്ങനേയും ജീവിതങ്ങളും ,രീതികളും , അച്ഛന്‍ ഒരിക്കലും മദ്യപിയ്ക്കാറില്ല, ” അല്ലെങ്കിലോ ബോധം കുറവാ , ഉള്ളത് കൂടി കളയണോ ? ” എന്നതാണ്‍ വാദം ..

അലെക്സി,  റോബര്ട്ട് അങ്കിളും കൂടി കഴിയ്ക്കുന്നു , അല്പം കഴിച്ചു , ഇപ്പോ അതൊക്കെ കാലത്തിന്റെ ഭാഗമെന്ന് അങ്കിള്‍ പറഞ്ഞു ..

“കുടും ബത്തോടൊപ്പം  നിനക്കിനീ അമേരിക്കയില്‍ കഴിയാം .., കമ്പനി എല്ലാം ചെയ്യും ..പക്ഷെ നിന്റെ അച്ഛനെ നീ ഒഴിവാക്കണം ..”

അങ്കിള്‍ അത് പറഞ്ഞ് ശര്‍ മ്മയെ നോക്കി , അപ്പോഴാണു ശര്‍ മ്മ ബാക്കി പറഞ്ഞതും ചെക്കും ആ മരുന്നും തന്നതും ..

” നിനക്കെന്താടാ , വയ്യായ്ക എന്തെങ്കിലും ..”

ഞെട്ടി പോയി , സത്യത്തില്‍ , അമ്മ  അടുത്ത് വന്നിട്ടും അറിഞ്ഞിരുന്നില്ല , കരു വാളിച്ചിരിക്കുന്നു വല്ലാതെ, അപ്പോഴാണോര്‍ ത്തത് , ഇത്ര ദിവസം മാറി നിന്നിട്ട് വന്നിട്ടും അമ്മയുടെ അടുത്തേയ്ക്ക് പോയില്ലല്ലോ..

” ഏയ് , ഒന്നുമില്ല ..യാത്രടെ ..”

നെറ്റിയില്‍ ഒന്ന് തൊട്ട് നോക്കി അമ്മ പോയി ,അച്ഛന്റെ കട്ടില്‍ നിന്ന് എഴുന്നേറ്റ് , പുറത്തേയ്ക്ക് പോയി , ഒരു കോലായ , ഉള്ളിലേയ്ക്ക് കയറിയാല്‍ ഒരു വലിയ റൂം , അതിന്റെ അരികില്‍ ഒരു കട്ടില്‍ , താഴെ ബാക്കി എല്ലാവരും , അപ്പുറത്ത് ഒരു ചെറിയ അടുക്കള, കറന്റ് അടുത്ത കാലത്താണു വന്നത് , ആരോ കൊടുത്ത ഒരു ചെറിയ ടി വി മാത്രമാണു , ആഡം ബരം , അതും കേബിള്‍ കണക്ഷന്‍ ഒന്നുമില്ല , ഡിടി എച്ച് , ചില മാസങ്ങളില്‍ റീച്ചാര്‍ ജ് ചെയ്യാനാകാറില്ല , ഒരു പഴയ കാല മൊബൈല്‍ , അതും ഒരാള്‍  തന്നത് , പുറത്ത് പോകുമ്പോള്‍ ഒന്ന് വിളിക്കണമെന്ന് അമ്മയുടെ നിര്‍ ബന്ധം , സം ഘടനയുടെ ഒരു മൊബൈല്‍ അച്ഛനു കൊടുത്തിട്ടുണ്ട് , അത് പക്ഷെ ഉപയോഗം കുറവാണു , അങ്ങോട്ട് ആരെയെങ്കിലും വിളിയ്ക്കുന്നത് , ഇങ്ങോട്ടാണു വിളി , ആരില്‍ നിന്നും ഒന്നും വാങ്ങുന്നത് ഇഷ്ടമല്ല , പക്ഷെ നിര്‍ ബന്ധിച്ചപ്പോള്‍ സമ്മതിച്ചു ..

ഇരുട്ടായാല്‍ ഇപ്പൊ ആളുകള്‍ ഉണ്ട് , വീടിന്റെ പരിസരങ്ങളിലായി , അവരില്‍ ചിലരുടെ കയ്യില്‍ തോക്കുകളുമുണ്ട് എന്ന് കേള്‍ ക്കുന്നു ,.. രക്ഷപ്പെടണം , നരകത്തില്‍ നിന്ന് , അമ്മയേ , പെങ്ങന്‍ മാരെ രക്ഷപ്പെടുത്തണം .,,,പക്ഷെ ..

അച്ഛന്‍ , ഒരു വിങ്ങല്‍ കൊള്ളിയാന്‍ പോലെ വന്നു , കൈ കാലുകള്‍ കുഴഞ്ഞു.

രാത്രികളില്‍ ആ നെഞ്ചില്‍ തല വെയ്ച്ച് കിടക്കാന്‍ നാലു പേരും മത്സരിച്ചിരുന്നു, ഒടുവില്‍ ഏറ്റവും മൂത്തതെങ്കിലും ഈ തലയില്‍ പതിയെ തലോടും  ,മറ്റുള്ളവരെ പതിയെ ഒഴിവാക്കി .,..

മൊബൈല്‍ ശബ്ദിച്ചു , അലെക്സി

എത്തിയിട്ട് അവനേ ഒന്ന് വിളിച്ചില്ല

” നി എത്തിയില്ലെ ..?”

” ഉവ്വ് ”

” ആ ക്യാഷ് ട്രാന്സ്ഫെര്‍ ആയിട്ടുണ്ട് , സത്യത്തില്‍ പപ്പ , തന്നെ തന്നു , ”

” ഊം ..”

ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തി , പറമ്പിലെ വളര്‍ ന്ന് ആകാശം വരെ നില്‍ ക്കുന്ന മാവിന്റെ ചുവട്ടിലേയ്ക്ക് മാറി .. ചക്കി എന്നതിന്റെ പേര്‍ , അച്ഛന്‍ വിളിയ്ക്കുന്നത് , എല്ലാ മരങ്ങള്‍ ക്കും പേരുണ്ട് , അച്ഛന്‍ സുഹ്യത്തുക്കളോടെന്ന പോലെ അവയോട് സം സാരിയ്ക്കുന്നതും കാണാം , അത് കൊണ്ട് കൂടി അല്പം ഭയം തോന്നി , അവയ്ക്കൊക്കെ ചെവികളും , അച്ഛന്‍ വരുമ്പോള്‍ പറയാന്‍ നാവും ഉണ്ടെന്നത് ..

അത് കൊണ്ട് കൂടി , മറുപടികള്‍ മൂളലുകളില്‍ അവശേഷിപ്പിച്ചു .

” ആ കോണ്ട്രാക്റ്റില്‍ ഒരു ചെറിയ കാര്യമുണ്ട് , 3 ദിവസം കൊണ്ട് നീ ജോയിന്‍ ചെയ്തില്ലെങ്കില്‍ ഒരു കോടി നഷ്ട പരിഹാരം നല്കാമെന്നതാണു , അതായത് , നീ കാര്യം കഴിച്ചു കൊടുക്കുക എന്നത് ഇന്‍ ഡയറക്റ്റ് ആയി ..”

ഹ്യദയത്തില്‍ മിടിപ്പ്കൂടി

” ഊം ..”

” കമ്പനി നിന്റെ വരവ് , വല്ലാതെ നോക്കിയിരിക്കുന്നുണ്ട് , നിന്റെ രണ്ട് പ്രൊജെക്റ്റ്സ് , അവര്‍ ക്ക് ഇഷ്ടായി, ഇഷ്ടമല്ല , നിന്നെ ഭയമുണ്ട് അവര്‍ ക്ക് ..”

” എന്തിനു ..?”

” നിനക്കറിഞ്ഞൂടെ , നമ്മുടെ പരമ്പരാഗത ക്യഷി രീതികളെയും , വിത്തിനങ്ങളെയും ഇല്ലാതാക്കിയതാണു ,  ആദ്യ മായി ചെയ്തതെന്ന് ,.?”

ഉവ്വ് അതറിയാം ,  കാല വസ്ഥാ , വ്യതിയാനം , അല്ലെങ്കില്‍ മണ്ണിന്റെ ധാതു പുഷ്ടി ക്കുറവ് , അത് മല്ലെങ്കില്‍ പുതിയ കീടങ്ങള്‍ ,വൈറസ്സ് എന്നൊക്കെ പുറത്ത് റിപ്പോര്ട്ട് വരുമെങ്കിലും , അതിന്റെ പിന്നില്‍ വിത്ത്, വളം , കീടനാശിനി എന്ന ഭീമന്‍ കമ്പനികളുടെ പ്ലാനിങ് ആണു , അച്ഛനാണു അത് വ്യക്തമാക്കി തന്നത് ..

” ഇന്ത്യന്‍ കാര്‍ ഷിക ഉത്പന്നങ്ങള്‍ ക്ക് ശ്രീലങ്ക , ബ്രസീല്‍ എന്നി രാജ്യങ്ങള്‍ ഭീഷണി ഉയര്ത്തുന്നു എന്നത് , ആ രാജ്യങ്ങള്‍ അല്ല , അവിടെ പ്രവര്‍ ത്തിയ്ക്കുന്ന ഭീമന്‍ കമ്പനികള്‍ ആണു , നമ്മള്‍ അത് കൊണ്ട് , അവയെ ഒഴിവാക്കേണ്ട രീതിയില്‍ പ്രവര്‍ ത്തിയ്ക്കണം , പരമ്പരാഗത വിത്തുകള്‍ , രീതികള്‍ , പതിയെ ഭൂമി പഴയ പോലെ ആകും , അപ്പോള്‍ ആകാശവും ..”

“ പക്ഷെ ഈ നെല്‍ ക്യഷി , നഷ്ടമാകുന്നു , സ്ഥലം കുറവ് .. ഉള്ളിടത്ത് തന്നെ മറ്റ് ക്യഷികള്‍ , വീടുകള്‍ .., ആളുകളില്ലായ്മ  ??”

അതിനു ചിരിച്ചു കൊണ്ടാണു മറുപടി പറഞ്ഞത് ..

” നെല്ല്, തിരിച്ചു വരും , അങ്ങിനെ പതിയെ പതിയെ എല്ലാം , ഈയിടെ നടന്ന ഒരു പഠനം പറഞ്ഞില്ലെ നെല്‍ പാടങ്ങള്‍ , ആഗോള താപനം ഉന്ടാക്കുന്നില്ല , കുറയ്കുമെന്ന് , ഇതാര്‍ ക്കാ അറിയാത്തെ, പിന്നെ ഭൂഗര്‍ ഭ ജല ശ്രോതസ്സ് കൂട്ടുകയും ചെയ്യും , മല മുകളില്‍ പെയ്യുന്ന വെള്ളം , പതിയെ ഓരോ പാടങ്ങളിലും നിറഞ്ഞ് നിറഞ്ഞ് , അതില്‍ തന്നെ ദിവസങ്ങളോളം നിന്ന് താഴേയ്ക്ക് പോയി പോയാണു , പുഴയിലും കടലിലും എത്തുന്നത് , എന്നാല്‍ അവിടെ റബ്ബര്‍ ക്യഷി ചെയ്താലോ , റബ്ബറിനു വെള്ളം അധികം പറ്റില്ല , അത് കൊണ്ട് ആഴത്തിലുള്ള നീര്‍ ച്ചാല്‍ ഉണ്ടാക്കി വെള്ളം ഒഴുക്കി കളയണം , ഫലമോ , ഒരു തുള്ളി വെള്ളം കെട്ടി നില്‍ ക്കില്ല , ഭൂമിയിലേയ്ക്ക് ഇറങ്ങില്ല , അതായത് പരമ്പരാഗത രീതികളെ നില്‍ നില്കൂ , അത് പ്രക്യതി നിയമമാണു , ക്യഷി ആണു ചെയ്യുന്നതെങ്കില്‍ പോലും , അതിനുമുണ്ട് അതിന്റേതായ രീതികള്‍ , എത്ര മരങ്ങള്‍ നിറഞ്ഞ് നിന്നിട്ടും റബ്ബര്‍ കാടുകള്‍ സാധാരണ വനത്തിനു പകരം ആകില്ലെന്നും ശാസ്ത്രജ്ഞര്‍ അല്ലെ പറയുന്നത് , ..? വീടുകള്‍ … മൂന്ന് വീടുകള്‍ ഉയരുമ്പോള്‍ ഒരെണ്ണം അനാഥമാകുന്നുണ്ട് , അടഞ്ഞ് കിടക്കുന്നുണ്ട് .. പിന്നെ ആളുകള്‍ , അതിനു പകരം യന്ത്രങ്ങള്‍ ആകാം .. ”

” ഡാ ..നീ അപ്പുറത്തില്ലെ ..”

ഫോണില്‍ സം സാരിയ്ക്കാണെന്ന് മറന്നിരുന്നു ..

” ഉവ്വെടാ , എന്നെ എന്തിനു ..കമ്പനി, എന്നെ.. ..?”

ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തി .

” നീ കുരുമുളകിലും , ചോളത്തിലും ചെയ്യുന്ന പരീക്ഷണങ്ങള്‍  , അതിന്റെ വിജയം കമ്പനികളെ ബാധിയ്ക്കും .. അച്ഛനെ കഴിഞ്ഞാല്‍ ഇനി നിന്നെ ആകും നോട്ടമിടാന്‍ പോകുന്നത് , തല കളയാന്‍ മടിയ്ക്കില്ല , കുടും ബം മുഴുവനും .. , അഥവാ നീ ജോയിന്‍ ചെയ്യാതെ ഇരുന്നാല്‍ .. ഓ കെ … ഞാന്‍ ഇങ്ങിനെ പറയാന്‍ പാടില്ല , എന്നാലും നീ പെട്ടെന്ന് തീര്‍ ക്കാന്‍ നോക്ക് , .. ബൈ ..”

” ബൈ ..”

എല്ലാ മരങ്ങളും തല കുനിച്ച് നില്‍ ക്കുന്നു , എല്ലാവരും മൌനത്തിലാണു , കേട്ടിരിക്കുമോ പറഞ്ഞത് ..?

അച്ഛന്‍ പാടത്തുണ്ട് , ക്യഷി പഠിയ്ക്കാനും പ്രചരിപ്പിക്കാനും ആയി വന്നിട്ടുള്ള കുറച്ച് പേരുണ്ട് , സം ഘടനയുടെ പ്രവര്‍ ത്തന ഫലമായി പലയിടങ്ങളിലും കൂട്ടായ്മയോടെ നെല്‍ ക്യഷി യും മറ്റ് ബോധവത്ക്കരണവും നടക്കുന്നുണ്ട് , അവര്‍ പാടത്തിന്റെ നാലു ഭാഗത്തായി മാടങ്ങള്‍ കെട്ടി അതിലാണു താമസം , അത് ഒരു കാവല്‍ കൂടിയാണു , അച്ഛന്റെ മാടം നടു ഭാഗത്തായാണു , ഒഴിവ് ദിവസങ്ങളില്‍ കാലത്തെ ഭക്ഷണം കഞ്ഞി കുടി അവിടെയാണു, 7 മണിയ്ക്കേ അമ്മ കഞ്ഞിയുമായി പോകും , പെങ്ങന്‍ മാരും , ഇടയ്ക്ക് മാത്രം വീട്ടില്‍ വരവായതോണ്ട് , തന്നെ ഒഴിവാക്കിയതാണു , ഉറങ്ങിക്കോട്ടേയെന്ന് കരുതി , എന്നാലും എഴുന്നേറ്റ് കുളിച്ച് അങ്ങോട്ട് പോകും , ക്ലാസ്സ് റൂമില്‍ നിന്ന് കിട്ടാത്ത പല പാഠങ്ങളും അവിടെ നിന്ന് കിട്ടും , ഉച്ചയ്ക്ക് മിക്കവാറും ഭക്ഷണം അങ്ങോട്ട് കൊണ്ടു പോകും , അമ്മയും അനിയത്തിമാരും അപ്പോള്‍ വീട്ടിലാകും , അമ്മ , പിന്നെ കുറച്ച് പേര്‍ വിത്ത് വിതരണത്തിലാകും , മിക്കവാറും പെങ്ങന്‍ മാര്‍ ഭക്ഷണം കഴിച്ച് ടിവിയുടെ മുന്നിലും , അപ്പോള്‍ കൊണ്ട് പോയി കൊടുക്കാം , വൈകീട്ട് കട്ടന്‍ ചായ , ചക്കര ഇട്ടത് , കൂടെ അടയോ , എന്തെങ്കിലും , രാത്രി , ഒരു ഗ്ലാസ്സ് ആട്ടിന്‍ പാല്‍ മാത്രമ്, .. ആ ദിനം ചര്യയില്‍ ഇന്ന് ഒന്നും ചെയ്യാനാകില്ല , അത് കൊണ്ട് തന്നെ ഉച്ചയ്ക്ക് കൊണ്ട് പോകുന്ന ഭക്ഷണമാണു , നല്ലത് , അല്ലെങ്കില്‍ അമ്മയ്ക്കോ അനിയത്തി മാര്‍ ക്കോ അപകടമാകും , വെറും 10 മില്ലി മതിയാകും  , അതില്‍ 50 മില്ലി യോളം മരുന്നുണ്ട് , രണ്ട് മണിക്കൂറിനകം , സാധാരണ ഉണ്ടാകേണ്ട വേദന പോലും ഉണ്ടാകില്ലത്രെ ..

രാത്രി എപ്പോ ഉറങ്ങി എന്നോര്‍ മ്മയില്ല , നേരം നന്നായി വെളുത്തിരിയ്ക്കുന്നു , എഴുന്നേറ്റപ്പോള്‍ ആരേയും കാണാനില്ല , പല്ലു തേയ്ച്ച് , കുളിച്ച് , വസ്ത്രം മാറി , അടച്ച് വെച്ചിരുന്ന കഞ്ഞി എടുത്ത് കുറച്ച് കുടിച്ചു , ഒന്നും വേണ്ടെന്ന് തോന്നല്‍ , എന്നാലും ചെയ്തെ തീരു , അത് കളഞ്ഞ് പാത്രം കഴുകി വെച്ചു , , പാടത്തേയ്ക്ക് പോകണം  , ഒരു മാറ്റം പെരുമാറ്റത്തില്‍ പാടില്ല .. കിടന്നിരുന്ന പായ മടയ്ക്കി വെയ്ക്കാന്‍ അപ്പോഴാണോര്‍ ത്തത് , അവരുടെ കൂടെ എഴുന്നേല്‍ ക്കാണെങ്കില്‍ , അല്ലെങ്കില്‍ അവരാരെങ്കിലും ഉണ്ടെങ്കില്‍ ചെയ്യാറില്ല ..

മടക്കി വെയ്ക്കുമ്പോഴാണു കണ്ടത് , അതിനടിയില്‍ ഒരു കടലാസ്സ് .. അച്ഛന്റെ കൈ പ്പട ..

 

 

പ്രിയപ്പെട്ട മകനു ,

നിന്നോടെന്ത് പറയണം എന്നെനിയ്ക്കറിയില്ല ,അച്ഛന്റെ ജീവിതമാണു , നിന്നോട് പറയാനുള്ളത് , എന്റെ മകനായി പിറന്നിട്ടും ,കൂടെ ജീവിച്ചിട്ടും , ഈ ലോകത്തിന്റെ സമ്മര്‍ ദ്ദം താങ്ങനോ അതിനെ അതി ജീവിയ്ക്കാനോ മാത്രം നിന്നെ സ്വാധീനിയ്ക്കാന്‍  എനിയ്ക്ക് കഴിയാതെ പോയതാണു , നിന്റെ സങ്കടങ്ങള്‍ ക്ക് കാരണം , അത് നിന്റെ തെറ്റല്ല , ഇപ്പോഴത്തെ ലോക നീതിയാണു , അച്ഛന്‍ അത് പഠിയ്ക്കാത്ത ഒരു പഴയ ആള്‍ … വിഗ്രഹങ്ങളെയും അദ്യശ്യ ശക്തികളെയും ആരാധിയ്ക്കുകയും അവ രക്ഷപ്പെടുത്തുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നത് പോലെ ആണു , ഒരു കര്‍ ഷകനു ,മണ്ണു , അയാള്‍ പരാജയപ്പെടുമ്പോള്‍ പ്രക്യതിയാണു പരാജയപ്പെടുന്നത് , അത് കൊണ്ട് തന്നെ അയാള്‍ ക്ക് പരാജയമില്ല , ഒളിച്ചോടാനോ , ആത്മഹത്യ ചെയ്യാനോ അയാള്‍ ഭീരുവും ആയിരിക്കില്ല , പക്ഷെ , ഞാന്‍ ഇല്ലാതെ പോകുന്ന കാലത്തില്‍ , എല്ലാം വിപണം ചെയ്യപ്പെടുകയും അത് കാലഘട്ടത്തിന്റെ ശൈലി എന്ന് വാദിച്ച് നിസ്സഹായരായി നോക്കി നില്‍ ക്കുന്ന നീ അടക്കമുള്ള ആള്‍ ക്കൂട്ടത്തിനിടയില്‍ അവരെ ഇട്ടിട്ട് പോകാന്‍ വയ്യ .. ഞാനും അവരും പോകുകയാണു .. എനിയ്ക്ക് വിവരം കിട്ടിയിരുന്നു , നീ അരുണ്‍ ശര്‍ മ്മയെ കണ്ടത് .. മുന്പ് രണ്ട് തവണ ശ്രമിച്ച് പരാജയപ്പെട്ടവന്റെ  മൂന്നാമത്തെ ശ്രമം , അതില്‍ നീ പെട്ടു പോയിരിക്കുന്നു , അച്ഛനു നിന്നോട് ദേഷ്യമില്ല , ഇതില്‍ വിഷമമവുമില്ല … നിനക്ക് നല്ലത് വരുത്തട്ടെ .. ഈ കത്ത് നീ നശിപ്പിക്കണം , തോറ്റ് പോയ ഒരു മകന്റെ അച്ഛനായി മരിച്ചെന്ന് ലോകം അറിയരുത് ..

സ്നേഹ പൂര്‍ വ്വം

അച്ഛന്‍ ..

ആ കത്ത് ചെരിയ കഴ്ണങ്ങളായി നുറുക്കി , ഒരു ഗ്ലാസ്സില്‍ ഇട്ടു , അതില്‍ കുറച്ച് കഞ്ഞി വെള്ളം കലത്തില്‍ നിന്നൊഴിച്ചു , അരുണ്‍ ശര്‍ മ്മ തന്ന് , വിട്ട പാക്കറ്റ് ചെറുതെങ്കിലും ഒരു സമ്മാന പൊതി പോലെ സുന്ദരമാണു , മുഴുവനും ഒഴിച്ചു , ഒരു ചെറിയ പെര്‍ ഫ്യൂം കുപ്പി പോലെ തൊന്നുന്നത് പൊട്ടിയ കുപ്പിവളകളും , മഞ്ചാടി ക്കുരുക്കളും  ഒക്കെ ഇട്ട് വെയ്ക്കുന്ന അനിയത്തി മാരുടെ റൂമിനരുകിലെ പെട്ടിയില്‍ ഇട്ടു , .. വലിച്ചു കുടിച്ചു , അവസാനത്തെ തുള്ളിയും , അവസാനത്തെ കടലാസ് കഷ്ണവും ..!

 

മാടത്തിനടുത്തെത്താറായപ്പോഴാണു , അപ്പോഴവിടെ എത്തിയ രണ്ട് മൂന്ന് പേര്‍ കരഞ്ഞ് ഉറക്കെ വിളിച്ചു കൊണ്ട് വീട്ടിലേയ്ക്കോടി വരുന്നത് കണ്ടത് , അവരെ ശ്രദ്ധിയ്ക്കാതെ മുന്നോട്ട് പോയി , അച്ഛന്റെ നെഞ്ചില്‍ തലവെയ്ച്ചാണു അനിയത്തിമാര്‍ മൂന്ന് പേരും , അമ്മ കാലില്‍ കെട്ടിപിടിച്ച് , ..

തളര്‍ ന്ന് താഴേയ്ക്ക് വീണു പതിയെ , പാടത്തെ ചേറിന്റെ മണം , അച്ഛന്റെ മണം , ഉള്ളിലേയ്ക്ക് കഴിയുന്ന അളവില്‍ ശ്വസിച്ചു , മണ്ണിലേയ്ക്ക് , മണ്ണിനുള്ളിലേയ്ക്ക് ഇറങ്ങി പോയി , മണ്ണായി മാറാന്‍ ….

സജയന്‍ എളനാട്

00971-563984211

sajayanelanad@gmail.com

 

 

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w