യാത്ര- 6

ഓര്‍ മ്മകള്‍ ഇത്തിള്‍ കണ്ണികളാണു നമ്മളില്‍ നിന്ന് തന്നെ നമ്മളിലേയ്ക്ക് പടര്‍ ന്ന് കയറി നമ്മളെ തിന്നു തീര്ക്കും …നടക്കുന്നതിനിടയിലും വേണുവിന്റെ മനസ്സില്‍ ഇത്തിള്‍ കണ്ണി മൂടിയിരുന്നു..

” ഇന്നെന്താ ജോലി ഒന്നും ഇല്ലാത്തതോണ്ടാണോ നായ്ക്കളെ കുളിപ്പിക്കുന്നത്..?” ചോദ്യം കേട്ട് തിരിഞ്ഞ് നോക്കിയപ്പോള്‍ അച്ഛന്‍ നില്ക്കുന്നു..മുഖത്തെ ജാള്യത യെക്കാളും ശബ്ദത്തിലെ കള്ളത്തരം കണ്ടു പിടിക്കരുതെ എന്ന് കരുതി മറുപടി പറഞ്ഞു

” അതെ ഒഴിവാണു ..”

കയ്യും കാലും കഴുകി പിന്നിലെ അടുക്കളെയോട് ചേര്ന്നുള്ള ചെറിയ ഒരു ഡൈനിങ് റൂമിലേയ്ക്ക് ഇരുത്തി, ഉണ്ടാക്കി കൊടുത്ത തണുത്ത വെള്ളം കുടിക്കുമ്പോള്‍ അച്ഛന്‍ പറഞ്ഞു ..

” നിന്നെ കാണാത്തതില്‍ നല്ല വിഷമം ണ്ട്, അമ്മയ്ക്കും കുട്ട്യ്യോള്ക്കും ..”

മറുപടിയായി ഒന്ന് മൂളാനെ കഴിഞുഞുള്ളൂ..

വന്നിട്ട് ആകെ പോയത് 2 തവണയാണു , അതു രണ്ടും ആശുപത്രിയിലേയ്ക്ക് അമ്മയ്ക്ക് വയ്യതായിരുന്നിട്ട്, കണ്ടിട്ട് ഓടി പോരുകകായിരുന്നു, മാസം തോറും കിട്ടുന്ന ചെറിയ തുക വീട്ടില്‍ നല്കുന്ന ആശ്വാസം , കൂടുതല്‍ ദിവസം നിന്നാല്‍ തിരിച്ചു വരുമ്പോ വേറെ ആളു വന്നിട്ടുണ്ടാകും , ആരൊക്കെ അവധിയാണെങ്കിലും പിരിഞ്ഞ് പോയാലും അത് മുഴുവന്‍ തനിയ്ക്കാണു , അല്ലെങ്കില്‍ അതാണു തന്റെ ജോലി , അച്ഛനോട് പറയാന്‍ തോന്നിയില്ല..

” രവിയില്ലെ ഇവിടെ ” അച്ഛന്റെ ചോദ്യം കേട്ടപ്പോളാണു തല ഉയര്‍ ത്തിയത്

” ഇല്ല , രണ്ടാളുമില്ല..ദൂരെ എവിടെയോ പോയിരിക്കുന്നു..” ” ഞാന്‍ ഒരു കാര്യം പറയാനാ വന്നെ..രമയ്ക്ക് ഒരാലോചന വന്നിട്ടുണ്ട്, നല്ല കൂട്ടരാ..ഒരു പെണ്‍ കുട്ടിയും ഒരു പയ്യനും , പെണ്‍ കുട്ടിയുടെ കല്യാണം കഴിഞ്ഞു , മദ്രാസ്സിലാണു , അത്യാവശ്യം സൌകര്യമുള്ള കൂട്ടരാ..ചെക്കന്‍ ഒരു കട നടത്തുന്നു, പിന്നെ ക്യഷി കാര്യങ്ങള്‍ നോക്കുന്നു, അച്ഛനും അമ്മയും ഉണ്ട്..കാണാന്‍ തരക്കേടില്ലാത്ത അച്ചടക്കമുള്ള ഒരു കുട്ടി , വേറേ ഒന്നും വേണ്ടാന്നു പറഞ്ഞു എന്നാലും ..”

ഒന്ന് നിര്‍ ത്തി അച്ഛന്‍ ശബ്ദം അല്പം താഴ്ത്തി പറഞ്ഞു..

” അവര്‍ വന്ന് കണ്ടു ..വേണ്ടാന്ന് പറയാനാവില്ല..അവിടെ ഒന്നുല്ലാന്നറിയാലൊ എന്നാലും അച്ഛന്‍ എന്തെങ്കിലും ഒക്കെ ചെയ്യാം ..ഇനി ഇവിടെ നിന്ന്…”

കേട്ടപ്പോള്‍ ആദ്യം അത്ഭുതമാണു തോന്നിയത്..അവള്‍ ഇത്രയ്ക്ക് വലുതായോ..!

പിന്നെ സന്തോഷം …

പിന്നെ സങ്കടം …, അവള്‍ പോകുന്നു…

അച്ഛന്റെ കണ്ണിലെ പ്രതീക്ഷ കണ്ടപ്പോള്‍ അവസ്ഥ പറയാന്‍ തോന്നിയില്ല..

ശമ്പളം കിട്ടിയ പൈസ അയക്കാന്‍ വെച്ചിരുന്നത് കയ്യില്‍ കൊടുത്തു..അച്ഛന്‍ 2 കത്തുകള്‍ തന്നു  – ഒന്ന് അമ്മയുടേത്  , മറ്റേത് രമയുടെ പേര്‍ ആണെങ്കിലും ലക്ഷ്മിയുടെ കൈക്ഷരം ..

” അവര്‍ വരട്ടെ..ഞാന്‍  പറയാം  ..തരും …” അച്ഛനു ആശ്വാസമായി ..യാത്ര പറഞ്ഞ് പോകുമ്പോള്‍ പിന്നേയും ഓര്‍ മ്മിപ്പിച്ചു …

കത്തുകളില്‍ ഒരു പാട് കാര്യങ്ങള്‍ എഴുതിയിരുന്നെകിലും ഉദ്ദേശിച്ചിരിക്കുന്നത് ഒന്നേയുള്ളൂ- പരിഭവം ..ജോലി കിട്ടിയപ്പോള്‍ പട്ടണത്തില്‍ പോയപ്പോള്‍ വലിയ വീട്ടില്‍ , വലിയ വലിയ ആളുകളുടെയായപ്പോള്‍ മറന്നു പോയി എന്ന്-  ,

രണ്ട് പേരും ഒരുമിച്ചുള്ളപ്പോള്‍ പറഞ്ഞിട്ടെ കാര്യമുള്ളു..യാമിനിയ്ക്ക് പഴയ ദേഷ്യമില്ല തന്നോട്..രവി സാറിനു ചെറിയ എന്തെങ്കിലുമെ കഴിയൂ..അവള്‍ സമ്മതിച്ചാല്‍ കുഴപ്പമില്ല..

3 ദിവസം കഴിഞ്ഞ് ഒരു രാത്രി യിലാണു രണ്ടാളും വന്നത് 2 സമയത്ത്, അന്ന് ചോദിച്ചതു കൊണ്ട് കല്യാണം നന്നായി നടന്നു..പക്ഷെ …

തുടരും …..ശേഷം . -7 ല്

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w