പെനാല്‍റ്റി കിക്ക്

 

images

 

പെനാല്‍റ്റി കിക്ക്

ലോക്കപ്പിന്റെ വാതില്‍ അടഞ്ഞപ്പോള്‍ ചന്ദ്ര കുമാറിന്റെ മുഖം വാടി , അവന്‍ അല്ലെങ്കിലും അല്‍പ്പം പേടിയുള്ള കൂട്ടത്തിലാണ് ,പക്ഷെ ഇത്തവണ മുന്‍കൈ എടുത്തത് അവന്‍ തന്നെയാണ് ,  അന്‍സാര്‍ എന്തോ ആലോചനയിലാണ്, ഒരു കാര്യവും സംഭവിച്ച മട്ടില്ല , സാബു പക്ഷെ തന്നെ നോക്കുന്നുണ്ട് , പരസ്പ്പരം കണ്ണുകള്‍ ഉടക്കിയപ്പോള്‍ അവന്‍ തല താഴ്ത്തി , അന്‍സാര്‍ അത് കണ്ടു ,

“ ഒന്നും പേടിക്കാനില്ല സുഹൈലെ , ഞാന്‍ മാമാനെ വിളിച്ചു പറഞ്ഞിട്ടുണ്ട് , മാമ പറഞ്ഞു , പാര്‍ ട്ടിയും മന്ത്രിയും ഒക്കെ വേറെ ആണെങ്കിലും മുന്നണിയില്‍ ഞമ്മടെ പാര്‍ ട്ടിയാടാ ഭരിയ്ക്കുന്നത് , അതും പോലീസിനെ.., ധൈര്യായിട്ടിരി…”,

“ ലോക്കപ്പില്‍ അധികം ചര്‍ച്ച വേണ്ട , എസ്, ഐ സാര്‍ വരട്ടെ , ഹോസ്പിറ്റലില്‍ നിന്ന്‍ അവന്റെ മൊഴിയെടുത്ത് , അപ്പൊ നന്നായി ചെയ്യാം ..ഞങ്ങളും കൂടാം ..”പുറത്ത് നിന്ന്‍ ഒരു പോലീസ്കാരന്‍..

അന്‍സാര്‍ നിര്‍ത്തി , ആരും മിണ്ടിയില്ല പിന്നെ ,

ഫോണ്‍ ബെല്ലടിയ്ക്കുന്നശബ്ദം കേട്ടു,

“ സാര്‍ , ഉവ്വ് , കിട്ടിയിട്ടുണ്ട് , അതെ 4 പേര്‍ ,വധ ശ്രമമാണ്   സം  ഘം ചേര്‍ന്ന്‍ , ഭവനഭേദനം നടത്തി , മാരകമായി മുറിവേല്‍പ്പിച്ചു , അതെ പബ്ലിക്ക് ആരോ വിളിച്ച് പറഞ്ഞു ചെന്നപ്പോഴാണ് ….അതെ ഹോസ്പിറ്റലില്‍ …. എസ്.ഐ സാര്‍ പോയിട്ട് എത്തിയിട്ടില്ല .. , കണ്ടിഷന്‍ കുറച്ച് പ്രശ്നമാനെന്നറിഞ്ഞത് …ഓകെ സാര്‍

ഫോണ്‍ കട്ടായി, പോലീസ് കാരന്‍ രൂക്ഷമായി നോക്കുന്നത് കണ്ടു

“ നല്ല വകുപ്പുകളാ…നീ ഒക്കെ കുറെ കാലം കിടക്കണം ..”

അയാളുടെ ശ ബ്ദം ഒരു പാട് തവണ പിന്നെയും പിന്നെയും മുഴ ങ്ങുന്നത് പോലെ തോന്നി.

അന്‍സാര്‍ ചന്ദ്രനെ നോക്കി , അവന്റെ മുഖം ഒന്ന് കൂടി കറുത്തിരുണ്ടു..സാബു ഒന്നുമില്ലെന്ന്‍ ആം ഗ്യം കാണിയ്ക്കുന്നുണ്ട് , എന്നാലും അവന്റെ ഉള്ളിലും പേടി ഉള്ളത് പോലെ…

“ സുഹൈലെ ..” അന്സാരിന്റെ പതിഞ്ഞ വിളി കേട്ട് നോക്കിയപ്പോള്‍ അവന്‍ കണ്ണ് കൊണ്ട് സാബുവിന്റെ അരയിലെയ്ക്ക് നോക്കാന്‍ ആം ഗ്യം കാണിച്ചു

“ ഇത് വലിയവര്‍ക്കുള്ളത് “ എന്ന പരസ്യ വാചകം ഉള്ള അണ്ടര്‍ വെയര്‍, ശരീരത്തിനും എല്ലാ അവയവങ്ങള്‍ ക്കും വലിപ്പമുണ്ടായിട്ടും ഇത് മാത്രമേന്തെ ഇങ്ങിനെ എന്നതായിരുന്നു സാബുവിന്റെ  എന്നത്തെയും സങ്കടം , പ്രാര്ത്ഥനകള്‍, ഒരു പാട് മരുന്നുകള്‍ , ഒന്നും അവനു ത്യപതിയായില്ല..അത് മറയ്ക്കാനാകും ….

എന്ത് പറഞ്ഞാലും സാബുവിനെ പോലെ ആത്മാര്ത്ഥ തയും സ്നേഹവുമുള്ള ഒരാള്‍ ഇല്ല , അവനാണ് പറഞ്ഞത് , കൂട്ടത്തില്‍ അവനായിരുന്നു മൂന്നാമത് റൌണ്ട് ആദ്യം അടിച്ചു തീര്‍ത്തത് ……അച്ചാറില്‍ തൊട്ടു നക്കി , അവന്‍ പറഞ്ഞു;

“ എന്നാലും ചതിയായിരുന്നെടാ.. ചതി ..മൂന്ന്‍ ഗോളുകള്‍ , അതില്‍ രണ്ടെ ണ്ണം നീ അടിച്ചിട്ടും , ഒരു ഗോളിന് തോറ്റു , ഷു ക്കൂര്‍ ,  പിന്നെ അവന്റെ എളാപ്പ റഫറി ..രണ്ടും കൂടി നമ്മളെ തോത്പിച്ചു …അവനെ നിന്നെക്കാള്‍ വലിയ കളിക്കാരനാക്കാന്‍ …ചതിച്ചു…നീ അടിച്ച രണ്ടും ഗോളും സമ്മതിച്ചില്ലല്ലോ…?!!.

സുഹൈലിന്റെ കണ്ണില്‍ നിന്ന്‍ വെള്ളം വന്നത് പെട്ടെന്നാണ് …

പുഴക്കരെയുള്ള പുതിയതായി വാങ്ങിയ തെങ്ങുംപറമ്പിന്റെ തേങ്ങാ പ്പുരയിലായിരുന്നു..4 പേരും …

സുഹൈല്‍ തല താഴ്ത്തിയിരുന്നു…

മാച്ചിന്റെ രണ്ടു ദിവസം മുമ്പാണ് സുബൈദയെ കാണാന്‍ പറ്റിയത് , അവളുടെ എളാപ്പയുടെ പണിതീരാത്ത വിടിന്റെ  ഉള്ളില്‍ പഴയ പേപ്പര്‍ വിരിച്ച് അതില്‍ ചുമര് ചാരി ഇരിക്കുമോമ്പോ ഴാണ് അവള്‍ പറഞ്ഞത് ..

“ ഇക്ക , ഇങ്ങള് , ഫോര്‍ വേര്‍ഡ് അല്ല , നല്ല ഗോളിയാണ്..ഒറ്റ കൈകൊണ്ട് തന്നെ പന്ത് നന്നായി പിടിയ്ക്കാന്‍ പറ്റും ..”

കൈ മെല്ലെ എടുത്ത് മാറ്റി അല്പം നീങ്ങിയിരുന്നു , അവള്‍ പക്ഷെ ചേര്‍ന്നിരിക്കാന്‍ അടുത്തേയ്ക്ക് വന്നു ..

“ ഉപ്പ എന്താ പറഞ്ഞിന്ന്‍ അറിയോ ..?”

“ ഇല്ല ..”

സുബൈദ എളെമ്മയെ കാണാനെന്ന്‍ ഉമ്മയോട് പറഞ്ഞിറ ങ്ങുംപോഴാണ് , ഇബ്രാഹിം കുട്ടി ഹാജി വീട്ടിലേയ്ക്ക് കയറുന്നത് …ആകാശം ഇടിഞ്ഞു വീഴാനേന്കിലും എളെമ്മ , പഴയ വീട്ടില്‍ ഉച്ച ഭക്ഷണം കഴിച്ചാല്‍ കിടന്നുറങ്ങും .. സ്കൂള്‍ ഇല്ലാത്തത് കൊണ്ട് മക്കളെയും ഉറക്കും .. എളാപ്പ രാത്രി ഗള്‍ ഫില്‍ നിന്ന്‍ വിളിയ്ക്കും ..ഒരു വിശേഷമില്ലെങ്കിലും കുറെ നേരം സം സാരിക്കണം .. അല്ലെങ്കില്‍ അത് പറഞ്ഞു വഴക്കാകും , അത് കൊണ്ട് തന്നെ നാട്ടിലെയും ബന്ധുക്കാരുടെയും വിവരം എല്ലാം ക്യത്യമായി അറിഞ്ഞു വെയ്ക്കും … അല്ലെങ്കില്‍ അത് പറഞ്ഞില്ല എന്ന്‍ പറഞ്ഞു നേരം വെളുപ്പിക്കും … പുതിയ വീട് പണി മുക്കാല്‍ ഭാഗമായി , ഇനി ബാക്കി എളാപ്പ വന്നിട്ട്…

ഇബ്രാഹിം കുട്ടി ഹാജി മകളെ ഒന്ന്‍ നോക്കി..,

ഉമ്മറത്തെ ടാപ്പില്‍ കാല്‍ കഴുകുംപോഴാണ് പറഞ്ഞത്…

“ സുഹിലിന്റെ കാര്യത്തില്‍ അന്റെ മാമന്മാര്‍ക്കും , എളാപ്പമാര്‍ക്കും ഒരു ഇഷ്ടൂം ഇല്ല.. പിന്നെ അന്റെ കണ്ണീര്‍ കാണണ്ട എന്ന്‍ കരുതിട്ടാ , ഞാനും അന്റെ ഉമ്മേം……..പിന്നെ…….”

അയാള്‍ ഉമ്മറത്തെ ചുമരിലെയ്ക്ക് കണ്ണോടിച്ചു…കുറെ ബ്ലാക്ക് ആന്‍റ് വൈറ്റ് ഫോട്ടോകള്‍ ..കൂട്ടത്തില്‍;

അയാളുടെ ചെറുപ്പകാലം , ഫുട്ബോള്‍ മൈതാനത്ത് നിന്നെടുത്തവ..

സഹ കളിക്കാരുടെ കൂടെ പന്ത് തട്ടുന്നത് , കപ്പ്‌ പിടിച്ചു നില്‍ക്കുന്നത്..

സുബൈദ തല താഴ്ത്തി.. അയാള്‍ മുഖം കഴുകി , രണ്ടാം മുണ്ട് കൊണ്ട് തുടച്ചു ..

“ നല്ല കളിക്കാരനായത് കൊണ്ടായില്ല ..ജയിക്കണം ..കപ്പ്‌ എടുക്കണം .. മറ്റെന്നാളത്തെ കളി.. അങ്ങിനത്തെയാ.. തോറ്റാല്‍ മാമ കൊണ്ട് വന്ന ആലോചന ഞാന്‍ സമ്മതിയ്ക്കും ..അല്ലെങ്കിലും പെണ്ണുങ്ങളുടെ സമ്മതം നോക്കിയല്ല ..ഈ തറവാട്ടില് നിക്കാഹ്..”

വെട്ടിയും കിളച്ചും ഉഴുതും പ്രക്യതിയോട് മല്ലിട്ട് കാരണവന്മാര്‍ കഷ്ടപ്പെട്ടും ന്യായമായും ഉണ്ടാക്കിയ സ്വത്ത് വകകള്‍ , അതെ പടി , തന്നെ മുന്നോട്ട് കൊണ്ട് പോയി , ഇപ്പോള്‍ കച്ചവടമാണ് ചെയ്യുന്നതെങ്കിലും നേരും നെറിയും വിടാതെ ജീവിക്കുന്ന ഒരാളാണ് താനെന്ന്‍ സ്വയം വിശ്വസിക്കുന്ന ഒരാളാണ്  ഇബ്രാഹിം കുട്ടി ഹാജി ,പാരമ്പര്യവും അഭിമാനവുമാണ്  അയാള്‍ ക്ക് വലുത്, നാണം കെട്ടു ഉണ്ടാക്കുന്ന പണത്തിനു ഒരിക്കലും അഭിമാനം ഉണ്ടാക്കാന്‍ കഴിയില്ലെന്ന്‍ ഇടയ്ക്കിടെ അയാള്‍ പറയും..

പ്രധാനമായും ഒരു പങ്ക് ഹാജി കൊടുക്കുമെങ്കിലും എല്ലാവരുടെയും പങ്കാളിത്തം കളിയില്‍ വേണമെന്ന ഒരു ധാരണയില്‍ നാട്ടുകാര്‍ പിരിവെടുത്താണ് കളികള്‍ സം ഘടിപ്പിക്കപ്പെടുന്നത് , എന്നാല്‍ ആയിടയ്ക്ക് പെട്ടെന്ന്‍ പൊങ്ങി വന്ന ഒരു പുതു പണക്കാര്‍ ടീമിനെ മൊത്തമായി സ്പോന്‍സര്‍ ചെയ്യാന്‍ വന്നു, ആ നീക്കം ഹാജി തടഞ്ഞപ്പോള്‍ അവര്‍ എതിര്‍ ടീമിനെ സ്പോന്‍സര്‍ ചെയ്തു..ഹാജിയുടെ ഭാഷയില്‍ അവര്‍ “ പേരെടുക്കാന്‍ പേറെടുക്കാന്‍ വരെ തയ്യാറാ” യിരുന്നു.. അത് ഒരു പരിധിയേക്കാളും ശരിയായിരുന്നു താനും..നാടൊട്ടുക്കും ബോര്‍ഡുകള്‍ , തലേന്ന്‍ വന്ന പത്രത്തിന്റെ കൂടെ അവരുടെ കളര്‍ നോട്ടീസ് ഉണ്ടായിരുന്നു.. കളിക്കാരും ആ നാട്ടുകാരും കളിയെ പ്രോത്സാഹിപ്പിക്കാന്‍ അവര്‍ നടത്തുന്ന പ്രയത്നങ്ങള്‍ ക്ക് നന്ദി പറഞ്ഞു , മറ്റേ ഭാഗത്ത് കളിക്കാരുടെ ഇടയില്‍ ജെര്സിയും ബൂട്ടും അണിഞ്ഞ് നില്‍ക്കുന്ന പുതുപ്പണക്കാരനിലെ ഇളയ പയ്യന്‍..അടിക്കുറുപ്പ് ;- പരിശീ ലനം നല്‍കുന്ന കൊച്ചു മുതലാളി..

അത് അവര്‍ തന്നെ കാശു മുടക്കി അച്ചടിച്ച്‌ വിതരണം ചെയ്യായിരുന്നു.

 

ഹാജി അത് കണ്ടു ആഞ്ഞു തുപ്പി..

“ടിക്കറ്റ് വെച്ച് നടത്തുന്ന ഒരു കളിയും കണ്ടിട്ടില്ല , അവന്റെ ഒന്നും ഒരു തലമുറേം.. ,ഒരുറുപ്യ തെകച്ചു എടുക്കാനില്ലാതെ. ഇന്നേ വരെ ഇവനോ ഇവന്റെ ആരെങ്കിലും ഏതെങ്കിലും മൈതാനത്ത് കളിക്കുന്നത് കണ്ടിട്ടില്ല ..ഒരു കപ്പ്‌ കിട്ടിയതായും …എത്രയോ കളി കളിപ്പിച്ചു..കളിച്ചു..നമ്മളോടാ എന്നിട്ട് ഇവന്റെ ഒക്കെ കളി..”

 

അത് കൊണ്ട് തന്നെ ഈ കളി , ഹാജിയ്ക്ക്  തന്റെ പാരമ്പര്യവും സമൂഹത്തിന്റെ  നന്മയും മൂല്യവും , എതിരാളികളുടെ  ആധുനിക പ്രായോഗികതയും തമ്മിലുള്ള ഒരു മത്സരമാണ്..ഇതില്‍ തോറ്റാല്‍ അത് തെറ്റായ ഒരു സന്ദേശം സമൂഹത്തിനു നല്‍കും .. എന്തൊക്കെയാണെങ്കിലും പ്രായോഗികതയാണ് നല്ലത് എന്നത് , പ്രായോഗികതയ്ക്ക് പക്ഷെ മന:സാക്ഷിയില്ല .. അത് ലോകം നശിപ്പിക്കും.. ജയിക്കണം ..

കളി ജയിക്കുംപോഴും തോല്‍ക്കുമ്പോഴും നേടുന്നതും നഷ്ടപ്പെടുന്നതും കപ്പുകളല്ല .. ചങ്കാണ്.., .!!ഹ്യദയങ്ങള്‍.!!!

തോറ്റു…!

സുഹൈല്‍ അടിച്ച രണ്ടു ഗോളുകളും റഫറി വഴങ്ങിയില്ല ..ഒരു പെനാല്‍റ്റി ഇങ്ങോട്ട്  വഴങ്ങേണ്ടിയും വന്നു..

അതുള്‍പ്പടെ ഷുക്കുര്‍ 2 ഗോളുകള്‍ അടിച്ചു മികച്ച കളിക്കാരനായി..അവന്റെ മൂത്താപ്പാന്റെ മകന്‍ സുബൈദയെ കെട്ടി..

തല കുനിഞ്ഞിരുന്നിട്ടും കണ്ണീര് വീണത് ചന്ദ്രന്‍ കണ്ടു , അവനാണ് ആദ്യം കണ്ടത്.. 2 റൌണ്ട് പുറകിലായിരുന്ന അവന്‍ പെട്ടെന്നാണ് മുന്നിലെത്തിയത്.. അടുത്ത കുപ്പി പൊട്ടിച്ചതും അവന്‍ തന്നെയാണ് , വെള്ളം തീര്‍ന്ന്‍ പോയത് കണ്ട് കുപ്പിയെടുത്ത് പുഴയിലേയ്ക്ക് ഓടി, അന്‍സാര്‍ രണ്ടു കൈകളും പിന്നിലേയ്ക്ക് കുത്തി തല മുകളിലെയ്ക്കായി പിടിച്ച് കണ്ണ് അടച്ചിരിക്കുകയാണ് ..സാബു ഡിസ്പോസിബിള്‍ ഗ്ലാസിലെ മദ്യത്തില്‍ വിരലിട്ട് വട്ടം ചുറ്റികൊണ്ടിരിക്കുന്നു.. ചന്ദ്രപ്പന്‍ സ്വന്തം ഗ്ലാസ്സില്‍ വെള്ളം ഒഴിച്ചു..അന്സാരിന്റെ ഗ്ലാസ്സില്‍ മദ്യം പകര്‍ന്ന്‍ വെള്ളം ഒഴിയ്ക്കുംപോള്‍ അവന്‍ കണ്ണ് തുറന്നു നോക്കി, വെള്ളത്തിനെ നിറവ്യത്യാസം കണ്ടു ചോദിച്ചു

“ പൊഴെലെത്തെയാ..?, ആരെങ്കിലും ചന്തി കഴുകിയിട്ടുണ്ടാകും..”

“ അതിനെന്താടാ..? , ഇതിന്റെ കൂടെയായാല്‍ എല്ലാം ശരിയാകില്ലേ..?

“ ആണോ..?”

“ ഇനിയിപ്പോ അല്ലെങ്കിലും സാരമില്ല ..കണ്ടില്ലേ സുഹൈല്‍ കരയണത്..?

ചന്ദ്രന്റെ ദേഷ്യം കലര്‍ന്ന മറുപടി അന്‍സാറിനെ ഒറ്റവലിയ്ക്ക് കുടിയ്ക്കാന്‍ സഹായിച്ചു

“ എന്താടാ..?”

“ കളി..നമ്മള്‍ ..” സുഹൈല്‍ വിങ്ങി..

“കൊല്ലേണമെടാ , ഷുക്കൂറിനേം അവന്റെ എളാപ്പാനേം..”

സാബു അലറുകയായിരുന്നു

“ അവന്റെ എളാപ്പ ഇവിടെയില്ല ..അവന്‍ വീട്ടിലുണ്ട്..”

അന്‍സാര്‍ ഗ്ലാസ് വീണ്ടും നിറച്ചു

രണ്ടാമത്തെ കുപ്പി കഴിഞ്ഞത് പെട്ടെന്നായിരുന്നു.

“ എന്നാ വാടാ..”

സാബു ചാടി എഴുന്നേറ്റു..

അന്‍സാര്‍ ആണ് ജീപ്പോടിച്ചത്..

ഷു ക്കൂറിന്റെ ഗേറ്റ് കടന്നപ്പോള്‍ ഇടത്തെ കണ്ണാടി പൊട്ടി.. തുറന്ന ജീപ്പില്‍ നിന്ന്‍ ചന്ദ്രന്‍ ചാടി ഇറങ്ങി.. ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്നു ഷു ക്കൂര്‍ , വലിച്ചു മുറ്റ ത്തെയ്ക്കിട്ടു, സാബു അവന്റെ തലയില്‍ അടിച്ചു , അവന്‍ ഒഴിഞ്ഞു മാറി , ചെവി പൊളിഞ്ഞു..ഓടി വന്ന വീട്ടുകാരെ അന്‍സാര്‍ ജാക്കി ലിവര്‍ കാട്ടി പേടിപ്പിച്ചു..ആരും അടുത്ത് വന്നില്ല .. ബഹളം കേട്ട് വന്ന നാട്ടുകാരും പേടിച്ചു മുറ്റ ത്തെയ്ക്ക് കയറിയില്ല .., 4 പേരും കൂടി  നന്നായി തല്ലി…ഷു ക്കൂറിന്റെ ബോധം പോയിരുന്നു , അവന്റെ വീട്ടുകാര്‍ ഉറക്കെ നിലവിളിച്ചു.. അന്‍സാര്‍ എല്ലാവരോടുമായി പറഞ്ഞു..

“കണ്ടില്ലേ.. ഞങ്ങളെ തോല്‍പ്പിക്കാന്‍ പറ്റില്ല..ഞങ്ങള്‍ തോല്‍ക്കില്ല..കള്ളക്കളി കളിച്ചാ ജയിച്ചത്..”

തിരിച്ചിറങ്ങുമ്പോള്‍ വലത്തെ കണ്ണാടിയും പോയി..

ഒരു കപ്പെടുത്ത സന്തോഷത്തില്‍ പിന്നിലിരുന്ന്‍ സാബുവും ചന്ദ്രനും ജയ്‌ വിളിയ്ക്കുന്നുണ്ടായിരുന്നു..വഴിയരുകിലെ ആളുകള്‍ അത്ഭുതത്തോടെ അവരെ നോക്കി.

ജീപ്പ് വീണ്ടും പുഴക്കരയി ലേയ്ക്കാണ് പോയത്.. അന്‍സാര്‍ ജീപ്പ് പുഴയിലേയ്ക്ക് ഇറക്കിയിട്ടൂ..

ഇറങ്ങി മണലില്‍ കിടന്നതേ ഓര്‍മ്മയുള്ളൂ , ആരോ തട്ടി വിളിയ്ക്കുംപോഴാ എഴുന്നേറ്റത്..പോലീസ്..!!

അന്‍സാര്‍ ഉണ്ടായിരുന്നില്ല…അവനെ പിന്നെ വേറെ എവിടെ നിന്നോ ആണ് പൊക്കിയത്..

ലോക്കപ്പിന്റെ വാതില്‍ തുറക്കുന്ന ശ ബ്ദം കേട്ടാണ് എല്ലാവരും ഞെട്ടിയത്..

“ ഇറങ്ങി വാടാ.. എസ്.ഐ സാര്‍ വിളിയ്ക്കുന്നു..”

എസ്.ഐ യുടെ ക്യാബിന്റെ മുന്നിലെത്തിയപ്പോള്‍ അന്സാരിന്റെ മാമ ഇറങ്ങി വന്നു

“ എല്ലാം പറഞ്ഞു കൊമ്പ്രസ്മെന്റ്റ് ആക്കിയിട്ടുണ്ട് .. ഒന്ന്‍ കണ്ടിട്ട് പോരെ..വല്ല ഒപ്പും ഇടണ്ടിവരും..”

ക്യാബിനില്‍ എസ്. ഐയും റൈറ്ററും ഉണ്ടായിരുന്നു

കണ്ടപാടെ എസ്.ഐ യുടെ മുഖം ചുവന്നു..അയാള്‍ അലറുന്നത് പോലെ പറഞ്ഞു

“ ടാ ..നിന്നെ ഒക്കെ വെടി വെച്ച് കൊല്ലണം , നീ ഒന്നും ജീവിക്കാന്‍ പാടില്ലാത്തവന്മാരാ..”

എസ്.ഐയുടെ കൂടെ പോയ പോലീസ്സുകാരോട് കാര്യം വിശദമായി ചോദിച്ചറിയുന്നതിനു മുന്പ് ക്യാബിനിലെയ്ക്ക് വിളിപ്പിച്ചതിനാല്‍ , ചില പ്രത്യേക സാഹചര്യങ്ങളില്‍ വാദിയെ പ്രതിയാക്കുന്ന സാറിന്റെ ഇപ്പോഴത്തെ ഈ ഉയര്‍ന്ന നീതി ബോധത്തില്‍ അന്തം വിട്ടു റൈറ്റര്‍  ചോദിച്ചു..

“ അല്ല സാര്‍ , തല്ലു കൊണ്ടവന് പരാതിയില്ല …പിന്നെ ഒരു കളിയാകുംപോള്‍ ഇതൊക്കെ പതിവല്ലെ …?

എസ്.ഐ യുടെ മുഖം വലിഞ്ഞു മുറുകി..

“ കളിയാകുംപോള്‍ പതിവാ..ഇതെപ്പഴത്തെ എന്ന്‍ ചോദിക്ക്..”

റൈറ്റര്‍ ചോദ്യഭാവത്തില്‍ നോക്കിയപ്പോള്‍ സുഹൈല്‍ നിര്‍വികാരതയോടെ നിന്നു ,

അന്‍സാര്‍ ആലോചിച്ചു കൊണ്ട് ചന്ദ്രനെ നോക്കി..

ചന്ദ്രന്‍ താടി ചൊറിഞ്ഞു.. സാബുവാണ്‌ മറുപടി പറഞ്ഞത്..

“ ഒരു ആറെഴ് കൊല്ലമായിട്ടുണ്ടാകും സാര്‍ ..!”

ഞെട്ടി നില്‍ക്കുന്ന സാറിനോട് ചന്ദ്രന്‍ ഓര്‍ മ്മ വന്നത് പോലെ പൂരിപ്പിച്ചു

“ അതിനു ശേഷം ഞങ്ങള്‍ക്ക് ഇന്നാ നാട്ടില്‍ ഒത്ത് കൂടാന്‍ പറ്റിയത്…!!!!!”

——–

സജയന്‍ എളനാട്

91-9447594393

91-9447545338

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w