യാത്ര- 4

ഷവറില്‍ നിന്നും വീഴുന്ന വെള്ളം  മുള്ളുകള്‍ പോലെ തോന്നിച്ചു…വേണൂ ാതിനടിയില്‍ തന്നെ യിരുന്നു…എന്തൊ മനസ്സിനു , ചെയ്യുന്നതും ചെയ്തതും ഓരോ നിമിഷം  കഴിയുംതോറും ശരിയല്ലെന്ന തോന്നലുകളാണു..ജീവിതത്തില്‍ താനെന്തു നേടി..? മറ്റുള്ളവരുടെ കണ്ണുകളിലെ അത്ഭ്തഭാവം..ചിലര്‍ക്ക് അസൂയ, പിന്നേയും ചിലര്‍ക്ക് കണ്ണീര്‍..തനിക്ക്..തനിക്ക് മാത്രം ഒന്നുമില്ല..മരവിപ്പ്..തളര്‍ന്നു പോയ മനസ്സ് ,ആര്‍ക്കും വേണ്ടാത്ത ജീവിതം…ചില രാത്രികളില്‍ രവി സാറിനെ ഇതു പോലുള്ള ഷവറിനടിയില്‍ ഇരുത്തി കുളിപ്പിച്ച് തോര്‍ത്തി ബെഡ്ഡിലേയ്ക്ക് കിടത്തുമ്പോള്‍ പറയും..
‘നീ ഒരിക്കലും എന്നെ പോലെയാവരുത്…സ്വത്തും പദവികളും സൗകര്യങ്ങളും അല്ലടോ..സമാധാനമാ വലുത്..’
വലിയ ആ വീടിനുള്ളിലെ രണ്ട് മുറികളിലായ് അവര്‍ ജീവിച്ചു..രവിയും യാമിനിയും..
രവി സാറ് ജേക്കബേട്ടന്‍ പറഞ്ഞതു പോലെ  മന:സാക്ഷിയുള്ള ആള്‍ തന്നെയായിരുന്നു..
ഉള്ളില്‍ അദ്ദേഹത്തോട് ബഹുമാനത്തേക്കാളും സ്നേഹമായിരുന്നു തനിക്ക്..
ചെന്നതിന്റെ പിറ്റേന്നു തന്നെ യാമിനിയെ താന്‍ തിരിച്ചറിഞ്ഞിരുന്നു..
ജേക്കബേട്ടനാണു പറഞ്ഞത്..
‘കാലത്ത് നീ പോയി ചോദിക്ക്..എവിടെയാ..എന്താ പണി..എന്ന്..അടുക്കളക്കാരി ഒരു തള്ളയുണ്ട് , പിന്നെ ഒരു കുട്ടപ്പനും..അതിലെ കയറി പോയാല്‍ മതി..’
ഹാളില്‍ ഇരിക്കുന്നൂ എന്നവര്‍ പറഞ്ഞപ്പോള്‍ പതുക്കെ നടന്നു..
‘ഈ സെന്റി മന്റ്സും ഇമോഷന്‍സും ഒന്നും കാര്യമില്ല..വെറുതെ ഓരോരുത്തരോട് ഓരോ പേരു പറഞ്ഞ് വരാന്‍ പറയും..രവി നല്ലവനും വലിയ മുതലാളിയാണെന്നും കാണിക്കണമല്ലോ..ആ ചെക്കനെന്തു ജോലി അറിയാം..പറഞ്ഞു വിട്ടാല്‍ നല്ലത്..അല്ലാതെ  ഒരിടത്തും ജോലി ചെയ്യിക്കാമെന്ന് കരുതേണ്ടാ..’
അതു പറഞ്ഞ് തിരിഞ്ഞു നോക്കിയത് തന്റെ മുഖത്തേയ്ക്കാണു..അവര്‍ ഒരു സ്ത്രീ തന്നേയോ എന്ന് സംശയിച്ചു..അത്രയ്ക്കും ഗര്‍ വ്വും മുഖത്തു ദേഷ്യവും…പേടിയോടെ തിരിച്ചു നടന്നു..
താന്‍ ഉള്ളിലേയ്ക്ക് പോയത് ഒട്ടും ഇഷ്ടമായിട്ടില്ല
‘അവളൊരു പിശാചാടാ.തന്തയുടെ കാശിന്റെ അഹങ്കാരം തലയ്ക്ക് പിടിച്ചത്..ഇല്ലായ്മയും വേദനയും ഒന്നും
അവള്‍ക്ക് മനസ്സിലാവില്ല…പാവം രവിസാറ്..ക്ലബ്ബും പാര്‍ട്ടികളും പിന്നെ തനിക്ക് തോന്നുന്നതു പോലെയുള്ള ജീവിതവും…സ്വന്തം വീട്ടുകാരെ അവള്‍ക്ക് വേണ്ടി സാറിനുപേക്ഷിക്കേണ്ടി വന്നു..അവളുടെ തന്ത നല്ലവനായിരുന്നു..രവി സാറിന്റെ മനസ്സും കഴിവും മനസ്സിലാക്കി തന്നെയാ വിലയ്ക്കെടുത്തെ..ഇവിടെ വീട് വച്ചു  കൊടുത്തു..പിന്നെ താഴെയുള്ള പെങ്ങമാരെ കെട്ടിച്ചു വിട്ടു..അനിയനെ നന്നായി പഠിപ്പിച്ചു..ാവരൊക്കെ നല്ല നിലയിലായി..പകരം സാറിന്റെ ജീവിതം… ദൈവം അറിഞ്ഞു കൊണ്ട് തന്നെയാ ഒരു കുഞ്ഞിനെ കൊടുക്കാത്തെ…കല്യാണം കഴിഞ്ഞ കാലത്തുണ്ടായില്ല..ഇനി ഉണ്ടാവാനും പോകുന്നില്ല..’
ജേക്കബേട്ടന്‍ കരുതിയിരുന്ന കുപ്പി മുഴുവനും തീര്‍ത്തു..
ഇനിയെന്തൂ ചെയ്യും എന്ന ചിന്ത തീര്‍ന്നത് പിറ്റേന്നാണു..
ടെറസ്സില്‍ യാമിനി എവിടെയ്ക്കോ പോയപ്പോഴാണു സാറ് വിളിപ്പിച്ചത്..
‘പേടിക്കേണ്ടാ..ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ ഇരുത്താന്‍ കഴിയാഞ്ഞിട്ടല്ല..പക്ഷെ അവളോട് വാശി പിടിച്ചു ചെയ്താല്‍ എന്നോടൂള്ള ദേഷ്യം തന്നോടാവും തീര്‍ക്കാ..വേണ്ടാ ഇവിടെ നിന്നോ..ഇവിടെ എല്ലാവര്‍ക്കും ഒരു സഹായിയായി..ജേക്കബ്ബിനോട് ഞാന്‍ പറയാം..നിന്നെ ഡ്രൈവിങ്ങ് പഠിപ്പിക്കാന്‍, ഓടിക്കാറായാല്‍ ലൈസന്‍സ് എടുപ്പിക്കാം..’
തലയാട്ടി തിരിച്ചു നടന്നു..
‘രവി സാറ് വിചാരിച്ചാല്‍ എന്തും നടക്കും..നിനക്ക് പ്രായമായിട്ടില്ലെങ്കിലും ഒരു പ്രശനവുമില്ല..’
അതിനെക്കുറിച്ച് വലിയ പിടിയോ പേടിയോ ഉണ്ടായിരുന്നില്ല..അവരറിഞ്ഞാല്‍ എന്നായിരുന്നു..
‘ടാ..അതിനവരിതൊക്കെ അറിഞ്ഞിട്ടു വേണ്ടെ..ഒരു പോക്ക് പോയാല്‍ ക്പിന്നെ എവിടെയാ..എപ്പാഴാ വരാ എന്നാര്ക്കാറിയാ.. വീട്ട് പണിക്ക് എന്ന് പറഞ്ഞാല്‍ പിന്നെ ഒന്നും മിണ്ടില്ലായിരിക്കും..’
ജേക്കബേട്ടന്‍ വാക്ക് പാലിച്ചു..പെട്ടെന്നു തന്നെ പഠിപ്പിച്ചു..
രവിസാറിന്റെ മകനോ അനിയനോ ആണെന്ന് പലരും കരുതിയിരുന്നത് , അദ്ദേഹത്തിന്റെ ഉള്ളിലും അത്തരം ഒരു വികാരവും അടുപ്പവും ആയിരുന്നു..
യാമിനിയെ വെറുപ്പും…
എന്നിട്ടും…

തുടരും ...

അടുത്തത് 5 ല്

ഒരു അഭിപ്രായം ഇടൂ